|
വാല്യം 3 ലക്കം 361 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
28 |
|
“You are capable of amazing things.” |
|
(1) |
|
2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ച, ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു; ധനകമ്മി കൂടി 3.02% നിന്ന് 3.86% ആയി, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍ തിരുവനന്തപുരം: 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയില്‍. 2024-25 വര്‍ഷം ഉയര്‍ന്ന വളര്‍ച്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഎസ്ഡിപി 6.19 ശതമാനം വളര്‍ന്നു. കേരളം ഉയര്‍ന്ന ജിഎസ്ഡിപി ഉള്ള ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലൊന്നായി. ധനകമ്മി കൂടി , 3.02 ശതമാനത്തിൽ നിന്ന് 3.86 ശതമാനമായി. റവന്യൂ കമ്മിയും കൂടി 1.69 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായി. തനതു വരുമാനം 2.7 ശതമാനം കൂടി. തനതു നികുതി വരുമാനം 3.1 ശതമാനം കൂടി. റവന്യൂ ചെലവും മൂലധന ചെലവും കൂടി. റവന്യൂ ചെലവിന്‍റെ വളര്‍ച്ച .5 ശതമാനത്തിൽ നിന്ന് 9.3 ശതമാനമായി. മൂലധന ചെലവ് .48 ശതമാനത്തിൽ നിന്ന് 8.96 ശതമാനമായി ഉയര്‍ന്നു. വായന തുടരുക ...... തോല്‍വിയറിയാത്ത നേതാവ്, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അമ്മാവനെ വെട്ടിയ 'പവര്‍', അജിത് പവാറിന്‍റെ മരണത്തില്‍ ഞെട്ടി രാജ്യം! മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അജിത് പവാര്‍. അമ്മാവനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കര്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയറിയാത്ത, അഞ്ച് തവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച് മഹാരാഷ്ട്രയില്‍ അനിഷേധ്യ നേതാവായിരിക്കെയാണ് മരണം. എന്‍സിപി പിളര്‍ത്താനും ഭൂരിപക്ഷത്തെ തന്‍റെ കൂടെ നിര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അജിത് പവാറിനായി. വായന തുടരുക . . . 'ലാൻഡിംഗിൽ അസ്വാഭാവികത തോന്നി, വീണ ഉടൻ പൊട്ടിത്തെറിച്ചു', അജിത് പവാർ കൊല്ലപ്പെട്ട അപകടത്തെ കുറിച്ച് ദൃക്സാക്ഷി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (2026) മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു. പവാർ ഉൾപ്പെടെ 5 പേർ മരിച്ചെന്ന് ഡിജിസിഎ സ്ഥിരീകരിച്ചു. വായന തുടരുക . .. അജിത് പവാർ, ബിപിൻ റാവത്ത്, സഞ്ജയ് ഗാന്ധി; വിമാനാപകടങ്ങളിൽ പൊലിഞ്ഞ പ്രമുഖർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (2026), ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി (2025), ജനറൽ ബിപിൻ റാവത്ത് (2021), ദോർജി ഖണ്ഡു (2011), വൈ.എസ്. രാജശേഖര റെഡ്ഡി (2009), ഒ.പി. ജിൻഡാൽ, സുരീന്ദർ സിംഗ് (2005), സഞ്ജയ് ഗാന്ധി (1980) വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. 'വിഡി സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ട്, സമുദായ നിഷേധ പരാമര്‍ശങ്ങളോടാണ് എതിര്‍പ്പ്'; വീണ്ടും വിമര്‍ശനവുമായി ജി സുകുമാരൻ നായര്‍ കോട്ടയം: വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു. സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും സതീശൻ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്‍റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളതെന്നും രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ലെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് പിന്തുണ തേടി വിഡി സതീശൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. വായന തുടരുക . . . 'അദ്ദേഹം രാഷ്ട്രീയ നേതാവ്, രാഷ്ട്രീയ ലക്ഷ്യങ്ങളും കാണും; തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു' കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പിന്‍മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി നേതാവായ താങ്കള്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്ന് തുഷാറിനോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ ഐക്യവുമായി എങ്ങനെ ചര്‍ച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വായന തുടരുക . .. 'അപകടം NDAയുമായുള്ള സഖ്യം ഉപേക്ഷിക്കാനിരിക്കെ'; അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മമത ബാനർജി കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. തിമിര ശസ്ത്രക്രിയ നടത്തിയ 5 പേരുടെ കാഴ്ച നഷ്ടമായില്ലേ: UDF കാലത്തെ ചികിത്സാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് മന്ത്രി തിരുവനന്തപുരം: വിളപ്പിൽശാല ചികിത്സാപിഴവിലെ അടിയന്തര പ്രമേയ ചർച്ചയിൽ യുഡിഎഫിന് രൂക്ഷ ഭാഷയില്‍ മറുപടി നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. എൽഡിഎഫ് സർക്കാർ കാലത്തെ ആശുപത്രി സേവനങ്ങളും യുഡിഎഫ് സർക്കാരിന്റെ കാലത്തെ സേവനങ്ങളും താരതമ്യപ്പെടുത്തിയാണ് മന്ത്രി മറുപടി നൽകിയത്. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നു വായിക്കുക . ... പ്രതീക്ഷയുടെ ചൂളംവിളി? ശബരി, ഗുരുവായൂർ - തിരുനാവായ പാതകൾക്ക് ജീവൻ വെയ്ക്കുന്നു? മരവിപ്പിച്ച നടപടി റദ്ദാക്കി കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി, ഗുരുവായൂർ - തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ബോർഡാണ് നടപടി റദ്ദാക്കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് നടപടി റദ്ദാക്കിയത് എന്നതാണ് ശ്രദ്ധേയം. ശബരി പാതയ്ക്ക് ജീവൻ വെയ്പ്പിയ്ക്കുന്ന തീരുമാനങ്ങളും റെയിൽവേ ബോർഡിന്റെ ഉത്തരവിലുണ്ട്. പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (28-01-2026); അറിയാന്‍, ഓര്‍ക്കാര്‍... കേരള കുംഭമേള: സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്രമന്ത്രിമാർക്ക് നന്ദിപറഞ്ഞ് ബിജെപി... തിരൂർ ∙ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കു 2 സ്പെഷൽ ട്രെയിനും 3 ട്രെയിനുകൾക്ക് കുറ്റിപ്പുറത്ത് സ്റ്റോപ്പുകളും അനുവദിച്ച മന്ത്രിമാരായ അശ്വിനി വൈഷ്ണവിനും സുരേഷ് ഗോപിക്കും അഭിവാദ്യമർപ്പിക്കുന്നുവെന്നു ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി. തിരക്കു കൂടുന്നത് മുന്നിൽ കണ്ട് പ്രത്യേക ട്രെയിനുകൾ ഓടിക്കണമെന്നും കുറ്റിപ്പുറത്ത് സ്റ്റോപ്പുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രിമാർക്കും റെയിൽവേക്കും ബിജെപി നിവേദനം നൽകിയിരുന്നു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഇക്കാര്യത്തിൽ ഇടപെടൽ നടത്തി. തുടർന്നാണ് സ്റ്റോപ്പുകൾ നൽകിയതെന്ന് ജില്ലാ പ്രസിഡന്റ് ദീപ പുഴയ്ക്കൽ പറഞ്ഞു. കുംഭമേളയുടെ ഭാഗമായി തിരുനാവായയിൽ എത്തുന്നവർക്കു വേണ്ട സൗകര്യങ്ങൾ ബിജെപി പ്രവർത്തകർ ചെയ്യുന്നുണ്ടെന്നും ദീപ പറഞ്ഞു. വായന തുടരുക . .. കിലോയ്ക്ക് 3 ലക്ഷം രൂപ! കശ്മീരിന്റെ ആ കുത്തക തകർത്ത് കേരളം; ഗൾഫിൽ നിന്നെത്തി ജയിംസ് പരീക്ഷിച്ചത് ഹൈടെക് കൃഷി ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കിലോയ്ക്കു മൂന്നു ലക്ഷം രൂപ വരെ വിപണി വിലയുള്ള കാർഷികോൽപന്നമാണു കുങ്കുമം. ഏറ്റവും വിലയേറിയ സുഗന്ധവിള. ആരാണത് കൃഷി ചെയ്യാൻ ആഗ്രഹിക്കാത്തത്? രാജ്യത്തെ കുങ്കുമ ഉപഭോഗത്തിന്റെ കണക്കെടുത്താൽ വർഷം 100 മെട്രിക് ടണ്ണിലെത്തി നിൽക്കും. വാർഷികോൽപാദനമാകട്ടെ, 8–10 മെട്രിക് ടൺ മാത്രം ഉൽപാദനത്തിനും ഉപഭോഗത്തിനുമിടയിലുള്ള വിടവു ചില്ലറയല്ല. ഇത്രയേറെ വിലയും മൂല്യവുമുണ്ടെങ്കിലും രാജ്യത്ത് പരമ്പരാഗത കുങ്കുമക്കൃഷിക്ക് യോജ്യമായ കാർഷികമേഖല കശ്മീർ മാത്രമാണ്. കശ്മീരിൽത്തന്നെ മുഖ്യമായും പാംപോർ പ്രദേശം. ഫലത്തിൽ, ഇറക്കുമതിയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ വായന തുടരുക . . .....
🌍 History of Internet 1950s–1960s: Early Concepts Cold War concerns drove research into resilient communication systems. Packet switching was developed to send data in small chunks rather than continuous streams. 1969: ARPANET Funded by the U.S. Department of Defense’s ARPA. First operational packet-switching network connecting four universities. Marked the birth of the internet’s precursor. 1970s: Protocol Development TCP/IP protocols created by Vint Cerf and Robert Kahn standardized communication between networks. By 1983, ARPANET officially adopted TCP/IP, forming the foundation of the modern internet. 1980s: Expansion National Science Foundation (NSFNET) expanded connectivity to more universities. Email became a dominant application. International collaborations linked networks in the UK, France, and beyond. 1991: The World Wide Web Invented by Tim Berners-Lee at CERN. Introduced web browsers, hyperlinks, and websites, making the internet accessible to the public. Sparked rapid growth in usage and commercial applications. 1990s–2000s: Commercialization & Broadband Rise of search engines (Yahoo!, Google). Widespread adoption of broadband replaced dial-up. E-commerce (Amazon, eBay) and social media (Facebook, Twitter) transformed communication and business. 2010s–2020s: Mobile & Cloud Era Smartphones made the internet ubiquitous. Cloud computing, streaming services, and apps reshaped digital life. Internet governance debates emerged (net neutrality, privacy, censorship). |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🟡 Lala Lajpat Rai Birth Anniversary - Today marks the birth anniversary of Lala Lajpat Rai (born 1865), a prominent leader in India's freedom struggle known as Punjab Kesari. He played a major role in the Indian independence movement and inspired many with his courage and writings. 🟡 K. M. Cariappa Jayanti — Today is also the birth anniversary of General Kodandera Madappa Cariappa, the first Commander-in-Chief of the Indian Army. 📌 International Reducing CO₂ Emissions Day - Encourages actions to reduce carbon emissions and protect the environment. അജിത് പവാറിന് വിട, ദാരുണാപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ; തകർന്നത് ലോകപ്രശസ്തമായ ബിസിനസ് ജെറ്റ്, ഡിജിസിഎ അന്വേഷണം തുടങ്ങി മുംബൈ: മഹാരാഷ്ട്ര ബരാമതിയിൽ വിമാന അപകടത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം 5 പേർക്ക് ദാരുണാന്ത്യം. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചെന്നാണ് വിവരം. അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി. വായന തുടരുക . . . രാഹുൽ മാങ്കൂട്ടത്തില്‍ ജയിലിൽ നിന്ന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. വിദേശത്ത് ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് കേസ്. വായന തുടരുക . . Aryabhata Aryabhata ( ISO: Āryabhaṭa) or Aryabhata I[3][4] (476–550 CE)[5][6] was the first of the major mathematician-astronomers from the classical age of Indian mathematics and Indian astronomy. His works include the Āryabhaṭīya (which mentions that in 3600 Kali Yuga, 499 CE, he was 23 years old)[7] and the Arya-siddhanta. വായന തുടരുക .. ... രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്; 'അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചല്ല', പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദവും പരിഗണിച്ചു പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക . . . കെ-ഇനം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്, റീട്ടെയിൽ രംഗത്തും ചുവടുറപ്പിക്കാൻ കുടുംബശ്രീ; വമ്പൻ പ്രഖ്യാപനവുമായി എം ബി രാജേഷ് തിരുവനന്തപുരം: കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തിൽ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ മുഖേന കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. വായന തുടരുക . . . നയപ്രഖ്യാപന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച് രാഷ്ട്രപതി; പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന് തുടക്കം ദില്ലി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗം. കേന്ദ്ര സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർത്ഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്‍ശിച്ചപ്പോള്‍ പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ശ്രീനാരായണ ഗുരുവിന്‍റെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുക സംഘടനകൊണ്ട് ശക്തരാവുക എന്ന വാക്കുകൾ പ്രസംഗത്തിൽ രാഷ്ട്രപതി ഉദ്ധരിച്ചു. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me തട്ടിപ്പ് കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് നിയമ വിരുദ്ധം,പിൻവലിക്കണം:SNDP സംരക്ഷണ സമിതി കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും സമിതി ആരോപിച്ചു. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി. പണം കൊടുത്താണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വായന തുടരുക . . .. പട്ടി കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടിയതെങ്കിൽ സെക്യൂരിറ്റിയെ വെച്ചാൽ പോരെ; വിളപ്പിൽശാല വിഷയം സഭയിൽ തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് ബിസ്മിർ എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്. വായന തുടരുക . . . 'സംസ്കാരം പണം കൊടുത്ത് വാങ്ങാൻ കിട്ടില്ല, ഓട് പൊളിച്ച് ഇറങ്ങിവന്ന ആളല്ല ശിവൻകുട്ടി'; സതീശനെതിരെ എച്ച് സലാം തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല എന്നും താൻ ഇരിക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനത്താണ് എന്ന് സതീശൻ ആലോചിക്കണമെന്നും എച്ച് സലാം പറഞ്ഞു. വി ശിവൻകുട്ടി ഓട് പൊളിച്ച് ഇറങ്ങി വന്ന ആളല്ല. വിദ്യാർത്ഥി കാലഘട്ടം മുതൽക്കേ സംഘപരിവാറിനോടും വർഗീയ ശക്തികളോടും പൊരുതുന്ന ആളാണ് ശിവൻകുട്ടി. പ്രതിപക്ഷനേതാവിന്റെ മുണ്ട് അഴിഞ്ഞുപോയാൽ കാണുന്ന വസ്ത്രം ആർഎസ്എസിന്റെ കളസമാണ് എന്നും സലാം വിമർശിച്ചു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക റിക്കാർഡ് കുതിപ്പിനിടെ ബ്രേക്കിട്ട് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 1,18,760 രൂപയിലും ഗ്രാമിന് 14,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,195 രൂപയാണ്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 375 രൂപയും പവന് 3000 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സ്വർണവില താഴേക്കുപോയി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. വായന തുടരുക . . . എൻഎസ്എസ് - എസ്എൻഡിപി ഐക്യം തകർത്ത അഞ്ചു കാരണങ്ങൾ ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'ഐക്യ നീക്കത്തിന് രാഷ്ട്രീയമില്ല; SNDP ലക്ഷ്യം നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം'; വെള്ളാപ്പള്ളി നടേശൻ
അജിത് പവാറിന്റെ മരണം; അപകടകാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി ന്യൂഡൽഹി: അജിത് പവാറിന്റെ മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടത്തിന് കാരണം കാഴ്ച പരിധി കുറഞ്ഞതെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ആദ്യ ലാൻഡിംഗിൽ റൺവേ കാണാനാകുന്നില്ലെന്ന് പൈലറ്റ് അറിയിച്ചു. രണ്ടാം ലാൻഡിംഗിൽ പ്രശ്നമില്ലെന്ന് അറിയിച്ചപ്പോൾ എടിസി ക്ലിയറൻസ് നൽകി. എന്നാൽ അപകടം സംഭവിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. വായന തുടരുക... നടുറോഡിൽ നിസ്കരിച്ചു പ്രതിഷേധിച്ച് വീട്ടമ്മ പാലക്കാട്: നഗരമധ്യത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ നടുറോഡിൽ നിസ്കരിച്ച് വീട്ടമ്മ. ഐഎംഎ ജംഗ്ഷനിൽ ഇന്നുച്ചയ്ക്കു പന്ത്രണ്ടരയ്ക്കാണ് സംഭവം. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഇടപെട്ട് വീട്ടമ്മയെ നീക്കി. കോയമ്പത്തൂർ കുനിയംപുത്തൂരിലെ അനീസയാണ് നടുറോഡിൽ നിസ്കാര പ്രാർഥനയ്ക്കു ഒരുങ്ങിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ആയിരുന്നു വീട്ടമ്മയുടെ നടുറോഡിലുള്ള നിസ്കാരം. മരണപ്പെട്ട തന്റെ ഭർത്താവിനു അവകാശപ്പെട്ട ഭൂമിയുടെ വിഹിതം അദ്ദേഹത്തിന്റെ സഹോദരന്മാർ വീതംവച്ചെടുത്തുവെന്ന് അനീസ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കൊല്ലങ്കോട് നെണ്ടൻകിഴായയിലാണ് ഭർത്താവിന്റെ വീട്. ആകെ എട്ടുസെന്റ് ഭൂമിയിലാണ് ഇവർക്കും അവകാശമുളളത്. എന്നാൽ, സ്വത്ത് വീതംവയ്ക്കലിൽതന്നെ ഒഴിവാക്കിയതിനെതിരേയാണ് വീട്ടമ്മ പ്രതിഷേധ നിസ്കാര സമരം നടത്തിയത്. വായന തുടരുക.. അജിത് പവാറിന്റെ മരണം; വിമാനം നിലംപതിക്കുന്നതിന്റെ ദൃശ്യം പുറത്ത് മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ സഞ്ചരിച്ച സ്വകാര്യ വിമാനം ബാരാമതിയിൽ തകർന്നു വീണുണ്ടായ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലെ സിസിടിവി കാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. വിമാനം കുത്തനെ താഴേക്ക് പതിക്കുന്നതും സെക്കൻഡുകൾക്കുള്ളിൽ വലിയൊരു അഗ്നിഗോളമായി മാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനം നിലത്തിടിച്ച ഉടൻ തന്നെ വലിയ സ്ഫോടനങ്ങളോടെ തീ പടരുകയായിരുന്നു. വായന തുടരുക . . . ജനങ്ങളെ നാലായി വിഭജിച്ചു; അഫ്ഗാനിൽ അടിമത്തം നിയമവിധേയം കാബൂൾ: അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥയെ അടിമുടിമാറ്റി താലിബാൻ ഭരണകൂടം പുതിയ ക്രിമിനൽ നടപടിക്രമം പുറത്തിറക്കി. താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സദ ഒപ്പിട്ട പുതിയ നിയമം, ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിക്കുകയും ഓരോ വിഭാഗത്തിനും വ്യത്യസ്ത ശിക്ഷകൾ നിശ്ചയിക്കുകയും ചെയ്യുന്നു. ഇതോടെ അഫ്ഗാനിൽ പൗരവകാശവും സമത്വവും ഇല്ലാതാകുകയാണ്. വായന തുടരുക . . . തലസ്ഥാനത്തും ഫണ്ട് തട്ടിപ്പ്; നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ തിരുവനന്തപുരം: പയ്യന്നൂരിനു പുറമെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഫണ്ട് തട്ടിപ്പ് നടത്തിയതിന് പാർട്ടി തരംതാഴ്ത്തിയ നേതാവിന് ഉന്നത പദവി നൽകിയതിനെതിരേ രക്തസാക്ഷിയുടെ സഹോദരൻ രംഗത്തെത്തി. സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടി പിരിച്ച രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് വിഷ്ണുവിന്റെ സഹോദരനും സിപിഎം പ്രവർത്തകനുമായ വിനോദ് ആരോപിക്കുന്നത്. വായന തുടരുക . . . കടയിൽ കുട്ടിമോഷ്ടാക്കള്‍; കവര്‍ന്നത് പണവും തേങ്ങയും അച്ചാറും, സിസിടിവി ദൃശ്യം പുറത്ത് കൊച്ചി: പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നതായി പരാതി. രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്. വായന തുടരുക . . . Local News പകല്‍ ഇതുവരെ സംഭവിച്ച പ്രധാന വാര്‍ത്തകള്‍ കോര്‍ത്തിണക്കിയ ന്യൂസ് ബുള്ളറ്റിന്‍ കല്ലൂർ മാവിൻചുവടിൽ തീപിടുത്തം... മുംബൈ പോലീസ് ചമഞ്ഞ് 18 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ... ഇരിങ്ങാലക്കുട റേഞ്ചിലെ ഷാപ്പുകള്‍ തുറക്കാൻ ഇടപെടണം... HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ എൻഎസ്എസ് പിന്മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലെന്ന് വെള്ളാപ്പള്ളി, രാഷ്ട്രീയലക്ഷ്യമുള്ളതായി സുകുമാരൻ നായർ; ഐക്യസാധ്യത ഇനിയില്ല. തിരുവനന്തപുരം: എൻഎസ്എസ് എസ്എൻഡിപി ഐക്യനീക്കത്തില്‍ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ ഇടപെടല്‍ കൊണ്ടാണെന്ന് വാർത്തയുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം രാഷ്ട്രീയ ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുള്ളതായി ഇപ്പോഴും കരുതുന്നുവെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. പിന്മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടല്‍ ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. വായന തുടരുക . . . ആരോഗ്യമേഖലയിലെ വീഴ്ചകളിൽ സഭയിൽ അടിയന്തര പ്രമേയ ചര്‍ച്ച; പിഴവുകള്‍ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷം, ബാലിശമായ വാദങ്ങളെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചര്‍ച്ച ആരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്. വിളപ്പിൽശാല ആശുപത്രി കവാടം രാത്രി മൂന്ന് പൂട്ടിട്ട് പൂട്ടിയ നിലയിലാണെന്നും എന്തിനാണ് ആശുപത്രി പൂട്ടുന്നതെന്നും പട്ടി കടിക്കാൻ വരുമെങ്കിൽ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചുകൂടെയെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. പരാതി വിശദമായി ഡിഎംഒക്ക് നൽകിയിട്ടുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. വിളപ്പിൽശാലയിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാൽ, മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണിൽ പോലും വിളിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എല്ലാം സിസ്റ്റത്തിന്റെ ഇരകളാണ് കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 'ആരോഗ്യ മന്ത്രി വന്ന് കെട്ടിപ്പിടിച്ചതല്ലാതെ നീതി ലഭിച്ചില്ല'; മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ സമരവുമായി ഹര്‍ഷിന തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന കെ.കെ ഹർഷിന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ തിരുവന്തപുരത്തെ ഔദ്യോഗിക വസതിക്ക് മു ൻപിൽ സത്യാഗ്രഹം തുടങ്ങി. സംഭവം നടന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് പറഞ്ഞു പറ്റിച്ചെന്നും സമരപ്പന്തലിൽ എത്തി കെട്ടിപ്പിടിച്ച് ഉമ്മ വച്ചതല്ലാതെ നീതി ലഭിച്ചില്ലെന്നും ഹര്‍ഷീന പറഞ്ഞു. 24 മണിക്കൂറും ഒപ്പം എന്ന് പറഞ്ഞിട്ട് കാര്യമില്ല . പ്രതിപക്ഷ നേതാവ് തന്ന ഒരു ലക്ഷം രൂപ കൊണ്ടാണ് ചികില്‍സ നടത്തുന്നത്. ഇപ്പോൾ ആ പണവും തീര്‍ന്നെന്നും ജീവിക്കാന് നിര്‍വാഹമില്ലെന്നും ഹര്‍ഷിന പറഞ്ഞു വായനതുടരുക ...... ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കർ, പറയാനുള്ളത് പറയുമെന്ന് എംഎൽഎ, സഭയിൽ സ്പീക്കറും ചിത്തരഞ്ജനും തമ്മിൽ വാഗ്വാദം തിരുവനന്തപുരം : നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെ സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം. അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ മറ്റ് കാര്യങ്ങൾ സംസാരിച്ച എംഎൽഎയുടെ നടപടിയാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചോദ്യത്തിലേക്ക് ഉടൻ കടക്കണമെന്നും അനാവശ്യ കാര്യങ്ങൾ സഭയിൽ പറയരുതെന്നും സ്പീക്കർ കർശന നിർദ്ദേശം നൽകി. വായനതുടരുക ...... 142 തവണ നിയമം ലംഘിച്ച ടിപ്പർ ലോറി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; റോങ് സൈഡ് ഡ്രൈവിങിൽ കർശന നടപടി കൊച്ചി: റോങ് സൈഡ് കയറി വന്ന ലോറി ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് ഉണ്ടാകാമായിരുന്ന വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ആശ്വാസത്തിലാണ് തൃപ്പൂണിത്തുറ സ്വദേശി കണ്ണനും കുടുംബവും. ദേശീയ പാതയിൽ നിർമാണം പൂർത്തിയായ തൃശൂർ പുന്നയൂർ ഭാഗത്ത് ഈ മാസം 24 നായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പോകാനുള്ള അതിവേഗ ട്രാക്കിലൂടെയാണ് ലോഡ് നിറച്ച ടിപ്പർ ലോറി എതിർ ദിശയിലൂടെ കയറി വന്നത്. നിയമലംഘനങ്ങൾക്ക് 142 തവണ പിഴ ചുമത്തപ്പെട്ട ടിപ്പർ ലോറിയാണ് ഇതെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; ഇ ഡിയുടെയും അസുഖത്തിന്റെയും പേര് പറഞ്ഞ് യുവാവ് 50 ലക്ഷം തട്ടിയതായി പരാതി ബെംഗളൂരു: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപ തട്ടിയതായി യുവതിയുടെ പരാതി. വിജയരാജ് ഗൗഡ എന്ന് പരിചയപ്പെടുത്തിയ യുവാവിനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഇ ഡി അന്വേഷണം, അച്ഛന് അസുഖം എന്നെല്ലാം പറഞ്ഞ് 50 ലക്ഷം രൂപ തന്റെ പക്കൽ നിന്നു തട്ടിയെടുത്തു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
വായന തുടരുക . .. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ മികവിന്, എനിക്ക് കിട്ടിയത് സംഘടനാ പ്രവര്‍ത്തനത്തിന്; പത്മഭൂഷണില്‍ വെള്ളാപ്പള്ളി ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍ ഉണ്ടായാലും അവസാനം അത് പൂമാലയാകാറുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കൻ, നിസ്വാര്‍ത്ഥൻ, മാന്യൻ; വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയല്ല എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ എന്‍എസ്എസിന്റെ ബോര്‍ഡ് തീരുമാനം മറിച്ചായി. അതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നായര്‍ സമുദായം സഹോദര സമുദായമാണ്. സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കി കത്തിക്കാന്‍ ഇറക്കി. തന്നെ കത്തിച്ചാല്‍ കത്തുമോ? പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 4 കിലോഗ്രാം ഭാരമുള്ള പോളിസ്റ്റിക് കിഡ്ണി ത്രീഡി ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് VPS ലേക്‌ഷോര്‍ ആശുപത്രി കേരളത്തിൽ ആദ്യമായി ത്രീഡി ലാപ്രോസ്കോപ്പിക് (കീഹോൾ) ശസ്ത്രക്രിയയിലൂടെ, വൃക്കയിൽ രൂപപ്പെട്ട നാല് കിലോഗ്രാം ഭാരമുള്ള ഭീമാകാരമായ മുഴ (പോളിസ്റ്റിക് കിഡ്ണി) വിജയകരമായി നീക്കം ചെയ്ത് കൊച്ചി വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രി യൂറോളജി വിഭാഗം. 50 വയസുകാരനായ പുരുഷനിൽ 30 സെന്‍റീമീറ്റർ നീളത്തിലുള്ള പോളിസ്റ്റിക് കിഡ്ണിയാണ് അതിസങ്കീർണവും അപൂർവവുമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വൃക്കകളിൽ ദ്രാവകം നിറഞ്ഞ് മുഴകൾ രൂപപ്പെടുന്ന ഒരു രോഗമാണ് പോളിസ്റ്റിക് കിഡ്ണി ഡിസീസ്. ഇരുവൃക്കകളിലും ഇത്തരത്തിൽ കുമിളകൾ രൂപപ്പെട്ട് പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു രോഗി. വാരിയെല്ല് മുതൽ ഇടുപ്പ് വരെ ബാധിച്ച കുമിളകൾ കാരണം രോഗി വലിയ പ്രയാസത്തിലായിരുന്നു. വായന തുടരുക . . . 'പിണറായിയെ താഴെയിറക്കാൻ യുഡിഎഫ് എന്ത് പറഞ്ഞാലും അനുസരിക്കും'; പി.വി.അൻവർ കേരളം മുഴുവൻ യുഡിഎഫിന് കിട്ടാൻ പോവുകയാണെന്ന് പി.വി.അൻവർ. അതിൽ ആദ്യം പിടിക്കുന്നത് ബേപ്പൂർ ആയിരിക്കും. പരമാവധി മണ്ഡലങ്ങളിൽ യുഡിഎഫിനായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. 'UDF കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ; പ്രസവത്തിനിടെ 950 പേർ മരിച്ചു'; മന്ത്രി വീണാ ജോർജ് തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ നിഷേധമെന്ന അടിയന്തരപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. യുഡിഎഫ് കാലത്തെ വീഴ്ചകൾ നിരത്തിയായിരുന്നു പ്രതിപക്ഷത്തിന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടി. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേർ. പ്രസവത്തിനിടെ 950 പേർ മരിച്ചെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. തുടര്‍ന്നു വായിക്കുക ... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്ന്; മറുപടി പറയുന്നില്ലെന്ന് ശശി തരൂർ... ദുബായ്/ തിരുവനന്തപുരം/ കോഴിക്കോട് ∙ സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ തള്ളി. വായന തുടരുക . .. മത്സരിക്കാനുള്ള മൂഡില്ല; എംപിമാരും മത്സരിക്കേണ്ട: വട്ടിയൂർക്കാവ് കുടുംബമെന്നും മുരളീധരൻ... കോട്ടയം ∙ കോൺഗ്രസ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കെ.മുരളീധരൻ. തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളൊരു മൂഡ് ഇപ്പോഴും വന്നിട്ടില്ല. പ്രചാരണം പാർട്ടി ഏൽപ്പിച്ചാൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രീകരിക്കും. ത്രികോണ മത്സരം നടക്കുന്ന ജില്ലയാണ് തിരുവനന്തപുരം. കേരളം മുഴുവൻ ഓടി നടന്നിട്ട് കാര്യമൊന്നുമില്ല. ഒരു സ്ഥലത്ത് നിന്ന് പ്രവർത്തിക്കുമ്പോഴാണ് അവിടെയൊരു ഇംപാക്ട് ഉണ്ടാവുക. വട്ടിയൂർക്കാവുമായി വൈകാരിക ബന്ധമാണുള്ളത്, സ്വന്തം കുടുംബം പോലെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് ആര് കോൺഗ്രസ് സ്ഥാനാർഥി ആയി നിന്നാലും ജയിക്കും. മുഖ്യമന്ത്രി കസേരയിലേക്കുള്ള മത്സരത്തിൽ താനുണ്ടാകില്ലെന്നും കെ. മുരളീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു. വായന തുടരുക . . . റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു... കണ്ണൂർ ∙ കണ്ണൂരിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനു ശേഷമാണ് കടന്നപ്പള്ളിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തലക്കറക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 ട്രംപിന്റെ തീരുവയുദ്ധത്തിൽ തകർന്നവർക്ക് ഉയിർപ്പ്; ഇന്ത്യയുടെ സമ്മർദം വിജയിച്ചില്ല, 'കാർബൺ നികുതി' തുടരും 'ഇന്ത്യ–ഇയു എഫ്ടിഎ': ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ യാഥാർഥ്യമായിരിക്കുന്നു. കരാർ പ്രാബല്യത്തിലാകാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും സമയമെടുക്കുമെങ്കിലും, രാജ്യങ്ങളെ തീരുവ ഭീഷണിയുയർത്തി 'ട്രപ്പീസ്' കളിപ്പിക്കുന്ന യുഎസിനു മുന്നിൽ ഇന്ത്യയ്ക്ക് നെഞ്ചുവിരിച്ചു നിൽക്കാം. വ്യാപാരരംഗമൊരു ചെസ് ബോർഡ് ആണെങ്കിൽ ഈ കരാർ ട്രംപിനു നേരെയുള്ള 'ചെക്ക്മേറ്റ്' ആണ്. യുഎസിനോടുള്ള ആശ്രയത്വം കുറയ്ക്കുന്നുവെന്നാണ് ഇന്ത്യയും ഇയുവും പറയാതെ പറയുന്നത്. വായന തുടരുക . . . ജാമ്യം ലഭിച്ച രാഹുൽ 'സ്വതന്ത്ര'നാകുമോ? മുരളീധരനും കണ്ണനും കോൺഗ്രസ് ലിസ്റ്റിൽ! ബിജെപിയിൽ ശോഭ, എൽഡിഎഫില്‍ ബിനു പാലക്കാട്∙ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? 'രാഹുൽ ഇഫക്ടിന്' പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തിൽ രാഹുൽ നിറഞ്ഞു നിൽക്കും. പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വർഷത്തിന് മേലെ ശിക്ഷ ലഭിച്ചാൽ അംഗത്വം നഷ്ടപ്പെടും. രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്. മൂന്നു മുന്നണികള്‍ക്കും പാലക്കാട് സ്ഥാനാർഥി നിർണയം കടുകട്ടിയാണ്. രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോൺഗ്രസിന് വേണം. എൽഡിഎഫിനും ബിജെപിക്കും പീഡനക്കേസ് പ്രയോജനപ്പെടുത്താൻ പറ്റിയവരും വേണം. മൂന്ന് മുന്നണികളുടെയും അന്തിമ പട്ടികയില്‍ രണ്ട് വീതം പേരുകള്‍ മാത്രമാണെന്നാണ് വിവരം. വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |