Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 ധനു  3

Jumada II 27, 1447

വാല്യം 2 ലക്കം 325

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

18

“If there is no struggle, there is no progress.” - Frederick Douglass.

(1)

എസ്‌ഐആറില്‍ തെറ്റിദ്ധാരണ വേണ്ട; ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് കരട് വോട്ടര്‍ പട്ടികയല്ല; ഇത് എഎസ്ഡി ലിസ്റ്റ്

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച എഎസ്ഡി ലിസ്റ്റ് കരട് വോട്ടര്‍ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്‌ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തുപോകുന്നവരുടെ എഎസ്ഡി ലിസ്റ്റാണ്. എഎസ്ഡി എന്നാല്‍ ആബ്‌സെന്റീ, ഷിഫ്റ്റഡ് ഓര്‍ ഡെഡ് ലിസ്റ്റ് എന്നാണ് അര്‍ഥം. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തവരോ മരിച്ചവരോ മറ്റിടങ്ങളിലേക്ക് മാറിയവരോ ആണ് പട്ടികയില്‍ നിന്ന് പുറത്തുപോകുക. തെറ്റായ കാരണത്താല്‍ നിങ്ങള്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് യഥാസമയം ബിഎല്‍ഒമാരേയോ പാര്‍ട്ടി പ്രതിനിധികളായ ബിഎല്‍ഒമാരേയോ അറിയിക്കണം.  വായന തുടരുക ......

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാറിലായ സംഭവം: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും

ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

മുസ്ലീം ലീഗെന്നാല്‍ മലപ്പുറം പാര്‍ട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

മലപ്പുറത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ചും മുസ്ലീം ലീഗിനെ കടന്നാക്രമിച്ചും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗിന് ധാര്‍ഷ്്ഠ്യവും അഹങ്കാരവുമാണെന്നും അവര്‍ എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു വായന തുടരുക . ..

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍  മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ് ജയശ്രീയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെ ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികള്‍ കടത്തിയ കേസിൽ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സിപിഐഎം; പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ശക്തമായ പ്രക്ഷോഭം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകൾ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. അടിത്തട്ടിൽ പാർട്ടിയെ കൂടുതൽ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കൾ താഴെതട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ നേതാക്കൾ പ്രാദേശിക അടിസ്ഥാനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും നിർ​ദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടമായ വാർഡുകളിൽ കൂടുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. വായന തുടരുക......

ഇനി വിളിക്കരുതേ, പ്ലീസ്… ; യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് സ്റ്റീഫന്‍ ജോര്‍ജ്

കോട്ടയം: യുഡിഎഫിലേക്കുള്ള ക്ഷണം നേതാക്കള്‍ നിര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് എം. എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന നിലപാട് വ്യക്തമാക്കിയിട്ടും വിളിക്കുന്നത് എന്തിനെന്നും കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉല്‍പ്പാദനം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യയില്‍ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലെ മ്യൂണിച്ചിലുളള പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്. വായിക്കുക.....

‘റിമാൻഡ് കഴിഞ്ഞു വാ, നിനക്കുള്ള റീത്ത് റെഡിയാണ്’: ഇടത് സൈബർ വിങ്ങിന്റെ കൊലവിളി തുടരുന്നെന്ന് പരാതി...

കണ്ണൂർ പാനൂരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇടത് സൈബർ വിങ് കൊലവിളി തുടരുമ്പോഴും അനക്കമില്ലാതെ പൊലീസ്. പാറാട് സിപിഎം സ്തൂപം തകർത്തവരെ കൊല്ലുമെന്നാണ് സമൂഹമാധ്യമത്തിലൂടെ നിരന്തരം ഭീഷണി മുഴക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു തുടര്‍ന്നു വായിക്കുക . ..

സിപിഎമ്മിനെ വേദനിപ്പിക്കും ആ 50 വോട്ട്; കോർപറേഷനിൽ ഭൂരിപക്ഷം അട്ടിമറിച്ചത് ആ 5 വാർഡ് ; കണക്കു തെറ്റിച്ച കോഴിക്കോടന്‍ അപാരത

കോഴിക്കോട് 45 വർഷം തുടർച്ചയായി ഇടതുപക്ഷം ഭരിച്ച കോഴിക്കോട് കോർപറേഷനിൽ കേവല ഭൂരിപക്ഷമായ 39 എൽ‌ഡിഎഫിന് നഷ്ടമായത് 5 വാർ‌ഡുകളിൽ 50 വോട്ടിൽ താഴെ വോട്ടിന് പരാജയപ്പെട്ടതു മൂലം. പുനർനിർണയത്തിൽ  ഇത്തവണ വാർ‌ഡുകളുടെ എണ്ണം 75 ൽ നിന്ന് 76 ആയി.  കേവല ഭൂരിപക്ഷത്തിനു വേണ്ട വാർഡ് എണ്ണം 39 ആയി. തിരഞ്ഞെടുപ്പിൽ 35 സീറ്റ് നേടി എൽഡിഎഫ് വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം ലഭിച്ചില്ല. അതേസമയം സ്വതന്ത്രർ ഉൾപ്പെടെ യുഡിഎഫിന് 28, എൻഡിഎ – 13 എന്നാണ് മറ്റു മുന്നണികളുടെ നില. കോർപറേഷനിലെ വെസ്റ്റ്ഹിൽ, ബേപ്പൂർ, നദീനഗർ, സിവിൽ സ്റ്റേഷൻ, വെള്ളിമാട്കുന്ന് എന്നീ അഞ്ചു വാർഡുകളാണ് മൊത്തം 50 വോട്ടിന്റെ വ്യത്യാസത്തിൽ സിപിഎമ്മിന് നഷ്ടമായത്. രണ്ടു വാർഡിൽ ‘അപര’ സ്ഥാനാർഥികളുടെ സാന്നിധ്യമാണ് വിനയായത്. ബേപ്പൂർ വാർഡിൽ വിജയിച്ച ബിജെപി സ്ഥാനാർഥി ഷിനു പിണ്ണാണത്ത് നേടിയത് 2,520 വോട്ടാണ്. തൊട്ടുപിന്നിൽ സിപിഎമ്മിന്റെ തോട്ടുങ്ങൽ രജനിക്ക് ലഭിച്ചത് 2,507 വോട്ട് – വ്യത്യാസം 13 വോട്ട്.

വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (18-12-2025); അറിയാന്‍, ഓര്‍ക്കാര്‍...

കേരളത്തിന് കേന്ദ്രത്തിന്റെ ഇടിത്തീ; ശമ്പളവും ക്ഷേമ പെൻഷനും മുടങ്ങിയേക്കും, കടമെടുപ്പ് പരിധി കുത്തനെ വെട്ടി...

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പും സാമ്പത്തിക വർഷാവസാനവും കണക്കിലെടുത്ത് വൻ പണച്ചെലവിനു ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന് ഇടിത്തീയായി കേന്ദ്ര സർക്കാർ കടമെടുപ്പുപരിധി കുറച്ചു. ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാൻ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയിൽനിന്ന് 5944 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വായന തുടരുക . . ..

തിരുവനന്തപുരത്തെ പോസ്റ്റല്‍ വകുപ്പ് ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണം; വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്

തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്. തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മേഖല ആസ്ഥാനത്താണ് ക്രിസ്മസ് ആഘോഷം. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം. ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി തേടിയുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നു വായിക്കുക . ....

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod
  • ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    ¨ Minorities Rights Day (India): Observed to promote the preservation of the rights of religious, linguistic, and ethnic minority communities in India.

    ¨ International Migrants Day: A United Nations-recognized day to acknowledge the contributions of over 280 million migrants worldwide and to advocate for their rights and safety.

    No logic only madness, പിണറായി സർക്കാർ’: മുഖ്യമന്ത്രിക്കെതിരെ സന്ദീപ് വാര്യർ


    പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. ‘
    No logic only madness, പിണറായി സർക്കാർ’ എന്നായിരുന്നു സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. No logic only madness, എന്ന ടാഗ് ലൈനോടെ ദിലീപ് ചിത്രം ഭഭബ ഇന്ന് റിലീസ് ആയിരുന്നു. വായന തുടരുക . . .

    കിഫ്ബി മസാല ബോണ്ടില്‍ ഇ ഡിയ്ക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്‌റ്റേ

    കിഫ്ബി മസാല ബോണ്ടില്‍ ഇ ഡിയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രിക്ക് എതിരായ ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിന് എതിരെയുള്ള നോട്ടീസ് നടപടികള്‍ക്കും സ്റ്റേയുണ്ട്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വായന തുടരുക . .

    Statue of Liberty

    The Statue of Liberty (Liberty Enlightening the World; French: La Liberté éclairant le monde) is a colossal neoclassical sculpture of a robed and crowned woman on Liberty Island in New York Harbor, within New York City. The copper-clad statue, a gift to the United States from the people of France, was designed by French sculptor Frédéric Auguste Bartholdi, and its metal framework built by Gustave Eiffel. The statue was dedicated on October 28, 1886. വായന തുടരുക .. ...

    രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

    കൊച്ചി: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്. രാഹുലിന്റെ ആദ്യ ബലാത്സം​ഗകേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരി​ഗണിച്ചത്. സാധാരണ ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് പരി​ഗണിക്കുന്നത്. എന്നാൽ, അദ്ദേഹം ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരി​ഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരി​ഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. വായന തുടരുക . . .

    കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്

    തിരുവനന്തപുരം: കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്. തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻെറ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും എത്തിയെന്നും കണ്ടെത്തി. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ട്; കണക്കുകള്‍ സൂചിപ്പിച്ച് എം വി ഗോവിന്ദന്‍

    കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും അടിത്തറ തകര്‍ന്നുവെന്ന വിശകലനത്തെ അംഗീകരിക്കാനാകില്ല. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നതും തെറ്റാണ്. ജില്ലാ പഞ്ചായത്തിലെ വിജയമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണ്ണയിക്കുക. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പിക്കാനുള്ള കരുത്ത് ഇപ്പോഴും ഉണ്ടെന്നും എംവി ഗോവിന്ദന്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. വായന തുടരുക . . ..

    ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളി ജാരെഡ് ഐസക്മാൻ നാസ മേധാവി

    വാഷിംഗ്ടണ്‍ ഡി സി: ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളി നാസ മേധാവി. ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാസ മേധാവിയായി നിയമിച്ചു. നാസയുടെ പതിനഞ്ചാമത് മേധാവിയാണ് ജാരെഡ് ഐസക്മാൻ . ജാരെഡിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. ബഹിരാകാശ മേഖലയിലെ ആഗോള മത്സരം, ആഭ്യന്തര ബജറ്റ് അനിശ്ചിതത്വം, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെയാണ് ജാരെഡ് നാസയുടെ ചുമതല ഏറ്റെടുക്കുന്നത്. വായന തുടരുക. . . .

    നെഹ്റുവിൻ്റെ കത്തുകളും കുറിപ്പുകളും സ്വകാര്യ രേഖകളല്ല: 2008ൽ കൊണ്ടുപോയവ തിരികെ നൽകാൻ സോണിയ ഗാന്ധിയോട് സർക്കാർ

    ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (പിഎംഎംഎൽ) നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് മറുപടിയായിട്ടായിരുന്നു പിഎംഎംഎല്ലിൻ്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയായിരുന്നു സാംസ്കാരിക മന്ത്രാലയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയും വിവാദം സ്വകാര്യ കുടുംബ കത്തിടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തത്. വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    വിദേശത്തേക്ക് പണമയച്ചപ്പോൾ നിങ്ങളറിഞ്ഞോ കയ്യിലെ കാശ് പോയത്? നഷ്ടം 1700 കോടി; കാണാച്ചെലവ് തിരിച്ചറിയാം, പണം ലാഭിക്കാന്‍ പരപ്പസ് കോഡും.

    ഇന്ത്യയിൽനിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കു പഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണം വർഷംതോറും വർധിച്ചു വരികയാണ്. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജർമനി എന്നിവിടങ്ങളിലെ വിദേശ വിദ്യാർഥികളിൽ 30-35% ഇന്ത്യക്കാരാണ് (ഒരു ദശകം മുൻപ് ഇത് വെറും 11% ആയിരുന്നു). 2024ൽ ചൈനയെ മറികടന്ന്, രാജ്യാന്തര വിദ്യാർഥികളുടെ ഏറ്റവും വലിയ ഉറവിടമായി ഇന്ത്യ മാറി. വിദേശ പഠനത്തിന് പോയ മക്കളുടെ പഠന/ ജീവിത ചെലവുകൾക്കായി ബാങ്ക് മുഖേന പണമയ‌യ്ക്കുമ്പോൾ ബാങ്ക് ഫീസ്, കറൻസി മാർക്ക്‌ അപ് എന്നിങ്ങനെ നല്ലൊരു തുക ബാങ്കുകൾക്ക് നൽകേണ്ടി വരുന്നുണ്ട്. പഠനമനുസരിച്ച്, ഇന്ത്യയുടെ വാർഷിക വിദ്യാർഥി വിനിമയത്തിന്റെ 95 ശതമാനത്തിൽ അധികവും പരമ്പരാഗത ബാങ്കുകൾ വഴിയാണ് നടക്കുന്നത്. ഏകദേശം 1000-1100 കോടി ഡോളർ വരും അത്. അതായത്, ഇന്ത്യൻ രൂപയിൽ 85,000- 93,500 കോടി രൂപ. വായന തുടരുക . . .

    സായാഹ്ന വാര്‍ത്തകള്‍ ഡിസംബര്‍ 18, വ്യാഴാഴ്ച

    ഐഎൻഎസ് കദംബയ്ക്ക് സമീപം ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽക്കാക്ക; കാർവാറിലേത് ചാരവൃത്തി?...

    കാർവാർ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തീരദേശത്ത്, അതീവ സുരക്ഷാ നാവിക മേഖലയ്ക്ക് സമീപം, ചൈനീസ് നിർമിത ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച കടൽക്കാക്കയെ കണ്ടെത്തി. ഇതേത്തുടർന്ന് സുരക്ഷാ ഏജൻസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. പ്രാഥമിക കണ്ടെത്തലുകൾ ചാരപ്രവർത്തനമല്ല, ശാസ്ത്രീയ ഗവേഷണമെന്നതിലേക്കാണ് വിരൽച്ചൂണ്ടുന്നതെന്ന് അധികൃതർ പറഞ്ഞെങ്കിലും മേഖലയിൽ ആകെ ജാഗ്രത പുലർത്തുന്നുണ്ട്. വായന തുടരുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    കോട്ടയത്ത് ജയ്‌ക്കിന്റെ വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു വോട്ട്! സത്യമെന്ത്?...

    തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്നതിനു ശേഷവും സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല.കോട്ടയത്ത് ജയ്‌ക്ക്.സി.തോമസിന്റെ വാർഡിലെ സിപിഎം സ്ഥാനാർഥിക്ക് ഒരുവോട്ട് മാത്രമാണ് ലഭിച്ചതെന്ന തരത്തിൽ വ്യാപകപ്രചാരണം സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.. തുടര്‍ന്നു വായിക്കുക.....

    തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

    തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേർത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. വായന തുടരുക.....

    നിഗൂഢമായ വാൽനക്ഷത്രം; 3I/ATLAS നാളെ ഭൂമിക്ക് ഏറ്റവും അടുത്ത്, കാണാൻ മറക്കല്ലേ

    നമ്മുടെ സൗരയൂഥം അപൂർവമായൊരു ആകാശ അതിഥിയെ സ്വാഗതം ചെയ്യുകയാണ്. ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രമായ 3I/ATLAS നാളെ, ഡിസംബർ 19, 2025, ഭൂമിക്ക് ഏറ്റവും അടുത്തെത്തും. ഈ വാൽനക്ഷത്രം പൂർണ്ണമായും സുരക്ഷിതമായ അകലത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 1.8 AU (270 ദശലക്ഷം കിലോമീറ്റർ) അകലെയാണിത്. അതിനാൽ ഭൂമിക്ക് യാതൊരു ഭീഷണിയും ഇല്ല. വായന തുടരുക . . .

    Random Display

    ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

    നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. വായന തുടരുക . . .

    പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായ് മാറ്റിയേ, കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു; IFKK വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

    ഐഎഫ്എഫ്‌കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍എംഎൽഎ. പോറ്റിയേ കേറ്റിയേ പാട്ടുപാടി ചാണ്ടി ഉമ്മന്റെ പ്രതിഷേധം. IFFK വേദിയിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതിൽ കേന്ദ്രവും കേരളവും ഒരുപോലെയാണ്. കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു., ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ടു കൂട്ടരും കാണിക്കുന്നത്. പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കിയപ്പോൾ. കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെ. പാട്ട് പാടിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വായന തുടരുക . . .

    ഇന്ന് (16/12/2025) വിജയ് ദിവസ്; കീഴടങ്ങിയത് 93,000 പാക് സൈനികർ; രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ

    ഇന്ന് വിജയ് ദിവസ്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യം നേടിയ അഭിമാനകരമായ വിജയത്തിന്റെ ഓർമ പുതുക്കലാണ് വിജയ് ദിവസ്. വെറും പതിമൂന്ന് ദിവസം കൊണ്ടാണ് നമ്മുടെ ധീര സൈനികർ പാകിസ്താനെതിരെ വിജയം നേടിയത്. ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യത്തിന്റെ പിറവിക്ക് ആ യുദ്ധം വഴിവച്ചു.

    കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾ പാക് സൈന്യത്തിന്റെ അതിക്രമങ്ങൾക്കെതിരെ നടത്തിയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യ നൽകിയ പിന്തുണയാണ് ഇന്ത്യ-പാക് യുദ്ധത്തിലേക്ക് നയിച്ചത്. 1971 ഡിസംബർ മൂന്നിന് ഇന്ത്യയുടെ വ്യോമതാവളങ്ങൾ പാകിസ്ഥാൻ ആക്രമിച്ചതോടെയായിരുന്നു യുദ്ധത്തിന്റെ തുടക്കം. ഇന്ത്യയുടെ സൈനിക കരുത്ത് വിളിച്ചോതിയ യുദ്ധമായിരുന്നു അത്. 1971 ഡിസംബർ 16ന് ഇന്ത്യൻ സൈന്യം ധാക്ക കീഴടക്കുന്നത് വരെ യുദ്ധം നീണ്ടു. തുടര്‍ന്നു വായിക്കുക . . .

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    `പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

    ദില്ലി: `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു പാരഡി ​ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വായനതുടരുക ......

    വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ, ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

    ദില്ലി: തൊഴിലുറപ്പു പദ്ധതി പൊളിച്ചെഴുതാനുള്ള വിബി ജി റാം ജി ബില്ല് പാസാക്കി ലോക്സഭ. പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്ല് പാസാക്കിയത്. മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തതെന്നും പുതിയ പദ്ധതിയാണെന്നും ശിവരാജ്സിംഗ് ചൗഹാൻ സഭയില്‍ പറഞ്ഞു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചുകീറി എറിഞ്ഞു. പിന്നാലെ ബഹളത്തിന് കീഴടങ്ങില്ലെന്ന് ശിവരാജ്സിംഗ് ചൗഹാൻ വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി പൂജ്യ ബാപു ​ഗ്രാമീൺ റോസ്​ഗാർ യോജന എന്ന് പേര് മാറ്റുമെന്നാണ് നേരത്തെ വിവരങ്ങൾ പുറത്ത് വന്നത്. ഇതിനെ ബിജെപി നേതാക്കൾ പരസ്യമായി സ്വാ​ഗതം ചെയ്യുകയും പ്രതിപക്ഷം എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് മാത്രമല്ല വികസിത ഭാരത് ​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ എന്ന പേരിൽ പദ്ധതി മൊത്തത്തിൽ പൊളിച്ചെഴുതുകയാണെന്ന് പാർലമെന്റിൽ അവതരണത്തിന് മുന്നോടിയായി ബിൽ എംപിമാർക്ക് ലഭിച്ചപ്പോഴാണ് വ്യക്തമായത്. വായനതുടരുക ......

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    പ്രതിപക്ഷത്തിൻ്റെ എതിര്‍പ്പ് മറികടന്ന് തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി

    ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. പുതിയ ബില്ല് ജനവിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെയാണ് ബിൽ ലോക്സഭ പാസ്സാക്കിയത്. ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. ബിൽ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധ സൂചകമായി പ്രതിപക്ഷം സഭയിൽ ബില്ലിൻ്റെ കോപ്പി കീറിയെറിഞ്ഞു. വായന തുടരുക . ..

    ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രി'; ചവാൻ പറഞ്ഞ രാഷ്ട്രീയ ബോംബ് പൊട്ടുക നാളെ: എപ്സ്റ്റീൻ ഫയൽസ് പുറത്തുവിടും

    ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞ രാഷ്ട്രീയ ബോംബ് നാളെ പൊട്ടും. വിവാദമായ എപ്സ്റ്റീന്‍ ഫയല്‍സ് നാളെ യുഎസ് പുറത്തുവിടുന്നതിനെ ബന്ധപ്പെടുത്തിയാണ് പൃഥ്വിരാജ് ചവാന്‍ സൂചിപ്പിച്ചത്. എപ്‌സ്റ്റീന്‍ ഫയല്‍സ് പുറത്തുവന്നാല്‍ മഹാരാഷ്ടക്കാരന്‍ പ്രധാനമന്ത്രിയാകുന്നതിനാല്‍ രാഷ്ട്രീയ ഭൂകമ്പം ഉണ്ടാകുമെന്നാണ് ചവാന്റെ എക്‌സ് പോസ്റ്റ്. മഹാരാഷ്ട്ര കോണ്‍ഗ്രസിനെയും ആര്‍എസ്എസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെയും ടാഗ് ചെയ്തായിരുന്നു ചവാന്റെ പോസ്റ്റ്. തുടര്‍ന്നു വായിക്കുക . ..

    Todays Special GK

    Statue of Libery

    രാഷ്ട്രീയ എതിരാളി ഡിഎംകെ, പ്രത്യയശാസ്ത്ര എതിരാളി ബിജെപി; വീണ്ടും കളം പിടിച്ച് വിജയ്

    ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ നേരിട്ട പ്രതിസന്ധിയെ മറികടന്ന് നടന്‍ വിജയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ഈറോഡിലെ മഹാറാലി. സെപ്തംബര്‍ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം നടന്ന വിജയ്‌യുടെ മൂന്നാമത്തെ പൊതുപരിപാടിയാണ് ഇന്ന് ഈറോഡില്‍ നടന്നത്. ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ച വിജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടര്‍ച്ചയാണ് പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. കരൂർ അപകടത്തിന് ശേഷം കഴിഞ്ഞ മാസം കാഞ്ചീപുരത്തും പിന്നാലെ ഈ മാസം പോണ്ടിച്ചേരിയിലും വിജയ്‌യുടെ പൊതുപരിപാടി നടന്നിരുന്നു. തുടര്‍ന്നു വായിക്കുക. . .

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    ‘ഇവിടെ ധാരാളം മലയാളികളുണ്ട്, സുഖമാണോ?’: ഒമാനിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി...

    മസ്കത്ത് ഒമാനിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ‘സുഖമാണോ’ എന്ന മോദിയുടെ ചോദ്യം. സദസ്സിൽ‌ ധാരാളം മലയാളികളുണ്ടെന്നു പറഞ്ഞ ശേഷമായിരുന്നു സുഖമാണോ എന്നു പ്രധാനമന്ത്രി ചോദിച്ചത്. മലയാളികൾ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകൾ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വായന തുടരുക . .

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി

    സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കെതിരെ എഫ്ഐആറിൽ പറയുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നടി ശിൽപ ഷെട്ടി. താനും ഭർത്താവും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുവരെയുള്ള അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ശിൽപ ഷെട്ടി പറഞ്ഞു. സാമൂഹിക മാധ്യമമായ ഇൻസ്റ്റാ​ഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. മുംബൈ പൊലീസിന്റെ എഫ്ഐആറിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയുടെ പരി​ഗണനയിലാണെന്നും അവർ കുറിച്ചു. വായന തുടരുക . ..

    വി സി നിയമനത്തിൽ ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം

    വി സി നിയമനത്തിൽ ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അതൃപ്തി. മുഖ്യമന്ത്രിയുടെ നിർബന്ധത്തിൽ അവ്യക്തത ബാക്കി നില്‍ക്കെയാണ് വഴങ്ങൽ തിരിച്ചടിയാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായം ഉയര്‍ന്നത്. വി സി നിയമനത്തിൽ സുപ്രീംകോടതിയുടെ നിലപാട് ഗവർണർക്കാണ് തിരിച്ചടി ആകുന്നത് എന്നാണ് ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത്. വഴങ്ങിയില്ലെങ്കിൽ സർക്കാറിന് നേട്ടമാകുമായിരുന്നു എന്നാണ് വിലയിരുത്തൽ. വായന തുടരുക . ..

    We Undertake  work at  home projects like

    Students projects, Software Projects, DTP (English, Malayalam & Hindi)

    Touch us 9745397722.

    'അഹങ്കാരം, ധാർഷ്ട്യം എന്നിവയ്ക്ക് ജനങ്ങൾ മറുപടി നൽകി'; സർക്കാരിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്

    കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിനെതിരെ വിമർശനവുമായി കത്തോലിക്ക കോൺഗ്രസ്. മുഖപത്രമായ 'ദീപിക'യിലെ ലേഖനത്തിലാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഡോ. ഫിലിപ്പ് കവിയിൽ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മലയോര കർഷകരുടെ വികാരം, ന്യൂനപക്ഷങ്ങൾക്കിടയിലെ അതൃപ്തി എന്നിവ ഇടതുപക്ഷത്തിനെതിരായി എന്നും പല നയങ്ങളും പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റി എന്നും ഫാ. ഫാദർ ഫിലിപ്പ് കവിയിൽ വിമർശിച്ചു. വായന തുടരുക....

    ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    13,484
    + ₹ 33 ▲

    വെള്ളി 1 ഗ്രാം

    224
    + ₹ 2 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    84,481.81
    - 77.84 (0.092%) ▼

    എന്‍. എസ്. ഇ

    25,815.55
    - 300(-0.01%) ▼

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.