|
18 |
|
1199 എടവം 4 |
|
മെയ് 2024 |
|
ശനിയാഴ്ച്ച |


|
ലക്കം 1 വാല്യം 6 |
|
പേജുകള്‍ : 2 |
|
എന്താണ് ചാറ്റ് ജി.പി.ടി നൂതന സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകൾ സൃഷ്‌ടിക്കാൻ ഉപയോഗിക്കുന്ന വളരെ ജനപ്രിയമായ എ.ഐ -അധിഷ്‌ഠിത പ്രോഗ്രാമാണ് ചാറ്റ് ജിപിടി. പരിശീലനം നൽകപ്പെട്ടതനുസരിച്ച് പ്രവർത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിൻഡ് ട്രാൻസ്ഫോർമർ (GPT) എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്ബോട്ടാണിത്. ഓപ്പൺ എ ഐ എന്ന ഐ ടി കമ്പനിയാണ് ഇതിൻ്റെ സ്ഥാപകർ. ഇത് ഓപ്പൺ എ ഐയുടെ ജിപിടി-3.5, ജിപിടി-4 കുടുംബങ്ങളിൽ പെട്ട ലാർജ് ലാ൦ഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ മികച്ച മേൽനോട്ടത്തോടെയും റീ എൻഫോഴ്സ്മെന്റ് ലേണിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നന്നായി ട്യൂൺ ചെയ്തിരിക്കുന്നു (ട്രാൻസ്ഫർ ലേണിംഗ് എന്ന മെഷീൻ ലേണിംഗ് സംവിധാനം ഉപയോഗപ്പെടുത്തിയിരിക്കുന്നു). (തുടരും നാളത്തെ പത്രം വായിക്കുക............) "()"
Online Computer Classes Call 9745397722
|
|
അഞ്ചുവയസ്സുകാരന് മരുന്ന് മാറി നൽകിയ സംഭവം; ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി : കലവറക്കുന്ന് കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ചുവയസ്സുകാരന് മരുന്ന് മാറി നൽകിയെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഫ്ലെമിയുടെ നേതൃത്വത്തിലുള്ള സംഘം വരന്തരപ്പിള്ളിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. വരന്തരപ്പിള്ളി കുടുംബാ രോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി.പി. സീനയും അന്വേഷിച്ച് റിപ്പോർട്ട് നൽകും. ആരോ പണവിധേയനായ ഫാർമസി സ്റ്റിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞതായി ഡോ. സീന പറഞ്ഞു. മുണ്ടിനീരിന് ചികിത്സ തേടിയ കുട്ടിക്ക് ഡോക്ടർ എഴുതിനൽകിയ മരുന്ന് ഫാർമസിസ്റ്റ് തെറ്റിനൽകി യെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ പിതാവിന്റെ പരാതി യിലാണ് അന്വേഷണം. ഈ മാസം മൂന്നിനായിരുന്നു സംഭവം മോദിയെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത് വിവാദമായി; മാപ്പുപറഞ്ഞ് എൻ.ഡി.എ. നേതാക്കൾ മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത് വിവാദമായി. ഒടുവിൽ സംഭവം തണുപ്പിക്കാൻ എൻ.ഡി.എ. നേതാക്കൾ മാപ്പുപറഞ്ഞു. വാരാണ സിയിൽ ചൊവ്വാഴ്ച പത്രിക സമർപ്പിക്കാൻ നരേന്ദ്രമോദി പോകുമ്പോഴാണ് അജിത് പവാർപക്ഷ എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേൽ അദ്ദേഹത്തെ ശിവജിയുടെ തലപ്പാവ് ധരിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മറാഠാവിഭാഗവും പ്രതി പക്ഷവും വൻ പ്രതി ഷേധമുയർത്തി. മോദിയെ ശിവജിയോട് തുല്യ പ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു ഇവരുടെ പക്ഷം- ജാഗ്രത നിർദ്ദേശവുമായി ആരോഗ്യമന്ത്രി. നാളെയും മറ്റന്നാളും മഴക്കാല പൂർവ്വ ശുചീകരണം ഊർജിതമാക്കണം. ജൂലൈയിൽ ഡെങ്കിപ്പനി വ്യാപനം ഉയരാൻ സാധ്യത. എലിപ്പനി, ഡെങ്കിപ്പനി വ്യാപനം തടയാൻ കർശന ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി. |
|
(1) |
|
|