Thank you for visiting.
Click me To
Listen Music.       9745397722
18
ഫെബ്രുവരി 2026 ബുധനാഴ്ച
1201 കൂംഭം 06
Shaaban 29 1447
വാള്യം 3 ലക്കം 377
logo
logo-placeholder
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത
Back Issues
"The biggest mistake we make is thinking we have time"
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ 🌕
ഓഹരി വിപണി 📊
Todays highlight
Todays breaking News
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് 📰
Steve Wozniak
Day Today
🌍 Popular Open Source Software Examples
"‘അഭിലാഷം’ സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ; 4 കോടി തട്ടിച്ചെന്ന് നിർമാതാവ് ആൻ സരിഗ ആന്റണി"

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വെ​ങ്ങാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​ര്‍ വാ​ര്‍​ഡി​ലും എ​ല്ലാ മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളു​ടേ​യും പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. പൊ​ങ്കാ​ല​യു​ടെ ത​ലേ ദി​വ​സ​മാ​യ മാ​ര്‍​ച്ച് ര​ണ്ട് വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പൊ​ങ്കാ​ല ദി​വ​സ​മാ​യ മാ​ര്‍​ച്ച് മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് മ​ദ്യ​നി​രോ​ധ​നം.വായന തുടരുക

"സ്റ്റേഷനിൽ ബർമുഡ ധരിച്ച് ചെങ്ങന്നൂർ എസ്എച്ച്ഒ; വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസ്"

ആലപ്പുഴ ∙ ചെങ്ങന്നൂർ എസ്എച്ച്ഒയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിച്ച മാവേലിക്കര, മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തു. പണിമുടക്ക് ദിനത്തിൽ എസ്എച്ച്ഒ എ.സി.വിപിൻ ബർമുഡയും ടീഷർട്ടും ധരിച്ച് സ്റ്റേഷനിൽ എത്തിയ ദൃശ്യങ്ങൾ അപകീർത്തികരമായ പരാമർശത്തോടെ പ്രചരിപ്പിച്ചെന്നാണ് കേസ്. അതേസമയം, ഇത്തരം വേഷം ധരിച്ചെത്തിയതിന് എസ്എച്ച്ഒയോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു. വിഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും മോശം കമന്റിട്ടവർക്കുമെതിരെ നടപടിയെടുക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.വായന തുടരുക

"'ഹർഷം' ടൗൺഷിപ് ഭൂമി; അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നയിടത്തേക്ക് 21 കുടുംബങ്ങളെ കൂടി പാർപ്പിക്കാൻ നീക്കം"

പൂത്തക്കൊല്ലി ∙ പുത്തുമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിച്ച പൂത്തക്കൊല്ലി 'ഹർഷം' ടൗൺഷിപ് ഭൂമിയിൽ മറ്റു കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പുത്തുമല ദുരന്ത ബാധിതർ. അതിദരിദ്ര വിഭാഗത്തിലെ 21 കുടുംബങ്ങൾക്ക് 5 സെന്റ് വീതം നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇൗ കുടുംബങ്ങൾക്ക് പട്ടയങ്ങൾ അടക്കം നൽകിയെന്നാണു സൂചന. ഭൂമിയിൽ മണ്ണുനീക്കൽ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ ടൗൺഷിപ്പിലെ ഗുണഭോക്താക്കൾ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അറിയിപ്പൊന്നുമില്ലാതെ, കഴിഞ്ഞ ദിവസമാണു മണ്ണ് നീക്കലും തുടങ്ങിയത്. വായന തുടരുക

"സുഹൃത്തുക്കളുമൊത്ത് പോകുമ്പോൾ ഉപ്പള ദേശീയപാതയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"

കാസർകോട് ∙ ഉപ്പള ദേശീയപാതയിലെ ബന്തിയോട്ട് സർവീസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. മംഗളൂരു യേനക്കല്ല് പടിനടുക്ക ഹൗസിൽ നിരഞ്ജൻ (24) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ രാവിലെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ സുഹൃത്ത് മംഗളൂരു ശക്തി നഗർ, നീതി നഗറിലെ കൃതിക് ബെന്നി (24) ചികിത്സയിലാണ്.വായന തുടരുക

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് "

"ആനയിടുക്ക് സ്കൂളിലെ ക്ലാസ്മേറ്റ്സിന് നടുവിലേക്ക് ക്ലാസ്മേറ്റ്സ് നായകൻ"

കണ്ണൂർ∙ ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ... തട്ടമിട്ടു ഞാൻ കാത്തുവച്ചൊരെൻ മുല്ലമൊട്ടിലൂറും അത്തറൊന്നു വേണ്ടേ...’ ക്ലാസ്മേറ്റ് സിനിമയിൽ പാടി അഭിനയിച്ച വരികൾ സ്റ്റേജിൽ പാടിയപ്പോൾ നടൻ നരേൻ ഒന്നു സംശയിച്ചു.വായന തുടരുക

"ഫോണിലൂടെ ശല്യം, മാനസിക പീഡനം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺ. നേതാവ് അറസ്റ്റിൽ"

കടമ്പനാട് (പത്തനംതിട്ട) ∙ സ്വകാര്യ സ്കൂൾ ജീവനക്കാരി ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി, മയ്യത്തുംകര അർത്തിയിൽ വീട്ടിൽ സുഹൈൽ അൻസാരിയാണ് (33) അറസ്റ്റിലായത്. കടമ്പനാട് സ്വദേശിനിയായ സ്വകാര്യ സ്കൂൾ ജീവനക്കാരിയാണു ജീവനൊടുക്കിയത്.വായന തുടരുക

"ചെറുവത്തൂർ അടിപ്പാതസമരം നൂറാം ദിവസത്തിലേക്ക്; നീലേശ്വരം– കാലിക്കടവ് റീച്ചിൽ നിർ‌മാണം പൂർത്തിയാകാത്ത അവസ്ഥ"

ചെറുവത്തൂർ ∙ അടിപ്പാത സൗകര്യപ്രദമായ രീതിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയസമിതി നടത്തുന്ന സമരം 100 ദിവസത്തിലേക്ക് കടക്കുന്നു. നീലേശ്വരം– കാലിക്കടവ് റീച്ചിൽ പാത നിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ. നാട്ടുകാരുമായി തർക്കത്തിന് ഇല്ലെന്ന് കരാർ കമ്പനി. പ്രശ്നത്തിന് പരിഹാരം കാണേണ്ടവർ മൗനം പാലിക്കുന്നുവായന തുടരുക

"ശബരിമല സ്വർണക്കൊള്ള: തന്ത്രിയും പുറത്തേക്ക്, 2 കേസുകളിലും ജാമ്യം"

കൊല്ലം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻ‌ട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. ദ്വാരപാലക കേസ്, കട്ടിളപ്പാളി കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യത്തിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് എസ്ഐടി വാദിച്ചിരുന്നത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. വായന തുടരുക

"‘പ്രകോപിതരാകാതെ കാര്യങ്ങൾ വിവരിക്കണം’; തുടർഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്"

തിരുവനന്തപുരം ∙ നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. 2025 ഒക്ടോബർ 22ന് സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചിൽ. സർവേയുമായി എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പ്രാധാന്യം അർഹിക്കുന്നത്. ശബ്ദരേഖയുടെ പൂർണരൂപം. വായന തുടരുക

"നവജാത ശിശുവിന്റെ മരണം: മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ; ഡോ.ബിന്ദു സുന്ദറിനെ സ്ഥലംമാറ്റി"

തിരുവനന്തപുരം∙ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിശദമായ അന്വേഷണത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി, അനസ്‌തീസിയ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. ഇന്ന് തന്നെ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. വിതുര ആനപ്പാറ മണലി റോഡരികത്ത് വീട്ടിൽ, എൻ.കെ.നിരഞ്ജന കൃഷ്ണന്റെയും (37) ബിനിൽ മനോഹറിന്റെയും പെൺകുഞ്ഞാണ് മരിച്ചത്. ഡോ. ബിന്ദുവിനെതിരെ നേരത്തേയും ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വായന തുടരുക

"മരിച്ചിട്ടും റെസിക്ക് പരീക്ഷാ ചുമതല!; കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ചുമതല നൽകിയത് ഹയർസെക്കൻഡറി ഡയറക്ടറേറ്റ്"

കൊച്ചി ∙ കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ നടത്തിപ്പു ചുമതല! പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ ഫിസിക്സ് സീനിയർ അധ്യാപികയായിരുന്ന റെസി ടൈറ്റസിനെയാണു മരിച്ചു 10 മാസങ്ങൾക്കു ശേഷം വളയൻചിറങ്ങര എച്ച്എസ്എസിലെ ഡപ്യൂട്ടി ചീഫായി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ‘നിയോഗിച്ചത്’. തിങ്കളാഴ്ചയാണു പരീക്ഷാ കേന്ദ്രങ്ങളിലെ ഡപ്യൂട്ടി ചീഫുമാരുടെ പട്ടിക പുറത്തുവന്നത്. ഇതിനു പിന്നാലെ കീഴില്ലം സ്കൂളിലും വളയൻചിറങ്ങര സ്കൂളിലും റെസിക്കു ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവും ലഭിച്ചു. ഇതോടെ സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയും പ്രതിഷേധവുമായി. വായന തുടരുക

"അയിഷ വന്നപ്പോൾ പിണങ്ങി, രശ്മി ബിജെപിയിലേക്ക്?; സതീശൻ സംസാരിച്ചിട്ടും വഴങ്ങിയില്ല, കോൺഗ്രസിനു മുന്നിൽ‌ 2 ഉപാധികൾ"

കോട്ടയം ∙ മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാൻ നീക്കം. ബിജെപിയുടെ സംസ്ഥാന നേതാക്കൾ രശ്മിയുമായി ചർച്ച നടത്തി. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാമെന്നാണ് വാഗ്ദാനം. സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയ്യാറായത്. വായന തുടരുക

"സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം"

തൊടുപുഴ ∙ സ്വന്തം വീടുകളിൽനിന്നും അയൽവീടുകളിൽനിന്നുമുള്ള സ്വകാര്യദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് ടെലിഗ്രാം ഗ്രൂപ്പുകളിൽ വിൽക്കുന്ന സംഘം സംസ്ഥാനത്തു സജീവം. പല ജില്ലകളിൽനിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സൈബർഡോം അന്വേഷണം തുടങ്ങി. സ്ത്രീകളറിയാതെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയാണ് ഗ്രൂപ്പുകളിൽ പങ്കുവച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. പണത്തിനും അല്ലാതെയും ഇത്തരം ചിത്രങ്ങൾ പങ്കുവയ്ക്കുന്നവർ ഉണ്ടെന്ന് അധികൃതർ പറയുന്നു. വായന തുടരുക

ആഗോള അയ്യപ്പ സംഗമ വിവാദം; ദൈ​വ​ത്തി​ന്‍റെ മു​ത​ല് മോ​ഷ്ടി​ച്ച​വ​ർ അ​നു​ഭ​വി​ക്കുമെന്ന് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

തൃ​ശൂ‌‍‌​ർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ​ക്കി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ അ​ത് ക​റ​ക്റ്റ് ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ജോ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന് അ​തി​ൽ പ​ങ്കി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​ണ​ക്കു​ക​ൾ ക്ര​മീ​ക​രി​ച്ച് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വായന തുടരുക

'വിഎസിനു വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് തനിക്കും കിട്ടി': യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ സുരേഷ്"

പാലക്കാട് ∙ യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്ന എ.സുരേഷ്. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകുമോ എന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹം യുഡിഎഫ് പുതുയുഗ യാത്രയ്ക്കെത്തിയത്. യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഷാളണിയിച്ചാണ് സുരേഷിനെ സ്വീകരിച്ചത്. വായന തുടരുക

"നല്ല കാര്യങ്ങൾ തമസ്കരിക്കാൻ ശ്രമം; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി"

കണ്ണൂർ ∙ കണ്ണൂരിൽ പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യമാധ്യമങ്ങൾ എത്താത്തതിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സദസ്സിൽ ദൃശ്യമാധ്യമ ക്യാമറകൾ കാണുന്നില്ലെന്നും ചില സമൂഹമാധ്യമങ്ങളുടെ ക്യാമറകൾ മാത്രമാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചരക്കണ്ടി ചെറിയവളപ്പിലെ കേരള സയൻസ് പാർക്ക്- ഐ ടി പാർക്ക് ഉദ്ഘാടന പരിപാടിയിലും മുഖ്യധാര മാധ്യമങ്ങൾ വന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങൾ തമസ്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പിണറായി - വേങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ പാലം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാധ്യമ വിമർശനം. വായന തുടരുക

ഇന്നത്തെ പ്രത്യേകത
Global Tourism Resilience Day - Promotes sustainable and resilient tourism worldwide (declared by the United Nations).
Pluto Day - Marks the discovery of Pluto in 1930 by astronomer Clyde Tombaugh at the Lowell Observatory.
Random Display

Steve Wozniak


Stephen Gary Wozniak born August 11, 1950), also known by his nickname Woz, is an American technology entrepreneur, electrical engineer, computer programmer, and inventor. In 1976, he co-founded Apple Computer with his early business partner Steve Jobs. Through his work at Apple in the 1970s and 1980s, he is widely recognized as one of the most prominent pioneers of the personal computer revolution. വായന തുടരുക . ....

"എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാഷിസം; ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണം-കോൺഗ്രസ് വേദിയിൽ പ്രേംകുമാർ"

കോട്ടയം ∙ അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും ഒരു ചട്ടക്കൂടിൽ ഒതുങ്ങാതെ അഭിപ്രായം പറയാനാകണമെന്നും നടൻ പ്രേംകുമാർ. കോട്ടയത്ത് കെപിസിസി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കവേയാണ് പ്രേംകുമാർ അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞത്. സിപിഎമ്മുമായി ഇടഞ്ഞ ശേഷം കോൺഗ്രസുമായി അടുക്കുന്ന പ്രേംകുമാർ പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു കോട്ടയത്തേത്. വായന തുടരുക

"മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് റമസാൻ വ്രതാരംഭം മറ്റന്നാൾ"

കോഴിക്കോട് ∙ സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമസാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി സ്ഥിരീകരിച്ചു. വായന തുടരുക

"ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, തിരുവനന്തപുരം നഗരത്തില്‍ മദ്യനിരോധനം"

തിരുവനന്തപുരം∙ ആറ്റുകാല്‍ പൊങ്കാലയുടെ പ്രധാന ദിവസമായ മാര്‍ച്ച് 3ന് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മാര്‍ച്ച് 2 വൈകിട്ട് 6 മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകിട്ട് 6 വരെ ജില്ലാ കലക്ടര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. വായന തുടരുക

"3 വർഷം മുൻപുണ്ടായതിന്റെ ഇരട്ടി നാശനഷ്ടം; പെരുന്നാൾ ലക്ഷ്യമിട്ട് വലിയ അളവിൽ സ്റ്റോക്കെടുത്തു, എല്ലാം ചാരമായി –വിഡിയോ"

കോഴിക്കോട് ∙ കോഴിക്കോട് പാളയത്തെ ജയലക്ഷ്‌മി സിൽക്സിൽ തീപിടിത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. 5 ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളെത്തി. വായന തുടരുക

"പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: സിപിഎം നേതാവിന് വീണ്ടും പരോൾ"

കണ്ണൂർ ∙ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. അച്ഛന്റെ ചികിത്സാർഥം ഹൈക്കോടതിയാണ് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചത്. ചൊവ്വാഴ്ച മുതലാണ് പരോൾ ആരംഭിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പരോൾ നിരസിച്ചതിനെത്തുടർന്നാണ് നിഷാദ് ഹൈക്കോടതിയെ സമീപിച്ചത്. വായന തുടരുക

"സംസ്ഥാനത്ത് ബാറുകളുടെ സമയം കൂട്ടുന്നു; രാഹുലിന് കുരുക്കു മുറുകുന്നു– അറിയാം പ്രധാന വാർത്തകൾ"

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടാൻ സർക്കാർ ആലോചിക്കുന്നു എന്നതാണ് ഇന്നത്തെ പ്രധാനവാർത്ത. നിലവിൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ ഇനി 12 മണി വരെ പ്രവർത്തിക്കും. ഇതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാം ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരായി. തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് തിരിച്ചടി നേരിട്ടതും രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിത രഹസ്യമൊഴി നൽകിയതും വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേരുടെ മരണവുമെല്ലാം ഇന്നത്തെ പ്രധാനവാർത്തയാണ്. വായന തുടരുക

'സേവ് ബോക്‌സ് ആപ്' തട്ടിപ്പ്; ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി

കൊച്ചി: 'സേവ് ബോക്‌സ്' ആപ് തട്ടിപ്പില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കേസിൽ ജയസൂര്യയെ പ്രതിചേർത്തതിന് പിന്നാലെയാണ് നടപടി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയിരുന്നു ജയസൂര്യ. കേസില്‍ രണ്ട് തവണ ജയസൂര്യയെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്സ് ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. വായന തുടരുക

'ബാർ സമയം ദീർഘിപ്പിച്ചു എന്നത് തെറ്റായ വാർത്ത; സമയം ഏകീകരിക്കുകയാണ് ചെയ്തത്, പ്രതിപക്ഷത്തിന് അറിയാമായിരുന്നു'

തിരുവനന്തപുരം: ബാര്‍ സമയം ദീര്‍ഘിപ്പിച്ചു എന്നത് തെറ്റായ വാര്‍ത്തയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. സമയം ഏകീകരിക്കുകയാണ് ചെയ്തത്. ടൂറിസം സ്ഥലങ്ങളില്‍ നേരത്തെ പന്ത്രണ്ട് മണിവരെയായിരുന്നു സമയം. വിവേചനം നിലനില്‍ക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സമയം ഏകീകരിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വിശദീകരിച്ചു. വായന തുടരുക

സമരത്തോടുള്ള പ്രതികാരം; 'മാധ്യമ'ത്തിൽ ശമ്പളത്തിനായി സമരം ചെയ്തവരെ കൂട്ടമായി സ്ഥലം മാറ്റി മാനേജ്മെന്റ്

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. സ്ഥാപനത്തിലെ നിരവധി ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയിരിക്കുകയാണ് മാധ്യമം മാനേജ്‌മെന്റ്. 22 ജേണലിസ്റ്റുകളെയും 17 നോൺ ജേണലിസ്റ്റുകളെയുമാണ് സ്ഥലം മാറ്റിയത്. ശമ്പളനിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള 24 മണിക്കൂർ ഉപവാസം നടന്ന് വെറും മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴേക്കുമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. വായന തുടരുക

'ഷാഫി ഞങ്ങളുടെ നല്ല കുട്ടിയാണ്, അന്ന് കുറച്ചൊരു അവധാനത കുറവുണ്ടായി, അത്രയേ ഉള്ളു'; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: കുറ്റ്യാടിയിലെ പുതുയുഗ യാത്രാ വേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംപിയും മറ്റ് നേതാക്കളും തമ്മിലുണ്ടായ പിടിവലിയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രസംഗിക്കാന്‍ കഴിയാത്തതില്‍ ഷാഫിക്ക് അസ്വാരസ്യം ഉണ്ടായിരുന്നു എന്നും അത് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടറിന് നല്‍കിയ പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വായന തുടരുക

ഭക്ഷ്യവിഷബാധയെന്ന ആരോപണം; നിലമേൽ സ്വദേശികളുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കൊല്ലം: റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയുണ്ടായ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകനായ ഷാജി എന്നിവർ മരിച്ച സംഭവത്തിലാണ് ചടയമംഗലം പൊലീസ് കേസെടുത്തിരിക്കുന്നത്. വായന തുടരുക

സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ അടിയന്തര നടപടി; ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സിസേറിയനിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ അടിയന്തര നടപടി. നെടുമങ്ങാട് ജില്ലാ ആശുരപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കാണ് ബിന്ദുവിനെ സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വായന തുടരുക

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ

കൊച്ചി: 52 ലിറ്റര്‍ മദ്യവുമായി സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ച് നല്‍കിയിരുന്നതായി എക്‌സൈസ് കണ്ടെത്തി."വായന തുടരുക

വികസന മുന്നേറ്റം ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറല്ല, നവമാധ്യമ രംഗത്തെ ഇടപെടല്‍ ശക്തമാക്കണം; മുഖ്യമന്ത്രി

കണ്ണൂർ: മാധ്യമങ്ങള്‍ കേരളത്തിന്റെ വികസന മുന്നേറ്റം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നവമാധ്യമ രംഗത്ത് ഇടപെടല്‍ ശക്തമാക്കണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇനി വാര്‍ത്തകള്‍ നല്‍കിയാല്‍ പോലും അതിനെ വക്രീകരിച്ച് കാണിക്കാനാണ് ശ്രമം. ഇത്തരം ഘട്ടങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ അതാണ് വഴിയെന്നും പിണറായി വിജയന്‍ പറഞ്ഞു. വായന തുടരുക

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തിന് അവകാശമില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. കൊലയാളി സ്വത്തവകാശം നേടുന്നതിനെ കോടതിക്ക് തടയാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വായന തുടരുക

വിനോദസഞ്ചാരികൾ വരുന്നത് കേരളത്തിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല; ബാർ സമയമാറ്റത്തിൽ KCBC മദ്യവിരുദ്ധ സമിതി

കൊച്ചി: ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിച്ച സർക്കാർ തീരുമാനം പിൻവലിക്കണമെന്ന ആവശ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. ബാറുകളുടെ സമയം വര്‍ധിപ്പിച്ച തീരുമാനം അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ ആവശ്യം. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. വായന തുടരുക ഡോക്ടറുടെ ഫോൺ ചോർത്തി ഭീഷണിപ്പെടുത്തിയെന്ന കേസ്; ഷാജൻ സ്‌കറിയ എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം

> കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. എല്ലാ ശനിയാഴ്ചയും വൈകിട്ട് നാല് മണിക്കും ആറ് മണിക്കും ഇടയില്‍ അടുത്ത മൂന്ന് മാസം കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് കോടതിയുടെ നിര്‍ദേശം. കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. വായന തുടരുക

'വി എസിനെ കൂട്ടുപിടിച്ച് ഗോൾവാൾക്കറുടെ പടത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതിനെ മറയ്‌ക്കേണ്ട'

പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയില്‍ എത്തിയതിന് പിന്നാലെ വി എസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് മുന്‍പ് സതീശനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് പറഞ്ഞ് വി എസിനെ സതീശന്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ കുറിപ്പ്. വി എസിനെ കൂട്ടുപിടിച്ചുകൊണ്ട് വി ഡി സതീശന്‍ ഗോള്‍വാള്‍ക്കറുടെ പടത്തിന് മുന്നില്‍ നിന്ന് വിളക്ക് കൊളുത്തിയതിനെ മറയ്ക്കാന്‍ നോക്കണ്ട എന്നായിരുന്നു സുരേഷ് അന്ന് കുറിപ്പില്‍ പറഞ്ഞത്. 2022 ജൂലൈ പതിനൊന്നിനായിരുന്നു സുരേഷ് ഈ കുറിപ്പ് പങ്കുവെച്ചത്. വായന തുടരുക

പേരിലെ സസ്പെൻസ് തുടരുന്നു; സർക്കാർ ഉത്പാദിപ്പിക്കുന്ന മദ്യം ഈ മാസം 21ന് കുറഞ്ഞ വിലയിൽ വിപണിയിലെത്തും

> പാലക്കാട്: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡി ഈ മാസം 21ന് വിപണിയിലെത്തും. കുറഞ്ഞ വിലയിലായിരിക്കും ബ്രാന്‍ഡിയുടെ വില്‍പ്പന. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിയുടെ പേര് ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. പേരിലെ സര്‍പ്രൈസ് നിലനിര്‍ത്തിക്കൊണ്ടാണ് ബ്രാന്‍ഡി വിപണിയിലിറങ്ങാന്‍ പോകുന്നത്. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്‌കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് മദ്യം വിപണിയിലെത്താന്‍ പോകുന്നത്. വായന തുടരുക

ബാര്‍ സമയമാറ്റം; തീരുമാനം മന്ത്രിസഭ അറിയാതെ; മുഖ്യമന്ത്രി ഫയല്‍ വിളിച്ചുവരുത്തി അനുമതി കൊടുത്തു

തിരുവനന്തപുരം: ബാര്‍ സമയമാറ്റത്തിലെ നിര്‍ണ്ണായക തീരുമാനം മന്ത്രിസഭ അറിയാതെയെന്ന് വിവരം. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. മുഖ്യമന്ത്രി ഫയല്‍ വിളിച്ച് വരുത്തിയതോടെയാണ് സംസ്ഥാനത്തെ ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യമായ പ്രവര്‍ത്തന സമയം നീട്ടാനുള്ള തീരുമാനം വേഗത്തിലായത്. വായന തുടരുക

ഹോം പേജ് തിരിച്ചെത്തി; തകരാർ പരിഹരിച്ച് യൂട്യൂബ്

ന്യൂഡല്‍ഹി: വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് ആഗോളതലത്തിൽ നേരിട്ട തടസ്സം പരിഹരിച്ചു. ഹോം പേജ് തിരിച്ചെത്തി. രാവിലെ മുതൽ ഹോം പേജ് ലഭ്യമായിരുന്നില്ല. വീഡിയോകള്‍ നേരിട്ട് ലിങ്ക് വഴി പ്ലേ ചെയ്യാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. എന്നാൽ പ്രശ്നം പരിഹരിച്ചതായി യൂട്യൂബ് അറിയിച്ചു. വായന തുടരുക

കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; ഹല്‍ദിറാം ഹൈദരാബാദ് ഔട്ട്‌ലെറ്റിനെതിരെ കേസ്

ഹൈദരാബാദ്: പ്രമുഖ മധുരപലഹാര ബ്രാന്‍ഡായ ഹല്‍ദിറാമിനെതിരെ കേസ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റുവെന്ന പരാതിയിലാണ് കേസ്. ഹൈദരാബാദിലെ അട്ടാപൂരിലുളള ഔട്ട്‌ലെറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ശരിയായ ലേബലിംഗ് ഇല്ലാതെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചതെന്നും ഉപയോക്താക്കള്‍ ആരോപിച്ചു. വായന തുടരുക

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്‌മാന് ആശംസകള്‍ അറിയിച്ച മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് നരേന്ദ്രമോദി കത്തില്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. വായന തുടരുക

Local News

അളഗപ്പനഗറില്‍ കൗതുകകാഴ്ചയായി ഭീമന്‍ കപ്പ
പുരസ്‌കാര നേട്ടത്തില്‍ എന്‍സിടിവി. ജില്ലാ വനിതാ വാര്‍ത്ത അവതാരക പുരസ്‌കാരം എന്‍സിടിവിയിലെ റിയ മേരി ഏറ്റുവാങ്ങി.
പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍
വെള്ളക്കെട്ട് പരിഹരിക്കാൻ പദ്ധതി: തൃശൂർ നഗരത്തെ സ്പോഞ്ച് സിറ്റിയാക്കും, പഠന റിപ്പോർട്ടുമായി സുരേഷ് ഗോപി... മഹോത്സവത്തിന് കൊടിയേറി.../a>
ഷാപ്പില്‍ വെച്ച്‌ യുവതിയെയും സുഹൃത്തിനെയും മര്‍ദിച്ച കേസ്: രണ്ട് പ്രതികള്‍ പിടിയില്‍...
ആളൂർ പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു -

Random Display
തി​രു​വ​ന​ന്ത​പു​ര​ത്ത് മീ​നു​ക​ളു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ആ​ഹാ​രം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ത​ല​സ്ഥാ​ന​ത്ത് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മീ​നു​ക​ളു​ടെ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്.വായന തുടരുക

വൈകിയെത്തിയതിനാൽ പരീക്ഷയെഴുതാൻ അനുവദിച്ചില്ല; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.

പാറ്റ്ന: പരീക്ഷ കേന്ദ്രത്തിലെത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടി ജീവനൊടുക്കിയത്. വായന തുടരുക

ഐഎസ് ഭീകരർ തകർത്ത സ്മാരകങ്ങൾ തിരിച്ചുവരുന്നു, പഴയ അതേ ശൈലിയിൽ

ബാഗ്ദാദ്: ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കു​ന്ന മാ​ർ ബെ​ഹ്‌​നാം ആ​ശ്ര​മ​ത്തി​ലെ ചു​വ​ർശില്പങ്ങൾ വീണ്ടും ലോകശ്രദ്ധയിലേക്ക്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തകർത്ത ചരിത്രസ്മാരകങ്ങൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ അവസാനഘട്ടത്തിലേക്ക് എത്തി. ഭീകരതയ്ക്കു മാ​യ്ക്കാ​നാ​വാ​ത്ത വി​ശ്വാ​സ​ത്തി​ന്‍റെയും ക​ല​യു​ടെ​യും ദൈവമുദ്രകൾ ഇ​റാക്കിന്‍റെ മ​ണ്ണി​ൽ വീണ്ടും തെ​ളി​യു​മ്പോൾ അത് അഗോള ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തിന്‍റെ പ്രതീകംകൂടിയാകുന്നു. വായന തുടരുക

മ​ഞ്ചേ​രി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു.​കെ. മു​ഹ​മ്മ​ദ് സാ​ബി​ത്ത് (15), അ​ത്തി​മ​ണ്ണി​ല്‍ അ​ബ്ദു​ല്‍ സ​ലാം (47), മ​ക​ന്‍ ആ​ദി​ല്‍ മു​ഹ​മ്മ​ദ് (16), എ.​എം. ഹു​സൈ​ന്‍ (35) എ​ന്നി​വ​രെ​യാ​ണ് തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ച​ത്. വായന തുടരുക

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; ബംഗളൂരുവിൽ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ബംഗളൂരു ലഗ്ഗരെ സ്വദേശിനിയും സ്വകാര്യ ബാങ്കിലെ ജീവനക്കാരിയുമായ യോഗേശ്വരി (27) യാണ് മരിച്ചത്. വാഹനമോടിച്ച അൾസൂർ സ്വദേശി ദീപക് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.വായന തുടരുക

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​രും കു​ഞ്ഞും അ​ട​ങ്ങു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​രും കു​ഞ്ഞും അ​ട​ങ്ങു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. വായന തുടരുക

ചങ്ങനാശേരിക്കു കൗതുകം പകർന്ന് മ്ലാവിന്‍റെ മിന്നിമറയൽ

ചങ്ങനാശേരി: വനം ഏഴയലത്തു പോലും ഇല്ലാത്ത ചങ്ങനാശേരിയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുന്ന മ്ലാവ് നാട്ടുകാർക്കു കൗതുകമാകുന്നു. വായന തുടരുക

ടി20 ​ലോ​ക​ക​പ്പ്: യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ‌ യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്. വായന തുടരുക

ലേ​ബ​ർ റൂ​മി​ൽ​നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ൾ പി​ടി​യി​ൽ

>ന്യൂ​ഡ​ൽ​ഹി: ലേ​ബ​ർ റൂ​മി​ൽ നി​ന്ന് പി​ഞ്ചു​കു​ഞ്ഞി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​ക​ളെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ക​ണ്ടെ​ത്തി ഡ​ൽ​ഹി പോ​ലീ​സ്. ഡ​ൽ​ഹി അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ റൂ​മി​ൽ നി​ന്നാ​ണ് രാ​വി​ലെ കു​ഞ്ഞി​നെ ര​ണ്ട്സ​ത്രീ​ക​ൾ മോ​ഷ്ടി​ച്ച​ത്. വായന തുടരുക

കളമശേരിയിൽ തീപിടിത്തം; ഗതാഗതം തടസപ്പെട്ടു

കൊച്ചി: നോര്‍ത്ത് കളമശേരി സോഷ്യല്‍ സെന്‍റ് ജോസഫ് ചര്‍ച്ചിന് സമീപം തീപിടിത്തം. പള്ളിക്ക് സമീപമുണ്ടായ ഉണങ്ങിയ പുല്ലുകള്‍ക്കും മരങ്ങള്‍ക്കുമാണ് തീപിടിച്ചത്. വായന തുടരുക

>"ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ളുടെ വിൽപ്പന; സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ",

ന്യൂ​ഡ​ൽ​ഹി: ബി​ഐ​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന് ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മാ​യ സ്നാ​പ്ഡീ​ലി​ന് അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി (സി​സി​പി​എ). 2020ലെ ​ടോ​യ്സ് ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ർ​ഡ​ർ ലം​ഘി​ച്ച​തി​നാ​ണ് അ​ഥോ​റി​റ്റി ന​ട​പ​ടി​യെ​ടു​ത്ത​ത്. സ്നാ​പ്ഡീ​ലി​ന്‍റെ മാ​തൃ​ക​മ്പ​നി​യാ​യ ‘ഏ​സ് വെ​ക്റ്റ​ർ ലി​മി​റ്റ​ഡി​നെ​തി​രെ' സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​നെ​തു​ട​ർ​ന്നാ​ണ് ചീ​ഫ് ക​മ്മീ​ഷ​ണ​ർ നി​ധി ഖാ​രെ വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. വായന തുടരുക

"തോന്നുംപടി ബാറുകളുടെ സമയം കൂട്ടൽ: കടുത്ത പ്രതിഷേധത്തിനൊരുങ്ങി സിപിഐ",

https://www.deepika.com/kerala/cpi-prepares-to-protest-against-extension-of-bar-hours-74662 വായന തുടരുക

ഡിഎം​കെ​യെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ

ചെ​ന്നൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും ത​മി​ഴി​സൈ അ​വ​കാ​ശ​പ്പെ​ട്ടു. വായന തുടരുക

ഭിന്നശേഷി വിധി എല്ലാ മാനേജ്മെന്‍റുകൾക്കും ബാധകമാക്കും, കെ-ടെറ്റിലും നിയമോപദേശം തേടും: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം വായന തുടരുക

ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് അ​ബ്ദു​ൾ ഗ​ഫൂ​ർ, വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ളു​മാ​യി പി. ​രാ​ജീ​വും

കൊ​ച്ചി: ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​യാ​യി വീ​ണ്ടും അ​ഡ്വ. വി.​ഇ. അ​ബ്ദു​ൾ ഗ​ഫൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നും ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നും മു​ന്നേ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ദു​ൾ ഗ​ഫൂ​ർ. പ്ര​തി​പ ക്ഷ ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ പു​തു​യു​ഗ യാ​ത്ര​യ്ക്ക് മു​ന്നേ അ​ബ്ദു​ൾ ഗ​ഫൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. വായന തുടരുക

"മുട്ട വിട്ടുവന്ന കടലാമക്കുഞ്ഞുങ്ങൾക്ക് ‘ഔദ്യോഗിക യാത്രയയപ്പ്’"

തൃശൂർ ∙ കേന്ദ്ര ബജറ്റിൽ പ്രത്യേക പരാമർശം ലഭിച്ചശേഷം പുന്നൂയൂർ മേഖലയിലെ ആദ്യ ആമക്കുഞ്ഞുസംഘം മുട്ടയിൽനിന്നു പുറത്തിറങ്ങി; 103 എണ്ണമുണ്ടായിരുന്നു. കരയിൽ ഒരു രാത്രിമാത്രം ചെലവിട്ട കുഞ്ഞുകളെ കടലിലേക്കിറക്കി വിടുയും ചെയ്തു. കടലാമ സംരക്ഷണത്തിന് തുക വകയിരുത്തിയ ബജറ്റിൽ കേരളത്തിലെ ആമസാന്നിധ്യത്തെക്കുറിച്ചും പ്രത്യേക പരാമർശമുണ്ടായിരുന്നു. അവശ്യ മേഖലകളെ അവഗണിച്ച് ആമകളെ പ്രത്യേകം പരിഗണിച്ച ബജറ്റ് സൃഷ്ടിച്ച വിവാദമൊന്നും പക്ഷേ, ‘മുട്ടവിരിയലിനെ’ ബാധിച്ചില്ല. കേരളത്തിൽ കടലാമകൾ ധാരാളമായി മുട്ടയിടാൻ എത്തുന്നത് ചാവക്കാട് മുതൽ അണ്ടത്തോട് വരെയുള്ള തീരത്താണ്. വായന തുടരുക

"മച്ചാട് മാമാങ്കം: മണലിത്തറ ദേശത്തിന്റെ കുംഭക്കുടം ചുമക്കാൻ ഈ വർഷവും ഹസനാർ എത്തും"

വടക്കാഞ്ചേരി ∙ മതസൗഹാർദത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമായി മച്ചാട് മാമാങ്കത്തിൽ മണലിത്തറ ദേശത്തിന്റെ കുംഭക്കുടം ചുമക്കാൻ പനങ്ങാട്ടുകര കുന്നത്തുപീടികയിൽ ഹസനാർ ഈ വർഷവും എത്തും. 39 വർഷമായി മണലിത്തറ ദേശത്തിന്റെ മലാക്ക വിഭാഗത്തിനൊപ്പം കുംഭക്കുടവുമായി തിരുവാണിക്കാവിലമ്മയെ വണങ്ങാൻ എത്തിയ ഹസനാർ ഈ വർഷത്തോടെ 4 പതിറ്റാണ്ടു തികയ്ക്കും. പതിനൊന്നാം വയസ്സിൽ വീട്ടുകാർ നേർന്ന വഴിപാടായാണു ഹസനാർ ആദ്യമായി കുംഭക്കുടം ചുമന്നതെങ്കിലും മാമാങ്കം കഴിഞ്ഞതിനു ശേഷമുണ്ടായ വലിയൊരു അപകടത്തിൽനിന്നു തന്റെ ജീവൻ തിരിച്ചുകിട്ടിയത് തിരുവാണിക്കാവിലമ്മയുടെ അനുഗ്രഹം കൊണ്ടാണെന്ന വിശ്വാസം മനസ്സിൽ ഉറച്ചതോടെയാണു പിന്നീടുള്ള എല്ലാവർഷവും ഭഗവതിക്കു വേണ്ടി കുംഭക്കുടം ചുമക്കാൻ സന്നദ്ധനായത്. വായന തുടരുക

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........

തൃശൂർ ജില്ലയിൽ ഇന്ന് (18-02-2026); അറിയാൻ, ഓർക്കാൻ


,

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,420
- ₹ 224 ▼

വെള്ളി 1 ഗ്രാം

265
₹ ▼

ഓഹരി വിപണി

ബി. എസ്. ഇ

83,450.96
+ 173.81(0.21%) ▲

എന്‍. എസ്. ഇ

25,725.40
+ 42.65 (0.17%) ▲

🌍 Popular Open Source Software Examples

💻 Operating Systems
   •   Linux The backbone of many servers and Android devices.
🌐 Web Browsers
   •   Mozilla Firefox – Free and privacy-focused browser.
📝 Office Software
•  LibreOffice Alternative to Microsoft Office.
🎨 Graphics & Design
•   GIMP – Alternative to Photoshop.
•   Blender – 3D animation and modeling tool.
🌐 Web & CMS
•   WordPress – Website creation platform .
🧑‍💻 Programming & Development
•   Python
•   Apache HTTP Server


Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.