|
25 |
|
1199 എടവം 11 |
|
മെയ് 2024 |
|
വെള്ളിയാഴ്ച |

|
ലക്കം 1 വാല്യം 13 |
|
പേജുകള്‍ : 2 |
|
ഇ-മെയില്‍ (24-05-2024 തുടർച്ച) മെയിന്‍ ബോഡി ചതുരം താഴെ കാണുന്നത് ഫോർമാറ്റിങ്ങ് ബാർ ആണ്. ഇതില്‍ undo, redo, font, font size, Bold, italics, underline, character color തുടങ്ങി മെയില്‍ ചന്തം പിടിപ്പിക്കുന്നതിനുള്ള ടൂള്‍ ലഭ്യമാണ്. (മൈക്രോസോഫ്റ്റ് വേഡില്‍ കാണുന്ന ഫോർമാറ്റിങ്ങ് ബാർ ആണ് ഇത്.) ഈ ബാറിന് താഴെ send ബട്ടണ്‍ കാണാം. എല്ലാം കഴിഞ്ഞതിനുശേഷം ഈ ബട്ടണ്‍ അമർത്തിയാല്‍ മെയില്‍ സ്വീകർത്താക്കള്‍ക്ക് അയക്കും. Ctrl+Enter ഷോർട്ട് കട്ടാണ്. അയക്കുവാനുള്ള ബട്ടന്‍റെ ഇടതുവശം ചേർന്ന് കുറച്ച് ബട്ടണുകളുണ്ട്. ഇവ 1. വീഡിയോ / സ്ക്രീന്‍ ഷോർട്ട് മെയില്‍ കൂട്ടി ചേര്‍ക്കാനുള്ളതാണ്. 2. മുകളില്‍ പ്രസ്താവിച്ച ഫോർമാറ്റിങ്ങ് ടൂള്‍ ഓണ്‍ / ഓഫ് ചെയ്യാനുള്ളതാണ്. 3. പേപ്പർ ക്ലിപ്പിന്‍റെ ആകൃതിയലുള്ള ബട്ടനെ അറ്റാച്ച്മെന്‍റ് ബട്ടണ്‍ എന്നു വിളിക്കുന്നു. മെയിലിനോട് ചേര്‍ത്ത് ഫോട്ടോ, സർട്ടിഫിക്കറ്റുക്കള്‍, ഒപ്പുകള്‍ തുടങ്ങിയ കൂടുതല്‍ ഫയലുകള്‍ കൂട്ടിചേർക്കാനുള്ളതാണ് ഈ ബട്ടണ്‍. ജി മെയിലില്‍ 25 എം. ബി. വരെയുള്ള ഫയലുകള്‍ കൂട്ടിചേര്‍ക്കാവുന്നതാണ്. 4. ചങ്ങലയുടെ ആകൃതിയിലുള്ള ബട്ടണ്‍ മെയിലില്‍ HTML ലിങ്കുകള്‍ ചേർക്കാനുള്ളതാണ്. Ctrl+K ആണ് ഷോർട്ട് കട്ട് കീ. 6. സ്മൈലി ബട്ടണാണ്. 7. ത്രികോണാകൃതിയിലുള്ള ബട്ടണ്‍ ഗൂഗിള്‍ ഡ്രൈവില്‍ നിന്ന് ഫയലുകള്‍ ചേർക്കാനുള്ളതാണ്. 8. അടുത്ത ബട്ടണ്‍ ഫോട്ടോകള്‍ കൂട്ടി ചേര്‍ക്കാനുള്ളതാണ്. 9. താഴിന്‍റെ ആകൃതിയിലുള്ള ബട്ടണ്‍ മെയിലിന്‍റെ സ്വകാര്യ സംരക്ഷിക്കാനുള്ളതാണ്. ഇത് ക്ലിക്ക് ചെയ്താല്‍ കാണുന്ന ജാലകത്തില്‍ വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്. 10. 3 കുത്തുകളുടെ ആകൃതിയിലുള്ള ഈ ബട്ടണ്‍ ക്ലിക് ചെയ്താല്‍ പ്രിന്‍റ് തുടങ്ങി വിവിധ ഓപ്ഷനുകള്‍ ലഭിക്കുന്നതാണ്. 11. വലത്തെ അറ്റത്തെ വേസ്റ്റ് ബാസ്കറ്റിന്‍റെ ആകൃതിയുള്ള മെയില്‍ നീക്കം ചെയ്യാന്‍ (Discard) ചെയ്യാനുള്ളതാണ്. ഡ്രാഫ്റ്റ് ചെയ്ത മെയില്‍ വെണ്ടെന്ന് വെയ്ക്കാനുള്ളതാണ് ഈ ബട്ടണ്‍ ctrl+D ആണ് ഷോർട്ട് കട്ട്. (തുടരും.................) കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ സർക്കാരിൻറേത് മദ്യമൊഴുക്കിവിടാനുള്ള ശ്രമം കൊച്ചി∙ ബാർ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊഴുക്കുന്നതിനിടെ, കേരളത്തിൽ അനിയന്ത്രിതമായി മദ്യമൊഴുക്കാനുള്ള ശ്രമമാണു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റേത് എന്ന ആരോപണവുമായി സിറോ മലബാർ സഭ. എല്ലാം മാസത്തിന്റെയും തുടക്കത്തിലുള്ള ഡ്രൈ ഡേ പിൻവലിക്കുന്നതു പോലുള്ള തീരുമാനങ്ങളെ അപലപിക്കുന്നു എന്നും സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര വ്യക്തമാക്കി 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ 29 പഞ്ചനക്ഷത്ര ബാറുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് 8 വർഷം കഴിയുമ്പോൾ ലഭ്യമാകുന്ന കണക്കനുസരിച്ച് ബാറുകളും, ബെവ്കോയുടെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളുമായി 1039 എണ്ണം ഉണ്ട്. ഒന്നാം പിണറായി സർക്കാർ 5 വർഷം പൂർത്തിയാക്കുമ്പോൾ 671 ബാർ ലൈസൻസുകൾ കൊടുത്തതായിട്ടാണ് കണക്ക്. കഴിഞ്ഞ ഫെബ്രുവരിയിൽ എക്സൈസ് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞ കണക്കനുസരിച്ച് നിലവിൽ 801 ബാറുകള്‍ കേരളത്തിലുണ്ട്. ഒരു തുള്ളി മദ്യം പോലും കൂടുതലായി ലഭ്യമാക്കില്ല എന്നു പറഞ്ഞ് അധികാരത്തിലേറിയ ജനാധിപത്യ സർക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ. അവരാണ് ഇപ്പോൾ കുടുംബങ്ങളിലും സമൂഹത്തിലും അസ്വസ്ഥതയുളവാക്കുന്ന തരത്തിൽ, കേരള സമൂഹം ഒന്നാകെ ഒരു വലിയ വിപത്തായി കാണുന്ന മദ്യത്തെ അനിയന്ത്രിതമായി ഒഴുക്കാനുള്ള ശ്രമം നടത്തുന്നത് ഫാ. ആന്റണി വടക്കേക്കര മനോരമ ഓൺലൈനോട് പറഞ്ഞു. To book Travel Tickets Train, Bus and Flight Call 9745397722 Quality, Quantity & Punctuality No Compromise.
|
|
കുരുക്കി, ആ ഫോൺകോൾ... ! പോയത് പെൺസുഹൃത്തിനെ തേടി; ജനനം മുതൽ പൊലീസ് തപ്പി പോയത് പെൺസുഹൃത്തിനെ തേടി; ലക്ഷ്യം അഭയം 15ന് സംഭവം നടന്ന ശേഷം പ്രതി നേരെ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. കർണാടക ആന്ധ്രാ അതിർത്തിയിലെ റായ്ച്ചൂരിൽ ഇയാൾ മുൻപ് ജോലി ചെയ്തിരുന്നു. അന്ന് അവിടെവച്ച് പരിചയപ്പെട്ട പെൺസുഹൃത്ത് താൽക്കാലിക അഭയം നൽകുമെന്ന പ്രതീക്ഷയിലാണ് പോയത്. എന്നാൽ പൊലീസ് കാമുകിയുടെ പിന്നാലെയുമുണ്ടായിരുന്നു. കള്ളുകുടിച്ച് വീണുകിടന്നിരുന്ന ഒരാളുടെ ഫോൺ സംഘടിപ്പിച്ച് ഇയാൾ രണ്ട് സഹോദരിമാരെയും സുഹൃത്തുക്കളെയും വിളിച്ചതിൽ നിന്നാണ് പൊലീസ് ലൊക്കേഷൻ മനസിലാക്കിയത്. ലൊക്കേഷൻ പിടികിട്ടിയ പൊലീസ് ആന്ധ്രയിലെ അഡോണിയിൽ എത്തി. എന്നാൽ പിന്നീട് ഈ നമ്പർ സ്വിച്ച് ഓഫ് ആയി. 6ലേറെ നമ്പറുകളിൽ നിന്ന് ഇയാൾ നാട്ടിലേക്ക് വിളിച്ചു. എല്ലാത്തിന്റെയും ലൊക്കേഷൻ അഡോ ണിയും പരിസരങ്ങളും ആയിരുന്നു.പ്രതി പരിസരത്ത് തന്നെയുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അഡോണിയിൽ തന്നെ നിലയു റപ്പിച്ചു. വൈകിട്ടോടെ ബെംഗളൂരുവിലേക്ക് പോകാനായിരുന്നു പ്രതിയുടെ പരിപാടി. ഇതിനായി ട്രെയിൻ വിടുന്നതിന് തൊട്ടു മുൻപായി ഇയാൾ അഡോണി റെയിൽവേ സ്റ്റേഷനിൽ എത്തി. എന്നാൽ ഇയാൾ എത്തുമ്പോഴേക്കും ട്രെയിൻ പുറപ്പെട്ടിരുന്നു. മഫ്തിയിൽ കാത്തിരുന്ന പൊലീസ് സംഘം പ്രതിയെ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ നിന്നു മൽപിടിത്തത്തിലൂടെ പിടികൂടി. കൃത്യം നടന്ന ദിവസവും പിടിയിലായ ദിവസവും ഇയാൾ ധരിച്ചിരുന്നത് ഒരേ വസ്ത്ര മായതാണ് പിടികൂടൽ എളുപ്പമാക്കിയത്. പൊലീസ് നിരീക്ഷണം ജനനം മുതൽ. പ്രതിയാണെന്ന് ഉറപ്പാക്കിയതോടെ അന്വേഷണ സംഘം ജനനം മുതൽ ഇതുവരെയുള്ള ഇയാളുടെ മാപ്പ് തയാറാക്കി. കുടുംബത്തെയും ഓരോ അംഗങ്ങളെയും പഠിച്ചു. കുറ്റകൃത്യങ്ങളുടെ രീതിയും ജീവിത ക്രമവും മനസിലാക്കി കണ്ണൂർ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചു. ഒരേ പ്രദേശത്ത് നിന്നാണ് ഫോൺ വിളികളെന്നത് തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഓരോരുത്തരായി തിരിഞ്ഞ് തിരക്കേറിയ സ്ഥലങ്ങൾ അരിച്ചുപെറുക്കി. ഇതിനിടെയാണ് റെയിൽവേ സ്റ്റേഷനടുത്തുള്ള ഹോട്ടലിൽ ഇയാളെ കണ്ടെത്തിയത്. നിർണായകമായത് സൈബർ മികവ്പ്രായ പൂർത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആളെ തിരിച്ചറിയുന്നതിലും ആന്ധ്രയിൽ നിന്ന് പിടികൂടുന്നതിനും നിർണായകമായത് പൊലീസിലെ സൈബർ ടീമിന്റെ മികവ്. കാസർകോട്, കണ്ണൂർ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിർദേശത്തിൽ പ്രത്യേക സൈബർ സംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷണം മുന്നോട്ടു നീങ്ങിയത്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന കുടക് സ്വദേശി മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. എന്നിട്ടും അയാളുടെ അടുത്ത സുഹൃത്തുക്കളുടെയും ഭാര്യ യുടെയും ഫോൺ വിവരങ്ങൾ അന്വേഷണ സംഘം തുടർച്ചയായി നിരീക്ഷിച്ചിരുന്നു. 7 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് അന്വേഷണ സംഘം കാത്തിരുന്ന ഫോൺ, പ്രതി ആന്ധ്രയിൽ നിന്ന് ചെയ്യുന്നത്. നല്ല നടപ്പല്ലെന്ന് സിസിടിവി ദൃശ്യങ്ങൾ ഇരുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയെന്നു സംശയിക്കപ്പെടുന്നയാളിലേക്ക് എത്തിയത്. പിള്ളേരു പീടിക എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യത്തിൽ സംഭവദിവസം ഇയാൾ പ്രദേശത്തുള്ളതായി തെളിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു വീട്ടിൽകയറി അവിടെയുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നുകളഞ്ഞിരുന്നു.ഈ രണ്ട് സംഭവങ്ങളിലും പ്രതി ധരിച്ചിരുന്നത് ഒരേ വസ്ത്രം. നടക്കുന്നതടക്കമുള്ള ശരീര ചലനങ്ങളിലെ സാമ്യം തിരിച്ചറിഞ്ഞ അന്വേഷണ സംഘം ഉറപ്പിച്ചു. രണ്ടും ഒരാൾതന്നെ. കുടകിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് കുടക് സ്വദേശിയായ ഇയാൾ 14 വർഷങ്ങൾക്ക് മുൻപാണ് കാഞ്ഞങ്ങാടിന്റെ തീരദേശ മേഖലയിലെ സ്ത്രീയെ വിവാഹം കഴിച്ച് ഇവിടെ താമസം തുടങ്ങിയത്. ഈ ബന്ധത്തിൽ 4 മക്കളുമുണ്ട്. പ്രതിയുടെ ഭാര്യയുടെ വീടും പീഡനത്തിന് ഇരയായ കുട്ടിയുടെ വീടും തമ്മിൽ ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. അധികമാരോടും സൗഹൃദം സ്ഥാപിക്കാത്ത ഇയാൾ മറ്റാരെയും വിളിച്ചില്ലെങ്കിലും ബന്ധു ക്കളെയും കൂട്ടുകാരിയെയും വിളിക്കുമെന്ന് അന്വേഷണ സംഘത്തിന് ഉറപ്പുണ്ടായിരുന്നു. |
|
കഴിഞ്ഞ ലക്കങ്ങള്‍ |
|
(1) |
|
|