|
നവംബര്‍2025 ഞായറാഴ്ച 1201 വൃശ്ചികം 07 Jumada II 01, 1447 |
|
വാല്യം 2 ലക്കം 304 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
23 |
|
"Mistakes are proof that you are trying." |
|
(1) |
|
മന്ത്രിമാര്‍ അറിയാതെ സ്വർണക്കൊള്ള നടക്കില്ല, കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണമെത്തും’; കെ മുരളീധരന്‍ മന്ത്രിമാര്‍ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് കോൺഗ്രസ് നേതാവ് കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണ്. ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. വായന തുടരുക ...... ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണം; ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം അമേരിക്കയുടെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ജി20-യിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികളിൽ ഒരു രാജ്യവും ബലപ്രയോഗമോ ഭീഷണിയോ ഉപയോഗിക്കരുതെന്ന് ജി 20 ഉച്ചകോടി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ജി 20-യിൽ പിന്തുണ. ഏതു തരത്തിലുള്ള ഭീകരതയെയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും സംയുക്ത പ്രഖ്യാപനം. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചു; പിന്നിൽ അഞ്ച് ഡോക്ടര്‍മാര്‍ ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. സംഘത്തിലെ അഞ്ച് ഡോക്ടേഴ്സ് ചേർന്നാണ് പണം സ്വരൂപിച്ചത്. രണ്ട് വർഷം കൊണ്ട് സ്ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചത്. വായന തുടരുക. . . . കാഴ്ച പരിമിതരുടെ വനിതാ ടി20 ലോകകപ്പ്; ഇന്ത്യക്ക് കിരീടം കൊളംബോ: കാഴ്ച പരിമിതരുടെ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടിയ ഇന്ത്യൻ വനിതകള്‍ നേപ്പാളിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. 115 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോറർ.വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്. അതേസമയം തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം. വായന തുടരുക...... എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചു; തൃശൂരില്‍ എന്നെ പോലെ ഒരു സ്വതന്ത്രന്‍ മേയറാകണം: എം കെ വര്‍ഗീസ് തൃശൂര്‍: എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്ന് മേയര്‍ എം കെ വര്‍ഗീസ്. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും എം കെ വര്‍ഗീസ് പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'ഇലക്ഷന്‍ ഓണ്‍ വീല്‍സ്' എന്ന റിപ്പോര്‍ട്ടറിന്റെ പ്രത്യേക പരിപാടിയിലായിരുന്നു വര്‍ഗീസിന്റെ പ്രതികരണം. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ബിജെപിക്ക് സ്വാധീനമുളള എല്ലായിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍ കോഴിക്കോട്: ബിജെപിക്ക് സ്വാധീനമുളള എല്ലായിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക..... തായ്‌വാനില്‍ സ്വവർഗ ദമ്പതികള്‍ക്ക് വാടക ഗർഭധാരണത്തിൽ നാലുമക്കൾ; ഗർഭപാത്രത്തെ ദുരുപയോഗം ചെയ്‌തെന്ന് വിമര്‍ശനം തായ്‌പേയ് സിറ്റി: തായ്‌വാനിൽ സ്വവർഗ ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ നാലുമക്കൾ ജനിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം. സ്ത്രീയുടെ ഗർഭപാത്രം ദുരുപയോഗം ചെയ്ത് നടത്തിയ സ്വാർത്ഥമായ നടപടിയെന്നും പണം കൊടുത്ത് വാങ്ങിയ കുഞ്ഞുങ്ങളെന്നുമടക്കം നിരവധി കമന്റുകളാണ് ദമ്പതികളെ വിമർശിച്ച് കൊണ്ട് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. വാടക ഗർഭധാരണത്തിനായി മെക്‌സിക്കോയാണ് ദമ്പതികൾ തെരഞ്ഞെടുത്തതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലിയുവും പങ്കാളി ലിന്നും 2022ലാണ് വിവാഹിതരായത്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തെറ്റായ വിവരങ്ങൾ: പാക് മാധ്യമങ്ങളുടെ റാഫേൽ അവകാശവാദങ്ങളെ തള്ളി ഫ്രഞ്ച് നാവികസേന 2025 മെയ് മാസത്തിലെ സംഘർഷത്തിലും റാഫേൽ ജെറ്റുകളുടെ നഷ്ടത്തിലും ഒരു ഫ്രഞ്ച് കമാൻഡർ ഇന്ത്യയെക്കാൾ പാകിസ്ഥാന്റെ വ്യോമ മേധാവിത്വം സ്ഥിരീകരിച്ചുവെന്ന പാകിസ്ഥാൻ മാധ്യമങ്ങളുടെ അവകാശവാദത്തെ ഫ്രഞ്ച് നാവികസേന ഞായറാഴ്ച ശക്തമായി നിഷേധിച്ചു. ഈ റിപ്പോർട്ടുകളെ "വ്യാജമായ തെറ്റായ വിവരങ്ങൾ" എന്ന് നാവികസേന വിശേഷിപ്പിച്ചു. വായന തുടരുക . . . പുതിയ ലേബർ കോഡ് ശമ്പളം കൂട്ടുമോ കുറയ്ക്കുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യം പരിഗണിച്ച് രാത്രികാല ഷിഫ്റ്റുകളില്‍ ജോലി നല്‍കുന്നതടക്കം മാറ്റങ്ങളുമായാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. ശമ്പളം മുതൽ ഗ്രാറ്റുവിറ്റി വരെയുള്ള എല്ലാ നിയമങ്ങളിലും ഈ നിയമങ്ങൾ മാറ്റം വരുത്തി. ഗ്രാറ്റുവിറ്റി, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ വ്യാപ്തിയും വിപുലീകരിച്ചു. സ്ഥിരകാല ജീവനക്കാർ, കരാർ തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ എന്നിവരും സാമൂഹിക സുരക്ഷയുടെ പരിധിയിൽ ഉൾപ്പെടുന്നു. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ജമ്മു കശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തു ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയും ജമ്മു കശ്മീരിലെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് കസ്റ്റഡിയിലെടുത്തു. പുൽവാമയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗർ സ്വദേശിയായ ഇയാളെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽനിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. വായന തുടരുക . . . ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും.ഇന്ന് ഇന്ത്യ – ബ്രസീൽ – ദക്ഷിണാഫ്രിക്ക ഉച്ചകോടിയിലും മോദി സംസാരിക്കും ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നൽകുന്ന പ്രഖ്യാപനമാണ് ഇന്നലെ ജി 20 അംഗീകരിച്ചത്. എത് തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നൽകരുതെന്നും പ്രഖ്യാപനം ആവശ്യപ്പെട്ടിരുന്നു. ഉച്ചകോടിയിലെ പ്രസംഗത്തിൽ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വായന തുടരുക . . . കോണ്‍ഗ്രസ് വിമതരായി മത്സര രംഗത്തുളളവർക്ക് മുന്നറിയിപ്പുമായി കെ മുരളീധരന്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് വിമതരായി മത്സര രംഗത്തുളളവർക്ക് നാളെ ഉച്ച വരെ സമയം നൽകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കും, ഇല്ലെങ്കിൽ പിന്നെ അവർ പാർട്ടിയിൽ ഉണ്ടാവില്ല, പുറത്താക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചെടുക്കുന്ന പതിവ് ഇനി വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മൂന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. വായന തുടരുക.....
തൃശൂർ ജില്ലയില്‍ ഇന്ന് (23-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 16 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 18 ദിവസങ്ങള്‍ പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയും’; CPIM മുൻ ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണന് ഭീഷണി. പത്രിക പിൻവലിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നാണ് ഭീഷണി. വി ആർ രാമകൃഷ്ണനും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. ഏറെ കാലമായി പാർട്ടി പ്രവർത്തകനും ഏരിയ സെക്രട്ടറിയും ആയിരുന്നു രാമകൃഷ്ണൻ. പാർട്ടിയിൽ അഴിമതിയാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് രാമകൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായത്. പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ജംഷീറിന്റെ ഭീഷണി ഉണ്ടായത്. ആര് വന്ന് പറഞ്ഞാലും സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറില്ലെന്ന് വി ആർ രാമകൃഷ്ണൻ ഫോൺ സംഭാഷണത്തിൽ പറയുമ്പോൾ ഞങ്ങൾക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടി വരുമെന്ന് ജംഷീർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇപ്പോൾ സ്നേഹത്തോടെയാണ് സംസാരിക്കുന്നതെന്നും ഇനി അത് പറ്റില്ലെന്നും ജംഷീർ പറയുന്നുണ്ട്. നിങ്ങൾ എന്താണ് ചെയ്യാൻ ഉദേശിക്കുന്നതെന്ന് രാമകൃഷ്ണൻ ചോദിക്കുമ്പോൾ തട്ടിക്കളയുമെന്ന് ജംഷീർ മറുപടി നൽകുന്നതും ഫോൺ സംഭാഷണത്തിൽ ഉണ്ട്. വായന തുടരുക . . . പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; തീയണക്കാൻ ശ്രമം തുടരുന്നു ആലപ്പുഴയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി. ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകട കാരണമെന്ന് സംശയം.ഹൗസ്‌ബോട്ടിന്റെ ഉള്ളിൽ അപകടകരമായി ഗ്യാസ് സിലിണ്ടറുണ്ടെന്നാണ് വിവരം. സിലിണ്ടർ മർദ്ദം മൂലം പൊട്ടിതെറിക്കാൻ സാധ്യതയുള്ള നിലയിലാണ്. വായന തുടരുക . . Kerala Legislative Assembly The Kerala Legislative Assembly, popularly known as the Kerala Niyamasabha, is the State Assembly of Kerala, one of the 30 states in India. The Assembly is formed by 140 elected representatives.[4] Each elected member represents one of the 140 constituencies within the borders of Kerala and is referred to as Member of the Legislative Assembly (MLA). The present Kerala Legislative Assembly consists of 140 elected members. വായന തുടരുക .. ... രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന് രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും ചുമതല സിഐഎസ്എഫ് വഹിക്കും. ഭീകര വാദ – അട്ടിമറി വിരുദ്ധ നടപടികൾ ഉൾപ്പെടെ പ്രധാന സുരക്ഷാ വിഷയങ്ങൾ സിഐഎസ്എഫ് കൈകാര്യം ചെയ്യും. ഗതാഗത മാനേജ്മെന്റ്, ഗേറ്റ് നിയന്ത്രണം തുടങ്ങിയ ചുമതലകൾ സ്വകാര്യ സുരക്ഷാ ഏജൻസികളോ സംസ്ഥാന പൊലീസ് സേനകളോ നിർവഹിക്കും. എസ്ഐആർ ജോലി സമ്മർദനം; പശ്ചിമ ബംഗാളിൽ ബിഎൽഒയ്ക്ക് ദേഹാസ്വസ്ഥ്യം കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്'.-നസ്കർ പറഞ്ഞു. ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു. വീട്ടിലെത്തിയ ഉടനെ തന്നെ നസ്കറിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും തൃണമൂൽ എംഎൽഎയും നഴ്സിംഗ് ഹോമിൽ എത്തി നസ്കറെ സന്ദർശിച്ചു. ബിഎൽഒമാരുടെ മേൽ വലിയ ജോലിഭാരം ഉണ്ടെന്ന് എംഎൽഎ ബിശ്വനാഥ് ദാസ് കുറ്റപ്പെടുത്തി.വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഒളിവിൽ കഴിയാൻ സഹായം ലഭിച്ചുവെന്ന് സവാദിൻ്റെ മൊഴി; അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ അന്വേഷണം ശക്തമാക്കി എൻഐഎ കൊച്ചി: മുവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കേന്ദ്രീകരിച്ച് എൻഐഎ അന്വേഷണം നടത്തും. ആക്രമണം നടത്തിയതിന് ശേഷം 14 വർഷം സവാദ് ഒളിവിലായിരുന്നു. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് സവാദ് മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുന്നത്. വായന തുടരുക . . .. കടകംപള്ളിയിലേക്ക് മാത്രം പോരാ,വാസവനിലേക്കും അന്വേഷണമെത്തണം, മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ല തൃശ്ശൂര്‍: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല നിലവിലെ ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരന്‍. മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക. . . . ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പഞ്ചായത്ത് ഓഫീസിലെ ഫ്ലാഷ് മോബ് തടസ്സപ്പെടുത്തി; മൂന്ന് പേർ അറസ്റ്റിൽ, 50 പേർക്കെതിരെ കേസെടുത്തു കാസർകോട് പഞ്ചായത്ത് ഓഫീസിൽ ഫ്ലാഷ് മോബ് തടസ്സപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 50 പേർക്കെതിരെ കേസെടുത്തു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉളിയത്തടുക്കയിൽ വെള്ളിയാഴ്ചയാണ് സംഭവം. സംസ്ഥാന ശുചിത്വ ഏജൻസിയായ ശുചിത്വ മിഷൻ പ്രാദേശിക പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ഫ്ലാഷ് മോബ് തടസ്സപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചതായി പോലീസ് പറഞ്ഞു. ജുമാ നമസ്കാരത്തിനിടെ പരിപാടി നടത്തുന്നതിനെക്കുറിച്ച് സംഘാടകരെ സംഘം ചോദ്യം ചെയ്തു. സർക്കാർ പരിപാടിയാണെന്ന് സംഘാടകർ വിശദീകരിച്ചെങ്കിലും, പ്രതികൾ പിരിഞ്ഞുപോകാൻ വിസമ്മതിക്കുകയും മനഃപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. വായന തുടരുക . . . പ്രഭാത വാര്‍ത്തകള്‍ | നവംബര്‍ 23, ഞായറാഴ്ച എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎൽഒ അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. തൃശൂര്‍ റെയിൽവേ സ്റ്റേഷന് എയർപോർട്ട് ലുക്: നിർമാണത്തുടക്കം ജനുവരിയിൽ; 30 മാസത്തിനകം പൂർത്തിയാക്കും... തൃശൂര്‍ തൃശൂര്‍ റെയിൽവേ സ്റ്റേഷൻ വിമാനത്താവള മാതൃകയിൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഭൂമിയുടെ മണ്ണുപരിശോധനയും സർവേയും ഈയാഴ്ച ആരംഭിക്കും. പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന സതേൺ റെയിൽവേ നിർമാണ വിഭാഗം എൻജിനീയർമാരും കരാർ കമ്പനി ഉദ്യോഗസ്ഥരും തൃശൂർ സ്റ്റേഷൻ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. പ്രാരംഭ പ്രവർത്തനം ഉടൻ ആരംഭിക്കാമെന്നു ചർച്ചയിൽ ധാരണയായി കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 ഭാര്യയും ഭർത്താവും എൻഡിഎ സ്ഥാനാർഥികള്‍ പ്രചാരണം വീട്ടിൽനിന്ന് തന്നെ... തൃശൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ തിരുമാനാംകുന്ന് കളരിക്കല്‍ വീട്ടില്‍ നിന്ന്, ദമ്പതികളായ ടി.പി.സത്യനും ജിജിയും രാവിലെത്തന്നെ ബൈക്കിൽ അവണൂർ പഞ്ചായത്തിലെ വെളപ്പായയിലേക്ക് പോകും. ജിജിയെ അവിടെയിറക്കി സത്യൻ നേരെ വരയിടം ഈസ്റ്റിലേക്ക്. വായന തുടരുക . . .
|
|
BLOമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല; രാഷ്ട്രീയപാർട്ടികൾക്ക് ആശങ്ക വേണ്ട; രത്തന്‍ യു.കേല്‍ക്കര്‍ എസ്ഐആർ നടപടികളിൽ ബിഎൽഒമാർക്ക് സമയപരിധി നിർബന്ധപൂർവ്വം അടിച്ചേൽപ്പിച്ചിട്ടില്ല എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ. എസ്ഐആർ എന്യുമേറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്യുന്ന ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രതികരണം. എത്രയും നേരത്തെ ലഭിക്കുന്നോ അത്രയും കുറ്റമറ്റതാക്കാൻ സാധിക്കും. മുൻ നിശ്ചയിച്ച സമയത്തിനുള്ളിൽ എസ്ഐആർ പൂർത്തിയാക്കുമെന്ന് അദേഹം ട്വന്റിഫോറിനോട് പറഞ്ഞു. വായന തുടരുക .... പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയിൽ ഹര്‍ജി തൃശൂര്‍ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. 71 ദിവസത്തെ വിലക്കിന് ശേഷം ഒക്ടോബർ 17നാണ് പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചത്. ഓഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ടോൾ വിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിച്ചു. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ശബരിമലയിലെ സ്വര്‍ണക്കൊള്ള: അന്വേഷണ സംഘത്തെ നിയമിച്ചത് ആരാണ് ? ന്യായവാദങ്ങളുമായി ‘ജയരാജന്മാര്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് സിപിഐഎം കടുത്ത പ്രതിരോധത്തില്‍ അകപ്പെട്ടിരിക്കെ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെച്ചൊല്ലി ന്യായവാദങ്ങളുമായി നേതാക്കള്‍. പാര്‍ട്ടിയും സര്‍ക്കാരും ഒന്നും മറച്ചുവെക്കാന്‍ ശ്രമിച്ചില്ലെന്നും, ധീരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമാണ് സിപിഐഎം നേതാക്കളുടെ അവകാശവാദം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായ ഇപി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ എന്നിവരാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത് സംസ്ഥാന സര്‍ക്കാരാണ് എന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചത്. വായന തുടരുക. . . . ഗുരുവായൂരില്‍ സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍ ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന പ്രതി പിടിയിൽ. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെയും വിദ്യാർഥിനികളെയും ആണ് പ്രതി ലൈംഗികാ അതിക്രമം നടത്തിയത്. വേഷം മാറിയെത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 എതിര് സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നു; കണ്ണൂരിലേത് കാടത്തം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികളെ സിപിഎം ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പത്രിക തള്ളാൻ ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. ഇതിനെ നിയമ പരമായി നേരിടും എന്നും വിഡി സതീശൻ പറഞ്ഞു. "സംസ്ഥാന സെക്രട്ടറിയുടെ വാർഡിൽ പോലും എതിരാളികളെ ഭീഷണിപ്പെടുത്തുകയാണ് സിപിഎം. സ്വന്തം ജില്ലയിലും വാര്‍ഡിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി. ഗോവിന്ദനുമാണോ ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നത്? യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളാന്‍ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു എന്നും സതീശൻ ഒരിക്കൽ കൂടി പറഞ്ഞു.വായന തുടരുക . .. Todays Special GK ഗോപു ബീഫ് കഴിക്കുമോയെന്ന് സുനിൽ കുമാർ; ശുദ്ധമായ പോത്തിറച്ചി തന്നാൽ കഴിക്കുമെന്ന് ബി ഗോപാലകൃഷ്ണന്‍ തൃശൂര്‍: പശുവിനെ സംരക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ഗ്രാമങ്ങളില്‍ ഒരു വീട്ടില്‍ സ്വയംപര്യാപ്തതയ്ക്ക് ഒരു പശുവെങ്കിലും വേണം. പശുവിനെ സംരക്ഷിക്കുക എന്ന് പറഞ്ഞാല്‍ ചാടിക്കടിക്കുന്നവരാണ് കോണ്‍ഗ്രസും സിപിഐഎമ്മും. പശുവിനെയും കാളയേയുമൊക്കെ പരസ്യമായി അറക്കുകയാണ്. താന്‍ ടൗണില്‍ ജീവിക്കുന്ന ആളാണ്. പശുവിനെ വളര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടിവി സംഘടിപ്പിക്കുന്ന 'ഇലക്ഷന്‍ ഓണ്‍ വീല്‍സ്' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബി ഗോപാലകൃഷ്ണന്‍. താന്‍ വെജിറ്റേറിയനല്ലെന്നും ശുദ്ധമായ പോത്തിറച്ചി ലഭിച്ചാല്‍ കഴിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗോപു വെജിറ്റേറിയനാണോ, ബീഫ് കഴിക്കുമോ എന്ന സിപിഐ നേതാവ് വി എസ് സുനിൽ കുമാറിൻ്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഗോപാലകൃഷ്ണൻ്റെ പ്രതികരണം. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ശാസ്തമംഗലത്ത് കള്ളവോട്ട് ആരോപണം; നാല് വീടുകളിലായി ചേര്‍ത്തത് 10 വോട്ടുകള്‍, ആരെയും അറിയില്ലെന്ന് വീട്ടുകാര്‍ തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ കള്ളവോട്ട് ആരോപണം. വീട്ടിലുള്ള വോട്ടര്‍മ്മാരെ അറിയില്ലെന്ന് നാല് കുടുംബങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ടി സി 22/16, 22/17, 22/22, 22/25 എന്നിവിടങ്ങളിലാണ് വീട്ടുകാര്‍ അറിയാത്ത വോട്ടര്‍മാരുള്ളത്. തൊട്ടടുത്തുള്ള വീടുകളിലായി 10 വോട്ടുകളാണ് ചേര്‍ത്തത്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പാലത്തായി കേസില്‍ വർഗീയ പരാമർശവുമായി പി ഹരീന്ദ്രന്‍ പാലത്തായി കേസിൽ എസ്ഡിപിഐ നിലപാടെടുത്തത് പീഡിപ്പിച്ച ആൾ ഹിന്ദു ആയതുകൊണ്ടാണെന്ന വർഗീയ പരാമർശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസിൽ പ്രതിഷേധവുമില്ല, മുദ്രാവാക്യവും ഇല്ല. സങ്കുചിത രാഷ്ട്രീയമാണ് പാലത്തായി കേസിൽ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രൻ പറഞ്ഞു. അതേസമയം പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു. കേസിൽ തലശ്ശേരി പോക്സോ കോടതി പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വായന തുടരുക . . ശിവഗിരിയിലൊരു കൂടിക്കാഴ്ച; ശ്രദ്ധാനന്ദം, ഗുരുപ്രസാദം... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 11,535 |
|
വെള്ളി 1 ഗ്രാം |
₹ 172 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,231.92 |
|
എന്‍. എസ്. ഇ |
26,068.15 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |