|
നവംബര്‍2025 തിങ്കളാഴ്ച 1201 വൃശ്ചികം 03 Jumada 28, 1447 |
|
വാല്യം 2 ലക്കം 300 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
19 |
|
"Once you replace negative thoughts with positive ones, you'll start having positive results." — Willie Nelson |
|
(1) |
|
കഴിഞ്ഞ ദിവസം വരെ എന്യൂമറേഷൻ ഫോമുകളുമായെത്തി; ഇനി വോട്ടുതേടിയെത്തും; തൃക്കാക്കരയില്‍ ബിഎല്‍ഒ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കാക്കനാട്: തൃക്കാക്കര നഗരസഭയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തൃക്കാക്കര നിയോജക മണ്ഡലം 125-ാം ബൂത്തിലെ ബിഎല്‍ഒയായ റസീന ജലീല്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. തൃക്കാക്കര നഗരസഭയിലെ വിഎം നഗര്‍ വാര്‍ഡില്‍ നിന്നാണ് റസീന ജനവിധി തേടുക. സിറ്റിങ് കൗണ്‍സിലറും സിപിഐഎം ഏരിയാ കമ്മിറ്റി അംഗവുമായ അജുന ഹാഷിമാണ് എതിരാളി. വായന തുടരുക ...... 19കാരിയെ ട്രെയിനില്‍ നിന്ന് ചവിട്ടിയിട്ട സംഭവം: അടൂർ പ്രകാശും തരൂരും വിഷയത്തിൽ ഇടപെട്ടില്ലെന്ന് മന്ത്രി തിരുവനന്തപുരം: വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അടൂര്‍ പ്രകാശ് എംപിയും ശശി തരൂര്‍ എംപിയും ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ചികിത്സ ഏറ്റെടുത്തു. നിര്‍ധന കുടുംബമായ ഇവര്‍ക്ക് ചികിത്സാ സഹായം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അക്രമപാതയില്‍ യുവാക്കള്‍ കല്യാണത്തിന് പെണ്ണുപോലും കിട്ടാനില്ല: എല്ലാം മാറ്റി ഒരു സിഐയുടെ ‘ഇൻസൈറ്റ്... വെട്ടും കുത്തും കൊലവിളിയും നിത്യസംഭവമായിരുന്ന ഒരു നാട്. അവിടുത്തെ ചെറുപ്പക്കാരിൽ പലരും ഇന്നു നിയമപാലകരും സർക്കാർ ഉദ്യോഗസ്ഥരുമാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയിലുദിച്ച ആശയം ഒരു നാട്ടിലെ യുവാക്കളുടെതന്നെ തലവര മാറ്റി. യുവാക്കൾക്ക് ജോലി കിട്ടുക എന്നതായിരുന്നില്ല ആത്യന്തിക ലക്ഷ്യം; നാട്ടിൽ സമാധാനം പുലരുക എന്നതായിരുന്നു. ഏതു നിമിഷവും സംഘർഷം പൊട്ടിപ്പുറപ്പെടാവുന്ന തരത്തിൽ മുൾമുനയിൽ നിന്നിരുന്ന നാട് പക്ഷേ ഇന്നു ശാന്തമാണ്. 7 വർഷംകൊണ്ട് 98 പേരാണ് സർക്കാർ സർവീസിൽ കയറിയത്. അതിനു ചുക്കാൻ പിടിച്ചതാകട്ടെ പൊലീസും. കഴിഞ്ഞ ദിവസം 6 പേർക്കു കൂടി സംസ്ഥാന പൊലീസിൽ നിയമനം ലഭിച്ചതോടെയാണ് ഒരു നാട്ടിൽ സമാധാനം പുലർത്താൻ പൊലീസ് നടത്തിയ പരിശ്രമത്തിനു വീണ്ടുമൊരു പൊൻതൂവൽ ചാർത്തിയത്. അക്രമ രാഷ്ട്രീയത്തിനു കുപ്രസിദ്ധമായ വായന തുടരുക. . . . അന്ന് അവിടെ ആ ഷൂട്ട് നടന്നില്ലെങ്കിൽ ഇന്നും ‘എമ്പുരാൻ’ റിലീസ് ആകില്ല: വിവാദ വെളിപ്പെടുത്തലുമായി സുരേഷ് ഗോപി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാൻ’ സിനിമയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ചർച്ചകളിൽ നിർണായക വെളിപ്പെടുത്തലുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ചിത്രത്തിലെ ഉള്ളടക്കത്തിനെതിരെ തന്റെ സർക്കാരിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോ മറ്റ് കേന്ദ്ര ഏജൻസികളോ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി ഉറപ്പിച്ചു പറയുന്നു. സിനിമയുടെ ടൈറ്റിൽ കാർഡിൽ തന്റെ പേര് വച്ചത് മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് മോഹൻലാൽ വിഷയം മനസ്സിലാക്കുകയും, തുടർന്ന് പൃഥ്വിരാജ്, മോഹൻലാൽ, നിർമാതാവ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് സ്വമേധയാ ചില ഭാഗങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡിനെ സമീപിക്കുകയുമായിരുന്നു എന്നും സുരേഷ് ഗോപി വിശദീകരിച്ചു. സിനിമയുടെ കഥ മോഹൻലാൽ അറിഞ്ഞാണ് അഭിനയിച്ചതെന്ന് പൃഥ്വിരാജ് ഇപ്പോൾ വെളിപ്പെടുത്തിയത് മോഹൻലാലിന് ഗുണകരമായി വരുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. മനോരമ ന്യൂസ് ന്യൂസ് മേക്കര്‍ പുരസ്കാര സമര്‍പ്പണ ചടങ്ങിനിടെ ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കി ഇന്ത്യ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ നയതന്ത്ര ചാനൽ വഴി അറിയിക്കും. ബംഗ്ളദേശ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ നീക്കങ്ങളേ ഇന്ത്യ അംഗീകരിക്കൂ എന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.ഹസീനയെ കൈമാറണമെന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിലെ കത്ത് ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല. അപേക്ഷ വന്നാലും ഇന്ത്യ ഇത് തള്ളും. കോടതി വിധി തട്ടിപ്പാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. വായന തുടരുക...... ചെങ്കോട്ട സ്ഫോടനത്തിൽ ഐഎസ്‌ഐ സഹായം ലഭിച്ചെന്ന് അനുമാനം ദില്ലിയിലെ ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പിന്നിൽ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നും അവരുടെ സഹായം സംഘത്തിനു ലഭിച്ചതായും അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐഎസ്‌ഐയുടെ പങ്ക് പരിശോധിക്കുന്നുണ്ട്. സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ്ജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ചെങ്കോട്ട സ്ഫോടനക്കേസിൽ നിരവധി പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും, ഭീകരവാദ ബന്ധമുള്ളവരെ പിടികൂടുകയും ചെയ്തതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. സംസ്ഥാനത്ത് നിന്ന് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഏകോപനത്തില്‍ നടത്തി വന്നിരുന്ന പരിശോധനയിലാണ് ആസ്തമ രോഗികള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്ന, Cipla Ltd എന്ന കമ്പനിയുടെ SEROFLO Rotacaps 250 Inhaler-ന്റെ വ്യാജ മരുന്നുകള്‍ കണ്ടെത്തിയത്. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതാണ്. തുടര്‍ന്നു വായിക്കുക..... ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ് ബീഹാർ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയിൽ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആർജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ എംഎൽഎ ആയി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോർട്ടുകൾ. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. കൈ പിടിച്ച് മന്ത്രി വാസവന്‍റെ സഹോദര പുത്രി; സ്മിത കോൺഗ്രസ് സ്ഥാനാർഥി കോട്ടയം: സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍. വാസവന്‍റെ ജ്യേഷ്ഠൻ പരേതനായ വി.എസ്. സോമന്‍റെ മകള്‍ സ്മിത ഉല്ലാസ് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. പാമ്പാടി പഞ്ചായത്തിലെ 17-ാം വാര്‍ഡിലെ കുറിയന്നൂര്‍കുന്നിൽ നിന്നാണ് സ്മിത ജനവിധി തേടുക. കൈപ്പത്തി ചിഹ്നത്തിലാണ് സ്മിത മത്സരിക്കുന്നത്. തന്‍റെ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നെന്ന് സ്മിത പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.ശബരിമല തീർഥാടനത്തെ സർക്കാർ കുഴപ്പത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്‍റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.വായന തുടരുക . . . തോക്കും തിരകളും മാംസവും സഹിതം വേട്ടസംഘം പിടിയില്‍... വരന്തരപ്പിള്ളി ഒരു തോക്കും 40 തിരകളും 10 പെല്ലറ്റുകളും മാംസവും സഹിതം വേട്ടസംഘം പിടിയിൽ. പാലക്കാട് തിരുവേഗപ്പുറം സ്വദേശി പുളിക്കൽ വീട്ടിൽ ഫിറോസ് (42), വരന്തരപ്പിള്ളി നടാംപാടം സ്വദേശി തറയിൽ വീട്ടിൽ റോയ് (52), പൗണ്ട് 73 സ്വദേശി കുളങ്ങരപറമ്പിൽ വീട്ടിൽ ഷാനു (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ വരന്തരപ്പിള്ളി സ്റ്റേഷനിലെ എസ്‌ഐയും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. വായന തുടരുക . . . |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 20 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 22 ദിവസങ്ങള്‍ വി എം വിനു ഇന്ന് പ്രചാരണത്തിനിറങ്ങില്ല: സ്വകാര്യ പരിപാടികളുണ്ടെന്ന് വിശദീകരണം കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വി എം വിനു ഇന്ന് പ്രാചരണ പരിപാടികള്‍ക്കിറങ്ങില്ല. സ്വകാര്യ പരിപാടികളുണ്ടെന്നാണ് വിശദീകരണം. വോട്ടവകാശം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് നടപടി. കോടതിയില്‍ നിന്ന് തീരുമാനം വന്നതിന് ശേഷമേ ഇനി പ്രചാരണത്തിന് ഇറങ്ങുകയുളളുവെന്നാണ് സൂചന. 2020 ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും പേരില്ലെന്ന് വന്നതോടെ വിനുവിന് നിയമപോരാട്ടത്തിന് സാധ്യത കുറവാണെന്നാണ് കോൺഗ്രസിന്റെ ആശങ്ക. വായന തുടരുക . . . ബിഎൽഒ അനീഷിനെ സിപിഐഎമ്മുകാര്‍ ഭീഷണിപ്പെടുത്തി': തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോൺഗ്രസ് ബിഎല്‍എ അയച്ച കത്ത് പുറത്ത് കണ്ണൂര്‍: കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ അനീഷ് ജോര്‍ജ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. കങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ബിഎല്‍ഒ വൈശാഖ് കെ കളക്ടര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ബിഎല്‍ഒ അനീഷ് കുമാറിനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. ബൂത്തില്‍ എസ്ഐആറുമായി ബന്ധപ്പെട്ട വീടുകള്‍ കയറിയുളള പ്രവര്‍ത്തനത്തിന് തന്നെ വിളിക്കാതെ അനീഷ് ജോര്‍ജ് ബിഎല്‍ഒ മാറ്റിനിര്‍ത്തിയെന്നും കാരണം അന്വേഷിച്ചപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയാല്‍ സിപിഐമ്മുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്നും തടയുമെന്നും പറഞ്ഞുവെന്നാണ് അനീഷ് പറഞ്ഞത്. വായന തുടരുക . . വാവര്‍ Vavar known reverently as Vavarswami, is a legendary figure from Kerala. He is traditionally believed to be a Muslim companion of the Hindu deity Ayyappan. The story of Vavar's association with Ayyappan is a significant aspect of the region's spiritual history. A shrine dedicated to Vavar is located at Sabarimala, one of the most prominent pilgrimage sites in Kerala. Additionally, a mosque dedicated to Vavar is situated in Erumely, opposite an Ayyappan temple.വായന തുടരുക .. ... അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടായിരുന്നു, പരാതി നല്‍കിയത് കോൺഗ്രസ് ബിഎൽഎ; ജില്ലാ കലക്ടര്‍ മറച്ചുവച്ചു... കണ്ണൂര്‍ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിനുമേൽ സമ്മർദമുണ്ടെന്ന് പരാതി ലഭിച്ച കാര്യം മറച്ചുവച്ച് ജില്ലാ കലക്ടര്‍. കഴിഞ്ഞ ഞായറാഴ്ചയാണ് കരിവെള്ളൂർ ഏറ്റുകുടുക്ക സ്വദേശിയായ ബിഎല്‍ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. അനീഷിനു മേൽ സമ്മർദമുണ്ടെന്ന് കാണിച്ച് നവംബർ എട്ടിന് കോൺഗ്രസ് ബിഎല്‍എ (ബൂത്ത് ലെവൽ ഏജന്റ്) കെ. വൈശാഖ് പരാതി നൽകിയിരുന്നു. എന്നാൽ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ കലക്ടർ പുറത്തിറക്കിയ കുറിപ്പിൽ ഇക്കാര്യം പറയുന്നില്ല. ഉദ്യോഗസ്ഥ തലത്തിൽ യാതൊരു സമ്മർദവും ഉണ്ടായിട്ടില്ലെന്നും വ്യക്തിപരമായ സമ്മർദത്തിനുള്ള സാധ്യത പരിശോധിക്കുന്നുവെന്നുമാണ് അറിയിച്ചത്. വായന തുടരുക . . . സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡിനു ഹൈക്കോടതിയുടെ വിമര്‍ശനം ശബരിമലയിൽ ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്ത് കൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. സന്നിധാനത്ത് ഇന്നലെ ഏകോപനം ഉണ്ടായില്ലെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി വിമര്‍ശിച്ചത്. മണ്ഡലം മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും കോടതി ആരാഞ്ഞു. സെക്ടറുകളുടെ വിസ്തീർണ്ണം അനുസരിച്ച് വേണം ഭക്തരുടെ എണ്ണം നിശ്ചയിക്കാൻ. അല്ലാതെ വരുന്നവരെ എല്ലാം തിക്കിലും തിരക്കിലേക്കും കയറ്റി വിടുന്നത് തെറ്റായ സമീപനമെന്നും കോടതി പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാൾ 10 ഇരട്ടി വരെ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാൾ 10 ഇരട്ടി വരെ വർദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള പ്രായപരിധി 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് സർക്കാർ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഫീസ് വർധിപ്പിച്ചിട്ടുള്ളത്. വായന തുടരുക . . .. വിയ്യൂര്‍ ജയിലില്‍ തടവുകാരെ ഉദ്യോഗസ്ഥര്‍ മർദ്ദിച്ച സംഭവത്തിൽ കോടതിയുടെ ഇടപെടല്‍ വിയ്യൂർ ജയിലിൽ തടവുകാരെ ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തിൽ മർദനമെറ്റ പി.എം മനോജിനെ നാളെ നേരിട്ട് ഹാജരാക്കണം എന്ന് എൻഐഎ കോടതി നിർദ്ദേശിച്ചു. മറ്റൊരു പ്രതി അസറുദ്ധീന് വിദ്ഗദ ചികിത്സ നൽകാനും കോടതി ഉത്തരവിട്ടു. മനോജിനെ വീഡിയോ കോൺഫറസിലൂടെ ഹാജരാക്കിയിരുന്നു, തന്റെ ദേഹത്തുള്ള പരിക്കുകൾ മനോജ് കാണിച്ചു കൊടുത്തു, തുടർന്നാണ് കോടതി നേരിട്ട് ഹാജരാക്കാൻ നിർദേശിച്ചത്. ഇയാളുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർ പാലിച്ചില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ജയിലിലേക്ക് മാറ്റിയെന്ന റിപ്പോർട്ട് മാത്രമാണ് കോടതിക്ക് കൈമാറിയത്. വായന തുടരുക. . . . ന്യൂനമർദ്ദം വരുന്നു! പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ മഴ തുടരും കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 19/11/2025 & 22/11/2025 തീയതികളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം (Low Pressure) നിലനിൽക്കുന്നു. നവംബർ ഇരുപത്തിരണ്ടോടെ (2025 നവംബർ 22) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യത.വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഡNDഹി ചെങ്കോട്ട സ്ഫോടനം; അൽ ഫലാഹ് സർവകലാശാലയിലെ പത്തിലധികം പേരെ കാണാനില്ല ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ആയ പത്തിലധികം പേരെ കാണാനില്ല. ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സർവകലാശാലയിലേക്ക് ജമ്മു കശ്മീർ പൊലീസും ഫരീദാബാദ് പൊലീസും പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് പത്തിലധികം ആളുകളെ കാണാതായ വിവരം പുറത്തറിയുന്നത്. കാണാതായവരിൽ 3 കശ്മീരികളാണ്.ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ പലരും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി സൂചനയുണ്ട്. കാണാതായവരുടെ പട്ടിക തയ്യാറാക്കിയാണ് അന്വേഷണം ആരംഭിക്കുന്നത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 19, ബുധനാഴ്ച ആന്ധ്രാപ്രദേശിൽ ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു വിജയവാഡ: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജുവിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന മാവോയിസ്റ്റ് കമാൻഡർ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ന് നടത്തിയ ദൗത്യത്തിനിടെയാണ് ഏഴു പേരെകൂടി വധിച്ചത്. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ വനിതകളാണെന്ന് എഡിജിപി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു. ടെക് ശങ്കർ എന്നറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവു ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയത്. എൻടിആർ, കാകിനട, കൊനസീമ, എലൂരു ജില്ലകളിൽനിന്നായി 50 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തെന്നും എഡിജിപി അറിയിച്ചു.വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. വി.എം. വിനുവിനെ കോൺഗ്രസ് അപമാനിച്ചു; കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് സിപിഎം കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടില്ലെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ. വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർഥിയാക്കിയതാണ്. കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്. കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും മോഹനൻ പറഞ്ഞു.കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 മന്ത്രിയുടെ ഭാര്യ ആയല്ല മത്സരിക്കുന്നത്, ശബരീനാഥനെ വിമർശിച്ചതിൽ കമന്റില്ല; ജില്ലാ പഞ്ചായത്തില്‍ മത്സരിിക്കുന്നതില്‍ ഉയര്‍ച്ച താഴ്ച്ചയില്ല. മുന്‍ എംഎല്‍എ കെ.എസ്. ശബരിനാഥൻ തിരുവനന്തപുരത്ത് കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആയപ്പോൾ വിമർശിച്ചത് സിപിഎമ്മായിരുന്നു. ഹയർ സെക്കണ്ടറിയിൽ നിന്ന് ഹൈസ്കൂളിലേക്ക് എന്നായിരുന്നു വിമർശനം. എന്നാൽ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചടയമംഗലം മുൻ എംഎൽഎ ആർ. ലതാ ദേവിയെ എൽഡിഎഫ് കൊല്ലം ജില്ലാ പഞ്ചായത്തിൽ സ്ഥാനാർഥിയാക്കി. ലതാ ദേവി മുൻ എംഎൽഎ മാത്രമല്ല മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയുമാണ്. എന്തു കൊണ്ടാണ് ലതാദേവിയെ സ്ഥാനാർഥി ആക്കിയത്. മന്ത്രിയുടെ ഭാര്യ ആയതു കൊണ്ടാണോ, അതോ ഭരണം ലഭിച്ചാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണോ സിപിഐയുടെ നോട്ടം. ആർ. ലതാ ദേവി സംസാരിക്കുന്നു, സ്ഥാനാർഥിത്വത്തെക്കുറിച്ചും, ശബരിനാഥനെതിരെ ഉയർന്ന വിമർശനത്തെക്കുറിച്ചും. തുടര്‍ന്നു വായിക്കുക......
|
|
സെലിബ്രിറ്റിയായതിനാൽ പ്രത്യേക ഉത്തരവ് നല്‍കാനാവില്ല'; ഹൈക്കോടതിയില്‍ വി എം വിനുവിന് തിരിച്ചടി; ഹര്‍ജി തള്ളി കൊച്ചി: കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വിനുവിന് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലെ എന്നും ഹൈക്കോടതി വിഎം വിനുവിനോട് ചോദിച്ചു. വായന തുടരുക .... ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സംഭവം സ്‌കൂള്‍ മുറ്റത്ത് ചെറുതോണി: ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും തടിയമ്പാട് സ്വദേശിയുമായ ഹെയ്‌സല്‍ ബെന്‍ (നാല്) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ സ്‌കൂള്‍ മുന്നത്തുവെച്ചായിരുന്നു അപകടമുണ്ടായത്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഒരേ വാർഡിൽ ജനവിധി തേടാൻ മൂന്ന് 'സുനിതമാര്‍ പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുവാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ 'സുനിതമാർ' തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്. വായന തുടരുക. . . . സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകത, പത്രം വായിക്കാറില്ലേ ?’: വി.എം.വിനുവിന് തിരിച്ചടി, മത്സരിക്കാനകില്ല. കൊച്ചി സംവിധായകന്‍ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ബിഎല്‍ഒമാരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രം, പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തിരുവനന്തപുരം ബൂത്ത് ലവല്‍ ഓഫിസര്‍മാരായി നിയമിക്കപ്പെട്ടവരുടെ നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായിരിക്കുമെന്നും ഭരണഘടന അനുസരിച്ചാണ് അവരുടെ നിയമനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ട്. നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തൻ കേൽക്കൽ പറഞ്ഞു. വായന തുടരുക . .. Todays Special GK ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി എസ് ശ്രീജിത്ത് ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) വിഷലിപ്തമായ രാഷ്ട്രീയ വാചാടോപം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു; രാഹുലിനെതിരെ തുറന്ന കത്ത് രാഹുൽ ഗാന്ധിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മുൻ ജഡ്ജിമാരും ബ്യോറോക്രാറ്റുകളും ഉൾപ്പെടുന്നവരുടെ തുറന്ന കത്ത്. രാജ്യത്തുടനീളമുള്ള 272 പ്രമുഖ വ്യക്തികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ചെത്തിയത്. ഇതിൽ 16 മുൻ ജഡ്ജിമാർ, 123 വിരമിച്ച ഉദ്യോഗസ്ഥർ, 14 മുൻ അംബാസഡർമാർ, 133 മുൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ഇന്ത്യാസഖ്യത്തിന് ഇനിയെന്ത് പ്രസക്തി? കോണ്‍ഗസ് നേതൃത്വത്തിന് മുന്നില്‍ ചോദ്യങ്ങള്‍ ബാക്കി ബിഹാറില്‍ ഏറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോണ്‍ഗ്രസ്. ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്ത് ഉപയോഗിച്ചെങ്കിലും ബിഹാറില്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയാണ്. വോട്ട് ചോരി വിവാദവുമായി രംഗത്തുവന്ന രാഹുല്‍ ഗാന്ധിയുയര്‍ത്തിയ ഹൈപ്പില്‍ വന്‍ പ്രതീക്ഷയാണ് ഇന്ത്യാ സഖ്യത്തിന് ഉണ്ടായിരുന്നത്. ഹരിയാന തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം ഇന്ത്യാ സഖ്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഓരോ സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. ഇന്ത്യാ സഖ്യത്തിലുള്ള ഘടകകക്ഷികള്‍ക്കുപോലും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമായിരിക്കെ, ഇനിയെന്താണ് ഈ മുന്നണിയുടെ ഭാവിയെന്ന ചോദ്യമാണ് ഉയരുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പ് വന്‍ മാറ്റങ്ങള്‍ക്കുള്ള തുടക്കമായിരിക്കുമെ ന്നായിരുന്നു ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളുടെ പ്രതീക്ഷകള്‍. എന്നാല്‍ ആ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നതാണ് മറ്റുകക്ഷികളെ നിരാശരാക്കുന്നത്. വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 11,445 |
|
വെള്ളി 1 ഗ്രാം |
₹ 176 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,186.47 |
|
എന്‍. എസ്. ഇ |
26,052.65 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |