|
18 ജൂലായ് 2024 ബുധനാഴ്ച്ച 1199 കർക്കിടകം 3 |

|
ലക്കം 1 വാല്യം 43 |
|
പേജുകള്‍ 5 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Great teachers emanate out of knowledge, passion, and compassion. Abdul Kalam |
|
(1) |
|
ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിനപകടം |
|
ഉത്തർപ്രദേശിലെ ഗോണ്ടയിൽ ചണ്ഡിഗഡ് – ദീബ്രുഗഡ് ദിൽബർഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമായിരുന്നു അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞതായാണ് വിവരം. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. .
|
|
120 കോടി രൂപ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിന് അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ ധനമന്ത്രി കെ എൻ ബാലഗോപാൽ.ഇ – ഗ്രാന്റ്‌സ് പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് തുകയും വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ് തുക ലഭ്യമാക്കുന്നത്.150 കോടി രൂപയാണ് ഈ ഇനത്തിലെ ബജറ്റ് വകയിരുത്തൽ. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് പി ടി ഉഷ ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങൾ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനമാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉഷ വ്യക്തമാക്കി. നേരത്തെ സമരം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന ഉഷയുടെ പരാമര്‍ശം വിവാദമായിരുന്നു. തെരുവില്‍ പ്രതിഷേധിക്കേണ്ടതിന് പകരം താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു പാലക്കാട് ജില്ലയിലെ ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. ബസ്സിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. കുട്ടികള്‍ക്ക് നിസാര പരിക്ക് ഉണ്ട് . വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. ശ്മശാനത്തിൽ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന പരാതിയിൽ മേൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ തൃശൂർ പുത്തൂര്‍ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുകയാണെന്ന പരാതിയില്‍ കലക്ടര്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നിര്‍മാണത്തിലെ അപാകതകളാണ് ദുര്‍ഗന്ധത്തിനു കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തിയതിനു ശേഷം ഒരു മാസത്തിനകം പരാതി തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്. ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി 20 ദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. |
|
പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷത്തെ ബജറ്റിലാണ് പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ് പുതിയ ഫിഷറീസ് തുറമുഖം നിർമ്മിക്കുന്നത്.പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മാണം ഏറ്റെടുക്കും. 343 കോടി രൂപയാണ് പദ്ധതിയുടെ പ്രതീക്ഷിത അടങ്കൽ. 'യാത്ര ഒഴിവാക്കുക, ചലനം കുറയ്ക്കുക': അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കിടയിൽ ബംഗ്ലാദേശിലെ പൗരന്മാർക്ക് ഇന്ത്യ ഉപദേശം നൽകി ന്യൂഡൽഹി: ദക്ഷിണേഷ്യൻ രാജ്യത്തിലെ അക്രമാസക്തമായ സംഘർഷങ്ങൾക്കിടയിൽ ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യാഴാഴ്ച ഉപദേശം നൽകി. "ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളോടും ബംഗ്ലാദേശിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോടും യാത്ര ഒഴിവാക്കാനും താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള അവരുടെ സഞ്ചാരം കുറയ്ക്കാനും നിർദ്ദേശിക്കുന്നു," പ്രസ്താവനയിൽ പറയുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരും ഹസീനയുടെ ഭരണകക്ഷിയായ അവാമി ലീഗിൻ്റെ വിദ്യാർത്ഥി സംഘടന അംഗങ്ങളും തമ്മിൽ രാജ്യവ്യാപകമായി ഏറ്റുമുട്ടിയതിൻ്റെ പശ്ചാത്തല ത്തിലാണ് ഈ ഉപദേശം. വിദ്യാർഥി പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ ബംഗ്ലാദേശിൽ ഇന്റർനെറ്റ് റദ്ദാക്കി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈൽ ഇൻ്റർനെറ്റ് റദ്ദാക്കാൻ ഉത്തരവിട്ടതായി ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭത്തിൽ ഇതുവരെ ഒൻപത് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. വീടിനുള്ളിൽ തന്നെ തുടരാനും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ആവശ്യപ്പെട്ടു. അടിയന്തര സഹായം ആവശ്യമുണ്ടെങ്കിൽ ഹൈക്കമ്മീഷനിൽ നിന്നോ അസിസ്റ്റൻ്റ് ഹൈക്കമ്മീഷനുകളിൽ നിന്നോ സഹായം തേടാനും എംബസി നിർദ്ദേശിച്ചിട്ടുണ്ട്. ഇ സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. |
|
|
|
|