|
വാല്യം 3 ലക്കം 362 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
29 |
|
“Every small effort contributes to success.” |
|
(1) |
|
എംഎൽഎ ഹോസ്റ്റലിൽ തീപിടിത്തം തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ തീപിടിത്തം. പെരിയാർ ബ്ലോക്കിലാണ് തീപടർന്നത്. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വായന തുടരുക ...... വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ട്രാഫിക് പോലീസിനെ ഇടിച്ചിട്ടു, കാറിന്റെ ബോണറ്റിൽ അര കിലോമീറ്ററോളം വലിച്ചിഴച്ചു നോയിഡ: ഗ്രേറ്റർ നോയിഡയിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി 500 മീറ്ററോളം റോഡിലൂടെ പാഞ്ഞു. ട്രാഫിക് കോൺസ്റ്റബിൾ ഗുർമീത് ചൗധരിയെയും കൊണ്ടാണ് വാഹനം ചീറി പാഞ്ഞത്. ഗതാഗതം നിയന്ത്രിക്കുന്നതിനിടെ ഒരു ചുവന്ന കാർ ഗുർമീതിനെ ഇടിക്കുകയായിരുന്നു. ബോണറ്റിലേക്ക് വീണ ഗുർമീതുമായി കാർ മുന്നോട്ടുപോയി. തുടർന്ന് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. സംഭവത്തിൽ ഗുർമീതിന് നിസാര പരിക്കേറ്റു. https://www.deepika.com/national/man-rams-greater-noida-cop-to-evade-checking-drags-him-500-metres-63629 വായന തുടരുക . . . പെൻഷൻ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കെസിബിസി കമ്മീഷൻ; തെറ്റിദ്ധാരണ പരത്തരുത് കൊച്ചി: വിവിധ മതങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കു സാമൂഹിക സുരക്ഷാ ആനുകൂല്യം ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷൻ. 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന പെൻഷന്‍റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു: 1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം. 2. അപേക്ഷക അവിവാഹിത ആയിരിക്കണം. 3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽനിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്. 4. അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her). 5. No person shall be eligible if he/she resorts to habitual begging. 6. കെയറിംഗ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല. 7. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല. 8. അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. 'വിഡി സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ട്, സമുദായ നിഷേധ പരാമര്‍ശങ്ങളോടാണ് എതിര്‍പ്പ്'; വീണ്ടും വിമര്‍ശനവുമായി ജി സുകുമാരൻ നായര്‍ കോട്ടയം: വിഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയിൽ ഇടപെടേണ്ടെന്നാണ് സതീശൻ പറഞ്ഞതെന്നും അങ്ങനെയെങ്കിൽ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരൻ നായര്‍ തുറന്നടിച്ചു. സതീശന്‍റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും സതീശൻ പറഞ്ഞത് അബദ്ധം ആണെന്ന് പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തിൽ ഒന്നും നടക്കില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടക്ക് ഒരു ധൂതനെ അയച്ചിരുന്നു. സതീശന്‍റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണ് വിയോജിപ്പുള്ളതെന്നും രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എൻഎസ്എസ് തീരുമാനത്തിന് വിപരീതമാവില്ലെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു. എൻഎസ്എസ് പിന്തുണ തേടി വിഡി സതീശൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. വായന തുടരുക . . . 'അദ്ദേഹം രാഷ്ട്രീയ നേതാവ്, രാഷ്ട്രീയ ലക്ഷ്യങ്ങളും കാണും; തുഷാറിനോട് ഐക്യ ചർച്ചകൾക്ക് വരേണ്ടെന്ന് പറഞ്ഞു' കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പിന്‍മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി നേതാവായ താങ്കള്‍ എങ്ങനെ ചര്‍ച്ച നടത്തുമെന്ന് തുഷാറിനോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ ആള്‍ ഐക്യവുമായി എങ്ങനെ ചര്‍ച്ച നടത്തും. വരേണ്ടതില്ലെന്നും അത് രാഷ്ട്രീയം ആകുമെന്ന് താൻ പറഞ്ഞുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വായന തുടരുക . .. 'അപകടം NDAയുമായുള്ള സഖ്യം ഉപേക്ഷിക്കാനിരിക്കെ'; അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മമത ബാനർജി കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. അജിത് പവാറിന്റെ മരണം, പൈലറ്റ് മെയ്ഡേ വിളിച്ചില്ല; ബ്ലാക്ക് ബോക്‌സ് ഉള്‍പ്പെടെ കണ്ടെത്തി മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ സഞ്ചരിച്ച വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ കണ്ടെത്തി. പൈലറ്റിന്റെ ഭാഗത്ത് നിന്ന് 'മെയ്ഡേ' വിളി ഉണ്ടായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒരു പൈലറ്റ് 'മെയ്‌ഡേ, മെയ്ഡേ, മെയ്ഡേ' എന്ന് പറയുമ്പോള്‍ അവര്‍ ജീവന് ഭീഷണിയായ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനര്‍ത്ഥം. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാര്‍, സാങ്കേതിക പ്രശ്‌നങ്ങള്‍, മെഡിക്കല്‍ എമര്‍ജന്‍സി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്‌ഡേ കോള്‍ ചെയ്യുക. എന്നാൽ അജിത് പവാർ കൊല്ലപ്പെടാനിടയായ വിമാനാപകടത്തിനിടെ പെെലറ്റുമാർ മെയ്ഡേ വിളിച്ചില്ലെന്നാണ് കണ്ടെത്തൽ. തുടര്‍ന്നു വായിക്കുക . ... അമേരിക്കയില്‍ ഒരു ജോലി ഇനി സ്വപ്നം മാത്രമാകുമോ? പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ടെക്സസ് കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി, ഗുരുവായൂർ - തിരുനാവായ പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി. റെയിൽവേ ടെക്‌സാസ്: പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരപ്പിക്കാന്‍ ഉത്തരവിട്ട് ടെക്‌സസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമാണ് ടെക്‌സസ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് നടപടി. പുതിയ എച്ച്-1ബി വിസകള്‍ അടിയന്തരമായി മരവിപ്പിക്കണമെന്നാണ് ഏജന്‍സി തലവന്മാര്‍ക്കും യൂണിവേഴ്സിറ്റികൾക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസ പ്രോഗ്രാമുകള്‍ 'ചൂഷണം' ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (29-01-2026); അറിയാന്‍, ഓര്‍ക്കാര്‍... ആറടി ഉയരത്തിൽ മഞ്ഞ്, കുടുങ്ങി ഇരുപതിലധികം സൈനികർ; അതിസാഹസികമായി രക്ഷിച്ച് ഗ്രാമീണർ... ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ഇരുപതിലധികം സൈനികരെ ഗ്രാമവാസികൾ കൂട്ടമായെത്തി രക്ഷിച്ചു. ആറടിയിലധികം ഉയരത്തിൽ വീണുകിടന്ന മഞ്ഞിലൂടെ 15 കിലോമീറ്റർ നടന്നു ചെന്നാണ് ഗ്രാമവാസികൾ രാജ്യം കാക്കുന്നവരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. വായന തുടരുക . . .....
💻 History of Computer 1. Early Calculating Devices · Abacus (around 3000 BC): First known calculating tool. · Used for basic arithmetic like addition and subtraction. 2. Mechanical Computers · Pascaline (1642) – Invented by Blaise Pascal for calculations. · Leibniz Calculator (1671) – Could multiply and divide. · Charles Babbage (1830s): · Known as the Father of the Computer. · Designed the Analytical Engine (concept of modern computers). · Ada Lovelace – First computer programmer. 3. Electro-Mechanical Computers · Mark I (1944) – Used electricity and mechanical parts. · Large in size, slow, and expensive. |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത 🟡 Vaishnava Jaya Ekadashi - An auspicious fasting and prayer day for devotees of Lord Vishnu in the Hindu calendar. വരയാടുകളുടെ പ്രജനനകാലം; ഇരവികുളം നാഷണല്‍ പാര്‍ക്ക് അടയ്ക്കുന്നു മൂന്നാര്‍: ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാര്‍ക്ക് താല്‍ക്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിന്‍കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടയ്ക്കുവാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 30 വരെയാണ് താല്‍ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. ജനുവരിയുടെ രണ്ടാംപാദം മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം. വായന തുടരുക . . . രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . Budget A budget is a calculation plan, usually but not always financial, for a defined period, often one year or a month. A budget may include anticipated sales volumes and revenues, resource quantities including time, costs and expenses, environmental impacts such as greenhouse gas emissions, other impacts, assets, liabilities and cash flows. Companies, governments, families, and other organizations use budgets to express strategic plans of activities in measurable terms. വായന തുടരുക .. ... എറണാകുളത്ത് ഫിനാന്‍സ് ടവര്‍; കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി തിരുവനന്തപുരം: എറണാകുളത്ത് ഫിനാന്‍സ് ടവര്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എറണാകുളത്ത് ആധുനിക സൗകര്യങ്ങളോടു കൂടി ഫിനാന്‍സ് ടവര്‍ ജിഎടി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിർമിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്‍റെ നികുതി വരുമാനത്തില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പങ്കുവഹിക്കുന്ന ജില്ലയാണ് എറണാകുളം. ഫിനാന്‍സ് ടവര്‍ നിർമിക്കുന്നതിനായി പദ്ധതി തയാറാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.വായന തുടരുക . . . സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം; ആശാ വർക്കർമാർക്കും, അങ്കണവാടി ജീവനക്കാർക്കും കരുതൽ തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്.
കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിൻ്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറോറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം നൽകുമ്പോൾ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നൽകുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.വായന തുടരുക . . . ഒടുവിൽ മഞ്ഞുരുക്കം; പ്രശ്നങ്ങൾ പരിഹരിച്ചു: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ശശി തരൂർ ന്യൂഡൽഹി: രാഹുൽ ഗാന്ധി-ശശി തരൂർ കൂടിക്കാഴ്ച അവസാനിച്ചു. പാർലമെൻ്റിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച. രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു. മഞ്ഞുരുകിയെന്നും താനും പാർട്ടിയും ഒരേ ദിശയിൽ എന്നും ശശി തരൂർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ വ്യക്തമാക്കി. നേരത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ശശി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me തട്ടിപ്പ് കേസുകളിലെ പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകുന്നത് നിയമ വിരുദ്ധം,പിൻവലിക്കണം:SNDP സംരക്ഷണ സമിതി കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷണ്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതി. അനേകം തട്ടിപ്പ് കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കുന്നത് നിയമ വിരുദ്ധമാണെന്നും സമിതി ആരോപിച്ചു. വഞ്ചനാക്കുറ്റം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റം ചുമത്തിയിട്ടുണ്ട്. 21 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി. പണം കൊടുത്താണോ പുരസ്‌കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വായന തുടരുക . . .. പട്ടി കയറാതിരിക്കാനാണ് ഗേറ്റ് പൂട്ടിയതെങ്കിൽ സെക്യൂരിറ്റിയെ വെച്ചാൽ പോരെ; വിളപ്പിൽശാല വിഷയം സഭയിൽ തിരുവനന്തപുരം: വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് ബിസ്മിർ എന്ന യുവാവ് മരിച്ചെന്ന ആരോപണത്തിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. പി സി വിഷ്ണുനാഥ് എംഎൽഎയാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിഷ്ണുനാഥ് സഭയിൽ ഉന്നയിച്ചത്. വായന തുടരുക . . . 'സംസ്കാരം പണം കൊടുത്ത് വാങ്ങാൻ കിട്ടില്ല, ഓട് പൊളിച്ച് ഇറങ്ങിവന്ന ആളല്ല ശിവൻകുട്ടി'; സതീശനെതിരെ എച്ച് സലാം തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല എന്നും താൻ ഇരിക്കുന്നത് പ്രതിപക്ഷ നേതൃസ്ഥാനത്താണ് എന്ന് സതീശൻ ആലോചിക്കണമെന്നും എച്ച് സലാം പറഞ്ഞു. വി ശിവൻകുട്ടി ഓട് പൊളിച്ച് ഇറങ്ങി വന്ന ആളല്ല. വിദ്യാർത്ഥി കാലഘട്ടം മുതൽക്കേ സംഘപരിവാറിനോടും വർഗീയ ശക്തികളോടും പൊരുതുന്ന ആളാണ് ശിവൻകുട്ടി. പ്രതിപക്ഷനേതാവിന്റെ മുണ്ട് അഴിഞ്ഞുപോയാൽ കാണുന്ന വസ്ത്രം ആർഎസ്എസിന്റെ കളസമാണ് എന്നും സലാം വിമർശിച്ചു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക റിക്കാർഡ് കുതിപ്പിനിടെ ബ്രേക്കിട്ട് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 1,18,760 രൂപയിലും ഗ്രാമിന് 14,845 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,195 രൂപയാണ്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 375 രൂപയും പവന് 3000 രൂപയുമാണ് ഒറ്റയടിക്ക് ഉയർന്നത്. പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം സ്വർണവില താഴേക്കുപോയി. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇടിഞ്ഞത്. വായന തുടരുക . . . എൻഎസ്എസ് - എസ്എൻഡിപി ഐക്യം തകർത്ത അഞ്ചു കാരണങ്ങൾ ചങ്ങനാശേരി: വീണ്ടും കൊട്ടിഘോഷിച്ച എൻഎസ്എസ്-എസ്എൻഡിപി ഐക്യം ഏതാനും ദിവസങ്ങൾക്കു ശേഷം പൊളിഞ്ഞുവീണപ്പോൾ കാരണം അന്വേഷിക്കുന്ന തിരക്കിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ. മുമ്പും ഇത്തരം ഐക്യശ്രമങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തകർന്നതായിരുന്നു ചരിത്രം. ഇത്തവണത്തെ ഐക്യശ്രമം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന വിലയിരുത്തൽ ആദ്യം ഘട്ടത്തിലേ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുംവരെയെങ്കിലും ഐക്യത്തിൽ പോകുമെന്നാണ് പലരും കരുതിയിരുന്നത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'സംഘത്തിന്റെ അഭിമാനമാണത്രേ വലുത്; ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്; രുദ്രയ്ക്ക് നീതി ലഭിക്കണം' തുടര്‍ന്നു വായിക്കുക . .. 'സ്വർണവിലയിലെ ഈ വർധനവ് ബാബാ വാംഗ അന്നേ പറഞ്ഞത്': വില 1.82 ലക്ഷമാകും എന്ന് പ്രവചനം സ്വർണവിലയിലെ കുതിപ്പ് സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെ വലിയ ആശങ്കയിലേക്കാണ് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 16395 രൂപയും പവന് 131160 രൂപയുമാണ് നിരക്ക്. പവന്‍ വിലയില്‍ ഒറ്റദിവസം 8640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റദിവസം തന്നെ ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇതോടെ സാധാരണക്കാരെ സംബന്ധിച്ച് സ്വർണം വാങ്ങുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാരണമായിരിക്കുകയാണ്. അതേസമയം തന്നെ മറുവശത്ത് സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് സന്തോഷിക്കാനും വകയേറെയുണ്ട്. വായന തുടരുക... ഞങ്ങൾ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നത്, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ: കെ എൻ ബാലഗോപാൽ തിരുവനന്തപുരം: കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റിൽ പ്രഖ്യാപിച്ചതൊന്നും നടപ്പിലാക്കില്ല എന്നാണ് സതീശൻ പറഞ്ഞതെന്നും നടപ്പാക്കിയില്ലെങ്കിൽ അത് പറയാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും ബാലഗോപാൽ പറഞ്ഞു. തങ്ങൾ എന്തിനാണ് വൈറ്റ് പേപ്പർ ഇറക്കുന്നതെന്ന് ചോദിച്ച മന്ത്രി, ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും വ്യക്തമാക്കി. വായന തുടരുക.. 'പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ'; സ്വപ്‌നങ്ങൾക്ക് കരുത്തേകിയ ജനകീയ ബജറ്റെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും സര്‍വ്വ മേഖലയിലെ ജനങ്ങളുടെ ക്ഷേമത്തിനും പരിഗണന നല്‍കുന്ന ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആധുനികവും വികസിതവുമായ മധ്യ വരുമാന സമൂഹമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പരിശ്രമിക്കുന്നതെന്നും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വ്യാപാര വ്യവസായ സമൂഹത്തിനും തുടങ്ങി എല്ലാ മേഖലകളിലും ഉളളവര്‍ക്കും ആശ്വാസം പകരുന്നതാണ് ബജറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. വായന തുടരുക . . . അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വരെ വളര്‍ച്ച നേടും; സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം വരെ വളര്‍ച്ച നേടുമെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ച നേടുമെന്നുമാണ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ധനകമ്മി 4.4 ശതമാനമായി നിലനിര്‍ത്താനാകുമെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2025-ല്‍ ഇന്ത്യന്‍ രൂപ മോശം പ്രകടനമാണ് കാഴ്‌ച വച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശ മൂലധന നിക്ഷേപത്തിന്‍റെ കുത്തൊഴുക്കാണ് രൂപയുടെ പ്രകടനത്തെ ബാധിച്ചത്. വായന തുടരുക . . . 'ദാദ'യുടെ വിടവ് നികത്താൻ ഭാര്യ സുനേത്ര പവാർ; ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ബാരാമതിയിൽ നിന്ന് മത്സരിക്കും മുംബൈ: അജിത് പവാറിന്റെ മരണത്തിന് പിന്നാലെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. ഒഴിവ് വന്ന ബാരാമതി നിയമസഭ മണ്ഡലത്തിൽ സുനേത്ര പവാറിനെ എൻസിപി അജിത് പവാർ വിഭാഗം രംഗത്തിറക്കിയേക്കും. നിലവിൽ രാജ്യസഭാംഗമാണ് സുനേത്ര പവാർ. വായന തുടരുക . . . കടയിൽ കുട്ടിമോഷ്ടാക്കള്‍; കവര്‍ന്നത് പണവും തേങ്ങയും അച്ചാറും, സിസിടിവി ദൃശ്യം പുറത്ത് കൊച്ചി: പറവൂരിലെ കടകളില്‍ കുട്ടി മോഷ്ടാക്കള്‍ എത്തുന്നതായി പരാതി. രണ്ടു കുട്ടികള്‍ ഒരു കടയില്‍ മോഷണം നടത്തുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. കോട്ടുവള്ളി ചെറിയപിള്ളി വളവിലെ പച്ചക്കറി കടയിലാണ് കവര്‍ച്ച നടത്തിയത്. കടയില്‍ സൂക്ഷിച്ചിരുന്ന പണം, തേങ്ങ, അച്ചാര്‍ എന്നിവയാണ് മോഷണം പോയത്. വായന തുടരുക . . . Local News വാര്‍ത്തകള്‍ ഇതുവരെ തൃക്കൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വലിയ വിളക്കെഴുന്നള്ളിപ്പ് നടത്തി കുറുമാലി പുഴയിലെ മൺചിറ നിർമ്മാണത്തിനെതിരെ പ്രതിഷേധം... ചാലക്കുടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു ചാലക്കുടി പുഴയിലെ വെട്ടുകടവ് പാലത്തിന് സമീപം ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പോട്ട മോസ്കോ മാളിയേക്കൽ സിന്റോ (38) ആണ് മരിച്ചത്. HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ കുമരകത്ത് ഹെലിപ്പാഡ് നിര്‍മിക്കാന്‍ അഞ്ചുകോടി കോട്ടയം: വിവിഐപി ഹെലികോപ്റ്ററുകളടക്കം ഇറങ്ങാന്‍ പറ്റുന്ന രീതിയില്‍ കുമരകത്ത് ഹെലിപ്പാഡ് നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ ബജറ്റില്‍ അനുവദിച്ചു. രാഷ്ട്രതലവന്മാരടക്കം സന്ദര്‍ശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടല്‍ വ്യവസായ മേഖലയ്ക്കും ടൂറിസം രംഗത്തിനും ഗുണകരമാവുന്ന തീരുമാനമാണിത്. 24 വര്‍ഷം മുമ്പ് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ സന്ദര്‍ശനത്തിലൂടെയാണ് കുമരകം രാജ്യാന്തര ശ്രദ്ധ നേടുന്നത്. പ്രധാന വ്യക്തികള്‍ക്ക് കുമരകത്ത് ഇറങ്ങാന്‍ പറ്റുന്ന വലിയ ഹെലിപ്പാഡ് വരുന്നതോടെ രാജ്യാന്തര ടൂറിസം രംഗത്തും മറ്റു മേഖലകളിലും വലിയ അവസരങ്ങളാണ് കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ കാത്തിരിക്കുന്നത്. വായന തുടരുക . . . ബന്ദിപ്പൂർ തുരങ്കപാത; സാധ്യതാ പഠനത്തിനായി സമിതിയെ നിയോഗിച്ചു സുൽത്താൻബത്തേരി: ബന്ദിപ്പൂർ തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി കേന്ദ്ര സർക്കാർ വിദ്ഗധ സമിതിയെ നിയോഗിച്ചു. ഗതാഗത വകുപ്പിന്റെയും റെയില്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ ഈ സമിതിയിലുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി പറഞ്ഞു. ബന്ദിപ്പൂലേക്കുള്ള രാത്രിയാത്ര നിരോധനം മറികടക്കാൻ തുരങ്കപാത വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ നാല് റോഡിനായി 105 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഈ ബജറ്റ് ജനം വിശ്വസിക്കില്ല, യുഡിഎഫ് സർക്കാർ ബജറ്റ് അവതരിപ്പിക്കും; അതാവും ഇവിടെ നടപ്പിലാക്കുക: വി ഡി സതീശൻ തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനം വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. വായനതുടരുക ...... സർക്കാർ ജീവനക്കാരെ തലോടി ബജറ്റ്; അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ചു,അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ പകുതി ഉറപ്പാക്കും തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നിലവിലുള്ള പങ്കാളിത്ത പെൻഷനു പകരം അഷ്വേർഡ് പെൻഷൻ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. മന്ത്രി കെ എൻ ബാലഗോപാലാണ് പദ്ധതി പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും ഡി ആർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ എൻപിഎസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാനുള്ള അവസരമുണ്ടാകും. എന്നാൽ എൻപിഎസിൽ തുടരേണ്ടവർക്ക് അതിൽ തുടരാം. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി കൈകാര്യം ചെയ്യാനുള്ള സംവിധാനം പദ്ധതിയിൽ ഉണ്ടായിരിക്കും. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നടപ്പിലാക്കാൻ വിശദ മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. വായനതുടരുക ...... സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു, ശമ്പളം വര്‍ധിക്കും; പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ്. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും. ഡി എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 മതം തന്നെയാണ് പ്രശ്‌നം, 2012ല്‍ CPIM ഇത് തിരുത്തിയതാണ്: ഷാജിയെ പിന്തുണച്ച് ചന്ദ്രികയില്‍ MSF നേതാവിൻ്റെ ലേഖനം കൊച്ചി: 'മതമാണ് പ്രശ്‌നം' എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയെ പിന്തുണച്ച് എംഎസ്എസ്. 'മതം തന്നെയാണ് പ്രശ്‌നം' എന്ന തലക്കെട്ടോടെ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന്റെ ലേഖനമാണ് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചിക്കുന്നത്. മതമല്ല, മതമല്ല പ്രശ്‌നമെന്ന് പാടിയ സിപിഐഎം 2012 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അത് തിരുത്തിയെന്നും, ചരിത്രപരമായ തിരുത്താണ് അതെന്നും നജാഫ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. വായന തുടരുക . .. റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവർക്ക് ആദ്യത്തെ 5 ദിവസം സൗജന്യ ചികിത്സ; ആരോഗ്യമേഖലയിലും വൻ പ്രഖ്യാപനങ്ങൾ തിരുവനന്തപുരം: റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്‍പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്ന് മുതല്‍ മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. കാന്‍സര്‍-കുഷ്ഠ-എയ്ഡ്‌സ് -ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍. തുടര്‍ന്നു വായിക്കുക . .. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കൻ, നിസ്വാര്‍ത്ഥൻ, മാന്യൻ; വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും നിസ്വാര്‍ത്ഥനും മാന്യനുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയല്ല എസ്എന്‍ഡിപി ഐക്യം മുന്നോട്ടുവെച്ചത്. ഐക്യം പറഞ്ഞപ്പോള്‍ സുകുമാരന്‍ നായര്‍ അനുകൂലിച്ചു. തുഷാറിനെ മകനെപ്പോലെ സ്വീകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ എന്‍എസ്എസിന്റെ ബോര്‍ഡ് തീരുമാനം മറിച്ചായി. അതില്‍ തനിക്ക് വിഷമമോ പ്രതിഷേധമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. നായര്‍ സമുദായം സഹോദര സമുദായമാണ്. സുകുമാരന്‍ നായരെ ആരും അധിക്ഷേപിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ മുസ്ലിം വിരോധിയാക്കി കത്തിക്കാന്‍ ഇറക്കി. തന്നെ കത്തിച്ചാല്‍ കത്തുമോ? പറഞ്ഞതെല്ലാം പറഞ്ഞതുതന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ഇനി 'നോട്ട്' കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവുമായി ബെവ്‌കോ; എതിർപ്പുമായി ജീവനക്കാർ തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന പൂർണമായും ഡിജിറ്റൽ ഇടപാടുകൾ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതൽ കൗണ്ടറുകളിൽ പണം സ്വീകരിക്കില്ല എന്നറിയിച്ച് ബെവ്‌കോ ഉത്തരവിറക്കി. കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. വായന തുടരുക . . . 'സംഘത്തിന്റെ അഭിമാനമാണത്രേ വലുത്; ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടത്; രുദ്രയ്ക്ക് നീതി ലഭിക്കണം' പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രുദ്രയുടേത് കേവലം ഒരു മരണമല്ലെന്നും മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് 'സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്' എന്നുമാണ്. സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായയെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം. വായന തുടരുക . . . ബജറ്റിനെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി നോക്കുന്നത് നന്നായിരിക്കും: വി ശിവൻകുട്ടി തിരുവനന്തപുരം: ഖജനാവില്‍ പൂച്ച പെറ്റ് കിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവന്‍സുകള്‍ ഇതേ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്നു വായിക്കുക ... ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്ന്; മറുപടി പറയുന്നില്ലെന്ന് ശശി തരൂർ... ദുബായ്/ തിരുവനന്തപുരം/ കോഴിക്കോട് ∙ സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്തു താൻ വിമാനത്തിലായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അഭ്യൂഹങ്ങൾ തള്ളി. വായന തുടരുക . .. മത്സരിക്കാനുള്ള മൂഡില്ല; എംപിമാരും മത്സരിക്കേണ്ട: വട്ടിയൂർക്കാവ് കുടുംബമെന്നും മുരളീധരൻ... കോട്ടയം ∙ കോൺഗ്രസ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കെ.മുരളീധരൻ. തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ളൊരു മൂഡ് ഇപ്പോഴും വന്നിട്ടില്ല. പ്രചാരണം പാർട്ടി ഏൽപ്പിച്ചാൽ തിരുവനന്തപുരം ജില്ലയിൽ കേന്ദ്രീകരിക്കും. ത്രികോണ മത്സരം നടക്കുന്ന ജില്ലയാണ് തിരുവനന്തപുരം. കേരളം മുഴുവൻ ഓടി നടന്നിട്ട് കാര്യമൊന്നുമില്ല. ഒരു സ്ഥലത്ത് നിന്ന് പ്രവർത്തിക്കുമ്പോഴാണ് അവിടെയൊരു ഇംപാക്ട് ഉണ്ടാവുക. വട്ടിയൂർക്കാവുമായി വൈകാരിക ബന്ധമാണുള്ളത്, സ്വന്തം കുടുംബം പോലെയാണ്. രാഹുൽ മാങ്കൂട്ടത്തിലിനു പകരം പാലക്കാട് ആര് കോൺഗ്രസ് സ്ഥാനാർഥി ആയി നിന്നാലും ജയിക്കും. മുഖ്യമന്ത്രി കസേരയിലേക്കുള്ള മത്സരത്തിൽ താനുണ്ടാകില്ലെന്നും കെ. മുരളീധരൻ മനോരമ ഓൺലൈനോട് പറഞ്ഞു. വായന തുടരുക . . . റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു... കണ്ണൂർ ∙ കണ്ണൂരിലെ റിപ്പബ്ലിക് ദിന ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. പ്രസംഗത്തിനു ശേഷമാണ് കടന്നപ്പള്ളിക്ക് ക്ഷീണം അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പെട്ടെന്ന് തലക്കറക്കം അനുഭവപ്പെടുകയായിരുന്നുവെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൽപനേരം വിശ്രമിച്ച ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 ട്രംപിന്റെ തീരുവയുദ്ധത്തിൽ തകർന്നവർക്ക് ഉയിർപ്പ്; ഇന്ത്യയുടെ സമ്മർദം വിജയിച്ചില്ല, 'കാർബൺ നികുതി' തുടരും 'ഇന്ത്യ–ഇയു എഫ്ടിഎ': ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരക്കരാർ യാഥാർഥ്യമായിരിക്കുന്നു. കരാർ പ്രാബല്യത്തിലാകാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും സമയമെടുക്കുമെങ്കിലും, രാജ്യങ്ങളെ തീരുവ ഭീഷണിയുയർത്തി 'ട്രപ്പീസ്' കളിപ്പിക്കുന്ന യുഎസിനു മുന്നിൽ ഇന്ത്യയ്ക്ക് നെഞ്ചുവിരിച്ചു നിൽക്കാം. വ്യാപാരരംഗമൊരു ചെസ് ബോർഡ് ആണെങ്കിൽ ഈ കരാർ ട്രംപിനു നേരെയുള്ള 'ചെക്ക്മേറ്റ്' ആണ്. യുഎസിനോടുള്ള ആശ്രയത്വം കുറയ്ക്കുന്നുവെന്നാണ് ഇന്ത്യയും ഇയുവും പറയാതെ പറയുന്നത്. വായന തുടരുക . . . ജാമ്യം ലഭിച്ച രാഹുൽ 'സ്വതന്ത്ര'നാകുമോ? മുരളീധരനും കണ്ണനും കോൺഗ്രസ് ലിസ്റ്റിൽ! ബിജെപിയിൽ ശോഭ, എൽഡിഎഫില്‍ ബിനു പാലക്കാട്∙ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? 'രാഹുൽ ഇഫക്ടിന്' പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. അതേസമയം മത്സരിച്ചില്ലെങ്കിലും പ്രചാരണത്തിൽ രാഹുൽ നിറഞ്ഞു നിൽക്കും. പക്ഷെ ജാമ്യത്തിലിറങ്ങിയാലും രണ്ട് വർഷത്തിന് മേലെ ശിക്ഷ ലഭിച്ചാൽ അംഗത്വം നഷ്ടപ്പെടും. രാഹുൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനകൾ നേരത്തെ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റിലായത്. മൂന്നു മുന്നണികള്‍ക്കും പാലക്കാട് സ്ഥാനാർഥി നിർണയം കടുകട്ടിയാണ്. രാഹുലിന്റെ ഇഫക്ട് മറികടക്കുന്നയാളിനെ കോൺഗ്രസിന് വേണം. എൽഡിഎഫിനും ബിജെപിക്കും പീഡനക്കേസ് പ്രയോജനപ്പെടുത്താൻ പറ്റിയവരും വേണം. മൂന്ന് മുന്നണികളുടെയും അന്തിമ പട്ടികയില്‍ രണ്ട് വീതം പേരുകള്‍ മാത്രമാണെന്നാണ് വിവരം. വായന തുടരുക.... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |