29 മെയ് 2024 ബുധനാഴ്ച 1199 എടവം 15

ലക്കം 1 വാല്യം 17

പേജുകള്‍ : 2

ഇ-മെയില്‍ 28-05-2024ന്‍റെ തുടർച്ച.

ഇംപോർട്ട് ബോക്സിന്‍റെ താഴെ കാണുന്നത് സെന്‍ഡ് ബോക്സാണ്. വിജയകരമായി അയച്ച മെയിലുകളുടെ കോപ്പി ഈ ബോക്സില്‍ ലഭ്യമാണ്.

സെന്‍ഡ് ബോക്സിനു താഴെ കാറ്റഗറി ബോക്സാണുള്ലളത്. ഇതില്‍ സബ്ബ് ആയി വിവിധ കാറ്റഗറിക്കുള്ള ബോക്സുകളുണ്ട്. ബന്ധപ്പെട്ട കാറ്റഗറിയുമായി വന്ന മെയിലുകള്‍ ബന്ധപ്പെട്ട ബോക്സുകളില്‍ ലഭ്യമാകും.

ഇതിു താഴെ ലേബല്‍സ് എന്ന സബ്ബ് ഹെഡിങ്ങ് കാണാം.

നമ്മുക്ക് വളരെ പ്രധാനമായി സൂക്ഷിവെക്കേണ്ട മെയിലുകള്‍ വിവിധ ലേബലുകള്‍ സൃഷ്ടിച്ച് സംരക്ഷിക്കാവുന്നതാണ്. ഇങ്ങനെയുള്ള ലേബലുകള്‍ ഇവിയെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ലേബലുകള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന് അടുത്ത ലക്കത്തില്‍ പ്രതിപാദിക്കുന്നതാണ്.

മുകളില്‍ ജി-മെയില്‍ എന്നുള്ളതിന്‍റെ വലതുവശത്ത് സെർച്ച് എന്നുള്ള കോളം കാണാം. ഏതെങ്കിലും അയച്ചതോ വന്നതോ ആയ മെയിലുകള്‍ തിരയാനുള്ളതാണ് ഈ കോളം. ഈ കോളത്തിന്‍റെ വലത്തെ അറ്റത്തുള്ള ബട്ടണ്‍ അമർത്തിയാല്‍ തിരയാനുള്ള വിവിധ ഓപ്ഷന്‍സ് ലഭ്യമാകും.

(തുടരും................)

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക.

കെജ്‌രിവാളിന് തിരിച്ചടി: ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല; ജൂൺ 2-ന് തിഹാറിലേക്ക് മടങ്ങണം,

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കിൽ അരവിന്ദ് കെജ്‌രിവാളിന് ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങേണ്ടിവരും.

To book Travel Tickets

Train, Bus and Flight

Call  9745397722

ദിശയല്ല സേഫാകുകയാണ് മുഖ്യം; ഗൂഗിള്‍മാപ്പിനെ കണ്ണടച്ച് വിശ്വസിക്കരുത്,

മാപ്പില്‍ നാലുചക്രവാഹനം, ഇരുചക്ര വാഹനം, സൈക്കിള്‍, കാല്‍നട, ട്രെയിന്‍ എന്നീ ഓപ്ഷന്‍ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം. ബൈക്ക് പോകുന്ന എല്ലാ വഴിയില്‍ക്കൂടെയും നാലുചക്രവാഹനങ്ങള്‍ പോകില്ലെന്നോര്‍ക്കണം.

മഴക്കാലത്ത് അവോയ്ഡ് ഫെറീസ് എന്ന ഓപ്ഷനും ശ്രദ്ധിക്കണം. ജങ്കാര്‍ ഉള്ള വഴികള്‍ കടുത്തമഴയില്‍ അത്രസുര ക്ഷിതമാവില്ല. ദൂരം കൂടുതലാണെങ്കിലും സുരക്ഷിതവഴി തിരഞ്ഞെടുക്കുക.

മഴക്കാലത്തും രാത്രിയിലും അപരിചിതവും വിജനവുമായ റോഡുകള്‍ ഒഴിവാ ക്കുന്നതാണ് സുരക്ഷിതം.

 

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

"Look at the sky. We are not alone. The whole universe is friendly to us and conspires only to give the best to those who dream and work."  - APJ Abdul Kalam

തമിഴനായ മുഖ്യമന്ത്രിയെ അംഗീകരിക്കാനാകുമോ?, BJP ജയിച്ചാൽ ഒഡിയ സംസാരിക്കുന്ന മുഖ്യമന്ത്രി- അമിത് ഷാ,

ഭുവനേശ്വര്‍: നവീന്‍ പട്‌നായിക്കിന്റെ പിന്നില്‍നിന്ന് ഒരു തമിഴന്‍ ഒഡിഷയെ ഭരിക്കുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു തമിഴന്‍ മുഖ്യമന്ത്രി ആവുന്നത് അംഗീകരിക്കാന്‍ കഴിയുമോയെന്നു ചോദിച്ച അദ്ദേഹം, അതിന് കഴിയില്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ടുചെയ്ത് അധികാരത്തിലെത്തിക്കണമെന്നും പറഞ്ഞു. ഒഡിഷയിലെ പുരിയില്‍ ബി.ജെ.പി. പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.ഡി. നേതാവും നവീന്‍ പട്‌നായിക്കിന്റെ വിശ്വസ്തനുമായ വി.കെ. പാണ്ഡ്യനെ ലക്ഷ്യമിട്ടായിരുന്നു അമിത്ഷായുടെ വിമര്‍ശനം

ഇ സേവനങ്ങള്‍
വാട്ട്സപ്പില്‍ ലഭിക്കുന്നു.

Call 9745397722

Quality, Quantity; Punctuality

No Compromise.;

 

ഓമനകളോട് ’ ഇഷ്ടം, കൂട്ടായി സ്ഥിരം പ്രതി; പെരിങ്ങാവിലെ മോഷണത്തിന്‌ പിന്നിൽ പതിനാലുകാരൻ

തൃശ്ശൂർ : മുന്തിയയിനം പട്ടികളോടും പൂച്ചകളോടും ഇഷ്ടം തോന്നിയ 14-കാരന് അവയെ മോഷ്ടിക്കാൻ തുണയായത് വാഹനമോഷണക്കേസുകളിലെ സ്ഥിരം പ്രതിയായ യുവാവ്. ഇരുവരും പോലീസിന്റെ പിടിയിലായി.

തൃശ്ശൂർ പെരിങ്ങാവിലെ എസ്.എൻ. പെറ്റ് വേൾഡിൽനിന്നാണ് ഞായറാഴ്ച ഒരു ലക്ഷത്തോളം രൂപയുടെ ഓമനമൃഗങ്ങൾ മോഷണം പോയത്. രണ്ട് ഷിറ്റ്‌സു, ഒരു സെയ്ന്റ് ബർണാഡ്, ഒരു ലാബ്രഡോർ ഇനം നായകളും അഞ്ച് പേർഷ്യൻ പൂച്ചകളുമാണ് നഷ്ടപ്പെട്ടത്. കടയുടെ ഗ്രില്ല് പൊളിച്ചായിരുന്നു മോഷണം. ഇതിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ നേരത്തേ ലഭിച്ചിരുന്നു. മോഷ്ടിച്ച മൃഗങ്ങളെ കടത്താനുപയോഗിച്ചത് മറ്റൊരിടത്തുനിന്ന്‌ മോഷ്ടിച്ച ബൈക്കാണെന്നും തിരിച്ചറിഞ്ഞു.

പേരാമ്പ്ര സംഘർഷത്തിൽ പ്രവർത്തകന് പരിക്കേറ്റ സംഭവം; ഡോക്ടർമാരും പോലീസും തമ്മിൽ ഗൂഢാലോചനയെന്ന് മുനീർ,

കോഴിക്കോട്: പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് ദിവസം മർദ്ദനമേറ്റ ലിജാസിന്റെ തോളെല്ല് പൊട്ടിയെന്നും എന്നാൽ ഇത് പരിശോധിച്ച ഡോക്ടർമാർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി ആരോഗ്യ സംവിധാനത്തെ ദുരുപയോഗം ചെയ്തെന്നും ഇത് ഗുരുതരമായ വിഷയമാണെന്നും എം.കെ. മുനീർ പറഞ്ഞു.

Online Computer Classes

Call 9745397722


(1)