|
നവംബര്‍2025 വെള്ളയാഴ്ച 1201 വൃശ്ചികം 13 Jumada II 08, 1447 |
|
വാല്യം 2 ലക്കം 309 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
29 |
|
"The expert at anything was once a beginner." |
|
(1) |
|
കോൺഗ്രസ് ക്രൈം സിൻഡിക്കേറ്റിന്റെ പിടിയിൽ, രാഹുലിനെ സംരക്ഷിക്കുന്നത് അവരുടെ നേതൃത്വത്തിൽ: എ എ റഹീം കൊച്ചി: കോണ്‍ഗ്രസ് ക്രൈം സിന്‍ഡിക്കേറ്റിന്റെ പിടിയിലാണെന്ന് എ എ റഹീം എംപി. യുവ നേതാക്കളാണ് ഈ സിന്‍ഡിക്കേറ്റില്‍ ഉളളതെന്നും പണവും അധികാരവുമുളള അവരെ കോണ്‍ഗ്രസിലെ സീനിയര്‍ നേതാക്കള്‍ക്ക് പോലും ഭയമാണെന്നും എ എ റഹീം പറഞ്ഞു. 'ആ ക്രൈം സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തിലാണ് മുഴുവന്‍ പിആര്‍ വര്‍ക്കുകളും നടക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ ഒളിവില്‍ സംരക്ഷിക്കുന്നതും അവരുടെ നേതൃത്വത്തിലാണ്. കര്‍ണാടകയിലെയും തെലങ്കാനയിലെയും അധികാരം പോലും അവര്‍ ഉപയോഗിക്കുന്നുണ്ട്. സ്വന്തം ബിസിനസുകളും അതിലൂടെ വളര്‍ത്തുന്നുണ്ട്': എ എ റഹീം പറഞ്ഞു. വായന തുടരുക ...... രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിവിലാണോ എന്നറിയില്ല, ഞാന്‍ പ്രവാചകനോ അന്വേഷണ ഏജന്‍സിയോ അല്ല: സണ്ണി ജോസഫ് തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവിലാണോ എന്ന് തനിക്കറിയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതറിയാന്‍ താന്‍ പ്രവാചകനോ അന്വേഷണ ഏജന്‍സിയോ അല്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിട്ടുണ്ടെന്ന് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu 'സോണിയാ ഗാന്ധി നയിക്കുന്ന പാർട്ടിയല്ലേ അത്?എങ്ങനെയാണ് അവരുടെ നേതാക്കൾക്ക് ഈ ഹീനകൃത്യം ന്യായീകരിക്കാനാവുന്നത്' തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പരാതി നല്‍കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. ഇത്രയും ക്രൂരമായ സംഭവമുണ്ടായാല്‍ എങ്ങനെയാണ് കോണ്‍ഗ്രസില്‍ രണ്ട് അഭിപ്രായമുണ്ടാവുകയെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം സംഭവങ്ങളെയൊക്കെ അംഗീകരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് അധഃപതിച്ചിരിക്കുകയാണെന്നും പാര്‍ട്ടി സര്‍വനാശത്തിലേക്കാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . .. രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കൊച്ചി: 'ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം'; അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ് പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ. അതിജീവിതയെ അപമാനിക്കുന്ന തരത്തില്‍ രണ്ട് പോസ്റ്റുകളാണ് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം എന്ന പോസ്റ്റായിരുന്നു ഇവരുടെ വാളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെയാണ് അതിജീവിതയെ അധിക്ഷേപിക്കുന്ന രണ്ടാമത്തെ പോസ്റ്റും ഇവരിട്ടത്.വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; പ്രളയത്തിലും ഉരുൾപൊട്ടലിലും 60 മരണം കൊളംബോ: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യ ഐഎന്‍എസ് വിക്രാന്ത് വിട്ടുനല്‍കി. തെക്കന്‍ തമിഴ്‌നാട് തീരത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വായന തുടരുക...... രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലുമായുള്ള തന്‍റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ല. നിലവിൽ ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഹുലിനെതിരായ കാര്യങ്ങള്‍ നിയമപരമായി പോകുന്നുണ്ട്. അത് ആ രീതിയിൽ പോകട്ടെയെന്നാണ് പറയാനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി എറണാകുളം കളമശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഉച്ചയ്ക്ക് 2.50 ന് കളമശ്ശേരിയിൽ നിന്ന് സർവീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷൺഡിങ് ചെയ്യുന്നതിനിടയിൽ റെയിൽ പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് പാളം തെറ്റിയത്. ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ട്രാക്കിൽ വൈദ്യുതി തടസവും നേരിട്ടിട്ടുണ്ട്. തുടര്‍ന്നു വായിക്കുക..... സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു സ്ത്രീകളുടെ ചേലാകർമ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും അവകാശപ്പെട്ട് ചേതന വെൽഫെയർ സൊസൈറ്റി എന്ന എൻജിഒ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്, ഇന്നലെ വക്കീൽ ഓഫീസിലെത്തി; വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ.എ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാവിലെ വക്കീൽ ഓഫീസിൽ എത്തി. വക്കാലത്ത് ഒപ്പിട്ട ശേഷം തിരുവനന്തപുരത്ത് നിന്നും ഒളിവിൽ പോയി. എഫഐആർ രജിസ്റ്റർ ചെയ്‌ത് മണിക്കൂറുകൾക്ക് ശേഷം രാഹുൽ വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽ നേരിട്ട് എത്തി. പാലക്കാട് നിന്ന് രാഹുൽ തിരുവനന്തപുരത്താണ് എത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ തിരുവനന്തപുരത്തും പരിസരത്തുമുണ്ടെന്നാണ് പൊലീസ് നിഗമനം. വായന തുടരുക . . . നാളെ സമരം അവസാനിപ്പിക്കാനിരിക്കെ മുനമ്പത്ത് പുതിയ പ്രതിസന്ധി; സമരസമിതിയില്‍ അഭിപ്രായ ഭിന്നത ഭൂ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 413 ദിവസമായി തുടരുന്ന മുനമ്പം സമരം നാളെ അവസാനിപ്പിക്കാനിരിക്കെ സമരസമിതിയില്‍ ഭിന്നത. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അഞ്ചുപേര്‍ മാത്രം ചേര്‍ന്ന് എടുത്തതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നാളെ മുതല്‍ പുതിയ സമരപ്പന്തല്‍ കെട്ടി സമരം തുടങ്ങും എന്ന പ്രഖ്യാപനമാണ് ഇവര്‍ നടത്തുന്നത്. അതേസമയം സര്‍ക്കാറിന്റെ ഉറപ്പ് വിശ്വസിച്ച് സമരം നിര്‍ത്തുന്നു എന്ന് മുനമ്പം പള്ളി സഹവികാരി ഫാദര്‍ മോന്‍സി വര്‍ഗ്ഗീസ് പറഞ്ഞു. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?, മുകേഷിന്റേത് നാളുകൾക്ക് മുന്നേ നടന്ന സംഭവം; ഇ പി ജയരാജൻ ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് തകർന്നു കൊണ്ടിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ട്. രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേ?. വി ഡി സതീശൻ പറയുന്ന നിലപാട് അല്ല സുധാകരനും മറ്റുള്ളവരും സ്വീകരിക്കുന്നത്. സതീശൻ ഒറ്റപ്പെട്ടു എന്ന് താൻ പറയുന്നില്ല. ഇത്തരം കുറ്റകൃത്യം ചെയ്ത ഒരാളെ എങ്ങനെ ന്യായീകരിക്കാൻ ആകും?. ശക്തമായ നടപടി എടുക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ ഗതികേട്. സാധാരണ ഒരു മനുഷ്യനും ഉണ്ടാകാൻ പാടില്ലാത്ത സ്വഭാവ ദൂഷ്യമാണ് രാഹുലിന്റേത്. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (29-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 10 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 12 ദിവസങ്ങള്‍ ബലാത്സംഗക്കേസ്; രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല. വായന തുടരുക . . . കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന വിമതരെ പുറത്താക്കി കോണ്‍ഗ്രസ് കൊല്ലം: കൊല്ലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ മത്സരിക്കുന്ന വിമതരെ പുറത്താക്കി കോണ്‍ഗ്രസ്. വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെയും പുറത്താക്കിയതായി കൊല്ലം ഡിസിസി പ്രസിഡന്റ് അറിയിച്ചു. കോര്‍പ്പറേഷനില്‍ മത്സരിക്കുന്ന മൂന്നുപേര്‍ക്കും നഗരസഭയില്‍ മത്സരിക്കുന്ന ആറ് പേര്‍ക്കുമെതിരെയാണ് നടപടി. മൂന്ന് ഭാരവാഹികള്‍ക്ക് എതിരെയും കോണ്‍ഗ്രസ് നടപടിയെടുത്തു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ നല്‍കിയ സമയം അവസാനിച്ചതോടെയാണ് നടപടി. വായന തുടരുക . . Pazhassi Raja Kerala Varma Pazhassi Raja (IPA: [pɐɻɐʃːi ɾaːd͡ʒɐ]) (3 January 1753 – 30 November 1805),[1] also known as Cotiote Rajah and Pychy Rajah, was the de facto head of the Kottayam Kingdom[note 1] in the Malabar region of Kerala between 1774 and 1805. His struggles with the British East India Company is known as the Cotiote War. Pazhassi's rebellion against the British is often touted as one of the earliest acts of freedom fight in India.[2] He earned the epithet "Kerala Simham" ("Lion of Kerala") on account of his martial exploits.[3] വായന തുടരുക .. ... രാഹുലിനെ പിന്തുണക്കുന്ന വീക്ഷണത്തിലെ മുഖപ്രസംഗം; അത് എഴുതിയവരോട് പോയി ചോദിക്കണമെന്ന് വി ഡി സതീശൻ കണ്ണൂർ: രാഹുൽ വിഷയത്തിൽ വീക്ഷണത്തെ തള്ളി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായ വീക്ഷണം മുഖപ്രസംഗം എഴുതിയതിനെ കുറിച്ച് അതേഴുതിയവരോട് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിലും കണ്ണൂർ പയ്യന്നൂരിൽ പൊലീസ് വാഹനത്തിന് നേരെ ബോംബെറിഞ്ഞ് ശിക്ഷിക്കപ്പെട്ടയാൾക്കെതിരെയും നടപടി സ്വീകരിക്കാത്ത സിപിഐഎമ്മിന്റെ ഇരട്ടമുഖം ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടുമെന്നും വി ഡി സതീശൻ പറഞ്ഞു. വായന തുടരുക . . . മുഖപ്രസംഗം എഴുതിയതിൽ വീഴ്ച സംഭവിച്ചു; നടപടിയെടുക്കും; ജാഗ്രതക്കുറവ് ഉണ്ടായെന്ന് വീക്ഷണം എം ഡി തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് മുഖപ്രസംഗം എഴുതിയതില്‍ വീക്ഷണം പത്രത്തിന് വീഴ്ച സംഭവിച്ചെന്ന് മാനേജിംഗ് ഡയറക്ടര്‍ ജെയിസണ്‍ ജോസഫ് റിപ്പോര്‍ട്ടറിനോട്. രാഹുലിനെ അനുകൂലിച്ച് ലേഖനം വന്നതില്‍ വീക്ഷണത്തിന് ജാഗ്രതക്കുറവ് ഉണ്ടായി. പാര്‍ട്ടി ലൈന്‍ അതല്ല. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ഒരാളെ ന്യായീകരിക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ല. ജാഗ്രതക്കുറവ് ഗൗരവമായി കാണുന്നുവെന്നും ജെയിസണ്‍ ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് മുഖപത്രമാണ് വീക്ഷണം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me ഡിറ്റ്‌വാ ആഞ്ഞടിച്ചു; ശ്രീലങ്കയിൽ പ്രളയവും മണ്ണിടിച്ചിലും, 80 മരണം കൊളംമ്പോ: ഡിറ്റ്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിലുണ്ടായ കനത്ത മഴയിൽ 80 പേർ മരിച്ചു. മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്ന നിലയിലാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അതേസമയം ദുരന്തമുഖത്തുള്ള ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ നേവി എയർക്രാഫ്റ്ററായ ഐഎൻഎസ് വിക്രാന്തും ഐഎൻഎസ് ഉദയഗിരിയും ചരക്കുകളുമായി ശ്രീലങ്കൻ തീരത്തെത്തി. ശ്രീലങ്കയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ കേലാനി, അട്ടനാഗലു നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് ശ്രീലങ്കൻ അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ത്യ സഹായം എത്തിക്കാൻ തീരുമാനിച്ചത്. വായന തുടരുക . . .. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നൽകി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ക്ഷേത്രത്തിൽ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയിൽ പറയുന്നു വായന തുടരുക. . . . ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ ശബരിമല കൊള്ള മറക്കാൻ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങൾ അതിൽ വീഴില്ലെന്നും രാഹുൽ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. ആരോപണം ഉണ്ടായപ്പോൾ തന്നെ നടപടിയെടുത്ത പാർട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോൺഗ്രസ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു. ഒരു വിഷയത്തിൽ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശൻ പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക പുതിയ തൊഴിൽ നിയമങ്ങൾ പിൻവലിക്കണം; കേന്ദ്രത്തിന് കത്തെഴുതി മന്ത്രി വി ശിവൻകുട്ടി കേന്ദ്രം വിജ്ഞാപനം ചെയ്ത നാല് പുതിയ തൊഴിൽ നിയമങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തെഴുതി തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങളുടെ ആവശ്യകത അദ്ദേഹം അംഗീകരിച്ചു, എന്നാൽ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ അഭിപ്രായത്തിൽ, പുതിയ നിയമാവലികൾ തൊഴിൽ സുരക്ഷ, കൂട്ടായ വിലപേശലിനുള്ള അവകാശം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ദുർബലപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 29, ശനിയാഴ്ചനാളെയാകട്ടേ എന്ന് കരുതി മാറ്റിവയ്ക്കുന്ന ശീലമുണ്ടോ? കാര്യങ്ങള്‍ സമയത്ത് ചെയ്ത് തീര്‍ക്കാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ആലോചിച്ചാല്‍ പിന്നെയാകട്ടേ, നാളെയാകട്ടേ എന്ന് ചിന്തിച്ച് മാറ്റിവയ്ക്കുന്ന ശീലം (procrastionation) നിങ്ങള്‍ക്കുണ്ടോ? ഇതിനെ കേവലം മടിയായി മാത്രം കാണാനാകില്ല. നമ്മുടെ ജോലിയേയും നമ്മുടെ പ്രൊഡക്ടിവിറ്റിയേയും മാനസികാരോഗ്യത്തേയും ബാധിക്കുന്ന കുറച്ചുകൂടി വലിയ ഒരു പ്രശ്‌നമാണിത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഈ പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന സ്വഭാവവും മനുഷ്യരില്‍ കൂടി വരികയാണ്. ഇങ്ങനെ നാളെ നാളെ നീളെ നീളെ കാര്യങ്ങള്‍ നീട്ടിവയ്ക്കാതെ സമയബന്ധിതമായി എല്ലാ ജോലികളും, എല്ലാ ദൗത്യങ്ങളും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്ത് തീര്‍ക്കാന്‍ താഴെപ്പറയുന്ന ടിപ്‌സ് ഒന്ന് പരീക്ഷിച്ചുനോക്കാം. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ഹാൽ സിനിമ കാണാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും; ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് മുന്നറിയിപ്... കൊച്ചി ഹാല്‍ സിനിമ കാണാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും. ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പി.വി.ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സിനിമ കാണും. സിനിമയ്ക്കെതിരായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അപ്പീലിൽ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിയല്ലെങ്കില്‍ പിഴ ചുമത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
|
|
പ്രഭാത ഭക്ഷണ മേശയിൽ നേതൃമാറ്റ വിവാദം ആറി തണുത്തോ? മഞ്ഞുരുക്കത്തിൻ്റെ സൂചന നൽകി ഡികെയും സിദ്ധരാമയ്യയും ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടന്ന പ്രഭാതഭക്ഷണ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിന്‍റെ സന്ദേശമാണ് നൽകിയത്. 'ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു' പ്രഭാതഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ സിദ്ധന്‍ അറസ്റ്റില്‍ കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 'മിറാക്കിള്‍ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 അബിൻ, അഭിജിത്ത്, ജനീഷ്, അലോഷി…അടുത്ത നിയമസഭയിൽ ഇവരെയെല്ലാം ആഗ്രഹിക്കുന്നുണ്ട്, അതിനായി ബാറ്റ് ചെയ്യും: ഷാഫി കൊച്ചി: താനുള്‍പ്പെടെയുള്ള ആളുകളുമായി രാഹുല്‍ മാങ്കൂട്ടത്തിലിനുള്ള അടുപ്പമോ അടുപ്പക്കുറമോ വിഷയത്തില്‍ പാര്‍ട്ടി എടുത്ത തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. നിയമപരമായ കാര്യങ്ങളെ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോ രാഹുലുമായി വ്യക്തിബന്ധമുള്ളവരോ ഇല്ലാത്തവരോ ശ്രമിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു. 'കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് അത്തരം കാര്യങ്ങളില്‍ പറയുന്നത്. ആ അഭിപ്രായങ്ങള്‍ പാര്‍ട്ടി നടപടിയെടുക്കുന്നതിനെ തടസ്സപ്പെടുത്തിയിട്ടില്ല. ഞാനുള്‍പ്പെടെ അടുപ്പമുള്ള ആളുകളുടെ അഭിപ്രായം പോലും പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളില്‍ നിന്നും പാര്‍ട്ടിയെ പിന്തിരിപ്പിക്കുന്നില്ല. നിയമനടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ മറ്റേതൊരു പാര്‍ട്ടി ചെയ്യുന്നതിനും വിഭിന്നമായി പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്', എന്നായിരുന്നു ഷാഫിയുടെ വാക്കുകള്‍.വായന തുടരുക . .. Todays Special GK കോൺഗ്രസ് അധികാര ത്തിലെത്തിയാൽ ട്വന്റി 20 നടത്തിയ കിഴക്കമ്പലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരും: ബെന്നി ബെഹനാൻ കൊച്ചി: ട്വന്റി 20 ജനാധിപത്യ സംവിധാനത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്ന പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്ര് നേതാവ് ബെന്നി ബെഹനാന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പത്ത് വര്‍ഷത്തിനിടെ കിഴക്കമ്പലത്ത് നടന്ന കോണ്‍ട്രാക്ടുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കിഴക്കമ്പലത്ത് നടന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) പിതാവ് പ്രത്യാഘാതങ്ങളെപ്പറ്റി ധാരണയില്ലാതെ ഇട്ടുപോയതാണ്: പേരിൽ നിന്ന് 'ഹിറ്റ്‌ലർ' ഒഴിവാക്കി നമീബിയൻ നേതാവ് വിന്ദോക്: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പേരില്‍ നിന്ന് 'ഹിറ്റ്‌ലര്‍' ഒഴിവാക്കി നമീബിയന്‍ നേതാവ്. അഡോള്‍ഫ് ഉനോനയാണ് തന്റെ തിരിച്ചറിയല്‍ രേഖകളില്‍ നിന്നുള്‍പ്പെടെ ഹിറ്റ്‌ലര്‍ എന്ന പേര് നീക്കംചെയ്തത്. 'എൻ്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നല്ല. ഞാന്‍ അഡോള്‍ഫ് ഉനോനയാണ്. എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളുമായി ആ പേരിൻ്റെ ആളുകള്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ആഗോളതലത്തില്‍ ആ പേരിന്റെ ഭാരമോ ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ നടത്തിയ ഭീകരതയോ അറിയാതെ എൻ്റെ പിതാവാണ് ആ പേര് എനിക്കിട്ടത്' അഡോള്‍ഫ് ഉനോന പറഞ്ഞു. വായന തുടരുക . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 പഞ്ചാബിൽ പ്രതിഷേധക്കാർ പോലീസുകാരനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; 10 പേർക്കെതിരെ കേസ് പഞ്ചാബിലെ സംഗ്രൂരിൽ കരാർ റോഡ്‌വേ ജീവനക്കാരുടെ പ്രതിഷേധം അക്രമാസക്തമാകുന്നു. പെട്രോൾ കുപ്പികളുമായി എത്തിയ പ്രതിഷേധക്കാർ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ മേൽ ഇന്ധനം ഒഴിച്ചതിനെ തുടർന്ന് ഒരു പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ (SHO) തീകൊളുത്തി കൊന്നതായി പറയപ്പെടുന്നു. വെള്ളിയാഴ്ചയാണ് ജില്ലയിലെ എസ്എച്ച്ഒ ആയി നിയമിതനായ ഇൻസ്പെക്ടർ ജസ്വീർ സിംഗ്, പോലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടയിൽപ്പെട്ടത്. പ്രകടനത്തിനിടെ പ്രക്ഷോഭകർ ഉദ്യോഗസ്ഥരുടെ മേൽ പെട്രോൾ ഒഴിച്ചതായും തുടർന്ന് അദ്ദേഹത്തിന്റെ യൂണിഫോമിന് തീപിടിച്ചതായും സിംഗ് നൽകിയ പരാതിയിൽ പറയുന്നു.വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us Href=‘tel:919745397722’ 9745397722 ഇനി ആധാർ മൊബൈൽ നമ്പർ വീട്ടിലിരുന്ന് മാറ്റാം; ഉടൻ നടപ്പിലാക്കുമെന്ന് യുഐഡിഎഐ യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാർ ആപ്പിൽ പുതിയൊരു സൗകര്യം ഉടൻ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇത് പ്രകാരം ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിൽ നിന്ന് നേരിട്ട് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും വായന തുടരുക . .. ഇതുവരെ ചെയ്തില്ലേ? നവംബർ 30ന് ശേഷം പെൻഷൻ കിട്ടില്ല പ്രതിമാസ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നവംബർ 30ന് മുൻപ് ഇക്കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. പെൻഷൻ ലഭിക്കുന്ന എല്ലാ വ്യക്തികളും എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. അതുകൊണ്ടുതന്നെ ഈ വർഷം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയ്യതി നവംബർ 30 ആണ്. രാജ്യത്തുടനീളമുള്ള പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ അവരുടെ പെൻഷൻ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നു. പെൻഷൻകാരൻ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് ഈ സർട്ടിഫിക്കറ്റ് നൽകുന്നു. ഇത് അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാൻ അനുവദിക്കുന്നു. ഈ നിയമം കേന്ദ്ര, സംസ്ഥാന പെൻഷൻകാർക്ക് ബാധകമാണ്. ഈ സർട്ടിഫിക്കറ്റ് ഓൺലൈനായും ഓഫ്‌ലൈനായും സമർപ്പിക്കണം. തുടര്‍ന്നു വായിക്കുക . . |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 11,900 |
|
വെള്ളി 1 ഗ്രാം |
₹ 192 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,706.67 |
|
എന്‍. എസ്. ഇ |
26,202.95 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |