24

1199 എടവം 10

മെയ് 2024

വെള്ളിയാഴ്ച

ലക്കം 1 വാല്യം 12

പേജുകള്‍ : 2

ഇ-മെയില്‍

(22-05-2024 തുടർച്ച)

അടുത്ത ബോക്സിനു നേരെ ഇടതു വശത്ത് SUBJECT എന്നെഴുതി കാണും. ഈ ബോക്സില്‍ മെയിലിന്‍റെ വിഷയം അല്ലെങ്കില്‍ റഫറന്‍സ് വിവരങ്ങള്‍ നല്‍കാം. നിർബന്ധമല്ല. എന്നാല്‍ വിഷയം സൂചിപ്പിച്ചിട്ടുണ്ടെങ്കില്‍ സ്വീകർത്താവിന്‍ മെയില്‍ തുറക്കാതെ തന്നെ വിഷയം മനസ്സ്ലാക്കാം. ആയതിനാല്‍ വിഷയം രേഖപ്പെടുത്തുന്നത് നന്നായിരിക്കും.

അടുത്ത വലിയ ബോക്സാണ് മെയിലിന്‍റെ ബോഡി. ഇവിടെയാണ് മെയിലിന്‍റെ വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നത്.

മെയിലിന്‍റെ ബോഡി എന്നുവെച്ചാല്‍ ആദ്യം അഭിസംബോധന ഉദാ-Dear Sir, Respected Sir, Dear (name),… etc. ഔദ്യോഗിക മെയിലുകള്‍, അപേക്ഷകള്‍ എന്നിവയില്‍ അഭിസംബോധനക്ക് മുമ്പ് സ്വീകർത്താവിന്‍റെ സാധാ അഡ്രസ്സ് സൂചിപ്പിക്കാറുണ്ട്.

അഭിസംബോധനക്കുശേഷം സൂചന എന്ന വരിയാണ് ടൈപ്പ് ചെയ്യാറുള്ളത്. ഇതില്‍ കഴിഞ്ഞ മെയിലുകളുടെ സൂചന, സ്വീകരിച്ച മെയിലുകളുടെ സൂചന തുടങ്ങിയവയുടെ നമ്പര്‍ ചേർക്കും.

അടുത്ത ഖണ്ഡിക മുതലാണ് മെയിലിന്‍റെ പ്രധാന കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഖണ്ഡിക തിരിച്ച് അവതരിപ്പിക്കുന്നത് നന്നായിരിക്കും.

അവസാന ഖണ്ഡികയില്‍ മെയിലിന്‍റെ സംഗ്രഹമാണ് രേഖപ്പെടുത്തുന്നത്.

അതായത് എന്‍റെ അപേക്ഷ മുന്‍ഗണ ക്രമത്തില്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു, അനുകൂലമായ മറുപടി പ്രതിക്ഷിക്കുന്നു,..........

അടുത്ത വരിയില്‍ വിശ്വസ്തതയോടെ, സ്നേഹം, നിങ്ങളുടെ വിശ്വസ്തന്‍, ....

അതിനുശേഷം നിങ്ങളുടെ പേരും സമ്പർക്ക നമ്പരും ടൈപ്പ് ചെയ്യണം.

(തുടരും.................)

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

 ഇവിടെ ക്ലിക്ക് ചെയുക.

ഇളവിന് പകരം പണപ്പിരിവ്: ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രിയുടെ കത്ത്

തിരുവനന്തപുരം∙ മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവിന് നിർദേശം നൽകുന്ന ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി.രാജേഷ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നൽകി. ശബ്ദ സന്ദേശത്തെക്കുറിച്ചും മദ്യനയത്തിൽ ഇളവ് വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സംഭവം ഗൂഢാലോചനയാണെന്നും പരാതിയിൽ പറയുന്നു. ഇതോടെ ബാർ കോഴ വിവാദത്തിൽ അന്വേഷണത്തിന് കളമൊരുങ്ങിയിരിക്കുകയാണ്

സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നു നേരത്തെ എം.ബി.രാജേഷ് വ്യക്തമാക്കിയിരുന്നു. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോൻ അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത്

‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം’’ – ശബ്ദസന്ദേശത്തിൽ പറയുന്നത് ഇങ്ങനെ.

സംഭവത്തിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് രാജി വയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഡിജിപിയെ സമീപിച്ചത്

കാലിക്കറ്റ് യൂണിവേഴ്സിറ്റി 2024 ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു.

വിളിക്കുക 9745397722

തീവണ്ടി, വിമാനം, ബസ്സ് യാത്ര ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

“Quality, Quantity & Punctuality No Compromise.”

 

 

 

‘മഴയെ നേരിടാൻ സജ്ജം, 3953 ക്യാംപുകൾക്ക് സ്ഥലം കണ്ടെത്തി’: മന്ത്രി രാജൻ

തിരുവനന്തപുരം∙ കനത്ത മഴയെ നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമെന്ന് മന്ത്രി കെ.രാജൻ.  രണ്ട് എൻഡിആർഎഫ് ടീമുകൾ കേരളത്തിലുണ്ടെന്നും ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു. 3953 ക്യാംപുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. കേരളത്തിലെ ഡാമുകളിൽ നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമൂഹ മാധ്യമങ്ങിൽ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇ സേവനങ്ങള്‍ വാട്ട്സപ്പില്‍ ലഭിക്കുന്നു.

9745397722

മഴയത്ത് ഓടുന്ന കാറിന്റെ ഡോറിലിരുന്ന് യുവാക്കളുടെ യാത്ര; സംഭവം നാദാപുരത്ത് -

ഓടുന്ന കാറിന്റെ ഡോറിലിരുന്ന് മഴയത്ത് യുവാക്കളുടെ സാഹസിക യാത്ര; സംഭവം നാദാപുരത്ത്

നാദാപുരം∙ തിരക്കുള്ള റോഡിലൂടെ കാറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തി യുവാക്കൾ. കല്ലാച്ചി\u002Dവളയം റോഡിലാണ് പിന്നിലെ ഡോറിലിരുന്ന് പാട്ടുപാടി യുവാക്കളുടെ അപകട യാത്ര. യാത്രയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

‘മാണിക്കെതിരെ ഉയർത്തിയത് 1 കോടിയുടെ കോഴ ആരോപണം; ഈ സർക്കാരിനെതിരെ 20 കോടിയുടെ ആരോപണം’

കൊച്ചി ∙ ബാർ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ നിലവിലുള്ള 801 ബാറുകളിൽനിന്ന് രണ്ടര ലക്ഷം രൂപ വച്ചു പിരിച്ച് 20 കോടി രൂപയുടെ ഇടപാടാണ് ബാർ കോഴയുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പറയാതെയും അവർ അറിയാതെയും ബാറുടമകൾ ഈ പണപ്പിരിവ് നടത്തില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

ഇക്കണോമിക് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് റാങ്കുചെയ്യുന്നത്

കഴിഞ്ഞ ലക്കങ്ങള്‍


(1)