|
വാല്യം 2 ലക്കം 332 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
28 |
|
"Your mind is a garden. Your thoughts are the seeds. You can grow flowers, or you can grow weeds." |
|
(1) |
|
‘തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിനെ പരിഹസിക്കാൻ വരുന്നു’; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിന് പരിഹസിക്കാൻ വരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജിപിയുമായി സഖ്യത്തിലായ സംഭവത്തിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ പറഞ്ഞു. വായന തുടരുക ...... മറ്റത്തൂർ അവസാന സൂചന, കൈപ്പത്തി താമരയായി; സൂക്ഷിച്ചാൽ ദുഖിക്കേണ്ട’; വി വസീഫ് തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്ക് ഒപ്പം ചേർന്ന സംഭവത്തിൽ രാഷ്ട്രീയ വിവാദം കത്തുന്നു. സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. മറ്റത്തൂർ അവസാന സൂചനയാണ്. കൈപ്പത്തി ചിഹ്നത്തിൽ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു. കൈപ്പത്തി താമരയായെന്ന് വി വസീഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. സൂക്ഷിച്ചാൽ ദുഖിക്കേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu 'സുഹാന്റേത് മുങ്ങിമരണം, ശരീരത്തിൽ സംശയാസ്പദമായ മുറിവുകളും പരിക്കുകളും ഇല്ല'; പോസ്റ്റ്‌മോർട്ടം പൂർത്തിയായി പാലക്കാട്: ചിറ്റൂരില്‍ മരിച്ച ആറുവയസുകാരന്‍ സുഹാന്റേത് മുങ്ങി മരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സുഹാന്റെ ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വായന തുടരുക . .. കോൺഗ്രസുകാർ ആരും ബിജെപിയിലേക്ക് പോയിട്ടില്ല, പക്ഷെ പാർട്ടി തീരുമാനം ലംഘിച്ചു: മുഖ്യമന്ത്രിയെ തള്ളി വി ഡി സതീശൻ പത്തനംതിട്ട: മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം തള്ളി വി ഡി സതീശൻ. മറ്റത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാർട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഒരു വിമതൻ സിപിഐഎം പിന്തുണയിൽ പ്രസിഡന്റാകാൻ തീരുമാനിച്ചപ്പോൾ മറ്റൊരു വിമതനെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുകയായിരുന്നു എന്നും സതീശൻ കൂട്ടിച്ചേർത്തു. പിണറായി വിജയന് അവർ ബിജെപിയിൽ പോകണമെന്നാണ് ആഗ്രഹം. അമിത് ഷായും മോദിയും എവിടെ ഒപ്പിടാൻ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ട് ഒരു പഞ്ചായത്തിലുണ്ടായ കാര്യത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ പരിഹസിക്കാൻ വരികയാണെന്നും സതീശൻ വിമർശിച്ചു. തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പരിഹാസം പറയുന്നതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിലെ കാര്യം പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. മേയറാകാത്തതിന്റെ നിരാശ ഇങ്ങനെ കാണിക്കേണ്ട കാര്യമുണ്ടോ? ഒരു MLAയെ അവഹേളിക്കാമോ?'; ശ്രീലേഖക്കെതിരെ പ്രശാന്ത് തിരുവനന്തപുരം: എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർ ശ്രീലേഖക്കെതിരെ ആഞ്ഞടിച്ച് വി കെ പ്രശാന്ത് എംഎൽഎ. തൻ്റെ ഓഫീസ് ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ശ്രീലേഖയുടേത് ശുദ്ധമായ മര്യാദകേടാണെന്നും പ്രശാന്ത് തുറന്നടിച്ചു. ഇന്നലെ വന്ന ശ്രീലേഖ മുൻ മേയറായ നിലവിൽ എംഎൽഎ ആയ ഒരാളെ ഇങ്ങനെ അവഹേളിക്കാമോ എന്നും പ്രശാന്ത് ചോദിച്ചു. വായന തുടരുക...... തൃണമൂലിനെ വെല്ലുവിളിച്ച് ഹുമയൂൺ കബീർ; നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് വെല്ലുവിളി കൊൽക്കത്ത: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വെല്ലുവിളി ഉയർത്താൻ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ എംഎൽഎ. ഹുമയൂൺ കബീർ പുതിയതായി രൂപീകരിച്ച ജനത ഉന്നായൻ പാർട്ടി പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഹുമയൂൺ കബീർ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യകൾ രൂപീകരിക്കാനുള്ള ആഗ്രഹവും ഹുമയൂൺ കബീർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം എന്നിവരുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹമുണ്ടെന്നാണ് ഹുമയൂൺ കബീർ പ്രതികരിച്ചത്. എന്നാൽ ഹുമയൂൺ കബീറിൻ്റെ ആഗ്രഹത്തോട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രതികരിച്ചിട്ടില്ല. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. സിദ്ധരാമയ്യ യോഗിയുടെ പ്രതിരൂപം, സോണിയയും പ്രിയങ്കയും മറുപടി പറയണം; 'കർണാടക ബുൾഡോസർ രാജി'ൽ എ എ റഹീം എംപി തിരുവനന്തപുരം: കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ തകർത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി എ എ റഹീം എംപി. മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗി ആദിത്യനാഥിന്റെ പ്രതിരൂപമെന്നും കോൺഗ്രസ് സർക്കാരിന്റെ കീഴിൽ കണ്ടത് സമാനതകളില്ലാത്ത ബുൾഡോസർ രാജാണെന്നും റഹീം എംപി വിമർശിച്ചു. സംഭവത്തിൽ സോണിയ ഗാന്ധിയും പ്രിയങ്കഗാന്ധിയും മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു. തുടര്‍ന്നു വായിക്കുക . ... COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (28-12-2025); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... https://ksmart.lsgkerala.gov.in/ui/web-portal ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. https://upsconline.nic.in/ ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ https://www.keralapsc.gov.in/home-2 ഇവിടെ ക്ലിക്ക് ചെയ്യുക... * SIR കരട് വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും അറിയിക്കാം കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 14,122
|
|
വെള്ളി 1 ഗ്രാം |
₹ 274 |
|
ബി. എസ്. ഇ |
85,041.45 |
|
എന്‍. എസ്. ഇ |
26,042.30 |
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ¨ International Cinema Day: This marks the anniversary of the first public film screening by the Lumière brothers in Paris in 1895. ¨ Holy Innocents' Day: A traditional Christian feast day (also known as Childermas) observed widely in Spain and Latin America. Similar to April Fools' Day, it is a day for playing pranks and jokes, known as inocentadas. ¨ National Chocolate Candy Day: A day to indulge in sweet treats before New Year's resolutions begin. ¨ On this day in 1895, Wilhelm Röntgen published his discovery of X-rays, a breakthrough that changed medicine forever. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്’; മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ് വിമർശനം. കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച മുഴുവൻ അംഗങ്ങളും കൂറുമാറി. മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും പരിഹാസം. അരുണചൽ പ്രദേശിലും ഗോവയിലും നടന്ന എസ്ഐആർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ തിരുവനന്തപുരം: എസ്ഐആര്‍ കരട് പട്ടിക പരിശോധിക്കാൻ കോണ്‍ഗ്രസിന്‍റെ നിശാക്യാമ്പ് ഇന്ന്. വൈകീട്ട് അഞ്ച് മണി മുതൽ മണ്ഡലം അടിസ്ഥാനത്തിലാണ് പരിശോധന. കരട് പട്ടികയിലെ പ്രശ്നങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനാണ് ക്യാമ്പ്. പട്ടികയിൽ നിന്ന് വോട്ടര്‍മാരെ ഒഴിവാക്കിയതിലും ബൂത്ത് തിരിച്ചതിലും വ്യാപക പ്രശ്നങ്ങളുണ്ടെന്നാണ് പാര്‍ട്ടിയുടെ പരാതി. അതേ സമയം ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഫ്ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് വ്യാപകമായി വോട്ട് ചേര്‍ത്തെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെ വെള്ളിയാഴ്ച വരെ പേരു ചേര്‍ക്കാൻ 41,841 പേരും 8,780 പ്രവാസികളും അപേക്ഷ നൽകിയിട്ടുണ്ട്. വായന തുടരുക . . Deepa Malik Deepa Malik (born 30 September 1970) is an Indian para athlete from Haryana. She won a silver medal at the 2016 Summer Paralympics in shot put, becoming the first Indian woman to win a medal in the Paralympic Games.[2][3] In 2020, she was elected as President of the Paralympic Committee of India Malik was born to Veena Nagpal and Bal Krishan Nagpal in 1970.[5] Her father was in the Indian Army. Her brother, Vikram Nagpal, is a brigadier in the Indian Army.[5] Her elder daughter, Devika, is studying sports psychology.[5] At 5, she was diagnosed with a spinal tumor for which she underwent three years of treatment. The treatment was successful but Malik required aggressive physiotherapy to recover. വായന തുടരുക .. ... തർക്കം, പിണക്കം, കൂറുമാറ്റം; ഒടുവിൽ തദ്ദേശ ഭരണത്തിന്‍റെ ചിത്രം വ്യക്തമാകുന്നു, 532 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്. അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍, കൂറുമാറ്റം, പിണക്കം, കയ്യബദ്ധങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം ഈ തെരഞ്ഞെടുപ്പും സാക്ഷിയായിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുന്നത്. സംസ്ഥാനത്തെ ആകെ 941 ഗ്രാമപഞ്ചായത്തുകളില്‍ 532 എണ്ണം യുഡിഎഫിനൊപ്പമാണ്. 358 ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. എന്‍ഡിഎ 30 തദ്ദേശ സ്ഥാപനങ്ങളിൽ ഭരണനിയന്ത്രണം സ്വന്തമാക്കി. സ്വതന്ത്രരും മറ്റുകക്ഷികളും ചേര്‍ന്ന് എട്ടിടത്താണ് അധികാരത്തിലെത്തിയത്. വായന തുടരുക . . . കോൺഗ്രസ് പുറത്താക്കിയ വാർഡ് അംഗങ്ങളെ ബിജെപിയിൽ ചേർക്കാൻ നീക്കം; ആര് വന്നാലും സ്വീകരിക്കുമെന്ന് ബിജെപി തൃശ്ശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പുറത്താക്കിയ വാര്‍ഡ് അംഗങ്ങളെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം. എട്ട് വാര്‍ഡ് അംഗങ്ങളെ ബിജെപി നേതാക്കള്‍ സമീപിച്ചതായി സൂചനയുണ്ട്. മറ്റത്തൂരില്‍ ആര് ബിജെപിയിലേക്ക് വന്നാലും സ്വീകരിക്കും എന്നാണ് ബിജെപി എറണാകുളം-തൃശ്ശൂര്‍ മേഖല പ്രസിഡന്റ് എ നാഗേഷ് വ്യക്തമാക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണയാണ് ബിജെപി നല്‍കിയതെന്നും കോണ്‍ഗ്രസിന്റെ അംഗങ്ങളെ പിടിച്ചുനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും എ നാഗേഷ് പറഞ്ഞു. രാജിവെച്ച കോണ്‍ഗ്രസ് അംഗങ്ങളോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫിന്റെ കുത്തക ഭരണത്തിന് എതിരായ ബിജെപിയുടെ പകവീട്ടല്‍ ആണ് മറ്റത്തൂരില്‍ ഉണ്ടായതെന്നും നാഗേഷ് വ്യക്തമാക്കി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ നിറംമാറ്റം; വെള്ളവും അരിയും നീല കളറിലായി കോട്ടയം: മുണ്ടക്കയത്ത് റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോള്‍ അരിയും വെള്ളവും നീല നിറത്തിലായി. മുണ്ടക്കയം ഏന്തയാര്‍ സ്വദേശി ബിജു തോമസിനാണ് ഈ അനുഭവം നേരിട്ടത്. ഏന്തയാര്‍ അക്ഷയ സെന്ററിന് സമീപം ഉള്ള റേഷന്‍ കടയില്‍ നിന്ന് ഇന്നലെ രാവിലെയാണ് അരി വാങ്ങിയത്. വായന തുടരുക . . .. പാർട്ടിയിൽ പരിഷ്കരണം വേണം; ദിഗ്‌വിജയ് സിങ്ങിൻ്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി ന്യൂഡൽഹി: പാർട്ടിയിൽ പരിഷ്കരണം വേണമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിൻ്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി. പാർട്ടി ശക്തിപ്പെടണമെന്ന് ദിഗ്‌വിജയ് സിങ്ങിനും ആഗ്രഹിക്കാൻ കഴിയും എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. ഏതൊരു പാർട്ടിയിലും അച്ചടക്കം പ്രധാനമാണെന്ന് പ്രതികരിച്ച ശശി തരൂർ ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ് സിങ്ങിൻ്റെ നിലപാടിനോട് പ്രതികരിക്കാൻ തയ്യാറായില്ല. വായന തുടരുക. . . . തിരഞ്ഞെടുപ്പ് വർഷത്തിൽ സ്റ്റാലിൻ്റെ സർജിക്കൽ സ്ട്രൈക്ക്; തമിഴ്നാട് സർക്കാരിൻ്റെ പൊങ്കൽ കിറ്റിൽ 3000 രൂപ? ചെന്നൈ: തെരഞ്ഞെടുപ്പ് വർഷത്തിൽ തമിഴ്നാട് സർക്കാർ റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്ന പൊങ്കൽ കിറ്റിൽ എത്ര പണം സമ്മാനമായി ഉണ്ടാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം 2025ലെ പൊങ്കൽ കിറ്റിൽ നിന്ന് പണം ഒഴിവാക്കിയിരുന്നു. എന്നാൽ ഇത്തവണ തെരഞ്ഞെടുപ്പ് വർഷത്തിൽ പണമില്ലാതെ പൊങ്കൽ കിറ്റ് നൽകുന്നത് തിരിച്ചടിയാകുമെന്നാണ് ഡിഎംകെ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ഇതിന് ചുടവ് പിടിച്ചാണ് ഇത്തവണ പൊങ്കൽ സമ്മാനമായി പണം നൽകിയേക്കുമെന്ന മന്ത്രി ആർ ഗാന്ധി പറഞ്ഞതെന്നാണ് കരുതപ്പെടുന്നത്. ഒരു കിലോ വീതം, പച്ചരി, പഞ്ചസാര, ഒരു കരിമ്പ് എന്നിവ അടങ്ങുന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പൊങ്കൽ കിറ്റ്. 2023ലും 2024ലും പൊങ്കൽ കിറ്റിനൊപ്പം 1000 രൂപ നൽകിയിരുന്നു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയത മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ പലയിടത്തും നാടകീയതയും വന്‍ ട്വിസ്റ്റുകളും. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ചായത്തില്‍ ഇടതുമുന്നണി തിരിച്ചടി നേരിട്ടപ്പോള്‍ നറുക്കെടുപ്പില്‍ മന്ത്രി എംബി രാജേഷിന്‍റെ പഞ്ചായത്ത് എല്‍ഡിഎഫിനെ കൈവിട്ടു. എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചു. പാലക്കാട് പെരുങ്ങോട്ട് കുറിശ്ശിയില്‍ 60 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. ബദിയടുക്ക പഞ്ചായത്തില്‍ നറുക്കെടുപ്പ് എന്‍ഡിഎയെ തുണച്ചു. മൂന്നു പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനെത്തുടര്‍ന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ചയിലേക്ക് മാറ്റി. വായന തുടരുക . . . പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 28, ഞായറാഴ്ച ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തി. വായന തുടരുക . . . ഉസ്മാൻ ഹാദി കൊലപാതകം: രണ്ട് പ്രതികൾ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പോലീസ് ബംഗ്ലാദേശി രാഷ്ട്രീയ പ്രവർത്തകൻ ഉസ്മാൻ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികൾ കൊലപാതകത്തിന് ശേഷം മേഘാലയ അതിർത്തി വഴി ഇന്ത്യയിലേക്ക് പലായനം ചെയ്തതായി ധാക്ക മെട്രോപൊളിറ്റൻ പോലീസ്. ദി ഡെയ്‌ലി സ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മൈമെൻസിംഗിലെ ഹലുഘട്ട് അതിർത്തി വഴിയാണ് സംശയിക്കപ്പെടുന്ന ഫൈസൽ കരീം മസൂദും ആലംഗീർ ഷെയ്ക്കും ഇന്ത്യയിലേക്ക് കടന്നതെന്ന് അഡീഷണൽ കമ്മീഷണർ എസ്എൻ നസ്രുൾ ഇസ്ലാം പറഞ്ഞു. ഡിഎംപി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിലാണ് ഇവ വിശദീകരിച്ചത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. വീണ്ടും മഴയെത്തുന്നു, മത്സ്യബന്ധനത്തിന് വിലക്കില്ല; കാലാവസ്ഥാ പ്രവചനം ഇങ്ങനെ സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു. എന്നാൽ പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല. നാളെ പത്തനംതിട്ട ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ പെയ്തേക്കാം. പുതുവർഷം അടുക്കുമ്പോൾ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടര്‍ന്നു വായിക്കുക . .. ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ തിരിച്ചയച്ചത് യുഎസ് അല്ല; അത് ഈ ഗൾഫ് രാജ്യം: കണക്കുകൾ ഇങ്ങനെ ന്യൂഡൽഹി യുഎസിനേക്കാൾ കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഗൾഫ് രാജ്യമായ സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീസ കാലാവധി കഴിഞ്ഞവരേയും നിയമം ലംഘിച്ചവരെയുമാണ് സൗദി തിരിച്ചയച്ചത്. എന്നാൽ അനധികൃതമായി അതിർത്തി കടന്നെത്തിയവരെയാണ് യുഎസ് പ്രധാനമായും നാടുകടത്തിയത്. കൂടുതല്‍ വായിക്കുക .... 2050ൽ ഇന്ത്യ അമേരിക്കയ്ക്കും മുകളിലെ സാമ്പത്തിക ശക്തി; പുതിയ ജോലികൾ വരും; മലയാളി എങ്ങോട്ടു പോകും?... നിങ്ങൾ കോഴിക്കോട് രാമനാട്ടുകരയിൽനിന്ന് കണ്ണൂരിലേക്കു യാത്രചെയ്യുകയാണ്, പുതിയ ഹൈവേയിൽക്കൂടി. ഇടയ്ക്ക് ഒരിടത്ത് ഹൈവേയിൽ നിന്നിറങ്ങി ചായ കുടിക്കാം എന്നു ഡ്രൈവറോടു പറയുന്നു. അടുത്ത കഫേ എവിടെ എന്നു കണ്ടുപിടിച്ച ഡ്രൈവർ കാർ അതിന്റെ മുറ്റത്ത് എത്തിക്കുന്നു. സാധാരണ സംഭവം, അല്ലേ? എന്നാൽ ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. ഡ്രൈവർ ഇല്ലാത്തതാണ് ആ കാർ! വർഷം 2045 ആണ്, ഡ്രൈവർ ഇല്ലാതെ തനിയെ ഓടുന്ന കാറുകൾ കേരളത്തിലെ പാതകളിൽ നിറയുന്ന കാലം. ഏതു ഭാഷയിലും ആ 'ഇല്ലാത്ത ഡ്രൈവറോട്' സംസാരിക്കാം. എത്ര ദൂരം കാറോടിച്ചാലും മുഷിച്ചിലോ മടുപ്പോ ക്ഷീണമോ ഇല്ലാത്ത ഡ്രൈവറായിരിക്കുമത്. ഇത്തരം കാറുകൾ അമേരിക്കയിൽ പലയിടത്തും പ്രത്യേകിച്ച് കലിഫോർണിയയിൽ ഇപ്പോൾത്തന്നെ ധാരാളം ഓടിത്തുടങ്ങിയിട്ടുണ്ട്. വരാൻ പോകുന്ന 25 വർഷങ്ങളിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കും ഈ ഡ്രൈവറില്ലാ വാഹനങ്ങൾ. ഇതുൾപ്പടെ നാം ഒരിക്കലും സങ്കൽപ്പിച്ചിട്ടു പോലുമില്ലാത്ത അതിവേഗ മാറ്റങ്ങളുടെ കാലമായിരിക്കും 2026–2050. മാറ്റങ്ങളുടെ ആ ഹൈപ്പർലൂപ് പാതയിൽ ഒരു യാത്രയാണിത്. വായന തുടരുക.... |
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Deepa Malik 'എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി'; വി വി രാജേഷ് ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചർച്ചവന്ന സ്ഥിതിക്ക് രേഖകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. മേയർ പദവി ലഭിക്കാത്തതിൽ ആദ്യ പ്രതികരണവുമായി ശ്രീലേഖ; 'സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത് മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ട്' തിരുവനന്തപുരം: തിരുവനന്തപുരം മേയർ വിവാദത്തിൽ അതൃപ്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണവുമായി ആ ശ്രീലേഖ. മേയർ പദവി കിട്ടാത്തതിൽ പ്രതിഷേധം ഇല്ല. നേതൃത്വം എന്ത് തീരുമാനിച്ചാലും അംഗീകരിക്കും എന്ന് പറഞ്ഞതാണ്. മരുന്ന് കഴിക്കാൻ ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ ദിവസം നേരത്തെ മടങ്ങിയത്. കൗൺസിലരായി 5 വർഷവും വാർഡിൽ ഉണ്ടാകുമെന്നും ശ്രീലേഖ. വി കെ പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട വിവാദത്തിലും വിശദീകരണം നൽകി. കോർപറേഷൻ കെട്ടിടത്തിന്‍റെ താഴത്തെ നില മുഴുവൻ എംഎൽഎ കയ്യടക്കി വെച്ചിരിക്കുകയാണ്. അവിടെ കൗൺസിലർക്ക് ഓഫീസ് ഉണ്ടെന്നാണ് കോർപറേഷന്‍റെ വാദം. ഈ ഓഫീസ് എവിടെയെന്ന് അധികൃതർ കാണിച്ചു തരട്ടെ. തന്‍റെ ഓഫീസ് പ്രവർത്തിക്കാൻ സ്ഥലമില്ല. തന്‍റെ വാർഡിലുള്ള കെട്ടിടം ആയതുകൊണ്ടാണ് പ്രശാന്തിനോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 UPയിൽ ബുൾഡോസർ കൊണ്ട് ഇടിച്ച് തെരുവിലേക്കിറങ്ങി തെണ്ടിക്കോളാൻ പറയുകയാണ്, കർണാടകയിൽ അങ്ങനെയല്ല: കുഞ്ഞാലിക്കുട്ടി മലപ്പുറം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വാര്‍ത്തകൾ അറിഞ്ഞ ഉടനെ താനും സാദിഖലി തങ്ങളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ന്യൂനപക്ഷ മന്ത്രിയെയും ഉള്‍പ്പെടെ വിളിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാളി സംഘടനകളെ അടക്കം വിളിച്ച് പൂര്‍ണമായ നിജസ്ഥിതി അന്വേഷിച്ചെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. 'എല്ലാവരും അവിടെ പോയി നിജസ്ഥിതി അന്വേഷിച്ചു. സാധാരണ ഉത്തര്‍പ്രദേശിലും മറ്റും കാണുന്നത് പോലെയുള്ള ബുള്‍ഡോസര്‍ രാജ് അല്ലയിതെന്ന് ഞങ്ങളോട് നേതാക്കന്മാര്‍ ഒറ്റക്കെട്ടായി പറഞ്ഞു. എല്ലാ തരം ജനങ്ങളും അതിലുണ്ട്. ന്യൂനപക്ഷം മാത്രമല്ല. അര്‍ഹിക്കുന്ന ആളുകള്‍ക്ക് വേണ്ട പുനരധിവാസം കൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്', കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായനതുടരുക ...... പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിലെ വി എസിന്റെ ചിത്രം എടുത്തുമാറ്റി; പേരും മായ്ച്ചു; പ്രതിഷേധവുമായി സിപിഐഎം തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിന്നും അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റി. ബ്ലോക്ക് പ്രസിഡന്റായി കോണ്‍ഗ്രസ് പ്രതിനിധി എസ് ഉഷ കുമാരി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഫറന്‍സ് ഹാളിലെ വി എസ് അച്യുതാനന്ദന്റെ ചിത്രവും പേരും മാറ്റിയത്. വായനതുടരുക ...... അസമിലെ 34 ശതമാനം മുസ്‌ലിങ്ങളിൽ 31 ശതമാനവും ബംഗ്ലാദേശ് വംശജർ'; വീണ്ടും വിവാദ പരമാർശവുമായി ഹിമന്ത ബിശ്വ ശർമ്മ ഗുവാഹതി: വീണ്ടും വിവാദ പരമാര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അസമിലെ മുസ്‌ലിങ്ങളിൽ ഭൂരിപക്ഷവും ബംഗ്ലാദേശി വംശജരായ മുസ്‌ലിങ്ങളാണ് എന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34% മുസ്‌ലിങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് ശതമാനം മാത്രമാണ് അസം വംശജരുള്ളത്. ബാക്കിയുള്ള 31 ശതമാനവും ബംഗ്ലാദേശി വംശജരായ മുസ്‌ലിങ്ങളാണെന്നായിരുന്നു ബിശ്വ ശര്‍മ്മ പറഞ്ഞത്. ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് പരിപാടിക്കിടെയാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. 2021-ൽ സെന്‍സസ് നടത്തിയിട്ടില്ല. ഇനി 2027 നടത്തുമ്പോളേക്കും അസമില്‍ ബംഗ്ലാദേശി വംശജരായ മുസ്‌ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലേക്ക് ഉയരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 'യുഡിഎഫ് വിമതയ്ക്ക് വോട്ടുചെയ്തത് കോൺഗ്രസ്- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാതെ'; മറ്റത്തൂർ പഞ്ചായത്തംഗം തൃശ്ശൂര്‍: മറ്റത്തൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിമതയ്ക്ക് വോട്ട് ചെയ്തത് കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അറിയാതെയെന്ന് പഞ്ചായത്തംഗം. വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോളാണ് കൂട്ടുകെട്ടിനെക്കുറിച്ച് അറിയുന്നതെന്നും വര്‍ഗീയ ശക്തിയായ ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പഞ്ചായത്തംഗമായ അക്ഷയ് പറഞ്ഞു. വായന തുടരുക . .. കർണാടക റവന്യൂ മന്ത്രിയാണ് സ്ഥലം എംഎൽഎ;വോട്ട് വാങ്ങുമ്പോൾ അനധികൃതമായി താമസിക്കുന്നവരാണെന്ന വിചാരമില്ല: K T ജലീൽ ബെംഗളൂരു: കര്‍ണാടകയില്‍ 'ബുള്‍ഡോസര്‍ രാജി'ന് ഇരയായവരെ സന്ദര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഉത്തരേന്ത്യയിലേതിന് സമാനമായ ബുള്‍ഡോസര്‍ രാജ് കര്‍ണാടകയിലും നടന്നുവെന്ന് സന്ദര്‍ശനത്തിന് ശേഷം ജലീല്‍ പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ സ്‌നേഹത്തിന്റെ കട പൂട്ടിയെന്നും കെ ടി ജലീല്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക . .. Todays Special GK പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്. അടുത്ത മാസം അഞ്ച് മുതല്‍ തൊഴിലുറപ്പ് സംരക്ഷണ പോരാട്ടം തുടങ്ങുമെന്ന് ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ഹൈക്കമാന്‍ഡ് നേതൃത്വം വ്യക്തമാക്കി. പുതിയ നിയമം മോദിയുടെ മറ്റൊരു വണ്‍മാൻ ഷോയാണെന്നും, മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റക്കെടുത്ത തീരുമാനമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു ശബരിമല സ്വർണകൊള്ളയ്ക്ക് പിന്നിൽ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. ഇന്നലെ കണ്ടെത്തിയ ആൾ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്ഐടി സ്ഥിരീകരിക്കുന്നത്. ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരിൽ മൂന്ന് ഫോൺ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവർത്തിക്കുകയാണ് ഡിണ്ടിഗൽ സ്വദേശി. കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ദിണ്ടിഗൽ സ്വദേശി മണി പറഞ്ഞു. കൂടുതല്‍ വായിക്കുക... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ജമ്മുവിൽ 30-ലധികം പാക് ഭീകരർ സജീവം; ഇന്റലിജൻസ് മുന്നറിയിപ്പ്, സൈന്യം ജാഗ്രതയിൽ ഈ ശൈത്യകാലത്തും ജമ്മു–കശ്മീർ തുടർച്ചയായ ഭീകരാക്രമണ ഭീഷണികൾ നേരിടുന്നുണ്ട്. ജമ്മു മേഖലയിലായി 30-ലധികം പാക് ഭീകരർ സജീവമാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. 40 ദിവസത്തെ ഏറ്റവും കഠിനമായ ശൈത്യകാലഘട്ടം ആരംഭിച്ച സാഹചര്യത്തിൽ, കാലാവസ്ഥയുടെ കാഠിന്യം മുതലെടുക്കാനുള്ള ഭീകര ശ്രമങ്ങൾ തടയാൻ ഇന്ത്യൻ സൈന്യം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സമ്മർദ്ദം വർദ്ധിച്ചുവരുന്നതിനാൽ, തീവ്രവാദികൾ കിഷ്ത്വാറിലെയും ദോഡയിലെയും ഉയർന്ന, മധ്യ പർവതപ്രദേശങ്ങളിലേക്ക് നീങ്ങിയതായി പ്രതിരോധ, രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു. സാധാരണ ജനവാസം വളരെ കുറവുള്ള ഈ മേഖലകളിലേക്കുള്ള നീക്കം, ശൈത്യകാലത്ത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടാതെ രക്ഷപ്പെടാനും വീണ്ടും ശക്തിപ്പെടാനും ലക്ഷ്യമിട്ടുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. പരമ്പരാഗതമായി പ്രവർത്തനങ്ങൾ കുറവായ കാലഘട്ടമായി കണക്കാക്കപ്പെടുന്ന ശൈത്യകാലത്തെ മുതലെടുക്കാനുള്ള ശ്രമമായും ഈ നീക്കം കാണപ്പെടുന്നു.വായന തുടരുക . ..
WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |