Thank you for visiting.
Click me To
Listen Music.      

ജനുവരി 2026 ചൊവ്വാഴ്ച

1201 മകരം 06

Rajab  30  1447

വാല്യം 3 ലക്കം 353

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

20

ഓരോ പുതിയ ദിവസവും നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ ദൈവം നൽകുന്ന ഒരു പുതിയ അവസരമാണ്.”

(1)

'അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചത്'; ഗവർണറുടെ നയപ്രഖ്യാപനത്തിനെതിരെ വി ഡി സതീശന്‍

തിരുവനന്തപുരം: അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമേഖലയിലെ അവകാശ വാദം തെറ്റാണെന്ന് സതീശൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ രംഗം വെന്റിലേറ്ററിലാണ്. ലോകത്തുളള എല്ലാ പകര്‍ച്ചവ്യാധികളുമുളള സംസ്ഥാനമായി കേരളം മാറിയെന്ന് സതീശൻ ആരോപിച്ചു. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക ......

ദേശീയഗാനം ആലപിച്ചില്ല,മൈക്ക് ഓഫ് ചെയ്തുവെന്നും ആരോപണം;തമിഴ്‌നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി ഗവർണർ

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്. നയപ്രഖ്യാപനം വായിക്കാതെ നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇറങ്ങിപ്പോയി. ഗവര്‍ണര്‍ സ്ഥാപിതമായ നിയമങ്ങള്‍ പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച നയപ്രഖ്യാപനം മാത്രമേ വായിക്കാവൂവെന്നും നയപ്രഖ്യാപന പ്രസംഗത്തിന് മുമ്പ് സ്പീക്കര്‍ എം അപ്പാവു ആവശ്യപ്പെട്ടിരുന്നു. സഭയ്ക്കുള്ളില്‍ എംഎല്‍എമാര്‍ക്ക് മാത്രമേ അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളുവെന്നും മറ്റാര്‍ക്കും സാധിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു.  വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

'ജയിച്ച് വരുന്നവരുടെ പേര് നോക്കൂ എന്ന് മന്ത്രി പറയുന്നു,മോദി പയറ്റിയ അതേ തന്ത്രം';സജി ചെറിയാനെതിരെ സമസ്ത പത്രം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം. ഉത്തരേന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പയറ്റുന്ന പ്രചാരണ തന്ത്രമാണിതെന്ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ വിമര്‍ശിച്ചു. മലപ്പുറത്തും കാസര്‍കോടും ജയിച്ച സ്ഥാനാര്‍ത്ഥികളുടെ പേര് പരിശോധിക്കുമ്പോള്‍ കോട്ടയത്തെയും ആലപ്പുഴയിലെയും കണക്കുകള്‍ സജി ചെറിയാന്‍ പരിശോധിക്കണമെന്നും 'ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ' എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

 വായന തുടരുക . ..

സജി ചെറിയാൻ സംസ്കാരമില്ലാത്ത മന്ത്രി, അദ്ദേഹത്തിന് നെല്ലിക്കാത്തളം വെക്കേണ്ടിവരും: അലോഷ്യസ് സേവ്യർ

കാസർകോട്: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. സാംസ്‌കാരിക മന്ത്രിയായ സജി ചെറിയാൻ സംസ്‌കാരമില്ലാത്ത മന്ത്രിയാണെന്നും അദ്ദേഹത്തിന് നെല്ലിക്കാത്തളം കൊടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.

 വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

മൂന്നാം ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി പത്തനംതിട്ട സെഷന്‍സ് കോടതി. മറ്റന്നാള്‍ അപേക്ഷയില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്‌ഐടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.  വായന തുടരുക . . .

മന്ത്രിയുടെ പ്രസ്താവനയോട് യോജിക്കുന്നില്ല;തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കണം:നാഷണൽലീഗ്

കോഴിക്കോട്: സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ നാഷണല്‍ ലീഗ്. സജി ചെറിയാന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് നാഷണല്‍ ലീഗ് പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് തിരുത്തേണ്ട പ്രസ്താവന നടത്തരുതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു. നാഷണല്‍ ലീഗ് എല്‍ഡിഎഫിനോട് സീറ്റ് ചോദിക്കുമെന്നും അബ്ദുല്‍ വഹാബ് വ്യക്തമാക്കി. കുന്നമംഗലം ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ആണ് നാഷണല്‍ ലീഗ് ആവശ്യപ്പെടുക. വായന തുടരുക . ..

എം.എൽ.എമാർ സജീവമാകണം, നിയമസഭയുടെ അവസാന സമ്മേളനത്തെ ഗൗരവത്തോടെ കാണണം; മുഖ്യമന്ത്രി

എം.എൽ.എമാർ നിയമസഭയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎമാർ സഭാ നടപടികളിൽ സജീവമായി ഇടപെടണം. ചർച്ചകളും മറ്റും നടക്കുമ്പോൾ സഭയിൽ തന്നെ ഉണ്ടാകണം. സഭയുടെ അവസാനത്തെ സമ്മേളനത്തെ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ഓപ്പറേഷൻ ഗോൾഡൻ ഷാഡോ; തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പരിശോധന, 'സ്വ‍ർണക്കൊള്ളയില്‍ പൂർണ്ണ വ്യാപ്തി വെളിപ്പെടുത്തും'

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡി റെയ്ഡ് നടത്തുന്നത് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരില്‍. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ നടക്കുകയാണ്. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തിഎന്നിവ കണ്ടെത്തുന്നതിനുമാണ് പരിശോധന എന്ന് ഇഡി വ്യക്തമാക്കി. കൂടാതെ ശബരിമലയിലെ മറ്റ് ക്രമക്കേടും വാജി വാഹന കൈമാറ്റവും ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡി നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടക്കുന്നത്.

 തുടര്‍ന്നു വായിക്കുക . ...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (20-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

രൂപയുടെ മൂല്യത്തിൽ ഇടിവ്: പ്രവാസികൾ പണം അയയ്ക്കുന്നത് കൂടി; വിദേശത്തു പഠിക്കുന്നവർക്ക് തിരിച്ചടി...

മലപ്പുറം∙ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ തോത് വർധിച്ചു. 19ലെ കണക്കുപ്രകാരം ഒരു യുഎസ് ഡോളറിന് 90.94 രൂപയുടെ മൂല്യമുണ്ട്. ഇതിനനുസൃതമായി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ കറൻസികളുടെ മൂല്യവും വർധിച്ചു. മാസത്തിന്റെ പകുതിയോടെയാണ് ഗൾഫിൽനിന്ന് കൂടുതലായി നാട്ടിലേക്കു പണമയയ്ക്കുന്നത്. ആ സമയത്തു രൂപയുടെ മൂല്യം ഇടിഞ്ഞുനിൽക്കുന്നതും പ്രവാസികൾക്കു ഗുണം ചെയ്തു. രൂപയുടെ മൂല്യം ഇടിയുന്ന സമയത്ത് ഗൾഫിൽനിന്ന് നാട്ടിലേക്ക് പണമയയ്ക്കൽ കൂടുന്നതു പതിവാണ്. വായന തുടരുക . ..

COMPUTER

TIPS & TRICKS

Subscribe

Click Here.

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    14,837
    + ₹ 213 ▲

    വെള്ളി 1 ഗ്രാം

    340
    + ₹ 22 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    82,180.47
    - 1065.71 (-1.28%) ▼

    എന്‍. എസ്. ഇ

    25,232.50
    - 353.00 (-1.38%) ▼

    🔥 Most Well-Known AI Chatbots 

    🧠 1. ChatGPT (OpenAI)

    · One of the most widely used conversational AIs.

    · Great for general chat, writing help, coding, learning, brainstorming, and more.

    · Available in different versions (GPT-3.5, GPT-4, GPT-4.1, GPT-4.1-Turbo).

    🤖 2. Google Bard Now Gemini

    · Google's AI chat assistant with strong integration to Google Search.

    · Good for research, brainstorming, summaries, and creative writing.

    3. Anthropic Claude

    · Focuses on safe and helpful responses.

    · Good for extended reasoning, case studies, and long tasks.

    🔁 4. Microsoft Copilot

    · Built into Microsoft Edge.

    · Enhanced with web search for up-to-date answers.

    · Offers different modes like Creative, Precise, and Balanced.

    🧠 5. Meta's LLaMA-based Chatbots

    · Meta's open research models, used by many third-party chatbots.

    · Flexible and increasingly integrated into various apps.

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    🧎 India's First Atomic Reactor “Apsara”   — On 20 January 1957, India inaugurated its first nuclear reactor Apsara at Trombay (now part of Bhabha Atomic Research Centre, Mumbai), marking a milestone in India's scientific and peaceful nuclear program 

    📚 Hindu College Founded (Historical) - On 20 January 1817, Hindu College was established in Calcutta (now Kolkata), which later became a key institution in India's education history

    Indira Gandhi Takes Oath as PM (1980) — On this day in 1980, Indira Gandhi was sworn in again as Prime Minister of India, a major political event in India's post-independence history.

     നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ ചില ഭാഗങ്ങൾ ഒഴിവാക്കി ആർലേക്കർ; ഗവർണർ 'വിട്ട' ഭാഗം വായിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തെ തുടര്‍ന്ന് അസാധാരണ നീക്കങ്ങള്‍. മന്ത്രിസഭ അംഗീകരിച്ച് നല്‍കിയ നയപ്രഖ്യാപനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപനം വായിച്ചത്. ചിലത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്നു, ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു, അത് ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളാണ് ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയത്. വായന തുടരുക . . .

    സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി

    പത്തനംതിട്ട: സ്വർണക്കൊള്ളയ്ക്ക് പുറമെ ശബരിമലയിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്ഷേത്രത്തിലേക്ക് ലഭിച്ച സംഭാവനകളിൽ അടക്കം ക്രമക്കേട് ഉണ്ടെന്ന് വിവരം ലഭിച്ചതായി ഇ ഡി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൽ ക്രമക്കേട് വെളിവായതായി ഇ ഡി കണ്ടെത്തിയിരുന്നു. ആചാരവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നുവെന്ന വിവരവും ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ആർക്കൊക്കെ ലഭിച്ചുവെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന് ഇ ഡി വ്യക്തമാക്കി. വായന തുടരുക . .

    Aryabhata (satellite)

    Aryabhata was India's first satellite,[2] named after the astronomer of the same name.[3] It was launched on 19 April 1975[2] from Kapustin Yar, a Soviet rocket launch and development site in Astrakhan Oblast using a Kosmos-3M launch vehicle. It was built by ISRO and launched by the Soviet Union as a part of the Soviet Interkosmos programme which provided access to space for friendly states. < a href='https://en.wikipedia.org/wiki/Aryabhata_(satellite) '>വായന തുടരുക .. ...

    'വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല'; മന്ത്രി സജി ചെറിയാൻ്റെ പരാമർശത്തിൽ MV ഗോവിന്ദൻ

    കൊച്ചി: വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിഷയത്തിലായിരുന്നു പ്രതികരണം. വര്‍ഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎമ്മിനെ കടന്നാക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . .

    'സജി 'ചൊറിയാൻ' എന്നാക്കണം,വർഗീയതയിൽ BJPയെ തോൽപ്പിക്കുന്ന പാർട്ടിയായി CPIM മാറി';രൂക്ഷ വിമർശനവുമായി അബിൻ വർക്കി

    കൊച്ചി: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സിപിഐഎം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറി ആയി മാറിയെന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. നാടിനെ വിഭജിച്ച് വോട്ട് പിടിക്കാനുള്ള കുടില തന്ത്രമാണെന്നും മന്ത്രി സജി ചെറിയാന്റെയും മുതിര്‍ന്ന നേതാവ് എ കെ ബാലന്റെയും വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അബിന്‍ വര്‍ക്കി പ്രതികരിച്ചു. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    'കേരളത്തിൽ ബിജെപിക്ക് നൂറോളം കൗൺസിലർമാരുണ്ട്, തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു'; പ്രധാനമന്ത്രി


    തദ്ദേശ തിരഞ്ഞെടുപ്പ് വിജയം പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ബിജെപിക്ക് ഇപ്പോൾ നൂറോളം കൗൺസിലർമാരുണ്ട്. തിരുവനന്തപുരത്ത് 45 വർഷത്തിനുശേഷം ഇടതുപക്ഷത്ത് നിന്ന് അധികാരം പിടിച്ചെടുത്തു, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ തീർച്ചയായും ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസമമുണ്ടന്നും മോദി വ്യക്തമാക്കി.നിതിൻ നബിൻ ബിജെപി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വായന തുടരുക . . ..

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    ഗുരുവായൂരിലൊരു പൊലീസ് സ്റ്റേഷൻ; അക്കഥ ഇങ്ങനെ...

    ആറു പതിറ്റാണ്ട് മുൻപ് വരെ ഗുരുവായൂർ ഒരു ചെറിയ ക്ഷേത്ര നഗരമായിരുന്നു. ചാവക്കാട് പഞ്ചായത്തിന്റെ മൂന്നാം വാർഡ്. ഒരു പൊലീസ് സ്റ്റേഷൻ പോലും ഉണ്ടായിരുന്നില്ല. 1962ൽ ഗുരുവായൂർ ടൗൺഷിപ് നിലവിൽ വന്നു. തീർഥാടകർ വർധിച്ചതോടെ ഒരു പൊലീസ് ഔട്ട് പോസ്റ്റ് ആരംഭിക്കണമെന്ന് അന്നത്തെ ടൗൺഷിപ് ഭരണസമിതി നിർദേശിച്ചു. ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ 1964 നവംബർ 14ന് ഗുരുവായൂർ ദേവസ്വം മാനേജർക്ക് അപേക്ഷ വച്ചു. മഞ്ജുളാലിന് സമീപമുള്ള ദേവസ്വം കെട്ടിടത്തിൽ  മുറി അനുവദിക്കാൻ ശുപാർശ ചെയ്ത് അന്നത്തെ ദേവസ്വം മാനേജർ കക്കുഴി വേലായുധൻ നായർ ക്ഷേത്രം ഉടമയായ സാമൂതിരിക്ക് കത്തെഴുതി. എന്നാൽ തീരുമാനം വൈകി. വായന തുടരുക . . .

    'മത തീവ്രവാദികൾ പോലും പറഞ്ഞിട്ടില്ലാത്ത പ്രസ്താവന; സജി ചെറിയാന് മന്ത്രിയായി തുടരാൻ അവകാശമില്ല'...

    കണ്ണൂർ ∙ മന്ത്രി സജി ചെറിയാൻ പറഞ്ഞതുപോലെയുള്ള പ്രസ്താവന മത തീവ്രവാദികൾ പോലും പറഞ്ഞിട്ടില്ലെന്ന് കെ.സി. വേണുഗോപാൽ. സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന ഇത്തരം വൈകൃതമുള്ള പ്രസ്താവന മുമ്പ് കേട്ടിട്ടില്ല. സജി ചെറിയാന് മന്ത്രിയായി തുടരാൻ അവകാശമില്ല. മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആർജവം കാണിക്കണം. സജി ചെറിയാൻ പിണറായി വിജയന് പഠിക്കുകയാണ്. അതിനാൽ മുഖ്യമന്ത്രിക്ക് സജി ചെറിയാനെ പുറത്താക്കാൻ സാധിക്കില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തുടര്‍ന്നു വായിക്കുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    11 വർഷമായി ഓമനിച്ചു വളർത്തിയ തത്തയെ കാണാനില്ല; കണ്ടെത്തിക്കൊടുക്കുന്നവർക്ക് 10,000 രൂപ പാരിതോഷികം...

    കൊച്ചി ∙ 11 വർഷമായി ഓമനിച്ചു വളർത്തിയ തത്തയെ കാണാതായ സങ്കടത്തിൽ ഒരു കുടുംബം. സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം പരിശോധനകള്‍ നടത്തി കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ച് കാത്തിരിക്കുകയാണ് ഇവർ. നോർത്ത് കളമശ്ശേരി ഫെറി റോഡിൽ താമസിക്കുന്ന റോയ് മാത്യുവിന്റെ വീട്ടിലെ 11 വയസ്സുള്ള ബോബി എന്ന ആഫ്രിക്കൻ ഗ്രേ തത്ത (ചുവന്ന വാലുള്ള ചാര തത്ത) ഈ മാസം 17ന് പുറത്തേക്ക് പറന്നു പോവുകയായിരുന്നു. തുടര്‍ന്നു വായിക്കുക . ..

    നിള ഇനി 15 നാൾ ഗംഗയാകും; കേരള കുംഭമേളയ്ക്ക് തുടക്കം: തീർഥയാത്രയുമായി കെഎസ്ആർടിസി...

    തിരുനാവായ ∙ നിള ഇനി 15 നാൾ ഗംഗയാകും. തിരുനാവായ നവാമുകുന്ദ ക്ഷേത്ര പരിസരത്തു ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ധ്വജാരോഹണം നിർവഹിച്ചതോടെ കേരള കുംഭമേള തുടങ്ങി. പ്രധാന ചടങ്ങുകളായ നിളാ സ്നാനം, നിളാ ആരതി എന്നിവയ്ക്കും തുടക്കമായി. അതേസമയം, കുംഭമേളയിലേക്കു തമിഴ്നാട്ടിലെ തിരുമൂർത്തി മലയിൽനിന്നുള്ള രഥയാത്ര ഇന്നലെ രാവിലെ പുറപ്പെട്ടു. ഇത് 22ന് തിരുനാവായയിലെത്തും.  കുംഭമേള ഫെബ്രുവരി മൂന്നിന് യതിപൂജയോടെ സമാപിക്കും. തിരുനാവായയിലെ മാഘമക ഉത്സവമാണ് ഉത്തരേന്ത്യയിലെ സന്യാസി സമൂഹമായ ജുനാ അഘാഡയുടെ നേതൃത്വത്തിൽ കേരള കുംഭമേളയായി സംഘടിപ്പിക്കുന്നത്. നവാമുകുന്ദ ക്ഷേത്രത്തിലെത്തിയ ഗവർണറെ  ജുന അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ചു.  വായന തുടരുക...

    മണ്ഡല മകരവിളക്ക് തീർഥാടനത്തിനു സമാപനം; ശബരിമല നട അടച്ചു, തിരുവാഭരണവുമായി പന്തളത്തേക്ക് മടക്കം...

    ശബരിമല∙ 65 നാൾ നീണ്ട മണ്ഡല മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് അയ്യപ്പ ക്ഷേത്ര നട അടച്ചു. തിരുവാഭരണവുമായി പന്തളത്തേക്കുള്ള മടക്ക ഘോഷയാത്ര തുടങ്ങി. തീർഥാടനത്തിന്റെ സമാപനം കുറിച്ച് രാവിലെ പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മ ദര്‍ശനം നടത്തി. തുടർന്ന് രാവിലെ 6:45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്ന ശേഷം കിഴക്കേ മണ്ഡപത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഗണപതിഹോമം നടന്നു. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. ഗുരുസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം വന പാതയിലൂടെ തിരുവാഭരണ പേടകുമായി പതിനെട്ടാംപടി ഇറങ്ങി പന്തളത്തേക്ക് മടക്ക ഘോഷയാത്രയായി നീങ്ങി. വായന തുടരുക..

    ചർച്ചയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചത് വികസനം, വിളഞ്ഞത് വർഗീയത; വിയോജിപ്പുള്ളവർ മുഖ്യമന്ത്രിയുടെ നിലപാടറിയാതെ നിശബ്ദര്‍

    തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കണമെന്നാണു കഴിഞ്ഞ മുന്നണിയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചതെങ്കിലും പകരം വർഗീയത ചർച്ചയാക്കാൻ സിപിഎം നേതാക്കൾ തന്നെ മുന്നിട്ടിറങ്ങുന്നു. മുൻപ് എ.കെ.ബാലന്റെയും കഴിഞ്ഞ ദിവസം സജി ചെറിയാന്റെയും പരാമർശങ്ങൾ പാർട്ടിയിൽ പലരെയും ആശയക്കുഴപ്പത്തിലാക്കി. ഈ പരാമർശങ്ങളിൽ വിയോജിപ്പുള്ള നേതാക്കളാകട്ടെ, മുഖ്യമന്ത്രിയുടെ മനസ്സറിയാത്തതിനാൽ അനിഷ്ടം ഭയന്നു നിശ്ശബ്ദരാണ്. മന്ത്രി സജി ചെറിയാന്റെ പരാമർശത്തെക്കുറിച്ചു ചോദ്യമുയർന്നപ്പോൾ പാർട്ടി സെക്രട്ടറി തന്നെ മറുപടി പറയാതെ ഒഴിഞ്ഞു. മുഖ്യമന്ത്രി പ്രതികരിച്ചതുമില്ല. കൂടുതല്‍ വായിക്കുക . ..

    സമുദായ നേതാക്കളുടെ രൂക്ഷവിമർശനം: കരുതലോടെ കോൺഗ്രസ്; നിലപാട് തിരുത്താതെയും പ്രകോപനമൊഴിവാക്കിയും സതീശൻ...

    തിരുവനന്തപുരം ∙ സമുദായ നേതാക്കളുടെ രൂക്ഷവിമർശനത്തിന്റെ പശ്ചാത്തലത്തിൽ നിലപാടിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയും വ്യക്തിപരമായ പരാമർശങ്ങളൊഴിവാക്കാനുള്ള ജാഗ്രത കാട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വർഗീയതയ്‌ക്കെതിരെയാണെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. ആ നിലപാട് തന്നെയാണ് രാഹുൽ ഗാന്ധിയുടേതും കോൺഗ്രസിന്റേതുമെന്നും ചൂണ്ടിക്കാട്ടി. എൻഎസ്എസ്– എസ്എൻഡിപി ഐക്യത്തെ സതീശനെതിരായ നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തുവരികയും ചെയ്തു. വായന തുടരക . . .

    സിപിഎം പ്രചാരണ നായകൻ: 2006 ന്റെ തനിയാവർത്തനം...
    ന്യൂഡൽഹി ∙ 2006 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് സിപിഎം ആദ്യം നിശ്ചയിച്ച ഉത്തരവാദിത്തമാണ് ഇപ്പോൾ മുഖ്യമന്ത്രി
    പിണറായി വിജയനെക്കുറിച്ചും ജനറൽ സെക്രട്ടറി എം.എ.ബേബി പറയുന്നത്: 'പ്രചാരണ നായകൻ.' അന്ന് വിഎസിനു ടിക്കറ്റ് നിഷേധിക്കാൻ ആദ്യം തീരുമാനിച്ചു; അതിനോടുള്ള പ്രതിഷേധം തെരുവുയുദ്ധമായപ്പോൾ വിഎസിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. വായന തുടരുക. . .

    Random Display

    HAPPY

    NEW  YEAR

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    ചില്ലറക്കാരനല്ല ഈ സൂക്ഷ്മാണു,
    Aryabhata (satellite)
    AI Chat Bots

    'SNDPയോഗത്തെ സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുന്നു, ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം'; വീണ്ടും വെള്ളാപ്പള്ളി

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗത്തെ വി ഡി സതീശൻ തെരുവിലിട്ട് ആക്ഷേപിക്കുകയാണെന്നും വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ഫേസ്ബുക്കിൽ കുറിച്ചു. 

    വായന തുടരുക . . .

    ബിജെപിയെ നയിക്കാന്‍ നിതിന്‍ നബിന്‍; ഇനി മുതല്‍ താനൊരു പ്രവര്‍ത്തകന്‍ മാത്രമെന്ന് മോദി

    ന്യൂഡല്‍ഹി: ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ നിതിന്‍ നബിന്‍ സിന്‍ഹ പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45-കാരനായ നിതിന്‍ നബിന്‍ മാറി. അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിതിന്‍ നബിന്‍ മാത്രമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. അതിനാല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിതിന്‍ നബിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹമാണ് ഇനി തന്റെ നേതാവെന്നും താനൊരു പ്രവര്‍ത്തകന്‍ മാത്രമാണെന്നും പറഞ്ഞു. കേരളം അടുത്ത തവണ ബിജെപിക്ക് അവസരം നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

     കൂടുതല്‍ വായിക്കുക. ..

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    ബസിലെ സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ല, പറഞ്ഞെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നു: ബസ് ജീവനക്കാര്‍

    കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബസ് ജീവനക്കാര്‍. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. വായനതുടരുക ......

    ശബരിമല സ്വർണക്കൊള്ള കേസ്: പ്രതികളുടെ വീടുകളിൽ അടക്കം 21 ഇടങ്ങളിൽ ഇ ഡി പരിശോധന

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. വായനതുടരുക ......

    ദീപക്കിൻ്റെ മരണത്തിൽ ബലാത്സംഗ ആഹ്വാനവുമായി തൊടുപുഴയിലെ BJP പ്രവർത്തകൻ

    തൊടുപുഴ: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ ബലാത്സംഗ ആഹ്വാനവുമായി ബിജെപി പ്രവർത്തകൻ രംഗത്ത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അജയ് മാരാര്‍ ആണ് ബലാത്സംഗ ആഹ്വാനവുമായി രംഗത്തെത്തിയത്. വീഡിയോയിലൂടെയായിരുന്നു ഇയാളുടെ ആഹ്വാനം. യുവതിയെ പിന്തുണച്ചവര്‍ക്കെതിരെയും ഇയാള്‍ മോശം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.  വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    'നയപ്രഖ്യാപന വിവാദം അനാവശ്യവും അടിസ്ഥാനരഹിതവും' ; വിശദീകരണവുമായി ലോക്ഭവൻ

    ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. വിവാദം അനാവശ്യവും അടിസ്ഥാനരഹിതവുമാണ്. അര്‍ധ സത്യങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നാണ് ലോക്ഭവന്റെ പ്രതികരണം. ഗവര്‍ണര്‍ക്ക് യുക്തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കി വായിക്കാമെന്നായിരുന്നു ഇതിന് സർക്കാരിന്റെ പ്രതികരണമെന്നും ലോക്ഭവൻ വിശദീകരിച്ചു. വായന തുടരുക . ..

    മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിക്ക് നാളെ തുടക്കം; 5 ലക്ഷം തൊഴിൽ അന്വേഷകർക്ക് അപേക്ഷിക്കാം,മന്ത്രി ശിവൻകുട്ടി

    സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യ പരിശീലനത്തോടൊപ്പം സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. യുവതി യുവാക്കൾക്ക് മാസം 1000 രൂപ വീതം ഒരു വർഷം വരെ ധനസഹായം ലഭിക്കുന്നതാണ് പദ്ധതി. തുടര്‍ന്നു വായിക്കുക . ..

    'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, നയപ്രഖ്യാപനത്തിൽ സർക്കാർ പരാജയം തെളിഞ്ഞു'; വി ഡി സതീശൻ

    നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. വായന തുടരുക .....

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    മോദിയെ സ്കൂട്ടറിൽ കൊണ്ടുപോയ 'അധ്യക്ഷൻ': ഒതുക്കാൻ ശ്രമിച്ച് ധൂമൽ, കൂടെക്കൂട്ടി ഗഡ്‌കരി, അമിത് ഷാ: തന്ത്രങ്ങളുമായി നീന്തി കയറിയ നഡ്ഡ

    സ്കൂൾ, കോളജ് പഠനകാലത്ത് നീന്തൽ താരമായിരുന്നു. ജനനം ഹിമാചൽ പ്രദേശിൽ, പഠിച്ചത് ബിഹാറിലെ പട്നയിൽ. കുട്ടിക്കാലത്ത് ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ ബിഹാറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും അവസരം ലഭിച്ചു. വർഷങ്ങൾക്കിപ്പുറം പല രാഷ്ട്രീയ കാലാവസ്ഥകളിലും നീന്തിക്കയറാൻ അദ്ദേഹത്തിനു തുണയായതും ചെറുപ്പത്തിലേതന്നെ സംസ്ഥാനങ്ങൾ മാറിമാറി സഞ്ചരിക്കാനും പഠിക്കാനും ലഭിച്ച അവസരങ്ങളായിരിക്കണം. അഞ്ചു വർഷത്തിനിടെ രാജ്യത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ മുന്നിൽ നിന്നു നയിക്കാനും നേട്ടങ്ങളിലേക്കു നീന്തിക്കയറാനും കഴിഞ്ഞതും ഈ മെയ്‌വഴക്കംകൊണ്ടാണ്. ജഗത് പ്രകാശ് നഡ്ഡയെന്ന ജെ.പി. നഡ്ഡയാണ് ആ വ്യക്തി; പുതുതലമുറയിൽനിന്ന് പുതിയ അധ്യക്ഷനായി നിതിൻ നബീൻ ചുമതലയേൽക്കുന്നതോടെ പടിയിറങ്ങിക്കൊടുക്കുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ. അംഗങ്ങളുടെ എണ്ണംകൊണ്ട് ലോകത്തെ ഏറ്റവും വലിയ പാർട്ടിയായ ബിജെപിയെ നയിക്കുന്ന വായന തുടരുക . . .

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണറുടെ കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും; വിമര്‍ശിച്ച് മുഖ്യമന്ത്രി, അംഗീകരിക്കില്ലെന്ന് സ്പീക്കറും.

    തിരുവനന്തപുരം∙ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍  കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടത്തിയതിനെ സഭയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ  12, 15, 16 ഖണ്ഡികളിലാണ് മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചു. വായന തുടരുക . ..

    'കഞ്ചാവ്, മരുന്ന്, പെണ്ണ്... തല്ല് ഉറപ്പ്': പെരുമ്പാവൂരിൽ ലഹരിക്കെതിരെ നാട്ടുകാരുടെ കടുത്ത നിലപാട്...

    കൊച്ചി ∙ 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാൽ... തല്ലും, തല്ലും, തല്ലും', പെരുമ്പാവൂർ വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പാർക്കുന്ന 'ഭായി കോളനി' എന്നും 'ബംഗാൾ കോളനി' എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാർ സ്ഥാപിച്ച ബോർഡിലെ വാചകമാണിത്. കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന, പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ട് സ്ഥാപിച്ചതാണ് ബോർഡ് എന്ന് നാട്ടുകാർ പറയുന്നു. ബോർഡ് സ്ഥാപിക്കുകയും നാട്ടുകാർ 'ലഹരി വിരുദ്ധ സമിതി' എന്ന കൂട്ടായ്മ തുടങ്ങുകയും ചെയ്തതോടെ ഇവിടെ കൂടുതൽ ശ്രദ്ധിക്കേണ്ട സാഹചര്യത്തിലായി പൊലീസും എക്സൈസും. വായന തുടരുക . . .

    അനധികൃത ഫ്ലെക്സ് ബോർഡുകൾ നീക്കിത്തുടങ്ങി തിരുവനന്തപുരം കോർപറേഷൻ; ബോർഡ് മാറ്റാൻ നൂലാമാലകൾ...

    തിരുവനന്തപുരം ∙ ഹൈക്കോടതി നിർദേശം ലംഘിച്ച് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ കോർപറേഷൻ നീക്കിത്തുടങ്ങി. രാഷ്ട്രീയ പാർട്ടിയോ സംഘടനയോ നോക്കാതെ അനധികൃത ബോർഡുകൾ നീക്കാൻ മേയർ വി.വി.രാജേഷ് നിർദേശിച്ചതിനു പിന്നാലെയാണ് കോർപറേഷൻ റവന്യു വിഭാഗം നടപടി തുടങ്ങിയത്. ഫ്ലെക്സ് ബോർഡുകളാൽ നഗരം നിറഞ്ഞത് 'മലയാള മനോരമ' റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മേയറുടെ ഇടപെടലുണ്ടായത്. ജഗതി ഹെൽത്ത് സർക്കിളിനു കീഴിലുള്ള പ്രദേശങ്ങളിൽ നിന്നാണ് ഇന്നലെ ബോർഡുകൾ നീക്കം ചെയ്തത്. ‌അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഇന്നും തുടരുമെന്ന് റവന്യു വിഭാഗം അറിയിച്ചു. വായന തുടരുക . . .

    WE UNDERTAKE

    ANY KIND OF

    WORK AT HOME

    PROJECTS

    LIKE

    WEB DESIGN,

    SCRIPTING

    PHP, JAVA SCRIPT, HTML

    ONLINE IT TRAINING

    MS OFFICE PROJECTS ETC…

    TOUCH US

    9745397722

    Id='highlight' ചില്ലറക്കാരനല്ല ഈ സൂക്ഷ്മാണു, ഇനി കേരളത്തിന് സ്വന്തം ബാക്ടീരിയ; 23ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും...

    തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം സൂക്ഷ്മാണു ഏത്?. 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും. സംസ്ഥാന മൃഗം, പക്ഷി, വൃക്ഷം, ഫലം, പുഷ്പം എന്നിവയെപ്പോലെ സ്വന്തമായൊരു സംസ്ഥാന സൂക്ഷമാണുവിനെ (മൈക്രോബ്) പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേരളം. മനുഷ്യജീവിതത്തെയും പരിസ്ഥിതിയെയും ആഴത്തില്‍ സ്വാധീനിക്കുന്ന സൂക്ഷ്മാണുക്കള്‍ക്ക് സംസ്ഥാനതല അംഗീകാരം നല്‍കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകും ഇതോടെ കേരളം. 23ന് തിരുവനന്തപുരം കഴക്കൂട്ടം കിന്‍ഫ്രിയിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോമില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍വച്ചാണ് മുഖ്യമന്ത്രി സംസ്ഥാന സൂക്ഷ്മാണുവിനെ പ്രഖ്യാപിക്കുക. വായന തുടരുക . . .

    കേന്ദ്രവിമർശനം വായിച്ച് ഗവർണർ, 'തൊഴിലുറപ്പ് പദ്ധതി ഭേദഗതി തിരിച്ചടിയായി'; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രസംഗം

    തിരുവനന്തപുരം∙ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുൾപ്പെടെയുള്ള കേന്ദ്രവിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്രം നടത്തിയ ഭേദഗതികളും 100 പ്രവൃത്തിദിവസം 60 ദിവസമായി കുറച്ചതും സംസ്ഥാനത്തിനു തിരിച്ചടിയാണെന്നും പദ്ധതി പഴയ നിലയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതിദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെ സര്‍ക്കാരിന്റെ നേട്ടങ്ങളും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ എടുത്തുപറഞ്ഞു. കേരളം വികസനപാതയില്‍ കുതിക്കുന്നുവെന്നും പത്തുവര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റം നടത്തിയെന്നും ഗവര്‍ണര്‍ നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിനാണ് നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമിട്ടത്. നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ, മന്ത്രി എം.ബി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വായന തുടരുക....

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.