നവംബര്‍2025 വ്യാഴാഴ്ച 1201 വൃശ്ചികം  04

Jumada 29, 1447

വാല്യം 2 ലക്കം 301

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

20

"Positive thinking will let you do everything better than negative thinking will." — Zig Ziglar

(1)

ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഇന്ത്യക്കാരുടെ കയ്യിൽ 45 ടൺ; സെബി ഇടപെട്ടത് എന്തിന്? ‍ഡിജിറ്റള്‍ ഗോള്‍ഡ് വാങ്ങിയവര്‍ കുക്കിലായോ?

സ്വർണവില കുതിച്ചുകയറിയപ്പോൾ പലരും തുടങ്ങിയ നിക്ഷേപ മാർഗമാണ് ‘ഡിജിറ്റൽ ഗോൾഡ്’. ദിവസം ഒരു രൂപ കൊടുത്തു വരെ ഡിജിറ്റലായി സ്വർണം വാങ്ങാം. ഒരു ഗ്രാമിന്റെ വളരെ ചെറിയ അംശങ്ങളായാണു സ്വർണം വാങ്ങുന്നത്. യുപിഐ വഴിയുള്ള ഡിജിറ്റൽ ഗോൾഡ് പർച്ചേസാണ് ഏറ്റവും അധികമായി നടക്കുന്നത്. ദിവസം 2 ലക്ഷം രൂപയ്ക്കുവരെ സ്വർണം വാങ്ങാം. നിക്ഷേപകർക്ക് സ്വർണം നൽകുന്ന ഉയർന്ന നേട്ടം, പ്രതിസന്ധികൾക്കിടയിലും കുതിച്ചുയരുന്ന വില, അനുദിനമുയരുന്ന ഡിമാൻഡ്, ഏറ്റവും ലളിതമായ വാങ്ങൽ രീതികൾ... ആളുകളെ ഡിജിറ്റൽ ഗോൾഡിലേക്ക് ആകർഷിക്കാൻ ഇങ്ങനെ ഒട്ടേറെ ഘടകങ്ങളുണ്ട്. ഈ വർഷം മാത്രം 65 ശതമാനത്തോളം സ്വർണവില വർധിച്ച സാഹചര്യത്തിൽ പ്രത്യേകിച്ച്. എന്നാൽ നവംബർ 8ന്, ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി പുറത്തിറക്കിയ ഒരു സർക്കുലർ ഡിജിറ്റൽ സ്വർണം വാങ്ങിയവരെ അൽപം ആശങ്കയിലാക്കാൻ പോന്നതായിരുന്നു. ഡിജിറ്റൽ സ്വർണം അല്ലെങ്കിൽ, ഇവ വിൽക്കുന്ന കമ്പനികൾ വായന തുടരുക ......

350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ‘നിർത്തി’ എന്നു പറഞ്ഞ് മോദി വിളിച്ചു: അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്1

ന്യൂയോർക്ക് ∙ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ സംഘർഷ സാഹചര്യം ഇല്ലാതാക്കാൻ താൻ ഇടപെട്ടെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ്   ഡോണൾഡ് ട്രംപ്.  ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേൽ 350% താരിഫ് ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഞങ്ങൾ യുദ്ധത്തിനു പോകില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ പങ്കെടുത്ത യുഎസ് - സൗദി നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യ –പാക്ക് സംഘർഷം ഒഴിവായത് തന്റെ ഇടപെടൽ മൂലമാണെന്ന് 60 ലേറെത്തവണ ട്രംപ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അതു നിഷേധിച്ചിട്ടുമുണ്ട്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി

ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വായന തുടരുക.  . . .

ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

അടിയോടടി! ഷർട്ടിൽ പിടിച്ച് മൂക്കിലിടിച്ചു, ചവിട്ടി; സീറ്റ് വിഭജനത്തിന്റെ പേരിൽ ഏറ്റുമുട്ടി കോൺഗ്രസ്

 ...
കാസർകോട് ∙
സീറ്റ് വിഭജനവുമായി& ബന്ധപ്പെട്ട് കാസർകോട് ഡിസിസിയിൽ തമ്മിലടി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനും കോൺഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യം സമൂഹ മാധ്യമങ്ങളിലായിരുന്നു തർക്കമുണ്ടായത്. പിന്നീട് യോഗത്തിലും അടിപിടിയുണ്ടായി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായതും അടിപിടിയിൽ കലാശിച്ചതും.  ഷർട്ടിൽ പിടിച്ച് മൂക്കിലിടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയുമെല്ലാം വിഡിയോ പ്രചരിച്ചു. വായന തുടരുക......

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ. ബിഹാറിലെ കാറ്റ് താൻ വരുന്നതിനു മുൻപേ തമിഴ്‌നാട്ടിൽ എത്തിയെന്നും ഗംചകൾ(കർഷകർ കഴുത്തിലൂടെ ഇടുന്ന തുണി) വീശി കർഷകർ തന്നെ സ്വാഗതം ചെയ്തപ്പോൾ ബിഹാറിലെ ആഘോഷങ്ങൾ ഓർമ്മ വന്നുവെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെയും തുണിത്തൊഴിലാളികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

പിണറായിസം അവസാനിപ്പിക്കണം'; യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് നിര്‍ദേശം നല്‍കി പി വി അന്‍വര്‍

നിലമ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി വി അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അൻവർ. പാർട്ടി ചിഹ്നത്തിൽ യുഡിഎഫിനെതിരെ മത്സരിക്കരുതെന്നും അൻവർ നിർദേശിച്ചിട്ടുണ്ട്. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കണമെന്നാണ് അൻവർ പ്രതികരിച്ചത്.തുടര്‍ന്നു വായിക്കുക.....

വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ഗൂഢാലോചന; തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരത്തെ പ്രധാന സിപിഐഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ശബരിമല സ്വർണ്ണക്കൊള്ള; സിപിഐഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ, മുൻ ദേവസ്വം പ്രസിഡന്റായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള,മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റിൽ. എ പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നിർണ്ണായക നീക്കവുമായി SIT. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യൽ. എസ്ഐടി തലവൻ എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.നിലവിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് പദ്മകുമാർ. വായന തുടരുക . . .

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ചിലേക്ക്

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍ നേരത്തെ രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്.

മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്, സിഎംആര്‍എല്‍ അടക്കമുള്ള കമ്പനികള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. എല്ലാവരും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

അയ്യപ്പനെ തൊട്ടുകളിച്ചവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല;മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യ സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ മാര്‍ക്‌സിസ്റ്റ് നേതാക്കന്‍മാര്‍ ജയിലിലായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന് പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ടെന്നും ആരോപിച്ചു.

ശബരിമലയിലെ സ്വര്‍ണം അടിച്ചുമാറ്റിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ ഉന്നത നേതാക്കന്‍മാരാണ് എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പടെ ജയിലില്‍ പോകും. പോറ്റിയെ പോറ്റി വളര്‍ത്തിയത് ആരാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടല്ലോ. ഒന്നാം പിറണായി സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കള്ളക്കടത്ത് അയിരുന്നു. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റിയിരിക്കുന്നു. സിപിഐഎം നേതാക്കന്‍മാര്‍ സ്വര്‍ണത്തോട് വലിയ താത്പര്യമുള്ളവരാണെന്ന്  അദ്ദേഹം പറഞ്ഞു.വായന തുടരുക . . .

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യ ആസൂത്രകന്‍ എ പത്മകുമാര്‍; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ എ പത്മകുമാറാണെന്നാണ് കണ്ടെത്തല്‍. കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വായന തുടരുക . . .

തൃശൂര്‍ ജില്ലയിൽ ഇന്ന് (20-11-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

 

 

 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              19 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  21 ദിവസങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പ്; അനധികൃത പോസ്റ്ററുകളും ബാനറും നീക്കം ചെയ്യണം: രണ്ടാഴ്ച സമയം നിശ്ചയിച്ച് ഹൈക്കോടതി

കൊച്ചി  തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകളും ബാനറും കൊടികളും നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവ നീക്കം ചെയ്യാനും ഉത്തരവാദികളിൽ നിന്ന് പിഴയീടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിര്‍ദേശിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്കുമാണ് ഹൈക്കോടതി നിർദേശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനധികൃതമായി ബോർഡുകളും മറ്റും സ്ഥാപിക്കുന്നു എന്നു കാണിച്ചുള്ള ഹർജിയിലാണ് കോടതി നിർദേശം. വായന തുടരുക . . .

800 വർഷം പഴക്കം, കടവല്ലൂരിന്റെ പുണ്യം, നാലു ഭാവങ്ങളിൽ ശ്രീരാമസ്വാമി; അന്ന് മറച്ചുപിടിച്ച വേദശബ്ദത്തെ ലോകത്തിനു മുന്നിലെത്തിച്ച് അന്യോന്യം.

ആർക്കും അന്യമല്ല ‘അന്യോന്യം’ എന്ന വാക്ക്. രണ്ടു കാര്യങ്ങളോ വ്യക്തികളോ തമ്മിലുള്ള ബന്ധത്തെയോ കൊടുക്കൽ വാങ്ങലുകളെയോ സൂചിപ്പിക്കുന്ന വാക്ക് എന്ന അർഥവും പറയാം. എന്നാൽ ആ വാക്കിനു മുൻപിലേക്ക് കടവല്ലൂർ ‘കടന്നിരുന്നാൽ’ അത് അറിവിന്റെ മാമാങ്കം, അല്ലെങ്കിൽ കടവല്ലൂർ അന്യോന്യം എന്നായി. വേദചൈതന്യം നിറഞ്ഞ മണ്ണാണ് കടവല്ലൂർ. അന്യോന്യത്തിന്റെ നാട്. തൃശൂര്‍ കടവല്ലൂരിലെ ശ്രീരാമ ക്ഷേത്രസന്നിധിയിലാണ് അന്യോന്യത്തിനു വേദിയൊരുക്കുന്നത്. കടവല്ലൂരിലെ ശ്രീരാമസ്വാമിക്കു നാലു ഭാവങ്ങളാണ്. വനവാസത്തിനു പുറപ്പെടുന്ന ഭാവം, വരുണനോടു കോപിക്കുന്ന ഭാവം, പട്ടാഭിഷേകത്തിനു ശേഷം അധികാരം കയ്യാളുന്ന രാജഭാവം, അർധരാത്രിക്കു ശേഷം ശങ്കരനാരായണ ഭാവം. സവിശേഷമായ വാസ്തുവിദ്യാ ശൈലിയും താന്ത്രിക കർമങ്ങളുടെ പൂർണതയും ഇരുനില ശ്രീകോവിലുമാണ് എണ്ണൂറിൽപരം വർഷങ്ങളുടെ പഴക്കമുള്ള ക്ഷേത്രത്തിന്റെ പ്രത്യേകത. ശ്രീകോവിലിനു ചുറ്റുമായി പുരാതനമായ 29 ദാരുശിൽപങ്ങളും കാണാം.വായന തുടരുക . .

Makaravilakku

Makaravilakku is a fire lit by the Travancore Devaswom Board secretly on the Makara Jyothi day for 3 times at ponnambalamedu with the help of Forest department, KSEB, Kerala police and other agencies of Government of Kerala. It can be seen from Sabarimala beneath the celestial star Sirius. Ponnambalamedu is at a height of 1170m and sabarimala is at a height of 544m above mean sea level. The festival includes the Thiruvabharanam (sacred ornaments of the deity Ayyappan) procession and a congregation at the hill shrine of Sabarimala. An estimated half a million devotees flow to Sabarimala every year to view the fire.വായന തുടരുക .. ...

ലേബര്‍ റൂമില്‍ ഇടമില്ല; ഇടനാഴിയില്‍ പ്രസവിച്ച് യുവതി, തല തറയിലിടിച്ച് കുഞ്ഞ് മരിച്ചു...

ബെംഗളൂരു കർണാടകയിൽ ഹാവേരി ജില്ലാ ആശുപത്രിയിലെ ലേബർ റൂമിൽ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ ഗിരീഷി(30)ന്റെ പെൺകുഞ്ഞാണു മരിച്ചത്. പ്രസവവേദന കൂടിയതോടെ രൂപയെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ലേബർ റൂമിൽ കിടക്ക ഒഴിവില്ലെന്നു പറഞ്ഞ് അകത്തു പ്രവേശിപ്പിച്ചില്ല. ശുചിമുറിയിലേക്കു പോകാൻ ഇടനാഴിയിലൂടെ നടക്കുമ്പോഴായിരുന്നു പ്രസവം. കുട്ടിയുടെ തല തറയിലിടിച്ചതാണു മരണകാരണം. വായന തുടരുക . . .

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടർച്ചയായ അ‍ഞ്ചാം തവണയാണ് നിതീഷ്കുമാർ ബിഹാറിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

വി.എം.വിനുവിനു പകരം ബൈജു കാളക്കണ്ടി; കല്ലായി വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്...

കോഴിക്കോട്യുഡിഎഫിന്റെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ചലച്ചിത്ര സംവിധായകൻ വി.എം.വിനു വോട്ടർപട്ടികയിൽ ഇടം നേടാതെ പോയതിനെത്തുടർന്ന് വാർത്താപ്രാധാന്യം നേടിയ കല്ലായി വാർഡിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനെ ഡിസിസി നേതൃത്വം സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പന്നിയങ്കര കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ ബൈജു കാളക്കണ്ടിയാണ് പുതിയ സ്ഥാനാർഥി. വ്യാഴാഴ്ച ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗമാണ് ബൈജുവിനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത് വായന തുടരുക . . ..

പശ്ചിമ ബംഗാളിൽ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റർ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും

പശ്ചിമ ബംഗാളില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് സിപിഎം ആയിരം കിലോമീറ്റർ നീളുന്ന ബംഗ്ലാ ബചാവോ യാത്ര സംഘടിപ്പിക്കും. ഈ മാസം 29 ന് ആരംഭിക്കുന്ന യാത്ര 19 ദിവസം നീണ്ടുനിൽക്കും. മുഹമ്മദ് സലിം, സുജൻ ചക്രവർത്തി അടക്കം മുൻനിര നേതാക്കളെ അണിനിരത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൂച് ബിഹാർ ജില്ലയിലെ തുഫാൻഗഞ്ചിൽ നിന്ന് തുടങ്ങുന്ന യാത്ര, 11 ജില്ലകളിലൂടെ സഞ്ചരിച്ച നോർത്ത് 24 പർഗനാസ് ജില്ലയിലെ കമർഹതിയിൽ ഡിസംബർ 17 ന് സമാപിക്കും. വായന തുടരുക. . . .

ഇന്ത്യന്‍ ആർമിയിൽ സ്ത്രീകൾക്ക് എങ്ങനെ ചേരാം? സ്കീമുകൾ, പരീക്ഷകൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ അറിയാം

പരിശീലന അക്കാദമികൾ മുതൽ ഫ്രണ്ട്-ലൈൻ യൂണിറ്റുകൾ വരെ, വനിതാ ഓഫീസർമാർ ഇന്ത്യൻ സൈന്യത്തിനുള്ളിൽ ശക്തരും വളർന്നുവരുന്നതുമായ ഒരു ശക്തിയായി ക്രമാനുഗതമായി വളർന്നു. 1992 ൽ പരിമിതമായ ഒരു നിയമനമായി ആരംഭിച്ചത് അവസരങ്ങളുടെ വിശാലമായ ശ്രേണിയിലേക്ക് പരിണമിച്ചു, ഇത് സൈന്യത്തിന്റെ ക്രമേണയുള്ളതും എന്നാൽ നിർണായകവുമായ ഉൾപ്പെടുത്തൽ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

വർഷങ്ങളായി, വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകൾ, പ്രൊഫഷണൽ കഴിവുകൾ, കരിയർ അഭിലാഷങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ഒന്നിലധികം പ്രവേശന റൂട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ബുക്ക് ചെയ്തവര്‍ അതേ ദിവസം തന്നെ ദര്‍ശനത്തിനെത്താന്‍ ശ്രമിക്കണം': ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത്

പത്തനംതിട്ട: ശബരിമലയില്‍ നിലവില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. രാവിലെ നാലു മണിക്ക് നിലയ്ക്കലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏഴ് മണിയോടെ ദര്‍ശനം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിര്‍ച്വല്‍ ക്യൂ സ്‌പോട്ട് ബുക്കിങ് നിയന്ത്രിച്ചത് ഗുണം ചെയ്തിട്ടുണ്ട്. ആര്‍ക്കെങ്കിലും കഴിഞ്ഞദിവസത്തെ തിരക്കില്‍ ദര്‍ശനം ലഭിക്കാതെ പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നും അദ്ദഹം വ്യക്തമാക്കി. പൊലീസിലോ നേരിട്ട് അദ്ദേഹത്തയോ ബന്ധപ്പെട്ടാല്‍ മതിയെന്നും എസ് ശ്രീജിത്ത് പറഞ്ഞു. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 20, ബുധനാഴ്ച

കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണം, ഇങ്ങനെ ഒരു സർക്കാരിനെ എവിടെ കാണാൻ കഴിയും’: സിപിഎം ജില്ലാ സെക്രട്ടറി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിന്റെ അറസ്റ്റിൽ മറുപടിയുമായി സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പാർട്ടി നിലപാടാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ളത്. എസ്ഐടി അന്വേഷണത്തിൽ പാർട്ടി ഇടപെടുന്ന പ്രശ്നം ഇല്ല. ഒരാളെയും സഹായിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല. കേരളം കണ്ടുകൊണ്ടിരിക്കുന്നത് മാതൃകാപരമായ കേസന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടില്ലെന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ.

വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർഥിയാക്കിയതാണ്.

കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.

കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും മോഹനൻ പറഞ്ഞു.കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

ശബരിമല സ്വർണക്കൊള്ള: എ. പത്മകുമാർ അറസ്റ്റിൽ; രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തത് മണിക്കൂറുകള്‍...

തിരുവനന്തപുരം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ എന്‍.വാസുവിന് പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മറ്റൊരു പ്രസിഡന്റ് കൂടി അറസ്റ്റില്‍. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. പ്രത്യേക കേന്ദ്രത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തതിനു ശേഷമാണ് എസ്‌ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. വായന  തുടരുക ....

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്തയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ​ഗതാ​ഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് എത്തുന്നതെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും കത്തിൽ പറയുന്നു. കർണാടക ചീഫ് സെക്രട്ടറിയാണ് കത്തയച്ചത്. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

അനില്‍ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും

അനിൽ അക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് അനിൽ അക്കര മത്സരിക്കുക. വടക്കാഞ്ചേരി മുൻ എംഎൽഎയാണ് അ‍നില്‍ അക്കര. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. വായന തുടരുക. . . .

ഇന്ത്യയിലെ പ്രവർത്തനം നിര്‍ത്താന്‍ പ്രമുഖ ജർമൻ ബാങ്ക്; ബിസിനസ് സ്വന്തമാക്കാൻ മത്സര രംഗത്ത് ഫെഡറല്‍ ബാങ്കും...

പ്രമുഖ ജര്‍മന്‍ ബാങ്കായ ഡോയിച് ഇന്ത്യയിലെ റീട്ടെയ്ൽ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നു. ബാങ്കിന്റെ രാജ്യാന്തര ബിസിനസ് പ്രവർത്തനങ്ങളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണിത്. ബാങ്കിനെ കൂടുതൽ ലാഭത്തിലേക്ക് ഉയർത്താനുള്ള സിഇഒ ക്രിസ്റ്റ്യൻ സിവിങ്ങിന്റെ പദ്ധതിയുടെ ഭാഗവുമാണ് ഇന്ത്യയിൽ നിന്നുള്ള പടിയിറക്കം. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

തിരുവനന്തപുരത്ത് നിന്ന് ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി

തിരുവനന്തപുരത്ത് നിന്ന് ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. ജില്ലയിൽ കഴക്കൂട്ടത്ത് ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ പത്തോളം ബസുകളാണ് പിടികൂടിയത്. കഴക്കൂട്ടത്തു നിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്.

വായന തുടരുക . ..

Todays Special GK

Makaravilakku

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി എസ് ശ്രീജിത്ത്

ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് ഫോണിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു.എന്നാൽ, തുടര്‍ന്നുള്ള മലകയറ്റം വലിയ തിരക്ക് മൂലം നടന്നില്ലെന്നും മടങ്ങിപോവുകയാണെന്നും തീര്‍ത്ഥാടകര്‍ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായ വൈഷ്ണ സുരേഷ്

സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോർപറേഷനിലെ മുട്ടട ‍ഡിവിഷനിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായ വൈഷ്ണ സുരേഷ്. വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് വൈഷ്ണയുടെ പ്രതികരണം. വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവില്‍ പറയുന്നു. വോട്ട് നീക്കിയ നടപടി റദ്ദാക്കുകയായിരുന്നു. വായന തുടരുക . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ചാനല്‍ ചർച്ചയ്ക്കിടെ പ്രകോപനം; ലെെവിൽ ബിജെപി, കോണ്‍ഗ്രസ് പ്രതിനിധികളുടെ കയ്യാങ്കളി

ഹൈദരാബാദ്: ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തമ്മില്‍ വാക്ക്പോരുണ്ടാകുന്നത് പതിവാണ്. വാക്ക് തര്‍ക്കം മുറുകുന്നതും അവതാരക ഇടപെടുന്നതും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ ഒരു ചാനല്‍ ചര്‍ച്ച പാര്‍ട്ടി പ്രതിനിധികള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ അവസാനിക്കുന്നത് അത്ര സാധാരണമല്ല. വായന തുടരുക . .

വിവാദങ്ങൾ പ്രചാരണത്തിനുളള 10 ദിനങ്ങൾ നഷ്ടമാക്കി, ജനങ്ങളോട് സംസാരിക്കുക വാർഡിലെ കാര്യങ്ങൾ: വൈഷ്ണ സുരേഷ്

വിവാദങ്ങൾ പ്രചാരണത്തിനുളള 10 ദിനങ്ങൾ നഷ്ടമാക്കി, ജനങ്ങളോട് സംസാരിക്കുക വാർഡിലെ കാര്യങ്ങൾ: വൈഷ്ണ സുരേഷ്വായന തുടരുക.....

 

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

Href=‘tel:919745397722’ 9745397722

 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

11,390
- ₹ 55 ▼

വെള്ളി 1 ഗ്രാം

173
- ₹ 3 ▼

ഓഹരി വിപണി

ബി. എസ്. ഇ

85,632.68
+446.21 (0.52%) ▲

എന്‍. എസ്. ഇ

26,192.15
+1139.50 (0.54%) ▲

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.