|
22 |
|
1199 എടവം 8 |
|
മെയ് 2024 |
|
ബുധനാഴ്ച |


|
ലക്കം 1 വാല്യം 10 |
|
പേജുകള് : 2 |
|
ഇ മെയില് (E-Mail) (ഇ മെയില്........തുടർച്ച) ഇന്നലെ നമ്മള് ഇ-മെയില് ഐ.ഡി. ഉണ്ടാക്കുവാന് പഠിച്ചുവല്ലോ. ഇന്ന് നമ്മുത്ത് എങ്ങിനെ ഒരു ഇ-മെയില് അയക്കാംമെന്ന് പഠിക്കാം. ഏത് സെര്വറിലാണോ ഇ-മെയില് ഉണ്ടാക്കിയിരിക്കുന്നത് ആ സെർവറുടെ പേര് ഉദാ– www. Gmail.com, www.yahoomail.com...etc ബ്രൌസറിന്റെ അഡ്രസ്സ് ബാറില് ടൈപ്പ് ചെയ്യുക. പിന്നീട് തെളിയുന്ന സ്ക്രിനീല് ഇ-മെയില് ഐ.ഡി.യും, സീക്രട്ട് കോഡും ടൈപ്പ് ചെയ്യുക. കൊടുത്ത വിവരങ്ങള് ശരിയാണെങ്കില് പുതിയ സ്ക്രിന് തെളിഞ്ഞ് വരും ഇതില് സാധാരണയായി ഇടതു വശത്ത് Compose / New, inbox, send, spam, All mail എന്നീങ്ങനെയുള്ള ബട്ടണുകള് കാണാവുന്നതാണ്. പുതിയ ഒരു മെയില് അയക്കുവാന് New / Compose എന്ന ബട്ടണ് ക്ലിക് ചെയ്യുക. ഇപ്പോള് തെളിയുന്ന സ്ക്രീനില് To, CC, BCC, Subject, ഒരു ഒഴിഞ്ഞ ബോക്സ്, അതിനു താഴെ പേപ്പർ ക്ലിപ്പിന്റ ചിഹ്നമുള്ള ബട്ടണ്, ലെറ്റർ ഫോർമാറ്റിങ്ങ് ബട്ടണുകള് എന്നിവ കാണാം. ടു എന്നുള്ള ബോക്ലിനുള്ളില് ഇ-മെയില് സ്വീകരിക്കുന്ന വ്യക്തിയുടെ / സ്ഥാപനത്തിന്റെ ഇ-മെയില് ഐ. ഡി ടൈപ്പ് ചെയ്യുക. ഒന്നില് കൂടുതല് ഐ.ഡി കളിലേക്ക് അയക്കുന്നുണ്ടെങ്കില് ഓരോ ഐ.ഡി. ടൈപ്പ് ചെയ്യതിനുശേഷെ ടാബ് കീ ടൈപ്പ് ചെയ്ത് അടുത്ത ഐ.ഡി. ടൈപ്പ് ചെയ്യാം. സിസി എന്ന കോളത്തില് മോല് സൂചിപ്പിച്ചതുപോലെ മറ്റു ഐ.ഡികള് ടൈപ്പ് ചെയ്യാനുള്ളാതാണ്. സി. സി. എന്നതിന്റെ അർത്ഥം കാഡബണ് കോപ്പി (Carbon Copy) എന്നാണ്. സി. സി.യില് ടൈപ്പ് ചെയ്യുന്ന ഐ.ഡികാഡക്ക് ടൂ വില് ടൈപ്പ് ചെയ്ത ഐ. ഡി. കള് വായിക്കാവാുന്നാതാണ്. ആർക്കൊക്കെ ഈ മെയില് അയച്ചിട്ടിണ്ട് എന്നത് ടു ഐ.ഡി ക്കാർക്കും, സി. സി. ഐ.ഡികാർക്കും മനസ്സിലാക്കാം. അടുത്ത ബോക്സ് BCC ആണ്. BCC ഏന്നതിന്റെ അർത്ഥം ബൈപാസ് കാബണ് കോപ്പി എന്നാണ്. അതായത് BCC ഐ.ഡികാർക്ക് സി. സി. യില് ടൈപ്പ് ചെയ്ത ഐ.ഡികള് കാണാനില്ല. എന്നാല് ടു ബോക്സില് ടൈപ്പ് ചെയ്ത ഐ. ഡികള് കാണാം. (തുടരും........................) കാകദൃഷ്ടി നിങ്ങളുടെ മൊബൈലില് ലഭിക്കുവാന് ഇവിടെ ക്ലിക്ക് ചെയുക
യുപിയിൽ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്നം, ജൂണ് നാലിന് ജനങ്ങൾ ആ സ്വപ്നത്തിൽനിന്ന് ഉണർത്തും- മോദി, ബസ്ടി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ 79 സീറ്റില്‍ വിജയിക്കും എന്നത് കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും ദിവാസ്വപ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ നാലിന് ജനങ്ങള്‍ അവരെ ആ ദിവാസ്വപ്‌നത്തില്‍നിന്നും ഉണര്‍ത്തുമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ബുധനാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ദിവാസ്വപ്‌നം കാണുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോഴാണത് അതെന്താണെന്ന് മനസിലാക്കുന്നത്. ഉത്തര്‍പ്രദേശില്‍ 79 സീറ്റില്‍ തങ്ങള്‍ വിജയിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും നേതാക്കളായ 'രാജകുമാരന്മാര്‍' ജനങ്ങള്‍ക്കിടയില്‍ പറഞ്ഞുപരത്തുന്നത്. അത് അവരുടെ ദിവാസ്വപ്‌നം മാത്രമാണ്. ജൂണ്‍ നാലിന് ജനങ്ങള്‍ അവരെ ആ സ്വപ്‌നത്തില്‍നിന്ന് ഉണര്‍ത്തും. അന്നവര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനെയാവും കുറ്റംപറയുക, മോദി പറഞ്ഞു |
|
പാലക്കാട്ട് കൂട്ടിലാക്കിയ പുലി ചത്തു; കമ്പിവേലിയിൽപെട്ട് പരിക്കേറ്റെന്ന് സംശയം, പാലക്കാട്: കമ്പിവേലിയിൽ കുടു ങ്ങിയ പുലിയെ സാഹസികമായി കൂട്ടിലാക്കിയതിനുപിന്നാലെ പുലി ചത്തു. വൈകിട്ടോടെ പറമ്പി കുളത്തേക്ക് കൊണ്ടുപോകാനിരി ക്കെയായിരുന്നു പുലി ചത്തത്. എന്താണ് മരണകാരണം എന്നത് വ്യക്തമല്ല. ആന്തരികമുറിവോ മറ്റോ ആയിരിക്കാം മരണകാരണ മെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞതിന് ശേഷം മാത്രമേ ഇതിൽ വ്യക്തത വരൂ യുജിസി നെറ്റ് അപേക്ഷയിലെ തെറ്റുകള് തിരുത്താന് അവസരം, "യുജിസി നെറ്റ് ജൂൺ 2024 അപേക്ഷ രജിസ്ട്രേഷനിലെ തെറ്റുകൾ തിരുത്താൻ അവസരം. മെയ് 23 വ്യാഴാഴ്ച്ച് വരെ തിരുത്താൻ അവസരമുണ്ട്. ആവശ്യമുള്ള അപേക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താ വുന്നതാണ്. എങ്ങനെ ചെയ്യാം ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.</li><li>ഹോം പേജില്‍ കാണുന്ന യുജിസി നെറ്റ് ജൂണ്‍ 2024 കറക്ഷന്‍ വിന്‍ഡോയില്‍ പോയി ലോഗിന്‍ ക്ലിക്ക് ചെയ്യുക</li><li>അപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.</li><li>തുടര്‍ന്ന് നിങ്ങളുടെ അപ്ലിക്കേഷനിലെ അനുവദനീയമായി ഇടത്ത് തിരുത്തലുകള്‍ നടത്തുക. തിരുത്തലുകള്‍ വരുത്തിയ ശേഷം അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യുക</li><li>തുടര്‍ന്ന് ലഭ്യമാവുന്ന കണ്‍ഫേര്‍മേഷന്‍ പേജ് ഭാവി ആവശ്യങ്ങള്‍ക്കായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ugcnet.nta.ac.in/ ഇ സേവനങ്ങള് വാട്ട്സപ്പില് ലഭിക്കുന്നു. 9745397722 പെരിയാറിലെ മത്സ്യക്കുരുതിയിൽ വൻപ്രതിഷേധം; ചത്തമീൻ ഓഫീസിലേക്കെറിഞ്ഞു, വ്യവസായശാലകൾക്കെതിരേ ആരോപണം, കൊച്ചി: പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതി നെത്തുടർന്ന് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി നാട്ടുകാർ. മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനുനേരെ ചത്തുപൊങ്ങിയ മീനുകൾ എറിഞ്ഞ് പ്രതിഷേധിച്ചു. വിഷയത്തിൽ അടിയന്തര സഹായം വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. |
|
കഴിഞ്ഞ ലക്കങ്ങള് |
|
(1) |
|
|