Thank you for visiting.
     

നവംബര്‍2025 ബൂധനാഴ്ച 1201 വൃശ്ചികം  10

Jumada II 04, 1447

വാല്യം 2 ലക്കം 306

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

26

"If you can dream it, you can do it." — Walt Disney 

(1)

വോള്‍ക്കാനിക് ആഷ് എന്തുകൊണ്ട് വിമാനങ്ങളുടെ പേടിസ്വപ്നം?? ഇത്യോപ്യയിൽ നിന്ന് ഡല്‍ഹിയിലേക്ക് പുകപടലം എത്...

ഇടിവെട്ടിയവനെ പാമ്പു കടിച്ചതു പോലെ’ എന്നതാണ് ഇപ്പോൾ രാജ്യതലസ്ഥാനത്തെ അവസ്ഥ. മൂന്നാഴ്ചയിലേറെയായി വായു നിലവാര സൂചിക വളരെ മോശം അവസ്ഥയിൽ തുടരുന്നതിനെതിരെ ഡല്‍ഹിയിൽ കടുത്ത പ്രതിഷേധം നടക്കുന്ന സമയം. ശ്വസിക്കാൻ പോലും ബുദ്ധിമുട്ടായതോടെ സ്വകാര്യ ഓഫിസുകളിലെ ജീവനക്കാർക്ക് ഉൾപ്പെടെ സർക്കാർ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. അതിനിടെയാണ് 12,000 വർഷം നിദ്രയിലാണ്ടിരുന്ന ഹയ്‍ലി ഗുബ്ബി എന്ന അഗ്നിപർവതം ഇത്യോപ്യയില്‍ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയില്‍ പുറന്തള്ളപ്പെട്ട ചാരവും പുകപടലങ്ങളും ഏതാണ്ട് 4000 കിലോമീറ്ററോളം സഞ്ചരിച്ച് എത്തിയതാകട്ടെ ഉത്തരേന്ത്യയുടെ ആകാശത്തേക്കും. നവംബർ 24ന് രാത്രി ഏതാണ്ട് എട്ടോടെത്തന്നെ രാജസ്ഥാനു മുകളിൽ ചാരമേഖകൾ എത്തിത്തുടങ്ങിയിരുന്നു. ഡൽഹിയിലേക്ക് അതെത്തിയത് തൊട്ടടുത്ത ദിവസം, നവംബർ 25ന് രാവിലെയും. ഏതാണ്ട് 25,000 മുതൽ 45,000 അടി ഉയരത്തിലാണ് ചാരവും സൾഫർഡയോക്സൈഡും മറ്റും അടങ്ങുന്ന പുകപടലം ഇന്ത്യൻ ആകാശത്തിലൂടെ നീങ്ങുന്നത്. ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലേക്കും ഇത് എത്തുമെന്നാണ് നിഗമനം. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെയാണ് വേഗം. ഇന്ത്യൻ ആകാശത്തേക്കു കടന്ന ഈ പൊടിപലങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത് നമ്മുടെ വ്യോമഗതാഗത മേഖലയ്ക്കാണ്. നിരവധി വിമാനങ്ങളാണ് ഇതിനോടകംതന്നെ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തത്. 2010ൽ ഐസ്‍ലൻഡിലെ എയുഫിയാത്‌ലയോകുട്ടിലുണ്ടാ (Eyjafjallajökull) അഗ്നിപർവത സ്ഫോടനത്തിൽ യൂറോപ്പിലെമ്പാടുമുള്ള വ്യോമഗതാഗതം ഒരുമാസത്തോളമാണ് സ്തംഭിച്ചത് വായന തുടരുക ......

കാലു കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഈ ശീലം തുടരും; പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും...

പാലക്കാട് കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ താൻ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞത്. താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ല. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ട്; ചില വനിതാ പ്രവർത്തകർ സ്വകാര്യമായി ഇത് പറഞ്ഞിട്ടുണ്ട്'

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രം​ഗത്ത്. രാഹുലിനെതിരെ പാർട്ടിക്കുള്ളിലും ആരോപണമുണ്ടെന്നും ചില വനിത പ്രവർത്തകർ സ്വകാര്യമായി തന്നോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും സജന ബി സാജൻ റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക . ..

പാലക്കാട് കൊല്ലങ്കോട് ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ 15ഓളം അപേക്ഷകൾ കുറ്റിക്കാട്ടില്‍

പാലക്കാട്: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷകളാണ് പുഴയരികിലെ കുറ്റിക്കാട്ടില്‍ തള്ളി.

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ-വികസന വകുപ്പ് നല്‍കുന്ന ധനസഹായത്തിന് നല്‍കിയ അപേക്ഷകളാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കേരളത്തില്‍ വോട്ടറും വോട്ടും കൂടി, പക്ഷേ മത്സരിക്കാന്‍ ആളില്ല: എന്താണ് സംഭവിച്ചത്? ഈ കണക്കുകളിലുണ്ട് ഉണ്ട്

വോട്ടര്‍ കൂടി, വോട്ടും കൂടി. പക്ഷേ സ്ഥാനാർഥികൾക്ക് ക്ഷാമം നേരിടുകയാണോ? ഇങ്ങനെ ഒരു ചോദ്യം ഉയരാൻ കാരണം സ്ഥാനാർഥികളുടെ കണക്കുകളാണ്. രാഷ്ട്രീയ പാർട്ടികളോട് ചോദിച്ചാൽ ഒരു കണക്കിനാണ് സ്ഥാനാർഥികളെ കണ്ടെത്തിയതെന്ന് ചിലരെങ്കിലും പറയും. അതേസമയം മുൻ എംഎൽഎമാർ അടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സ്ഥാനാർഥികളിൽ നല്ലൊരു പങ്ക് ചെറുപ്പക്കാരുമുണ്ട്. സ്ഥാനാർഥി എന്ന സ്ഥാനത്തിന്റെ ആകർഷണീയതയ്ക്കു കുറവൊന്നുമില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. പക്ഷേ കണക്കുകൾ ഇങ്ങനെ പോയാൽ സ്ഥിതി മാറുമോ എന്ന് രാഷ്ട്രീയ പാർ‌ട്ടികളും ആശങ്കപ്പെടുന്നു. വായന തുടരുക......

ചാംപ്യൻസ് ട്രോഫിയും ഏഷ്യാകപ്പും ജയിപ്പിച്ചു; ഭാവി ബിസിസിഐയ്ക്കു തീരുമാനിക്കാമെന്ന് ഗൗതം ഗംഭീര്‍...

ഗുവാഹത്തി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ തോൽവിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീര്‍. താനുൾപ്പടെ എല്ലാവർക്കും തോൽവിയിൽ ഉത്തരവാദിത്തമുണ്ടെന്ന് ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ‘‘ഇക്കാര്യത്തിൽ കുറ്റം ഞാൻ മുതൽ എല്ലാവർക്കുമുണ്ട്. ഞങ്ങൾ നന്നായി കളിക്കണമായിരുന്നു. ഒന്നിന് 95 എന്ന നിലയിൽനിന്ന് ഏഴിന് 122 എന്ന നിലയിലേക്കു വീഴുന്നത് ഒരിക്കലും സ്വീകാര്യമല്ല. ഒരു താരത്തെ മാത്രമായി ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഞാനൊരിക്കലും ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തില്ല.’’– ഗംഭീർ പ്രതികരിച്ചു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

ഈ തെരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനല്‍ ആയിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

ഈ തെരഞ്ഞെടുപ്പിനെ ബിജെപി സെമി ഫൈനൽ ആയിട്ടല്ല, ഫൈനലായിട്ടാണ് കാണുന്നതെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 21105 വാർഡുകളിൽ എൻഡിഎ മത്സരിക്കുന്നുണ്ട് ഭരണമാറ്റം മാത്രമല്ലാതെ ഭരണ ശൈലിയിൽ കൂടെയുള്ള മാറ്റമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും കേരളത്തിൽ 95 ശതമാനം വികസനവും കേന്ദ്രം നടപ്പിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രത്തിൽ മുസ്ലിം മന്ത്രിമാർ ഇല്ലാത്തത് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണെന്നും  അതുകൊണ്ട് മുസ്ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നു വായിക്കുക.....

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തതാണെന്ന് കെ സി വേണുഗോപാൽ എംപി

എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി സസ്പെൻഡ് ചെയ്തതാണെന്ന് കെ സി വേണുഗോപാൽ എംപി. പ്രചരണം നടത്തുന്നത് സംബന്ധിച്ച് നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണ്. ഏറ്റവും ശക്തമായ നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുത്തത്. രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചു. എന്നാൽ സ്വർണ്ണപ്പാളി കേസിൽ എന്താണ് സിപിഎമ്മിന്റെ നിലപാടെന്നും കെ സി വേണുഗോപാൽ ചോദിച്ചു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

ഇന്ത്യയിൽ വർധിച്ചുവരുന്ന ഡിജിറ്റൽ തട്ടിപ്പുകളെല്ലാം തടയുന്നതിന് നടപടിയുമായി ട്രായ്

ഇന്ത്യയിൽ വർധിച്ചുവരുന്ന സ്‍പാം കോളുകൾ, വ്യാജ സന്ദേശങ്ങൾ, ഡിജിറ്റൽ തട്ടിപ്പുകൾ എന്നിവ തടയുന്നതിന് വൻ നടപടിയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. തട്ടിപ്പുകൾക്കും സ്‌പാം കോളുകൾക്കുമെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ എന്നെന്നേക്കുമായി നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി അയച്ചിരുന്ന ഒരു ലക്ഷത്തോളം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്‌തു. സൈബര്‍ തട്ടിപ്പ് നടത്തുന്നവരെ മൊബൈൽ ഫോൺ ഉപയോക്താക്കൾ ബ്ലോക്ക് ചെയ്യുക മാത്രമല്ല, ഔദ്യോഗിക ട്രായ് ഡിഎൻഡി ആപ്പ് വഴി സ്‌പാം കോളുകളും എസ്എംഎസും റിപ്പോർട്ട് ചെയ്യണമെന്നും ട്രായ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. വായന തുടരുക . . .

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് രാവിലെ 140.10 അടിയായി ഉയർന്നതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ്  നൽകി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തു. പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. വായന തുടരുക . . .

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

മതേതര സൈന്യത്തിന് നിങ്ങൾ യോഗ്യനല്ല: ക്രിസ്ത്യന്‍ ഉദ്യോഗസ്ഥൻ്റെ പിരിച്ചുവിടൽ ശരിവെച്ച് സുപ്രീം കോടതി

ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കാൻ വിസമ്മതിച്ച ഒരു ക്രിസ്ത്യൻ ആർമി ഓഫീസറുടെ പിരിച്ചുവിടൽ ചൊവ്വാഴ്ച സുപ്രീം കോടതി ശരിവച്ചു, സൈന്യം ഒരു സ്ഥാപനമെന്ന നിലയിൽ മതേതരമാണെന്നും അതിന്റെ അച്ചടക്കത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും നിരീക്ഷിച്ചു. 'നിങ്ങൾ നിങ്ങളുടെ സൈനികരുടെ വികാരങ്ങളെ വ്രണപ്പെടുത്തി,' എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു, ഉദ്യോഗസ്ഥനായ സാമുവൽ കമലേശനെ കടുത്ത അച്ചടക്കമില്ലായ്മയ്ക്ക് വിമർശിക്കുകയും 'സൈന്യത്തിന് പൂർണ്ണമായും അനുയോജ്യനല്ല' എന്ന് വിളിക്കുകയും ചെയ്തു വായന തുടരുക . . .

ആന്തൂരിലെ നാമനിർദേശപത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം

ആന്തൂരിലെ നാമനിർദേശ പത്രികയിൽ വ്യാജ ഒപ്പിട്ടവർക്കെതിരെ ക്രിമിനൽ നടപടി വേണമെന്ന് സിപിഎം. ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ തളി, കോടല്ലൂര്‍ ഡിവിഷൻ എന്നിവിടങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. മലപ്പട്ടത്തും ആന്തൂരിലും കോൺഗ്രസും കൂത്തുപറമ്പിൽ ബിജെപിയും വ്യാജരേഖ ഉണ്ടാക്കിയെന്നും സിപിഎം കുറ്റപ്പെടുത്തി. അതേ സമയം, ആന്തൂർ മുനിസിപ്പാലിറ്റിയിൽ, മൂന്ന് സിപിഎം സ്ഥാനാര്‍ഥികള്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെ 5 ഇടങ്ങളിൽ സിപിഎം വോട്ടെടുപ്പിന് മുൻപേ ജയമുറപ്പിച്ചു. വായന തുടരുക . . .

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ

രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍. പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും. വായന തുടരുക . . .

തൃശൂര്‍ ജില്ലയില്‍ ഇന്ന് (25-11-2025); അറിയാന്‍, ഓര്‍ക്കാര്‍...


 

 

ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025

തിരുവനന്തപുരം—എറണാകുളം              12 ദിവസങ്ങള്‍

തൃശ്ശൂൂര്‍-കാസറഗോഡ്                                  14 ദിവസങ്ങള്‍

ഐപിഎസ് അല്ല, റിട്ട. ഐപിഎസ്’: ബിജെപി സ്ഥാനാർഥി ശ്രീലേഖയുടെ പദവി ‘വെട്ടി’ തിരഞ്ഞെടുപ്പ് കമ്മിഷന്‍...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വായന തുടരുക . . .

ഇന്ത്യൻ ഭരണഘടന വെറുമൊരു പുസ്തകമല്ല; ഓരോ പൗരനും ബഹുമാനവും നീതിയും തുല്യതയും നല്‍കുന്ന ഉറപ്പാണത്: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന പവിത്രമായ ഉറപ്പാണ് ഭരണഘടനയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മതം, ജാതി, ഭാഷ, ദരിദ്രൻ, സമ്പന്നൻ എന്നൊന്നും നോക്കാതെ എല്ലാവര്‍ക്കും തുല്യതയും ബഹുമാനവും നീതിയും ഭരണഘടന ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായന തുടരുക . .

Kochi Metro

The Kochi Metro is a rapid transit system serving the city of Kochi in Kerala, India. It was opened to the public within four years of starting construction, making it one of the fastest completed metro projects in India.[11][6] The Kochi metro project is the first metro system in the country which connects rail, road and water transport facilities. It is also the first metro rail system in India to be operated using the Communication-Based Train Control (CBTC) signalling system, which requires minimum human intervention. The Kochi Water Metro is integrated with the Kochi Metro, which also serves as a feeder service to the suburbs along the rivers where transport accessibility is limited.[12] വായന തുടരുക .. ...

രാഹുലിന്‍റെ ശബ്ദ സന്ദേശം കേട്ടിട്ടില്ല, കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ; രമേശ് ചെന്നിത്തല

ആലപ്പുഴ: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനെ കെപിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തതാണ്. കെ സുധാകരൻ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വായന തുടരുക . . .

മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

രാജിയിലും തർക്കത്തിലും ഉലഞ്ഞ് ട്വന്റി ട്വന്റി; സാബു ജേക്കബിന്‍റേത് ഏകാധിപത്യം എന്ന് പി ഐ ഉലഹന്നാന്‍

തിരുവനന്തപുരം: ട്വൻ്റി ട്വൻ്റിക്ക് തലവേദനയായി തര്‍ക്കവും രാജിയും. ചീഫ്ര്‍കോർഡിനേറ്റര്‍ സാബു ജേക്കബ് ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നാണ് പാർട്ടി വിട്ടവരുടെ വിമർശനം. സാബു ജേക്കബിന്റെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഉണ്ടാക്കിയ തട്ടിക്കൂട്ട് സംഘടനയായി ട്വന്റി ട്വന്റി മാറിയെന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന പി ഐ ഉലഹന്നാൻ റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക . . ..

സീറ്റ് നിഷേധിച്ചത് മന്ത്രിയെ പുകഴ്ത്തിയതിനെന്ന് ആരോപണം; വിമത സ്ഥാനാർത്ഥിയെ പുറത്താക്കി കോൺഗ്രസ്

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന വിമത സ്ഥാനാർത്ഥി അഡ്വ. പി രാജീവിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് രാജീവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയകാര്യം അറിയിച്ചത്. ഈ വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചെമ്മുണ്ടവള്ളിയാണ് യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. വായന തുടരുക. . . .

ആരുടെ ബുദ്ധിയിൽ ഉദിച്ച മണ്ടൻ തീരുമാനമാണിത്? എസ്ഐആറിന് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല: വി ശിവന്‍കുട്ടി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിന് വിദ്യാര്‍ത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ മണ്ടന്‍ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും. ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടല്‍ കൊണ്ടാണ് എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു. വായന തുടരുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐ; തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരുടേതുമെന്നും ഗംഭീര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീ‍ർ. തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരുടേതുമാണ്. എന്നാൽ തുടക്കം തന്നിൽ നിന്നാണെന്നും ഗംഭീർ പറഞ്ഞു.  

എൻ്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടിൽ നിങ്ങൾക്ക് ഫലങ്ങൾ നൽകിയതും ചാമ്പ്യൻസ് ട്രോഫി ടീമിനെ പരിശീലിപ്പിച്ചതും ഞാനാണ്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ മുൻഗണന നൽകേണ്ടതുണ്ട്. എല്ലാവരും അതിൽ പങ്കാളികളാകേണ്ടതുണ്ട്. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 26, ബുധനാഴ്ച

എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി

എസ് എസ് കെ ഫണ്ടുകൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉയർത്തിയ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ബി.ജെ.പി. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന നേതൃത്വവും ഫണ്ട് തടയാൻ ശ്രമിക്കുന്നുവെന്ന മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ തള്ളി. സംസ്ഥാന സർക്കാർ അഞ്ചുവർഷം കൊണ്ട് ഒന്നും ചെയ്യാതിരുന്നതിനെ ന്യായീകരിക്കാനുള്ള 'കഥകൾ' മാത്രമാണ് ഈ ആരോപണങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി വായന തുടരുക . . .

Have Any Computer / IT Related Issues

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ബിജെപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് നിബന്ധനകൾ നിർദ്ദേശിക്കുകയാണെന്നും വരാനിരിക്കുന്ന എസ്‌ഐആർ നടപടിയില്‍ യഥാർത്ഥ വോട്ടർമാരെ നീക്കം ചെയ്യുകയാണെങ്കില്‍ രംഗത്തിറങ്ങുമെന്നും മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തന്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി മുഴുവൻ രാജ്യത്തെയും ഇളക്കിമറിക്കുമെന്നും അവർ ബിജെപിക്ക് മുന്നറിയിപ്പ് നൽകി. കൂടുതലറിയുക . . ..

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് എം വി ​ഗോവിന്ദന്‍

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് എം വി ​ഗോവിന്ദൻ. ശബരിമല അയ്യപ്പൻ്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടു കൂടാ എന്നതാണ് നിലപാടെന്നും സ്വർണക്കൊള്ളയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് എൽഡിഎഫ് മുമ്പും ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടി അന്വേഷിക്കട്ടെ. ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണം. ഒരാളെയും സംരക്ഷിക്കാൻ എൽഡിഎഫില്ല. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . ..

AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
Know the Trainer
Follow the Profile.

എന്താണ് ഭരണഘടനാ ദിനത്തിൻ്റെ ചരിത്രം? ചിത്രവിശകലനം കാണാം

എല്ലാ വർഷവും നവംബർ 26-ന് ഇന്ത്യ ഭരണഘടനാ ദിനം അഥവാ സംവിധാൻ ദിവസ് ആചരിക്കുന്നു. 1949-ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം. വായന തുടരുക . . .

 

 

 

Random Display

എസ്‌ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ അനുവദിക്കാതിരുന്നത്. എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി സംസ്ഥാനത്തിന്റെ ഹർജിയിൽ ഇടപെടണോ എന്നത് ഡിസംബർ രണ്ടിന് തീരുമാനിക്കാമെന്നും കേസ് അന്നേദിവസം പരിഗണിക്കാമെന്നും പറഞ്ഞു. എസ്‌ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ സാഹചര്യം ഉണ്ടോ എന്നത് നോക്കാമെന്നും കോടതി വ്യക്തമാക്കി വായന  തുടരുക ....

ദേശീയ സേനയേക്കാൾ വലിയ സൈന്യം, രാജ്യത്തിനകത്തെ രാജ്യം'; ഹിസ്ബുല്ലയുടെ കേന്ദ്രത്തിൽ മലയാളി യുവതി!...

ലെബനന്‍ തലസ്ഥാനമായ  ബെയ്‌റൂട്ടിൽ ആഭ്യന്തര യുദ്ധത്തിൽ തകർന്ന ഒരുപാടു കെട്ടിടങ്ങൾ കണ്ടെങ്കിലും ഇസ്രയേൽ ബോംബിട്ട ഏതേലും ഒരു കെട്ടിടം ജിജ്ഞാസയായി. പലതും വാർത്തകളിൽ കണ്ടിട്ടും കേട്ടിട്ടുമല്ലേ  ഉള്ളു. ഗൂഗിളിൽ പരിശോധിച്ച് ഒരു ലൊക്കേഷൻ കണ്ടു. എന്നാൽ ടാക്സി വിളിച്ചാൽ വരുമോ? ഇവിടത്തെ ജനങ്ങൾ “ഇസ്രയേൽ” എന്ന പേര് പോലും കേൾക്കാൻ ഇഷ്ടപ്പെടാത്ത സ്ഥലമാണല്ലോ. അവിടെ അവർ ബോംബിട്ട കെട്ടിടത്തെക്കുറിച്ച് എങ്ങനെ ചോദിക്കും? അതിനാൽ, സമീപത്തുള്ള മറ്റൊരു ബിൽഡിങ്ങിന്റെ ലൊക്കേഷൻ ഇട്ട് ടാക്സി വിളിച്ചു. എങ്കിലും ഡ്രൈവർ മുഹമ്മദ് എന്റെ കള്ളം ഉടനെ കണ്ടുപിടിച്ചു. വായന തുടരുക . . .

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

കൊല്ലത്ത് പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്‌ഐയ്ക്കുമാണ് പരിക്കേറ്റത്. വായന തുടരുക. . . .

സ്വര്‍ണ കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണം;പത്മകുമാർ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

കോഴിക്കോട്: ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ്‌ നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് സംഘടിപ്പിക്കുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. വായനതുടരുക ......

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ജമാഅത്തെഇസ്‌ലാമിയെ പ്രതിരോധിക്കണം, അത് മുസ്‌ലിംവിരുദ്ധത പച്ചക്ക് പറയുന്ന മാർക്‌സിസത്തിന് ദാസ്യവേല ചെയ്താകരുത്'

കോഴിക്കോട്: സമസ്ത നേതാക്കള്‍ക്ക് മാര്‍ക്‌സിസ്റ്റ് പ്രീണനമെന്ന് എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. മത പ്രബോധന ലേബലില്‍ വര്‍ഗീയതയും മത രാഷ്ട്രവാദവും എതിര്‍ക്കുന്നവര്‍ മാര്‍ക്‌സിസ്റ്റിന് ദാസ്യ വേല ചെയ്യുന്നത് ലജ്ജാകരമെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു. ആദര്‍ശ പ്രചാരണമെന്ന പേരില്‍ ചിലര്‍ നടത്തുന്ന ജമാഅത്ത് പ്രതിരോധം മാര്‍ക്‌സിസ്റ്റ് പ്രീണനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . ..

Todays Special GK

Kochi Metro

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ല, മാസാമാസം അഭിപ്രായം മാറ്റാറില്ല: ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ. മാസാമാസം നിലപാട് മാറ്റിപറയുന്ന ശീലം തനിക്കില്ല. മുകേഷിനെ സംരക്ഷിക്കുന്ന സിപിഐഎമ്മിന് രാഹുലിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്നും ബിന്ദു കൃഷ്ണ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

മിടുക്കർക്ക് വിദേശപഠനം ഭാരമാകില്ല; 10,000 യൂറോ സ്റ്റൈപൻഡുമായി അയര്‍ലന്‍ഡ്...

അയർലൻഡിൽ ഇനിയും സാധ്യതയുണ്ടോ? അയർലഡിലെ കരിയർ സാധ്യതകളെക്കുറിച്ച് ഏന്തെങ്കിലും പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കാണുമ്പോൾ കമന്റ് ബോക്സിൽ ചിലർ കുറിക്കുന്ന പ്രതികരണമാണിത്. വിദേശവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ട്രെൻഡിനൊപ്പം എന്നതിനു പകരം സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കുന്നതാണ് ഭാവിക്കു നല്ലത്. എങ്കിൽ കേട്ടോളൂ, കഴിഞ്ഞ വർഷം ആകെ അനുവദിച്ച 30,981 വര്‍ക്ക് പെര്‍മിറ്റുകളിൽ 38 ശതമാനം ഇന്ത്യക്കാരുടെയാണ്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് മേഖലയിലാണ് ഏറ്റവും കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ആകെ അപേക്ഷകളില്‍ മൂന്നിലൊന്നും ഇതിലാണ് അനുവദിച്ചത്. ആകെ പെര്‍മിറ്റുകളില്‍ പകുതിയും നല്‍കിയിരിക്കുന്നത് തലസ്ഥാനമായ ഡബ്ലിനിലാണ്. വായന തുടരുക . .

ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ശബരിമല സ്വര്‍ണ കൊള്ളയില്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന അന്വേഷണമാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍

ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്ത് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണമാണ്‌ നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നുംഅദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നതെന്നും, എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണ്, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നത്. പത്മകുമാർ പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് അതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതെന്നും  കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വായന തുടരുക . .

കെ സുധാകരനെ തള്ളി കെ മുരളീധരന്‍

ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് സംസാരിച്ച കെപിസിസി മുൻ അധ്യക്ഷന്‍ കെ സുധാകരനെ തള്ളി കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്പെൻഷനിലാണെന്നും  നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടിക്ക് കൂടുതൽ നടപടി സ്വീകരിക്കാൻ ഇപ്പോൾ കഴിയില്ല നിലവിൽ ചാനലിലെ ശബ്‌ദം മാത്രമേയുള്ളൂ പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്നും, രാഹുൽ നിരപരാധിയെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും രാഹുലിനെ പാർട്ടിയിൽ സജീവമാക്കണമെന്നും സുധാകരൻ പറഞ്ഞിരുന്നു. വായന തുടരുക . . .

ഉറി പവര്‍പ്ലാന്‍റ് ലക്ഷ്യം വച്ച് പാകിസ്ഥാൻ; തകർത്ത് CISF, ധീരതയ്ക്ക് പുരസ്ക്കാരം

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം കഴിഞ്ഞിട്ട് ആറ് മാസത്തിലേറെയായി, പക്ഷേ സായുധ സേനയുടെ ധീരതയുടെ കഥകൾ പുറത്ത് വരുന്നത് തുടരുകയാണ്.  മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് ഒമ്പത് ഭീകര ക്യാമ്പുകൾ നശിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, ജമ്മു കശ്മീരിലെ ഉറി ജലവൈദ്യുത പദ്ധതികൾ പാകിസ്ഥാൻ ലക്ഷ്യമിട്ടു. എന്നിരുന്നാലും, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഒരു ചെറിയ സംഘം അതിനെ സമർത്ഥമായി തടഞ്ഞു.   

നിയന്ത്രണരേഖയിലെ ഉറി ജലവൈദ്യുത പദ്ധതികൾക്ക് (UHEP-I ഉം II ഉം) സുരക്ഷ ഒരുക്കി 'മാതൃകാപരമായ' ധൈര്യം പ്രകടിപ്പിച്ചുകൊണ്ട് നിർണായകമായ ദേശീയ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിച്ചതിന് CISF-ലെ 19 ഉദ്യോഗസ്ഥർക്ക്  ഡയറക്ടർ ജനറലിന്റെ ഡിസ്ക് ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്നു വായിക്കുക . . .

Passport Service
PCC Service
Identity Certificate
Surrender certificate
Are  made available via Whats app Touch us
9745397722

 

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

12,791
+ ₹ 87 ▲

വെള്ളി 1 ഗ്രാം

176
+ ₹ 2 ▲

ഓഹരി വിപണി

ബി. എസ്. ഇ

85,609.51
+ 1,022.50 (1.21%) ▲

എന്‍. എസ്. ഇ

26,205.30
+320.50(1.24%) ▼

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.