|
വാല്യം 3 ലക്കം 363 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
30 |
|
"Don't let yesterday take up too much of today." - Will Rogers |
|
(1) |
|
വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്; സിപിഐഎമ്മിന്റെ അടിവേരിളകും: സന്ദീപ് വാര്യര്‍ എടപ്പാള്‍: വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. സിപിഐഎം കോട്ടകളെ പൊളിച്ചടുക്കി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് യുഡിഎഫിന്റെ മന്ദമാരുതനായിരുന്നെങ്കില്‍ വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം. വട്ടംകുളം മണ്ഡലം കോണ്‍ഗ്രസ് പൊതുസമ്മേളനവും യുഡിഎഫ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക ...... വഴക്കിനിടെ 'നീ പോയി ചാക്' എന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണകുറ്റമല്ല: ഹൈക്കോടതി കൊച്ചി: വഴക്കിനിടയില്‍ 'എന്നാല്‍ പോയി ചാക്' എന്നുപറഞ്ഞതിന്റെ പേരില്‍ ജീവനൊടുക്കിയാല്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്. കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി. വായന തുടരുക . . . എസ്‌ഐആര്‍; പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും 1. തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ആര്‍ത്തവ കാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശം: സുപ്രീംകോടതി ന്യൂഡല്‍ഹി: ആര്‍ത്തവകാലത്തെ ആരോഗ്യം പെണ്‍കുട്ടികളുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുളള അവകാശത്തിന്റെ ഭാഗമാണ് അതെന്നും ആര്‍ത്തവ സമയത്ത് ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ ലഭിക്കേണ്ടതും മൗലകാവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞു. പെണ്‍കുട്ടികളുടെ ആര്‍ത്തവ ആരോഗ്യത്തിലെ കേന്ദ്ര നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന വിധി. വായന തുടരുക . . . 'അസം ഷാൾ ധരിച്ചില്ല, രാഹുൽ ഗാന്ധിക്ക് വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് ശത്രുത': അമിത് ഷാ ദിസ്‌പൂർ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി റിപ്പബ്ലിക്ക് ദിന ചടങ്ങിൽ അസം ഷോൾ ധരിക്കാത്തതിലാണ് വിമർശനം. റിപ്പബ്ലിക് ദിനത്തിൽ അസം ഷാൾ 'ഗമൂസ' ധരിക്കാത്ത ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ പ്രതിനിധികൾ പോലും ഷാൾ ധരിച്ച് എത്തിയിട്ടും രാഹുൽ ഗാന്ധി 'ഗമൂസ' ധരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഷാൾ ധരിക്കാത്തതിലൂടെ രാഹുൽ ഗാന്ധി അസം സംസ്കാരത്തെ അപമാനിചെന്നും അമിത് ഷാ ആരോപിച്ചു. വായന തുടരുക . .. 'വി ഫോര്‍ വിക്ടറി', വിജയ് വേളാച്ചേരിയില്‍ വിധി തേടുമോ?; ആലോചനക്ക് പിന്നില്‍ വിവിധ കാരണങ്ങള്‍ ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് വേളാച്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. വിജയ്‌യുടെ കന്നിയങ്കം വേളാച്ചേരിയിൽ നിന്ന് ആകാനുള്ള സാധ്യതകൾ തുറന്ന് കാട്ടുകയാണ് ടിവികെയുടെ മുതിർന്ന നേതാക്കൾ. ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ വോട്ടർമാരുള്ള നഗര മണ്ഡലമാണിത്. യുവജനങ്ങളുടെ വോട്ടുകളെ ലക്ഷ്യമിട്ടാണ് വിജയ് മത്സരിക്കാൻ ഒരുങ്ങുന്നത്. നഗര കേന്ദ്രീകൃത മണ്ഡലമായതിനാൽ ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ? ഒരു പിടി സ്വപ്നപദ്ധതികൾ നിറഞ്ഞതു കൊണ്ടാകാം പൊതുവേ ബജറ്റുകളെ സ്വപ്നബജറ്റ് എന്നാണു പറയാറുള്ളത്. എന്നാൽ ബജറ്റ് അവതരണത്തിനു മുൻപേ മന്ത്രി കെ.എൻ. ബാലഗോപാൽ തീർത്തു പറഞ്ഞു. ഇതു സ്വപ്ന ബജറ്റല്ല. മറിച്ച് പ്രായോഗിക ബജറ്റാണ്. ബാലഗോപാലിന്റെ ‘ബജറ്റ്’ പക്ഷേ എത്രത്തോളം പ്രായോഗികമാകും? കടം വാങ്ങലിന്റെ കണക്കുകൾ പതിവായി പറയുന്ന സർക്കാർ ഈ പദ്ധതികൾക്ക് എവിടെ നിന്നു പണം കണ്ടെത്തും. അതോ പ്രായോഗിക ബജറ്റും ഒടുവിൽ സ്വപ്നമായി മാറുമോ? തുടര്‍ന്നു വായിക്കുക . ... പ്രസവ ശസ്ത്രക്രിയയ്ക്കിടെ പിഴവ്, ഞരമ്പ് മുറിഞ്ഞ് അണുബാധ; ഡോക്ടര്‍ക്കെതിരെ ആരോപണവുമായി യുവതി... പ്രസവത്തിനു ശേഷം തുന്നിക്കെട്ടിയത് ശരിയായ രീതിയില്‍ അല്ലെന്നും ഇതുമൂലം മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞ് അണുബാധയുണ്ടായെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി മൂന്നു ശസ്ത്രക്രിയകള്‍ കൂടി ചെയ്യേണ്ടിവന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തിൽ ഞരമ്പ് മുറിഞ്ഞതായി സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. മലമൂത്ര വിസര്‍ജനത്തിന് ബാഗുമായി നടക്കേണ്ട അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (30-01-2026); അറിയാന്‍, ഓര്‍ക്കാര്‍... ചാലക്കുടി കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിന് 4 കോടിയുടെ ഭരണാനുമതി; സഞ്ചാരികൾക്ക് താമസ സൗകര്യവും... ചാലക്കുടി ∙ നവകേരള സദസ്സിലെ നിർദേശ പ്രകാരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ 4 കോടി രൂപ ചെലവിൽ ബസ് ടെർമിനലിന് ഭരണാനുമതിയായി. അടിസ്ഥാനസൗകര്യ വികസനം, ആധുനികവൽക്കരണം എന്നിവയോടെയാകും ടെർമിനൽ യാഥാർഥ്യമാകുക. പൊതുമരാമത്ത് വകുപ്പാണു നിർവഹണ ഏജൻസി. ഉടമസ്ഥാവകാശം കെഎസ്ആർടിസിക്കായിരിക്കുമെങ്കിലും പൊതുമരാമത്ത് വകുപ്പിനായിരിക്കും അറ്റകുറ്റപ്പണി നടത്തേണ്ടതിന്റെ ഉത്തരവാദിത്തം. കഴിഞ്ഞ വർഷം സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിൽ ബസ് ടെർമിനൽ നിർമിക്കാനായി ആവശ്യമുന്നയിച്ചിരുന്നു. സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറും ബസ് ടെർമിനൽ നടപ്പാക്കുന്ന കാര്യം പരിഗണനയിലാണെന്ന് അറിയിച്ചിരുന്നു. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, താമസ സൗകര്യം, കടമുറികൾ, ക്ലോക്ക് റൂം, കന്റീൻ, ഫീഡിങ് റൂം, ശുചിമുറികൾ എന്നിവ അടക്കമുള്ള ബഹുനില ബസ് ടെർമിനലിൽ സജ്ജമാക്കാനാണു പദ്ധതി. 14,000 ചതുരശ്ര അടിയായിരിക്കും വിസ്തീർണം. ട വായന തുടരുക . . .....
🧠 Generations of Computers u First Generation (1940–1956) · Used Vacuum Tubes · Example: ENIAC · Very large, high power consumption, generated heat u Second Generation (1956–1963) · Used Transistors · Smaller, faster, more reliable · Example: IBM 1401 u Third Generation (1964–1971) · Used Integrated Circuits (ICs) · Improved speed and efficiency · Example: IBM 360 u Fourth Generation (1971–Present) · Used Microprocessors · Personal computers introduced · Example: Intel 4004, desktop & laptops u Fifth Generation (Present & Future) · Based on Artificial Intelligence · Machine Learning, Robotics, Quantum Computing · Examples: AI systems, smart devices |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത Martyrs' Day - Observed in memory of Mahatma Gandhi, who was assassinated on this day in 1948. It's a day to honor all martyrs who sacrificed their lives for the nation. Two minutes of silence is observed at 11:00 AM across India. ഇറാനെ ലക്ഷ്യം വെച്ച് യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക്; പശ്ചിമേഷ്യ യുദ്ധഭീതിയിൽ വാഷിംഗ്ടൺ: ഇറാനെതിരെ തുറന്ന യുദ്ധഭീഷണിയുമായി അമേരിക്ക. അമേരിക്കയുടെ ഒരു യുദ്ധക്കപ്പൽ കൂടി ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഡോണൾഡ് ട്രംപ്. ഇതോടെ ഈ മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി. യുഎസ്എസ് ഡെല്‍ബെർട്ട് ഡി ബ്ലാക്ക് ആണ് ഇപ്പോൾ ഇറാനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ആണവകാരാറിൽ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതിനാലാണ് ഇറാനെതിരെ ഡോണൾഡ് ട്രംപ് പ്രതിരോധം കടുപ്പിച്ചത്. അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. മാസീവ് അർമാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണിതെന്നും പറഞ്ഞു. വായന തുടരുക . . . 'ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക'; പ്രശംസയുമായി സാമ്പത്തിക സർവേ തിരുവനന്തപുരം: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ. ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സർവേയിൽ പറയുന്നു. വായന തുടരുക . . Charles Babbage Charles Babbage KH FRS (/ˈbæbɪdʒ/; 26 December 1791 – 18 October 1871) was an English polymath.[1] A mathematician, philosopher, inventor and mechanical engineer, Babbage originated the concept of a digital programmable computer.[2] വായന തുടരുക .. ... കെ എം മാണി അനുസ്മരണ വേദിയില്‍ കെ മുരളീധരന്‍; 'യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ നേട്ടങ്ങളിലും മാണിസാറിന് പങ്കുണ്ട്' തിരുവനന്തപുരം: കെ എം മാണി അനുസ്മരണ വേദിയില്‍ ഉദ്ഘാടനകനായെത്തി കെ മുരളീധരന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് എം പട്ടം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എം മാണിയുടെ 93ാം ജന്മദിനാഘോഷ പരിപാടിയിലാണ് കെ മുരളീധരന്‍ ഉദ്ഘാടകനായെത്തിയത്. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആനന്ദകുമാര്‍, കര്‍ഷക യൂണിയന്‍ നേതാവ് എ എച്ച് ഹഫീസ് എന്നിവര്‍ മുരളീധരനൊപ്പം വേദിയിലുണ്ടായിരുന്നു. വായന തുടരുക . . . ബിജെപിയെ സഹായിക്കുക ലക്ഷ്യം :നേമത്ത് മത്സരിക്കില്ലെന്ന സതീശന്‍റെ പ്രതികരണത്തിന് ശിവൻകുട്ടിയുടെ മറുപടി തിരുവനന്തപുരം: നേമത്ത് മത്സരിക്കാനില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണെന്ന് വി ശിവന്‍കുട്ടി. വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. നേമത്ത് ബിജെപിയെ സഹായിക്കുക പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ ഡീലിന്റെ അന്തസത്ത. ഈ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണ് ചര്‍ച്ച വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച് സതീശന്‍ നടത്തുന്ന വിലാപങ്ങള്‍ക്ക് പിന്നിലെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം. വായന തുടരുക . . . പത്മഭൂഷണ്‍ മെെക്രോഫിനാൻസിലൂടെ പാവങ്ങളെ സഹായിച്ചതിന്; ഈഴവന്റെ വോട്ടിന് കോട്ടയത്ത് വിലവേണം: വെള്ളാപ്പള്ളി കോട്ടയം: മെെക്രോ ഫിനാന്‍സിലൂടെ പാവങ്ങളെ സഹായിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മഭൂഷണ്‍ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പുരസ്‌കാരം ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കുന്നു. പുരസ്‌കാരം ലഭിച്ചതില്‍ അഹങ്കാരമോ കിട്ടിയില്ലെങ്കില്‍ ദുഃഖമോ ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വായന തുടരുക. . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me സംസ്ഥാന സർക്കാരിന്റെ RRTS ഇലക്ഷൻ സ്റ്റണ്ട്, മുഖ്യമന്ത്രിക്ക് ഈ ഐഡിയ ആര് നൽകി എന്ന് അറിയില്ല; എന്റെ ലക്ഷ്യം അതിവേഗ റെയിൽ; ഇ. ശ്രീധരൻ
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ തിരുവനന്തപുരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌ഐയെ പൊലീസുകാരൻ ആക്രമിച്ചു. തിരുവനന്തപുരം നഗരൂർ വെള്ളല്ലൂരിലാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിനിടയെയാണ് ആക്രമിച്ചത്. വെള്ളല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവമുണ്ടായത്. സംഘര്‍ഷം തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് മര്‍ദ്ദനമേറ്റത്. വായന തുടരുക . . . 'മുഖ്യമന്ത്രി മോഹമില്ല, ചിലരങ്ങനെ ചിത്രീകരിച്ചു', വിമതനാകാനില്ലെന്ന് തരൂർ, പ്രശ്നങ്ങൾ നേരിട്ട് അറിയിക്കണമെന്ന് നേതാക്കൾ ദില്ലി: ഹൈക്കമാൻഡും ശശി തരൂരും തമ്മിലുള്ള അഭിപ്രായ വിത്യാസത്തിൽ മഞ്ഞുരുക്കം. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. ഏറെ നാളായി കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ദില്ലിയിൽ പറഞ്ഞ് തീർത്ത് നേതാക്കൾ. താൻ അധികാരമോഹിയല്ലയെന്നും വിമതനാകാനില്ലെന്നും കേന്ദ്ര നേതൃത്വവുമായുള്ള കൂട്ടിക്കാഴ്ചയിൽ ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കണ്ടുവെന്നും തരൂർ ഖാർഗയോടും രാഹുലിനോടും വ്യക്തമാക്കി. തന്നെ കേരളത്തിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിച്ചു, തനിക്ക് മുഖ്യമന്ത്രി മോഹം ഇല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കറുത്ത സ്കൂട്ടറിൽ 2 യുവാക്കൾ, സംശയം തോന്നി വണ്ടി തടഞ്ഞതോടെ പരുങ്ങി; വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത് 157 ഗ്രാം എംഡിഎംഎ തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാവസായിക അളവിൽ എംഡിഎംഎയുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 157 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. ആനയറ സ്വദേശി നന്ദു, ചെറിയകൊണ്ണി സ്വദേശി നന്ദഹരി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. വായന തുടരുക . . . നവകേരളത്തിലേക്കുള്ള ബജറ്റ് ചർച്ച ചെയ്യാനുള്ള ത്രാണി പോലും പ്രതിപക്ഷത്തിനില്ലെന്ന് ഗോവിന്ദൻ തിരുവനന്തപുരം: ബജറ്റ് കേരളത്തിന്‍റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന് പര്യാപ്‌തമായ വിധത്തിലുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്നാല്‍ ഇവയൊന്നും ചര്‍ച്ച ചെയ്യാൻപോലും പ്രതിപക്ഷത്തിന് ത്രാണിയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബജറ്റിനെ സംബന്ധിച്ച് പ്രായോഗികമല്ല എന്നാണ് പ്രതിപക്ഷം ആകെ പറഞ്ഞ പ്രയോഗം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ബജറ്റിന്‍റെ ഘട്ടത്തിലും ഇത്തരത്തിലുള്ള പ്രസ്‌താവന തന്നെയാണ് അന്നത്തെ പ്രതിപക്ഷ നേതാവ് നടത്തിയിട്ടുള്ളത്. ബജറ്റിന്‍റെ ജനകീയമുഖം പ്രതിപക്ഷത്തിന് മനസിലാക്കാൻ പോലും സാധിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. അന്താരാഷ്ട്ര വിഷയങ്ങളിൽ തന്റെ നിലപാടുകൾ രാഷ്ട്രീയവത്കരിക്കരുത്: ശശി തരൂർ ന്യൂഡൽഹി: അന്താരാഷ്ട്ര വിഷയങ്ങളിൽ താൻ എടുക്കുന്ന നിലപാടുകൾ രാഷ്ട്രീയവത്കരിക്കരുതെന്ന് ശശി തരൂർ എംപി. ചില വിഷയങ്ങളിലെ തന്റെ വീക്ഷണങ്ങളെ ബിജെപി അനുകൂലമായി ചിലർ തെറ്റിദ്ധരിക്കുകയാണ്. പഹൽഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി തരൂർ രംഗത്തെത്തിയത്. ചില കാര്യങ്ങളിൽ രാജ്യത്തിനുവേണ്ടി സംസാരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. തുടര്‍ന്നു വായിക്കുക . .. ബോംബ് ഭീഷണി, കുവൈറ്റ്-ഡൽഹി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി അഹമ്മദാബാദ്: കുവൈറ്റിൽനിന്നും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വായന തുടരുക... ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ: കെ.സി. വേണുഗോപാൽ ന്യൂഡൽഹി: ആർആർടിഎസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ആത്മാർഥത ഇല്ലാത്ത നീക്കങ്ങൾ. ആത്മാർഥത ഉള്ള സർക്കാർ വരും. വികസന പദ്ധതികൾ നടപ്പിലാക്കും. വെയിറ്റ് ആൻഡ് സീ എന്നും വേണുഗോപാൽ പറഞ്ഞു. വായന തുടരുക.. സ്വർണത്തിന് ഇരട്ടവീഴ്ച; രാവിലെയും ഉച്ചയ്ക്കുമായി ഇടിഞ്ഞത് 6,280 രൂപ കൊച്ചി: സംസ്ഥാനത്ത് രാവിലത്തെ വീഴ്ചയ്ക്കു പിന്നാലെ വീണ്ടും താഴ്ന്നിറങ്ങി സ്വർണവില. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 15,510 രൂപയിലും പവന് 1,24,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് 105 രൂപ കുറഞ്ഞ് 12,740 രൂപയിലെത്തി. വായന തുടരുക . . . കടമക്കുടിയുടെ ഭംഗി ആസ്വദിക്കാം വാട്ടര്‍ മെട്രോയിലൂടെ; ദ്വീപുകളിലെ ടെര്‍മിനല്‍ സജ്ജം കൊച്ചി: മെട്രോ നഗരത്തിലെ ഗ്രാമഭംഗി ഇനി ഗതാഗത തടസങ്ങളില്ലാതെ ആസ്വദിക്കാം. കടമക്കുടി പഞ്ചായത്തിലെ പാലിയംതുരുത്ത്, വലിയ കടമക്കുടി, നോര്‍ത്ത് മുളവുകാട് ദ്വീപുകളിലെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കടമക്കുടി, മുളവുകാട് ദ്വീപുകളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും ഇനി റോഡിലെ ഗതാഗത കുരുക്കില്‍ നിന്നും മോചനം ലഭിക്കും. വായന തുടരുക . . . യൂത്ത്കോൺഗ്രസ് മാർച്ചിൽ സംഘർഷം, ഒ.ജെ. ജനീഷ് ഉൾപ്പടെയുള്ളവർ അറസ്റ്റിൽ തൃശൂർ: ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെയും തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിച്ചെന്നും ആരോപിച്ച് യൂത്ത്കോൺഗ്രസ് തൃശൂർ കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ പോലീസ് മർദിച്ചെന്നാരോപിച്ച് സ്റ്റേഷനിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.വായന തുടരുക . . . മുനമ്പം വഖഫ് ഭൂമി തർക്കം: ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ജസ്റ്റീസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിലായതിനാൽ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി അധികാര പരിധി കടന്നെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വായന തുടരുക . . . Local News വാര്‍ത്തകള്‍ ഇതുവരെ HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; മിനിമോള്‍ വൈസ് പ്രസിഡന്റ് തൃശ്ശൂര്‍: മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ബിജെപി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വായന തുടരുക . . . 'ആനയ്ക്ക് അനാസ്യം പോലെ'; ബജറ്റിൽ കയർ വ്യവസായ മേഖലയെ അവഗണിച്ചെന്ന ആരോപണവുമായി സിപിഐ നേതാവ് പി വി സത്യനേശൻ ആലപ്പുഴ: ബജറ്റിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി വി സത്യനേശന്‍. ബജറ്റില്‍ കയര്‍ വ്യവസായ മേഖലയെ അവഗണിച്ചുവെന്നാണ് പി വി സത്യനേശന്‍റെ ആരോപണം. ബജറ്റില്‍ വര്‍ധിപ്പിച്ചത് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ മൂന്ന് കോടി രൂപ മാത്രമാണെന്നും മേഖലയിലെ പ്രതിസന്ധികള്‍ മാറാന്‍ കുറഞ്ഞത് 500 കോടി രൂപയെങ്കിലും വേണമെന്നും പി വി സത്യനേശന്‍ ചൂണ്ടിക്കാണിച്ചു. ആനയ്ക്ക് അനാസ്യം പോലെയാണ് നിലവിലെ പ്രഖ്യാപനമെന്നും എന്നും പി വി സത്യനേശന്‍ പരിഹസിച്ചു. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 'കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യം'; പാര്‍ട്ടി നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി 'കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യം'; പാര്‍ട്ടി നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ശശി തരൂരിനെ ആവശ്യമാണെന്ന് തന്നെ കാണാനെത്തിയ തിരുവനന്തപുരം എംപിയോട് പാര്‍ട്ടി നിലപാട് വ്യക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കവേ തന്നെ കാണാനെത്തിയ ശശി തരൂരുമായി ഒരു മണിക്കൂര്‍ നേരം രാഹുല്‍ ഗാന്ധി സംസാരിച്ചു.വായനതുടരുക ...... ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിനെ ചോദ്യം ചെയ്ത് SIT കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. വായനതുടരുക ...... ചികിത്സാപിഴവ് മറച്ചുവെച്ച് ഡോക്ടർ മുറിവ് തുന്നിക്കെട്ടി; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. സ്വാഭാവിക പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ് പറ്റിയെന്നാണ് ആരോപണം. ആറ് മാസമായി വിതുര സ്വദേശിനി കടുത്ത ദുരിതത്തിലാണ്. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ഫെബ്രുവരി 1 ന് ഭാരത് ബന്ദ്? യുജിസി തുല്യത ചട്ടങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം തുടരുന്നു ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ ശാലകളിലെ ജാതിവിവേചനം തടയാനായി യുജിസി കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. പ്രതിഷേധം വ്യാപിക്കുന്നതിന് ഇടയില്‍ തന്നെ ദുരുപയോഗ സാധ്യതയടക്കം നിരീക്ഷിച്ച സുപ്രീംകോടതി കഴിഞ്ഞ ദിവസം ചട്ടങ്ങള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ചട്ടങ്ങളുടെ ഭാഷ വ്യക്തതയില്ലാത്തതും തെറ്റായി ഉപയോഗിക്കപ്പെടാൻ സാധ്യത യുള്ളതുമാണെന്നും പറഞ്ഞ കോടതി വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടുകയും ചെയ്തിട്ടുണ്ട്. വായന തുടരുക . .. 'ശിവൻകുട്ടി നല്ല സംസ്കാരവും നിലവാരവും ഉള്ള ആൾ, എനിക്ക് അത്രയും നിലവാരവും സംസ്കാരവും ഇല്ല'; നേമത്ത് മത്സരിക്കാമോ എന്ന വെല്ലുവിളിയോട് പ്രതികരിച്ച് വിഡി സതീശൻ
'അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ചുമതല അറിയില്ല; സിൽവർ ലൈൻ നടപ്പാക്കിയാൽ മതി'; മന്ത്രി പി രാജീവ് അതിവേഗ റെയിലിൽ ഇ ശ്രീധരന്റെ ചുമതല അറിയില്ലെന്ന് മന്ത്രി പി രാജീവ്. ചുമതലയുണ്ടെങ്കിൽ കേന്ദ്രം ഇക്കാര്യം പറയട്ടെ. ഇ ശ്രീധരനെ ചുമതലപ്പെടുത്തിയ ഉത്തരവുണ്ടെങ്കിൽ ചർച്ച ചെയ്യാം. സിൽവർ ലൈൻ പദ്ധതി നടപ്പാക്കിയാൽ മതിയെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ആർക്കാണ് ഇത്ര തിടുക്കം എന്ന ഹാഷ്‌ടാഗല്ല, വേഗതയാണ് പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി, കെ കെ രാഗേഷ് അടക്കമുള്ളവർക്ക് നോട്ടീസ് കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.ഫെബ്രുവരി 4ന് ബുധനാഴ്ച പയ്യന്നൂർ ഗാന്ധി സ്ക്വയറിൽ നടക്കുന്ന 'നേതൃത്വത്തെ അണികൾ തിരുത്തണമെന്ന' പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണൻ ഹർജി നൽകിയത്.ഹർജിയിൽ എതിർകക്ഷികളായ കെ കെ രാഗേഷ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. കണ്ണൂർ ജില്ല കളക്ടർ,ജില്ല പൊലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനൻ,സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വായന തുടരുക . . . വൈറ്റിലയിൽ നിന്നും കയറിയ അമ്മയും കുഞ്ഞും, സ്റ്റോപ്പിലെത്തിയപ്പോൾ അർധരാത്രി, ഇറങ്ങാൻ മറന്നു; 12 കി.മി തിരിച്ച് പോയി കെഎസ്ആർടിസി, മാതൃക! കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയെയും കുഞ്ഞിനെയും പാതിവഴിയിലിറക്കാതെ കിലോമീറ്ററുകൾ തിരിച്ച് പോയി സ്റ്റോപ്പിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ. ഇന്നലെ അർധരാത്രിയാണ് സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്ആ.ർടിസിയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം KL-15-A-2964 നമ്പർ ബസ്സിലെ ജീവനക്കാരാണ് അർധരാത്രിയിൽ അമ്മയ്ക്കും കുഞ്ഞിനും തുണയായായത്. വായന തുടരുക . . . പൊലീസ് മേധാവിക്ക് രഹസ്യ വിവരം, രാത്രി ഒമ്പത് മണിയോടെ പരിശോധന, ലഹരി സംഘങ്ങള്‍ക്കിടയിലെ 'മുരുകന്‍' പിടിയിൽ മലപ്പുറം: ബംഗളുരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന 40 ഗ്രാം രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയില്‍ ലിജു എബ്രഹാമിനെ ആണ് (28) എസ്.ഐ പി.ടി. സൈഫുള്ള അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ.അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയില്‍ നടത്തി യ പരിശോധനയിലാണ് പ്രതി പി ടിയിലായത്. ലഹരി സംഘങ്ങള്‍ക്കിടയില്‍ മുരുകന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രതി ബംഗളുരു വില്‍നിന്ന് ജില്ലയിലേക്ക് നേരിട്ട് രാസലഹരി എത്തിക്കുന്ന സം ഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി എം. ഡി.എം.എ വില്‍പന നടത്തിയിരുന്നത്. രാസലഹരി ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രാസലഹരി കൈവശം വെച്ചതിന് പ്രതിക്കെതിരെ എക്‌സൈസിലും കേസ് നിലവിലുണ്ട്. എസ്. ഐ ബി.തോമസ്, സീനിയര്‍ സി. പി .ഒ സൂര്യകുമാര്‍, സി. പി. ഒ വിനു, ഡാന്‍സാഫ് അംഗങ്ങളായ എന്‍. പി.സുനില്‍, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ ദാസ്, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്നു വായിക്കുക ... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ഒരേ ട്രാക്കിൽ രണ്ടുതരം ട്രെയിൻ സംവിധാനം; ഈ അദ്ഭുതം ഇന്ത്യയിൽ ഇതാദ്യം; 'നമോ ഭാരത്' വരുമോ കേരളത്തിലേക്... എന്താണ് ആർആർടിഎസ്? എങ്ങനെയാണ് ഡൽഹിയിൽ ഇതിന്റെ സർവീസ്? ഇ.ശ്രീധരൻ പറയുംപോലെ കേരളത്തിലേക്ക് വന്നാൽ ആർആർടിഎസ് ഒരു 'മണ്ടൻ പദ്ധതി'യാകുമോ? കേരളത്തിൽ ഇതിന്റെ സാധ്യതകളും പരിമിതികളും എന്തെല്ലാമാണ്? ഡൽഹി–മീററ്റ് ആർആർടിഎസിൽ യാത്ര ചെയ്ത മലയാള മനോരമ ഡൽഹി സീനിയർ റിപ്പോർട്ടർ ജിക്കു വർഗീസ് ജേക്കബ് ഈ നൂതന ഗതാഗത പദ്ധതിയെക്കുറിച്ച് വിശദമാക്കുകയാണിവിടെ. വായന തുടരുക . .. എൻസിപികൾ വീണ്ടും ഒന്നിക്കുന്നു; ലയന സമ്മേളനം ഫെബ്രുവരിയിൽ? പാർട്ടിയെ നയിക്കാൻ സുനേത്ര?... മുംബൈ∙ എൻസിപി (നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി) അജിത് പവാർ വിഭാഗം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി ചർച്ച നടത്തി. വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. അജിത് പവാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ പാർട്ടിയിൽ നിലനിർത്തണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ബാരാമതിയിലെ വിമാന അപകടത്തിലാണ് അജിത് പവാർ കൊല്ലപ്പെട്ടത്. വായന തുടരുക . . . ബജറ്റിൽ ധനമന്ത്രിയുടെ 'ഗ്രൂപ്പിസം': ഓട്ടോ സ്റ്റാൻഡുകൾ എങ്ങനെ സ്മാർട്ഹബ് ആക്കും! ആ വായ്പയ്ക്ക് കയ്യടി... സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമായി 'അഷ്വേഡ് പെൻഷൻ സ്കീം...'– ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഇത്. അതായത്, ഉറപ്പായ പെൻഷൻ. ഇത്തവണത്തെ ബജറ്റിനെ പക്ഷേ 'ഗ്രൂപ്പ് അഷ്വേഡ് ബജറ്റ്' എന്നു വിശേഷിപ്പിക്കുന്നതാകും ഉചിതം. ഒരു ഗ്രൂപ്പിന് ഉറപ്പായും ഉണ്ട് ഒരു പദ്ധതി എന്ന മട്ടിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഭൂരിഭാഗം ആനുകൂല്യങ്ങളും നേട്ടങ്ങളും നേരിട്ട് വ്യക്തികളിലേക്ക് എത്തുന്നതിനു പകരം അവർ ഉൾപ്പെടുന്ന വിവിധ 'ഗ്രൂപ്പു'കൾക്ക് നൽകുന്നതിനാണ് ധനമന്ത്രി ശ്രദ്ധവച്ചത്. അങ്ങനെയുണ്ടാകുന്ന നേട്ടം വിഭജിച്ച് വ്യക്തികളിലേക്കും അതുവഴി കുടുംബങ്ങളിലേക്കും എത്തുമെന്നാണ് കണക്കുകൂട്ടൽ. ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, പ്രീ പ്രൈമറി അധ്യാപകർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവരുടെ വേതനം കൂട്ടിയതും ഗിഗ് വർക്കേഴ്സ്, ഓട്ടോറിക്ഷാത്തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചും 'ഗ്രൂപ്പുകൾക്ക്' നേട്ടമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 'തോക്കു ചൂണ്ടി, ഭാഗ്യം പോയി'; ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, ഹാജരാക്കേണ്ട അവസാന ദിവസം ഇന്ന്... കണ്ണൂർ∙ തോക്കു ചൂണ്ടി തട്ടിെയടുത്തെന്ന് പരാതിയുള്ള, ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല. ലോട്ടറി ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കും. പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനാണ് ഡിസംബർ 30ന് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് അടിച്ചത്. കാറിലെത്തിയ സംഘം തോക്കൂചൂണ്ടി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സാദിഖ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ ലോട്ടറി അനധികൃതമായി മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം തട്ടിയെടുത്തതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. വായന തുടരുക . .. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |