|
25 ജൂലായ് 2024 വ്യാഴാഴ്ച 1199 കർക്കിടകം 9 |

|
ലക്കം 1 വാല്യം 46 |
|
പേജുകള്‍ 3 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
When you look at the light bulb above you, you remember Thomas Alva Edison. When the telephone bell rings, you remember Alexander Graham Bell. Marie Curie was the first woman to win the Nobel Prize. When you see the blue sky, you think of Sir C.V. Raman." Abdul Kalam
|
|
(1) |
|
അർജുന്‍റെ മകനൊപ്പം മന്ത്രി; ‘സൈബർ ആക്രമണം അപലപനീയം’ :മുഹമ്മദ് റിയാസ് |
|
"അർജുന്‍റെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണം അപലപനീയമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്.കുടുംബം നൽകിയ പരാതിയിൽ ശക്തമായ നിയമ നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിഅർജുൻ്റെ കുടുംബാംഗങ്ങളെ കണ്ട കാര്യം വ്യക്തമാക്കിയത്. ‘പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളി; മുങ്ങൽ വിദഗ്ധർ ലോറിയുടെ സ്ഥാനം ഉറപ്പിക്കും’; ഡിഫൻസ് PRO ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് പുഴയിലെ കുത്തൊഴുക്ക് വെല്ലുവിളിയാകുമെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള. ഒഴുക്ക് കുറഞ്ഞാൽ ഉടൻ നാവികസേനയുടെ മുങ്ങൽവിദഗ്ധർ അടിത്തട്ടിലേക്ക് ഡൈവ് ചെയ്യുമെന്ന് അതുൽ പിള്ള ട്വന്റിഫോറിനോട് പറഞ്ഞു. മുങ്ങൽ വിദഗ്ധർ ഡൈവ് ചെയ്ത് ലോറിയുടെ സ്ഥാനം ഉറപ്പിക്കും. തിരച്ചിലിനുള്ള ഒരുക്കങ്ങൾ മേഖലയിൽ പുരോഗമിക്കുകയാണെന്ന് അതുൽ പിള്ള വ്യക്തമാക്കി. ഷിരൂരിൽ ഇന്ന് നിർണായക തെരച്ചിൽ: കയ്യകലെ അർജുൻ; കരയ്ക്കും മൺകൂനയ്ക്കും ഇടയിൽ ലോറി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു. ക്യാബിൻ ഭാഗം കൃത്യമായി അറിയാനാകും ശ്രമിക്കുക; റസ്ക്യു സംഘം മികച്ച പ്രവർത്തനം നടത്തുന്നു’: റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിനായി ഡ്രോൺ ദൗത്യത്തിനായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നിറങ്ങും. ട്രക്കിന്റെ പ്രിസൈസ് ലൊക്കേഷൻ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു. ലൊക്കേഷനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. നിപ ആശങ്ക ഒഴിയുന്നു; ആകെ 58 സാമ്പിളുകള്‍ നെഗറ്റീവ്; നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 472 പേര്‍ മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകള്‍ നെഗറ്റീവ്.എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രോഗലക്ഷണവുമായി മൂന്ന് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ( total 58 samples negative Nipah test) കൂടുതല്‍ അറിയുക. മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി മുംബൈയില്‍ യുദ്ധക്കപ്പലിന് തീപിടിച്ചതിന് പിന്നാലെ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. സിതേന്ദ്ര സിംഗ് എന്നാല്‍ സീമാനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തീപിടുത്തതില്‍ കേടുപാടുണ്ടായ ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു. (Body of missing Naval sailor of INS Brahmaputra recovered)കൂടുതല്‍ വായിക്കുക. മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ജി. സുധാകരൻ മാധ്യമങ്ങൾ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് മുൻ മന്ത്രി ജി. സുധാകരൻ. പിണറായിയുമായി മാനസിക അടുപ്പമില്ല എന്ന വാർത്ത വാക്കുകൾ വളച്ചൊടിച്ചു കൊടുത്തതാണെന്നും 62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിയെപ്പറ്റി പറയാൻ താൻ മണ്ടനാണോ എന്നും അദ്ദേഹം ചോദിച്ചു. പിണറായി വിജയനുമായി പഴയ പോലെ അടുപ്പമുണ്ടോ എന്ന ചോദ്യത്തിന്, ഞാൻ ആലപ്പുഴയിലും പിണറായി തിരുവനന്തപുരത്തുമാണെന്നാണ് മറുപടി പറഞ്ഞത്. ആ അകല്‍ചയല്ലാതെ യാതൊരു പ്രശ്നവുമില്ല എന്നായിരുന്നു അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ വാർത്ത വന്നത് പിണറായി വിജയനുമായി മാനസിക അടുപ്പമില്ലെന്ന് ജി സുധാകരൻ എന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍ ”
|
|
|
|
|