|
ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 ധനു 8 Rajab 2, 1447 |
|
വാല്യം 2 ലക്കം 328 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
23 |
|
“I would rather walk with a friend in the dark, than alone in the light.” |
|
(1) |
|
വാളയാർ ആൾക്കൂട്ടക്കൊല; 2 പേർ കൂടി കസ്റ്റഡിയിൽ, കൂടുതൽ പ്രതികൾക്കായി തമിഴ്നാട്ടിലും തിരച്ചിൽ... പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിൽ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായൺ ഭാഗേൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി കസ്റ്റഡിയിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. വായന തുടരുക ...... ചാരമായ നഗരങ്ങൾ, നിശ്ശബ്ദമായ കരച്ചിലുകൾ; രണ്ട് യുദ്ധങ്ങൾ, ഒരേ കണ്ണീർ: ഗാസയും യുക്രെയ്‌നും... തകർന്നടിഞ്ഞ കെട്ടിടങ്ങൾ, ജീവനറ്റ ശരീരങ്ങൾ, അംഗഭംഗം വന്ന പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ, ഒരു നേരത്തെ ഭക്ഷണത്തിനായി യാചിക്കുന്നവർ... തീതുപ്പിയ പോർവിമാനങ്ങളും പീരങ്കികളും അവശേഷിപ്പിച്ച ഇത്തരം ദൃശ്യങ്ങളാവും ഗാസയിലെയും യുക്രെയ്‌നിലെയും ജനങ്ങളുടെ യാതനകളെ അടയാളപ്പെടുത്തുക. ശവപ്പറമ്പായി മാറിയ ഇവിടങ്ങളിൽ ഉറ്റവരുടെ മൃതദേഹങ്ങൾക്കു മുന്നിൽ നിർവികാരരായി നിൽക്കുന്നവർ നിത്യേനയുള്ള കാഴ്ചയാണ്. തീവർഷം ഇല്ലാതാക്കിയ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ... ഈ ജനതയുടെ പ്രതീക്ഷകളുടെ മേലാണ് എരിതീയായി കെടുതികൾ വന്നടിഞ്ഞത്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu തെരുവിലിറങ്ങി മുടി മുറിച്ച ആശമാർ; ഭൂമിക്കായി പോരാടിയ മുനമ്പം, ശയനപ്രദക്ഷിണവുമായി വനിതാ റാങ്ക് ഹോൾഡർമാര്‍ സമരങ്ങളുടെ ഒരു വർഷം! അന്തസ്സുള്ള ജീവിതത്തിന്, ന്യായമായ വേതനത്തിന്, ജീവന്, ഭൂമിക്ക്, തൊഴിലിന്... ഒട്ടേറെ ‘അവകാശങ്ങൾ’ക്കായി മനുഷ്യർ തെരുവിലിറങ്ങി കലഹിച്ച വർഷം. അതിൽ ആശാ പ്രവർത്തകരുടെ കണ്ണീരും, സ്വന്തം മണ്ണിൽ അഭയാർഥിയാവാതിരിക്കാനുള്ള മുനമ്പത്തെ മനുഷ്യരുടെ പോരാട്ടവും, നാടിറങ്ങി ജീവനെടുക്കുന്ന വന്യജീവികൾക്കെതിരെയുള്ള ചെറുത്തുനിൽപും, തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളുമൊക്കെയുണ്ട്. 2025 കണ്ട, നേരിട്ട, അനുഭവിച്ച സമരമുഖങ്ങളെ, അതിജീവന പോരാട്ടങ്ങളെ ഒരിക്കൽ കൂടി ഓർത്തെടുക്കാം... വായന തുടരുക . .. മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; ഇനി 810 രൂപ... തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള <ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) പ്രീമിയം വർധിപ്പിച്ചു. ജനുവരി 1 മുതൽ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിന് പ്രതിമാസ പ്രീമിയം 810 രൂപയാകും. നിലവിൽ 500 രൂപയാണ്. 2028 ഡിസംബർ വരെയാണു കാലാവധി. ആദ്യഘട്ടം നടപ്പാക്കിയ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണു രണ്ടാംഘട്ടവും നടപ്പാക്കുന്നത്. 5 ലക്ഷം രൂപയുടെ പരിരക്ഷയാണു ലഭിക്കുക. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ഇനി BJPക്കൊപ്പമുള്ള പാർട്ടിയല്ല; ജനതാദൾ(S)ന് ലയിക്കാൻ രൂപീകരിച്ച പാർട്ടിക്ക് അംഗീകാരം, മാത്യു ടിതോമസ് നയിക്കും തിരുവനന്തപുരം: ജനതാദള്‍(എസ്)ന് ലയിക്കാന്‍ രൂപീകരിച്ച പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍(ഐഎസ്‌ജെഡി) എന്ന പുതിയ പാര്‍ട്ടിക്കാണ് അംഗീകാരം ലഭിച്ചത്. ജനുവരി 10ന് കൊച്ചിയില്‍ വെച്ച് ജെഡി(എസ്) കേരളഘടകം ഐഎസ്‌ജെഡിയില്‍ ലയിക്കും. മാത്യു ടി തോമസ് പുതിയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആകും. മന്ത്രി കെ കൃഷ്ണന്‍കുട്ടി അടക്കമുള്ള നേതാക്കളും പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. വായന തുടരുക...... അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി UDF മാറരുത്, അൻവർ സംയമനം പാലിക്കണം; മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി മുന്നോട്ടു പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി വേണം, വിജയ സാധ്യത കൂടുതൽ കോൺഗ്രസിന്; ജോസഫ് ടാജറ്റ് തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലം കോൺഗ്രസിന് ലഭിക്കണമെന്ന് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നമുള്ള സ്ഥാനാർത്ഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് വളരെ ശക്തവും അടിത്തറയുമുള്ള മണ്ഡലമാണ് ഗുരുവായൂർ. കോൺഗ്രസ് സ്ഥാനാർത്ഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂരിൽ കെ മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം. വായിക്കുക..... ബിഹാറിൽ എൻഡിഎ സർക്കാരിനെ പുകഴ്ത്തി ശശി തരൂർ ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വളരെ നല്ല കാര്യങ്ങൾ ബിഹാറിൽ നടന്നിട്ടുണ്ടെന്നതിൽ സംശയമില്ലെന്നായിരുന്നു പ്രതികരണം. ബിഹാറിൽ മുമ്പ് കേട്ടതിനേക്കാൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. റോഡുകൾ മികച്ചതാണ്. പഴയതിൽ നിന്ന് വ്യത്യസ്തമായി രാത്രി വൈകിയും ആളുകൾ തെരുവിലിറങ്ങുന്നുണ്ട്. വൈദ്യുതിയും വെള്ളവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നാണ് ഇതുവരെ കണ്ടതിൽ നിന്ന് മനസ്സിലാകുന്നത് എന്നും തരൂർ വിശദീകരിക്കുന്നു.പ്രഥമ നളന്ദ സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബിഹാറിലെത്തിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. തുടര്‍ന്നു വായിക്കുക . .. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ച എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ദിവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് സംഭവം.നാല് മാസം പ്രായമുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നതിനാൽ വിമാനത്താവള അധികൃതർ ഇവരെ ജീവനക്കാർക്കുള്ള വരിയിലൂടെ പോകാൻ നിർദ്ദേശിച്ചു. എന്നാൽ പൈലറ്റ് ഉൾപ്പെടെയുള്ള ജീവനക്കാർ തങ്ങളെ മറികടന്ന് പോകുന്നത് അങ്കിത് ചോദ്യം ചെയ്തതോടെ തർക്കം ആരംഭിക്കുകയായിരുന്നു. തർക്കത്തിനിടെ പൈലറ്റ് വീരേന്ദർ സെജ്‌വാൾ അങ്കിതിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയും ചെയ്തു. ആക്രമണത്തിൽ അങ്കിതിന്റെ മൂക്കിലും വായിലും മുറിവേറ്റ്, രക്തം വന്നു. മർദിച്ച പൈലറ്റിൻ്റെ ചിത്രവും എക്‌സിലൂടെ പങ്കുവച്ചു, സംഭവം വിവാദമായതോടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിയായ പൈലറ്റിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (23-12-2025); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം... https://ksmart.lsgkerala.gov.in/ui/web-portal ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. https://upsconline.nic.in/ ഇവിടെ സന്ദര്‍ശിക്കുക. * 19 തസ്തികളില്‍ കേരള പി. എസ്. സി. വിജ്ഞാപനം ഇറക്കി. കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 13,855
|
|
വെള്ളി 1 ഗ്രാം |
₹ 234 |
|
ബി. എസ്. ഇ |
85,524.84 |
|
എന്‍. എസ്. ഇ |
26,177.15 |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ¨ National Farmers' Day (Kisan Diwas) In India, December 23 is celebrated as National Farmers' Day to honor the birth anniversary of the 5th Prime Minister, Chaudhary Charan Singh, a champion of the farming community. ¨ The Transistor (1947) The first public demonstration of the transistor happened today at Bell Labs. Without it, your E-paper wouldn't exist on a smartphone! സ്വർണം മാത്രമല്ല, പഞ്ചലോഹ വിഗ്രഹക്കടത്തും?; ആരാണ് ‘ഡി മണി’?: ശബരിമല ബന്ധം അന്വേഷിച്ച് എസ്‌ഐടി... തിരുവനന്തപുരം ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിനു നല്‍കിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. മൊഴിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍നിന്നാണോ വിഗ്രഹങ്ങള്‍ കടത്തിയതെന്നതുള്‍പ്പെടെ അന്വേഷിക്കും. സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായെന്നും വിഗ്രഹങ്ങള്‍ വാങ്ങിയത് ‘ഡി മണി’ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണെന്നുമാണു മൊഴിയില്‍ പറയുന്നത്. വായന തുടരുക . . . മാസപ്പടി’ വാങ്ങാൻ കൃത്യമായി എത്തും, വിജിലൻസിനെ കണ്ടതും പണം വലിച്ചെറിഞ്ഞു; എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ... പുതുക്കാട് (തൃശൂർ) ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടി ആയി കൈപ്പറ്റിയ 32,500 രൂപയുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്. വിജിലൻസിനെ കണ്ടയുടൻ പണം കാറിനു പുറത്തേക്കു വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി. വായന തുടരുക . . Nick Vujicic Nicholas James Vujicic (/ˈvuːɪtʃɪtʃ/ VOO-itch-itch;[1] born 4 December 1982)[2][3] is an Australian-American[4] Christian evangelist and motivational speaker of Serbian descent. Vujicic has tetra-amelia syndrome, a condition characterised by the absence of arms and legs.[5] Vujicic was born in Melbourne, Australia, in 1982 to Dušanka and Borislav Vujičić, Serbian immigrants from Yugoslavia.[6][7] He was raised Serbian Orthodox in his earliest years, but the family later converted to Protestantism.[8] Vujicic's father is a pastor in the Apostolic Christian Church.[9] Vujicic was born with tetra-amelia syndrome, a rare disability characterised by the absence of arms and legs.[10]വായന തുടരുക .. ... ഒറ്റ ദിവസം, മലയാളികൾ ലക്ഷാധിപതികൾ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്? കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ സംഘടനയുടെ കണക്കുകള്‍ പ്രകാരം 2000 ടണിലധികം സ്വര്‍ണമാണ് നിക്ഷേപമായി മലയാളികളുടെ കയ്യിലുള്ളത്. അതായത്, ഏകദേശം 20 ലക്ഷം കിലോഗ്രാം! 3.58 കോടിയാണ് കേരളത്തിലെ ഏകദേശം ജനസംഖ്യ. ഈ കണക്കുവച്ചു നോക്കിയാൽ ഓരോ മലയാളിയുടെ കയ്യിലും 55.87 ഗ്രാം സ്വർണം കാണും. ഇത് പവനിലേക്കു മാറ്റിയാൽ 6.98 വരും. അതായത്, ഓരോ മലയാളിയുടെയും കയ്യിൽ ശരാശരി ഏഴു പവൻ സ്വർണമുണ്ട്. സ്വർണം പവന് ഒരു ലക്ഷം രൂപ വിലയാകുമ്പോൾ ‘കണക്കിലെങ്കിലും’ കേരളമാകെ ലക്ഷാധിപതികളാകുമെന്നു ചുരുക്കം. അല്ലെങ്കിലും ഒരു പവൻ കയ്യിലുള്ളവരും ലക്ഷാധിപതിയാകുന്ന അവസരമാണല്ലോ ഡിസംബർ 23ലെ പകലില്‍ സ്വർണം നമുക്കു സമ്മാനിച്ചിരിക്കുന്നത്. പലരും ഈ പകലിൽ കോടീശ്വരന്മാരുമായിരിക്കുന്നു. ഒരു പവന്റെ ആഭരണം വാങ്ങാൻ ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപോലും നിലവില്‍ വായന തുടരുക . . . തദ്ദേശ തിരഞ്ഞെടുപ്പ്: തോറ്റവർക്കും പരിശീലനം നൽകാൻ കോൺഗ്രസ് ... പാലക്കാട് ജയിച്ചവർക്കൊപ്പം തോറ്റവർക്കും പരിശീലനം നൽകി അവരെയും തദ്ദേശഭരണ പ്രവർത്തനത്തിൽ പങ്കാളികളാക്കി സജീവമാക്കി നിർത്താൻ കോൺഗ്രസിന്റെ പദ്ധതി. അംഗങ്ങളെ ഡിജിറ്റൈസേഷൻ ഉൾപ്പെടെ പഠിപ്പിക്കും. പഞ്ചായത്തിരാജ് വിദഗ്ധൻ ഡോ.പി.പി.ബാലൻ ഡയറക്ടറായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തിനു മൊഡ്യൂൾ തയാറായി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ എസ്ഐടിക്ക് മേൽ സമ്മർദം ചെലുത്തുന്നു: സതീശൻ തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടനിലക്കാര്‍ വഴി ഇടപെടല്‍ നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ വന്‍ സമ്മര്‍ദം ചെലുത്തുന്നതായി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക . . .. പാലായിൽ എല്‍ഡിഎഫ്?; ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി CPIM നേതാക്കള്‍; ഉപാധികൾ അംഗീകരിച്ചതായി സൂചന കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം നേതാക്കള്‍. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. വായന തുടരുക. . . . കേരളത്തിന്റെ മണ്ണ് എങ്ങനെ ആൾക്കൂട്ട ആക്രമണത്തിന് പാകപ്പെട്ടു എന്ന് ഗൗരവമായി വിലയിരുത്തണം; ടി സിദ്ദിഖ് എംഎൽഎ തിരുവനന്തപുരം: പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നപ്പോള്‍ അതിനെതിരെ ഒറ്റയ്ക്കും കൂട്ടായും പ്രതിഷേധിച്ചവരാണ് മലയാളികളെന്നും അത് കേരളത്തിലും നടന്നുവെന്നത് ഭീതി ജനിപ്പിക്കുന്നുവെന്നും ടി സിദ്ദിഖ് പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,01,600 രൂപ ഒരു പവൻ സ്വര്‍ണത്തിന് ഇന്നത്തെ വില 1,01,600 രൂപ . ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12,700 രൂപ നൽകണം. കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണ വില മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബർ 15 നാണ് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നത്.അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 23, ചൊവ്വാഴ്ച അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹം; കേരളത്തിലെ രാഷ്ട്രീയ സാഹചര്യം UDF ന് അനുകൂലമാണ്, സി കെ ജാനു യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകിയത് സ്വാഗതാർഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി അധ്യക്ഷ സി കെ ജാനു. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിർത്തുന്ന സമീപനം സ്വീകരിക്കുന്നു. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാർഥ്യമാണ്. എന്നാൽ അതിനു ശേഷം യുഡിഎഫിൽ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു വയനാട്ടിൽ പറഞ്ഞു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്നും രാഷ്ട്രീയഹത്യയ്ക്ക് അവസരം നൽകില്ലെന്നും നിയമപരമായ സർക്കാരും സ്വതന്ത്ര ജുഡീഷ്യറിയും ഉള്ളപ്പോഴേ മടങ്ങൂ എന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. ദില്ലിക്കു പുറമെ അഗർത്തല, സിലിഗുഡി എന്നിവിടങ്ങളിലെ വീസ സർവ്വീസും ബംഗ്ളദേശ് നിർത്തിവെച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വീസ സർവ്വീസ് നിർത്തിവയ്ക്കുന്നതായി ബംഗ്ളദേശ് അറിയിച്ചത്. ബംഗ്ളദേശ് ഹൈക്കമ്മീഷനു മുന്നിൽ കഴിഞ്ഞ ദിവസം ഇരുത്തഞ്ചിലേറെ പേർ പ്രകടനം നടത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ബംഗ്ളദേശിൽ ഹിന്ദു യുവാവിൻറെ കൊലപാതകത്തിൽ പ്രതിഷേധിച്ചവരെ ഉടൻ മാറ്റിയെന്നും ഇവർ തള്ളിക്കയറാൻ ശ്രമിച്ചില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നു വായിക്കുക..... മഴമാറി മാനം തെളിഞ്ഞു; ധനുമാസക്കുളിരിൽ മലയോര ജില്ലകൾ സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം മലയോര ജില്ലകളിൽ തണുപ്പ് തുടരുകയാണ്. വായന തുടരുക.... ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചയാൾ അറസ്റ്റിൽ; വിവിധ വകുപ്പുകൾ ചുമത്തി കേസ് പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് തിങ്കളാഴ്ച പറഞ്ഞു. ഞായറാഴ്ച രാത്രി കുട്ടികളടങ്ങുന്ന കരോൾ സംഘം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം. പ്രതിയെ അശ്വിൻ രാജ് എന്ന് തിരിച്ചറിഞ്ഞു. ആർഎസ്‌എസിന് ശക്തമായ സാന്നിധ്യമുണ്ടെന്ന് കരുതുന്ന പ്രദേശത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പരാതി പ്രകാരം, പ്രതി കരോൾ സംഘത്തെ നേരിടുകയും അവരുടെ ബാൻഡ് സെറ്റും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. ‘കുട്ടികൾ കള്ളുകുടിച്ചാണ് കരോൾ നടത്തിയത്’; പരാമർശത്തിൽ മലക്കം മറിഞ്ഞ് സി കൃഷ്ണകുമാർ പാലക്കാട്ടെ കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. തുടര്‍ന്നു വായിക്കുക . .. |
|
വിഷയ സൂചിക ജില്ല വാര്‍ത്തകള്‍ സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍ ഓഹരി വിപണി ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Nick Vujicic മൂന്നാറിലെ കൊടും തണുപ്പ്: തേയില കൃഷിക്ക് തിരിച്ചടി, ലോക്ഹാർട്ട് എസ്റ്റേറ്റിൽ 30 ഏക്കറിലധികം കൃഷി നശിച്ചു. മൂന്നാർ, കേരളം: മൂന്നാറിലെ കൊടും തണുപ്പ് ഈ മേഖലയിലെ തേയില വ്യവസായത്തിന് തിരിച്ചടിയായി മാറുകയാണ്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുന്ന തണുപ്പ് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ടെങ്കിലും, അത് തേയില കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. താപനില കുറയുമ്പോൾ, തേയിലച്ചെടികളിൽ മഞ്ഞിന്റെ പാളികൾ രൂപം കൊള്ളുന്നു. സൂര്യപ്രകാശത്തിൽ ഇവ ഉരുകുമ്പോൾ, സസ്യങ്ങൾ ഉണങ്ങി വാടിപ്പോകുന്നു, ഇത് എസ്റ്റേറ്റുകൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. വായന തുടരുക . . . ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്, 27 ഇടത്ത് എക്യുഐ 400ന് മുകളിൽ ; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്... ന്യൂഡൽഹി വായുമലിനീകരണം അതിരൂക്ഷമായ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. '>വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു. ഡൽഹിയിലെ 27 കാലാവസ്ഥാ സ്റ്റേഷനുകളിൽ വായു ഗുണനിലവാര ഇൻഡക്സ് (എക്യുഐ) 400ന് മുകളിലെത്തി. വായന തുടരുക . . . ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ വിവരമറിയും’; ആഫ്രിക്കക്കാരന് ബിജെപി കൗൺസിലറുടെ ഭീഷണി, വിവാദമായതോടെ വിശദീകരണം. ന്യൂഡൽഹി ‘മുഛെ നഹി മാലൂ’– എന്ന് ആരെങ്കിലും ഇവരോട് ഒന്നു പറഞ്ഞുകൊടുക്കൂ എന്ന ദയനീയ ഭാവമാണു മുഖത്ത്, പക്ഷേ ഇംഗ്ലിഷ് തന്നെ കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശിക്കു ബിജെപി കൗൺസിലറുടെ കോപത്തിനു മുന്നിൽ വിശദീകരിക്കാൻ വാക്കുകളില്ലാതെ പോയി. ‘ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കിൽ വിവരമറിയും’– എന്നായിരുന്നു കൗൺസിലർ രേണു ചൗധരിയുടെ ഭീഷണി. < തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 തങ്ക അങ്കി ഘോഷയാത്രയ്ക്ക് ആറന്മുളയിൽ തുടക്കമായി; സന്നിധാനത്തെത്തുന്നത് 26ന്... ആറന്മുള ∙ ശബരീശ വിഗ്രഹത്തിൽ മണ്ഡല പൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് ഘോഷയാത്ര. നാലു ദിവസം നീണ്ടു നിൽക്കുന്ന ഘോഷയാത്ര രാവിലെ ഏഴിനാണ് പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടത്. രാവിലെ 5 മുതൽ 7 വരെ ക്ഷേത്രാങ്കണത്തിൽ തങ്ക അങ്കി ദർശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാല രാമവർമ ശബരിമലഅയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി നടയ്ക്കു വച്ചതാണ് തങ്ക അങ്കി. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഘോഷയാത്ര 26 ന് പമ്പയിൽ എത്തും. വായനതുടരുക ...... ക്രിസ്മസ് അവധി: യാത്ര മുടക്കേണ്ട, കണ്ണൂർ, കൊല്ലം യാത്രയ്ക്ക് സ്പെഷലുണ്ടേ...... ബെംഗളൂരു ക്രിസ്മസ് അവധിയോടനുബന്ധിച്ചു നാട്ടിൽ പോകുന്നവർക്കും മടങ്ങിയെത്തുന്നവർക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊല്ലത്തേക്കും പ്രത്യേക ട്രെയിൻ അനുവദിച്ചു. കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സർവീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന ഒട്ടേറെ പേർക്ക് ആശ്വാസമാണ് ഈ ട്രെയിനുകൾ. < വായനതുടരുക ...... മുന്നണി വിപുലീകരണം: ‘ചെറിയ’ കൂട്ട്, വലിയ നോട്ടം; ഗെയിംപ്ലാനുമായി യുഡിഎഫ്... തിരുവനന്തപുരം ചെറുകക്ഷികളെയടക്കം സഹകരിപ്പിച്ച് പരമാവധി വളർന്നു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ്. അതിന്റെ ആദ്യ പടിയാണ് പി.വി.അൻവർ, സി.കെ.ജാനു എന്നിവരെ ഒപ്പംകൂട്ടാനുള്ള തീരുമാനം. യുഡിഎഫിലേക്കില്ലെന്ന് കേരള കാമരാജ് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കിയതോടെ അദ്ദേഹത്തിനു മുന്നിൽ വാതിലടച്ചു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങള്‍ മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്ന ഉപദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഓട്ട മത്സരത്തിലാണെങ്കില്‍ ഓടി ജയിക്കാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വായന തുടരുക . .. വിഎസ്‌ഡിപിയെ ഇനി മുന്നണിയുടെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ് എൻഡിഎ ഘടകകക്ഷിയായ വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. അതേസമയം യുഡിഎഫിന് അയിത്തം ഒന്നും കല്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുക എന്നതും യുഡിഎഫിന് വന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കുകയെന്നുമാണ്. എൻഡിഎയിലുള്ള അതൃപ്തി പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞാൽ തുടരും. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്വതന്ത്രരായി തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫ് പ്രവേശനം വിവാദമായ സാഹചര്യത്തിൽ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കുകയായിരുന്നു വിഷ്ണുപുരം ചന്ദ്രശേഖർ. തുടര്‍ന്നു വായിക്കുക . .. Todays Special GK മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം നിർണ്ണയിക്കുന്നതിനായി റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന നടത്തും മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങൾ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുന്നതിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും. സിമൻറ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിർമ്മാണത്തിനുപയോഗിച്ച സുർക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകൾ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ദില്ലി സി എസ് എം ആർ എസ് ഇൽ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) കസ്റ്റഡി തർക്കം, പൊലീസ് ഇടപെടൽ, ഒടുവിൽ ദുരന്തം: രാമന്തളിയിൽ സംഭവിച്ചത് എന്ത്?... കണ്ണൂർ∙ പയ്യന്നൂർ രാമന്തളിയിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് പാലിൽ വിഷം നൽകിയ ശേഷമാണ് അച്ഛനും മുത്തശ്ശിയും തൂങ്ങി മരിച്ചതെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രിയാണ് രാമന്തളി വടക്കുമ്പാട് റോഡിനു സമീപത്തെ കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിമരിച്ച നിലയിലും കുട്ടികൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായിരുന്നു. മുറിയിലെ മേശയിൽ കീടനാശിനിയുടെ കുപ്പി പൊലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്കു നൽകിയെന്നാണ് പൊലീസിന്റെ നിഗമനം. വായന തുടരുക . . ‘രാസലായനി’യിൽ എസ്‌ഐടിക്ക് വിശ്വാസം പോരാ; സ്വർണപ്പാളിക്ക് പിന്നെന്ത് സംഭവിച്ചു?... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല; വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാരുടെ പിന്തുണയാണ് മിനി മോൾക്ക് അനുകൂലമായത്. ലത്തീൻ സമുദായം എന്നതും അനുകൂലമായി. രണ്ടാമത്തെ ടേം ഷൈനി മാത്യുവിന് നൽകാനും ധാരണയായി. ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ. നിലപാട് ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വായന തുടരുക . .. We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ‘ഇന്ത്യൻ ജനാധിപത്യം തകർന്നു; തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി’; ജർമ്മനിയിൽ രാഹുൽ ഗാന്ധി ഇന്ത്യൻ ജനാധിപത്യം തകർന്നുവെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ബിജെപി കയ്യടക്കി കഴിഞ്ഞു. ആഗോള ജനാധിപത്യ വ്യവസ്ഥയ്ക്കെതിരായ ആക്രമണം ആണ് ബിജെപി നടത്തുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജർമ്മനിയിലെ സംവാദ പരിപാടിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |