|
27 മെയ് 2024 തങ്കളാഴ്ച 1199 എടവം 13 |

|
ലക്കം 1 വാല്യം 15 |
|
പേജുകള്‍ : 2 |
|
ഇ-മെയില്‍ 25-05-2024ന്‍റെ തുടർച്ച. കഴിഞ്ഞ ലക്കത്തില്‍ നമ്മള്‍ ഇ-മെയില്‍ അയക്കുവാനും, ഫയലുകള്‍ കൂട്ടിചേർ ക്കുവാനും പഠിച്ചു ഇന്ന് നമ്മള്‍ വന്ന മെയിലുകള്‍ പരിശോധിക്കുവാനും, മറുപടി നല്‍കുവാനും പഠിക്കാം. നമ്മുടെ മെയില്‍ എക്കൌണ്ട് തുറക്കുബോള്‍ തന്നെ പ്രൈമറി എന്നുള്ള സൂചനയുടെ താഴെ നമ്മുക്ക് വന്ന എല്ലാ മെയിലുകളും ആരോഹണ ക്രമത്തില്‍ ലിസ്റ്റ് ചെയ്തിക്കുന്നത് കാണാവുന്നതാണ്. ഓരോ മെയിലിന്‍റേയും അയച്ച ഐ.ഡി അല്ലെങ്കില്‍ പേര്, തിയ്യതി, സമയം കാണാവുന്നതാണ്. ഇന്നു വന്ന മെയിലുകള്‍ക്ക് തിയ്യതി കാണിക്കാറില്ല. എന്നാല്‍ സമയം കാണാവുന്നതാണ്. മെയിലിനു നേരെ ഇടതുവശത്ത് ഒരു വെള്ള ചതുരം കാണാം. ഇതിനെ സെക്ഷന്‍ ബോക്സ് എന്ന് വിളിക്കുന്നു. ഒന്നില്‍ കൂടുതല്‍ മെയിലുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി തിരഞ്ഞെടുക്കുവാന്‍ ഈ ബോക്സ് ഉപയോഗിക്കുന്നു. ഈ ബോക്സില്‍ ക്ലിക്ക് ചെയ്താല്‍ ബോക്സില്‍ ടിക് മാർക്ക് വരും. അതായത് ഈ മെയില്‍ തിരഞ്ഞെടുത്തു. ഒന്നില്‍ കൂടുതല്‍ മെയിലുകള്‍ ഈ വിധത്തില്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ ബോക്സിനു വലതുവശത്തായി ഒരു നക്ഷത്ര ചിഹ്നം കാണാം. ഈ ചിഹ്നം ക്ലിക്ക് ചെയ്യ്താല്‍ ആ മെയില്‍ ഭാവിയില്‍ തിരയുവാന്‍ സഹായിക്കുവിധം ബുക്ക് മാർക്ക് ചെയ്യും. ഇതു വലതു വശത്തായുള്ള ചിഹ്നം സൂചിപ്പിക്കുന്നത് ഈ മെയില്‍ വളരെ പ്രധാനപ്പെട്ടതെന്ന് മാർക്ക് ചെയ്യുന്നതിനു വേണ്ടിയാണ്. (തുടരും................) കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ബാർ കോഴയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷ വേണം വേണമെന്ന് കെ സുരേന്ദ്രന്‍ രണ്ടാം ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രന്‍. മദ്യനയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന് ആഹ്വാനം നല്‍കിയെന്ന ആക്ഷേപത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്. സര്‍ക്കാര്‍ മദ്യ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മന്ത്രിസഭ അറിഞ്ഞു കൊണ്ടാണോ ടൂറിസം എക്സൈസ് വകുപ്പുകൾ യോഗം ചേർന്നതെന്ന് വ്യക്തമാക്കണം. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To book Travel Tickets Train, Bus and Flight Call 9745397722 “Quality, Quantity & Punctuality No Compromise.” ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ച് ഹൈക്കോടതി ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്ന സർക്കാരിന്റെ ഉപഹർജിയിൽമേൽ ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ പുറപ്പെടുവിച്ചു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവായ ഡിജിറ്റൽ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ടാണ് സർക്കാർ ഉപഹർജി സമർപ്പിച്ചിരുന്നത്. ഇതേ തുടന്ന് സർക്കുലർ പുറപ്പെടുവിച്ചതായി ഹൈക്കോടതി രജിസ്റ്റാർ ഇന്ന് കോടതിയെ അറിയിച്ചു. മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ് കെഎസ്ആർടിസി ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇരുവരും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ്. പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. |
|
ദില്ലി സർക്കാരിനെതിരെ ബാലാവകാശ കമ്മീഷൻ ദില്ലിയിലെ വിവേക് നഗറിൽ കുട്ടികളുടെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായ സംഭവത്തിനെതിരെ ദേശീയ ബാലാവകാശ കമ്മീഷൻ. ഇത്തരം ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും. അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. എന്നാൽ ഇത് സർക്കാർ പാലിച്ചില്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സൺ പറഞ്ഞു. തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ആശുപത്രി ഉടമ നവീൻ കച്ചിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
|
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
ബാറുടമകളുടെ വാദം പൊളിക്കുന്ന വിവരങ്ങൾ പുറത്ത് സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന ശബ്ദ സന്ദേശം വിവാദമായപ്പോൾ ഇളവിനായിട്ടല്ല പണപ്പിരിവ് നടത്തിയത് കെട്ടിടം വാങ്ങാനെന്നായിരുന്നു സംസ്ഥാന പ്രസിഡണ്ടിൻറെ വിശദീകരണം. എന്നാൽ കെട്ടിടം വാങ്ങാൻ മാസങ്ങൾക്ക് മുമ്പേ നേതൃത്വം ആവശ്യപ്പെട്ടതും അംഗങ്ങൾ നൽകിയതും ഒരുലക്ഷം രൂപയാണെന്നതിന്റെ രേഖ പുറത്തായി. ഡ്രൈ ഡെ ഒഴിവാക്കൽ, ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നത്. സംസ്ഥാന പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന്‍ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.. ദില്ലി വിവേക് നഗറിലെ ആശുപത്രിയിൽ എമർജൻസി വിൻഡോ ഇല്ലായിരുന്നെന്ന് പൊലീസ് ദില്ലിയിലെ വിവേക് നഗറിൽ തീപിടിത്തം ഉണ്ടായ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിൽ പുറത്തിറങ്ങാൻ ഉള്ള വാതിലുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികൾക്ക് ആരോഗ്യ വകുപ്പ് ശുപാർശ നൽകി. തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പരസ്യങ്ങള്‍ക്ക് വിളിക്കുക കുഴിമന്തി കഴിച്ച 27 പേർക്ക് ഭക്ഷ്യവിഷബാധ; പെരിഞ്ഞനത്തെ സെയ്ൻ ഹോട്ടലിൽ പരിശോധന തൃശൂർ: പെരിഞ്ഞനത്ത് സെയ്ൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കുഴിമന്തി കഴിച്ച 27 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി, വയറിളക്കം തുടങ്ങിയഅസ്വസ്ഥതകളുമായി ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെരിഞ്ഞനം സെന്ററിന്റെ സമീപത്ത് പ്രവർത്തിക്കുന്ന സെയ്ൻ ഹോട്ടലിൽ നിന്ന് പാഴ്സലായും അല്ലാതെയും നിരവധി ആളുകൾ കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. തുടർന്ന് ആളുകൾക്ക് അസ്വസ്ഥകൾ അനുഭവപ്പെടുകയായിരുന്നു. പെരിഞ്ഞനം, കയ്പ്പമംഗലം സ്വദേശി കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇ സേവനങ്ങള്‍ Call 9745397722 |
|
(1) |
|
|