ജൂലായ് 2024

ശനിയാഴ്ച്ച

1199 കർക്കിടകം 9

ലക്കം 1 വാല്യം 48

പേജുകള്‍ 5

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

In this world, fear has no place, Only strength respects strength.

Abdul Kalam

 

(1)

27

ഒളിംപിക്സിന് ശോഭയിൽ പാരീസ്; ഇന്ത്യൻ പതാകയേന്തി സിന്ധുവും ശരത് കമലും

പാരിസില്‍ വിശ്വാകായികമേളയ്ക്ക് തിരിതെളിഞ്ഞു. ലോകത്തെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ഫ്രാന്‍സില്‍ ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. ജൂഡോ താരം ടെഡി റീനറും  സ്പ്രിന്റര്‍ മറി ജോസെ പിറെക്കും ചേര്‍ന്ന്  തിരിതെളിച്ചു. നദിയ കൊമനേച്ചി മുതല്‍  ഗായിക സെലിന്‍ ഡിയോണ്‍  വരെയുള്ള ഇതിഹാസങ്ങളെ  അണിനിരത്തിയാണ് ഫ്രാന്‍സ് സമാനതകളില്ലാത്ത കാത്തിരിപ്പിന് അവസാനമിട്ടത്

 

മാർച്ച്പാസ്റ്റിൽ സെന്‍ നദിയിലൂടെ ഇന്ത്യന്‍ പതാകവഹിച്ച് പി.വി.സിന്ധുവും ശരത് കമലും ടീമിനെ നയിച്ചു. 12 ഇനങ്ങളില്‍ നിന്നായി 78 പേരാണ് ഉദ്ഘാടനചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.  ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മാര്‍ച്ച്പാസ്റ്റ്  രണ്ടരമണിക്കൂറോളം നീണ്ടുനിന്നു. 84ാമതായിരുന്നു ഇന്ത്യയുടെ വരവ്. ഇന്ത്യയ്ക്കൊപ്പം നൗകയില്‍ ഇന്തൊനേഷ്യയും ഇറാനുമായിരുന്നു ഉണ്ടായിരുന്നത്.  തുടർന്നു വായിക്കുക.

പാരീസ് ഒളിമ്പിക്സ്: നിങ്ങളുടെ ടീം ഇന്ത്യ ഒളിമ്പ്യൻമാരെ അവരുടെ ശരിയായ പേര് ഉപയോഗിച്ച് അറിയുക

ഇന്ത്യയുടെ മുൻനിര അത്‌ലറ്റുകൾ മെഡലുകൾ വേട്ടയാടും; ചാമ്പ്യൻമാരുടെ പേരുകൾ എളുപ്പത്തിൽ ചുരുളഴിയുന്ന തരത്തിൽ നിങ്ങളുടെ ആഹ്ലാദകരമായ മുദ്രാവാക്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നത് ഇങ്ങനെയാണ്

പുതുപുത്തൻ പ്രതിഭകളുടെ കായിക വർഷത്തിൻ്റെ സമയമാണിത്തിളങ്ങുന്ന ഒളിമ്പിക് മെഡലുകൾ പിന്തുടരുന്നു. ഇന്ത്യൻ ആരാധകർ പെട്ടെന്നുണരുന്നത് അവരുടെ ഇടയിൽ നിന്ന് പൊട്ടിത്തെറിക്കുന്ന പ്രതിഭകളിലേക്കാണ്. ഒരു ചെറിയ പ്രശ്നം - അവരുടെ പേരുകൾ തെറ്റായി പറയാനുള്ള സാധ്യത ഒളിമ്പിക് സീസണിൽ ത്യാഗമാണ്. അതിനാൽ, ചാമ്പ്യൻമാർ-ഇൻ-വെയിറ്റിംഗ് റോളിൻ്റെ പേരുകൾ എങ്ങനെയാണ് നിങ്ങളുടെ ഉത്സാഹത്തെ ബന്ധിപ്പിക്കുന്നത്. തുടർന്നു വായിക്കുക.

പാരീസ് ഒളിംബിക്സ് ഉദ്ഘാടന ചടങ്ങ് വീഡിയോ കാണാൻ

 ഇവിടെ ക്ലിക്ക് ചെയ്യുക.

ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലിനുള്ള യോഗ്യതാ റൗണ്ടില്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ സരബ്ജോത് ഒമ്പതാം സ്ഥാനത്ത് ആയപ്പോള്‍ അര്‍ജുന്‍ സിങ് പതിനെട്ടാമതാതാണ് ഫിനിഷ് ചെയ്തത്. മത്സരിച്ച 33 താരങ്ങളില്‍ എട്ട് പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. https://www.asianetnews.com/other-sports/paris-olympics-2024-day-1-live-updates-sarabjot-singh-and-arjun-singh-cheema-failed-to-qualify-for-the-men-s-10m-air-pistol-final-sha3op തുടർന്നു വായിക്കുക.

 

ഒളിംപ്കിസ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, മനു ഭാക്കര്‍ ഫൈനലില്‍, മെഡല്‍ പോരാട്ടം നാളെ

ഒളിംപ്കിസ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, മനു ഭാക്കര്‍ ഫൈനലില്‍, മെഡല്‍ പോരാട്ടം നാളെ ഒളിംപ്കിസ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് ഇന്ത്യക്ക് സന്തോഷ വാര്‍ത്ത, മനു ഭാക്കര്‍ ഫൈനലില്‍, മെഡല്‍ പോരാട്ടം നാളെ. https://www.asianetnews.com/other-sports/paris-olympics-2024-day-1-live-updates-manu-bhaker-qualifies-for-womens-10m-air-pistol-final10m-air-pistol-final-sha7ac തുടർന്നു വായിക്കുക.

പാരിസ് ഒളിംപിക്സിന് അതിഗംഭീര തുടക്കം, ഇന്ത്യൻ പതാകയേന്തി സിന്ധുവും അചന്ത ശരത്കമലും

പാരീസ്: ഒളിംപിക്‌സ് 2024 ന് പാരീസിൽ വര്‍ണാഭമായ തുടക്കം. സെയ്ന്‍ നദിക്കരയിൽ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാർച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖർ അണിനിരന്ന ഉദ്ഘാടന ചടങ്ങ് കായിക ലോകത്തെ വിസ്മയിപ്പിച്ചുയ സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു. https://www.asianetnews.com/other-sports/paris-olympics-get-off-to-a-grand-start-pv-sindhu-and-achanta-sarathkamal-carry-the-indian-flag-sh8wla തുടർന്നു വായിക്കുക.

അത്ലറ്റിക്സിനായി പണമൊഴുക്കി ഇന്ത്യ;  സര്‍ക്കാര്‍ ഇതുവരെ നല്‍കിയത്

ടോക്കിയോയില്‍ നീരജ് ചോപ്ര നേടിയ ഒളിംപ്ക്സ് സ്വര്‍ണമെഡല്‍ ഇന്ത്യന്‍ അത്്ലറ്റിക്സിന്റെ തലവര തന്നെ മാറ്റിയെഴുതി. പാരിസിലെ ട്രാക്ക് ലക്ഷ്യമിട്ട്  നാലുവര്‍ഷം മുമ്പ് മുന്നൊരുക്കം തുടങ്ങിയ ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിനായി, സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 96.8 കോടി രൂപ. ടോക്കിയോ ഒളിംപിക്സ് ഒരുക്കങ്ങള്‍ക്കായി അത്ലറ്റിക്സ് ഫെഡറേഷന്‍ നല്‍കിയത് വെറും 5.38 കോടി രൂപയായിരുന്നു. https://www.manoramanews.com/sports/latest/2024/07/26/india-spent-96-crores-for-athletics-ahead-of-paris-olympics.html തുടർന്നൂ വായിക്കുക.