|
നവംബര്‍2025 ചൊവ്വാഴ്ച 1201 വൃശ്ചികം 09 Jumada II 03, 1447 |
|
വാല്യം 2 ലക്കം 305 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
25 |
|
"Always turn a negative situation into a positive situation." — Michael Jordan |
|
(1) |
|
വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്നു മാറ്റി; വിശദീകരണം തേടും... മലപ്പുറം വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ നിന്ന് നീക്കിയത്. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എഎംഎൽപി സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബിഎൽഒയുടെ ചുമതല നൽകി. വായന തുടരുക ...... പോഷകം ലഭിക്കാത്തതും കാരണമാകാം’: പുത്തൂരിലെ മാനുകളുടെ മരണം നുണകൊണ്ട് മറയ്ക്കുകയാണോ? ടെസ്റ്റില്ലാതെ എങ്ങനെ തെളിയും ക്യാപ്ചര്‍ മയോപതി? മാനുകൾ പോലുള്ള മൃഗങ്ങൾ ഭയന്ന്, ഹൃദയാഘാതം വന്നു മരിക്കുമോ? മൃഗങ്ങൾക്ക് സമ്മർദം വന്നു മരിക്കുന്ന സന്ദർഭങ്ങൾ എന്തെല്ലാമാണ്? അപ്പോൾ അവയുടെ ശരീരത്തില്‍ എന്താണു സംഭവിക്കുന്നത്? ആ ഘട്ടത്തിൽ അവയെ എങ്ങനെ രക്ഷിക്കാം? വിദഗ്ധ അഭിപ്രായങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ റിപ്പോർട്ടിലേക്ക്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu എൽസി ജോർജിന്റെ ഹർജി ഹൈക്കോടതി തള്ളി; കടമക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ഇല്ല... കൊച്ചി തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഹർജി തള്ളിയത്. തിങ്കളാഴ്ച സമാനവിധത്തിലുള്ള 5 ഹർജികൾ തള്ളിയിരുന്നു എന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമാണ് എൽസി ജോർജ്. കടമക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥി ഇല്ലാതായതോടെ എൽഡിഎഫും എൻഡിഎയും തമ്മിലായി മത്സരം. വായന തുടരുക . .. എസ്ഐആർ: എന്തൊരു സ്പീഡ് !; അനാവശ്യ തിടുക്കവുമായി കമ്മിഷVD... തിരുവനന്തപുരം കേരളത്തില്‍ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) എന്യൂമറേഷൻ നടപടികൾക്ക് ഡിസംബർ 4 വരെ സാവകാശമുണ്ടായിരിക്കെ, 25ന് അകം തീർക്കാൻ തിടുക്കം. എന്യൂമറേഷൻ ഫോം വിതരണം പോലും ചിലയിടത്തു പൂർത്തിയായിട്ടില്ലെങ്കിലും പൂരിപ്പിച്ചു തിരികെ ലഭിച്ച ഫോമുകളുടെ ഡിജിറ്റൈസേഷന്‍ നടപടികളിലാണ് ഇപ്പോൾ ബൂത്ത് ലവൽ ഓഫിസർമാരുടെ (ബിഎൽഒ) ശ്രദ്ധ. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സ്ഥാനാർഥി നിർണയത്തിൽ തന്നെ BJP വലിയ മുന്നേറ്റം നേടി, കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ’; എസ് സുരേഷ് കേരളത്തിൽ BJP സ്ഥാനാർഥി നിർണയത്തിൽ തന്നെ വലിയ മുന്നേറ്റം നേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. 21065 NDA സ്ഥാനാർഥികൾ ഉണ്ട്. 19871 പേർ താമര ചിഹ്നത്തിൽ മത്സരിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത് താമര ചിഹ്നത്തിൽ. വായന തുടരുക...... യുഡിഫിന്റെ ആശയ നേതൃത്വം ആയി ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി, ഇടതുപക്ഷം ഇവരുമായി ഒരു നീക്കുപോക്കും നടത്തുന്നില്ല’: എം വി ഗോവിന്ദന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അവസാനിച്ചു. ശബരിമല അയ്യപ്പൻറെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സിപിഐഎമ്മിൽ ആർക്കെങ്കിലും പങ്ക് ഉണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. പത്മകുമാർ വിഷയം ഇന്നത്തെ യോഗത്തിൽ ചർച്ച ആയിട്ടില്ല. പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആർക്കും ഒരു സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. അയോധ്യയിലെ ധ്വജാരോഹണം; നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്ന് പ്രധാനമന്ത്രി അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതോടെ ധ്വജാരോഹണം പൂർത്തിയായി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായെന്നും അയോധ്യക്ക് ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ബുധനാഴ്ച മുതൽ ക്ഷേത്രം ഭക്തർക്കായി തുറന്നു നൽകും. ശ്രീരാമ - സീത വിവാഹത്തെ അടയാളപ്പെടുത്തുന്ന വിവാഹ പഞ്ചമി ദിനത്തിലാണ് ധ്വജാരോഹണ ചടങ്ങ് പൂർത്തിയായത്. തുടര്‍ന്നു വായിക്കുക..... മെയിലുകള്‍ രഹസ്യമായി സ്‌കാന്‍ ചെയ്യുന്നുണ്ടോ? സ്മാര്‍ട്ട് ഫീച്ചറുകളെപ്പറ്റി ഗൂഗിള്‍ പറയുന്നത് ഇതാണ് ജെമിനി എഐ മോഡലിനെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ സന്ദേശങ്ങള്‍ രഹസ്യമായി സ്‌കാന്‍ ചെയ്യുന്നുണ്ടെന്ന ആരോപണം വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി ഗൂഗിള്‍ രംഗത്ത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ കമ്പനി സ്വകാര്യ ഇമെയിലുകള്‍ സ്‌കാന്‍ ചെയ്യുന്നുവെന്ന് ഒരു ബ്ലോഗ് പോസ്റ്റില്‍ ആരോപണം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക വ്യാപകമായതോടെയാണ് ഗൂഗിളിന് പ്രതികരിക്കേണ്ടിവന്നത് വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. ജിയോ 5ജി ഉപഭോക്താക്കള്‍ക്കെല്ലാം ഇനി ജെമിനി 3 എഐ മോഡലും സൗജന്യം കൊച്ചി: ജിയോ ജെമിനി ഓഫറുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. തങ്ങളുടെ ജിയോ ജെമിനി ഓഫര്‍ ഇപ്പോള്‍ ഗൂഗിളിന്റെ പുതിയ ജെമിനി 3 AI മോഡലിലേക്ക് കൂടി ലഭ്യമാക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത് വായന തുടരുക . . . നിയമങ്ങൾ അനുസരിക്കണം: ഷാങ്ഹായ് വിമാനത്താവളത്തിൽ ഇന്ത്യൻ സ്ത്രീയുടെ ആരോപണം നിഷേധിച്ച് ചൈന ഷാങ്ഹായ് വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ സ്ത്രീയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്ന ആരോപണം ചൊവ്വാഴ്ച ചൈന നിഷേധിച്ചു, അതിർത്തി അധികൃതർ ചൈനീസ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി കർശനമായി പ്രവർത്തിച്ചുവെന്ന് അവർ വാദിച്ചു. യുകെയിൽ താമസിക്കുന്ന ഇന്ത്യൻ പൗരയായ പെമ വാങ്ജോം തോങ്‌ഡോക്ക്, അരുണാചൽ പ്രദേശിൽ നിന്നുള്ള നവംബർ 21 ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് മണിക്കൂർ യാത്ര 18 മണിക്കൂർ നീണ്ടുനിന്ന ദുരിതമായി മാറിയതായി റിപ്പോർട്ടുണ്ട്. അരുണാചൽ പ്രദേശ് തന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ മാത്രമാണ് ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തന്റെ പാസ്‌പോർട്ട് 'അസാധുവാണെന്ന്' പ്രഖ്യാപിച്ചതെന്നും യാത്ര തുടരാൻ അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു.വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.മതേതര സൈന്യത്തിന് നിങ്ങൾ യോഗ്യനല്ല: ക്രിസ്ത്യന്‍ ഉദ്യോഗസ്ഥൻ്റെ പിരിച്ചുവിടൽ ശരിവെച്ച് സുപ്രീം കോടതി ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കാൻ വിസമ്മതിച്ച ഒരു ക്രിസ്ത്യൻ ആർമി ഓഫീസറുടെ പിരിച്ചുവിടൽ ചൊവ്വാഴ്ച സുപ്രീം കോടതി ശരിവച്ചു, സൈന്യം ഒരു സ്ഥാപനമെന്ന നിലയിൽ മതേതരമാണെന്നും അതിന്റെ അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. 'നിങ്ങൾ നിങ്ങളുടെ സൈനികരുടെ വികാരങ്ങളെ വ്രണപ്പെടുത്തി,' എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു, ഉദ്യോഗസ്ഥനായ സാമുവൽ കമലേശനെ കടുത്ത അച്ചടക്കമില്ലായ്മയ്ക്ക് വിമർശിക്കുകയും 'സൈന്യത്തിന് പൂർണ്ണമായും അനുയോജ്യനല്ല' എന്ന് വിളിക്കുകയും ചെയ്തു വായന തുടരുക . . . ആന്തൂരിലെ നാമനിർദേശപത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം ആന്തൂരിലെ നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളി, കോടല്ലൂര്‍ ഡിവിഷൻ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസും കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി. അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു. വായന തുടരുക . . . രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (25-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 14 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 16 ദിവസങ്ങള്‍ നാലു കോഡുകളുമായി നാലാം വഴിയേ; ആർഎസ്എസിനും മേലേ ആരാണ് കേന്ദ്രത്തെ ഉപദേശിക്കുന്നത്?... ഒന്നാം മോദിസർക്കാരിന്റെ കാലത്തു തുടങ്ങിവച്ചു, രണ്ടാം സർക്കാർ പാർലമെന്റിൽ പാസാക്കി, മൂന്നാം സർക്കാർ നടപ്പാക്കി. അതാണ് നാലു ലേബർ കോഡുകളുടെ യാത്രയുടെ ചരിത്രം. എല്ലാ കോഡും പിൻവലിക്കണമെന്ന് ഇടതുപാർട്ടികൾ; കോഡുകൾ തൊഴിലാളികൾക്കു നീതി നൽകില്ലെന്നും തങ്ങൾ കർണാടകയിലും രാജസ്ഥാനിലും ചെയ്തതൊക്കെ കണ്ടുപഠിക്കണമെന്നും കോൺഗ്രസ്; രണ്ടെണ്ണം നല്ലതാണ്, രണ്ടെണ്ണം കൊള്ളില്ലെന്ന് സംഘ്പരിവാറിലെ ബിഎംഎസ്. 29 നിയമങ്ങളിലായി ചിതറിക്കിടക്കുന്ന വ്യവസ്ഥകളെല്ലാം അടുക്കിപ്പെറുക്കി കോഡുകളാക്കണമെന്നത് 2002ൽ രണ്ടാം ദേശീയ ലേബർ കമ്മിഷൻ നൽകിയ ശുപാർശയാണ്. ആരുമതിനെ 2014 വരെ ഗൗരവമായെടുത്തില്ലെന്നു വിമർശിച്ചാണ് നിയമങ്ങൾ അടുക്കാൻ മോദി സർക്കാർ ഇറങ്ങിയത്. സുഗമമായ വ്യവസായത്തിനു സഹായിക്കുമെന്ന് തങ്ങൾ കരുതുന്ന വ്യവസ്ഥകളും കോഡുകളിൽ ഉൾപ്പെടുത്തി. എന്നാലിപ്പോൾ, പണിമുടക്കാനും തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കാനുമുള്ള അവകാശങ്ങൾക്കുമേൽ കത്തിവച്ചിരിക്കുന്നുവെന്ന് ബിഎംഎസും പറയുന്നു. വായന തുടരുക . . . പത്മകുമാര്‍ വിഷയം ചർച്ചചെയ്യാതെ സിപിഎം ജില്ല കമ്മിറ്റി; അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്... പത്തനംതിട്ട ശബരിമല സ്വർണക്കൊള്ളയിൽ മുതിർന്ന നേതാവും മുൻ ദേവസ്വം പ്രസിഡന്റുമായ എ.പത്മകുമാർ അറസ്റ്റിലായ വിഷയം ചർച്ചചെയ്യാതെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദൻ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും പത്മകുമാർ വിഷയം ചർച്ച ആയിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . Koodalmanikyam Temple Koodalmanikyam Temple is a Hindu temple in Irinjalakuda Municipality, Thrissur district, Kerala, India .[1] The temple comprises a main structure, a walled compound with citadels, and four ponds around the main structure one of which is within the walls. Koodalmanikyam Temple is the only ancient temple in India dedicated to the worship of Bharata, of Rama, however the idol is that of god Vishnu. 'Sangameshwara' ('the Lord of the Confluence') is another name associated with the deity at Koodalmanikyam. The temple is one of four in Kerala that form a set called 'nalambalam', each temple dedicated to one of the four brothers in the epic Ramayana: Rama, Bharata, Lakshmana and Shatrughna.[2] The Thachudaya Kaimal as 'Manikkam Keralar' is the spiritual chief and the temporal ruler of the Koodalmanikyam Temple and its estates.[3] The line goes back to antiquity and is mentioned in the sacred Skanda Purana. The temporal rights over the temple, that is the office of the kaimal (as opposed to 'Manikkam Keralar') and the office of 'melkoyma'.വായന തുടരുക .. ... ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്ക; നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം വീണ്ടും മാറ്റിവെച്ചു. ഡല്‍ഹി ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് ഈ വര്‍ഷം അവസാനത്തോടെ നടത്താന്‍ നിശ്ചയിച്ചിരുന്ന യാത്ര മാറ്റിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ നെതന്യാഹു ഈ വര്‍ഷം ഇന്ത്യയില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വായന തുടരുക . . . SIR ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി'; മന്ത്രി വി ശിവൻകുട്ടി എസ്ഐആർ ജോലികൾക്കായി വിദ്യാർഥികളെ നിയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എസ്ഐആർ നടപടികൾ പൂർത്തിയാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ വളണ്ടിയേഴ്സ് ആയി ആവശ്യപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്കൂളുകൾക്ക് കത്തയച്ചിരുന്നു. ഇതിലാണ് മന്ത്രിയുടെ പ്രതികരണം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me കൊച്ചി: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷ ശ്യാമള എസ് പ്രഭു രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെര്‍ളായി ഡിവിഷനില്‍ സ്വതന്ത്രയായി പത്രിക നല്‍കിയിരുന്നു. 32 വര്‍ഷം തുടര്‍ച്ചയായി ചെര്‍ളായി ഡിവിഷനില്‍ നിന്നും കൗണ്‍സിലറായിരുന്ന ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല. വായന തുടരുക . . .. ചാറ്റ് ജിപിടിക്ക് വെല്ലുവിളി, ജെമിനൈ 3 പ്രോയുടെ പിന്തുണയില്‍ Nano Banana Pro പുറത്തിറക്കി ഗൂഗിള്‍ ജനപ്രിയമായിഎഐ ഇമേജ് എഡിറ്റിങ് ടൂള്‍ നാനോ ബനാനയുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിള്‍. ജെമിനി 3 പ്രോ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാനോ ബനാന പ്രോയാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജെമിനി 3 പ്രോ ഗൂഗിള്‍ പുറത്തിറക്കിയത്. ഇതോടെ ഓഹരിവിപണിയില്‍ ആല്‍ഫബെറ്റിന് വ്യാഴാഴ്ച നാല് ശതമാനം വളര്‍ച്ചയുണ്ടായി. വായന തുടരുക. . . . കോവിഡ് കാലത്ത് നടപ്പാക്കിയ ഐഡിയ; നിരോധിച്ച കഫ്‌സിറപ്പ് കടത്തിൽ സംഘത്തലവനെ കണ്ടെത്തി യുപി പൊലീസ് ലക്‌നൗ: മാരകമായ കോഡിൻ കഫ്‌സിറപ്പ് കടത്ത് നടത്തുന്ന സംഘത്തിന്റെ തലവൻ ആരെന്ന് കണ്ടെത്തി ഉത്തർപ്രദേശ് പൊലീസ്. വാരാണസി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫാർമസൂട്ടിക്കൽ ഡീലർ ശുഭം ജെയ്‌സ്വാൾ, ഇയാളുടെ പിതാവ് ഭോല പ്രസാദ് എന്നിവരാണ് നിരോധിച്ച കഫ്‌സിറപ്പിന്റെ വിതരണത്തിന് പിന്നിലെന്നാണ് പൊലീസ് മനസിലാക്കിയിരിക്കുന്നത്. വ്യാജ കമ്പനികളുടെ ശൃംഖലയിലൂടെ അതിർത്തി കടന്നും ഇയാൾ പ്രവർത്തിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കോഡിൻ അടങ്ങിയ കഫ് സിറപ്പുകൾ ഗാസിയാബാദിലും വാരണാസിയിലുമുള്ള വെയർഹൗസിൽ നിന്നും ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും നേപ്പാളിലും വിതരണം നടത്തി വരികയായിരുന്നു. ഗാസിയാബാദിലും വാരണാസിയിലും നിരവധി എഫ്‌ഐആറുകളാണ് ജെയ്‌സ്വാളിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ ഒളിവിലായ പ്രതിയെ കണ്ടെത്താൻ യുപി പൊലീസിന്റെ ആന്റി നാർക്കോട്ടിക്ക്‌സ് ടാസ്‌ക് ഫോഴ്‌സ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ബിജെപി സ്ഥാനാർഥിയുടെ ഫ്ലെക്സും ഇല്ല, സ്ഥാപിച്ച മരവും ഇല്ല; കുറ്റി മാത്രം പാടത്ത്... കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത് 21–ാം വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരുന്ന മരം മുറിച്ചുമാറ്റി. ശ്രീനാരായണപുരം പഞ്ചായത്ത് കട്ടൻബസാർ 21–ാം വാർഡ് എൻഡിഎ സ്ഥാനാർഥി ബിജെപിയിലെ സുജിത മധുവിന്റെ ഫ്ലെക്സ് സ്ഥാപിച്ച മരമാണു മുറിച്ചു മാറ്റിയത്. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 25, ചൊവ്വാഴ്ച എത്യോപ്യയിൽ പൊട്ടിത്തെറിച്ച അഗ്നിപർവ്വതത്തിൻ്റെ ചാരം ഡൽഹിയിലെത്തി; വിമാന സർവീസുകൾക്ക് സുരക്ഷാ മുന്നറിയിപ്പ് എത്യോപ്യയിലെ ഹായ്ലി ഗുബ്ബി അഗ്നിപർവ്വതത്തിൽ പൊട്ടിത്തെറിയെ തുടർന്നുള്ള ചാരത്തിൻ്റെ ശേഖരം തിങ്കളാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെത്തി. ചെങ്കടൽ കടന്ന് മണിക്കൂറിൽ ഏകദേശം 130 കിലോമീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലേക്ക് നീങ്ങുന്ന ചാരമേഘത്തെ ഫോർകാസ്റ്റർമാർ ഒരു ദിവസമായി നിരീക്ഷിച്ച് വരികയായിരുന്നു. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ശ്രീലങ്കൻ ജയിലിൽ കഴിയുന്ന എൽടിടിഇ ബന്ധമുള്ള സ്ത്രീയ്ക്ക് ഇന്ത്യൻ വോട്ടർ ഐഡി ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ) യുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ശ്രീലങ്കൻ സ്ത്രീയുടെ കൈവശം ഇപ്പോഴും സജീവമായ ഒരു ഇന്ത്യൻ വോട്ടർ ഐഡി കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചറിയൽ രേഖ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722 നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. ഇന്നലെ ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു. രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിൻ്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്. വായന തുടരുക . . .
|
|
അമേരിക്കയിൽ സ്വന്തമായി വലിയ വീട്: പക്ഷേ കാണുന്നത്ര സുഖകരമല്ല ജീവിതമെന്ന് ഇന്ത്യൻ യുവതി... മുറ്റവും പുൽത്തകിടിയുമൊക്കെയുള്ള വലിയ വീട് പരിപാലിക്കാനുള്ള ബുദ്ധിമുട്ടാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ യുവതി വിശദീകരിക്കുന്നത്. വായന തുടരുക .... നടിയെ ആക്രമിച്ച കേസ്: ഡിസംബർ 8ന് വിധി പറയും, കേസിൽ നടൻ ദിലീപ് എട്ടാം പ്രതി... കൊച്ചി നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി പറയും. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്. നടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി എൻ.എസ്.സുനിൽ (പൾസർ സുനി) അടക്കം ഒൻപത് പ്രതികളാണു വിചാരണ നേരിട്ടത്. കേസിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസാണു സാക്ഷി വിസ്താരം പൂർത്തിയാക്കിയത് വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മമ്മൂട്ടി തിരിതെളിക്കും, മോഹൻലാൽ കൊടിയിറക്കും; പങ്കാളികളായി നാനൂറിലേറെ പ്രതിഭകൾ: മനോരമ ഹോർത്തൂസ് വ്യാഴാഴ്ച മുതല്‍ കൊച്ചി മലയാള മനോരമ ഒരുക്കുന്ന കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ ഹോർത്തൂസിന്റെ രണ്ടാം പതിപ്പ് നവംബർ 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ അരങ്ങേറും. നാനൂറിലേറെ ദേശീയ, രാജ്യാന്തര പ്രതിഭകൾ സംവദിക്കാനെത്തുന്ന മനോരമ ഹോർത്തൂസ് 27ന് രാവിലെ 10നാണ് ആരംഭിക്കുക. ഉദ്ഘാടനം അന്നു വൈകിട്ട് 6 നു രാജേന്ദ്രമൈതാനത്തു നടക്കും. ഉദ്ഘാടനം നടൻ മമ്മൂട്ടി നിർവഹിക്കുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു. വായന തുടരുക. . . . പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ല; പി.വി.അൻവർ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗം. മലപ്പുറം പി.വി.അൻവർ അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിന്റെ അസോഷ്യേറ്റ് അംഗമാകുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം അടക്കമുള്ള കൂടുതൽ കക്ഷികളെ യുഡിഎഫിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. പായസത്തിൽ മധുരം എത്ര കൂടിയാലും കുഴപ്പമില്ല എന്നും അദ്ദേഹം പറഞ്ഞു. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പാർട്ടിയോട് നീതികാണിച്ചില്ല'; പത്മകുമാറിനെതിരേ പാർട്ടിയോഗത്തിൽ എം.വി. ഗോവിന്ദന്‍ പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള ക്കേസില്‍ എ. പത്മകുമാറിനെ പൂര്‍ണമായി തള്ളാതെ സിപിഎം. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച ശേഷമേ പത്മകുമാറിനെതിരേ നടപടി കൈക്കൊള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. വിശ്വസിച്ച് ചുമതലയേല്‍പ്പിച്ചവര്‍ പാര്‍ട്ടിയോട് നീതി പുലര്‍ത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് എം.വി. ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. വായന തുടരുക . .. Todays Special GK ജെമിനി 3 യിലൂടെ ചാറ്റ്ബോട്ടുകളിൽ നിന്ന് ഏജന്റിക് എഐകളിലേക്ക്, വിപണിയിൽ ഗൂഗിള്‍ മുന്നേറുമ്പോള്‍ ആഗോള ജനറേറ്റീവ് എഐ (Generative AI) രംഗത്തെ ഗൂഗിളിന്റെ ആദ്യ യാത്ര മടിച്ചുനിന്ന ഒന്നായിരുന്നു. 2022–23 കാലഘട്ടത്തിൽ ബാർഡ് എഐയുടെ (Bard AI) അരങ്ങേറ്റം പൂർണമായി വിജയിക്കാതിരുന്നപ്പോൾ, ഗൂഗിളിന്റെ വിശ്വാസ്യതയ്ക്കും വിപണി മൂല്യത്തിനും കാര്യമായ കോട്ടം സംഭവിച്ചു. ഈ സമയത്താണ് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ആഗോള ശ്രദ്ധ നേടി കുതിച്ചുയർന്നത്. എന്നാൽ, ഈ വെല്ലുവിളികളെ ഗൂഗിൾ നിശ്ശബ്ദമായ, ഒരു തന്ത്രപരമായ നീക്കത്തിലൂടെയാണ് നേരിട്ടത്. ആഭ്യന്തര ടീമുകളെ പുനഃസംഘടിപ്പിക്കുക, ഗൂഗിൾ ബ്രെയിൻ (Google Brain), ഡീപ്പ് മൈൻഡ് (DeepMind) എന്നീ ഗവേഷണ സ്ഥാപനങ്ങളെ ലയിപ്പിക്കുക, കൂടാതെ സ്വന്തം ടിപിയു ചിപ്പ് വികസനം കൂടുതൽ ശക്തിപ്പെടുത്തുക എന്നിവയായിരുന്നു പ്രധാന നീക്കങ്ങൾ. ഒരു ദീർഘകാല, ഇക്കോസിസ്റ്റം-അധിഷ്ഠിത എഐ തന്ത്രത്തിനായി ഗൂഗിൾ തയ്യാറെടുത്തതിൻ്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ മുന്നേറ്റം. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) രാഹുലിനെതിരായ ആരോപണം: പ്രതികരിക്കാനില്ല, ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ട്; ഷാഫി പറമ്പില്‍ കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ദേശീയപാത നിർമാണത്തിനായി വൈഗൈ ത്രെഡ്സ് ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണുകടത്ത്; പ്രതിഷേധം... കൊരട്ടി വൈഗൈ ത്രെഡ്സ് ഭൂമിയിൽ നിന്നു ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾക്കായി അനധികൃതമായി മണ്ണു കടത്തിയതായി ആരോപിച്ചു നാട്ടുകാർ മണ്ണെടുക്കുന്നതു തടഞ്ഞു. എന്നാൽ മണ്ണു കടത്തിയതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു കൊരട്ടി പൊലീസ് അറിയിച്ചു. വായന തുടരുക . . ചാലക്കുടിപ്പുഴ വറ്റുന്നു; വലിയ വരൾച്ചയ്ക്കു വഴിയൊരുക്കുമെന്ന് ആശങ്ക: പ്രദേശത്തെ കിണറുകളിലും ജലനിരപ്പ് താഴ്ന്നു ചാലക്കുടി ∙ പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലെ ഷട്ടർ സ്ഥാപിക്കാൻ വൈകിയതോടെ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഇതു വലിയ വരൾച്ചയ്ക്കു വഴിയൊരുക്കുമെന്ന ആശങ്കയുണ്ട്. സമീപ പ്രദേശങ്ങളിലെ തോടുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതിനു പുറമേ ചാലക്കുടി നഗരസഭാ പ്രദേശത്തെയും മേലൂർ പഞ്ചായത്ത് പ്രദേശത്തെയും കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഈ സ്ഥിതി തുടർന്നാൽ ദിവസങ്ങൾക്കകം പ്രശ്നം അതീവ ഗുരുതരമാകും. ഒട്ടേറെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനവും ഇതു കാരണം അവതാളത്തിലാകും. വായന തുടരുക . . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722
|
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 12,704 |
|
വെള്ളി 1 ഗ്രാം |
₹ 174 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
84,587.01 |
|
എന്‍. എസ്. ഇ |
25,884.80 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |