|
നവംബര്‍2025 ശനിയാഴ്ച 1201 വൃശ്ചികം 06 Jumada II 01, 1447 |
|
വാല്യം 2 ലക്കം 303 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
22 |
|
"The mind is everything. What you think, you become." — Buddha |
|
(1) |
|
പൂജ ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ നമ്പറിന് തിരുവനന്തപുരം: പൂജ ബമ്പര്‍ നറുക്കെടുത്തു. JD 545542 ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക് ലഭിക്കും. JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം. വായന തുടരുക ...... പത്മകുമാറിന്റെ വീട്ടില്‍ അന്ന് പോറ്റി നിത്യസന്ദര്‍ശകന്‍; ഇരുവരും തമ്മില്‍ സാമ്പത്തിക-ഭൂമിയിടപാടുകള്‍- നിര്‍ണായക കണ്ടെത്തലുകള്‍ തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ ശക്തമായ തെളിവുകള്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി പത്മകുമാറിന്റെ ബന്ധം തെളിയിക്കുന്ന രേഖകള്‍ എസ്‌ഐടി കണ്ടെത്തി. ഇന്നലെ (വെള്ളിയാഴ്ച), പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട് വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ്റെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള നീക്കത്തിന് താൽക്കാലിക സ്റ്റേ ഇൻഡോർ: അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകൻ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ പൂർവ്വിക ഭവനം പൊളിച്ചുമാറ്റാനുള്ള മൊവ് കന്റോൺമെന്റ് ബോർഡിന്റെ തീരുമാനം താൽക്കാലികമായി സ്റ്റേ ചെയ്ത് മധ്യപ്രദേശ് ഹൈക്കോടതി. നിലവിൽ വീടിൻ്റെ ഉടമസ്ഥനും ഹർജിക്കാരനുമായ അബ്ദുൾ മജീദ് 15 ദിവസത്തിനുള്ളിൽ കന്റോൺമെന്റ് ബോർഡ് പുറപ്പെടുവിച്ച പൊളിക്കൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് കോടതി നിർദ്ദേശം. മറുപടിയ്ക്കൊപ്പം ആവശ്യമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും ജസ്റ്റിസ് പ്രണയ് വർമ്മ നിർദ്ദേശിച്ചു. വായന തുടരുക. . . . കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; യുഡിഎഫ് പത്രികകള്‍ തള്ളി കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും എതിരില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളിയതോടെ കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരത്തെ 10-ാം വാര്‍ഡിലെയും മലപ്പട്ടത്തെ 12-ാം വാര്‍ഡിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് വനിതാസംവരണ സീറ്റില്‍ മത്സരിക്കാം ആലപ്പുഴ: ട്രാന്‍സ് വുമണ്‍ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാം. അരുണിമയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. വയലാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് അരുണിമ ജനവിധി തേടുക. സൂഷ്മ പരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്. വായന തുടരുക...... നൈജീരിയയില സായുധ സംഘം നൂറിലേറെ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം നൂറിലേറെ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പുലർച്ചെ ഒരു കൂട്ടം സായുധ കൊള്ളക്കാർ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. ചില വിദ്യാർത്ഥികൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞെന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പറഞ്ഞു. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ചെങ്കോട്ട സ്‌ഫോടനം; ബോംബ് നിർമിക്കുന്നതിന്റെ 42 വീഡിയോ വിദേശ ഹാന്‍ഡ്‌ലര്‍ മുസമ്മിലിന് അയച്ച് നൽകി: റിപ്പോര്‍ട്ട് ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതികളായ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വിദേശബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മൂന്ന് വിദേശികളുമായി ബന്ധമുണ്ടെന്നും ഇതില്‍ ഒരാള്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുസമില്‍ അഹ്‌മദ് ഗനിയയ്ക്ക് എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ബോംബ് നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ അയച്ച് നല്‍കിയെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 42 വീഡിയോകളാണ് ഇത്തരത്തില്‍ മുസമിലിന് അയച്ച് നല്‍കിയത്. തുടര്‍ന്നു വായിക്കുക..... സ്വർണക്കൊള്ളയിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍ സിപിഎം ശബരിമല കൊള്ളക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല, അന്വേഷണം സിബിഐക്ക് വിടണം എന്ന വാദം ഉന്നയിച്ചു. അന്വേഷണം ആരംഭിച്ച ഘട്ടത്തിലും ആദ്യ അറസ്റ്റുകളുടെ കാലത്തും രാഷ്ട്രീയ നിലപാട് സിപിഎമ്മിനില്ല. രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിയല്ല അറസ്റ്റിൽ സിപിഎം നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി മേൽനോട്ടത്തിലെ അന്വേഷണത്തെ പൂർണ്ണമായും പിന്തുണച്ചിട്ടുണ്ട്. കുറ്റം ചെയ്ത ആർക്കും സംരക്ഷണമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. പ്രായ തട്ടിപ്പ്; ദേശീയ മീറ്റിന്റെ ക്യാംപിൽ നിന്ന് രണ്ട് അത്ലറ്റുകളെ ഒഴിവാക്കി തിരുവനന്തപുരം: സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡല്‍ നേടിയിരുന്നു. ഇവരുടെ ആധാർ കാർഡ് വ്യാജം എന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളുടെ മക്കളാണ് ഇവർ.വായന തുടരുക . . . ആവണിക്കും ഷാരോണിനും വിവാഹ സമ്മാനം; ചികിത്സ സൗജന്യമാക്കി ആശുപത്രി കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്. ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം’; രത്തൻ യു ഖേല്‍ക്കര്‍ വായന തുതിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. എല്ലാ വോട്ടർമാരും പട്ടികയിൽ ഉണ്ടാകണം. ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ കൊണ്ടുവരും. ഫോമിൽ തെറ്റുണ്ടെങ്കിലും കരട് വോട്ടർ പട്ടികയിൽ കൊണ്ട് വരുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. തുടരുക . . . തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. സൂഷ്മ പരിശോധനയ്ക്കുശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് 1,64,427 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. വായന തുടരുക . . . തൃശൂർ ജില്ലയില്‍ ഇന്ന് (22-11-2025); അറിയാന്‍, ഓര്‍ക്കാര്‍... |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 17 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 19 ദിവസങ്ങള്‍ റോഡില്ലെങ്കിൽ വോട്ടില്ല', 20 വർഷമായി റോഡിൻ്റെ സ്ഥിതി പരിതാപകരം; നഗരൂറിൽ പ്രതിഷേധം തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൻ്റെ പരിതാപകരമായ സ്ഥിതിയിൽ പ്രതിഷേധം. 'റോഡില്ലെങ്കിൽ വോട്ടില്ല' എന്നെഴുതിയ ഫ്ലക്സുകൾ സ്ഥാപിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം നഗരൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. വായന തുടരുക . . . സുഖദര്‍ശനം; എങ്ങും കാത്തുനിൽക്കാതെ, ഇടവിട്ടെത്തുന്ന ഭക്തർ അതിവേഗം പതിനെട്ടാംപടി കയറിപ്പോയി ശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം ശബരിമലയിൽ തിരക്കേതുമില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച. പുലർച്ചെമുതൽ അധികം ഭക്തർ മലകയറി എത്തിയില്ല. പത്തുമണിമുതൽ നടപ്പന്തലൊഴിഞ്ഞു. ഇടവിട്ടെത്തുന്ന ഭക്തർ അതിവേഗം പതിനെട്ടാംപടി കയറിപ്പോയി. വായന തുടരുക . . Padmanabhaswamy Temple The Padmanabhaswamy Temple (Malayalam: [pɐd̪mɐnaːbʰɐswaːmi]) is a Hindu temple dedicated to Vishnu in Thiruvananthapuram, the capital of the state of Kerala, India. It is one of the 108 Divya Desams that are considered among the most sacred abodes of Vishnu in the Sri Vaishnava tradition. Adi Shankara had composed sacred hymns on AnanthaPadmanabha and it is an important holy site for Smartha Tradition. The name of the city it stands on, Thiruvananthapuram, in Malayalam and Tamil translates to "The City of Ananta" (Ananta being a form of Vishnu).[1] The temple is built in an intricate fusion of the Kerala style and the Dravidian style of architecture, featuring high walls, and a 16th-century gopuram.[2][3] While as per some traditions the Ananthapura Temple in Kumbla in Kerala's Kasaragod district is considered as the original spiritual seat of the deity ("Mulasthanam"), architecturally to some extent, the temple is a replica of the Adikesava Perumal Temple in Thiruvattar in Kanyakumari district of Tamil Nadu.[4] വായന തുടരുക .. ... ആനകളെ കാടുകയറ്റുന്നതിനിടെ വനപാലകസംഘം ചെന്നുപെട്ടത് കരടിയുടെ മുന്നില്‍; ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരിക്ക് കൊല്ലങ്കോട്(പാലക്കാട്): തെന്മലയോരത്തെ കള്ളിയമ്പാറയ്ക്കുസമീപം വേലാങ്കാട്ടില്‍ ജനവാസമേഖലയിലെത്തിയ കാട്ടാനകളെ മലകയറ്റുന്നതിനിടെ വനപാലകസംഘം ചെന്നുപെട്ടത് കരടിയുടെ മുന്‍പില്‍. കരടിയുടെ ആക്രമണത്തില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് കൊല്ലങ്കോട് വനം റേഞ്ച് ഓഫീസിലെ രണ്ടുജീവനക്കാര്‍ക്ക് പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സനോജ് (31), വാച്ചര്‍ ഗണേഷ് (25) എന്നിവര്‍ക്കാണ് കാലിനും കൈകള്‍ക്കും പരിക്കേറ്റത്. ഇതോടെ മറ്റുള്ളവര്‍ പടക്കം പൊട്ടിച്ച് കരടിയെ പിന്തിരിപ്പിച്ചു വായന തുടരുക . . . ഇന്ത്യയിലും ഈ കാഴ്ച കാണാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ പ്രവർത്തിക്കുന്നു'; മംദാനി-ട്രംപ് കൂടിക്കാഴ്ചയിൽ തരൂര്‍ ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ ഒരുമിച്ച് പോകണമെന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ശശി തരൂരിന്റെ എക്‌സ് പോസ്റ്റ്. ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ ഇല്ലെങ്കില്‍ ലോകം തന്നെ ഇല്ലാതാകുമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ സുസ്ഥിരമാക്കി നിലനിര്‍ത്തുന്ന സുപ്രധാന ഘടകം ഹിന്ദുവാണെന്നും ഹിന്ദുസമൂഹം അമൂര്‍ത്തമാണെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു നിലപാട് പറഞ്ഞത്. വായന തുടരുക . . .. സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാനാകില്ല;സാധിച്ചത് ഭരണഘടനയും അംബേദ്കറും കാരണം' ഡല്‍ഹി: ഭരണഘടനയും ബി ആര്‍ അംബേദ്കറും കാരണമാണ് തനിക്ക് ഈ പദവിയിലെത്താന്‍ സാധിച്ചതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. മുന്‍സിപ്പല്‍ സ്‌കൂളിന്റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ബി ആര്‍ ഗവായ് പറഞ്ഞു. സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായ്‌യുടെ വൈകാരിക പ്രസംഗം. വായന തുടരുക. . . . ഓരോ രണ്ടര മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുന്ന രാജ്യം: നൂറുകണക്കിന് ലൈംഗിക കുറ്റകൃത്യങ്ങൾ: മോദിയും... 1999ൽ രൂപീകരിച്ചെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് ജി20 ഉച്ചകോടി എത്താൻ നീണ്ട 26 വർഷങ്ങൾ വേണ്ടിവന്നു. നവംബർ 22, 23 തീയതികളിൽ ദക്ഷിണാഫ്രിക്ക ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയുടെ തിലകക്കുറിയായി എഴുതി വച്ചിട്ടുള്ളത് മൂന്നു വാക്കുകളാണ്– ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത. ഏറെനാളായി രാജ്യാന്തര ഉച്ചകോടികളിൽനിന്നു വിട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജി20യിൽ പങ്കെടുക്കുന്നുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രത്യേകത. അതേസമയംതന്നെ, ലോകത്തെ സകലമാന ഉച്ചകോടികളിലും പങ്കെടുത്തു നടക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജി20യിൽനിന്നു വിട്ടുനിൽക്കുന്നുവെന്നതും കൗതുകകരമാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇതൊന്നുമല്ല ഉച്ചകോടിയെ ചർച്ചാവിഷയമാക്കുന്നത്. അവിടെയാകെ പർപ്പിളിൽ കുളിച്ചിരിക്കുകയാണ്. ഏറെ നാളുകൾക്കു ശേഷം ഒരു രാജ്യാന്തര ഉച്ചകോടി ദക്ഷിണാഫ്രിക്കയിലേക്ക് എത്തുമ്പോൾ അത് ഒരു വലിയ സമരത്തിനുള്ള വേദിയായാണ് രാജ്യത്തെ വനിതകൾ കണ്ടത്. ‘പർപ്പിൾ പ്രൊട്ടസ്റ്റ്’ എന്നു പേരിട്ട് അവർ ആരംഭിച്ച സമരം രാജ്യാന്തര തലത്തിൽത്തന്നെ ചർച്ചയായിക്കഴിഞ്ഞു. വിമൻ ഫോർ ചേഞ്ച് (Women for Change) എന്ന, വനിതകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒ സംഘടനയാണ് പർപ്പിൾ പ്രൊട്ടസ്റ്റെന്ന ആശയം ദക്ഷിണാഫ്രിക്കയിൽ മുന്നോട്ടു വച്ചത്. രാജ്യമെമ്പാടും പ്രായഭേദമന്യേ സ്ത്രീകൾ വീടിനുള്ളിലും പൊതുഇടത്തും നേരിടുന്ന വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരുമെന്ന് റിപ്പോര്‍ട്ട് പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരുമെന്ന് വ്യോമ ഗതാഗത മന്ത്രാലയം വിശദമാക്കി. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാൻ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 22, ശനിയാഴ്ച ഓണ്‍ലൈനില്‍ അനധികൃത മരുന്ന് വില്‍പ്പന; നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് പറവൂര്‍: സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പരിശോധനയിൽ അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ചു. നോര്‍ത്ത് പറവൂര്‍ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. റെയ്ഡിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മാൻഫോഴ്സ് 50, മാൻഫോഴ്സ് 100, വിഗോർ 100 എന്നീ മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അനധികൃതമായി മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ഥിച്ചിരുന്നു.വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ UDF മികച്ച വിജയം നേടും, ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്ന്’: വി ഡി സതീശൻ 24നോട് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് വി ഡി സതീശൻ 24നോട്. യുഡിഎഫിൽ സാധാരണ നിലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇക്കുറി ഇല്ല. എറണാകുളത്ത് വിമത സ്ഥാനാർത്ഥികളുടെ എണ്ണം കുറഞ്ഞു. ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നം. സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയം നേടുക എറണാകുളത്ത് നിന്നായിരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 ഫോര്‍ട്ട്‌കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് വിദേശസഞ്ചാരികള്‍ കായലില്‍ വീണു; ഫോണും ബാഗും നഷ്ടപ്പെട്ടു ഫോര്‍ട്ട്കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ ചീനവല കണ്ട് ആസ്വദിക്കുന്നതിനിടെ ചീനവലത്തട്ട് തകര്‍ന്ന് വിദേശസഞ്ചാരികള്‍ കായലിലേക്ക് വീണു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ജര്‍മനിയില്‍ നിന്നെത്തിയ സംഘത്തിലെ അഞ്ചോളം പേരാണ് വെള്ളത്തിലേക്ക് വീണത്. വായന തുടരുക . . . |
|
99.5 ശതമാനം എന്യുമറേഷന്‍ ഫോമുകളും വിതരണം ചെയ്തു; പൂരിപ്പിക്കാൻ ഭാഷാ തടസ്സമില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസര്‍ തിരുവനന്തപുരം: സംസ്ഥാനത്തെ എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇതുവരെ 99.5 ശതമാനം എന്യുമറേഷൻ ഫോമും വിതരണം ചെയ്തു കഴിഞ്ഞു എന്ന് അദ്ദേഹം വെളിപ്പെടുത്തി വായന തുടരുക .... എയര്‍ ഷോ വീഡിയോയ്ക്കായി യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് അപകട വിവരമറിയുന്നത്: തേജസ് അപകടത്തിൽ മരിച്ച നമാൻ്റെ പിതാവ് കോയമ്പത്തൂർ: കഴിഞ്ഞ ദിവസം ദുബായ് എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാന അപകടത്തിൽ മരിച്ച വിങ് കമാൻഡർ നമാൻ സ്യാലിൻ്റെ പിതാവ് അപകട വിവരം അറിഞ്ഞത് യൂട്യൂബിൽ വീഡിയോകൾ തിരയുമ്പോൾ. മകൻ പങ്കെടുക്കുന്ന എയർ ഷോയുടെ വീഡിയോകൾക്കായി യൂട്യൂബിൽ സ്ക്രോൾ ചെയ്യുന്നതിനിടെയാണ് അപകടം സംബന്ധിച്ച വാർത്തകൾ നമൻ സിയാലിൻ്റെ പിതാവ് ജഗൻ നാഥ് സ്യാലിൻ്റെ ശ്രദ്ധയിൽ പെടുന്നത്. ജഗൻ നാഥ് സ്യാലിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു കണ്ണൂര്‍: കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ കെ കുഞ്ഞനാണ് കാലില്‍ കടിയേറ്റത്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കടിയേറ്റത്. സ്ഥാനാര്‍ത്ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമായത്. വായന തുടരുക. . . . 'ഇന്ത്യ- പാക് സംഘർഷത്തെ ചൈന മുതലെടുക്കുകയായിരുന്നു'; വിമർശിച്ച് യുഎസ് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷത്തെ ചൈന മുതലെടുത്തതായി റിപ്പോര്‍ട്ടുകള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഇന്ത്യയുടെ തിരിച്ചടിയെ നേരിടുന്നതിനായി പാകിസ്താന്‍ ഉപയോഗിച്ചിരുന്നത് ചൈനയില്‍ നിന്ന് വാങ്ങിയ ആയുധങ്ങളെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. തങ്ങള്‍ നിര്‍മ്മിച്ച ആയുധങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും അവ പരീക്ഷിക്കുന്നതിനുമായി ഇന്ത്യ- പാക് സംഘര്‍ഷത്തെ ചൈന ഉപയോഗപ്പെടുത്തിയെന്ന് യുഎസ് കമ്മീഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 എ പത്മകുമാര്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ വിട്ടത്. എ പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. എ പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് കൊണ്ടുപോയി. വായന തുടരുക . .. Todays Special GK ചെങ്കോട്ട സ്ഫോടനം: ലക്ഷ്യം വച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ, വെളിപ്പെടുത്തല്‍... ന്യൂഡല്‍ഹി∙ ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലാണ് ഇക്കാര്യം എന്‍ഐഎയോട് വെളിപ്പെടുത്തിയത്. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) അഞ്ച് രൂപയുടെ ഫെവിക്വിക്ക് വാങ്ങി വരൂ,ഇപ്പൊ ശരിയാക്കാം; കുഞ്ഞിന്‍റെ മുറിവിൽ തുന്നലിന് പകരം പശ പുരട്ടി ഡോക്ടര്‍ ലഖ്‌നൗ: കുട്ടിയുടെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവിക്വിക്ക് പശ പുരട്ടിയതായി പരാതി. ഉത്തർ പ്രദേശിലെ മീററ്റിൽ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജാഗ്രിതി വിഹാറിൽ താമസിക്കുന്ന സർദാർ ജസ്പീന്ദർ സിങ്ങിന്റെ മകന്റെ മുറിവിലാണ് ഡോക്ടർ ഫെവിക്വിക്ക് പുരട്ടിയത്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 കൈയടിച്ചാല്‍ കുളം തിളച്ചുമറിയും; ദലാഹി കുണ്ഡിലെ ചുരുളഴിയാ രഹസ്യം... ജാര്‍ഖണ്ഡിലെ ബൊക്കാറോ നഗരത്തിൽനിന്ന് ഏകദേശം 27 കിലോമീറ്റർ അകലെയാണ് ദലാഹി കുണ്ഡ് എന്ന കുളം. ഈ കുളത്തിനു മുന്നിൽ നിന്ന് കൈയടിച്ചാൽ, പാത്രത്തിൽ വെള്ളം തിളയ്ക്കുന്നതുപോലെ ജലം മുകളിലേക്ക് ഉയർന്നു വരുമെന്നാണു വിശ്വാസം. ഈ അദ്ഭുത പ്രതിഭാസത്തിന്റെ രഹസ്യം കണ്ടെത്താൻ ശാസ്ത്രജ്ഞർ അനേകം ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെ പൂർണമായി വിശദീകരിക്കാനായിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം സന്ദർശകർ ഈ അദ്ഭുതം കാണാൻ ജാർഖണ്ഡിലേക്ക് എത്താറുണ്ട്.'ദലാഹി' എന്ന പേര് പ്രാദേശിക ഗോത്രഭാഷകളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. വായന തുടരുക . . കോൺഗ്രസിനു പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ലീഗും; അമ്പലപ്പുഴയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികള്‍ അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ മുസ്‌ലിം ലീഗും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടായത്. ആഴ്ചകൾ നീണ്ട ചർച്ചക്കൊടുവിൽ വെള്ളിയാഴ്ചയാണ് അമ്പലപ്പുഴ, പുന്നപ്ര ഡിവിഷനുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. നാമനിർദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ അമ്പലപ്പുഴയിൽ എ.ആർ. കണ്ണനെയും പുന്നപ്രയിൽ ഉദയകുമാറിനെയുമാണ് സ്ഥാനാർഥികളാക്കിയത്.വായന തുടരുക..... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 11,535 |
|
വെള്ളി 1 ഗ്രാം |
₹ 172 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,231.92 |
|
എന്‍. എസ്. ഇ |
26,068.15 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |