Thank you for visiting.
Click me To
Listen Music.      

ജനുവരി 2026 വെള്ളിയാഴ്ച

1201 മകരം 09

Shaaban  01447

വാല്യം 3 ലക്കം 356

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

23

നമ്മുടെ ചിന്തകളാണ് നാളെയുടെ വഴികാട്ടികൾ.”

(1)

കെവിഎഎസ്‌യു അനധ്യാപക തസ്തികളില്‍ നിയമനം: വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി

കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ അനധ്യാപക തസ്തികകളില്‍ നിയമനത്തിന് വ്യവസ്ഥകള്‍ പുതുക്കി ഉത്തരവായി. 2025 ജനുവരി രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുമാണ് പുതിയ ഉത്തരവ്. വായന തുടരുക ......

'പേ​ര് എ​ഴു​തു, ക​ത്ത​യ​ക്കാം'; ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് മേ​ൽ​വി​ലാ​സം ചോ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ൽ ത​ന്‍റെ ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് ചി​ത്രം വ​ര​ച്ച പേ​പ്പ​റി​ൽ മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ട​ത്ത് ബി​ജെ​പി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

'സ​ദ​സി​ൽ നി​ന്ന് ഒ​രു കു​ട്ടി കു​റെ നേ​ര​മാ​യി ചി​ത്രം കാ​ണി​ക്കു​ന്നു. നി​ന്‍റെ കൈ ​വേ​ദ​നി​ക്കും. ചി​ത്ര​ത്തി​ന് പി​റ​കി​ൽ നി​ന്‍റെ പേ​രും മേ​ൽ​വി​ലാ​സ​വും കൂ​ടി എ​ഴു​തു​ക. ക​ത്ത് അ​യ​ക്കാം. നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു. നി​ങ്ങ​ളു​ടെ സ്നേ​ഹം ഞാ​ൻ തി​രി​ച്ച​റി​യു​ന്നു. രാ​ജ്യ​ത്ത് എ​വി​ടെ പോ​യാ​ലും ആ ​സ്നേ​ഹം കാ​ണാം'.-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.' വായന തുടരുക . . .

1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി, അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഭരണം പിടിച്ചു, കേരളത്തിലും അത് സംഭവിക്കും; പ്രധാനമന്ത്രി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നിൽ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവർത്തകരോട്, നേതാക്കളോട് അവരുടെ പ്രയത്നം ഫലം കണ്ടതിൽ ആദരം അർപ്പിക്കുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി.

ഇവിടെ ഒരു പുതിയ ഊർജം ലഭിച്ചിരിക്കുന്നു. പ്രത്യാശ ലഭിച്ചിരിക്കുന്നു. കേരളത്തിൽ മാറ്റം ഉണ്ടായിരിക്കുന്നു. 1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി. 2 എംപി മാർ മാത്രം. 1987ൽ അഹമ്മദാ ബാദ് നഗരസഭ ജയിച്ചതോടെ ഗുജറാത്തിൽ മാറ്റം തുടങ്ങി.ഗുജറാത്തിൽ ഭരണം പിടിച്ചു. കേരളത്തിലും അത് സംഭവിക്കും. തിരുവനന്തപുരം നഗരത്തിൽ BJP ക്ക് അവസരം നൽകി. വായന തുടരുക . ..

ഭണ്ഡാരപ്പിരിവ് മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പുത്തന്‍പള്ളിയിലുണ്ടായ സംഭവത്തില്‍ നടപടിയില്ലെന്ന് ആരോപണം

സീറോ മലബാർ സഭക്ക് കീഴിലെ തൃശൂർ പുത്തൻപള്ളിയിൽ നിന്നും നേർച്ചയായി ലഭിച്ച ഭണ്ഡാരപ്പിരിവ് മോഷ്ടിച്ചതായി പരാതി. തൃശൂർ അതിരൂപതക്ക് കീഴിലെ പളളിയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റിമാരുടെ നേതൃത്വത്തിലാണ് കവർച്ച. നാല് ട്രസ്റ്റിമാരിൽ ഒരാളും മറ്റ് ഇടവകാംഗങ്ങളും ചേർന്നാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് സഭയ്ക്കും പോലീസിനും പരാതി നൽകിയത്. പരാതിക്ക് അടിസ്ഥാനമായ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി 20യില്‍ പൊട്ടിത്തെറി; ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്

ട്വന്റി 20 യുടെ എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. എറണാകുളത്ത് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നേതാക്കള്‍ വാര്‍ത്ത സമ്മേളനം വിളിച്ചു. സാബു എം ജേക്കബിന്റെ ഒറ്റയ്ക്കുള്ള തീരുമാനമെന്നും പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും നോക്കുകുത്തിയാക്കിയെന്നുമാണ് വികാരം. വായന തുടരുക . . .

ശബരിമലയിലെ സ്വര്‍ണക്കൊള്ള വീണ്ടും കത്തും; ഇ ഡിയുടെ നീക്കത്തില്‍ കരുതലോടെ സര്‍ക്കാര്‍; യുഡിഎഫും പ്രതിരോധത്തിലേക്ക്


ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഇ ഡി അന്വേഷണം ശക്തമായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ പ്രതിരോധത്തിലേക്ക്. സ്വര്‍ണക്കൊള്ളയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റങ്ങള്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക നിഗമനം. ഇതോടെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ പരിധിയിലേക്ക് കൂടുതല്‍ പേരുകള്‍ വരും. കേസില്‍ കൂടുതല്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളുണ്ടാവാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കയാണ്. വായന തുടരുക . ..

സന്തോഷ് ട്രോഫിയില്‍ രണ്ടാം ജയം തേടി കേരളം നാളെയിറങ്ങും; എതിരാളികള്‍ റെയില്‍വേസ്

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം നാളെ. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്. എം മനോജ് കേരളത്തിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അജ്‌സലിന്റെ ഇരട്ടഗോളില്‍ കേരളം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സര്‍വീസസ്, ഒഡീഷ്, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കേരളവുമായി ഏറ്റുമുട്ടാനുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ക്വര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്താനായിരിക്കും കേരളത്തിന്റെ ശ്രമം. സന്തോഷ് ട്രോഫിയില്‍ ഏഴ് തവണ ചാമ്പ്യന്‍മാരായ കേരളം നിലവിലെ റണ്ണര്‍ അപ്പ് കൂടിയാണ്. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

‘മോം’ആക്ട്; അമ്മയുടെ കവിത മോണോ ആക്ടായി അവതരിപ്പിച്ച് മകൾ...

തൃശൂർ∙ അമ്മയെഴുതിയ കവിത മോണോആക്ട് ആക്കി അവതരിപ്പിച്ച മകൾക്ക് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്. ഹൈസ്കൂൾ വിഭാഗത്തിൽ പാലക്കാട് ജിഎംഎംജിവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി പി.എസ്.ശലാഖയാണ് അമ്മ ശാന്തി പാട്ടം എഴുതിയ കവിത വേദിയിൽ അവതരിപ്പിച്ചത്. പാലക്കാട് മോയൻ മോഡൽ ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായ ശാന്തിയുടെ 'സോളോഗമനം' എന്ന കവിതയാണ് മോണോ ആക്ട് ആക്കിയത്. സ്ത്രീകൾക്കെതിരെയുള്ള ചൂഷണമാണ് കവിതയുടെ ഇതിവൃത്തം. തുടര്‍ന്നു വായിക്കുക . ...

 തൃശൂര്‍ ജില്ലയില്‍ ഇന്ന് (23-01-2026); അറിയാന്‍, ഓര്‍ക്കാര്‍...

റിപ്പബ്ലിക് ദിനത്തിൽ കരുത്തുകാട്ടാൻ 'സിന്ദൂർ ഫോർമേഷൻ', റഫാലും സുഖോയും, പക്ഷേ അഭിമാനതാരം 'തേജസ്' എവിടെ

രാജ്യത്തിന്റെ കരുത്തും അഭിമാനവും വാനോളമുയർത്തുന്ന റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥ് ഒരുങ്ങിക്കഴിഞ്ഞു.പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യയുടെ ധീരമായ 'ഓപ്പറേഷൻ സിന്ദൂറി'നുള്ള (Operation Sindoor) ആദരമായാണ് ഇത്തവണത്തെ ഫ്ലൈപാസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഇതിനായി 'സിന്ദൂർ ഫോർമേഷൻ' എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം നടക്കും. വായന തുടരുക . ..

COMPUTER

TIPS & TRICKS

Subscribe

Click Here.

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...


ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

15,715
+ ₹ 284 ▼

വെള്ളി 1 ഗ്രാം

360
+ ₹ 20 ▼

ഓഹരി വിപണി

ബി. എസ്. ഇ

81,537.70
- 769.66 (0.94%) ▼

എന്‍. എസ്. ഇ

25,048.65
- 241.25(-0.95%) ▲

  🤖  Robot

A robot is a machine that can do tasks automatically or with minimal human control 🤖

Simply say -A robot is a machine designed to sense, think, and act.

Key parts of a robot

· Sensors – help it see, hear, or feel (like cameras, touch sensors)

· Controller (brain) – usually a computer or AI program that decides what to do

· Actuators – motors or parts that move (arms, wheels, legs)

· Power source – battery or electricity

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

ഇന്നത്തെ പ്രത്യേകത

📌 നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം — “നേതാജി ജയന്തി” / “പരാക്രം ദിവസ്” ഇന്ന് ഇന്ത്യയിൽ പ്രശസ്ത സ്വാതന്ത്ര്യ സമരനായകന്‍ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികം ആണ്. ഈ ദിനം “പരാക്രം ദിവസ്” (ധൈര്യ ദിനം) എന്ന പേരിലും അറിയപ്പെടുന്നു — ദേശീയ രക്ഷാ സമരത്തിൽ ഏർപ്പെട്ട ആത്മാർത്ഥ നേതാവിന്റെ ധൈര്യവും സേവനവും ഓർത്ത് ആരാധിക്കുകയും പ്രചോദനമാക്കുകയും ചെയ്യുന്നത് ആണ് ദിനത്തിന്റെ ലക്ഷ്യം.

🎉 ബസന്തി പഞ്ചമി / സർസ്വതി പൂജയും ഇന്ന് ഇന്ന് ചില പ്രദേശങ്ങളിൽ ബസന്തി പഞ്ചമി (ഗoddess സർസ്വതിയുടെ പുണ്യദിനം) ആയിട്ടും ആഘോഷിക്കപ്പെടുന്നു, സുവർണ്ണവർഷവും അറിവിന്റെയും കലാമായ പ്രാചീന ആഘോഷത്തിനുമാണ് ഇത് അറിയപ്പെടുന്നത്.

ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?, മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നില്ലേ; വി ഡി സതീശൻ

ഉമ്മന്‍ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തിയ പരാമര്‍ശം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങള്‍ കൂടുതല്‍ പറയുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശന്‍ പ്രതികരിച്ചു. ആര്‍ക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വി ഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേര്‍ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?.കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട്‌ ചോദിക്കണം  വായന തുടരുക . . .

ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത തന്നെ, അത് മോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി: പ്രതിപക്ഷ നേതാവ്

കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയ ശക്തികളെ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും യു.ഡി.എഫ് ഏതറ്റം വരെയും പോകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ വരാനും ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പങ്കെടാക്കാനുമുള്ള എല്ലാ അവകാശവുമുണ്ടെന്നും എന്നാല്‍ മഹാരഥന്മാര്‍ ഇരുന്ന പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് പച്ചയ്ക്ക് വര്‍ഗീയത വിളിച്ചു പറയുന്നത് വായന തുടരുക . .

Sunil Gavaskar

Sunil Manohar "Sunny" Gavaskar (Marathi pronunciation: [suniːl ɡʋəskəɾ]; born 10 July 1949), is a former captain of the Indian national cricket team who represented India and Mumbai from 1971 to 1987. He was the first batsman to pass 10,000 runs in Test cricket.[2] Gavaskar is acknowledged as one of the greatest opening batsmen of all time. വായന തുടരുക .. ...

പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ എയർ പോർട്ടിൽ എത്തി സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.

ഔദ്യോ​ഗിക വേദിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം ന‌ടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മോദിയെ കാണാൻ നിരവധി പേർ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്. വായന തുടരുക . . .

സർക്കാരിനെ പ്രതിരോധിക്കാൻ ഇന്ന് കെ കെ ശൈലജയെ സി പി ഐ എം നിയോഗിച്ചതിന് പിന്നിൽ


വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഖമായി കെ.കെ ശൈലജ മാറുമോ എന്ന ചർച്ചകൾക്ക് വഴിമരുന്നിട്ട് രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ അസാധാരണ നീക്കം. പതിവ് മാധ്യമശൈലികൾ പൊളിച്ചെഴുതി, മന്ത്രിമാർക്കും എം.വി. ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കും പകരം ഭരണപക്ഷത്തിന്റെ ശബ്ദമായി കെ.കെ. ശൈലജ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് സി പി ഐ എമ്മിന്റെ കൃത്യമായ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സഭ സ്തംഭിപ്പിച്ചു പുറത്തുവരുന്ന പ്രതിപക്ഷ നേതാക്കൾ ആദ്യം മാധ്യമങ്ങളെ കാണുന്ന രീതിയെ തന്ത്രപരമായി 'വെട്ടി', അവർ എത്തുന്നതിന് മുൻപേ ശൈലജയുടെ നേതൃത്വത്തിൽ ഇടതു നേതാക്കൾ മൈക്കിന് മുന്നിലെത്തിയത് പാർട്ടിക്കുള്ളിൽ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ റിഹേഴ്സലായി പ്രതിപക്ഷം പോലും സംശയിക്കുന്നുണ്ട്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

'കോൺഗ്രസുകാർ മുസ്‌ലിം ലീഗിനേക്കാൾ വലിയ വർഗീയവാദി; കേരള സർക്കാർ വികസനത്തിന്റെ ശസ്ത്രു'; ശബരിമല ഉയർത്തിയും മോദി

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വശത്ത് എല്‍ഡിഎഫ്, മറുവശത്ത് യുഡിഎഫ് എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും എന്നാല്‍ ഇനി മുതല്‍ മൂന്നാമതൊരു പക്ഷം കൂടി ഉണ്ടാകുമെന്നും ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി പറഞ്ഞു. അത് സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പക്ഷമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ ദുര്‍ഭരണത്തില്‍ മുക്കി കളഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടിയുടെ നിറം വേറെയാണ്. ചിഹ്നവും രണ്ടാണ്. എന്നാല്‍ രണ്ടുപേരുടെയും അജണ്ട ഒന്നാണ്. അഴിമതിയും വര്‍ഗീയതയും ആണ് അജണ്ട. ശരിയായ അര്‍ത്ഥത്തില്‍ പുതിയ ഒരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. തന്റെ വാക്കുകള്‍ ശ്രദ്ധിക്കണമെന്നും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണമെന്നും മോദി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണമെന്നോണമെന്നായിരുന്നു മോദിയുടെ നെടുനീളന്‍ പ്രസംഗം. വായന തുടരുക . . ..

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവിട്ടു; റിപ്പോർട്ടർ ടിവിയെ പഴിച്ച് അടൂർ പ്രകാശ്

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയെ പഴിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിഷയം റിപ്പോര്‍ട്ടര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടറില്‍ ഈ വാര്‍ത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അടൂര്‍ പ്രകാശ് പരിഹസിച്ചു. മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാം. അവര്‍ക്ക് തന്നെ മോശക്കാരനായി കാണാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളും കാണുകയും മനസിലാക്കുകയും ചെയ്യുന്നവരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിത പിടിയിലായതായി സൂചന

ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ പിടിയിലെന്ന് സൂചന. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല. വായന തുടരുക . . .

പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന ആൾ: ഗംഭീറിനെ പുകഴ്ത്തി ശശി തരൂർ...

മുംബൈ∙ ഇന്ത്യയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്ന ആളെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെ വിശേഷിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ ചിത്രം പങ്കുവച്ചത്. ''സുഹൃത്തായ ഗൗതം ഗംഭീറുമായി നാഗ്പുരിൽ വച്ച് സംസാരിക്കാൻ സാധിച്ചു. പ്രധാനമന്ത്രി കഴിഞ്ഞാൽ കഠിനമേറിയ ജോലി ചെയ്യുന്ന വ്യക്തി. ദിവസവും ഒരുപാടു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ഒരാള്‍. അപ്പോഴും ശാന്തനായി, നിര്‍ഭയം പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും നേതൃമികവിനെയും അഭിനന്ദിക്കുന്നു.''- ഗംഭീറുമൊത്തുള്ള ചിത്രം പങ്കുവച്ച് തരൂർ കുറിച്ചു. തുടര്‍ന്നു വായിക്കുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

കൊള്ളയടിച്ച ഓരോ പൈസയും തിരിച്ചുപിടിക്കും; എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

തിരുവനന്തപുരത്ത് നടന്ന കൂറ്റൻ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.

അഴിമതി കേരളത്തിന്റെ വികസനത്തെ സാരമായി ബാധിച്ചുവെന്നും ജനങ്ങളെ കൊള്ളയടിക്കുന്നവരിൽ നിന്ന് ഓരോ പൈസയും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അവസരം നൽകണമെന്ന് അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.തുടര്‍ന്നു വായിക്കുക . ..

പി.എസ്., പി.എ., ഡ്രൈവർ, കുക്ക്...; പ്രധാനമന്ത്രിയുടെ സ്റ്റാഫിലുള്ളവരുടെ ശമ്പളമിത്!

ഇപിഎഫ്ഒ (EPFO) അതിന്റെ സേവനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ പിഎസ് മുതൽ മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ വരെയുള്ള ജീവനക്കാരുടെ ഒരു നിരയുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഒഎസ്ഡി, ഡയറക്ടർ, പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻസ് ഓഫീസർ തുടങ്ങിയവർ ഈ സ്റ്റാഫിൽ ഉൾപ്പെടുന്നു. പിഎംഒയിൽ ആളുകൾ ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കുന്നുവെന്നും അവരുടെ ശമ്പളം എത്രയാണെന്നും നമുക്ക് പരിശോധിക്കാം...

പ്രധാനമന്ത്രി മോദിയുടെ സ്റ്റാഫിലെ അംഗങ്ങൾ ആരൊക്കെ?

ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരിൽ പ്രധാനമന്ത്രിയുടെ ഒരു പ്രിൻസിപ്പൽ സെക്രട്ടറി, ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, രണ്ട് ഉപദേഷ്ടാക്കൾ, നാല് അഡീഷണൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് സെക്രട്ടറിമാർ, രണ്ട് പ്രധാനമന്ത്രി പ്രൈവറ്റ് സെക്രട്ടറിമാർ, നാല് ഒഎസ്‌ഡിമാർ (കമ്മ്യൂണിക്കേഷൻസ്, ഐടി, മീഡിയ റിസർച്ച്), ഏഴ് ഡയറക്ടർമാർ, ഏഴ് ഡെപ്യൂട്ടി ഡയറക്ടർമാർ, നിരവധി കമ്മ്യൂണിക്കേഷൻ ഓഫീസർമാർ, നിരവധി സീനിയർ എക്‌സിക്യൂട്ടീവുകൾ, നിരവധി അണ്ടർ സെക്രട്ടറിമാർ, നിരവധി പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിമാർ, മൾട്ടി ടാസ്‌കിംഗ് ഓഫീസർമാർ, സെക്ഷൻ ഓഫീസർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു.  വായന തുടരുക...

'മോനെ നിനക്ക് കൈ വേദനിക്കും'; റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടിയോട് പ്രധാനമന്ത്രി, പിന്നാലെ കത്തെഴുതുമെന്നും വാഗ്ദാനം

തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഏറെ നേരമായി തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ കണ്ടതോടെ പ്രധാനമന്ത്രി പ്രസംഗം നിർത്തി കുട്ടിയോട് സംസാരിക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പുത്തരിക്കണ്ടം മൈതാനത്ത് എത്തിയതായിരുന്നു അദ്ദേഹം. വായന തുടരുക..

'ഇടതു–വലതു മുന്നണികൾ കേരളത്തെ നശിപ്പിച്ചു; ഇനി ബിജെപിയുടെ കയ്യിൽ വരും': മാറാത്തത് മാറുമെന്ന് മോദി...

തിരുവനന്തപുരം∙ കേരളത്തിനായി വൻകിടപദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ വ്യക്തമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സിൽവർ ലൈനിനു ബദലായി അതിവേഗ റെയിൽ ഉൾപ്പെടെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇരുമുന്നണികളെയും കടന്നാക്രമിച്ച പ്രധാനമന്ത്രി കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ അനിവാര്യമാണെന്ന് പറഞ്ഞു. അയ്യപ്പ വിഗ്രഹങ്ങൾ നൽകിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയെ സ്വീകരിച്ചത്. എൻഡിഎയുടെ ഭാഗമായ ട്വന്റി20 പാർട്ടി ചെയർമാൻ സാബു ജേക്കബിനെ പ്രധാനമന്ത്രി ഹസ്തദാനം ചെയ്ത് സ്വാഗതം ചെയ്തു. കൂടുതല്‍ വായിക്കുക . ..

വന്ദേഭാരത് സ്ലീപ്പറിലെ 'ബ്ലാങ്കറ്റ് വിപ്ലവം'; വിഡിയോ വൈറൽ...

വന്ദേ ഭാരത് ട്രെയിനുകളുടെ വരവ് ഇന്ത്യയിലെ ട്രെയിന്‍ യാത്രകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ആഡംബര സൗകര്യങ്ങളോടെ അതിവേഗത്തിലുള്ള യാത്രകള്‍ക്ക് അവസരമൊരുക്കിയ വന്ദേ ഭാരത് ട്രെയിനുകള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. അപ്പോഴും ഹ്രസ്വദൂര പകല്‍ സമയം മാത്രം നീളുന്ന ട്രെയിനുകളായിരുന്നു വന്ദേ ഭാരതിന്റേതെന്ന വിമര്‍ശനമുണ്ടായിരുന്നു. അതിന് പരിഹാരമായ ഇപ്പോള്‍ വന്ദേഭാരത് സ്ലീപ്പറിനേയും റെയില്‍വേ അവതരിപ്പിച്ചിരിക്കുകയാണ്. വേഗതയും ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും മാത്രമല്ല വൃത്തിയുള്ള ബ്ലാങ്കറ്റ് കവറുകളും വന്ദേഭാരത് സ്ലീപ്പറിലെ യാത്രികര്‍ക്ക് ലഭിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ വന്ദേഭാരത് സ്ലീപ്പറിലെ യാത്രികന്റെ ബ്ലാങ്കറ്റ് കവറിനെക്കുറിച്ചുള്ള വിഡിയോ വൈറലാവുകയും ചെയ്തു. വായന തുടരക . . .

സ്വീകരണ ചടങ്ങിൽ നിന്ന് മേയറെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസ്; സുരക്ഷാ കാരണമെന്ന് രാജേഷ്...

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽനിന്ന് വി.വി. രാജേഷിന്റെ പേര് ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫിസ് എന്ന് അധികൃതർ. കേരളത്തിൽനിന്നും സ്വീകരിക്കാൻ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇതിൽ മേയറുടെ പേരും ഉൾപ്പെട്ടിരുന്നു. സാധാരണ തിരുവനന്തപുരത്ത് പ്രധാനമന്ത്രി വരുമ്പോൾ വിമാനത്താവളത്തിൽ മേയർ സ്വീകരിക്കാനെത്തുന്ന പതിവുണ്ട് വായന തുടരുക . ..

Random Display

HAPPY

NEW  YEAR

 

വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠
Todays highlight
Sunil Gavaskar 🏏
ROBOT 🤖

ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട, കുടുംബം കലക്കുന്ന ആളല്ല ഉമ്മൻ ചാണ്ടി: കെ.സി. ജോസഫ്

കോട്ടയം: ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി ഗണേഷ് കുമാറിന്‍റെ ആരോപണങ്ങൾ ദൗർഭാഗ്യകരമെന്ന് മുൻ മന്ത്രി കെ.സി. ജോസഫ്. ഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട. ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

വിവാദ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഗണേഷിന്‍റെ കുഴപ്പംകൊണ്ടാണ് മന്ത്രി സഭയിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയതെന്നും ജോസഫ് പറഞ്ഞു.വായന തുടരുക . . .

'നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല'; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം


തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന ന​ഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.

പുത്തരിക്കണ്ടത്തെ പരിപാടിയിൽ പാർട്ടി വേദിയിൽ കൂടുതൽ സംസാരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ രാഷ്ട്രീയ വിമർശനമല്ലാതെ കേരളത്തിന് പുതുതായി ഒന്നും പ്രഖ്യാപിച്ചില്ല. യുഡിഎഫിനേയും എൽഡിഎഫിനേയും തൂത്തെറിയണമെന്നും വികസനത്തിലൂന്നിയ സർക്കാർ വരണമെങ്കിൽ ബിജെപി വിജയിക്കണമെന്നുമായിരുന്നു മോദിയുടെ പ്രസംഗത്തിൻ്റെ ചുരുക്കം. കൂടുതല്‍ വായിക്കുക. ..

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

'എന്റെ സുഹൃത്തുക്കളേ..' മലയാളത്തില്‍ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി

വികസിത കേരളത്തില്‍കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം പൂര്‍ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്റെ സുഹൃത്തുക്കളേ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വേദിയെ അഭിസംബോധന ചെയ്തത്.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ റെയില്‍വേ യാത്രാ സൗകര്യം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി തിരുവനന്തപുരത്തെ മാറ്റുന്നതിനുള്ള ആദ്യ ചുവട് വയ്ക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി നടപ്പാക്കുന്ന ഒരു മഹത്തായ സംരംഭത്തിനും തിരുവനന്തപുരത്ത് ഇന്ന് തുടക്കമായിട്ടുണ്ട്. ഇന്നാണ് രാജ്യത്ത് പ്രധാനമന്ത്രി സുനിധി ക്രെഡിറ്റ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായത്. ഇത് മൂലം രാജ്യത്തെ ഉന്തുവണ്ടി കച്ചവടക്കാര്‍, തട്ടുകടക്കാര്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവര്‍ക്കാണ് ഗുണം ലഭിക്കുക. വികസനത്തിനും തൊഴില്‍ ഉദ്പാദനത്തിനും ഒക്കെ കാരണമാകുന്ന ഈ പദ്ധതികള്‍ക്ക് രാജ്യത്തെ എല്ലാവരുടെയും പേരില്‍ ഞാന്‍ ആശംസകള്‍ നേരുന്നു – അദ്ദേഹം വ്യക്തമാക്കി.  വായനതുടരുക ......

'വികസിത കേരളം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം; NDA യുടെ ആശയങ്ങൾ യോജിക്കാൻ കഴിയുന്നത്', സാബു എം ജേക്കബ്

എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് ട്വന്റി -20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാൽ അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി -20 യെ ഇല്ലാതാക്കാൻ ശ്രമം നടത്തി. അതിനായി 25 ഓളം രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ചേർന്ന് ഒരു സഖ്യമുണ്ടാക്കി. എന്നിട്ടും വോട്ടിങ് ശതമാനം കൂടുതലാണ് പാർട്ടിയ്ക്ക് കിട്ടിയത്. തകർക്കാൻ പറ്റാത്ത രാഷ്ട്രീയപാർട്ടിയായി ട്വന്റി -20 മാറിയെന്നും സാബു എം ജേക്കബ് പറഞ്ഞു. വായനതുടരുക ......

'പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല; പക്ഷേ, ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണ് '; കെ കെ ശൈലജ


ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, പക്ഷേ ജയിലില്‍ കയറ്റിയത് എല്‍ഡിഎഫ് ആണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയിലാണ് പ്രതികളെ കണ്ടത്. അടിയന്തര പ്രമേയം ചര്‍ച്ച ചെയ്താല്‍ ഇതെല്ലാം ചര്‍ച്ചയാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം നോട്ടീസ് നല്‍കാതെ ബഹളം വെച്ചതെന്നും കെകെ ശൈലജ പറഞ്ഞു.

 വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വായന തുടരുക . ..

ഗുരുവായൂർ ദേവസ്വത്തിലുള്ളത് 1,601 കോടിയുടെ സ്വർണം; 6,335 കിലോ വെള്ളി, കണ്ണന് വഴിപാടായി 21.75 പവൻ സ്വർണക്കിരീടം

തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലുള്ളത് 1,601 കോടി വിലമതിക്കുന്ന സ്വര്‍ണം. ഏകദേശം 13,98,695 പവന്‍ വരുന്ന ആകെ 1,119.16 കിലോ സ്വര്‍ണമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ളത്. പവന് 1,14,500 രൂപ കണക്കാക്കുമ്പോള്‍ ഇതിന് 1,601 കോടി രൂപയോളം വരും. പാലക്കാട് മഞ്ഞപ്ര സ്വദേശി പേരലിക്കളം കൃഷ്ണദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടര്‍ന്നു വായിക്കുക . ..

'പാരമ്പര്യം പറഞ്ഞ് സമസ്തയെ പേടിപ്പിക്കരുത്'; പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും ഉമര്‍ ഫൈസി മുക്കം

കോഴിക്കോട്: പാണക്കാട് കുടുംബത്തിനെതിരെ വീണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അംഗം ഉമര്‍ ഫൈസി മുക്കം. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ യോഗത്തിലാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം. വായന തുടരുക .....

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

'മോദി കേരളത്തിൽ എത്തിയത് വർഗീയത സംസാരിക്കാൻ; ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കൂ'; ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മോദി കേരളത്തില്‍ എത്തിയത് വര്‍ഗീയത സംസാരിക്കാനാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രി ആദ്യം കേരളത്തിലെ ചരിത്രം പഠിക്കണം. മുസ്‌ലിം ലീഗിന്റെ ചരിത്രവും മോദി പഠിക്കണം. ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങളാണ് മോദി കേരളത്തില്‍ വന്ന് പറയുന്നത്. ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ ജനങ്ങള്‍ കൃത്യമായ മറുപടി നല്‍കും. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ റോഡില്‍ ഇറങ്ങിയ അയ്യപ്പ ഭക്തര്‍ക്ക് സഹായം ചെയ്ത പാര്‍ട്ടിയാണ് ലീഗ്. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ വെള്ളമൊഴിച്ച് തീ അണച്ച പാര്‍ട്ടിയാണ് ലീഗെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വായന തുടരുക . . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

13 വർഷത്തിനുശേഷം പാക്കിസ്ഥാനിലേക്ക് നമ്മുടെ മുകളിലൂടെ 'ബിമാനം'; ഇന്ത്യ വ്യോമപാത അടച്ചാൽ ബംഗ്ലദേശ് 'വട്ടം ചുറ്റും; കേന്ദ്ര മൌനത്തിനൊടുവില്‍ എന്തു സംഭവിക്കും?

വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ആകാശത്തേക്കു കണ്ണുംനട്ട് നോക്കിനിന്ന ബാല്യം എല്ലാവർക്കുമുണ്ട്. എന്നാൽ ജനുവരി 29ന് ഇന്ത്യയുടെ ആകാശത്ത് കണ്ണുനട്ട് കാത്തിരിക്കുന്നവരിൽ മുതിർന്നവരുമുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷം ബംഗ്ലദേശിൽനിന്ന് പാക്കിസ്ഥാനിലേക്ക് വിമാന സർവീസ് പുനഃരാരംഭിക്കുകയാണ് അന്ന്. കൃത്യമായി പറഞ്ഞാൽ 2012നു ശേഷം ബംഗ്ലദേശിൽനിന്ന് ഒരു യാത്രാവിമാനം പോലും പാക്കിസ്ഥാനിലേക്ക് പറന്നിട്ടില്ല. 13 വർഷമായി നിശ്ചലമായി കിടന്നിരുന്ന ബംഗ്ലദേശ് – പാക്കിസ്ഥാൻ റൂട്ട് വീണ്ടും തുറക്കുമ്പോൾ പാതയുടെ സിംഹഭാഗവും കയ്യാളുന്ന ഇന്ത്യയുടെ നിലപാട് എന്തായിരിക്കും എന്നതാണ് ഈ വിമാന യാത്രയിൽ ആകാംക്ഷ ഉയർത്തുന്ന പ്രധാന ചോദ്യം.

ബംഗ്ലദേശിന്റ പതാകവാഹക വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലദേശ് എയർലൈൻസാണ് നോൺ-സ്റ്റോപ് വിമാന സർവീസുകൾ ഇരുരാജ്യങ്ങൾക്കുമിടയിൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബംഗ്ലദേശും പാക്കിസ്ഥാനും ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. എന്തുകൊണ്ടാണ് ബിമാൻ ബംഗ്ലദേശ് എയർലൈൻസ് ഇത്രയും നാൾ പാക്കിസ്ഥാനിലേക്ക് പറക്കാതിരുന്നതെന്നും പെട്ടെന്നു തീരുമാനം മാറ്റിയതിനു പിന്നിലെ കാരണങ്ങളും വിശദമായി പരിശോധിക്കാം. ഒപ്പം ഈ പറക്കൽ

വായന തുടരുക . ..

തേങ്ങ ചിരണ്ടും, ഉള്ളി പൊളിക്കും, ഞണ്ട് നന്നാക്കും; സൈഡ് ജോലിയെല്ലാം ബേബി ചെയ്യും; ചർച്ചകൾക്ക് പിന്നാലെ വിളിച്ചപ്പൊള് കണ്ടത്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി  നടത്തിയ പിആർ വർക്കാണോ അടുക്കളയിൽ കയറിയുള്ള പാത്രം കഴുകൽ? സിപിഎമ്മിന്റെ 'കനഗോലു'വായ നികേഷ് കുമാറാണ് ബേബിയുടെ ഐഡിയയ്ക്കു പിന്നിലെന്നു വരെയായി സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ. ഒരു പാത്രം കഴുകിയതിന്റെ പേരിൽ ബേബി കേൾക്കാത്ത പരിഹാസവും പഴികളുമില്ല. പുരോഗമനം പറയുന്നവരും എതിർക്കുന്നവരും വാഗ്വാദത്തിൽ ഏർപ്പെടുമ്പോൾ ബേബിയുടെ ഭാര്യ ബെറ്റി ലൂയിസ് ബേബിക്ക് എന്താണു പറയാനുള്ളത്? വായന തുടരുക . . .

വരൻ അഞ്ചുപേരെ കൊന്ന പ്രതി, വധുവും കൊലപാതകി; ഇതൊരു ഇന്ത്യൻ ജയിൽ പ്രണയകഥ: വിവാഹത്തിനായി പരോൾ!...

എപ്പോൾ ആരോടു വേണമെങ്കിലും തോന്നാവുന്ന വികാരമാണ് പ്രണയം. ജീവിത സാഹചര്യത്തിനോ പ്രായത്തിനോ അതിൽ വലിയ പങ്കൊന്നുമില്ല. അത്തരത്തിൽ ഒരു പ്രണയകഥയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലാണ് സിനിമയെ വെല്ലുന്ന കഥ അരങ്ങേറിയത്. ആൾവാറിലെ ജയിലിൽ തടവുകാരായിരുന്ന യുവതിയും യുവാവും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ്. കൊലക്കേസ് പ്രതികളാണ് ഇരുവരും വായന തുടരുക . . .

WE UNDERTAKE

ANY KIND OF

WORK AT HOME

PROJECTS

LIKE

WEB DESIGN,

SCRIPTING

PHP, JAVA SCRIPT, HTML

ONLINE IT TRAINING

MS OFFICE PROJECTS ETC…

TOUCH US

9745397722

ആരുമറിയാതെ കിടന്ന ഗ്രാമം ഇന്ന് ലോക സമ്പത്തിന്റെ കേന്ദ്രം; രക്ഷകനായത് ക്ഷയ രോഗം! കേരള മന്ത്രിസംഘവും ദാവോസില്‍ പോയതെന്തിന്?


സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ പ്രവിശ്യയായ ഗ്രൗബൂൻഡെനിൽ, ആൽപ്സ് മലനിരകളുടെ മടിത്തട്ടിൽ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഒരു ചെറുഗ്രാമം– ദാവോസ്. തണുത്തുറഞ്ഞ കുന്നിൻ ചെരുവുകളുള്ള, തിരക്കൊട്ടുമില്ലാത്ത ഗ്രാമം. കൃഷിയും കന്നുകാലി വളർത്തലുമൊക്കെയായിരുന്നു അവിടുത്തുകാരുടെ പ്രധാന വരുമാന മാർഗം. ഒരു സാധാരണ ഗ്രാമമെന്ന ദാവോസിന്റെ മുഖം പക്ഷേ മാറിമറിഞ്ഞത് പെട്ടെന്നാണ്; പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്. യൂറോപ്യൻ രാജ്യങ്ങളിലാകെ ക്ഷയരോഗം പടർന്നുപിടിച്ച് ചികിത്സയ്ക്കു മാർഗമില്ലാതെ മരണസംഖ്യ ഉയർന്ന കാലം. അന്ന് ഡോക്ടർമാർ കണ്ടെത്തിയ മരുന്നായിരുന്നു ശുദ്ധവായു ശ്വസിക്കുക എന്നത്. അതിനായി അവർ കണ്ടെത്തിയ സ്ഥലമാകട്ടെ ദാവോസും. ഇതു പരീക്ഷിക്കാനായി 1865ല്‍, ജർമൻ ഡോക്ടർമാരായ ഫ്രഡ്റിച്ച് അൻഗറും ഹുഗോ റിച്ചറും ദാവോസിലെത്തി. ഉയർന്ന പ്രദേശമായ

വായന തുടരുക . . .

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി ഒരു പശുവിനെ വാങ്ങി; 4 വർഷം കഴിഞ്ഞപ്പോൾ പശുക്കൾ 40...

ആയൂർ ∙ കൊല്ലം ജില്ലയിലെ ക്ഷീരസംഘത്തിലേക്കു വനിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള പുരസ്കാര നിറവിലാണ് വീട്ടമ്മയായ ഇടമുളയ്ക്കൽ മഠത്തിൽ ജെ.ആർ.ഫാത്തിമ. ഒരു ലക്ഷത്തിൽപ്പരം ലീറ്റർ പാൽ ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര ക്ഷീര സംഘത്തിനു നൽകിയതിനാണ് അംഗീകാരം ലഭിച്ചത്. കൊല്ലത്തു നടന്ന ചടങ്ങിൽ മന്ത്രി ചിഞ്ചുറാണിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ഇതേ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം വരുമാനത്തിനായി ആദ്യം ഒരു പശുവിലാണ് തുടങ്ങിയത്. 4 വർഷം പിന്നിട്ടപ്പോൾ പശുക്കളുടെ എണ്ണം 40 ആയി. വായന തുടരുക....

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.