|
വാല്യം 2 ലക്കം 334 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
30 |
|
“Life is 10% what happens to us and 90% how we react to it.” — Charles R. Swindoll |
|
(1) |
|
ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ ജില്ലയിൽ നിരോധിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാൻ പോലും അനുമതി ഇല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകൾ ചർച്ച നടത്തിയിരുന്നു അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ സമരം. വായന തുടരുക ...... എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു ദില്ലി വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരനെ മർദിച്ച കേസിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ കേസിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബിഎൻഎസ് സെക്ഷൻ 115, 126, 351 പ്രകാരമാണ് വീരേന്ദർ സെജ്‌വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ വെച്ചാണ് വീരേന്ദർ സെജ്‌വാൾ, അങ്കിത് ധവാനെന്ന യാത്രക്കാരനെ മർദിച്ചത്. ഡിസംബർ 19 ന് സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിത് ധവാനും കുടുംബവും സെക്യൂരിറ്റി പരിശോധനയ്ക്കായി കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ഹൈക്കോടതിയിൽ എസ്ഐടി പ്രത്യേക അപേക്ഷ നൽകി ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്നും ഹർജി അടിയന്തരമായി പരിഗണിക്കണം എന്നുമാണ് ആവശ്യം.അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതേസമയം പത്മകുമാറിനും ഗോവർദ്ധനും ജാമ്യം നൽകരുതെന്നും എസ്ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിർത്തുകൊണ്ട് എസ്ഐടി റിപ്പോർട്ട് നൽകി. വായന തുടരുക . .. തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേത്, വകുപ്പിന് ഒരു അറിവുമില്ല; ആരോപണങ്ങൾ തള്ളി കടകംപള്ളി സുരേന്ദ്രൻ്റെ മൊഴി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളി മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാ തീരുമാനങ്ങളും ദേവസ്വം ബോര്‍ഡിന്റേതാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ എസ്‌ഐടിയോട് പറഞ്ഞ മൊഴി റിപ്പോര്‍ട്ടറിന് ലഭിച്ചു. സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും സര്‍ക്കാരിന് വന്നിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലാണ് കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. ബാബരി തകർത്തപ്പോഴുള്ള മൗനം ഇന്നും കോൺഗ്രസ് തുടരുന്നു,ആർഎസ്എസിന്റെ റിക്രൂട്ടിങ്ങ് ഏജൻസിയായി മാറി: വി ശിവൻകുട്ടി തിരുവനന്തപുരം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് ഇപ്പോള്‍ ആര്‍എസ്എസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയെന്ന് ശിവന്‍കുട്ടി വിമര്‍ശിച്ചു. ബാബരി തകര്‍ത്തപ്പോള്‍ 17 ഭാഷ അറിയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു മൗനം പാലിച്ചത് ആര്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. ആ മൗനം ഇന്നും കോണ്‍ഗ്രസ് തുടരുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. വായന തുടരുക...... ചൊവ്വന്നൂരിൽ വീണ്ടും നടപടി; വർഗീസ് ചൊവ്വന്നൂരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു തൃശൂര്‍: ചൊവ്വന്നൂരില്‍ വീണ്ടും നടപടി. വര്‍ഗീസ് ചൊവ്വന്നൂരിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു വര്‍ഗീസ്. കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കി എന്ന് ആരോപിച്ചാണ് നടപടി. എസ്ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ അധികാരത്തിലെത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സെബേറ്റ വര്‍ഗീസിന്‍റെ ഭാര്യയാണ്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ശബരിമല സ്വർണക്കൊള്ളക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് കടകംപള്ളി, 'ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയം' തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഭക്തനെന്ന നിലയിലും സംഭാവനകൾ നൽകിയ വ്യക്തിയെന്ന നിലയിലും പരിചയപ്പെട്ടിട്ടുണ്ട്. സ്വർണം പൂശാനായി ബോർഡോ വ്യക്തികളോ അപേക്ഷ നൽകിയിട്ടില്ല. സ്വർണം പൂശിയ കാര്യം ബോർഡ് സർക്കാരിനെ അറിയിച്ചിട്ടില്ല. മന്ത്രിയെന്ന നിലയിൽ തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നും കടകംപള്ളി പറഞ്ഞു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്. തുടര്‍ന്നു വായിക്കുക . ... COMPUTER TIPS & TRICKS Subscribe Click Here. തൃശൂര്‍ ജില്ലയില്‍ ഇന്ന് (29-12-2025); അറിയാന്‍, ഓര്‍ക്കാര്‍... അറിയാന്‍ ഓര്‍മ്മിക്കാന്‍…………………. * മുഖ്യ മന്ത്രിയുടെ സ്ത്രീ സുരക്ഷപദ്ധതി പെന്‍ഷന്‍ സ്കീംമിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം... ഇവിടെ ക്ലിക്ക് ചെയ്യുക * പ്രതിരോധ സേനയിലേക്ക് ഓഫീസറായി കമ്മീഷന്‍ ചെയ്യാനുള്ള NDS, CDS പരീക്ഷകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവസാന തിയ്യതി 30 ഡിസംബര്‍ 2025. ഇവിടെ സന്ദര്‍ശിക്കുക. * കേരള പി. എസ്. സി. തൊഴിലവരങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക... * SIR കരട് വോട്ടർ പട്ടിക; പരാതികളും ആക്ഷേപങ്ങളും അറിയിക്കാം കേരളത്തിലെ എല്ലാ ജില്ലകളിലൂടെ ഒരു പ്രദക്ഷിണം ...... </a></li> ചോദ്യം ചെയ്യൽ കടകംപള്ളിയിൽ നിൽക്കുമോ? പത്മകുമാറിനും വാസുവിനും എതിരെ നടപടി എടുക്കാൻ ഭയമോ? ‘കടകം മറിഞ്ഞ് സി. പി. എം.... തിരുവനന്തപുരം ഒടുവിൽ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. അടുത്തതാര് ? സർക്കാരിനും സിപിഎമ്മിനും ചങ്കിടിപ്പേറുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്കു സിപിഎം നിയോഗിച്ച എ.പത്മകുമാറും എന്‍.വാസുവും അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടി നിയോഗിച്ച പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ പാര്‍ട്ടി നേതാക്കള്‍ ഭരിച്ച ദേവസ്വം ബോര്‍ഡുകള്‍ക്കു പങ്കില്ലെന്ന് ആദ്യഘട്ടത്തില്‍ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ കൂടിയാണ് പൊളിയുന്നത്. വായന തുടരുക . . , ‘ചെറിയൊരിടം, ടൺ കണക്കിന് മാലിന്യം; ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും..’: ഒടുവിൽ ഓഫിസ് തുറന്ന് ശ്രീലേഖ തിരുവനന്തപുരം∙ വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനൊടുവില്‍ എംഎല്‍എയുടെ ഓഫിസിനു സമീപത്തുള്ള മുറിയില്‍ തന്നെ ഓഫിസ് തുറന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഓഫിസ് തുറന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ അറിയിച്ചത്. മുറിയെന്നു പറയാന്‍ കഴിയാത്ത ചെറിയ ഒരിടമാണെന്ന് ശ്രീലേഖ പറയുന്നു. ആത്മാർഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അതുമതിയെന്നും ശ്രീലേഖ കുറിപ്പില്‍ വ്യക്തമാക്കി. വായന തുടരുക . . . 'എംഎൽഎ ഓഫിസ്' തർക്കം നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സലോ ? ശ്രീലേഖ–പ്രശാന്ത് വാക്പോരിൽ ശബരീനാഥൻ ചേർന്നത് വെറുതെയല്ല കോട്ടയം തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലത്തെ എംഎൽഎ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പേരിലുണ്ടായ തർക്കത്തിൽ രാഷ്ട്രീയമുണ്ടോ? തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തുടങ്ങിയ തർക്കം നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീളുമോ ? ഇങ്ങനെയൊരു സംശയത്തിനു പിന്നിൽ ഏതാനും കാരണങ്ങളുണ്ട്. വി.കെ. പ്രശാന്ത് എംഎൽഎയോട് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ടത് ബിജെപി നേതാവും കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയാണ്. ആ തർക്കത്തിൽ വൈകാതെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ.എസ്. ശബരിനാഥനും ചേർന്നു. വായന തുടരുക. ... What is Artificial Intelligence (AI) At its simplest, Artificial Intelligence (AI) is the field of computer science dedicated to creating systems capable of performing tasks that typically require human intelligence. This includes things like recognizing faces, translating languages, making decisions, and even creating art.
Think of it like this: Traditional software follows a strict 'recipe' (if A happens, do B). AI, however, is designed to learn from patterns in data, allowing it to improve its performance without being explicitly programmed for every possible scenario.
|
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ¨ The Penultimate Day of 2025 Today is the 364th day of the year. There is only one day remaining after today before we enter 2026. This is the ultimate 'Reflection Day.' It’s the best time to look back at your wins and lessons from 2025 without the high-pressure environment of New Year’s Eve parties. ¨ National Bicarbonate of Soda Day ' December 30th is dedicated to Baking Soda. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെ തായിരുന്നുവെന്ന് വിജയകുമാർ ശബരിമല സ്വർണക്കൊള്ളയിൽ എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റേത് ആയിരുന്നുവെന്ന് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നുവെന്നും തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തിനറയാം, സഖാവ് പറഞ്ഞതുകൊണ്ട് താൻ ഒപ്പിടുകയാണ് ചെയ്തതെന്നും സ്വർണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോർഡിൽ പറഞ്ഞു, അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താൻ ഒപ്പിട്ടു ഇനിയും പുറത്തു നിന്നാൽ സർക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിൻ്റെ മൊഴി. അതേസമയം ഔദ്യോഗിക കൃത്യനിർവഹണത്തിൻ മുൻ ബോർഡ് അംഗം വിജയകുമാർ വീഴ്ച വരുത്തിയതായാണ് റിമാൻഡ് റിപ്പോർട്ട്. പോറ്റി ഉൾപ്പെടെ പ്രതികൾക്ക് അന്യായലാഭം ഉണ്ടാക്കാൻ കൂട്ടുനിന്നുവെന്നും ബോർഡിന് നഷ്‌ടമുണ്ടാക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി പറയുന്നു. വായന തുടരുക . . . ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ വിജിലൻസിൻ്റെ മിന്നൽ പരിശോധനയിൽ ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. ആലപ്പുഴയിൽ ഒരു ബാറിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. 3,56,000 രൂപ നൽകിയതിൻ്റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എംഡിക്ക് നൽകിയതിൻ്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി പോയിരിക്കുന്നത് മൂന്നുലക്ഷത്തിലധികം രൂപയാണ്. ബാറുകളിൽ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയിൽ തെളിഞ്ഞു. സെക്കൻ്റ്സ് മദ്യ വിൽപ്പന തടയാനുള്ള എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 11ന് തുറക്കേണ്ട ബാറുകൾ 10 മണിക്ക് തുറന്നുവെന്നും രാത്രി 11ന് ബാറുകൾ അടയ്‌ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി വായന തുടരുക . . Girish Sharma Girish Sharma[1][2] (born 27 August 1985) is an Indian television presenter, event host,[3][4][5] comedian[6][7] and entertainer. Girish Sharma also known for his anchor training videos on YouTube. [8][9] Sharma additionally won the Best Anchor in India Gold Award at the WeddingSutra Influencer Awards 2021 വായന തുടരുക .. ... ശബരിമല സ്വര്‍ണക്കടത്ത്; കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. അതേദിവസമാണ് പ്രശാന്തിനെയും ചോദ്യം ചെയ്തത്. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. വായന തുടരുക . . . കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടുത്തം; പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു കൊച്ചി: ബ്രോഡ്‌വേയില്‍ കടകള്‍ക്ക് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ശ്രീധര്‍ തിയേറ്ററിന് സമീപമുള്ള ഫാന്‍സി, കളിപ്പാട്ട കടകള്‍ക്കാണ് തീപിടിച്ചത്. പന്ത്രണ്ടോളം കടകള്‍ കത്തിനശിച്ചു. എട്ട് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me കൊല്ലത്ത് ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ച് യുവാവ്, മുകളിൽ കയറി അസഭ്യവർഷവും കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. മദ്യപനായ യുവാവ് പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തി. ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തി. ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. പിങ്ക് പോലീസിന്റെ വാഹനത്തിൻറെ ചില്ലടിച്ച് തകർത്ത കേസിലെയും പ്രതിയാണ്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പുനലൂർ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വായന തുടരുക . . .. തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു. ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. വായന തുടരുക. . . . പത്രസമ്മേളനത്തിനിടെ ഫോൺ; അവധിക്കാലത്തും ക്ലാസെടുക്കുന്നുവെന്ന് 7-ാംക്ലാസുകാരൻ, കളിച്ചുവളരട്ടെയെന്ന് മന്ത്രി തിരുവനന്തപുരം: പത്രസമ്മേളനത്തിനിടെ വിദ്യാഭ്യാസമന്ത്രിക്ക് ഒരു ഫോണ്‍ കോളെത്തി. 'ഹലോ.. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയല്ലേ'യെന്നായിരുന്നു ചോദ്യം. കോഴിക്കോട് മേപ്പയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായിരുന്നു ഫോണില്‍.വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ ആരും നിഷ്കളങ്കര്‍ അല്ലെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയുടെ ചോദ്യം ചെയ്യൽ നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന് ക്ഷീണം ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് മനപ്പൂർവ്വം നീട്ടിവെക്കുകയായിരുന്നു. കോടതി ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ ഇത് സംഭവിച്ചത്. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ട്. കടകംപള്ളിയെ ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചു. എസ് ഐ ടിയെ താൻ തള്ളിപ്പറഞ്ഞിട്ടില്ല. എസ്.ഐ.ടിയിൽ ഇപ്പോഴും വിശ്വാസമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തരുത്. എല്ലാ അമ്പലങ്ങളുടെയും കാര്യത്തിൽ സർക്കാർ ഇടപെടാറില്ല. എന്നാൽ, ശബരിമലയുടെ കാര്യത്തിൽ ഇടപെടാറുണ്ട്. സ്വർണക്കൊള്ളയിൽ കടകംപള്ളിയ്ക്ക് പങ്കുണ്ട് എന്നതിന്‍റെ തെളിവാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. സർക്കാർ പ്രതികൾക്ക് കുടപിടിച്ച് കൊടുക്കുകയാണ്. കൂടുതൽ നേതാക്കളുടെ പേര് റിമാൻഡിൽ ആയവർ പറയുമെന്ന ഭയത്തിലാണ് സര്‍ക്കാരെന്നും വിഡി സതീശൻ പറഞ്ഞു. വായന തുടരുക . . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 30, ചൊവ്വാഴ്ച അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നു അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തായി അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നുവെന്ന് വിവരം. ഇതോടെ സഞ്ചാരികൾ പുഴയിൽ കുടുങ്ങി ഇവരെ നാട്ടുകാർ ചേർന്ന് രക്ഷിച്ച് കരക്ക് കയറ്റി. പെരിങ്ങൽകുത്ത് ഡാമിൽ നിന്നാണ് അതിരപ്പിള്ളിയിലേക്ക് വെള്ളം എത്തുന്നത് ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അധികജലം പുഴയിലേക്ക് ഒഴുക്കുന്നത് പതിവില്ല. ജില്ലാ ഭരണകൂടം ഡാമിൽ നിന്ന് അധിക ജലം ഒഴുകാൻ നിർദ്ദേശം നൽകിയിരുന്നില്ല. ഡാമിന്റെ വാൽവുകളൊന്നും തുറന്നിട്ടില്ലെന്ന് ഡാം എഞ്ചിനീയറും വ്യക്തമാക്കി. രാവിലെ 9 മണിയോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് നിർത്തിയിരുന്നുവെന്ന് കെഎസ്ഇബിയും വ്യക്തമാക്കി. ഇതോടെ എങ്ങനെ ജലനിരപ്പ് ഉയർന്നുവെന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇത് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വായന തുടരുക . . . കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം തെറ്റായി പാടി; എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ നോക്കിനിൽക്കെ അബദ്ധം കോൺഗ്രസിന്റെ 140-ാം സ്ഥാപക ദിനാഘോഷത്തിനിടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കി ദേശീയഗാന വിവാദം. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ നോക്കിനിൽക്കെ ദേശീയഗാനം തെറ്റായ വരികളോടെയാണ് ആലപിച്ചത്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. അഞ്ച് ദിവസം കൊണ്ട് 50 കോടിയിലെത്തി 'സര്‍വ്വം മായ' വെറും അഞ്ച് ദിവസം കൊണ്ട് അമ്പത് കോടിയിലെത്തി നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ'. ദീലിപ് നായകനായ ഭഭബ, മോഹന്‍ലാല്‍ ചിത്രം വൃഷAdd Postഭ എന്നിവയെ പിന്നിലാക്കിയാണ് സര്‍വ്വം മായ ക്രിസ്മസ് വിന്നറാകുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ആദ്യ ദിവസം മൂന്നരക്കോടി നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയിലെ യുവനടി റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന നിവിന്‍ പോളി-അജു വര്‍ഗീസ് കോമ്പോയും ചിരി പടര്‍ത്തുന്നുണ്ട്. അഖില്‍ സത്യന്‍ ആണ് സിനിമയുടെ സംവിധാനം. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, അല്‍ത്താഫ് സലീം, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തുടര്‍ന്നു വായിക്കുക . .. അടുത്ത വർഷം പണം നഷ്ടപ്പെടരുത്; ഈ 5 സ്കീമുകൾ അറിയാതെ പോകരുത് ഇന്നത്തെ അനിശ്ചിതമായ സാമ്പത്തിക സാഹചര്യത്തിൽ പണം സുരക്ഷിതമായി നിക്ഷേപിക്കുക എന്നത് എല്ലാവർക്കും അത്യാവശ്യമാണ്. ബാങ്ക് നിക്ഷേപങ്ങൾ മാത്രമല്ല, സർക്കാർ പിന്തുണയുള്ള വിവിധ സേവിംഗ് സ്കീമുകളും ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. അടുത്ത വർഷം നിങ്ങളുടെ പണം സംരക്ഷിക്കാൻ സഹായിക്കുന്ന 5 പ്രധാന പദ്ധതികളെ പരിചയപ്പെടാം. കൂടുതല്‍ വായിക്കുക .... അയ്യപ്പനോട് കളിച്ചാൾ ആർക്കും രക്ഷയില്ല; സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയില്ല. എന്നാൽ ഇതു രാജ്യാന്താര ബന്ധങ്ങളുള്ള സ്വർണക്കൊള്ളയാണെന്ന് കാണുമ്പോൾ സ്വാഭാവികമായും സിബിഐ അന്വേഷണം വേണം. ഈ കേസിൻ്റെ കണ്ണികൾ സംസ്ഥാനത്തിന് പുറത്തും വിദേശത്തും ഉള്ളതിനാൽ എസ്.ഐ.ടിക്ക് മാത്രം സത്യം പുറത്തു കൊണ്ടുവരാനാകില്ല. മന്ത്രി കടംകപള്ളി സുരേന്ദ്രനേയും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റിനേയും ചോദ്യം ചെയ്തു. യാഥാർത്ഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാതെ ഇതു അവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വൻ ശ്രാവുകൾ ഇനിയും വലയിൽ കുടുങ്ങും എന്ന കാര്യത്തിൽ സംശയം വേണ്ട. അയ്യപ്പനോട് കളിച്ചാൾ ആർക്കും രക്ഷയില്ല എന്ന് മനസിലാക്കണം. കളി ഏതായാലും അയ്യപ്പനോട് വേണ്ട എന്ന കാര്യം ഇതു ആവർത്തിച്ച് നമ്മെ ബോധ്യപ്പെടുത്തുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വായന തുടരുക....
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
ഓഹരി വിപണി
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Girish Sharma കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി ഇ-ബസ്സുകൾ നഗരപരിധിയിൽ മാത്രം ഓടിയാൽ മതിയെന്നും ബസ്സുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും മേയർ വിവി രാജേഷ് പറഞ്ഞതിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ടെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് ചില വാർത്തകളിൽ കണ്ടു , ആരുടെ എങ്കിലും കുറവ് കൊണ്ടല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ള പ്രചാരണമാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. വായന തുടരുക . . . കേരളത്തിലെ പക്ഷിപ്പനിയിൽ അതിര്‍ത്തികളില്‍ ജാഗ്രത ശക്തമാക്കി തമിഴ്‌നാട് സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്‌നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്‌പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രധാനമായും ചരക്കുവാഹനങ്ങള്‍ പൂര്‍ണമായും അണുനാശിനി സ്‌പ്രേ ചെയ്ത ശേഷമാണ് കടത്തിവിടുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി കേസുകള്‍ കണ്ടെത്തിയതും ഇവിടെയുള്ള താറാവുകള്‍ കൂട്ടത്തോടെ ചാകുന്നതും കണക്കിലെടുത്ത് തമിഴ്‌നാട്ടില്‍ രോഗം പടരുന്നത് തടയുന്നതിനായാണ് പരിശോധന. വായന തുടരുക . . . 'ഞാൻ എട്ട് വർഷം ഓഫീസായി ഉപയോഗിച്ചത് എംഎല്‍എ ക്വാർട്ടേഴ്സിലെ മുറി, ഒരു അസൗകര്യവും ആർക്കും ഉണ്ടായില്ല' തിരുവനന്തപുരം: ഓഫീസ് മുറി വിവാദത്തിൽ എംഎൽഎ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലെ പല ഭാഗത്തുനിന്നും ആളുകൾ വരുന്നുണ്ടായിരുന്നുവെന്നും താൻ മറ്റൊരു സ്ഥലവും ഓഫീസിനായി തെരഞ്ഞെടുത്തിട്ടില്ല എന്നും മുരളീധരൻ പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാര്‍; തിരിച്ചടി മറികടക്കാന്‍ LDF കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറിക്കടക്കാനും മേഖലാ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം. സിപിഐഎമ്മും സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥ നയിക്കും. വായനതുടരുക ...... കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ്: ഇരയായവര്‍ ഉടന്‍ സ്ഥലം കാലിയാക്കണമെന്ന് ജിബിഎ ബെംഗളൂരു: യെലഹങ്കയിലെ ബുള്‍ഡോസര്‍ രാജിന് ഇരയായവരോട് സ്ഥലം കാലിയാക്കണമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ)യുടെ നിര്‍ദേശം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പത്തുമണിക്കുള്ളില്‍ സ്ഥലം കാലിയാക്കണമെന്നാണ് നിര്‍ദേശം. ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ താമസക്കാരോടാണ് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വായനതുടരുക ...... 'ജവാന്‍' പോലൊരു പേര് തേടി ബെവ്കോ; ന്യൂ ബ്രാന്‍ഡ് മദ്യത്തിന് പുതിയ പേരുണ്ടോ കയ്യില്‍? 10,000 രൂപ നേടാം തിരുവനന്തപുരം: പാലക്കാട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറിസ് ലിമിറ്റഡില്‍ നിന്നും നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് പേര് നല്‍കാം. മദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 പത്മകുമാര്‍ റിമാന്‍ഡില്‍ തുടരും; കടകംപള്ളിയാണോ ദൈവതുല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്ന് മറുപടി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ ജയിലില്‍ തുടരും. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു മറുപടി. ആരാണ് ദൈവതുല്ല്യന്‍ എന്ന ചോദ്യത്തോട് വേട്ടനായ്ക്കള്‍ അല്ലെന്നായിരുന്നു ഉത്തരം. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന്‍ നോക്കിക്കൊള്ളും എന്നും പത്മകുമാര്‍ പറഞ്ഞു. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം. വായന തുടരുക . .. തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി. സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. കുരങ്ങിനെ കൂട്ടിലടച്ചുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിപ്പോയിരുന്നത്. കുരങ്ങ് ചാടി പോയതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചിരുന്നു. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും ആണ് ഉള്ളത്. മുൻപ് ഹനുമാൻ കുരങ്ങ് ചാടിയിരുന്നു. തുടര്‍ന്നു വായിക്കുക . .. Todays Special GK യെമനിൽ അടിയന്തരാവസ്ഥ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ. ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ 72 മണിക്കൂർ നിരോധനം അടക്കമാണ് നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്. എന്നാൽ ഫുജൈറയിൽ നിന്ന് എത്തിയ കപ്പലിൽ നിന്ന് ഇറക്കി വച്ച ആയുധങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നതെന്നാണ് സൗദി അറേബ്യ വിശദമാക്കുന്നത്. ഹൂത്തി വിരുദ്ധ അധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റുകളുമായുള്ള സുരക്ഷാ കരാറും അവസാനിപ്പിച്ചു. യുഎഇയിലെ ഫുജൈറയിൽ നിന്ന് മുകല്ലയിൽ എത്തിയ കപ്പലുകളിൽ നിന്ന് ഇറക്കിയ കവചിത വാഹനങ്ങളെയും ആയുധങ്ങളെയും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യ സ്ഥിരീകരിച്ചത്. തുടര്‍ന്നു വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ബിഎസ്എന്‍എല്‍ രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് ആകെ 9.23 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. അധികം വൈകാതെ ബിഎസ്എന്‍എല്‍ 5ജിയിലേക്കും പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 7 കോടിപ്പേര്‍ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ ഓഫിസിലെത്തി 4ജി സിം നേടാം. അതേസമയം, പഴയ 3ജി ഫോണുകളോ ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കുന്നവര്‍ 4ജി/5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും. കൂടുതല്‍ വായിക്കുക... Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 കാനഡയ്‌ക്കെതിരെ ഇറാൻ്റെ പ്രതികാരം; ഐആർജിസിക്ക് മറുപടിയായി, റോയൽ കനേഡിയൻ നേവിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു ഇറാനും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾ രൂക്ഷമായി. ചൊവ്വാഴ്ച ഇറാൻ വിദേശകാര്യ മന്ത്രാലയം കാനഡയുടെ റോയൽ കനേഡിയൻ നേവിയെ 'ഭീകര സംഘടന'യായി പ്രഖ്യാപിച്ചു. 2024 ൽ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഒരു തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചതിന് മറുപടിയായാണ് ഈ തീരുമാനമെന്ന് ടെഹ്‌റാൻ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇതിനകം വഷളായ ബന്ധങ്ങൾ ഇത് കൂടുതൽ വഷളാക്കും. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ, ഐആർജിസി ഇറാന്റെ ഔദ്യോഗിക സായുധ സേനയുടെ ഭാഗമാണ്, അതിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തുന്നത് ഒരു പരമാധികാര രാജ്യത്തിനെതിരായ രാഷ്ട്രീയ പ്രേരിത തീരുമാനമാണ്.വായന തുടരുക . ..
WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |