|
വാല്യം 3 ലക്കം 354 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
“ഓരോ പുതിയ ദിവസവും നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ ദൈവം നൽകുന്ന ഒരു പുതിയ അവസരമാണ്.” |
|
(1) |
|
ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതിനിടെ, ഷിംജിത മുസ്തഫക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം, കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്. ആത്മഹത്യപ്രേരണക്കുറ്റമാണ് ഷിംജിതക്കെതിരെ ചുമത്തിയത്. ഷിംജിതക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്നും വിദേശത്തേക്ക് രക്ഷപ്പെടുന്നതിന് മുമ്പ് പിടികൂടണമെന്നും ദീപക്കിന്‍റെ കുടുംബം ആവശ്യപ്പെട്ടു. വായന തുടരുക ...... 'കേരളത്തിൽ ഭരണ വിരുദ്ധ വികാരം, 50 % ജനങ്ങൾക്ക് അതൃപ്തി' എൻഡിടിവി വോട്ട് വൈബ് സർവ്വേയിൽ 31 % വോട്ട് യുഡിഎഫിന് ദില്ലി: കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് എൻഡിടിവി വോട്ട് വൈബ് സർവ്വേ. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേ ഫലം. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളും. മോശം എന്ന് പറയുന്നത് 20 ശതമാനം പേരുമാണ്. 40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വിഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനംപേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu 'സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, ഖേദപ്രകടനം വോട്ട് മുന്നിൽകണ്ട്': വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെളളാപ്പള്ളി നടേശൻ. വായന തുടരുക . .. എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യം: പ്രസംഗത്തിനിടയിൽ ഉദാഹരിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായി; ഖേദം പ്രകടിപ്പിച്ച് നാസര്‍ ഫൈസി കൂടത്തായി കോഴിക്കോട്: എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍ സ്വീകരിച്ച ഉദാഹരണം ശരിയായില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. പ്രഭാഷകന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവായി കണ്ടാല്‍ മതി. മന്ത്രി സജി ചെറിയാന്‍ പ്രസ്താവന തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു. ഇസ്ലാം മതം മുന്നോട്ട് വെക്കുന്ന ഇസ്ലാമിക് റിപ്പബ്ലിക് അല്ല ജമാ അത്തെ ഇസ്ലാമിയുടേത്. അതിനാല്‍ അവരുടെ മതരാഷ്ട്ര വാദം അംഗീകരിക്കാനാവില്ലെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ സ്വന്തം കാലിൽ നിൽക്കാനുള്ള ആഗ്രഹവും സാമ്പത്തിക സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും കാരണം പഠനം പൂർത്തിയാക്കുന്നതിന് മുൻപേ ജോലിയിൽ പ്രവേശിക്കാൻ ഇന്ത്യയിലെ യുവതലമുറ വലിയ താല്പര്യം കാണിക്കുന്നതായി റിപ്പോർട്ട്. എന്നാൽ, ആവശ്യമായ തൊഴിൽ നൈപുണ്യമോ പക്വതയോ കൈവരിക്കുന്നതിന് മുൻപുള്ള ഈ എടുത്തുചാട്ടം വളരെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. വായന തുടരുക . . . ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും ഏകദേശം രണ്ട് മണിക്കൂറോളം യുവതിയും യുവാവും ട്രെയിനിലെ ശുചിമുറിയിൽ കഴിഞ്ഞതോടെ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ റെയിൽവേ സംവിധാനത്തെയും യാത്രക്കാരുടെ സുരക്ഷയെയും സംബന്ധിച്ചുള്ള പുതിയ ചോദ്യങ്ങൾ ഉയര്‍ന്നു കഴിഞ്ഞു. യുവതിയും യുവാവും ട്രെയിനിലെ ശുചിമുറി ഒരു സ്വകാര്യ മുറി പോലെ ഉപയോഗിക്കുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. ഇത് ചോദ്യം ചെയ്തപ്പോൾ യുവതിയുടെ പെരുമാറ്റവും പ്രസ്താവനയും ഞെട്ടിക്കുന്നതായിരുന്നു. വായന തുടരുക . .. ‘NSS-SNDP കൊമ്പ് കോർക്കൽ ഇനി ഉണ്ടാവില്ല; എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണും’; വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സംഘം എൻഎസ്എസ് നേതൃത്വത്തെ നേരിൽ കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. ഈ മാസം 23ന് ഡൽഹിയിൽ എത്താൻ നിർദ്ദേശം നൽകി. AICC അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായുളള കൂടിക്കാഴ്ചക്കാണ് വിളിപ്പിച്ചത്. KPCC പ്രസിഡൻ്റ്, പ്രതിപക്ഷ നേതാവ്, സംസ്ഥാനത്ത് നിന്നുള്ള പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരെയാണ് ഹൈക്കമാൻഡ് വിളിപ്പിച്ചത്. തുടര്‍ന്നു വായിക്കുക . ... തൃശൂര്‍ ജില്ലയില്‍ ഇന്ന് (21-01-2026); അറിയാന്‍, ഓര്‍ക്കാര്‍... അഗ്നിരക്ഷാസേനയ്ക്ക് ഓട്ടത്തിന്റെ ദിനം; മൂന്നിടത്തു തീപിടിത്തം, ഒരിടത്തു മരം വീണു... ചാലക്കുടി ∙ നഗരത്തിൽ രണ്ടിടത്തും ആനത്തടത്തും തീപിടിത്തം. പോട്ടയിൽ സ്കൂട്ടറിനു മുകളിലേക്കു പാതയോരത്തെ മരം മറിഞ്ഞു വീണ് അപകടം. അഗ്നിരക്ഷാസേനയ്ക്ക് ഇന്നലെ ഓട്ടത്തിന്റെ ദിനം. ഇന്നലെ രാവിലെ 9.30ഓടെയാണു മരം വീണത്. ദേശീയപാതയോരത്തു കോസ്മോസിനു സമീപം ഇന്നലെ ഉച്ചയോടെ ഉണക്കപ്പുല്ലിനു തീപിടിച്ചു. വായന തുടരുക . .. COMPUTER TIPS & TRICKS Subscribe Click Here. അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 15,726 |
|
വെള്ളി 1 ഗ്രാം |
₹ 345 |
|
ബി. എസ്. ഇ |
81,909.63 |
|
എന്‍. എസ്. ഇ |
25,157.50 |
🔥 Most Well-Known AI Chatbots
📱 Popular Voice / Assistant Chatbots (AI-Powered)
1. 📣 Apple Siri
· Voice-activated assistant for iPhone, iPad, Mac.
· Now incorporating more advanced AI for natural responses.
2. 🗣 Amazon Alexa
· Voice AI for smart home, reminders, music, and updates.
· Conversational with skills and routines.
3. 📍 Google Assistant
· Smart assistant with conversational replies, context awareness, and task automation.
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🌍 അന്താരാഷ്ട്ര ആലിംഗന ദിനം (International Hugging Day) — ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് വളരെ ലളിതമായൊരു സത്യമാണ് — പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; 'ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം' കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻ ഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വായന തുടരുക . . . 'സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ', എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരം: എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയില്‍ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരും. വായന തുടരുക . . K. M. Cariappa Field Marshal Kodandera Madappa Cariappa OBE (28 January 1899 – 15 May 1993) was an Indian military officer and diplomat who was the Indian Commander-in-Chief (C-in-C) of the Indian Army. He led Indian forces on the Western Front during the Indo-Pakistani War of 1947. He was appointed Commander-in-Chief of the Indian Army in 1949. He is one of only two Indian Army officers to hold the five-star rank of Field Marshal; the other being Field Marshal Sam Manekshaw.[1] വായന തുടരുക .. ... വിവാദ പരാമർശം; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ, 'ജീവിതത്തില്‍ പുലര്‍ത്തിയത് മതനിരപേക്ഷ നിലപാട്' തിരുവനന്തപുരം: കടുത്ത വിമര്‍ശനത്തിന് പിന്നാലെ വര്‍ഗീയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും തെറ്റിദ്ധരിച്ചുവെന്നത് തന്നെ വേദിനപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഖേദപ്രകടനം. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെ നിര്‍ദ്ദേശ പ്രകാരമാണിത്. എന്നാൽ പ്രസ്താവന കൊണ്ട് പ്രശ്നം തീരില്ലെന്നും സജിയെ സിപിഎം പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.വായന തുടരുക . . . ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്, ഉത്തരവുമായി പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, ദേശിയപാത ഉപരോധിച്ച കേസില്‍ നടപടി പാലക്കാട്: വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) യാണ് ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിലാണു നടപടി. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു 2022 ജൂൺ 24 ന് പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്ര സ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും മുരാരി ബാബുവിനും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, ഗോവര്‍ധനും ജാമ്യമില്ല കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ ബദറുദീനാണ് ഇന്ന് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് വിധി പറഞ്ഞത്. ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും, ഭരണപരമായ തീരുമാനം എടുക്കുകയും നടപ്പാക്കുകയും മാത്രമാണ് ചെയ്തത് എന്നാണ് പത്മകുമാറിന്റെയും, മുരാരി ബാബുവിന്റെയും വാദം. ശബരിമലയിലേക്ക് ഒരു കോടി നാല്‍പത് ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തയാളാണ് താനെന്നും സ്വര്‍ണ്ണം കവര്‍ന്നെടുക്കേണ്ട കാര്യമില്ലെന്നുമാണ് നാഗ ഗോവര്‍ധന്‍ ഹൈക്കോടതിയെ അറിയിച്ചത്. വായന തുടരുക . . .. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കും, അവ ധരിച്ച് വീഡിയോ ചിത്രീകരിക്കും, മലയാളി യുവാവ് അറസ്റ്റിൽ ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അത് ധരിച്ച് സ്വയം വീഡിയോ പകർത്തുകയും ചെയ്ത കേസിൽ മലയാളിയായ 23 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഹെബ്ബഗോഡി പൊലീസാണ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാർ എന്ന യുവാവാണ് അറസ്റ്റിലായത്. നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിലെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിത പിടിയിലായതായി സൂചന ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ പിടിയിലെന്ന് സൂചന. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. വായന തുടരുക . . . തൃശൂർ–ഗുരുവായൂർ പാസഞ്ചർ 23 മുതൽ; തൃശൂരിൽ നിന്ന് പുറപ്പെടുന്നതു രാവിലെ 10.30നും രാത്രി 8.10നും... ഗുരുവായൂർ ∙ തൃശൂർ–ഗുരുവായൂർ റൂട്ടിൽ ആരംഭിക്കുന്ന പാസഞ്ചർ ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങ് 23ന് രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. അന്ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന 5 ട്രെയിനുകളിൽ ഒന്ന് ഗുരുവായൂർ –തൃശൂർ പാസഞ്ചറാണ്. പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞാൽ ട്രെയിനിന് റെയിൽവേ സഹമന്ത്രി വി.സോമണ്ണ പച്ചക്കൊടി വീശും. രാവിലെ 10.30ന് തൃശൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ 11.05ന് ഗുരുവായൂരിലെത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും.തിരികെ രാത്രി 8.10ന് തൃശൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45ന് ഗുരുവായുരിൽ മടങ്ങിയെത്തുന്നതാണ് സമയക്രമം. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'മാപ്പ് വേണ്ട രാജി മതി'; മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം മന്ത്രി സജിചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. ബാരിക്കേടിന് മുകളിൽ കയറി നിന്ന പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വർഗീയ പരാമർശം പിൻവലിച്ചുകൊണ്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല രാജിവെക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പൊലീസും പ്രവർത്തകരും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടായി.മന്ത്രി നടത്തിയ പരാമർശം നാടിനെ വർഗീയമായി ദ്രുവീകരിക്കുമെന്നും നേരത്തെ ഭരണഘടനയ്ക്കെതിരെ അടക്കം സജിചെറിയാൻ പരാമർശം ഉന്നയിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഒരാൾ ഒരിക്കലും മന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. തുടര്‍ന്നു വായിക്കുക . .. 'മുസ്‌ലിം ലീഗ് വോട്ട് പിടിക്കുന്നത് മതത്തിന്റെ പേരിൽ'; സജി ചെറിയാൻ പറഞ്ഞതിൽ വിവാദമില്ലെന്ന് വി അബ്ദുറഹിമാൻ തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മതത്തിന്റെ പേരിലാണ് മുസ്‌ലിം ലീഗ് വോട്ട് പിടിക്കുന്നതെന്നും അതാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മുസ്‌ലിം ലീഗിനെ പലര്‍ക്കും മനസിലായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക... 'ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ മറുപടി സത്യവാങ്മൂലം. വായന തുടരുക.. ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍ കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്‍റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കൂടുതല്‍ വായിക്കുക . .. കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു തലശ്ശേരി: കണ്ണൂരിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു. 15 സംസ്ഥാന- ജില്ലാ നേതാക്കളാണ് കോൺഗ്രസിന്റെ അംഗത്വം സീകരിച്ചത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ സുധാകരൻ ഇവർക്ക് അംഗത്വം നൽകി. കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്ന് കെ സുധാകരൻ പറഞ്ഞു. വായന തുടരക . . . പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉടമയ്ക്കും ഭാര്യയ്ക്കും പരുക്ക്... കൊച്ചി ∙ വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യ ഗ്രേവി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് സംഘർഷത്തിൽ. പരുക്കേറ്റ ഹോട്ടൽ ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പൊലീസ് കേസെടുത്തു. എടവനക്കാട് അണിയൽ മാര്‍ക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവരാണ് മര്‍ദനമേറ്റതായി പരാതി നൽകിയിരിക്കുന്നത്. ഹോട്ടലിൽ നടക്കുന്ന തർക്കത്തിന്റെയും തുടർന്നുള്ള സംഘർഷത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വായന തുടരുക . .. ലഹോർ∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിന്റെ മത്സരങ്ങൾ കൂടി ഇന്ത്യയിൽനിന്നു മാറ്റണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ബംഗ്ലദേശ് എതിർപ്പറിയിക്കുന്ന സാഹചര്യത്തിൽ മത്സരങ്ങൾ മാറ്റണമെന്ന് പിസിബി ആവശ്യപ്പെട്ടു. അതേസമയം ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഒന്നും മിണ്ടിയില്ല. ബംഗ്ലദേശിനൊപ്പം പാക്കിസ്ഥാനും ലോകകപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഈ നീക്കം തിരിച്ചടിയാകുമെന്നാണു പാക്കിസ്ഥാന്റെ നിലപാട്. വായന തുടരുക. . . HAPPY NEW YEAR ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ താരം...; മുതുകിൽ 2 കൂഞ്ഞയുള്ള ബാക്ട്രിയൻ... ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ താരമാകാൻ പോകുന്നത് ഒരു പ്രത്യേകയിനം ഒട്ടകമാണ്. ബാക്ട്രിയൻ ഒട്ടകം. ലഡാക്കിൽ സേനാവിഭാഗങ്ങൾക്കു സഞ്ചാരത്തിനും സാമഗ്രികൾ നീക്കുന്നതിനും വലിയ സഹായമാണ് ഈ ഒട്ടകങ്ങൾ. ഒട്ടകം എന്നു കേൾക്കുമ്പോൾ മുതുകിൽ ഒരു മലപോലെ കൂഞ്ഞയുള്ള ഡ്രോമെഡറി ഇനം ഒട്ടകമാണ് നമ്മുടെ മനസ്സിലെത്തുക. എന്നാൽ ബാക്ട്രിയൻ ഒട്ടകത്തിന് 2 കൂഞ്ഞയാണുള്ളത്. മധ്യേഷ്യയിലെ കഠിനമായ പുൽമേടുകളിലെയും മരുഭൂമികളിലെയും ഒരു വലിയ സസ്തനിയാണ് ഇത്. വെള്ളമോ ഭക്ഷണമോ ലഭിക്കാത്ത പഞ്ഞനാളുകളിൽ ഊർജവും ജലവുമാക്കി മാറ്റാൻ കഴിയുന്ന കൊഴുപ്പാണ് ഈ കൂഞ്ഞകളിൽ സംഭരിക്കുന്നത്. തുടര്‍ന്നു വായിക്കുക . . . |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
ബാക്ട്രിയൻ
K. M. Cariappa ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ, 'പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്' പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലിൽ കഴിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കർശന ഉപാധികളോടെയാണ് പോറ്റിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും കേരളം വിട്ടു പോകരുതെന്നും ജാമ്യവ്യവസ്ഥകളിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്. തെളിവ് നശിപ്പിക്കരുതെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. വായന തുടരുക . . . തലസ്ഥാന നഗരിയുടെ വികസനം: ബൃഹദ് മാർഗരേഖയുമായി മോദി, വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും തിരുവനന്തപുരം: തിരുവനന്തപുരം നഗര വികസനത്തിന് ബൃഹദ് മാർഗരേഖയുമായി മോദി. മറ്റന്നാൾ തലസ്ഥാനത്ത് എത്തുന്ന മോദി തലസ്ഥാന നഗരിയുടെ വികസനത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തും. തിരുവനന്തപുരം നഗരത്തിന് പുറത്ത് സാറ്റലൈറ്റ് നഗര രൂപീകരണം അടക്കം വികസന രേഖയിലുണ്ടാകും. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോങ് റൂമിൽ; കൊല്ലം കോടതിയിൽ റിപ്പോർട്ട് നൽകും തിരുവനന്തപുരം: ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തി. ഇന്നലെ നടത്തിയ എസ്ഐടി പരിശോധനയിൽ സ്ട്രോങ് റൂമിൽ നിന്നുമാണ് അഷ്‌ടദിക് പാലകൻമാരെ കണ്ടെത്തിയത്. ചാക്കിൽകെട്ടിയ നിലയിലായിരുന്നു. കൊല്ലം കോടതിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി നൽകും. വായനതുടരുക ...... 'മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ല' മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ പ്രമേയം പാസാക്കി എസ്എൻഡിപി നേതൃത്വ യോഗം. മലപ്പുറം ജില്ല ആരുടെയും സ്വകാര്യ സാമ്രാജ്യമല്ലെന്നും മതത്തിന്റെ പേരിൽ ലീഗ് സ്വയം ആനുകൂല്യങ്ങൾ എഴുതിയെടുക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ലീഗിന്റെ മതേതരത്വം. മതത്തിനു വേണ്ടി മാത്രം ഭരണം നടത്തുന്ന ലീഗ് ഭരണഘടനാ ലംഘനം നടത്തുകയാണ്. മതേതര കപട നാടകങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും പ്രമേയത്തിലുണ്ട്. സാമൂഹിക നീതിക്കായുള്ള വെള്ളാപ്പള്ളി നടേശന്റെ പോരാട്ടത്തിന് നേതൃയോഗം പിന്തുണ പ്രഖ്യാപിച്ചു. വായനതുടരുക ...... ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി, 'നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകി' തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. നിരവധി പേർക്ക് ഉപഹാരങ്ങൾ നൽകിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നേതാക്കൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകിയിട്ടുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നും പോറ്റി മൊഴി നൽകിയിട്ടുണ്ട്. 2017 മുതൽ കടകംപള്ളിയുമായി പരിചയമുണ്ട്. കടകംപള്ളി വീട്ടിൽ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കേരളത്തിന് 3 അമൃത് ഭാരത്; സമ്മാനിക്കാനായി നേരിട്ട് നരേന്ദ്ര മോദി എത്തും, പുതിയ ട്രെയിനുകളുടെ സമയവിവരങ്ങൾ അറിയാം തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച 3 പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ സമയക്രമമായി. വെള്ളിയാഴ്ച തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം–താംബരം അമൃത് ഭാരത് താംബരത്തു നിന്നു ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും. ഹൈദരാബാദ്–തിരുവനന്തപുരം നോർത്ത് അമൃത് ഭാരത് ചൊവ്വാഴ്ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്ചകളിൽ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളിൽ രാത്രി 11.30ന് ഹൈദരബാദ്, ചെർലാപ്പള്ളിയിൽ എത്തും. നാഗർകോവിൽ–മംഗളൂരു ജംഗ്ഷൻ അമൃത് ഭാരത് ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. വായന തുടരുക . .. നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ അപേക്ഷ, 'മരിച്ച' ലിസ്റ്റിൽ ജീവിച്ചിരിക്കുന്നവർ; തൃശൂരിൽ ബിജെപിക്കെതിരെ കോൺഗ്രസ് തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തൃശൂരിൽ ബിജെപി വോട്ടർ പട്ടികയിൽ ക്രമക്കേട് കാട്ടിയെന്ന ആരോപണവുമായി കോൺഗ്രസ്. തൃശൂർ അസംബ്ലിയിലെ നാല് ബൂത്തുകളിൽ വോട്ടർമാരെ കൂട്ടത്തോടെ വെട്ടാൻ ബിജെപി നീക്കം നടത്തിയെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് ആരോപിച്ചു. ജീവിച്ചിരിക്കുന്നവർ വരെ മരിച്ചെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ നിന്നും നീക്കാനായി ബിജെപി അപേക്ഷ കൊടുത്തിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കായി വ്യാജരേഖ ഉണ്ടാക്കി വോട്ടുചേർത്തത് പോലെയാണിതെന്നും കോൺഗ്രസ് അനുഭാവികളായവരുടെ വോട്ടുകൾ ആണ് ഇങ്ങനെ നീക്കംചെയ്യാൻ ശ്രമിക്കുന്നതെന്നും ടാജറ്റ് ആരോപിച്ചു. തുടര്‍ന്നു വായിക്കുക . .. 'സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി, നയപ്രഖ്യാപനത്തിൽ സർക്കാർ പരാജയം തെളിഞ്ഞു' വി ഡി സതീശൻ നയപ്രഖ്യാപനത്തിൽ സർക്കാർ തെറ്റായ അവകാശവാദം ഉന്നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ ഗവർണറെ കൊണ്ട് വായിപ്പിച്ചാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 52,000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ ഒന്നും മിണ്ടുന്നില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ അതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഇപ്പോൾ വേറെ കണക്കുകൾ പറയുന്നുവെന്നും വി ഡി സതീശൻ വിമർശിച്ചു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ED ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇ ഡി . ഇന്നലെ നടന്ന റെയിഡിന് പുറമെയാണ് ഇ ഡിയുടെ നടപടി. കവർച്ചാപ്പണം കൊണ്ട് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്.രേഖകളുടെ പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതികളെ ചോദ്യം ചെയ്യും. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 'പോറ്റിയുടെ വീട്ടിൽ കടകംപള്ളി രണ്ട് തവണ വന്നു, ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്' അയൽവാസിയുടെ വെളിപ്പെടുത്തൽ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്ന് പോറ്റിയുടെ തൊട്ടടുത്ത അയൽക്കാരൻ വെളിപ്പെടുത്തി. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തതിന്റെ മഹസർ സാക്ഷിയാണ് വിക്രമൻ നായർ. വായന തുടരുക . .. 'പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയി,ഭക്ഷണവും കഴിച്ചു,ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തേത്'കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന അയൽവാസിയുടെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒരു തവണ പോയിട്ടുണ്ടെന്നും ചെറിയ കുട്ടിയുടെ ഒരു ചടങ്ങിനാണ് പോയതെന്നും കടകംപള്ളി സുരേന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു. പോറ്റിയുടെ വീട്ടിൽനിന്ന് അന്ന് ഭക്ഷണവും കഴിച്ചിട്ടുണ്ട്. പൊലീസിന്റെ അകമ്പടിയോടെയാണ് പോയത്. അവിടെ നിന്ന് നേരെ ശബരിമലയ്ക്കാണ് പോയത്. അത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇന്നത്തെ പോറ്റിയല്ലല്ലോ അന്നത്തെ പോറ്റിയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക . . . ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് 'ഭാര്യ' പദവി നല്‍കണം; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി ചെന്നൈ: ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ 'ഭാര്യ' പദവി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. യുവാവ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്ന് ഒഴിയുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 '10 വർഷമായി സർക്കാർ ഞങ്ങളെ ശത്രുക്കളായി കാണുന്നു; ക്ഷാമാശ്വാസം ഔദാര്യമല്ല, അവകാശമാണ്'... കണ്ണൂർ∙ ജീവനക്കാരെയും പെൻഷൻകാരെയും ശത്രുക്കളായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ പെരുമാറുന്നതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം. കണ്ണൂരിൽ നടക്കുന്ന 41ാം സംസ്ഥാന സമ്മേളനത്തിൽ എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാനുള്ള പ്രചാരണ പരിപാടികൾ വിഭാവനം ചെയ്യും. നേടിയെടുത്ത ആനുകൂല്യങ്ങൾ സംരക്ഷിക്കാനും ന്യായമായി ലഭിക്കേണ്ട ആനൂകൂല്യങ്ങൾ നേടിയെടുക്കുന്നതിനും പോരാട്ടം ശക്തമാക്കാനാണ് സമ്മേളനം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനത്തെക്കുറിച്ചും ഭാവി പരിപാടിയെക്കുറിച്ചും ജനറൽ സെക്രട്ടറി ആർ. രാജൻ കുരുക്കൾ മനോരമ ഓൺലൈനോടു സംസാരിക്കുന്നു. വായന തുടരുക . . . എൽഡിഎഫ് ടാഗ്‌ലൈൻ കോപ്പിയടിയോ? പുതിയത് വരും, 'കടക്ക് പുറത്ത്' ഉറപ്പിക്കാതെ യുഡിഎഫ്; ബിജെപിയുടെ പരസ്യവാചകം മോദിയോട് പറഞ്ഞത് മന്‍മോഹന്‍ മോഹൻലാലിന്റെ 'തുടരും' സിനിമ ഇറങ്ങി ഹിറ്റ് അടിച്ചപ്പോഴാണു 'തുടർഭരണം' പിടിക്കാൻ എൽഡിഎഫ് 'തുടരും' എന്ന പ്രചാരണവാക്യം ചേർത്തത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായായിരുന്നു ആ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കൈ പൊള്ളിയെങ്കിലും 'തുടരും' എന്ന പ്രയോഗം കൈവിടാൻ അവർ ഒരുക്കമല്ല. അൽപം കൂടി പരിഷ്കരിച്ചൊരു മുദ്രാവാക്യത്തോടെയാണു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്– 'ഇടതു തുടരും നാടു വളരും'. എന്നാൽ യുഡിഎഫിന്റെ പഴയ ടാഗ് ലൈൻ പുതിയ കുപ്പിയിലാക്കി അവതരിപ്പിക്കുകയല്ലേ ഇത്തവണ എൽഡിഎഫ് ചെയ്തത് എന്നൊരു സംശയം ഉയരാതിരിക്കില്ല. 2016ൽ 'വളരണം ഈ നാട് തുടരണം ഈ ഭരണം' എന്നതായിരുന്നു തുടർഭരണം ലക്ഷ്യമിട്ട് യുഡിഎഫ് പുറത്തിറക്കിയ പ്രചാരണ വാക്യം. അതു ഫലം കണ്ടില്ലെങ്കിലും ഇത്തവണത്തെ എൽഡിഎഫിന്റെ പ്രചാരണവാക്യത്തിന് അതുമായി നല്ല സാമ്യമില്ലേ എന്നു സംശയിക്കാം. കോപ്പിയടി ആരോപണം ഉയരാതിരിക്കില്ല. മറുഭാഗത്തു വയനാട് ക്യാംപിന്റെ ഭാഗമായി 'കടക്ക് പുറത്ത്' എന്നൊരു< വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |