Thank you for visiting.
Click me To
Listen Music.      

ഡിംസബര്‍ 2025 വ്യാഴാഴ്ച 1201 ധനു  11

Rajab 5, 1447

വാല്യം 2 ലക്കം 330

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

26

The only thing worse than being blind is having sight but no vision.

Helen Keller

(1)

വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയര്‍; കൊല്ലത്ത് ചരിത്രം തിരുത്തി ഹഫീസ്: കോര്‍പ്പറേഷന്‍ മേയര്‍മാരായി

കൊച്ചി: സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും തെരഞ്ഞെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി വി വി രാജേഷിനെ തെരഞ്ഞെടുത്തു. ഇതോടെ വി വി രാജേഷ് കേരളത്തിലെ ബിജെപിയുടെ ആദ്യത്തെ മേയര്‍ എന്നപേരില്‍ ചരിത്രത്തില്‍ ഇടംപിടിക്കും. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ് രാജേഷ്. സാധുവായ 97 വോട്ടുകളിൽ വി വി രാജേഷിന് 51 പേരുടെ പിന്തുണ ലഭിച്ചു. എൽഡിഎഫിലെ ശിവജിക്ക് 29 പേരുടെയും യുഡ‍ിഎഫിലെ കെ എസ് ശബരിനാഥിന് 17 പേരുടെ പിന്തുണയും ലഭിച്ചു. രണ്ട് യുഡിഎഫ് അം​ഗങ്ങളുടെ വോട്ടുകൾ അസാധുവായപ്പോൾ ഒരാൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. വായന തുടരുക ......

ശബരിമല സ്വർണക്കൊള്ള: ഡി മണിയുടെ ദൃശ്യങ്ങൾ റിപ്പോർട്ടറിന്; ചോദ്യം ചെയ്യാൻ എസ്ഐടി ദിണ്ടിഗലിൽ

ദിണ്ടിഗൽ: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രമണ്യൻ എന്നാണ് മണിയുടെ യഥാർത്ഥ പേര്. വായന തുടരുക . . .

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. വായന തുടരുക . ..

വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയിൽ തർക്കം; എൽഡിഎഫ് കൗണ്‍സിലർമാർ ഇറങ്ങി പോയി

കോട്ടയം: വൈസ് ചെയര്‍പേഴസണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാലാ നഗരസഭയില്‍ തര്‍ക്കം. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങി പോയി. വൈസ് ചെയര്‍പേഴ്‌സണ്‍ മായയ്ക്ക് യുഡിഎഫ് അംഗങ്ങള്‍ എല്ലാവരും വോട്ട് ചെയ്തില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങളില്‍ നിന്നും ഒരാള്‍ സന്ദേശം അയച്ചതായി 12-ാം വാര്‍ഡ് കൗണ്‍സിലര്‍ ടോണി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയത്. ടോണിക്കെതിരെ എല്‍ഡിഎഫ് അംഗം ബെറ്റി ഷാജു രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മായ നന്ദി പ്രസംഗം നടത്തുന്നതിന് മുന്‍പ് എല്‍ഡിഎഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി പോയി. വായന തുടരുക . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

കണ്ണൂരിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം, ലീഗ് നേതാക്കൾ ബിജെപിക്ക് വേണ്ടി വീട് കയറി വോട്ട് ചോദിച്ചു’: കെ കെ രാഗേഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിക്കാൻ കഴിയുന്ന സാഹചര്യം. കണ്ണൂരിൽ എൽഡി എഫിന് ജയിക്കാൻ കഴിയാത്തത് ആയി ഒരു മണ്ഡലവുമില്ല എന്ന് ഈ തെരെഞ്ഞെടുപ്പിലൂടെ വ്യക്തമായി. വിവാദങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്, വികസനം അല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. വായന തുടരുക......

വികെ മിനിമോൾ കൊച്ചി മേയർ; സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാതെ ദീപ്തി മേരി വർഗീസ് ഇറങ്ങിപ്പോയി

വികെ മിനിമോൾ കൊച്ചി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുത്തു. സ്വതന്ത്രൻ ബാസ്റ്റിൻ ബാബുവിൻ്റെ വോട്ട് മിനിമോൾക്ക് ലഭിച്ചതോടെ വി കെ മിനിമോൾ 48 വോട്ട് നേടി. ദീപ്തി മേരി വർഗ്ഗീസ് മിനിമോൾക്ക് വോട്ട് ചെയ്തു. സ്വതന്ത്രനും യുഡിഎഫിനെ പിന്തുണച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു. വായന തുടരുക . . .

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

സോണിയ-പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശന്‍

കൊച്ചി: സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം നിസ്സാരവൽക്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമര്‍ശിച്ചു. സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താൽ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കിൽ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്നാണ് സതീശന്‍റെ പരിഹാസം. തുടര്‍ന്നു വായിക്കുക . ...

COMPUTER

TIPS & TRICKS

Subscribe

Click Here.

Click Here.

തൃശൂര്‍ ജില്ലയില്‍ ഇന്ന് (26-12-2025); അറിയാന്‍, ഓര്‍ക്കാര്‍...

അറിയാന്‍ ഓര്‍മ്മിക്കാന്‍………………….

* മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക

* പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക.

* SIR കരട്​ വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ......

  • Thiruvananthapuram
  • Kollam
  • Pathanamthitta
  • Alappuzha
  • Kottayam
  • Idukki
  • Ernakulam
  • Thrissur
  • Palakkad
  • Kozhikode
  • Malappuram
  • Wayanad
  • Kannur
  • Kasargod

  • ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

    22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

    14,002
    + ₹ 77 ▲

    വെള്ളി 1 ഗ്രാം

    254
    + ₹ 9 ▲

    ഓഹരി വിപണി

    ബി. എസ്. ഇ

    85,041.45
    - 367.25 (0.43%) ▼

    എന്‍. എസ്. ഇ

    26,042.30
    - 99.80(-0.38%) ▲

    ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം.
    മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്.
    താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക.

    ഇന്നത്തെ പ്രത്യേകത

    ¨ Boxing Day: Celebrated across the Commonwealth (UK, Canada, Australia, New Zealand, etc.). Historically, this was a day for servants and tradespeople to receive "Christmas boxes" or gifts from their employers. Today, it’s famous for shopping sales and major sporting events like the Boxing Day Test in cricket. 

    ¨ Kwanzaa (Day 1): The first day of this seven-day celebration of African-American heritage begins today. The first principle is Umoja (Unity).

    ¨ St. Stephen's Day: A public holiday in many European countries (Ireland, Italy, Germany, Poland) honoring the first Christian martyr.  

    എന്നെ പിരിച്ച് വിടാനുള്ള ആ 11 കാരണങ്ങൾ ഇതാണ്': സർക്കാർ ഉത്തരവിലെ വിവരങ്ങൾ പുറത്തുവിട്ട് ഉമേഷ് വള്ളിക്കുന്ന്

    കോഴിക്കോട്: പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തിനെതിരെ ഉമേഷ് വള്ളിക്കുന്ന്. പിരിച്ചുവിടുന്നതിന് കാരണമായി പത്തനംതിട്ട എസ്പിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയ 11 കാരണങ്ങള്‍ വിശദീകരിച്ചാണ് മറുപടി. സ്വന്തം തലച്ചോറുപയോഗിക്കാന്‍ ശേഷിയുള്ള മനുഷ്യന്മാര്‍ക്ക് അത് വായിച്ച് മനസ്സിലാക്കാന്‍ കഴിയും. കീടങ്ങള്‍ക്ക് കഴിയില്ലെന്നും ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വായന തുടരുക . . .

    വൈകിയെത്തിയെന്ന ബിജെപിയുടെ പരാതി; പാലക്കാട് നഗരസഭയിൽ യുഡിഎഫ് അംഗത്തെ വോട്ടെടുപ്പിൽ നിന്ന് പുറത്താക്കി

    പാലക്കാട്: നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗണ്‍സിലറെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി. വൈകിയെത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിങ് ഓഫീസര്‍ പ്രശോഭിനെ മാറ്റി നിര്‍ത്തിയത്. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിട്ടുകള്‍ വൈകി 3.17നായിരുന്നു പ്രശോഭ് ഹാളില്‍ എത്തിയത്. ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ റിട്ടേണിങ് ഓഫീസര്‍ അദ്ദേഹത്തോട് ഇറങ്ങി പോകാന്‍ പറയുകയായിരുന്നു. വായന തുടരുക . .

    Sudha Chandran

    This Indian actress and classical dancer needs no introduction. Born in Kerala, this 50-year-old artist met with an accident when she was just 16. Doctors missed a small wound in her ankle and plastered it, which later got infected and there was no alternative left but to amputate her leg. She overcame her disability by getting a prosthetic “Jaipur Foot” and became one of the most popular and acclaimed classical dancers of the country. Having performed Bharatnatyam internationally, Chandran has also been a known figure in the Indian television and film industry. Having received many awards for her amazing talent, Chandran is  an inspiration to many! വായന തുടരുക .. ...

    അത് 'ഡി മണി' തന്നെ; സ്ഥിരീകരിച്ച് എസ്‌ഐടി, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാള്‍ ഡി മണി തന്നെയെന്ന് സ്ഥിരീകരണം. പ്രവാസി വ്യവസായിയെ ദൃശ്യങ്ങള്‍ കാണിച്ച് സ്ഥിരീകരിച്ചു. മൊഴിയില്‍പ്പറഞ്ഞ ഡി മണിയെ തന്നെയാണ് എസ്‌ഐടി ഇന്ന് ചോദ്യം ചെയ്തത്. താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നുമായിരുന്നു എസ്ഐടിയോട് ഇയാൾ പറഞ്ഞിരുന്നത്. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍. വായന തുടരുക . . .

    ബിനു പുളിക്കക്കണ്ടത്തിന് ഇത് രാഷ്ട്രീയ പ്രതികാരം, പാലായിൽ ചരിത്രം കുറിക്കാൻ ദിയ

    പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. വായന തുടരുക . . .

    കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
    വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
    നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
      Click Me

    പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുന്നു, ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ല'; വി എൻ വാസവൻ

    പരാതികൾ ഇല്ലാതെ മണ്ഡലകാലം പര്യവസാനിക്കുകയാണ് ശബരിമലയിൽ എത്തുന്ന ഒരു തീർത്ഥാടകൻ പോലും ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് മന്ത്രി വി എൻ വാസവൻ. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് ശബരിമല അവലോകന യോഗം ചേർന്നു. മകരവിളക്ക് തീർത്ഥാടനമായി ബന്ധപ്പെട്ടായിരുന്നു പമ്പയിൽ യോഗം ചേർന്നത്. വായന തുടരുക . . ..

    ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം

    തിരുവനന്തപുരം : കോർപ്പറേഷൻ മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖ കടുത്ത അതൃപ്തിയിൽ. ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാൽ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവർ പാർട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന. വായന തുടരുക. . . .

    മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി, കൂടെ പി.ശശിയും; ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

    തിരുവനന്തപുരം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പൊലീസിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി പങ്കെടുത്തത്. താക്കോല്‍ കൈമാറുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നില്‍ക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  വായന തുടരുക . . .

    മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

    ദേശീയപാതയിൽ സിനിമാ സ്റ്റൈൽ കവർച്ച; തട്ടിയെടുത്തത് 85 ലക്ഷം, ഒളിച്ചിരുന്നത് കേരളത്തിൽ, കൊച്ചിയിലെത്തി പ്രതിയെ പിടികൂടി യു. പി. പോലീസ്.

    കൊച്ചി  സിനിമാ സംഘട്ടന രംഗങ്ങളെ വെല്ലുന്ന രീതിയിൽ യുപിയിലെ ഹൈവേയിൽ വച്ച് പണം കൊള്ളയടിച്ച ശേഷം കടന്നയാൾ കൊച്ചിയിൽ പിടിയിൽ. യുപി സ്വദേശി റിസാഖത്തിനെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ സഹായത്തോടെ യുപി പൊലീസ് പിടികൂടിയത്. എറണാകുളം ചിറ്റൂർ റോഡിലുള്ള ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. വായന തുടരുക . . .

    സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 26, വെള്ളിയാഴ്ച

    പത്തനംതിട്ട, കൊല്ലം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്കി പരിശോധന...

    പത്തനംതിട്ട കൊല്ലം, പത്തനംതിട്ട കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് രണ്ടു കലക്ടറേറ്റുകളിലും ഇമെയിൽ വഴി ഭീഷണിയെത്തിയത്. തുടർന്ന് ജീവനക്കാരെ മുഴുവൻ പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വായന തുടരുക . . .

    Have Any Computer / IT Related Issues

    9745397722

    കംപ്യൂട്ടര്‍, .ഐ. ടി.

    വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

    ബന്ധപെടുക

    'പണപ്പെട്ടി ഇല്ലാത്തതിനാൽ മേയറാക്കിയില്ല': അതൃപ്തി പരസ്യമാക്കി ലാലി ജയിംസ്; തൃശൂർ കോൺഗ്രസില്‍ പൊട്ടിത്തെറി

    തൃശൂർ മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ തൃശൂരിൽ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് കൗൺസിലർ ലാലി ജയിംസ്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത്. ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയാണ് കൗൺസിലറുടെ ആരോപണം. തൃശൂരിൽ യുഡിഎഫ് മേയർ സ്ഥാനാർഥി ഡോ. നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചിട്ടുണ്ട്. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. രണ്ടു ദിവസം മുൻപാണ് ഇടപാടുകൾ നടന്നതെന്നും അവർ ആരോപിച്ചു. തുടര്‍ന്നു വായിക്കുക . ..

    തിരുവനന്തപുരത്ത് സ്വതന്ത്രനെ ഒപ്പംകൂട്ടി ബലമുറപ്പിച്ച് ബിജെപി; മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്  ഇന്ന്

    തിരുവനന്തപുരം ∙ തിരുവനന്തപുരം കോർപറേഷനിൽ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനു മണിക്കൂറുകൾ ശേഷിക്കേ കേവല ഭൂരിപക്ഷത്തിനു വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. കണ്ണമ്മൂല വാർഡിൽനിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയാണ് ബിജെപി ഉറപ്പാക്കിയത്. ഇതോടെ 101 സീറ്റുകളുള്ള കോർപറേഷനിൽ 51 അംഗസംഖ്യയോടെ ബിജെപി നില സുരക്ഷിതമാക്കി. ദിവസങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് സ്വതന്ത്രന്റെ പിന്തുണ ബിജെപി ഉറപ്പിച്ചത്. തുടർന്ന് സംസ്ഥാന അധ്യക്ഷനെ നേരിട്ടു കണ്ടാണ് പാറ്റൂർ രാധാകൃഷ്ണൻ പിന്തുണ പ്രഖ്യാപിച്ചത്. കൂടുതല്‍ വായിക്കുക ....

    Random Display

    വിഷയ സൂചിക
    ജില്ല വാര്‍ത്തകള്‍
    സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
    ഓഹരി വിപണി
    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
    Sudha Chandran

    Href='#special' Frida Kahlo

    Href='#sir' Important News

    'ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല'; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

    ദിണ്ടിഗൽ: താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാൾ. അന്വേഷണ സംഘം പറഞ്ഞ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ല. തന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും അത് ആരോ ദുരുപയോഗം ചെയ്തു എന്നും എം എസ് മണി പറഞ്ഞു. ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു. വായന തുടരുക . . .

    കർണാടകയിലെ ബുൾഡോസർ രാജ്: '1976ൽ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടർ മാറിയിട്ടും കോൺഗ്രസ് ഒരിഞ്ച് മാറിയിട്ടില്ല'

    കൊച്ചി: കര്‍ണാടകയില്‍ മുന്നറിയിപ്പില്ലാതെ മുന്നൂറിലേറെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് പൊളിച്ചുമാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ സി ഷുക്കൂര്‍. 1976ല്‍ നിന്നും 2025 ഡിസംബറിലേക്ക് കലണ്ടര്‍ മാറിയിട്ടും കോണ്‍ഗ്രസ് ഒരിഞ്ചുപോലും മാറിയിട്ടില്ലെന്നാണ് സി ഷുക്കൂര്‍ പറയുന്നത്. 1976-ല്‍ സഞ്ജയ് ഗാന്ധിയും കൂട്ടാളികളും തുര്‍ക്കുമാന്‍ ഗെയ്റ്റില്‍ നിന്ന് ആയിരക്കണക്കിന് മനുഷ്യരെ ആട്ടിയോടിച്ചതുപോലെ 2025-ല്‍ സിദ്ധരാമയ്യ സര്‍ക്കാരിന് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ണമായും അവഗണിച്ച് എങ്ങനെയാണ് ബുള്‍ഡോസര്‍ രാജ് നടപ്പാക്കാന്‍ കഴിയുന്നതെന്ന് ഷുക്കൂര്‍ വക്കീല്‍ ചോദിച്ചു. കുടിയിറക്കപ്പെട്ട മനുഷ്യരുടെ ജാതിയോ മതമോ അല്ല വിഷയമെന്നും അവര്‍ മനുഷ്യരാണ് എന്നതാണ് നമ്മെ അലട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

    തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു; ചടങ്ങ് പൂർത്തിയാകും മുൻപ് ആർ ശ്രീലേഖ ഇറങ്ങി പോയി

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേറ്റു. 50 വോട്ടുകളാണ് ആശ നാഥിന് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. എല്‍എഡിഎഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവുമായി. യുഡിഎഫിന്റെ മേരി പുഷ്പത്തിന് 19 വോട്ടുകളുമാണ് ലഭിച്ചത്. തുടര്‍ന്നു വായിക്കുക . . .

    We Provide Travel
    Solutions for
    Rail, Bus & Air tickets Tour packages.
    Enjoy your trip as an Aristocrat
    Aristocrat Leisures
    Send your Enquiry to
    9745397722

    ഫൈറ്റർ ജെറ്റുകൾ കൂടുതൽ നൽകാൻ ചൈന: ഇവ പാകിസ്താൻ നേരത്തെ ഇന്ത്യക്കെതിരെ ഉപയോഗിച്ചതെന്ന് പെന്റഗൺ റിപ്പോർട്ട്

    ന്യൂഡൽഹി: പാകിസ്താന് ചൈന കൂടുതൽ നാലാം തലമുറ ഫൈറ്റർ ജെറ്റുകൾ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട്. പതിനാറ് J-10C ഫൈറ്റർ ജെറ്റുകളാണ് കൈമാറുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് കൈമാറ്റം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരത്തിൽ 20 ജെറ്റുകൾ ചൈന പാകിസ്താന് നൽകിയിരുന്നു. വായനതുടരുക ......

    രാജേഷിനെ അങ്ങോട്ട് വിളിച്ചിട്ടില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ സംസാരിച്ചത്; വാര്‍ത്തകൾ നിഷേധിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ച് ആശംസകള്‍ അറിയിച്ചുവെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വായനതുടരുക ......

    ഓട്ടോ മണി ഡി മണിയായത് എങ്ങനെ? ഇടപാടുകളിൽ ദുരൂഹത; സാമ്പത്തിക വളർച്ചയിൽ നാട്ടുകാർക്ക് അത്ഭുതം

    കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പേര് ഉയർന്നുവന്ന ഡി മണിയുടെ വളർച്ച ദുരൂഹം. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണിയുടെ വളർച്ച അതിവേഗമായിരുന്നു. ഓട്ടോക്കാരനിൽ നിന്ന് തുടങ്ങിയ മണി ആറ് വർഷം കൊണ്ട് നിരവധി ജോലികളാണ് ചെയ്തത്. വായന തുടരുക ....

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
    ബന്ധപ്പെടുക
    9745397722

    ഉത്തരേന്ത്യൻ മോഡൽ ദക്ഷിണേന്ത്യയിലേക്ക്, ബുൾഡോസർ നീതിയിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; കോൺഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കുമെന്നും ചോദ്യം

    തിരുവനന്തപുരം: ബെംഗളൂരുവിലെ ബുൾഡോസർ നടപടിയിൽ കർണാടക സർക്കാരിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. ഇങ്ങനെ ബലംപ്രയോഗിച്ച് ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്ന ചോദ്യവും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചു. വായന തുടരുക . ..

    വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്

    തൃശൂർ: വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയർ കോട്ടണിയിച്ചു. 35വോട്ടുകൾക്കാണ് നിജി ജസ്റ്റിൻ വിജയിച്ചത്. രാവിലെ മുതൽ തുടങ്ങിയ രാഷ്ട്രീയ നീക്കങ്ങൾ‌ക്കൊടുവിലാണ് നിജി ജസ്റ്റിൻ മേയറായി സത്യപ്രതിജ്ഞ ചെയ്തത്. മൂന്നുപേരുകളാണ് കോൺ​ഗ്രസ് ഈ സ്ഥാനത്തേക്ക് ചർച്ച ചെയ്തിരുന്നത്. ലാലി ജെയിംസ്, നിജി ജസ്റ്റിൻ, സുബി ബാബു എന്നിവരുടേതായിരുന്നു. ലാലി ജെയിംസ് മേയറാവുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് നിജി ജസ്റ്റിനെ മേയറായി ഡിസിസി പ്രസിഡൻ്റ് തീരുമാനിച്ചത്. തുടര്‍ന്നു വായിക്കുക . ..

    Todays Special GK

    Sudha Chandran

    രാഹുവിനെ പിണക്കാതെ കോൺഗ്രസ് ചെയർപഴ്സൻ; കാത്തുനിന്നത് 45 മിനിറ്റ്, ഒപ്പം 'പോസ്റ്റായി' ഉദ്യോഗസ്ഥരും അണികളും

    കൊച്ചി  രാഹുകാലം കഴിയാതെ ഓഫിസിൽ കയറില്ലെന്നു പെരുമ്പാവൂർ നഗരസഭയിലെ കോൺഗ്രസ് ചെയർപഴ്സൻ. ഇന്ന് നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുത്ത യുഡിഎഫ് അംഗം കെ.എൻ. സംഗീതയാണ് രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശേഷമാണ് ഓഫിസിൽ കയറാതെ പെരുമ്പാവൂർ നഗരസഭയുടെ പുതിയ ചെയർപഴ്സൻ കാത്തുനിന്നത്. തുടര്‍ന്നു വായിക്കുക. . .

     തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
    Aristocrat Leisures
    Send to
    9745397722

    Available Freelance Web Designer
    Knowing
    PHP, Jquery, Java Script & HTML
    DTP
    Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
    Programing languages
    Java, Visual Basic & Python

    വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്കു വിടില്ലെന്ന് വനം വകുപ്പ്...

    കൽപറ്റ ∙ വയനാട്ടിൽ ഭീതി പടർത്തിയ <കടുവ കൂട്ടിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ, വണ്ടിക്കാട് വനമേഖലയിൽ വനംവകുപ്പ് വച്ച കൂട്ടിൽ കയറിയത്. ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ളതിനാൽ ഇതിനെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വായിക്കുക...

    ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്

     Protect yourself from Burning Sun.

    Don't travel for any kind of IT or

    online Sevices

    All kinds of IT / Online Services are Available I your Mobile

    WA your request to 9745397722

    മുഖ്യമന്ത്രിയും പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു...

    കോഴിക്കോട് മുഖ്യമന്ത്രി <പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. <കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ.സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പൊലീസ് കേസെടുത്തത്. സംഘർഷമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെ ചിത്രം പങ്കുവച്ചെന്ന് കാട്ടിയാണ് കേസ്. വായന തുടരുക . ..

     

    WE UNDERTAKE

    ANY KIND OF

    WORK AT HOME

    PROJECTS

    LIKE

    WEB DESIGN,

    SCRIPTING

    PHP, JAVA SCRIPT, HTML

    ONLINE IT TRAINING

    MS OFFICE PROJECTS ETC…

    TOUCH US Touch us 9745397722.

     

    Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

    You are visitor.