തിരുവനന്തപുരം: കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച പി.കെ. ശശി എൽഡിഎഫിനെതിരെ ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായേക്കും. ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് എടുക്കണമെന്ന ആവശ്യം പാർട്ടി തള്ളിയതിനെ തുടർന്നാണ് പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. ഇതിന് പുറമെ തന്നോടൊപ്പം നടപടി നേരിട്ടവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും പാർട്ടി അംഗീകരിച്ചിരുന്നില്ല. നേരത്തെ പലതരത്തിലുള്ള സമവായ ചർച്ചകൾ പി.കെ. ശശിയുമായി സിപിഎം നടത്തിയിരുന്നു. ഇതിലൊന്നും പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് രാജിയെന്നാണ് വിവരം. വായന തുടരുക
കുടിവെള്ളം ചോദിച്ചെത്തി സ്വർണം കവർന്നു; ചെറുത്ത വീട്ടമ്മയെ അയൽവാസിയായ യുവാവ് കുത്തിക്കൊന്നുബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. വായന തുടരുക
ആറന്മുളയിലെ വിവാദ ഐടി പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നുപത്തനംതിട്ട: ആറന്മുളയിലെ വിവാദ ഐടി പദ്ധതിയിൽനിന്നും സർക്കാർ പിന്മാറുന്നു. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് തീരുമാനം. ആറന്മുളയിലെ മെഗാ ഇലക്ട്രോണിക്‌സ് ക്ലസ്റ്റർ പദ്ധതിയാണ് വിവാദമായത്. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐടി പാർക്കും ഇന്റഗ്രേറ്റഡ് ബിസിനസ് ടൗൺഷിപ്പും നിർമിക്കാനായിരുന്നു നീക്കം. വായന തുടരുക
ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി; എസ്ഐടിക്ക് തിരിച്ചടികൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ഇന്ന് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നു. വായന തുടരുക
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് "
കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു, പാർട്ടി വിടുമെന്ന് അഭ്യൂഹങ്ങൾതിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിന്നാലെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി.കെ.ശശി രാജിവെച്ചു. ഷൊർണ്ണൂർ മുൻ എംഎൽഎ ആയിരുന്ന ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. വായന തുടരുക
നേരെ കിളിമാനൂരിലേക്ക് വിട്ടോ ! വയർലസിലൂടെ എസ്‌ഐക്കും പോലീസുകാരനും അടിയന്തര സ്ഥലംമാറ്റംകിളിമാനൂർ: തിരുവനന്തപുരത്ത് എസ്‌ഐക്കും മറ്റൊരു പോലീസുകാരനും വയർലസിലൂടെ അടിയന്തര സ്ഥലം മാറ്റം. പൂവാർ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലം മാറ്റിയത്. വ്യാഴാഴ്ച രാവിലെയാണ് ഇരുവർക്കും അറിയിപ്പ് ലഭിച്ചത്. വായന തുടരുക
ഞാൻ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല ' പ്രഖ്യാപിച്ച് കെ.ബാബുകൊച്ചി: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ.ബാബു. കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ബാബു ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മത്സരത്തിനില്ലെന്നും ബാബു പറഞ്ഞു. വായന തുടരുക
ശബരിമല നെയ്യ് വിൽപന, പെട്ടിക്കടയേക്കാൾ മോശമായ സംവിധാനമെന്ന് ഹൈക്കോടതികൊച്ചി: ശബരിമലയിൽ ആടിയശിഷ്ടം നെയ്യടക്കമുള്ള പ്രസാദവിതരണം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സ്റ്റോക്കും വരുമാനവും രേഖപ്പെടുത്തുന്നതിൽ പെട്ടിക്കടകളിൽപ്പോലും ശബരിമലയിലേക്കാൾ മികച്ചസംവിധാനം ഉണ്ടാകുമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. ആടിയശിഷ്ടം നെയ്യ് വിൽപ്പനയിൽ ഈ മണ്ഡല-മകരവിളക്ക് കാലത്ത് 21,39,190 രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ വിമർശനം. വായന തുടരുക
തൊട്ടപ്പോഴെല്ലാം പിഴച്ചു; ബാർ സമയം- അരമണിക്കൂർ കുറച്ച് തുടക്കം, രണ്ടുമണിക്കൂർ കൂട്ടി പിടിയിറക്കംതിരുവനന്തപുരം: മദ്യ ഉപഭോഗം കുറയ്ക്കാൻ ബാറുകളുടെ പ്രവർത്തനസമയം അരമണിക്കൂർ കുറച്ചുകൊണ്ടാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. ആ നിലപാടിൽനിന്ന് മലക്കം മറിഞ്ഞാണ് ഇപ്പോൾ ബാറുകളുടെ സമയം രണ്ടുമണിക്കൂർ കൂട്ടിയത്. വായന തുടരുക
"ടി.വി. ചര്‍ച്ച മാതൃകയില്‍ സംവാദങ്ങളുമായി സി.പി.എം.; നികേഷ് കുമാര്‍ നയിക്കും"കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടി.വി. ചർച്ചകളുടെ മാതൃകയിൽ സംവാദങ്ങൾ സംഘടിപ്പിക്കാൻ സി.പി.എം. പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗം മുൻകൈയെടുത്ത് പഴയ എ.കെ.ജി. സെൻററിൽ ഇത്തരം സംവാദങ്ങൾ സംഘടിപ്പിച്ച്, പ്രചരിപ്പിക്കാനാണ് പരിപാടി. മുതിർന്ന മാധ്യമപ്രവർത്തകനും സി.പി.എം. സാമൂഹികമാധ്യമ വിഭാഗത്തിന്റെ ചുമതലക്കാരനുമായ എം.വി. നികേഷ് കുമാറാണ് ചർച്ചകൾ നയിക്കുന്നത്. വായന തുടരുക
സിപിഎം ഇടപെട്ടു; മര്‍ദനമേറ്റ പോലീസുകാരനെതിരായ ജാമ്യമില്ലാ വകുപ്പ് പിന്വലിക്കില്ലതിരുവനന്തപുരം: സി.പി.എം. നിലപാട് കടുപ്പിച്ചതോടെ എസ്.എഫ്.ഐ.ക്കാരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരേയുള്ള ജാമ്യമില്ലാവകുപ്പ് പിൻവലിക്കുന്നതിൽ പോലീസ് നിലപാട് മാറ്റി. വകുപ്പ് പിൻവലിച്ചാൽ കോടതിയെ സമീപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞതോടെയാണ് പിൻമാറ്റം. തത്‌കാലം തുടർനടപടികളൊന്നും വേണ്ടെന്ന നിലപാടിലാണ് പോലീസ്. വായന തുടരുക
ഹാട്രിക്കിനായി കടന്നപ്പള്ളി; തിരിച്ചുപിടിക്കാൻ സുധാകരനെ കളത്തിലിറക്കുമോ ? മോഹനനും അമൃതയും പരിഗണനയിൽകണ്ണൂർ: തുടർച്ചയായി രണ്ടുതവണ കൈവിട്ട കണ്ണൂർ നിയമസഭാമണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. ഇത്തവണ ജയിച്ചിരിക്കുമെന്നാണ് യു.ഡി.എഫ്. ക്യാമ്പുകൾ പറയുന്നത്. എന്നാൽ, ഹാട്രിക്ക് വിജയമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും പ്രധാനമാണെന്നതിനാൽ ഇരുമുന്നണികളും അതീവ ജാഗ്രതയിലാണ്. വോട്ടർപട്ടിക പരിഷ്കരണപ്രവൃത്തിയിലടക്കമുള്ള ഇടപെടലുകളിൽ ഇത് പ്രകടവുമാണ്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി രണ്ടുതവണയും കണ്ണൂരിൽ ജയിച്ചത്. വായന തുടരുക
ഞാൻ വീണതല്ല, ആ രംഗം കണ്ടപ്പോൾ സോഫയിൽ ഇരിക്കുകയാണ് ചെയ്തത് - മുല്ലപ്പള്ളികോഴിക്കോട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പുതുയുഗയാത്രയ്ക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയുണ്ടായ ഉന്തും തള്ളും ‘സ്നേഹത്തള്ളെ’ന്ന കോൺഗ്രസിന്റെ വിശദീകരണം തള്ളി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സ്ഥലം എം.പി.യായ തന്നെ പ്രസംഗിക്കാൻ ക്ഷണിക്കാത്തതിൽ ഷാഫി പറമ്പിലിനുണ്ടായ ‘സ്വാഭാവിക’ പരിഭവമാണ് സംഭവത്തിനിടയാക്കിയതെന്നും പക്ഷേ, അദ്ദേഹം പ്രകോപിതനാകാൻ പാടില്ലായിരുന്നെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. വായന തുടരുക
സണ്ണി മത്സരിക്കും, ചുമതല ഒഴിയില്ല; ബൽറാമും അയിഷ പോറ്റിയുമടക്കം ആദ്യ പട്ടികയിൽ വന്നേക്കുംതിരുവനന്തപുരം:കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്രഖ്യാപനം ഫെബ്രുവരി അവസാനം നടത്തും. സിറ്റിങ് എം.എൽ.എ.മാർക്കും ഐക്യകണ്ഠ്യേന തീരുമാനിച്ച മറ്റു സീറ്റുകളുമടക്കം 30 സ്ഥാനാർഥികളെ ആദ്യംതന്നെ പ്രഖ്യാപിക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. വായന തുടരുക
ഗര്‍ഭസ്ഥശിശു മരിച്ച സംഭവം; 'ഇനി ഒരച്ഛനും ഈ ഗതി വരരുത്, ഡോക്ടര്‍ കൈക്കൂലി വാങ്ങിയശേഷവും ചികിത്സ വൈകിപ്പിച്ചു'നെടുമങ്ങാട്: ഡോക്ടറുടെ ചികിത്സപ്പിഴവിനെത്തുടർന്ന് ആദ്യത്തെ കണ്മണിയുടെ പുഞ്ചിരിക്കുന്ന മുഖം കാണാനാകാതെപോയ അച്ഛൻ വിനിൽ മനോഹർ നെഞ്ചുരുകി പറയുന്നു, 'ഒരച്ഛനും ഈ ഗതി ഇനി വരരുത്'. തിങ്കളാഴ്ച രാവിലെ ഏറെ സന്തോഷത്തോടെയാണ് ഭാര്യയുമൊത്ത് വിനിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. സ്‌കാനിങ് റിപ്പോർട്ടുകൾ കാണിക്കുന്നതിനു വേണ്ടിയാണ് വന്നത്. എന്നാൽ, ചികിത്സിക്കുന്ന ഡോക്ടർ ബിന്ദു സുന്ദർ ഉടൻതന്നെ ഇവരെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. വായന തുടരുക
ബാർ സമയം കൂട്ടാനുള്ള അനുമതി; ഉത്തരവിറങ്ങിയത് ശരവേഗത്തിൽ, പ്രതിപക്ഷവും വെള്ളംചേർത്തോ..തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കേ, ബാറുകളുടെ പ്രവർത്തനസമയം കൂട്ടാനുള്ള ഉത്തരവിറങ്ങിയത് ശരവേഗത്തിൽ. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ അപേക്ഷ എക്സൈസ് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി 49.5 മണിക്കൂർ പൂർത്തിയാകുമ്പോഴേക്കും അനുമതിയായി. എല്ലാം പ്രതിപക്ഷംകൂടി അറിഞ്ഞാണെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവനകൂടി വന്നതോടെ, ബാറിന്റെ സമയംനീട്ടൽ രാഷ്ട്രീയപ്പോരിനുകൂടി വഴിതുറന്നു. വായന തുടരുക
Grace Hopper
Grace Brewster Hopper was an American computer scientist, mathematician, and United States Navy rear admiral.[1] She was a pioneer of computer programming. Hopper was the first to devise the theory of machine-independent programming languages, and used this theory to develop the FLOW-MATIC programming language and COBOL, an early high-level programming language still in use today. She was also one of the first programmers on the Harvard Mark I computer. She is credited with writing the first computer manual, "A Manual of Operation for the Automatic Sequence Controlled Calculator." വായന തുടരുക . ....
കീറാമുട്ടിയായി കുട്ടനാട്; സീറ്റിനെച്ചൊല്ലി എൽ.ഡി.എഫിലും യു.ഡി.എഫിലും തർക്കംകുട്ടനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കം വലിയ ചർച്ചയാകുന്നു. എൽ.ഡി.എഫിലും യു.ഡി.എഫിലും ഇതുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾ തമ്മിലുള്ള വടംവലി കൂടുതൽ സങ്കീർണമായി തുടരുകയാണ്. ഇരുമുന്നണികളിലും പ്രധാന കക്ഷികൾ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യമാണ് മുന്നിട്ടുനിൽക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് സ്ഥാനാർഥി വരണമെന്നും എൽ.ഡി.എഫിൽ സി.പി.എം. സ്ഥാനാർഥി വരണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം. വായന തുടരുക
മുരളിക്കെതിരേ പത്‌മജ വരുമോ ? പാലക്കാട്ട് ശോഭാസുരേന്ദ്രനോ പ്രശാന്ത് ശിവനോ; 90 സീറ്റിൽ BJP മത്സരിക്കുംതിരുവനന്തപുരം: മുപ്പതോളം മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ സാധ്യതാപട്ടിക തയ്യാർ. പ്രധാനനേതാക്കളെ ഉൾപ്പെടുത്തിയുള്ള പട്ടിക കഴിഞ്ഞദിവസം തിരുവനന്തപുരത്തുചേർന്ന തിരഞ്ഞെടുപ്പ് സമിതിയും ചർച്ചചെയ്തു. സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം നേമത്താകും മത്സരിക്കുക. അഞ്ചുമണ്ഡലങ്ങളിലേക്കാണ് ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്നത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ. മുരളീധരനാണ് യു.ഡി.എഫ്. സ്ഥാനാർഥിയെങ്കിൽ സഹോദരി പത്‌മജാ വേണുഗോപാലിനെ രംഗത്തിറക്കിയേക്കും. വായന തുടരുക
സോളാർകേസ് പ്രതിയുടെ കത്ത് ഏൽപ്പിച്ചത് ഗണേഷ്‌കുമാറിന്റെ പി.എ.യെ എന്ന് ഫെനി ബാലകൃഷ്ണൻകൊട്ടാരക്കര: പത്തനംതിട്ട ജില്ലാജയിലിൽനിന്ന് കൈപ്പറ്റിയ സോളാർകേസ് പ്രതിയുടെ കത്ത് 21 പേജിന്റേതായിരുന്നെന്നും ഈ കത്ത് ആദ്യം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പി.എ. പ്രദീപ്കുമാറിനെയും പിന്നീട് ഗണേഷ്‌കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനെയും എൽപ്പിച്ചെന്ന് മൊഴി. പ്രതിയുടെ ആദ്യ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴിനൽകിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി കത്തിൽ നാലുപേജ് അധികമായി എഴുതിച്ചേർത്തെന്ന കേസിലാണ് ഫെനി ബാലകൃഷ്ണൻ സാക്ഷിമൊഴി നൽകിയത്. വായന തുടരുക
>വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്; രാഷ്ട്രീയ പകപോക്കലെന്ന് സംശയംകണ്ണപുരം: എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. അന്തരിച്ച പ്രൊഫസർ എം.എൻ. വിജയന്റെ മകനായ അനിൽകുമാറിന് നേരെ നടന്ന ഈ ഭീഷണി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. വായന തുടരുക
നേമത്ത് രാജീവ് ചന്ദ്രശേഖര്‍, വട്ടിയൂര്‍ക്കാവില്‍ പ്രഥമപരിഗണന ആര്‍. ശ്രീലേഖയ്ക്ക്; 35 മണ്ഡലങ്ങളിലെ സാധ്യത പട്ടിക തയ്യാര്തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക തയ്യാർ. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും. വായന തുടരുക
പി.കെ. ശശി കോൺഗ്രസിൽ ചേരുമോ എന്നുപറയാൻ ഞാൻ ജോത്സ്യനല്ല- എ.കെ. ബാലൻപാലക്കാട്: പി.കെ. ശശി രാജിവെച്ചതിന് താൻ എന്ത് ചെയ്യാനാണെന്ന് എ.കെ. ബാലൻ. ശശി കോൺഗ്രസിലേക്ക് പോകുമോ എന്ന് പറയാൻ താൻ ജോത്സ്യൻ അല്ലെന്നും എ.കെ. ബാലന്റെ പ്രതികരണം. വായന തുടരുക
ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യംകൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം അനുവദിച്ചു. 41 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിൽ രാജീവര് ജയിൽ മോചിതനാകും. കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചതെന്നാണ് സൂചന. കൊല്ലം വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. വായന തുടരുക
മാളികപ്പുറങ്ങളെ പാതിരാത്രി പെരുവഴിയിൽ ഇറക്കിവിട്ടു; KSRTC ഡ്രൈവറെ പിരിച്ചുവിട്ടുപത്തനംതിട്ട: ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും പാതിരാത്രിയിൽ നിലയ്ക്കലെ പെരുവഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റുകയുംചെയ്തു. വായന തുടരുക
നവകേരള സർവേക്ക് പിന്നിൽ തുടർഭരണ ലക്ഷ്യം; മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്തിരുവനന്തപുരം: നവകേരള സർവേക്ക് പിന്നിലെ ലക്ഷ്യം തുടർഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവാഹക സമിതിയംഗങ്ങൾക്കായി ഒക്ടോബർ 22-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതാണ് പുറത്തുവന്നത് വായന തുടരുക
‘കേരളം വിടരുത്, പത്തനംതിട്ടയിൽ കയറരുത്’: ജാമ്യം ലഭിക്കാൻ തന്ത്രിക്ക് കർശന ഉപാധികൾകൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത് കർശന ഉപാധികളോടെ. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരണം നടത്തരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. രാമൻപിള്ളയ്ക്കുപുറമേ സുജേഷ് മേനോനും തന്ത്രിക്കുവേണ്ടി ഹാജരായി. വായന തുടരുക
"‘ഇതു മൈക്കിന്റെ കളി’: പ്രസംഗിക്കുമ്പോൾ മൈക്ക് പണിമുടക്കി, സരസ പ്രതികരണവുമായി മുഖ്യമന്ത്രി"തളിപ്പറമ്പ് ∙ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ പണിമുടക്കി മൈക്ക്. ‘‘സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളി’’യാണെന്നും നേരത്തേ തന്നെ തുടങ്ങിയതാണെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മൈക്കിൽനിന്നു ശബ്ദം ഉയർന്നത്. പ്രസംഗിച്ചു തുടങ്ങിയപ്പോൾ തന്നെ മൈക്കിൽനിന്നു ശബ്ദം ഉയരാൻ തുടങ്ങി. ഇതോടെ പ്രസംഗം നിർത്തി. വീണ്ടും പ്രസംഗം ആരംഭിച്ചപ്പോഴും ശബ്ദം ഉയർന്നു. ഇതോടെയാണ് മൈക്കിന്റെ തകരാറിനെക്കുറിച്ചു പറഞ്ഞത്. വായന തുടരുക
"കുമരകം ടൂറിസം മേഖലയ്ക്ക് കരുത്തായി കോണത്താറ്റ് പാലം; ഉദ്ഘാടനം 20ന്"കോട്ടയം ∙ കുമരകത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ കരുത്തായി കോണത്താറ്റ് പാലം. കുമരകം-കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ പാലത്തിന്റെ ഉദ്ഘാടനം 20ന് വൈകുന്നേരം അഞ്ചിന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. പാലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷനാകും. അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുപ്പ് അടക്കം കിഫ്ബി മുഖേന 29.49 കോടി രൂപ ചെലവിട്ടാണ് പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് പുതിയ പാലം. വായന തുടരുക
"ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണം: മാർ മാത്യു അറക്കൽ "പെരുവന്താനം∙ ആധുനിക സാങ്കേതിക വിദ്യയുടെ ഗവേഷണ ഫലങ്ങൾ മനുഷ്യ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ഉപകരിക്കണമെന്ന് മാർ മാത്യു അറക്കൽ. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പുതിയതായി കേരള സർക്കാർ അനുവദിച്ച എംസിഎ കോഴ്‌സിന്റെയും വിആർ സ്റ്റുഡിയോയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് നടന്ന ശാസ്ത്രപ്രതിഭാ സംഗമത്തിൽ നാനോ ടെക്‌നോളജി മനുഷ്യന്റെ പുരോഗതിക്കൊപ്പം ആയൂർ ദൈർഘ്യത്തെയും ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൻ മാറ്റം കൊണ്ടുവരുമെന്നും ഈ യുഗം എഐയുടെയും മെഷീൻ ലേണിംഗിന്റെയും നാനോ സയൻസിന്റേതുമാണെന്നും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും നാനോ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. സാബു തോമസ് വ്യക്തമാക്കി.വായന തുടരുക
"ചുട്ടുപൊള്ളുന്ന കേരളത്തിൽ ആശ്വാസമായി മഴ; ശനിയും ഞായറും വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് "തിരുവനന്തപുരം∙ സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മധ്യ – തെക്കൻ ജില്ലകളിൽ മഴ എത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായാണ് മഴ ലഭിക്കുക. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച (21/02/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച (22/02/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. വായന തുടരുക
" ‘ജവാനു’ പിൻഗാമിയെത്തുന്നു; സർക്കാർ മദ്യത്തിനു പേരായി"കോട്ടയം ∙ ‘ജവാനു’ ശേഷം സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ് 21നാണ് ഉദ്ഘാടനം ചെയ്യുന്നത്. വേദിയിൽ ബ്രാൻഡിന്റെ പേര് പ്രഖ്യാപിക്കും. വായന തുടരുക
"നിഷ മത്സരിക്കുമോ? നിഷേധിച്ച് മടുത്തെന്ന് ജോസ് കെ.മാണി" പാലാ∙ തന്റെ ഭാര്യ നിഷ നിയമസഭയിലേക്ക് മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ്.കെ.മാണി. ‘‘ ഇതൊരു രോഗമാണെന്ന് തോന്നുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ നിഷ മത്സരിക്കുമെന്നു പറയും. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്നു എന്ന് പറയും. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോൾ നഗരസഭയിൽ മത്സരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ ഇതെന്തോ രോഗത്തിന്റെ ഭാഗമാണ്. നിഷേധിച്ച് നിഷേധിച്ച് മടുത്തു. ഇനി നിഷേധിക്കാൻ ആരോഗ്യമില്ല’’–ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക
"ഭക്ഷ്യസുരക്ഷാ പരിശോധന ‘വ്യാപകം’ എന്ന് സർക്കാർ: ‘സ്റ്റാഫ് ഇല്ലാതെ’ വകുപ്പ്; വേണ്ടത് 500, ഉള്ളത് 170 പേർ"
> തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ഹോട്ടല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന വ്യാപകമാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഇത് എത്രത്തോളം യാഥാര്‍ഥ്യമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ഈ പരിശോധനകള്‍ കൃത്യമായി നടത്താന്‍ പാകത്തിന് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ വകുപ്പില്‍ ഇല്ലെന്നുള്ളതാണു യാഥാര്‍ഥ്യം. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ വ്യാപകമാകുമ്പോഴും ഇവ നിയന്ത്രിക്കുന്നതിന് ആവശ്യമായ എണ്ണം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ (ഫുഡ് സേഫ്റ്റി ഓഫിസര്‍) നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. വായന തുടരുക
"217 നഴ്സിങ് വിദ്യാർഥികൾക്ക് ആകെയുള്ളതു 4 ശുചിമുറികൾ; സാനിറ്ററി പാഡ് മാറ്റാൻ പോലും കഴിയാത്ത അവസ്ഥ"പാലക്കാട് ∙ പ്രവർത്തനം ആരംഭിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പാലക്കാട് ഗവ.മെഡിക്കൽ കോളജിലെ 217 ബിഎസ്‌സി നഴ്സിങ് വിദ്യാർഥികൾ. പഠനത്തിനായി താൽക്കാലികമായി അനുവദിച്ച നിലയിൽ പെൺകുട്ടികൾക്ക് ഒരു ശുചിമുറിയാണുള്ളത്. താഴത്തെ നിലയിൽ താൽക്കാലിക ശുചിമുറിയും അനുവദിച്ചിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജ് ഉദ്യോഗസ്ഥരടക്കം ഉപയോഗിക്കുന്നതിനാൽ ഇവിടെ വലിയ തിരക്കാണ്. സാനിറ്ററി പാഡ് മാറ്റാൻ പോലും കഴിയാത്ത അവസ്ഥയുണ്ടെന്ന് വിദ്യാർഥിനികൾ പറയുന്നു. പ്രതിമാസം 7000 രൂപയാണ് പുറത്തു താമസിക്കാൻ വാടക. വെള്ളം, വൈദ്യുതി, യാത്രാ ചെലവ് എന്നിവയ്ക്കുള്ള തുക വേറെയും. സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന ഒട്ടേറെ വിദ്യാർഥികൾക്ക് ഇതു വലിയ ഭാരമാണ്. പലരും വലിയ പ്രയാസത്തിലാണു കഴിയുന്നത്. കോഴ്സ് ആരംഭിച്ചതു മുതൽ മൂന്നു വർഷമായി ബസ് ഫീസ് വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് ബസ് അനുവദിച്ചതെന്നും വിദ്യാർഥികൾ പറഞ്ഞു. വായന തുടരുക
"മണ്ണാർക്കാടിന്റെ മണ്ണൊരുങ്ങുന്നു; വിളവെടുപ്പിന് മുന്നൊരുക്കവുമായി യുഡിഎഫും എൽഡിഎഫും "പ്രവാസികളും കർഷകരും ആദിവാസികളും സാധാരണക്കാരുമെല്ലാമടങ്ങിയ മണ്ണാർക്കാട് 15 വർഷമായി യുഡിഎഫിനൊപ്പമാണ്. എന്നാൽ, കുത്തക മണ്ഡലമെന്നു പറയാൻ അവസരം കൊടുത്തിട്ടില്ല. ജനമനസ്സറിഞ്ഞു പ്രവർത്തിക്കുന്നവർക്കൊപ്പം ഇവിടത്തെ ജനതയുമുണ്ടാകും. ഇത്തവണയും യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കുതിപ്പു തുടരുമെന്നും ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നുമുള്ള വിശ്വാസത്തിൽ മണ്ഡലത്തിൽ നാലാം വിജയത്തിനുള്ള തയാറെടുപ്പിലാണ് യുഡിഎഫ്. എന്നാൽ, ഒരുക്കങ്ങളിൽ ഒട്ടും പിന്നിലല്ല എൽഡിഎഫ്. വായന തുടരുക
"കുട്ടനാട്ടുകാരനാണെങ്കിലും ഹൗസ് ബോട്ടിൽ കയറുന്നത് ഇതാദ്യം; ആർച്ച് ബിഷപ് ഡോ. പത്രോസ് കൊച്ചുതറയിൽ"ആലപ്പുഴ ∙ കായൽ സൗന്ദര്യം ആസ്വദിച്ച് ആദ്യമായി ഹൗസ് ബോട്ടിൽ സഞ്ചരിച്ച് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയുടെ പാമ്പാടി അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും മറ്റ് മൂന്നു ബിഷപുമാരും വൈദികരും അടങ്ങുന്ന സംഘം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട ഒരിടമായ കുട്ടനാട്ടിലെ കായൽക്കാഴ്ചകളും ജനങ്ങളുടെ ജീവിത രീതികളും കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കി കായൽ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു യാത്രയുടെ ഉദ്ദേശം. വായന തുടരുക
"അടുത്ത ഐറ്റം ‘ചായക്കെണി’; വേണം 500 കിലോ തേയില, ‘സൈന്യത്തിന്റെ’ കൈയ്യിൽനിന്ന് രക്ഷപ്പെട്ട് വ്യാപാരി"കോട്ടയം ∙ സൈനിക കന്റീനിലേക്ക് 500 കിലോ തേയില വേണമെന്നാവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പ്. തട്ടിപ്പുകാരന്റെ കെണിയിൽ വീഴാതെ നഗരത്തിലെ തേയില വ്യാപാരി രക്ഷപ്പെട്ടു. തേയില മൊത്തവ്യാപാരം നടത്തുന്ന റെയ്ൻബോ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനിനെ വെള്ളിയാഴ്ചയാണു കുനാൽ ചൗധരി എന്നയാൾ ‘സൈന്യത്തിൽ’ നിന്ന് ഫോണിൽ വിളിച്ചത്. 500 കിലോ തേയില എങ്ങനെ നൽകും, വില തുടങ്ങിയ കൂടുതൽ വിവരങ്ങൾക്കായി വാട്സാപ് ചാറ്റിലേക്ക് അമീനിനെ ക്ഷണിച്ചു. കുനാൽ വാട്സാപ്പിൽ മുഖചിത്രമായി നൽകിയത് സൈനികരുടെ ചിത്രമായിരുന്നു. വായന തുടരുക
"'സാറിന്റെ ഉറപ്പുമതി എന്ന് മറുപടി, വിളിച്ചത് കോണ്‍ഗ്രസ് നേതാവ്; ആ നീക്കം പൊലീസ് ഒട്ടും പ്രതീക്ഷിച്ചില്ല'"തിരുവനന്തപുരം∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു നടത്തിയ ഇടപെടലുകള്‍ വെളിപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ള. 'ശബരിമല സമരവും സുവര്‍ണാവസരവിധിയും' എന്ന പുസ്തകത്തിലാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. യുവതീപ്രവേശന വിഷയം സജീവമായി നിന്ന സമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു അദ്ദേഹം. 22നു തിരുവനന്തപുരത്തു പുസ്തകം പുറത്തിറക്കും. വായന തുടരുക
"അഖിൽ മാരാർ ട്വന്റി 20യിൽ; കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകും?"കോട്ടയം∙ സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി ട്വന്റിയിൽ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്വന്റി 20 കോഓർഡിനേറ്റർ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നൽകുമെന്നാണ് വിവരം. കൊട്ടാരക്കര സീറ്റിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയായേക്കും. കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി 20യിലേക്ക് ചേരുന്നത്. പാർട്ടിയിൽ ചേർന്നാൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ അഖിലിനെ പ്രചാരണത്തിന് ഇറക്കാനുള്ള സാധ്യത കോൺഗ്രസും പരിഗണിച്ചിരുന്നുവെന്നാണ് വിവരം. വായന തുടരുക
"ശോഭ സുരേന്ദ്രന്‍ ‘പ്രിയപ്പെട്ട’ സ്ഥാനാർഥി; വട്ടിയൂർക്കാവിൽ എത്തുമോ? 6 മണ്ഡലങ്ങളിൽ പരിഗണിച്ച് ബിജെപി"തിരുവനന്തപുരം ∙ ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ എന്നതിൽ ബിജെപിയുടെ ചർച്ചകളിൽ ആശയക്കുഴപ്പം. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്. വട്ടിയൂർക്കാവിൽ ശോഭ സുരേന്ദ്രൻ, ആർ.ശ്രീലേഖ, നടൻ കൃഷ്ണകുമാർ എന്നിവരെയാണു പരിഗണിക്കുന്നത്. വായന തുടരുക
""മുടിവെട്ടാൻ 20 രൂപ അധികം വാങ്ങി, സലൂൺ ജീവനക്കാരെ തലയ്ക്കടിച്ചു; യുവാവ് പിടിയിൽ""കൊച്ചി ∙ മുടി വെട്ടുന്നതിന് 20 രൂപ കൂടുതൽ വാങ്ങിയെന്നാരോപിച്ച് സലൂണിൽ കയറി ജീവനക്കാരെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. പനമ്പിള്ളി നഗർ കരിത്തല മണികണ്ഠൻ തുരുത്ത് വീട്ടിൽ സുബേഷി (47)നെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുടി വെട്ടുന്നതിന് തുക കൂടുതലാണെന്ന് ആരോപിച്ച് ചുറ്റികയുമായെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. എറണാകുളം സൗത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന സലൂണിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ക്കാണ് മർദനമേറ്റത്. രണ്ടാഴ്ച മുൻപ് മുടി വെട്ടിച്ചപ്പോൾ 100 രൂപ വാങ്ങിയെന്നും മറ്റൊരിടത്ത് ചോദിച്ചപ്പോൾ 80 രൂപയേ ഉള്ളൂ എന്നു പറഞ്ഞെന്നും സുബേഷ് കടക്കാരോട് വാദിച്ചു. 20 രൂപ കൂടുതൽ വാങ്ങിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കി. തെറിവിളിയും ഒച്ചപ്പാടും കൂടിയതോടെ അവിടെനിന്ന് ഇറങ്ങിപ്പോകാൻ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെ, അടുത്തു തന്നെയുള്ള വീട്ടിലെത്തി ചുറ്റികയുമായി വന്നു കടയിൽ അക്രമം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. വായന തുടരുക
"പുതുയുഗ യാത്രയ്ക്ക് സാംസ്കാരിക നഗരിയിൽ ഉജ്വല വരവേൽപ്">തൃശൂർ ∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്കു സാംസ്കാരിക നഗരിയിൽ ആവേശോജ്വല വരവേൽപ്. ഇന്നലെ വൈകിട്ട് 6നാണ് ഒല്ലൂർ–തൃശൂർ നിയമസഭാ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണം തേക്കിൻകാട് മൈതാനിയിൽ നിശ്ചയിച്ചിരുന്നെങ്കിലും യാത്ര എത്തിച്ചേർന്നപ്പോൾ 8 മണിയായിരുന്നു. വായന തുടരുക
"മദ്യപിക്കാനാണോ കേരളത്തിലേക്ക് ടൂറിസ്റ്റുകൾ വരുന്നത്: ശോഭ സുരേന്ദ്രൻ>തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം ഉയർത്തിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചോദിക്കുന്ന എല്ലാവർക്കും പെട്ടിക്കട പോലെയാണ് സർക്കാർ ബാർ അനുവദിക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക
Local News
സ്വരാജ് ട്രോഫി വീണ്ടും നെന്മണിക്കര പഞ്ചായത്തിലേക്ക്
യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് ഉജ്വല വരവേല്‍പ്
പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍
വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ....
പുതുക്കാട് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്ക് കത്തിനശിച്ചു..../a>
വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് പുതുക്കാട് സ്വീകരണം....
പോക്സോ കേസിൽ ഒളിവിലായിരുന്ന 74 കാരൻ അറസ്റ്റിൽ....
കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കല്ലൂർ സ്വദേശി അറസ്റ്റിൽ...
ന്യൂനമര്‍ദ്ദം; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത...
പാലക്കാട്: സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുന്ന പി കെ ശശിയെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്. പി കെ ശശിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്കിടെ 'ഓപ്പറേഷന്‍ ബിലാല്‍' പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പി കെ ശശി മുന്‍പ് നടത്തിയ 'ബിലാല്‍' പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. ഇതിലെ ബിലാല്‍ അടര്‍ത്തിയെടുത്താണ് ഓപ്പറേഷന്‍ ബിലാല്‍ എന്ന പോസ്റ്റുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.വായന തുടരുക
പി കെ ശശിയുടെ രാജി; തീരുമാനമെടുക്കുന്നതിന് മുമ്പ് പാർട്ടിയുമായി ആലോചിക്കാമായിരുന്നെന്ന് സുരേഷ് ബാബുപാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ശശി പാർട്ടി വിടില്ലെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. സമൂഹമാധ്യമങ്ങളിൽ കൂടിയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഇപ്പോഴും പാർട്ടി മെമ്പർഷിപ്പുള്ളയാളാണ് പി കെ ശശിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കുഞ്ഞാലിക്കുട്ടി എന്നിവരുമായി പി കെ ശശി ചർച്ച നടത്തിയെന്നതിന് തെളിവുണ്ടോയെന്നും സുരേഷ് ബാബു മാധ്യമങ്ങളോട് ചോദിച്ചു. വായന തുടരുക
എത്ര സ്റ്റോറി വന്നാലും കാര്യമില്ലെന്ന് ശിവൻകുട്ടി, ഒന്നാം ഭാഗം പോയതു പോലെ രണ്ടാം ഭാഗവും പോകുമെന്ന് സജി ചെറിയാൻതിരുവനന്തപുരം: വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം. വായന തുടരുക
ലവ് ജിഹാദ് കെട്ടുകഥയല്ല, ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലവ് ജിഹാദ് ഒരു കെട്ടുകഥയല്ല. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്‌നം ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വായന തുടരുക
'പൊതുരംഗത്ത് നിന്ന് മാറിനിൽക്കേണ്ട ആളല്ല, അവരുമായി പ്രശ്നങ്ങളില്ല'; നിഷയെ പിന്തുണച്ച് റോഷി അഗസ്റ്റിൻകോട്ടയം: കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം തള്ളാതെ മന്ത്രി റോഷി അഗസ്റ്റിൻ. നിഷ പാലായിൽ മത്സരിക്കുന്നതിനോട് എന്തിനാണ് തനിക്ക് എതിർപ്പെന്നും അവരുടെ പ്രവർത്തനം നോക്കിക്കാണുന്നവർ പൊതുരംഗത്ത് വരണമെന്ന് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക
വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി നേരിട്ട് എൻഡിഎചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടേറിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ സഖ്യങ്ങളിൽ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുർപോക്ക് ദ്രാവിഡ കഴകം)ഡിഎംകെയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ഡിഎംഡികെ സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്. വായന തുടരുക
കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് യാഥാർഥ്യത്തിലേക്ക്. ഫെബ്രുവരി 26ന് ആദ്യഘട്ടമായി 178 വീടുകളുടെ താക്കോൽദാനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്നും ഉറ്റവരെയും കിടപ്പാടത്തെയും ഭൂമിയെയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം എന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും മുഖ്യമന്ത്രി അറിയിച്ചു. വായന തുടരുക
പി കെ ശശിയുടെ തുടര്‍നീക്കം അറിയില്ല; സര്‍ക്കാര്‍ പിആര്‍ കാരണം സീരിയല്‍ പോലും കാണാന്‍ വയ്യ: കെ സി വേണുഗോപാല്തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ സ്ഥാനം പി കെ ശശി രാജിവെച്ചതില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പി കെ ശശിയുടെ തുടര്‍നീക്കം അറിയില്ലെന്നും പാര്‍ട്ടിക്കു മുന്നില്‍ ഒരു ആലോചനയുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തെക്കുറിച്ച് സംസാരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിആറില്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ ഉപയോഗിക്കാമോ അതെല്ലാം ചെയ്യുമെന്നും സീരിയല്‍ പോലും കാണാന്‍ വയ്യാത്ത സാഹചര്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വായന തുടരുക
'ഞാൻ എൻഡിഎയിൽ എത്തിയിട്ട് 21 ദിവസമേ ആയിട്ടുള്ളൂ, നേതൃത്വം നിലപാട് പറയട്ടെ'; 'കേരള സ്റ്റോറി 2' വിവാദത്തിൽ സാബു>കൊച്ചി: കേരള സ്റ്റോറി 2 വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എൻഡിഎ സഖ്യകക്ഷിയായ ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. എൻഡിഎ നേതൃത്വമാണ് നിലപാട് പറയേണ്ടത് എന്നും താൻ മുന്നണിയില്‍ എത്തിയിട്ട് 21 ദിവസമേ ആയിട്ടുള്ളൂ എന്നുമായിരുന്നു സാബുവിന്റെ പ്രതികരണം. വായന തുടരുക
കുപ്പിയും വാങ്ങി പോകാം; മെട്രോയിലും ബെവ്കോ: കൊച്ചിയിലെ ആദ്യ ഔട്ട്ലെറ്റ് നാളെ ഉദ്ഘാടനം ചെയ്യുംകൊച്ചി: കൊച്ചി മെട്രോയിലും ബെവ്‌കോ ഔട്ട്‌ലെറ്റ് ആരംഭിക്കാന്‍ തീരുമാനം. ആദ്യ ഔട്ട്ലെറ്റ് നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൈറ്റില മെട്രോ സ്‌റ്റേഷന്റെ താഴത്തെ നിലയിലാണ് ആദ്യ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ മൂന്നാമത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റാണ് ഇത്. 8,000 കെയ്‌സ് മദ്യം സംഭരിക്കാവുന്ന ഔട്ട്‌ലെറ്റാണ് വൈറ്റിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഔട്ട്‌ലെറ്റ് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടനം ചെയ്യും. വായന തുടരുക
>സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയിൽ ഹർജിഎറണാകുളം: വസ്തുതാവിരുദ്ധമായ കണക്കുകളും വിദ്വേഷപ്രചരണവും നടത്തുന്നു എന്ന കുപ്രസിദ്ധി നേടിയ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും വന്നിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വായന തുടരുക
എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കിന്യൂഡല്ഹി: എഐ ഉച്ചകോടിയില്‍ നിന്നും നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലയായ ഗാല്‍ഗോതിയാസ് സര്‍വകലാശാലയെ പുറത്താക്കി. എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെട്ട സംഭവം വിവാദമായതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സര്‍വകലാശാല പ്രസ്താവനയിറക്കിയിട്ടുണ്ട്. റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ പങ്കുവെച്ചതാണെന്നും സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉച്ചകോടിയുടെ സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ സ്ഥലത്തുനിന്നും മാറിയതായും സര്‍വകലാശാല വ്യക്തമാക്കി. വായന തുടരുക
കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് ഭർത്താവിന്‍റെ തലയിൽ ഭാര്യയുടെ പൂജ; മന്ത്രം ചൊല്ലി പാൽ അഭിഷേകംന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറലായി, ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ടുള്ള ഭാര്യയുടെ പൂജ. ഭർത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയിൽ കുഴിച്ചിട്ട് തലയിൽ പാൽ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ച വീഡിയോ എവിടെനിന്നുള്ളതാണെന്ന് വ്യക്തമല്ല. വായന തുടരുക
ഇതോ നിയമം?; ഭാര്യയുടെ എല്ലൊടിഞ്ഞാല്‍ മാത്രം ഭര്‍ത്താവിന് ശിക്ഷ; ഗാര്‍ഹിക പീഡനം നിയമവിധേയമാക്കി താലിബാന്കാണ്ഡഹാർ: ഗാർഹിക പീഡനം നിയമവിധേയമാക്കി താലിബാൻ. ഭാര്യയെ ഭർത്താക്കന്മാർക്ക് ഉപദ്രവിക്കാം, എന്നാൽ എല്ലൊടിയുകയോ പ്രത്യേക്ഷത്തിൽ മുറിവുകൾ കാണപ്പെടുകയോ ചെയ്യരുതെന്നാണ് നിയമത്തിൽ പറയുന്നത്. ഇവരുടെ കുട്ടികളെയും ഇത്തരത്തില്‍ ശിക്ഷിക്കാം. താലിബാൻ്റെ പ്രധാന നേതാവായ ഹിബത്തുള്ള അഖുൻസാദയാണ് പുതിയ പീനൽ കോഡിന് അംഗീകാരം നൽകിയത്. ശിക്ഷാവിധികളിലും കുറ്റവാളിക്ക് സമൂഹത്തിലുള്ള പ്രതിച്ഛായ അനുസരിച്ച് മാറ്റമുണ്ട്. വായന തുടരുക
ട്രംപ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റെന്ന് അമേരിക്കക്കാർ; സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ്വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പൊതുജനപിന്തുണ കുറഞ്ഞുവരുന്നതായി കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട് യാഹൂ/യൂഗവ് (Yahoo/YouGov)സർവേ. സർവേ പ്രകാരം ഡോണൾഡ് ട്രംപിനെ 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നു. ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം വളരെ താഴ്ന്ന നിലയിലും അദ്ദേഹത്തെ എതിർക്കുന്നവരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലുമാണെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. വായന തുടരുക
ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിൽ തലയോട്ടികൾതിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. വായന തുടരുക
യുഡിഎഫിലേക്ക് ഇല്ല; ആ ചോദ്യം തന്നെ ആഭാസമെന്ന് പി.കെ. ശശിപാലക്കാട്: യുഡിഎഫിലേക്ക് ഇല്ലെന്ന് കെടിഡിസി ചെയർമാൻ സ്ഥാനം രാജിവച്ച സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ പി.കെ.ശശി. കെടിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വന്തം ഇഷ്ടപ്രകാരം ഒഴിഞ്ഞതാണെന്ന് പി.കെ. ശശി പറഞ്ഞു. വായന തുടരുക
പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്.........തൃശൂർ ജില്ലയിൽ ഇന്ന് (19-02-2026); അറിയാൻ, ഓർക്കാൻ
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,649 |
|
വെള്ളി 1 ഗ്രാം |
₹270 |
|
ബി. എസ്. ഇ |
82,498.14 |
|
എന്‍. എസ്. ഇ |
25,454.35 |
🔐 Open Source vs Closed Source
| Open Source | Closed Source |
|---|---|
| Code is public | Code is private |
| Free or low cost | Usually paid |
| Community support | Company support |
| Customizable | Limited customization |
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996
Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News
You are visitor.