23

1199 എടവം 9

മെയ് 2024

വ്യാഴാഴ്ച

ലക്കം 1 വാല്യം 11

പേജുകള്‍ : 2

'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വധിക്കും'; എൻഐഎ ഓഫീസിലേക്ക് പ്രധാനമന്ത്രിക്ക് വധഭീഷണി,

"ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ വധിക്കുമെന്നാണ് അജ്ഞാത ഫോൺ സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. സംഭവത്തിൽ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസിൽ അജ്ഞാത ഫോൺകോൾ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫോൺ വിളിച്ചത് മധ്യപ്രദേശിൽ നിന്നാണെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം പുരോമിക്കുകയാണ്.

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

" ഇവിടെ ക്ലിക്ക് ചെയുക".

അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പി.ജി; കാലിക്കറ്റ് സർവകലാശാലാ വാര്‍ത്തകള്‍ അറിയാം,

സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ് കോളേജുകളിൽ 2024-25 അധ്യയനവർഷത്തേക്കുള്ള അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആറ് ഗവ./എയ്ഡഡ് കോളേജുകളിലാണ് ഈ പ്രോഗ്രാമുകൾ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ നാല്. അപേക്ഷാ ഫീസ്: എസ്.സി./എസ്.ടി.- 195 രൂപ മറ്റുള്ളവർ- 470. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.inഫോൺ: 0494 2407016, 2407017, 2660600

ബിരുദദാനച്ചടങ്ങിന് അപേക്ഷിക്കാം

2021-2022 അക്കാദമിക വർഷം സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകൾ/വിദൂര വിദ്യാഭ്യാസം വിഭാഗം/പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി വിവിധ യു.ജി. കോഴ്‌സുകളിൽCBCSS) പ്രവേശനം നേടി 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവർക്കുള്ള ബിരുദദാന ച്ചടങ്ങിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് 31 വരെ ലഭിക്കും..

രാഹുൽ ഗാന്ധി ബി.ജെ.പിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തിയതായി വ്യാജ പ്രചാരണം.

ഈ പൊതുതിരഞ്ഞെടുപ്പിൽ ഏവരും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവ്യാപകമായി പ്രചരിക്കുന്നുണ്ട്. കോൺഗ്രസ്സ് ഉൾപ്പെടുന്ന ഇന്ത്യ പ്രതിപക്ഷ പാർട്ടി സഖ്യം ജനാധിപത്യവും ഭരണഘടനയും തകർക്കാൻ ശ്രമിക്കുന്നു എന്ന് രാഹുൽ പറയുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.<br /> <br /> വീഡിയോയിൽ പറയുന്നത് - <br /> &#39;&#39;ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിന് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഒരു വശത്ത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും രണ്ടും നശിപ്പിക്കുകയാണ്. മറുവശത്ത്, ആർഎസ്എസും ബിജെപിയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നു. കോൺഗ്രസ് 20-25 പേരെ കോടീശ്വരന്മാരാക്കിയപ്പോൾ, ദശലക്ഷക്കണക്കിന് സ്ത്രീകളെയും യുവജനങ്ങളെയും കോടീശ്വരന്മാരാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. ഭരണഘടന സംരക്ഷിക്കാൻ ബിജെപിയെയും ആർഎസ്എസിനെയും പിന്തുണയ്ക്കുക. നരേന്ദ്ര മോദിജിക്കായി ബട്ടൺ അമർത്തുക (വോട്ട് ചെയ്യുക)

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2024 ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു.

വിളിക്കുക 9745397722

 

തീവണ്ടി, വിമാനം, ബസ്സ് യാത്ര ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

“Quality, Quantity & Punctuality No Compromise.”

 

 

 

ഐടി പാര്‍ക്കുകളില്‍ മദ്യശാല: ചട്ടഭേദഗതിക്ക് നിയമസഭാ സമിതിയുടെ അംഗീകാരം,

തിരുവനന്തപുരം: ഐടി പാര്&zwj;ക്കുകളില്&zwj;മദ്യവില്പനക്ക് സാധ്യത ഉറപ്പിച്ച് സർക്കാർ. പ്രതിപക്ഷ എം.എല്‍..എമാരുടെ എതിർപ്പ് അവഗണിച്ച് ഐടി പാർക്കുകളില്‍ മദ്യശാല അനുവദി ക്കാനുള്ള നിർദേശ ങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർനടപടി യുണ്ടാകും.

ഇ സേവനങ്ങള്‍ വാട്ട്സപ്പില്‍ ലഭിക്കുന്നു.

9745397722

ഉറ്റവരിൽനിന്നകന്നുകഴിഞ്ഞത് 18 വർഷം, മോർച്ചറിയിൽ മൂന്നുമാസം, ഒടുവിൽ സലിം 'മടങ്ങി'; സനാഥനായി.

കൊല്ലം: ഉറ്റവരിൽ നിന്നകന്നു കഴിഞ്ഞ 18 വർഷങ്ങൾ. മരിച്ച് അജ്ഞാതനായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ മൂന്നുമാസം. ഒടുവിൽ സ്വകാര്യ ആശുപത്രി യിലേക്ക് സലിം എന്ന പേരിൽ മാത്രം ഒതുങ്ങിയിരുന്ന ആ അജ്ഞാതൻ സനാഥനായത് കഴിഞ്ഞദിവസമാണ്. ഭാര്യയും മകനും സഹോ ദരനും എത്തി തിരിച്ചറി ഞ്ഞതോടെ ബുധനാഴ്ച സലിമിന്റെ മൃതദേഹം കോഴിക്കോട് കാന്തപുര ത്തേക്ക് കൊണ്ടുപോയി.

ജീവിക്കാൻ  നമ്പർ  വൺ  കൊച്ചി, തൊട്ടുപിന്നിൽ  തൃശൂർ; തലസ്ഥാനം കോട്ടയത്തിനും  പിന്നിൽ"

കൊച്ചി: ജീവിത നിലവാരസൂചികയിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനം കൊച്ചിക്ക്. തൊട്ടുപിന്നിൽ തൃശൂരും ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ തലസ്ഥാനമായ തിരുവന ന്തപുരം കോഴിക്കോടിനും കോട്ടയത്തിനും പിന്നിലാണ്. ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സിലാണ് കൊച്ചിക്ക് ജീവിത നിലവാര സൂചികയിൽ ഒന്നാം സ്ഥാനം ലഭിച്ചത്. സാമ്പത്തികം, മാനവ വിഭവം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എനിങ്ങനെ അഞ്ച് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ലോക നഗരങ്ങളെയാണ് ഓക്‌സ്‌ഫോർഡ് ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കുചെയ്യുന്നത്

കഴിഞ്ഞ ലക്കങ്ങള്‍


(1)