നവംബര്‍2025 വെള്ളിയാഴ്ച 1201 വൃശ്ചികം  05

Jumada 30, 1447

വാല്യം 2 ലക്കം 302

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

21

"Nothing is impossible, the word itself says 'I'm possible!” — Audrey Hepburn

(1)

അനധികൃത സ്വത്ത്: എഡിജിപി അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശം ഹൈക്കോടതി...

കൊച്ചി എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമ പ്രകാരം, സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും അത് ഹാജരാക്കിയിട്ടില്ലെന്നുമുള്ള അജിത്കുമാറിന്റെ വാദം അംഗീകരിച്ചു ഹർജി ഭാഗികമായി അനുവദിച്ചാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. എന്നാൽ പരാതി റദ്ദാക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം തള്ളി. വായന തുടരുക ......

ശബരിമല സ്വർണക്കൊള്ള: അരഡസന്‍ അറസ്റ്റ്; ഇനി ആര്? പത്മവ്യൂഹത്തില്‍ സിപിഎം...

തിരുവനന്തപുരം  ശബരിമല സ്വര്‍ണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ എ.പത്മകുമാർ അറസ്റ്റിലായതോടെ ആ ബോർഡിലെ മറ്റ് അംഗങ്ങളിലേക്കും ചോദ്യമുന നീളുന്നു. ശ്രീകോവിലിലെ സ്വർണപ്പാളികൾ ഇളക്കിയെടുത്ത് തട്ടിപ്പിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കേരളത്തിനു പുറത്തേക്കു കൊടുത്തുവിടാൻ നിയമവിരുദ്ധമായ തീരുമാനമെടുത്തതു ആ ബോർഡാണ്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ദേശീയപാതയ്ക്കായി ചേപ്പാട് പള്ളിയുടെ കുരിശടി തകർത്ത സംഭവം: നിർമാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്...

കായംകുളം  ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ സ്ഥലത്ത് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടുളള നിർമാണ പ്രവർത്തനങ്ങൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പള്ളിയുടെ മുന്നിലെ കുരിശടി റോഡ് നിർമാണത്തിന്റെ ഭാഗമായി തകർത്തതിനെതിരെ പള്ളി വികാരി ഫയൽ ചെയ്ത ഹർജിയിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഉത്തരവ് നൽകിയത്. ദേശീയപാത അതോറിറ്റി ചെയർമാൻ, പ്രോജക്ട് ഡയറക്ടർ, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയത്. വായന തുടരുക.  . . .

നാല് വയസുകാരിയുടെ മരണം; സ്കൂളിനുണ്ടായത് ഗുരുതര വീഴ്ച, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

ഇടുക്കി: ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അപകടമുണ്ടായ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പൊലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സ്‌കൂളിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകും. സ്‌കൂൾ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചില്ലെന്നും ഇത് യാദൃശ്ചികമായി സംഭവിച്ച അപകടമായി കാണാൻ കഴിയില്ലെന്നുമാണ് ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു പറഞ്ഞത്. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

അന്ന് പിണറായിക്കെതിരെ മത്സരരംഗത്ത്, ഇടയ്ക്ക് പാർട്ടി നടപടിയും; വേങ്ങാട് പഞ്ചായത്തിൽ മത്സരിക്കാന്‍ മമ്പറം ദിവാകരന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍. വേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍. വായന തുടരുക......

ദുബായ് എയര്‍ഷോയ്ക്കിടെ അപകടം; ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു; പൈലറ്റിന് ഗുരുതര പരിക്ക്

ന്യൂഡൽഹി: ദുബായ് എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനം തേജസ് തകര്‍ന്ന് വീണു. വ്യോമാഭ്യാസത്തിനിടെയാണ് തകര്‍ന്നുവീണത്. പൈലറ്റിന്റെ നില ഗുരുതരമാണെന്നാണ് വിവരം.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഉച്ചകഴിഞ്ഞ് 2.10 ഓടെയായിരുന്നു അപകടം. പിന്നാലെ അപകടസ്ഥലത്ത് കനത്ത പുക ഉയർന്നു. ഇന്ത്യൻ വ്യോമസേനയുടെ ഔദ്യോഗിക പ്രസ്താവന പുറത്തുവരേണ്ടതുണ്ട്. നിലവിൽ എയർഷോ നിർത്തിവെച്ചിട്ടുണ്ട്.വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ചെങ്കോട്ട സ്‌ഫോടനം; ബോംബ് നിർമിക്കുന്നതിന്റെ 42 വീഡിയോ വിദേശ ഹാന്‍ഡ്‌ലര്‍ മുസമ്മിലിന് അയച്ച് നൽകി: റിപ്പോര്‍ട്ട്

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതികളായ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വിദേശബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മൂന്ന് വിദേശികളുമായി ബന്ധമുണ്ടെന്നും ഇതില്‍ ഒരാള്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുസമില്‍ അഹ്‌മദ് ഗനിയയ്ക്ക് എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ബോംബ് നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ അയച്ച് നല്‍കിയെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 42 വീഡിയോകളാണ് ഇത്തരത്തില്‍ മുസമിലിന് അയച്ച് നല്‍കിയത്. തുടര്‍ന്നു വായിക്കുക.....

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും; വൈകിട്ട് മൂന്നുമണി വരെ പത്രിക സമർപ്പിക്കാം

തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ സ്ഥാനാർത്ഥികൾക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാവുന്നതാണ്. നാളെയാണ് (നവംബർ 22) സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ഉകാസയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന

ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തില മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന ഉകാസ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജൻസി കണക്കുകൂട്ടുന്നത്. ഇയാൾ തന്നെയാണ് വൈറ്റ് കോളർ ഭീകര സംഘത്തെയും നിയന്ത്രിച്ചിരുന്നതായും സൂചനയുണ്ട്. വായന തുടരുക . . .

ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയം

ദില്ലിയിലെ ചെങ്കോട്ട സ്ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സംശയം. പിടിയിലായ മുസമ്മീൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നതിന്റെ ചില സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന് വ്യക്തമായി. തുർക്കി അങ്കാറയിൽ നിന്നുള്ള ഉകാസ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടർമാരുടെയും ജെയ്ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും, വിദേശത്ത് നിന്നും ഭീകരർ ബോംബ് നിർമ്മാണത്തിന്റെ വീഡിയോകൾ ഡോക്ടർമാർക്ക് അയച്ചു കൊടുത്തുവെന്നും ഇങ്ങനെയാണ് ബോംബ് നിർമ്മിച്ചതെന്നുമാണ് വിവരം. വിദേശത്തു നിന്ന് സ്ഫോടനം നിയന്ത്രിച്ച മൂന്ന് ഭീകരരുടെ പേരുകളാണ് ഏജൻസികൾക്ക് കിട്ടിയത്. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

തേജസ് തകർന്നുവീണുണ്ടായ അപകടം: പൈലറ്റിന് വീരമൃത്യു; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമ സേന

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എയർഷോക്കിടെ ആണ് അപകടം. അൽ മക്തൂം വിമാനത്താവളത്തിനടുത്ത് ദുബായ് സമയം 2:10നാണ് അപകടമുണ്ടായത്. അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ എയർഷോ നിർത്തിവെച്ചു വായന തുടരുക . . .

തൃശൂരില്‍ ട്വന്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് വിജയലക്ഷ്മി

തൃശ്ശൂരിൽ ട്വൻ്റി 20 സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചില്ല.പുത്തൻചിറ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അനുകൂല ഉത്തരവ് ഉണ്ടായിട്ടും ഫലമുണ്ടായില്ല. അഞ്ചാം തീയതി വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസാന തീയതി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വായന തുടരുക . . .

തൃശൂർ ജില്ലയില്‍ ഇന്ന് (21-11-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025
തിരുവനന്തപുരം—എറണാകുളം              18 ദിവസങ്ങള്‍
തൃശ്ശൂൂര്‍-കാസറഗോഡ്                                  20 ദിവസങ്ങള്‍

കേരളത്തിലെ എസ്ഐആര്‍ നടപടികൾക്ക് സ്റ്റേയില്ല; ഹർജികൾ 26ന് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി...

ന്യൂഡല്‍ഹി കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി വിശദീകരണം തേടി. ഈ മാസം 26ന് ഹർജികൾ വീണ്ടും പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കണമെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 26ന് ഹർജികൾ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേരളത്തിലെ വിഷയം പ്രത്യേകമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്റെ ബഞ്ചാകും കേസ് പരിഗണിക്കുക. ബിഹാറിൽ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.  വായന തുടരുക . . .

പത്മകുമാറിന്റെ അറസ്റ്റ്: പ്രതിരോധങ്ങളെല്ലാം പാളി സിപിഎമ്മും എൽഡിഎഫും; അയ്യപ്പസംഗമത്തിന്റെ ലക്ഷ്യങ്ങളും അവതാളത്തില്‍

തിരുവനന്തപുരം  അയ്യപ്പന്റെ പൊന്ന് മോഷ്ടിച്ചവരെ സംരക്ഷിക്കില്ലെന്ന പതിവു പ്രതിരോധം ശബരിമല സ്വർണക്കവർച്ചയുടെ കാര്യത്തിൽ സിപിഎമ്മിന് ഇനി ഒട്ടും മതിയാവാതെ വരും. തെക്കൻ കേരളത്തിൽ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാക്കളിലൊരാളും മുന്‍ എംഎൽഎയുമാണ് അറസ്റ്റിലായിരിക്കുന്നത്. വായന തുടരുക . .

St. Andrew's Basilica, Arthunkal

St. Andrew's Basilica, Arthunkal is a basilica located in the village of Arthunkal in Alappuzha, Kerala, India. It was constructed by Portuguese missionaries in the 16th century. The grand annual feast of St. Sebastian in January, which lasts for a month is attended by millions of pilgrims is one of the important celebrations and major attractions in the. The feast of the basilica is also known as 'Makaram Perunnal'. The church was rebuilt in 1584 under the vicar Jacomo Fenicio, an Italian Jesuit[1] whose devotees claim to possess powers to heal the body and mind. Devotees fondly referred to him as 'Arthunkal Veluthachan', 'fair-skinned father'. Fenicio died in 1632.[2] Eight years after his death, the church was rebuilt again; this time, the church was reoriented to face west towards the long white-sand beach on the shores of the Arabian Sea. In 1647, a statue of St. Sebastian, struck with arrows all over his bleeding body (he was executed on the order of the Roman emperor Diocletian for embracing the Christian faith) sculptured in Milan, was brought and placed in the Arthunkal church. വായന തുടരുക .. ...

മറ്റൊരു മുന്‍ എംഎല്‍എയെ കൂടി തദ്ദേശ പോരിനൊരുക്കാന്‍ കോണ്‍ഗ്രസ്; നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിച്ചേക്കും

കട്ടപ്പന: തദ്ദേശ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമാണിന്ന്. രണ്ട് മുന്‍ എംഎല്‍എമാരെയാണ് യുഡിഎഫ് ഇത് വരെ തദ്ദേശ പോരിന് രംഗത്തിറക്കിയിരിക്കുന്നത്. അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കരയുമാണത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ മറ്റൊരു മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൂടി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. വായന തുടരുക . . .

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫീസ് ഇടപെട്ടു; സത്യവാങ്മൂലം എഴുതിവാങ്ങി

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടാന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസിലെ ജീവനക്കാരും ഇടപെട്ടുവെന്നതിന് തെളിവ്. വൈഷ്ണയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണ ചുമതലയില്ലാത്ത മേയറുടെ ഓഫീസിലെ രണ്ട് ജീവനക്കാരാണ് വൈഷ്ണ ഹാജരാക്കിയ രേഖകളിലുള്ള വീടുകളിലെത്തി താമസക്കാരില്‍ നിന്നും രേഖകള്‍ എഴുതി വാങ്ങിയത്. കോര്‍പ്പറേഷനിലെ പ്രൊജക്ട് സെല്ലിലെ ക്ലാര്‍ക്ക് ഉള്‍പ്പെടെയുള്ള മേയറുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവാണ് പുറത്തുവന്നത്. തങ്ങളാണ് ഈ വീട്ടില്‍ രണ്ട് വര്‍ഷമായി താമസിക്കുന്നതെന്നും മറ്റാരും താമസിക്കുന്നില്ലെന്നുമുള്ള സത്യവാങ്മൂലമാണ് നിലവിലെ താമസക്കാരില്‍ നിന്നും എഴുതിവാങ്ങിയത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

വിശ്വ സുന്ദരി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്; അവസാന 12ല്‍ എത്താതെ ഇന്ത്യ

ബാങ്കോക്ക്: 2025ലെ വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ്. 74ാമത് വിശ്വസുന്ദരിയായാണ് ഫാത്തിമ ബോഷ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ് തായ്‌ലാന്റും മിസ് വെനസ്വേലയുമാണ് രണ്ടു മൂന്നും സ്ഥാനക്കാര്‍. അവസാന 12ല്‍ ഇടം നേടാനാകാതെ മിസ് ഇന്ത്യ മണിക ശര്‍മ പുറത്തായി. അതേസമയം ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ ഇന്ത്യന്‍ ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ഉള്‍പ്പെട്ടത് അഭിമാനകരമായ കാര്യമാണ്. വായന തുടരുക . . ..

സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാനാകില്ല;സാധിച്ചത് ഭരണഘടനയും അംബേദ്കറും കാരണം'

ഡല്‍ഹി: ഭരണഘടനയും ബി ആര്‍ അംബേദ്കറും കാരണമാണ് തനിക്ക് ഈ പദവിയിലെത്താന്‍ സാധിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുന്‍സിപ്പല്‍ സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബി ആര്‍ ഗവായ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായ്‌യുടെ വൈകാരിക പ്രസംഗം. വായന തുടരുക. . . .

ബുദ്ധിജീവികള്‍ തീവ്രവാദികളാകുന്നത് രാജ്യത്തിന് കൂടുതൽ അപകടമുണ്ടാക്കും; ഡൽഹി കലാപകേസിൽ പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതിയില്‍ രൂക്ഷ പരാമര്‍ശവുമായി ഡല്‍ഹി പൊലീസ്. സര്‍ക്കാര്‍ സേവനത്തില്‍ പഠിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരും ആക്ടീവിസ്റ്റ് ആകുന്നവരും ആയുധമെടുക്കുമ്പോള്‍ ഭീകരരെക്കാള്‍ അപകടകാരികളാകുന്നുവെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യം വച്ചായിരുന്നുവെന്ന് വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചെങ്കോട്ട സ്‌ഫോടനവും പരാമര്‍ശിച്ചിരുന്നു. ബുദ്ധിജീവികള്‍ തീവ്രവാദികളാകുന്നത് കൂടുതല്‍ അപകടകരമെന്നായിരുന്നു എസ് വി രാജുവിന്റെ പരാമര്‍ശം. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രശംസിച്ച ശശി തരൂരിനെതിരെ സിപിഎം വിമർശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാംനാഥ് ഗോയങ്ക പ്രഭാഷണത്തെ പ്രശംസിച്ച എംപി ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എം.

മോദിയുടെ പ്രസംഗം സാമ്പത്തിക വീക്ഷണമായും സാംസ്കാരിക പ്രവർത്തനത്തിനുള്ള ആഹ്വാനമായും വർത്തിച്ചതായും പുരോഗതിക്കായി രാജ്യത്തെ അസ്വസ്ഥരാക്കാൻ ആഹ്വാനം ചെയ്യുന്നതായും തരൂർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 21, വെള്ളിയാഴ്ച

മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ യോ​ഗം നടക്കുന്നതിനാൽ ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിൽ എത്തും. യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. അതേസമയം ശബരിമലയിൽ കർശനമായ നിയന്ത്രണങ്ങൾ വന്നതോടെ  മണിക്കൂറുകളുടെ കാത്തുനിൽപ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാനന വഴിയിൽ എവിടെയും നീണ്ട ക്യൂ ഇല്ല. അതിനാൽ കുടിവെള്ളമടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു. സ്പോട് ബുക്കിങ് 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും. വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകള്‍

തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളെന്ന് വിവരം. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അപേക്ഷ താഴെ തട്ടിൽ നിന്നും വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്നും കത്തിടപാട് തുടങ്ങി. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥമൊഴി. ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ തിരുത്തൽ വരുത്തിയെന്നും എസ്ഐടി കണ്ടെത്തി. കൂടുതലറിയുക . . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

ഡല്‍ഹി സ്ഫോടനം; ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു; യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ കണ്ടെത്തി

ഡല്‍ഹി സ്ഫോടനത്തിൽ ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച യന്ത്രം കണ്ടെടുത്തു. യൂറിയ പൊടിക്കാനായി ഉപയോഗിച്ച ഗ്രൈൻഡർ ആണ് കണ്ടെത്തിയത്. ഡോ. മുസാമിലിന്റ സുഹൃത്തായ കാർ ഡ്രൈവറുടെ വീട്ടിൽ നിന്നാണ് ഗ്രൈൻഡർ കണ്ടെത്തിയത്. ഗ്രൈൻഡർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. വായന തുടരുക . . .

 

 

 

Random Display

1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു. ക്യൂറസാവോ വളര്‍ത്തിയ ബ്ലുവേവ്.

2011ലെ സെൻസസ് പ്രകാരം കൊച്ചി മുനിസിപ്പൽ കോർപറേഷന്റെ ജനസംഖ്യ 6,02,046 ആണ്. പിന്നീട് സെൻസസ് നടന്നിട്ടില്ലാത്തതിനാൽ തന്നെ, 2025ൽ ജനസംഖ്യ ഏകദേശം എട്ടു ലക്ഷത്തിലേക്കു വളർന്നിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഈ കൊച്ചിയിലേക്കാണ് മെസ്സിയും സംഘവും ഫുട്‌ബോൾ മത്സരത്തിനായി വരുമെന്നു പറഞ്ഞതും, അതിന്റെ പേരിൽ കലൂരിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചതും. പക്ഷേ മെസ്സി വന്നില്ല, നമുക്ക് രാജ്യാന്തര നിലവാരത്തിൽ സ്വന്തമായൊരു ഫുട്ബോൾ സ്റ്റേഡിയം പോലുമില്ലെന്ന കാര്യം ലോകം അറിയുകയും ചെയ്തു. കൊച്ചി കോർപറേഷനിലെ ജനസംഖ്യയുടെ കാര്യം ഇപ്പോൾ പറയാനുള്ള കാരണവും ഒരു ഫുട്ബോൾ മത്സരമാണ്. കൊച്ചിയുടെ നാലിലൊന്നു പോലും ജനസംഖ്യയില്ലാത്ത ഒരു രാജ്യം ഇത്തവണ ലോകകപ്പ് ഫുട്ബോളിലേക്ക് യോഗ്യത നേടിയിരിക്കുന്നു. വരാനിരിക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തിലെ ജനങ്ങൾ മെസ്സി തങ്ങളുടെ നാട്ടിൽ വെറുതെയെങ്കിലും വന്നൊന്ന് പന്തുതട്ടുമോ എന്ന ചിന്താക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ, ഈ രാജ്യം മെസ്സിയുടെ അർജന്റീന ടീമിനൊപ്പം ലോകകപ്പ് ഫുട്ബോൾ കളിക്കാൻ ബൂട്ടു കെട്ടി തയാറായിക്കഴിഞ്ഞു. വായന  തുടരുക ....

ഹാജരാകാതെ 3 തവണ ഒഴിഞ്ഞുമാറി; പത്മകുമാറിന് കുരുക്കായത് മറ്റു പ്രതികളുടെ മൊഴികള്‍...

പത്തനംതിട്ട  പത്മകുമാറിനു കുരുക്കായത് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു, എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന സുധീഷ് കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബു എന്നിവരുടെ മൊഴികളാണെന്നു സംശയം. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

ശബരിമല സ്വർണക്കൊള്ള: പരസ്പരം പഴിചാരി വാസുവും പത്മകുമാറും...

തിരുവനന്തപുരം പരസ്പരം കുറ്റപ്പെടുത്തുന്ന മൊഴികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരായ എ.പത്മകുമാറും എൻ.വാസുവും. ശ്രീകോവിലിന്റെ കട്ടിളപ്പടികളിലെ പാളികൾ സ്വർണം പൂശണമെന്ന എക്സിക്യൂട്ടീവ് ഓഫിസറുടെ അപേക്ഷ താൻ ബോർഡിന്റെ പരിഗണനയ്ക്ക് അയയ്ക്കുക മാത്രമാണു ചെയ്തതെന്നും എന്നാൽ ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ അതിൽ അമിതതാൽപര്യമെടുത്ത് നടപടികൾ വേഗത്തിലാക്കിയെന്നുമാണ് അറസ്റ്റിലായ വാസു നൽകിയ മൊഴി. പത്മകുമാറിന് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പമാകും കാരണമെന്നും വാസു സൂചിപ്പിച്ചിട്ടുണ്ട്. വായന തുടരുക. . . .

പി വി അന്‍വറിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. പി വി അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇ ഡി എത്തിയെന്നാണ് വിവരം. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

എ പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി. വായന തുടരുക . ..

Todays Special GK

St. Andrew's Basilica, Arthunkal

സ്വര്‍ണ്ണമോ വജ്രമോ ചോദിക്കാനല്ല, വാക്ക് പാലിക്കണം; മുഖ്യമന്ത്രി കസേരക്കായി ഡികെഎസ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍

ബെംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദവി പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പാളയത്തിലെ എംഎല്‍എമാര്‍ ഡല്‍ഹിയില്‍. അധികാരം പങ്കിടുന്നത് നടപ്പിലാക്കുന്നതില്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നേതാക്കളുടെ ഡല്‍ഹി സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് രണ്ടരവര്‍ഷം തികയ്ക്കുകയാണ്. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവിൽ തുന്നലിന് പകരം പശ പുരട്ടി ഡോക്ടര്‍

ലഖ്‌നൗ: കുട്ടിയുടെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറിൽ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയത്. വായന തുടരുക . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂർണ്ണ സുതാര്യത ഉറപ്പാക്കും: തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. സ്വതന്ത്രവും  നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശനനിരീക്ഷണം നടത്തുന്നതിന് നിയോഗിച്ചിട്ടുള്ള പൊതുനിരീക്ഷകർ കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കണം. കമ്മീഷണറുടെ അധ്യക്ഷതയിൽ ചേർന്ന പൊതുനിരീക്ഷകരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ നിരീക്ഷകർക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന ദിവസം മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നത് വരെയാണ് നിരീക്ഷകരുടെ പ്രവർത്തനം. ഈ കാലയളവിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ നിരീക്ഷണമാണ് മുഖ്യമായും നിർവഹിക്കേണ്ടത്. നിരീക്ഷകരുടെ പ്രവർത്തനം സംബന്ധിച്ച  ചെക്ക് ലിസ്റ്റ് കമ്മീഷൻ നൽകും. വായന തുടരുക . .

മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും

ശബരിമല സ്വർണക്കൊള്ള കേസുമായുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. എന്നാൽ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് അത് സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മരാമത്ത് നടപടിക്രമം മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നും സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വായന തുടരുക.....

Passport Service
PCC Service
Identity Certificate
Surrender certificate
Are  made available via Whats app Touch us
9745397722

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

11,365
- ₹ 25 ▼

വെള്ളി 1 ഗ്രാം

169
- ₹ 4 ▼

ഓഹരി വിപണി

ബി. എസ്. ഇ

85,231.92
-400.76 (0.47%) ▼

എന്‍. എസ്. ഇ

26,068.15
-124 (0.47%) ▼

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.