|
ജൂലായ് 2024 ചൊവ്വാഴ്ച 1199 കർക്കിടകം 15 |

|
ലക്കം 1 വാല്യം 51 |
|
പേജുകള്‍ |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
If you FAIL, never give up because F. A. I. L means “First Attempt in Learning.
Abdul Kalam |
|
(1) |
|
30 |

|
മേപ്പാടി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 104 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒട്ടനവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തസ്ഥലത്ത് ഇനിയും ഒട്ടേറെപേരെ കണ്ടെത്താനുണ്ട്. കണ്ടെത്തിയ മൃതദേഹങ്ങൾ പലതും തിരിച്ചറിയാനായിട്ടില്ല. ഇതുവരെ 34 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിയാനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു https://www.mathrubhumi.com/news/kerala/wayanad-landslide-chooralmala-mundakkai-landslide-1.9772160 വായന തുടരുക. |
|
ഉള്ളുലഞ്ഞ് കേരളം: വയനാട് ദുരന്തത്തിൽ മരണം 104 ആയി; താത്കാലിക പാലം നിർമിക്കാൻ സൈന്യം |
|
മുണ്ടകൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു വയനാട് മേപ്പാടി മുണ്ടകൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചൂരൽമലയിൽ താലൂക്ക് തല ഐ.ആർഎസ് കൺട്രോൾ റൂം തുടങ്ങി. രക്ഷാപ്രവര്‍ത്തനം സുഗമമവും ഫലപ്രദവുമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കൺട്രോൾ റൂം നമ്പറുകൾ ഇവയാണ്. |
|
‘ആറുപേരുണ്ടായിരുന്നു; മോളെ മാത്രമേ കിട്ടിയുള്ളൂ’; ഉറ്റവരെ തേടി ബന്ധുക്കള്‍; നോവ് വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവരെ തേടി ആശുപത്രിയിലെത്തുന്ന ബന്ധുക്കള്‍ നോവ് പടര്‍ത്തുന്ന കാഴ്ചയാകുന്നു. ‘എന്‍റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവും അവരുടെ ഇളയച്ഛനും രണ്ട് കുട്ടികളെയും അമ്മയെയുമാണ് കാണാതായത്. ഇതില്‍ രണ്ടുപേരെ കണ്ടെത്തി. അച്ഛന്‍ ഇവിടെയുണ്ട്. മോള്‍ ഹോസ്പിറ്റലിലുണ്ട്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നാണ് പറയുന്നത്. കുറച്ചു സീരിയസാണ്’ എന്നാണ് കുടുംബത്തെ തേടിയെത്തിയ ബന്ധു പറയുന്നത്. തുടർന്നു വായിക്കുക. പ്രവചിക്കാനാകുമോ ഉരുള്‍പൊട്ടൽ? മഴമാപിനിക്കും നിർമിത ബുദ്ധിക്കും എന്താണ് റോൾ?, കോഴിക്കോട്: ഓരോ ഉരുള്‍പൊട്ടൽ ഉണ്ടാകുമ്പോഴും ഉള്ളിലുയരുന്നൊരു ചോദ്യമുണ്ട്. ചന്ദ്രനോളം വളര്‍ന്നതാണ് നമ്മുടെ സാങ്കേതികവിദ്യ, എന്നിട്ടും ഇങ്ങ് ഭൂമിയിലെ മലനിരകള്‍ പൊട്ടിച്ചിതറാൻ ഒരുങ്ങിയിരിക്കുന്നത് നമുക്ക് പ്രവചിക്കാനാകില്ലേ. മഴയും കാറ്റും ഭൂകമ്പങ്ങളും സുനാമികളും പ്രവചിക്കുന്നതുപോലെ ഉരുള്‍പൊട്ടലുകളെയും പ്രവചിക്കാനായാല്‍, നേരത്തെ അറിയാനായാല്‍ എത്രയോ മനുഷ്യജീവനുകളെ രക്ഷിച്ചെടുക്കാം. സമാനതകള്‍ ഇല്ലാത്ത ദുരന്തമായി മുണ്ടക്കൈയും ചൂരൽമലയും മനസ്സിൽ ഈ ചോദ്യം വീണ്ടുമുയരുകയാണ്. വായന തുടരുക. പത്ത് വർഷത്തിനിടെ 255 മരണം; കേരളത്തെ കശക്കിയെറിഞ്ഞ ഉരുള്‍ ദുരന്തങ്ങൾ, ഒറ്റരാത്രി കൊണ്ട് ഒരു നാടിന്റെ തലവര മാറ്റിയിരിക്കുകയാണ് പ്രകൃതി. വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍</a> മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 250ാളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണവും ഭീകരവുമായ ദുരന്തത്തിനാണ് വയനാട് മുണ്ടക്കൈയും ചൂരൽമലയും സാക്ഷ്യം വഹിച്ചത്. എന്നാൽ, പശ്ചിമഘട്ട മലനിരകൾ കിഴക്കൻ അതിരു കാക്കുന്ന സംസ്ഥാനത്ത് ഉരുൾ ദുരന്തം ഇതാദ്യമല്ല. കേരളത്തിൽ മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ മാത്രം 255 ഓളം ജീവനാണ് ഉരുൾ കവർന്നത്. 2018, 2019, 2020, 2021 വര്‍ഷങ്ങളില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് 182 പേര്‍ക്കാണ്. കുടുതല്‍ വായിക്കുക. |
|
വയനാട്ടിൽ വൻഉരുൾപൊട്ടൽ; നിരവധി മരണം, വ്യാപക നാശനഷ്ടം വയനാട് മുണ്ടക്കെെ, ചൂരൽമല എന്നിവിടങ്ങളിൽ വൻഉരുൾപൊട്ടൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പിന്നീട് നാല് മണിയോടെ വീണ്ടും ഉരുളൾപൊട്ടി. ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. നിരവധിപേർ കുടുങ്ങി കിടക്കുന്നതായി വിവരം. വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു. കൂടുതല്‍ വായിക്കുക. അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അതീവ ദാരുണമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഇതാരുണമായ ദുരന്തമാണ് ഇതെന്ന് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ച് മന്ത്രിമാര്‍ വയനാട്ടിൽ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. സൈന്യത്തിൻ്റെ സഹായമടക്കം സാധ്യമായ എല്ലാം ഒരുക്കി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയിൽ 45 ക്യാമ്പുകളിലായി 3096 പേരെ പാര്‍പ്പിച്ചിട്ടുണ്ട്.ദുരന്തത്തിൽ നിരവധി പേര്‍ ഒഴുകിപ്പോയി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 16 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ If you satisfied share with your friends, relatives and contacts. |
|
|
|
|