|
നവംബര്‍2025 വെള്ളയാഴ്ച 1201 വൃശ്ചികം 14 Jumada II 09, 1447 |
|
വാല്യം 2 ലക്കം 310 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
30 |
|
“Do the best you can until you know better. Then when you know better, do better.” - Maya Angelou |
|
(1) |
|
രാഹുലിനെതിരായ പരാതി; യുവതിക്കെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് KPCC ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ കടുത്ത സൈബര്‍ ആക്രമണം. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു. വായന തുടരുക ...... തലശ്ശേരിയിൽ കെട്ടിടത്തിൽ അസ്ഥിക്കൂടം കണ്ടെത്തിയ സംഭവം; ഭാര്യയെ തള്ളിയിട്ട ശേഷം കല്ലെടുത്തിട്ടെന്ന് മൊഴി തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയായ പെരിയ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മദ്യലഹരിയിൽ ഭാര്യയെ മർദ്ദിച്ചു കുഴിയിൽ തള്ളിയിട്ടെന്നും ശേഷം കല്ലെടുത്ത് ഇട്ടെന്നുമാണ് പ്രതി അമ്പായിരത്തിന്‍റെ മൊഴി. അസ്ഥികൂടം തമിഴ്‌നാട് സ്വദേശിനി ധനകോടിയുടേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. പൊലീസ് ഇവരുടെ മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu സന്ദീപ് വാര്യരും പ്രതി; അതിജീവിതയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ കൂടാതെ അഞ്ച് പ്രതികൾ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസിൽ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും പ്രതി. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. വായന തുടരുക . .. കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍ കോഴിക്കോട്: വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്‌പെന്‍ഷന്‍. ഉമേഷിനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് വകുപ്പുതല നടപടി. നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചു എന്ന കേസിലാണ് ഉമേഷിനെതിരെ നടപടിയെടുത്തത്. പരാതിക്കാരിയെ പീഡിപ്പിച്ചതിനും കൈക്കൂലി വാങ്ങിയതിനും തെളിവുണ്ടെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഉമേഷ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും പൊലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. അമ്മയെ നോക്കാനെത്തിയ ഹോംനേഴ്സിനെ പീഡിപ്പിച്ചതായി പരാതി; അടൂർ സ്വദേശി അറസ്റ്റിൽ പത്തനംതിട്ട: അടൂരില്‍ ഹോംനേഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ അടൂര്‍ സ്വദേശി റെനി റോയ് പൊലീസ് പിടിയില്‍. കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്. വായന തുടരുക...... കാസർകോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിൽ കവർച്ച; ലോക്കറിൽ സൂക്ഷിച്ച മുദ്രവളയും നാഗപ്രതിമയും പണവും നഷ്ടമായി കാസര്‍കോട്: ക്ഷേത്രത്തിൽ വൻ കവർച്ച. കാസർകോട് തലക്ലായി സുബ്രമണ്യക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിന്റെ ഓഫീസ് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ മുദ്രവള, നാഗപ്രതിമ, 25,000 രൂപ പണം, വെളളിവളകള്‍ എന്നിവയാണ് നഷ്ടമായത്. ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ മത്സരം; ലോക്കൽകമ്മിറ്റി അംഗം പുറത്ത്;കേരളകോണ്‍ഗ്രസ്(എം) പിന്തുണയിൽ മത്സരിക്കും കൊല്ലം: നെടുവത്തൂര്‍ പുല്ലാമല വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ബി അനില്‍കുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച അനില്‍കുമാര്‍ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും പിന്‍വലിച്ചിരുന്നില്ല. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രണ്ടില ചിഹ്നം അനുവദിക്കുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. വായിക്കുക..... ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കും': ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, 3 പേര്‍ പിടിയില്‍ കോഴിക്കോട്: ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ കോഴിക്കോട് നിന്നും മൂന്നുപേരെ പൊലീസ് പിടികൂടി. മലപ്പുറം കോഡൂര്‍ സ്വദേശി പി സി എച്ച് ഷംസുദ്ദീന്‍, മലപ്പുറം പുലാമന്തോള്‍ സ്വദേശി മന്നേങ്കല്‍ കണ്ണന്തൊടി മുഹമ്മദ് ബഷീര്‍, കോഴിക്കോട് നാദാപുരം വളയം സ്വദേശി പടിഞ്ഞാറയില്‍ റഫീഖ് എന്നിവരെയാണ് തൊട്ടില്‍പ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തളീക്കര മണിയിലംകണ്ട എ കെ മുഹമ്മദ് ആദിലിന്റെ രണ്ട് കോടി രൂപയോളം തട്ടിയെടുത്തെന്ന പരാതിയിലാണ് പ്രതികള്‍ പിടിയിലായത്. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊലപ്പെടുത്തിയത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ് തിരുവനന്തപുരം∙ കേശവദാസപുരം മനോരമ വധക്കേസിൽ പ്രതി ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും. 90,000 രൂപ മനോരമയുടെ ഭർത്താവിനു നൽകണമെന്നാണ് കോടതി വിധി. അതിനിടെ പ്രതി ആദംഅലി കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. തിരുവനന്തപുരം നാലാം അതിവേഗ കോടതിയിൽനിന്നാണ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയെ പിടികൂടി. കോടതി നടപടികൾക്കിടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വായന തുടരുക . . . കാൽനടയാത്രക്കാർ ഇനി ‘വിഐപി’; പ്രധാന ജംക്‌ഷനുകളിൽ ട്രാഫിക് പരിഷ്കരണം തിരുവനന്തപുരം ∙ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട ജംക്‌ഷനുകൾ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നവിധം നവീകരിക്കും. ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം ഇവ മാതൃകാ ജംക്‌ഷനുകളായി നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പു നൽകി. വായന തുടരുക . . . കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.പറമ്പിൽ 2,000 രൂപയുടെ 50 നോട്ട് കെട്ടുകൾ; ഓരോ കെട്ടിലും 100 എണ്ണം വീതം: കണ്ണുതള്ളി നാട്ടുകാർ ! കാക്കനാട് ∙ സിനിമ ഷൂട്ടിങ്ങുകാർ ഉപേക്ഷിച്ചതെന്നു കരുതുന്ന ഡമ്മി കറൻസി നോട്ടുകൾ നാട്ടുകാരെയും പൊലീസിനെയും ചുറ്റിച്ചു. നിരോധിച്ച 2,000 രൂപ നോട്ടിനോട് സാമ്യമുള്ള 50 കെട്ടുകളാണ് പടമുകൾ പാലച്ചുവടിലെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. ഓരോ കെട്ടിലും 100 എണ്ണം വീതമുണ്ട്. ഇന്നലെ രാവിലെ ഡമ്മി നോട്ടുകെട്ടുകൾ കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വായന തുടരുക . . . തൃശൂര്‍ ജില്ലയില്‍ ഇന്ന് (30-11-2025); അറിയാന്‍, ഓര്‍ക്കാര്‍...
|
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. കേരള പഞ്ചായത്ത് ഇലക്ഷന്‍ 2025 തിരുവനന്തപുരം—എറണാകുളം 9 ദിവസങ്ങള്‍ തൃശ്ശൂൂര്‍-കാസറഗോഡ് 11 ദിവസങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വർണവും ഗർഭവുമല്ല, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വികസനമാണ് ചര്‍ച്ചയാകേണ്ടത്: സുരേഷ് ഗോപി തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വര്‍ണവും ഗര്‍ഭവുമല്ല ചര്‍ച്ചാവിഷയമല്ലെമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസനം മാത്രം ചര്‍ച്ചയാകണം എന്നതാണ് തന്റെ അഭിപ്രായമെന്നും ജനങ്ങള്‍ക്ക് വികസന വിഷയങ്ങള്‍ മാത്രമേ ആവശ്യമുളളുവെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വര്‍ണ-ഗര്‍ഭ കേസുകള്‍ ചര്‍ച്ച ചെയ്യാന്‍ താനില്ലെന്നും തനിക്ക് വികസന ഫോക്കസ് വിടാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി സ്വര്‍ണക്കൊളള കേസ് സജീവമാക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് അവര്‍ ചെയ്‌തോട്ടെ താണ അതിനില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. സ്വര്‍ണ-ഗര്‍ഭ കേസുകള്‍ ഇല്ലാതെ തന്നെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവരട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ബിജെപി ശക്തമായ നിലപാട് എടുക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. വായന തുടരുക . . . രാഹുലിന്‍റെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയായി; പരാതിക്കാരി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല പാലക്കാട്: ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലാണ് എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയത്. ഫ്‌ളാറ്റിൽനിന്നും ഒരുമാസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാക്കി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണ സംഘം. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. വായന തുടരുക . . Hill Palace, Kochi Hill Palace is an archaeological museum and palace located in the Tripunithura neighbourhood of Kochi, Kerala. It is the largest archeological museum in the state and was the imperial administrative office and official residence of the Cochin Maharaja. Built in 1865, the palace complex consists of 49 buildings spreading across 54 acres (220,000 m2) and built in the traditional architectural style. The complex has an archaeological museum, a heritage museum, a deer park, a pre-historic park and a children's park.[1] വായന തുടരുക .. ... കണ്ണൂരിൽ കോടികളുടെ തട്ടിപ്പ്; കർണാടക സ്വദേശിയിൽ നിന്നും 61 കോടി രൂപയിലധികം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടി എന്നതാണ് കേസ്. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ദക്ഷിണ കന്നഡ സ്വദേശി വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്. വായന തുടരുക . . . ഇരയുടെ ഐഡന്‍റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് DYFI, ഒരു പരാതി സ്വന്തം നേതാവിനെതിരെ കൊടുത്തേക്ക് തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐയെന്ന് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന് ആരോപിച്ച് സന്ദീപ് വാര്യർക്കും രാഹുൽ ഈശ്വറിനുമെതിരെ ഡിവൈഎഫ്‌ഐ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യരുടെ പ്രതികരണം. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിട്ടില്ല: കെ ആര്‍ മീര കൊച്ചി: പുരുഷന്മാര്‍ക്ക് പ്രണയമറിയില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി എഴുത്തുകാരി കെ ആര്‍ മീര. പുരുഷന്മാര്‍ക്ക് പ്രണയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ബഹുഭൂരിപക്ഷം പുരുഷന്മാര്‍ക്ക് പ്രേമത്തെക്കുറിച്ചുള്ള ധാരണ കൃത്യവും വ്യക്തവും അല്ലെന്നും കെ ആര്‍ മീര പറഞ്ഞു. ഉപയോഗക്ഷമതയില്ലാത്തെ സ്ത്രീയെ സ്‌നേഹിക്കാന്‍ പാകപ്പെടുമ്പോള്‍ മാത്രമെ പ്രണയം അറിയൂ. സ്ത്രീ ഒന്നും ചെയ്തില്ലെങ്കിലും അന്തസ്സുണ്ടെന്ന് മനസ്സിലാക്കുന്ന നിമിഷമാണ് യഥാര്‍ത്ഥത്തിലുള്ള ജനാധിപത്യം നടപ്പാകുന്നത് എന്നും കെ ആര്‍ മീര പറഞ്ഞു.വായന തുടരുക . . .. തുടര്‍ച്ചയായ വിവാദങ്ങള്‍, ഇടപെട്ട് ദേശീയ നേതൃത്വം; കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയിലേക്ക് ഹൈബി തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല എറണാകുളം എംപി ഹൈബി ഈഡന് നല്‍കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് തീരുമാനം. ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ് ഹൈബിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ഇനി സോഷ്യല്‍മീഡിയ സെല്‍ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റുസംസ്ഥാനങ്ങളിലും ഈപേരില്‍ തന്നെയാണ് നേരത്തെയും സൈബര്‍ പ്രചാരണം നടന്നിരുന്നത്. വായന തുടരുക. . . . ആന്തൂർ നഗരസഭയിലെ പത്രിക തള്ളിയ സംഭവം; യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസ് കണ്ണൂർ: കണ്ണൂർ ആന്തൂർ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ വിവാദത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയിൽ നിർദേശ സ്ഥാനത്ത് പേരുണ്ടായിരുന്ന കെ പി കൃഷ്ണന്റെ പരാതിയിലാണ് കേസെടുത്ത്. പത്രികയിലേത് തന്റെ ഒപ്പല്ലെന്ന് സത്യവാങ്മൂലം നൽകിയതിന് ഭീഷണിപ്പെടുത്തി എന്നായിരുന്നു കൃഷ്ണന്റെ പരാതി. പത്രികയിലേത് തന്റെ ഒപ്പല്ലെന്ന് കെ പി കൃഷ്ണൻ പറഞ്ഞതോടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിന് പിന്നാലെ നഗരസഭ ഓഫീസിന് മുന്നിൽ വച്ച് യുഡിഎഫ് പ്രവർത്തകർ ചീത്തവിളിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്തുവെന്ന് കെ പി കൃഷ്ണൻ പരാതിയിൽ പറയുന്നു. അതേസമയം നിർദേശകനെ സിപിഐഎം ഭീഷണി പ്പെടുത്തിയെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഹൈദരാബാദ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറി; മലയാളി പോലീസ് കസ്റ്റഡിയിൽ ദുബായിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ കേസിൽ സോഫ്റ്റ്‌വെയർ ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ, കേരളം സ്വദേശിയായ യാത്രക്കാരി എയർ ഹോസ്റ്റസ് സേവനങ്ങൾ നൽകുന്നതിനിടെ അവരെ സ്പർശിച്ചതായി ക്യാബിൻ ക്രൂ നൽകിയ പരാതിയിൽ ആർജിഐ എയർപോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കങ്കയ്യ സമപതി പറഞ്ഞു.വായന തുടരുക . . . ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണെന്നും അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്, ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ച് എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. ജോലിയിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഈ നിർദേശമാണ് നിലവിൽ മാറ്റിയിട്ടുള്ളത്. വിവാദ ഉത്തരവ് ഇന്നലെ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ അമർഷത്തിലായിരുന്നു. മതിയായ വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എക്സൈസ് അഡി.കമ്മീഷണറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. കൂടുതലറിയുക . . .. AVAILABLE FREELANCE
COMPUTER TRAINER,
DEVELOPER, PROGRAMMER
TOUCH US
9745397722
|
|
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ അതിജീവിതയെ അപമാനിച്ചു; രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തു. സിറ്റി സൈബർ പൊലീസെടുത്ത കേസിന് പിന്നാലെ വീട്ടിലെത്തിയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. അതിജീവിതയ്‌ക്കെതിരായ സൈബർ അതിക്രമത്തിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ എടുത്തത്. പാലക്കാട്ടെ യൂട്യൂബർക്ക് എതിരെയും സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്. എ ആർ ക്യാമ്പിലെത്തിച്ച് രാഹുൽ ഈശ്വറിനെ ചോദ്യം ചെയ്യുകയാണ്. വായന തുടരുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മുനമ്പം ഭൂസംരക്ഷണസമിതിയുടെ സമരം അവസാനിച്ചു; വിയോജിപ്പുമായി ഒരു വിഭാഗം സമരം തുടങ്ങി മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാർക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പിന്നാലെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ കഴിഞ്ഞിരുന്നു. ഭൂമിപോക്കുവരവിനും വഴിയൊരുങ്ങി. ഇതിന് പിന്നാലെയാണ് 414 ദിവസമായി തുടരുന്ന മുനമ്പം ഭൂസംരക്ഷണ സമരം അവസാനിപ്പിക്കാൻ സമിതി തീരുമാനിച്ചത്. ഇനി ജുഡീഷ്യൽ കമ്മീഷന്റെ പ്രശ്‌നപരിഹാരവും വഖഫ് ട്രൈബ്യൂണലിന്റെ തീർപ്പിനുമായാണ് മുനമ്പം നിവാസികൾ കാത്തിരിക്കുന്നത്. വായനതുടരുക ...... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ആക്രമിക്കുന്നത് CPIM അല്ല കോൺഗ്രസെന്നാണ് ഉണ്ണിത്താൻ പറയുന്നത്, ഇൻഡ്യ സഖ്യത്തിലെ MPയെ ഉപദ്രവിക്കരുത് ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പരിഹാസവുമായി ജോൺ ബ്രിട്ടാസ് എംപി. ഇൻഡ്യ സഖ്യത്തിലെ എംപിയെ ഉപദ്രവിക്കരുത്. പൈതൃകവും പാരമ്പര്യവുമുള്ള കോൺഗ്രസ് പാർട്ടി രാജ്‌മോഹൻ ഉണ്ണിത്താനെ ആക്രമിക്കുകയാണ്. തനിക്ക് സംരക്ഷണം വേണമെന്നാണ് ഉണ്ണിത്താൻ പറയുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു. വായന തുടരുക . .. Todays Special GK അവന്‍റെ സകല ചരിത്രവും എനിക്കറിയാം,എല്ലാംപരസ്യമായി വിളിച്ചുപറഞ്ഞാൽ അതവന്റെ അന്ത്യംകുറിക്കും:രാജ്‌മോഹൻ ഉണ്ണിത്താൻ തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിന് പിന്നാലെ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ലെന്നും അതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ നില്‍ക്കരുതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) ഇടുക്കിയിലെ സ്‌കൈ ഡൈനിങ്; പ്രവർത്തനം നിയമ വിരുദ്ധമായി ഇടുക്കി: ആനച്ചാലിൽ വിനോദസഞ്ചാരികൾ സ്‌കൈ ഡൈനിങിൽ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേരള വിനോദസഞ്ചാര വകുപ്പ് അംഗീകരിച്ച വിനോദ ഉപാധികളിൽ സ്‌കൈ ഡൈനിങ്ങില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് സ്‌കൈ ഡൈനിങ് പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായെന്ന് വ്യക്തമായി. കേരള ടൂറിസം ഡിപ്പാർട്ട്‌മെൻറ് അംഗീകരിച്ചിരിക്കുന്നത് 33 വിനോദ ഉപാധികൾ മാത്രമാണ്. അതിൽ സ്‌കൈ ഡൈനിങ് ഉൾപ്പെടുന്നില്ല. ആനച്ചാലിൽ സ്‌കൈ ഡൈനിങ് തുടങ്ങുന്നതിന് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല. വായന തുടരുക . . ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 ചെറുപ്പക്കാരായ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കണം: രമേശ് ചെന്നിത്തല കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സൈബര്‍ ഇടങ്ങളില്‍ ലഭിക്കുന്ന പിന്തുണ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസുകാര്‍ പിന്തുണയ്ക്കരുതെന്നും നേതൃത്വത്തിന്റെ പിന്തുണയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'സൈബര്‍ ഇടങ്ങളിലെ പിന്തുണ എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? അതിന് വലിയപാടൊന്നുമില്ലല്ലോ. ഇന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് സോഷ്യല്‍മീഡിയയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന തെറ്റിദ്ധാരണ എവിടെയോ ഉണ്ട്', രമേശ് ചെന്നിത്തല പറഞ്ഞു.വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 റാഞ്ചിയിൽ വീണ്ടും സെഞ്ച്വറിയടിച്ച് കോഹ്ലി! റെക്കോർഡുകൾ തകർത്തു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലിയ്ക്ക് സെഞ്ച്വറി. റാഞ്ചി ജെഎസ്‌സിഎ ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ തന്റെ 52-ാം ഏകദിന സെഞ്ച്വറി നേടിയ താരം പുതിയ റെക്കോർഡും കുറിച്ചു. ഏകദിനത്തിൽ വിരാട് കോഹ്‌ലിയുടെ 52-ാം സെഞ്ച്വറിയാണ് ഇത്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഒരു ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ബാറ്റ്‌സ്മാനായി കോഹ്‌ലി മാറി. ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികൾ നേടിയ മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്‌ലി തകർത്തത്.വായന തുടരുക . .. വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയം നീട്ടി; പരിശോധന ഡിസംബർ 16 വരെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് വോട്ടർ പട്ടികയിൽ പേരുകൾ ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ വോട്ടർമാർക്ക് അധിക സമയം നൽകിക്കൊണ്ട്, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഷെഡ്യൂൾ ഒരു ആഴ്ച കൂടി നീട്ടി. തുടര്‍ന്നു വായിക്കുക . . നാഷണൽ ഹെറാൾഡ് കേസ്: സോണിയക്കും രാഹുലിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി പുതിയ എഫ്‌ഐആർ നാഷണൽ ഹെറാൾഡ് കേസിൽ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജ്യസഭാ എംപി സോണിയ ഗാന്ധിക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) പുതിയ എഫ്‌ഐആർ ഫയൽ ചെയ്തു. രാഹുലിനും സോണിയയ്ക്കും പുറമേ ആറ് വ്യക്തികളെയും മൂന്ന് കമ്പനികളെയും എഫ്‌ഐആറിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ള കമ്പനിയായ എജെഎൽ (അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്) വഞ്ചനാപരമായി ഏറ്റെടുക്കുന്നതിനുള്ള ക്രിമിനൽ ഗൂഢാലോചനയാണ് എഫ്‌ഐആറിൽ ആരോപിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 3 ന് എഫ്‌ഐആർ ഫയൽ ചെയ്തു. ഇഡി അതിന്റെ അന്വേഷണ റിപ്പോർട്ട് ഡൽഹി പോലീസുമായി പങ്കുവച്ചു. പിഎംഎൽഎയുടെ സെക്ഷൻ 66(2) പ്രകാരം, ഷെഡ്യൂൾ ചെയ്ത കുറ്റകൃത്യം രജിസ്റ്റർ ചെയ്യാൻ ഇഡിക്ക് ഏത് ഏജൻസിയോടും ആവശ്യപ്പെടാം. വായന തുടരുക.... |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 11,900 |
|
വെള്ളി 1 ഗ്രാം |
₹ 192 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
85,706.67 |
|
എന്‍. എസ്. ഇ |
26,202.95 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |