|
21 |
|
1199 എടവം 7 |
|
മെയ് 2024 |
|
തിങ്കളാഴ്ച |


|
ലക്കം 1 വാല്യം 9 |
|
പേജുകള് : 2 |
|
ഇ മെയില് (E-Mail) (ഇ മെയില്........തുടർച്ച) എന്താണ് ഇ-മെയില്, ഇ-മെയില് വിലാസം എന്നീ കാര്യങ്ങള് മനസ്സിലാക്കിയെന്ന് വിചാരിക്കുന്നു. ഒരു വ്യക്തിക്ക് എങ്ങിനെ ഒരു ഇ-മയില് വിലാസം ഉണ്ടാക്കാം എന്ന് നോക്കാം. ഒരു സെർവറിലെ (Gmail, Hotmail, … etc)ഇ-മെയില് ലോകത്തില് മറ്റൊരാള്ക്കും ഉണ്ടാകില്ല. സാധാരണ വ്യക്തികള്ക്ക് വെബ് സെർവർ ഉണ്ടാകില്ല. ആയതിനാല് സൌജന്യ സെർവറുകളില് (ഇന്നലത്തെ പത്രം വായിക്കുക) വിലാസം ഉണ്ടാകേണ്ടിവരും. ജി-മെയില് സെർവറിലാണ് വിലാസമുണ്ടാക്കേണ്ടതെങ്കില് ബ്രൌസറിന്റെ അഡ്രസ്സ് ബാറില് www.gmail.com എന്ന് ടൈപ്പ് ചെയ്യുക. പിന്നീട് കാണുന്ന സ്ക്രീനില് create Account ക്ലിക് ചെയ്യുക. ചില സെർവറുകളില് ഈ ലിങ്ക് New Account എന്നോ മറ്റോ ആയിരിക്കും. പിന്നീട് കാണുന്ന സ്ക്രീനില് നിങ്ങളുടെ വിവരങ്ങള് പൂരപ്പിക്കുക. ഐ. ഡി. എന്ന് ചോദിക്കുന്ന ബോക്സില് നിങ്ങള്ക്ക് ഓർമ്മിക്കാവന്ന എളുപ്പമുല്ല ഐ.ഡി. നല്കുക. പൊതുവെ പേരുകളോ മറ്റൊ ഐ. ഡിയായി ലഭിക്കണമെന്നില്ല. Check Availability എന്ന ബട്ടണ് ക്ലിക്ക് ചെയ്ത് പരിശോധിക്കുക. നിങ്ങളുടെ പേരിനൊപ്പം ഇനിഷ്യല്സോ, വീട്ടുപേരോ, വീട്ടു പേര് തന്നെയോ, പേരിനൊപ്പം ജനനതിയ്യതി കൂട്ടിചേര്ത്തോ പരിശ്രമിക്കുക. അടുത്തത് പാസ്സ് വേഡ് ആണ് ചോദിക്കുന്നത്. പാസ്സ് വേഡ് എന്നുവെച്ചാല് നമ്മുടെ ഇ-മെയില് എക്കൌഡ് തുറക്കുന്നതിനുള്ള രഹസ്യ കോഡ്.(Lock) രഹസ്യകോഡ് നല്കുബോള് ഓർമ്മക്കാവന്നതും, മറ്റൊരാള്ക്ക് ഊഹിച്ചെടുക്കുവാന് സാധിക്കാത്തതുമായ കോഡ് നല്കുക. ഉദാ-പേര്@ജനിച്ചകൊല്ലം, പേര്@ജനന തിയ്യതി(01011945) ഇത്രയും കൊടുത്ത് സമർപ്പിച്ചാല് ഈ സെര്വര് നിങ്ങള്ക്ക് ഒരു ഇ-മെയില് ഐ.ഡി ലഭിക്കുകയൂം നിങ്ങളുടെ എക്കൌണ്ട് തുറക്കുകയും ചെയ്യും. ഐ. ഡി. ഉദാ- ഐ.ഡി@gmail.com.
ഐ. ഡി. കൊടുക്കുബോള് ശ്രദ്ധിക്കേണ്ടത് ഐ.ഡി.യില് സ്പേസ്, @, special Characters (!,&$,..) തുടങ്ങിയവ പാടില്ല. എന്നാല് ., - എന്നീ ചിഹ്നങ്ങള് ഉപയോഗിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് ഒരേഒരു ഇ-മെയില് വിലാസം ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഇന്ന് വിവിധ ആവശ്യങ്ങള്ക്ക് ഇ-മെയില് വിലാസം ആവശ്യമുള്ളതിനാല് പല ഇ-മെയില് വിലാസം നല്കിയാല് എവിടെ ഏത് വിലാസം നല്കി എന്ന് ഓർത്തെടുക്കുവാന് ബുദ്ധിമുട്ടാകും. ഒരിക്കല് വിലാസം ഉണ്ടാക്കിയാല് വിലാസവും, രഹസ്യകോഡും ഡയറിയില് കുറിച്ചു വെക്കുന്നത് നന്നായിരിക്കും. (തുടരും...................) |
കാകദൃഷ്ടി നിങ്ങളുടെ മൊബൈലില് ലഭിക്കുവാന് ഇവിടെ ക്ലിക്ക് ചെയുക
|
ചാറ്റ് ജിപിടിയുടെ ശബ്ദം എന്റേത് പോലെ'!; ഓപ്പണ് എഐക്കെതിരെ നടി സ്കാര്ലെറ്റ് ജോണ്സണ്
ഓപ്പൺ എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ ഹോളിവുഡ് നടി സ്കാർലെറ്റ് ജോൺസൺ രംഗത്ത്. ചാറ്റ് ജിപിടിയ്ക്ക് വേണ്ടി ശബ്ദം നൽകാൻ തന്നെ ഓപ്പൺ എഐ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ" ഓപ്പണ് എഐയുടെ പുതിയ ചാറ്റ് ജിപിടി 4ഒ മോഡലിന് വേണ്ടി തന്റെ ശബ്ദവുമായി സാമ്യതയുള്ള ശബ്ദം ഉപയോഗിച്ചതിനെതിരെ ഹോളിവുഡ് നടി സ്കാര്ലെറ്റ് ജോണ്സണ് രംഗത്തെത്തി." ഡിജിറ്റൽ യൂണിവേഴ്സിറ്റി പി.ജി., പിഎച്ച്.ഡി. പ്രവേശനം: അപേക്ഷ 25 വരെ നീട്ടി,
പി.ജി.കോഴ്‌സുകളിലേക്കുള്ള പ്രവേശനം ജൂൺ 8-ന് നടത്തുന്ന അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് അടിസ്ഥാ നത്തിലോ അല്ലെങ്കിൽ സി. യു .ഇ. ടി (പി.ജി.), മാർക്കിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും. എം.ബി.എ. പ്രവേശനത്തിന് കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ്, എൻമാറ്റ്, ജി.ആർ.ഇ. എന്നീ പരീക്ഷകളുടെ മാർക്കും എം. ടെക് അപേക്ഷകൾക്ക് ഗേറ്റ് സ്‌കോറും പരിഗണിക്കും.പിഎച്ച്.ഡി. അപേക്ഷകർ നെറ്റ് സ്‌കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി റിസർച്ച് ആപ്ടിറ്റ്യൂഡ് ടെസ്റ്റ് എഴുതണം. വിവരങ്ങൾക്ക് ഡി.യു.കെ. അഡ്മിഷൻ പോർട്ടൽ ഇ സേവനങ്ങള് വാട്ട്സപ്പില് ലഭിക്കുന്നു.
"'ലതാ ഗൗതം ബസ്' ജീവനക്കാര്ക്ക് സമ്മാനം ; അപസ്മാരം വന്ന സ്ത്രീയെയും ആശുപത്രിയിലെത്തിച്ചതിന് കയ്യടി", പാലക്കാട്: വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് നേരത്തെ വാര്ത്ത വന്നിരുന്നു. പാലക്കാട് നെന്മാറ ഗോമതിയില് ഇന്നലെയാണ് സംഭവം. ഇതേ ബസിലെ ജീവനക്കാര് തന്നെ ഇന്ന് ബസിനുള്ളില് വച്ച് അപസ്മാരം ബാധിച്ചൊരു സ്ത്രീയെയും ആശുപത്രിയിലെത്തിച്ചു എന്നതാണ് പുതിയ വാര്ത്ത. ബസിനുള്ളില് വച്ചാണത്രേ ഇവര്ക്ക് അപസ്മാരം വന്നത്. ഉടനെ ബസ് ആശുപത്രിയിലേക്ക് വച്ചു പിടിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ അപകടത്തില് നിന്ന് രക്ഷിച്ച ആള് പക്ഷേ ഗുരുതരമായി തുടരുകയാണ്. ഇയാള്ക്കൊപ്പം അപകടത്തില്പ്പെട്ടയാളുടെയും നില ഗൗരവത്തിലാണ്. 'ലതാ ഗൗതം' ബസിനെ കുറിച്ച് ഈ നന്മയുള്ള വാര്ത്തകള് വരവെ ഇത് കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലൊരാള് ബസ് ജീവനക്കാര്ക്ക് പാരിതോഷികമായി 10,000 രൂപയും സമ്മാനിച്ചിട്ടുണ്ട്. ഈ പണം അപകടത്തില്പ്പെട്ടവര്ക്ക് നല്കുമെന്നാണ് ബസിലെ ജീവനക്കാര് പറയുന്നത് |
|
(1) |
|
|