(1)

നവംബര്‍ 2024 ചൊവ്വാഴ്ച

1200 ധനു 09

വാല്യം 1 ലക്കം 176

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

24

If clouds remain in the mind, water will fall from the eyes.

വെള്ളാപ്പള്ളി നടേശനെതിരെ യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സന്‍

വെള്ളാപ്പള്ളി നടേശനെതിരെ യുഡിഎഫ് കൺവീനര്‍ എംഎം ഹസ്സന്‍. വിഡി സതീശനെതിരായ വെള്ളാപ്പള്ളിയുടെ വിമർശനങ്ങളെ കോൺഗ്രസ്സ് തള്ളികളയുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അഹങ്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സാമുദായിക നേതാക്കളല്ലെന്ന് പറഞ്ഞ ഹസ്സൻ, രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

സ്വര്‍ണ സ്‌കൂട്ടറുമായി ഒല എത്തുന്നു

ഇന്ത്യയിലെ വില്‍പന, സേവന ശൃംഖല 4000 ആയി വിപുലീകരിക്കാന്‍ ഒരുങ്ങി ഒല ഇലക്ട്രിക്. എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലേക്കും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുന്നതിന് നടത്തുന്ന #സേവിംഗ്‌സ് വാലസ്‌കൂട്ടര്‍ പ്രചാരണത്തിന്റെ ഭാഗമായാണ് ഡിസംബര്‍ 25ന് വില്‍പന, സേവന ശൃംഖല നാലായിരമായി ഉയര്‍ത്തുന്നത്. ആഗോളതലത്തില്‍ തന്നെ ഇവി വിതരണം അതിവേഗം നടപ്പാക്കുന്ന ഒന്നാണ് ഇത് എന്നാണ് ഒല ഇലക്ട്രിക് പറയുന്നത്. സേവിംഗ്‌സ് വാലസ്‌കൂട്ടര്‍ പദ്ധതിയുടെ ഭാഗമായി യഥാര്‍ത്ഥ 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ എസ് 1 പ്രോയുടെ പരിമിത ‘സോന’ പതിപ്പും കമ്പനി അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാന സര്‍പ്രൈസ് എന്ന നിലയില്‍, #OlaSonaContest വഴി കമ്പനി ഒല എസ് 1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ ഒല എസ് 1-നൊപ്പം ഒരു റീല്‍ പോസ്റ്റ് ചെയ്യണം അല്ലെങ്കില്‍ ഒല സ്റ്റോറിന് പുറത്ത് ഒരു ചിത്രം/സെല്‍ഫി ക്ലിക്കുചെയ്ത് #OlaSonaContest ഉപയോഗിച്ച് ഒല ഇലക്ട്രിക്കിന് ടാഗ് ചെയ്യണം. ഡിസംബര്‍ 25-ന് ഒല സ്റ്റോറുകളിലുടനീളം സംഘടിപ്പിക്കുന്ന സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരത്തിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം സൈബർ പോലീസിന് ദേവസ്വം ബോർഡ് പരാതി നല്‍കി

ശബരിമല നട ഇന്ന് അടയ്ക്കുമെന്ന് വ്യാജ പ്രചാരണം സൈബർ പോലീസിന് ദേവസ്വം ബോർഡ് പരാതി നൽകി. സൂര്യഗ്രഹണം ആയതുകൊണ്ട് നട അടച്ചിടും എന്നായിരുന്നു പ്രചാരണം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രണ്ട് വർഷം മുമ്പുള്ള വാർത്തയാണ്. പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താല്പര്യമുണ്ടെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. വായന തുടരുക . ..

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ജനുവരി 22ന്  സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കുന്നു

ജനുവരി 22ന്  സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാർ പണിമുടക്കുന്നു . സ്റ്റേറ്റ് എംപ്ലോയീസ്  ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ‘അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്.ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. വായന തുടരുക. . .

എൻസിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രിയുടെ നിർദേശം

കൊച്ചി: എൻസിസി സംസ്ഥാന ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ ബിന്ദു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി  ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി അറിയിച്ചു. തുടര്‍ന്നു വായിക്കുക . . .

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷന്‍

ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു.  കൂടുതല്‍ വായിക്കുക................

VHP പ്രവര്‍ത്തകര്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; പ്രതിഷേധവുമായി യുവജന സംഘടനകള്‍; ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും സൗഹൃദ കാരള്‍ ഇന്ന്

പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം VHP പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെ സൗഹൃദ കാരള്‍ സംഘടിപ്പിക്കൊരുങ്ങി യുവജനസംഘടനകള്‍. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും ഇന്ന് സൗഹൃദ കാരള്‍ സംഘടിപ്പിക്കും. അധ്യാപക സംഘടനയും പ്രതിഷേധിക്കും. ഒന്‍പത് മണിക്കാണ് ഡിവൈഎഫ്‌ഐയുടെ പരിപാടി. 10 മണിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിയുമുണ്ട്.  വായന തുടരുക . . .

 

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിഷപ്പുമാര്‍ ക്കൊപ്പമുള്ള ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിഷപ്പുമാര്‍ ക്കൊപ്പമുള്ള ക്രിസ്തുമസ് വിരുന്നിനെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. ദില്ലിയില്‍ നടന്നത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക്‌‌ മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാർ മിലിത്തിയോസിന്റെ പരിഹാസം. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

ഡാറ്റ വേണ്ടാത്തവര്‍ ഇനി പണം നല്‍കണ്ട!ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്കായി മൊബൈല്‍ സേവന ദാതാക്കള്‍ വോയ്‌സ് കോളുകള്‍ക്കും എസ്എംഎസിനും പ്രത്യേക മൊബൈല്‍ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ്. പ്രത്യേക റീചാര്‍ജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടുകയും ചെയ്ത് താരിഫ് ചട്ടങ്ങള്‍ ട്രായ് ഭേദഗതി ചെയ്തു. വോയ്‌സ്, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണം. 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ ഭേദഗതി. നിലവില്‍ കമ്പനികള്‍ നല്‍കുന്ന റീച്ചാര്‍ജ് പ്ലാനുകള്‍ മിക്കതും വോയ്സ് കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ്, ഒടിടി സബ്സ്‌ക്രിപ്ഷന്‍ എന്നിവ കൂട്ടിച്ചേര്‍ത്താണ്. സ്പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധിയാണ് പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയര്‍ത്തിയത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​നവകേരള സദസ് സമ്പൂർണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ വിമർശനം

പാലക്കാട്: നവകേരള സദസ് സമ്പൂര്‍ണ പരാജയമെന്ന് സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതല്‍ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തില്‍ വിമർശനമുയര്‍ന്നു. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

ലാൻഡിംഗ് കഴിഞ്ഞാൽ വെറും 15 മിനിറ്റില്‍ എത്താം, പ്രിമിയം ലക്ഷ്വറിയിലേയ്ക്ക് സ്വാഗതം; വികസനക്കുതിപ്പുമായി സിയാല്‍

കൊച്ചി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഊർജിത ശ്രമങ്ങൾ മുന്നേറുന്നു. സിയാലിന്റെ പുതിയ സംരംഭമായ ' താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ' ഡിസംബർ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്ക് പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പിലാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോൾ താജ് ഹോട്ടൽ സമുച്ചയം ഉദ്ഘാടന സജ്ജമാക്കുന്നത്.  മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടല്‍,  തുടർ-നിക്ഷേപ/ നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ)താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുകയായിരുന്നു.  വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

കണ്ണൂരിൽ എസിപിയെയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന് എസ്ഐയുടെ പരാതി; അബിൻ വർക്കിക്കെതിരെ കേസ്

കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കിക്കെതിരെ കേസെടുത്തു. കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് അബിൻ വർക്കി മാധ്യമങ്ങളെ കണ്ടിരുന്നു. ഈ സമയത്ത്, പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി പി ഷമീലിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതല്‍ വായിക്കുക. .

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്ര സഹായം ഇല്ലാതെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിൽ ആണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  വായന തുടരുക ......

 

ആഘോഷങ്ങൾക്കെതിരെയുള്ള സംഘ പരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള സംഘ പരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണ്സം, സ്കാരശൂന്യരുടെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഫെയ്സ്ബുക്കിൽ ക്രിസ്‌മസ് ആശംസ പങ്കുവെച്ച് എഴുതിയ കുറിപ്പിലാണ് ആക്രമണങ്ങളെ അദ്ദേഹം നിശിതമായി വിമർശിച്ചു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റാണ് ഡിജിപിക്ക് പരാതി നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. കോൺഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞത് പാർട്ടി ലൈൻ തന്നെയാണെന്നായിരുന്നു നേതാക്കൾ കൂട്ടത്തോടെ ഉറപ്പിച്ച് പറഞ്ഞത്. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവൻ്റെ പരാമർശത്തെ സിപിഎം നേതാക്കൾ ന്യയീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാ‍‍ർട്ടിയുടെ നയം മാറ്റത്തിൻ്റെ ഭാഗമായിട്ടാണ് വിലയിരുത്തല്‍. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും.ചോദ്യപേപ്പർ ചോർച്ച വിവാദത്തില്‍ എംഎസ് സൊല്യൂഷൻ സിഇഒയുടെ രണ്ട് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പർ ചോർന്നതിൽ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്ക് അയക്കും. എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത നിലയിലാണ്. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 24, ചൊവ്വ

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ക്രിസ്മസ് ആഘോഷത്തില്‍    ക്രൈസ്തവ വിശ്വാസികൾക്കൊപ്പം  പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്രിസ്മസ് ആഘോഷത്തിൽ    ക്രൈസ്തവ വിശ്വാസികൾക്കൊപ്പം  പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി. സജീവശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത്‌ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വായന തുടരുക. ...

കൊച്ചിയിൽ ക്രിസ്മസ്-പുതുവത്സര തിരക്കിനിടയിൽ ബുദ്ധിമുട്ടേണ്ട; കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോ

കൊച്ചി: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് കൊച്ചി മെട്രോ കൂടുതൽ സർവീസ് നടത്തും. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 സർവീസുകൾ കൂടുതലായി ഉണ്ടാകും. പുതുവത്സരദിനത്തിൽ പുലർച്ചെ വരെ സർവീസ് നടത്തും. അവസാന സർവീസ്  തൃപ്പൂണിത്തുറയിൽ നിന്നും പുലർച്ചെ 1.30 നും ആലുവയിൽ നിന്നും 1.45 നും ആയിരിക്കും. 

തുടര്‍ന്നു വായിക്കുക. ..

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം ശ്രദ്ധയിൽപ്പെട്ടിട്ടില്ല, ആഘോഷിക്കാന്‍ എല്ലാവർക്കും അവകാശമുണ്ട്: ഗവർണര്‍

തിരുവനന്തപുരം: പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. നിരുത്തരവാദികളായ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ എന്ത് പ്രതികരിക്കാനാണ്. ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.  വായന തുടരു . . ..

വര്‍ഗീയ രാഷ്ട്രിയം പറയാന്‍ എ ടീം ഉള്ളപ്പോള്‍ സിപിഐഎം നേതാക്കള്‍ ബി ടീം ആവാന്‍ ശ്രമിക്കരുത്' ; രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം

സിപിഐഎമ്മിന് രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണ കൊണ്ടാണെന്ന എ വിജയരാഘവന്റെ പ്രസ്താവന മുസ്ലീം വിരുദ്ധതയും വെറുപ്പും നിറഞ്ഞത് എന്നാണ് വിമര്‍ശനം. ന്യൂനപക്ഷത്തിന് എതിരെ വര്‍ഗീയ ആരോപണം ഉന്നയിച്ചാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ എങ്കില്‍ അത് തിരുത്തണം എന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വായന തുടരുക ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.