|
26 മെയ് 2024 ഞയറാഴ്ച 1199 എടവം 12 |

|
ലക്കം 1 വാല്യം 14 |
|
പേജുകള് : 3 |
|
കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. ടൂറിസം, എക്സൈസ് മന്ത്രിമാർ അറിയാതെ മദ്യ നയം മാറ്റം നടക്കില്ല. ഇതേ മോഡൽ കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നത്. കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കാകദൃഷ്ടി നിങ്ങളുടെ മൊബൈലില് ലഭിക്കുവാന്< ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടിത്തത്തിൽ ആറ് നവജാത ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾ മരിച്ചു. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചിരുന്നുവെന്ന് പരിക്കേറ്റവർ ആരോപിച്ചു. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും, പല തവണ പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ല. അതോടൊപ്പം അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപ്പിടുത്തമുണ്ടായത്. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. To book Travel Tickets Train, Bus and Flight Call 9745397722 “Quality, Quantity & Punctuality No Compromise.” മന്ത്രിയറിഞ്ഞില്ല,മദ്യനയത്തിൽ യോഗം ചേര്ന്നത് ചീഫ് സെക്രട്ടറിയുടെ നിര്ദേശത്തിലെന്ന് ടൂറിസം വകുപ്പ്, ടൂറിസം മന്ത്രി അറിഞ്ഞുകൊണ്ടല്ല യോഗംവിളിച്ചു ചേർത്തത്. സാധാരണ രീതിയിൽ എല്ലാവർഷവും മദ്യനയവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ ഒരു യോഗം നടക്കാറുണ്ട്. അത് സാധാരണ നടപടിക്രമമെന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ അഭിപ്രായം അറിയാൻ വേണ്ടി ചീഫ് സെക്രട്ടറിയാണ് എല്ലാ വകുപ്പ് സെക്രട്ടറിമാർക്ക് യോഗം വിളിച്ച് നിർദേശം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വകുപ്പു സെക്രട്ടറിമാർ അവരുടെ വകുപ്പുകൾക്ക് കീഴിൽ അഭിപ്രായ സ്വരൂപണത്തിന്റെ ഭാഗമായി അവരുടെ മേഖലകളിൽ വരുന്ന ആളുകളെ വിളിച്ചു ചേർത്ത് യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ടൂറിസം വകുപ്പ് സെക്രട്ടറിയുടെ നിർദേശപ്രകാരം ടൂറിസം ഡയറക്ടർ യോഗംവിളിച്ചത്. ഇത് സൂം മീറ്റിങ് ആയിരുന്നു. ബാറുടമകൾ അടക്കം ഇതിൽ പങ്കെടുത്തിരുന്നു. ഇതിൽ മന്ത്രിയുടെ ഇടപെടലോ നിർദേശമോ ഒന്നും ഇല്ല എന്നാണ് ടൂറിസം വകുപ്പ് വിശദീകരിക്കുന്നത്. സൂം മീറ്റിങ് വഴി നടത്തിയ യോഗത്തിലെ അഭിപ്രായം ടൂറിസം ഡയറക്ടർ ടൂറിസം സെക്രട്ടറിക്ക് കൈമാറും. ഇത് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇതാണ് നടപടിക്രമമെന്ന് ടൂറിസം വകുപ്പ് വിശദീകരിച്ചു. |
|
തിരുവനന്തപുരത്ത് കെഎസ്യു ക്യാമ്പിൽ കൂട്ടത്തല്ല് തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നടക്കുന്ന കെ എസ് യുവിന്റെ സംസ്ഥാന ക്യാമ്പിൽ കൂട്ടത്തല്ല്. നിരവധി ഭാരവാഹികൾക്ക് പരിക്കേറ്റു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്. സംഭവത്തില് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീർ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എകെ ശശി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചു. ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം. കോട്ടയത്ത് ആളൊഴിഞ്ഞ സ്ഥലത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; കാല്പാദത്തില് മാത്രം മാംസം, അന്വേഷണം, കോട്ടയം: തലപ്പലം അറിഞ്ഞൂറ്റിമംഗലത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹാ വശിഷ്ടങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഒരു കാല്‍പാദത്തില്‍ മാത്രമാണ് മാംസം അവശേഷിച്ചിരുന്നത്. സമീപത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തിരുന്നു. തൃശ്ശൂര്&: രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസ് കമാന്‍ഡന്റായ ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി അതിക്രമം കാട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അക്കാദമി ഡയറക്ടര്‍ക്ക് പരാതി എഴുതിനല്‍കി. തൃശ്ശൂർ പോലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥയ്ക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി; ഉപദ്രവം ഓഫീസിൽ, ഈ മാസം 17-നാണ് ഉദ്യോഗസ്ഥ നില്‍നിന്ന് ആദ്യം അതിക്രമം നേരിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ചില രേഖകള്‍ പ്രിന്റെടുക്കാനുണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന്‍ കടന്നുപിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതായും പരാതിയില്‍ പറയുന്നു. ഇത് ചെറുത്ത പരാതിക്കാരി ഓഫീസില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് രണ്ടുദിവസത്തിന് ശേഷം സമാനരീതിയില്‍ വീണ്ടും ഉപദ്രവമുണ്ടായെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇനി അക്കാദമിയില്‍ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും പരാതിയില് അതേസമയം, ഉദ്യോഗസ്ഥയുടെ പരാതി ഇതുവരെ ലോക്കല്‍ പോലീസില്‍ എത്തിയിട്ടില്ലെന്നാണ് വിവരം. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് അക്കാദമി സ്ഥിതിചെയ്യുന്നിടത്തുള്ള വിയ്യൂര്‍ പോലീസിന്റെ പ്രതികരണം. എന്നാല്‍, സംഭവത്തില്‍ അക്കാദമിയില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര അന്വേഷണത്തില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയാല്‍ പരാതി ലോക്കല്‍ പോലീസിന് കൈമാറും. പരസ്യങ്ങള്ക്ക് വിളിക്കുക |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
|