|
28 മെയ് 2024 ചൊവ്വാഴ്ച 1199 എടവം 14 |

|
ലക്കം 1 വാല്യം 16 |
|
പേജുകള്‍ : 2 |
|
ഇ-മെയില്‍ 27-05-2024ന്‍റെ തുടർച്ച. ലോഗിന്‍ ചെയ്യത് എക്കൌണ്ട് തുറന്ന് അകത്തു പ്രേവേശിച്ചാല്‍ കംപോസ് എന്ന ബട്ടണിന്‍റെ താഴെ ഇന്‍ബോക്സ്, സ്റ്റാർഡ്, സ്നൂസ്ഡ് എന്നീ ഐക്കോണുകള്‍ കാണാം. ഇന്നലെ നമ്മള്‍ ഏന്താണ് സ്റ്റാർഡ് എന്നു പഠിച്ചു. ഇങ്ങനെ സ്റ്റാർചെയ്ത മെയിലുകള്‍ ഈ ബോക്സില്‍ കാണാം. പ്രധാനപ്പെട്ടത് എന്ന് മാർക്ക് ചെയ്തത് ഇംപോർട്ട് എന്ന ബോക്സില്‍ ലഭ്യമാകും. സ്നൂസ് ഉപയോഗിക്കുന്നത് അത്യവശ്യമില്ലാത്ത മെയിലുകള്‍ പ്രത്യേക കലാവധി ഇന്ബോക്സില്‍ നിറയുന്നത് തടയനാകും. സ്നൂസ് ചെയ്യുബോള്‍ തിറരഞ്ഞെടുത്ത തിയ്യതിയില്‍ മാത്രമെ പിന്നീട് ഇന്‍ബോക്സില്‍ തെളിയുകയുള്ളൂ. ഇന്‍ബോക്സിലുടെ മാത്രമെ മെയിലുകള്‍ സ്നൂസ് ചെയ്യാന്‍ സാധിക്കൂ. ഇന്‍ബോക്സ് പെട്ടെന്ന് നിറയുന്നത് താല്‍ക്കാലികമായി ഈ ഫീച്ചർ മുഖാന്തിരം തടയനാകും. (തുടരും................) കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വലിയ അവകാശവാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരുടെ അവസാനഘട്ടം കൂടിയാകും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിലനില്‍പ്പിനായി പോരാടുകയാണ്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കുമായി ഏറെ വ്യക്തിബന്ധമുണ്ടെങ്കിലും ഒഡീഷയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കാണ് പരിഗണന നല്‍കുന്നത്. 24 വര്‍ഷമായി തുടര്‍ച്ചയായി വ്യക്തപരമായ ആക്രമണത്തിന് താന്‍ ഇരയാകുന്നതായും ആക്ഷേപങ്ങള്‍ പ്രതിരോധിക്കാനുള്ള ശേഷി കൈവന്നുവെന്നും മോദി. മോദി പ്രതിപക്ഷപ്പാര്‍ട്ടികളുടെ മുഖ്യമന്ത്രിമാരെ ജയിലില്‍ അയയ്ക്കുമെന്ന് ആരോപിക്കുന്ന അരവിന്ദ് കേജ്‍രിവാള്‍ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും വായിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഹിന്ദി ഹൃദയഭൂമി ആരു കീഴടക്കും? രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ചു ഹിന്ദി ഹൃദയഭൂമി പിടിക്കുന്നവർ ഇന്ത്യ ഭരിക്കുമെന്നതാണ് ചരിത്രം. ചത്തീസ്‍ഗഡ് മുതല്‍ ഉത്തരാഖണ്ഡ് വരുന്ന നീളുന്ന ഹിന്ദി ബെല്‍റ്റിലെ 226 സീറ്റുകള്‍ എന്നും രാജ്യത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ചു. 2014ലും 2019ലും ഈ മേഖലയിൽ സമ്രഗ്രവിജയം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇത്തവണ ഹിന്ദിഭൂമിയുടെ ഹൃദയം ആരു കീഴടക്കും? ഉത്തരേന്ത്യയുടെ ഹൃദയഭാഗത്തെ 226 ല്‍ 181 സീറ്റുകളാണ് എൻ ഡി എ 2019ൽ നേടിയത്. ഉത്തര്‍പ്രദേശിലെ 80ല്‍ 62 ഉം ബിജെപി നേടിയപ്പോൾ കോണ്‍ഗ്രസിന് ലഭിച്ചത് ഒന്നുമാത്രം. അയോധ്യയുടെ പിന്‍ബലത്തില്‍ വിജയമാവര്‍ത്തിക്കാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. എന്നാല്‍ അയോധ്യ ഇക്കുറി തിരഞ്ഞെടുപ്പ് വിഷയമല്ലെന്ന് ഇന്ത്യ സഖ്യം. സമാജ്വാദി പാർട്ടി കൂട്ടുകെട്ടിലാണ് കോണ്‍ഗ്രസിന്ർറെ പ്രതീക്ഷ. ഇന്ത്യ സഖ്യം പിറവിയെടുത്ത ബിഹാറിലും ഇത്തവണ കനത്ത പോരാട്ടമാണ്. ആര്‍.ജെ.ഡിയുടെയുമായുള്ള സഖ്യവും തേജസ്വി യാദവിന്‍റെ വൃക്തി പ്രഭാവവും കൈമുതലാക്കി കുറഞ്ഞത് 5 സീറ്റെങ്കിലും നേടാമെന്ന് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. 2019ല്‍ ബി.ജെ.പി 17 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. നിതീഷ് കുമാർ കളംമാറിയതിനൊപ്പം ബി,ജെ,പിക്ക് സംഘടനാ ശേഷി കൂടിയതിനാലും ഇത്തവണയും കരുത്ത് കാട്ടാമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ സമ്പൂര്‍ണ വിജയം നേടിയ രാജസ്ഥാനില്‍ വിജയമാവര്‍ത്തിക്കാമെന്ന് ബി.ജെ.പിയും 10 സീറ്റുകള്‍ വരെ നേടാമെന്ന് ഇന്ത്യ സഖ്യവും കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ക്ഷീണത്തിലായ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കാര്യമായ പ്രതീക്ഷയില്ല. ചുരുക്കത്തില് ഹിന്ദി ബെല്‍റ്റിലാകെ 2019ലേതിന് സമാനമായ വിജയമാ വര്‍ത്തിക്കാമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ രണ്ടുതവണയും തകര്‍ന്നടിഞ്ഞിടത്ത് സഖ്യബലത്തില്‍ തിരിച്ചുവരാമെന്ന് ഹരിയാന, ഹിമാചല്‍, ചത്തീസ് ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സീറ്റുകളും മുതല്‍കൂട്ടാകുമെന്നും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. നീതിഷ് തുടങ്ങിവച്ച ജാതി സെന്‍സസ് ഉയര്‍ത്തിയാണ് ഇന്ത്യ സഖ്യം ഹിന്ദി ഹൃദയ ഭൂമിയില്‍ പ്രചാരണം നടത്തിയത്. ജാതി രാഷ്ട്രീയവും വൈകാരികതയുമെല്ലാം സ്വാധീനിക്കുന്ന ഭൂമികയിലെ അടിയൊഴുക്കുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന് ആകാംക്ഷയോടെ നോക്കുകയാണ് രാജ്യം To book Travel Tickets Train, Bus and Flight Call 9745397722 മന്ത്രിയുടെ നഗ്നതാ പ്രദര്‍ശനം; ആം ആദ്മിക്ക് തലവേദനയായി ലൈംഗികാരോപണം ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തലവേദനയായി മന്ത്രിക്കെതിരായ ലൈംഗികാരോപണം. ജോലി തേടിയെത്തിയ യുവതിക്ക് മുന്‍പില്‍ വിഡിയോ കോള്‍ വഴി മന്ത്രി ബാല്‍കര്‍ സിങ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലി ദളും രംഗത്തുവന്നു. ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിങ്ങാണ് മന്ത്രിക്കെതിരായ വിഡിയോ പുറത്തുവിട്ടത്. ജോലി ലഭിക്കാന്‍ അപേക്ഷയുമായി വന്ന 21 കാരിയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ മന്ത്രി വാങ്ങി. പിന്നീട് ഫോണ്‍ ചെയ്തു. വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ട മന്ത്രി യുവതിയോട് വസ്ത്രം മാറ്റാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം. വസ്ത്രം മാറ്റിയ മന്ത്രി അശ്ലീല ചേഷ്ടകാണിക്കുന്ന വിഡിയോയാണ് പുറത്തുവന്നത്. മന്ത്രിയുടേതെന്ന പേരില്‍ വിഡിയോ ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉയര്‍ന്ന ആരോപണം ആം ആദ്മി പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കി. 24 മണിക്കൂറിനകം മന്ത്രി ബാല്‍കര്‍ സിങ്ങിനെ പുറത്താക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് തയാറാകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
|
|
വിവേകാനന്ദ പാറയിൽ ധ്യാനത്തിനിരിക്കാൻ പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക്
|
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
“Do today's duty, fight today's temptation; do not weaken and distract yourself by looking forward to things you cannot see, and could not understand if you saw them.“ |
|
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകു മാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കും. ഏഴാംഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചശേഷം മോദി വ്യാഴാഴ്ച്ച വൈകിട്ട് കന്യാകു മാരിയിലെത്തും. വെള്ളിയാഴ്ച്ച മുഴുവന്‍ സമയം ധ്യാനമിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയതായാണ് സൂചന. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനിടെ നരേന്ദ്ര മോദി കേദാര്‍നാഥിലെ രുദ്ര ഗുഹയില്‍ ധ്യാനമിരുന്നിരുന്നു. കാവി പുതച്ച മോദിയുടെ ധ്യാനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്ന് വിലയിരുത്തലുണ്ട്. ഈ ലോകസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്‍റെ തെക്കേ മുനമ്പിലെ വിവേകാന്ദപ്പാറയിലാണ് മോദി എത്തുക. ശനിയാഴ്ച്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. മോദിയുടെ മണ്ഡലമായ വാരാണസി അടക്കം 57 സീറ്റുകള്‍ പോളിങ് ബൂത്തിലെത്തും. വ്യാഴാഴ്ച്ച പരസ്യപ്രചാരണം അവസാനിക്കും. അന്ന് ൈവകീട്ട് മോദി കന്യാകുമാരിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിശബ്ദപ്രചാരണ ദിവസമായ വെള്ളിയാഴ്ച്ച മോദി ധ്യാനമിരിക്കും. ശനിയാഴ്ച്ച മടങ്ങും. തെക്കേന്ത്യയെയും വടക്കേന്ത്യയെയും ഒന്നിച്ച് നിര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം നല്‍കുക. പ്രത്യേകിച്ച് കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബിജെപി ഉയര്‍ത്തുമ്പോള്‍. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങിയപ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ച് തമിഴ്നാടിന് വലിയ പ്രാധാന്യം മോദി നല്‍കിയിരുന്നു. മോദിയെ വിവേകാനന്ദന്‍ വ്യക്തിപരമായി ഏറെ സ്വാധിനിച്ചിട്ടുണ്ട്. കന്യാകുമാരിയിലെ ധ്യാനം വിശ്വാസരാഷ്ട്രീയത്തിന്‍റെ അടയാള പ്പെടുത്തല്‍ കൂടിയാകും. ബംഗാളില്‍ വലിയ കുതിപ്പ് ബിജെപി ലക്ഷ്യമിടുന്നു. ബിജെപിക്ക് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊല്‍ക്കത്ത മേഖല യുള്‍പ്പെട്ട 9 സീറ്റുകളിലാണ് ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്. വിവേകാനന്ദന്‍ ബംഗാളിന്‍റെ വികാരവും. രാമകൃഷ്ണ മിഷനിലെ ചില സന്യാസിമാര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. സ്വാമി വിവേകാനന്ദനാണ് മിഷന്‍ സ്ഥാപിച്ചത്. മോദി വിവേകാനന്ദപ്പാറയില്‍ എത്തുമ്പോള്‍ മമതയ്ക്കുള്ള മറുപടി കൂടിയാണ്.മോദിയെ വിവേകാനന്ദന്‍ വ്യക്തിപരമായി ഏറെ സ്വാധിനിച്ചിട്ടുണ്ട്. കന്യാകുമാരിയിലെ ധ്യാനം വിശ്വാസരാഷ്ട്രീയത്തിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാകും. ബംഗാളില്‍ വലിയ കുതിപ്പ് ബിജെപി ലക്ഷ്യമിടുന്നു. ബിജെപിക്ക് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത കൊല്‍ക്കത്ത മേഖല യുള്‍പ്പെട്ട 9 സീറ്റുകളിലാണ് ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പ്. വിവേകാനന്ദന്‍ ബംഗാളിന്‍റെ വികാരവും. രാമകൃഷ്ണ മിഷനിലെ ചില സന്യാസിമാര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിച്ചിരുന്നു. സ്വാമി വിവേകാനന്ദനാണ് മിഷന്‍ സ്ഥാപിച്ചത്. മോദി വിവേകാനന്ദപ്പാറയില്‍ എത്തുമ്പോള്‍ മമതയ്ക്കുള്ള മറുപടി കൂടിയാണ്. ഏഴാം ഘട്ടം പുതിയ കാലഘട്ടത്തിന്‍റെ തുടക്കംആത്മവിശ്വാസത്തോടെ മോദി കായികരംഗത്തും സര്‍ക്കാര്‍ കരാറുകളിലും ന്യൂനപക്ഷ സംവരണം കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം പുതിയ കാലഘട്ടത്തിന്‍റെ തുടക്കമാണ്. ബംഗാളില്‍ ബിജെപി വന്‍ വിജയം നേടുമെന്നും ഒഡീഷയില്‍ ബിജെപി മുഖ്യമന്ത്രി ജൂണ്‍ 10ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംവരണ വിഷയത്തില്‍ പ്രതിപക്ഷ ത്തിനെതിരെ പ്രധാനമന്ത്രി ആക്രമണം തുടരുകയാണ്. എസ്‍സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ഇരുട്ടില്‍ നിര്‍ത്തി അവരുടെ അവകാശങ്ങള്‍ പ്രതിപക്ഷം കൊള്ളയടിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക മുസ്‍ലിം ലീഗിന്‍റെ മുദ്രയുള്ളതാണ്. പ്രതിപക്ഷം ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും ശത്രുക്കളാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒറ്റയടിക്ക് ന്യൂനപക്ഷ പദവി നല്‍കി കോണ്‍ഗ്രസ് സംവരണം ഇല്ലാതാക്കി. മുസ്‍ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ പ്രതിപക്ഷം ജുഡീഷ്യറിയെ കുറ്റപ്പെടുത്തുകയാണ്. മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ താൻ മത്സരിക്കില്ലെന്നും, മറ്റുചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കൂടാതെ രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉണ്ടാകുതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും , കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാർഥി എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെന്നും എന്നാൽ അത് ശരിയല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി. ഇ സേവനങ്ങള്‍ Call 9745397722 “Quality, Quantity & Punctuality No Compromise.“ |
|
(1) |
|
|