|
വാല്യം 3 ലക്കം 364 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
31 |
|
“The difference between ordinary and extraordinary is that little extra.” |
|
(1) |
|
സി ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, ഡിഐജി വംശി കൃഷ്ണയ്ക്ക് ചുമതല ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ആധായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിക്കുകയാണ്. വായന തുടരുക ...... 'പുരസ്കാരത്തെ അവഹേളിച്ചു, ക്രിമിനൽ കേസുകളിൽ പ്രതി'; വെള്ളാപ്പള്ളിയുടെ പത്മ പുരസ്കാരം പിൻവലിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർഎസ് ശശികുമാർ നൽകിയ പരാതി, മേൽനടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. വായന തുടരുക . . . 'അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു, ക്യാബിനിലേക്ക് സെക്യൂരിറ്റി കടത്തിവിട്ടില്ല': സിജെ റോയിയുടെ അവസാന നിമിഷങ്ങൾ, എംഡി നൽകിയ പരാതിയിലെ വിവരങ്ങൾ ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. അശോക് നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്‍റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി എ ജോസഫ് നൽകിയ പരാതിയിലാണ് സംഭവ ദിവസം നടന്നത് എന്തെല്ലാമെന്ന വിവരങ്ങൾ ഉള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ, ആദായ നികുതി ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി ടി എ ജോസഫിനൊപ്പം റോയ് ലാങ്ഫോർഡ് റോഡിലെ ഓഫിസിലെത്തി. തന്‍റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് ജോസഫ് പറയുന്നത്. വായന തുടരുക . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. സിഗരറ്റിനായി നാളെ മുതല്‍ വലിയ വിലകൊടുക്കേണ്ടി വരും; വര്‍ധിക്കുക 30 ശതമാനം വരെ വില മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതല്‍ സിഗരറ്റ് വാങ്ങാന്‍ വലിയ വില കൊടുക്കേണ്ടി വരും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69mm, 74mm എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും. വായന തുടരുക . . . 'എൽഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകും,മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കും':ഷാഫി പറമ്പിൽ കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനൊരു പ്രചാരണം വരുമ്പോള്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന സെഷനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വായന തുടരുക . .. 'ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ':എലത്തൂരിലെ യുവതിയുടെ അവസാന സന്ദേശം ലഭിച്ചു, വഴിത്തിരിവ് കോഴിക്കോട്: മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെ 9.20-ന് വാട്ട്‌സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞു കയറിയുണ്ടായ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങള്‍ പരിഗണിക്കുന്നതിനായി ഹൈ പവര്‍ കമ്മിറ്റി; ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് സമാപനം ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് തിരുവനന്തപുരത്ത് സമാപനം. കേരളത്തില്‍ പ്രവാസി ക്ഷേമ നടപടികള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുശക്തമായ കുടിയേറ്റം നിയമം അനിവാര്യമെന്നും ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരളസഭ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം വിമര്‍ശകരുടെ വായടപ്പിക്കുന്നതെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. വായന തുടരുക ..... തൃശൂര്‍ ജില്ലയില്‍ ഇന്ന് (31-01-2026); അറിയാന്‍, ഓര്‍ക്കാര്‍... പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കിൽ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങൾ ചെയ്യാം; വി.ഡി സതീശനെ പരിഹസിച്ച് ടി.പി രാമകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരിഹസിച്ച് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പ്രതിപക്ഷനേതാവ് വനവാസത്തിന് പോകുമെന്ന് ഉറപ്പാണെങ്കിൽ വനം വകുപ്പിനോട് പറഞ്ഞ് വേണ്ട സൗകര്യങ്ങൾ ചെയ്യാം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആണ് അദ്ദേഹം ഉന്നയിക്കുന്നത്. വായന തുടരുക . . .....
🖥 What is a Microprocessor? · A microprocessor is the central integrated circuit (IC) that performs the functions of a computer's CPU. · It executes instructions from programs, handling arithmetic, logic, control, and input/output operations. · Examples: Intel Core series, AMD Ryzen, ARM Cortex processors. |
||||||||||||
|
ദാനങ്ങളിലും, പുണ്യ കര്‍മ്മങ്ങളിലും ഏറ്റവും വലൂത് അവയവ ദാനം. മസ്തിഷ്ക മരണം സംഭവിച്ച *വ്യക്തിയുടെ* വിവധ അവയവങ്ങളും, മരണം സംഭവിച്ച വ്യക്തിയുടെ കണ്ണുകളും ദാനം ചെയ്യാവുന്നതാണ്. താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യുക. ഇന്നത്തെ പ്രത്യേകത ഇൻസ്പയർ യുവർ ഹാർട്ട് വിത്ത് ആർട്ട് ഡേ (Inspire Your Heart With Art Day): കലയിലൂടെ മനസ്സിന് സന്തോഷം കണ്ടെത്താനും സർഗ്ഗാത്മകത പ്രകടിപ്പിക്കാനുമുള്ള ദിനം. ഇന്റർനാഷണൽ സീബ്ര ഡേ (International Zebra Day): ഈ അപൂർവ്വ മൃഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനായി നീക്കിവെച്ചിട്ടുള്ള ദിവസം. വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങലിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതി നസീറിന് ജീവപര്യന്തം കഠിന തടവ്. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവും ശിക്ഷ വിധിച്ചു. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2019 ഡിസംബർ 15 ന് ആയിരുന്നു നാടിനെ നടുക്കിയ കൊലപാതകം. 20 മാസങ്ങൾക്കു ശേഷം ആയിരുന്നു ക്രൈം ബ്രാഞ്ച് യഥാർത്ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനായ ടിജിനൊപ്പം, ടിഞ്ചു ജീവിക്കുമ്പോൾ ആയിരുന്നു കൊലപാതകം. വായന തുടരുക . . .'> ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ദില്ലി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സംഘം സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായാണ് വിവരങ്ങൾ പുറത്തുവന്നത്. ഇതിനായി ദില്ലിയിലെയും മറ്റു നഗരങ്ങളിലെയും കോഫി ഷോപ്പുകൾ ലക്ഷ്യമിട്ടു. ജമ്മു കശ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്താൻ പ്രതികളിൽ സംഘത്തിലെ ചിലർ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടതായും വിവരമുണ്ട്. കഴിഞ്ഞ നാലുവർഷമായി പ്രതികൾ സ്ഫോടനത്തിനായി മുന്നൊരുക്കങ്ങൾ നടത്തി. കേസന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. വായന തുടരുക . . Bill Gates William Henry Gates III (born October 28, 1955) is an American businessman and philanthropist. A pioneer of the microcomputer revolution of the 1970s and 1980s, he co-founded the software company Microsoft in 1975 with his childhood friend Paul Allen. Gates became the world's then-youngest billionaire in 1987, at age 31. This followed Microsoft's initial public offering in the previous year and subsequent stock increase. Forbes magazine ranked him as the world's wealthiest person for 18 out of 24 years between 1995 and 2017, including 13 years consecutively from 1995 to 2007. Gates became the first centibillionaire in 1999, when his net worth briefly surpassed US$100 billion. According to Forbes, as of May 2025, his net worth stood at US$115.1 billion, making him the thirteenth-richest individual in the world.[1][2][3] വായന തുടരുക .. ... ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഇനി ഇക്കാര്യം നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദില്ലി: ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് രണ്ട് വർഷം ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. 2011 മുതലുള്ള ബാച്ച് ഉദ്യോഗസ്ഥർക്കാണ് ഉത്തരവ് ബാധകം. കേന്ദ്ര സർവീസിലെ എസ് പി, ഡിഐജി റാങ്കിലെ ഒഴിലുകൾ നികത്താനാണ് നടപടി. വായന തുടരുക . . . 'രാജ്യം ഭരിക്കുന്ന പാർട്ടി ചോദിക്കുന്ന ഫണ്ട് കൊടുക്കുക, അല്ലെങ്കിൽ...', സിജെ റോയിയുടേത് ആത്മഹത്യയല്ല, വേട്ടയാടി കൊന്നതെന്ന് കെജെ ഷൈൻ തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിജെ. റോയിയുടെ മരണം നാടിനെ നടുക്കുമ്പോൾ, ഇതിന് പിന്നിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് കെ.ജെ. ഷൈൻ ടീച്ചർ. ബിജെപിയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി വമ്പൻ വ്യവസായികളെ കേന്ദ്ര ഏജൻസികൾ വഴി തകർക്കുന്ന വൃത്തികെട്ട കളിയുടെ ഇരയാണ് റോയിയെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുനേത്ര പവാർ; അജിത് പവാറിന് ജയ് വിളിച്ച് അണികൾ മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യയും എം പിയുമായ സുനേത്ര പവാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയാണ് 62കാരിയായ സുനേത്ര. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. സുനേത്രയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എൻസിപി നേതാക്കൾ അജിത് പവാറിന് ജയ് വിളിക്കുകയും 'അജിത് ദാദാ അമർ രഹേ' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. നിലവിൽ രാജ്യസഭ അംഗമായ സുനേത്ര പവാർ ആ സ്ഥാനം രാജിവെക്കും. തുടർന്ന് അജിത് പവാറിന്റെ മണ്ഡലമായ ബാരാമതി നിയമസഭാ സീറ്റിൽനിന്ന് ജനവിധി തേടും. വായന തുടരുക . . .. മഹല്ലുകളെ ശിഥിലമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല: പാണക്കാട് സാദിഖലി തങ്ങള്‍ കോഴിക്കോട്: മഹല്ലുകളെ ശിഥിലമാക്കാനുളള പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നിരവധി ത്യാഗങ്ങളുടെ ഫലമാണ് മഹല്ലുകളെന്നും മഹല്ലുകളെ നിലനിര്‍ത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഒരു പ്രവര്‍ത്തനവും മഹല്ലുകളില്‍ അനുവദിക്കരുതെന്നും സുഗന്ധം പരത്താനെന്ന പേരില്‍ എത്തുന്നവരെ കരുതിയിരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. വായന തുടരുക . . . തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കിട്ടിയില്ല, അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു: ടി പി രാമകൃഷ്ണന്‍ കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെന്ന് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും ജനങ്ങളെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വീടുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം ആരും പ്രകടിപ്പിച്ചില്ലെന്നും തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ അത് തിരുത്താന്‍ നടപടിയെടുക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ജനങ്ങള്‍ പറയുന്ന നിലപാട് തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ശിക്ഷിക്കുന്നത് കോടതിയുടെ അവകാശം, പോലീസിൻ്റെയല്ല'; യുപിയിലെ ഏറ്റുമുട്ടലുകളിൽ ആശങ്ക പ്രകടിപ്പിച്ച് അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശിൽ വർദ്ധിച്ചുവരുന്ന പോലീസ് ഏറ്റുമുട്ടലുകളിൽ, പ്രത്യേകിച്ച് പ്രതികളെ കാലിൽ വെടിവച്ച് "ഏറ്റുമുട്ടലുകൾ" ആയി പ്രഖ്യാപിക്കുന്ന പ്രവണതയിൽ അലഹബാദ് ഹൈക്കോടതി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. പ്രയാഗ്‌രാജിൽ ജസ്റ്റിസ് അരുൺ കുമാർ ദേശ്‌വാളിന്റെ സിംഗിൾ ബെഞ്ച്, പോലീസ് നിയമത്തിന് അതീതരല്ലെന്നും കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലീസിന്റെയല്ല, ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്നും അസന്ദിഗ്ധമായി പ്രസ്താവിച്ചു. സ്ഥാനക്കയറ്റത്തിനോ, കൈയ്യടിക്കോ, സോഷ്യൽ മീഡിയ ശ്രദ്ധയ്ക്കോ വേണ്ടി വെടിവയ്ക്കുന്ന പ്രവണത തെറ്റാണെന്ന് മാത്രമല്ല, അപകടകരവുമാണെന്ന് കോടതി പ്രസ്താവിച്ചു. പ്രതിയുടെ ശരീരത്തിന്റെ അനിവാര്യമല്ലാത്ത ഏതെങ്കിലും ഭാഗത്തേക്ക് വെടിവയ്ക്കുന്നതും നിയമപരമായി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും ഏറ്റുമുട്ടലിൽ വെടിവയ്പ്പോ ഗുരുതരമായ പരിക്കോ സംഭവിച്ചാൽ, കർശനമായ നിയമങ്ങൾ സ്വയമേവ ബാധകമാകും. വായന തുടരുക . . . 2026 ലെ ബജറ്റ് അംഗീകരിച്ചില്ല: യുഎസ് സർക്കാർ ഭാഗിക അടച്ചുപൂട്ടലിലേക്ക് 2026 ലെ ബജറ്റ് പാസാക്കാനുള്ള അര്‍ദ്ധരാത്രി സമയപരിധി കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച യുഎസ് സര്‍ക്കാര്‍ ഭാഗികമായി അടച്ചുപൂട്ടപ്പെട്ടു. ഇത് ഫെഡറല്‍ ഫണ്ടിംഗില്‍ താല്‍ക്കാലിക കാലതാമസത്തിന് കാരണമായി എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. സെനറ്റിന്റെ പിന്തുണയുള്ള ഫണ്ടിംഗ് കരാറിന് അടുത്ത ആഴ്ച ആദ്യം സഭ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, അടച്ചുപൂട്ടല്‍ ഹ്രസ്വകാലത്തേക്കായിരിക്കുമെന്ന് നിയമനിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചു. മിനിയാപൊളിസിൽ ഫെഡറൽ ഇമിഗ്രേഷൻ ഏജന്റുമാരുടെ കൈകളാൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഡെമോക്രാറ്റിക് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഫണ്ടിംഗിൽ കാലതാമസം ഉണ്ടായത്. സംഭവം ആഭ്യന്തര സുരക്ഷാ വകുപ്പിനുള്ള (ഡിഎച്ച്എസ്) പുതിയ ധനസഹായത്തെക്കുറിച്ചുള്ള ചർച്ചകൾ സ്തംഭിപ്പിച്ചതായി റിപ്പോർട്ടുണ്ട്. തുടര്‍ന്നു വായിക്കുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 'ഇറങ്ങിപ്പോടാ' എന്ന വിളിയിൽ തളർന്നില്ല, ആ 13-കാരൻ വളർന്നു; 12 റോൾസ് റോയ്സ് വാങ്ങി; കോൺഫിഡന്റ് റോയിയുടെ പകരം വീട്ടലിന്റെ കഥ മാരുതിക്കും മുൻപേ വന്ന ഡോൾഫിൻ കാർ കൗതുകത്തോടെ നോക്കിനിന്നൊരു 13 വയസ്സുകാരനോട് സെയിൽസ്മാൻ പറഞ്ഞു: 'നീയെന്നു വളർന്നിട്ടു കാർ വാങ്ങാനാണ്, ഇറങ്ങിപ്പോ'. ആ പയ്യൻ കോൺഫിഡന്റ് റോയ് ആയി വളർന്നപ്പോൾ ലോകത്തെ മുൻനിര കാറുകൾ ഗരേജിൽ അണിനിരത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യങ്ങളിലൊന്നിന്റെ ഉടമ, സിനിമാ നിർമാതാവ്, വാഹനപ്രേമി, ജീവകാരുണ്യ പ്രവർത്തകൻ. വിശേഷണങ്ങളേറെയുള്ള റോയ് സ്വയം തിരഞ്ഞെടുത്ത അപ്രതീക്ഷിത വിടവാങ്ങലിലൂടെ സുഹൃത്തുക്കളെയും ബിസിനസ് മേഖലയെ അമ്പരപ്പിച്ചു കടന്നുപോകുന്നു. തുടര്‍ന്നു വായിക്കുക . .. ട്രംപൻ തീരുവ'യ്ക്ക് ബജറ്റിലൂടെ തിരിച്ചടി നൽകാൻ നിർമല? സാധാരണക്കാരുടെ കയ്യിലേക്ക് കൂടുതൽ പണം? ഓഹരി നിക്ഷേപകര്‍ ഉറ്റുനോക്കുന്നതെന്ത്? യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവനയങ്ങളും യുദ്ധങ്ങളും മൂലം രാജ്യത്തെ ഓഹരി വിപണികൾ തുടർച്ചയായി തകർച്ചയിലേക്കു പോകുന്ന പശ്ചാത്തലത്തിലാണ് ഫെബ്രുവരി 1ന് മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നത്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ കയ്യൊഴിഞ്ഞിട്ട് മാസങ്ങളേറെയായി. 2024ന്റെ രണ്ടാം പകുതി മുതൽ ആരംഭിച്ച ഇവരുടെ പിൻമാറ്റം ഇപ്പോഴും നിർബാധം തുടരുകയാണ്. ഇതിനിടയിൽ വിപണി വല്ലാതെ ഇടിയുമ്പോൾ വാങ്ങുകയും അൽപം ഉയരുമ്പോൾ വിൽക്കുകയും ചെയ്ത് രാജ്യത്തെ ചില്ലറ നിക്ഷേപകരുടെ പക്കലുള്ള ഓഹരികളുടെ മൂല്യം വീണ്ടും ഇടിക്കുന്ന പ്രവണതയുമുണ്ട്. കോടിക്കണക്കിനു നിക്ഷേപകർ മുൻവർഷങ്ങളിലെ നേട്ടങ്ങൾ കണ്ട് ഓഹരി വിപണിയിലേക്കു കാലെടുത്തുവച്ചപ്പോഴാണ് നിക്ഷേപകരുടെ മനസ്സുമടുപ്പിക്കുന്ന ഈ കാഴ്ചകൾ. പുതുനിക്ഷേപകർക്കു മാത്രമല്ല, 25 കോടിയോളം വരുന്ന രാജ്യത്തെ നിക്ഷേപകർക്കെല്ലാം ബജറ്റിൽ പ്രതീക്ഷ കൊടുക്കേണ്ടതുണ്ട്. ഓഹരി വിപണികൾ രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ പ്രകടമായ സൂചികകളാണ്. ആഗോള രാജ്യങ്ങളിലെയെല്ലാം ഓഹരി സൂചികകൾ നേട്ടത്തിന്റെ പാതയിലായിട്ടും ഇന്ത്യൻ വിപണിയിൽ നഷ്ടക്കണക്കുകളാണേറെയും. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, 2047ലെ വികസിത് ഭാരത് തുടങ്ങിയ ലക്ഷ്യങ്ങൾക്കെല്ലാം വായന തുടരുക.. സർക്കാർ ജീവനക്കാർ അറിഞ്ഞോ ലക്ഷങ്ങൾ നഷ്ടമായത്? സുപ്രീംകോടതി പറഞ്ഞ 'അവകാശം' ബജറ്റിലാണോ മന്ത്രി ഓർത്തത്... ഡിഎ ജീവനക്കാരുടെ അവകാശമല്ലെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഏതാനും നാൾ കഴിഞ്ഞ് ക്ഷാമബത്ത വൈകിയെന്ന് സമ്മതിക്കുന്നുവെന്ന് ധനമന്ത്രിയുടെ കുറ്റസമ്മതവും. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റിൽ എന്തിനാണ് ധനമന്ത്രി നിലപാടു മയപ്പെടുത്തിയത്? അതിനു കാരണമുണ്ട്. തൊഴിൽ ചെയ്യുന്നവരുടെ വലിയ സമൂഹത്തിന് ക്ഷാമബത്ത അത്രയേറെ പ്രധാനപ്പെട്ടതാണ് വായന തുടരുക . . . സിനിമയെ വെല്ലുന്ന എൻട്രി, ബാധ്യതകളില്ലാത്ത പ്രോജക്റ്റുകൾ; എമിറേറ്റ്സ് ഹിൽസിലെ 'റോയൽ' ജീവിതത്തിൽ നിന്ന് ദുബായ് ∙ ബാധ്യതകളില്ലാത്ത പദ്ധതികൾ, നിശ്ചയിച്ചതിലും മുൻപേ പൂർത്തിയാക്കുന്ന പദ്ധതികൾ– ഇതു രണ്ടുമാണു ദുബായിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ മുഖമുദ്ര. തുടങ്ങിവച്ച പദ്ധതികളെല്ലാം സമയത്തിനു മുൻപേ പൂർത്തിയാക്കി വിറ്റഴിക്കുന്നതിൽ ചെയർമാൻ സി.ജെ. റോയ് മിടുക്കു കാട്ടിയിരുന്നു വായന തുടരുക . . . ബീഡി തെറുപ്പുകാർ നക്സലിസം പഠിപ്പിച്ചു ; നായാട്ടിലെ മികവിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു ; പിന്നെ തയ്യൽകാരനും പ്രഭാഷകനും... തൊടുപുഴ∙ കോട്ടയം ജില്ലയിലെ കറുകച്ചാലിൽനിന്ന് ഹൈറേഞ്ചിലേക്ക് കുടിയേറിയ ചുണ്ടമണ്ണിൽ, കുത്തുപ്പാറ, വെള്ളത്തൂവൽ സ്കറിയയുടെ മക്കളിൽ മൂന്നാമനാണ് സ്റ്റീഫൻ. രണ്ടു സഹോദരിമാരുടെ അനുജൻ. കുഞ്ഞു സ്റ്റീഫന്റെ മനസ്സിലേക്ക് കമ്യൂണിസം വരുന്നത് പിതാവ് സ്കറിയയുടെ മടിയിലിരുന്ന് സ്റ്റഡി ക്ലാസുകൾ കേട്ടു തുടങ്ങിയപ്പോഴാണ്. കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു സ്കറിയ. അന്ന് സെൽ ക്ലാസുകൾ നടന്നിരുന്നത് ഇവരുടെ വീട്ടിൽവച്ചായിരുന്നു. വെള്ളത്തൂവൽ ഹൈസ്കൂളിലെ പഠനനാളുകളിൽ സ്റ്റുഡന്റ് ഫെഡറേഷൻ രൂപീകരിക്കാൻ നേതൃത്വം നൽകി. 14 വയസ്സുള്ളപ്പോൾ പാർട്ടി യോഗങ്ങളിലും സമ്മേളനങ്ങളിലും സ്റ്റഫീനുണ്ടായിരുന്നു. 1970–കളിൽ സജീവമായ നക്സൽ രാഷ്ട്രീയത്തിൽ എത്തിയവരിലേറെയും സിപിഎമ്മിൽ നിന്നായിരുന്നുവെങ്കിൽ സ്റ്റീഫൻ പോയത് സിപിഐയിൽ നിന്നായിരുന്നു. പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ സ്റ്റീഫൻ സിപിഐയിലും പിതാവ് സിപിഎമ്മിലുമായി. താൻ ഔദ്യോഗിക പക്ഷത്തായിരുന്നുവെന്നും അവർ പാർട്ടി വിട്ടുപോയവരാണെന്നുമാണ് സ്റ്റീഫന്റെ നിലപാട്. വായന തുടരുക . . . ടോസ് ജയിച്ച് ഇന്ത്യ, കാര്യവട്ടത്ത് ആദ്യം ബാറ്റു ചെയ്യും, ഇഷാന്‍ കിഷൻ തിരിച്ചെത്തി, പ്രധാന വിക്കറ്റ് കീപ്പര്‍ സജ്ഞു തന്നെ ... തിരുവനന്തപുരം∙ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് ജയിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. പരുക്കേറ്റു പുറത്തിരുന്ന ഇഷാന്‍ കിഷൻ ഇന്നു കളിക്കുന്നുണ്ട്.പക്ഷേ മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും ടീമിലുണ്ട്. കഴിഞ്ഞ നാലു കളികളിൽനിന്ന് 40 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണായകമാണ്. ട്വന്റി20 ലോകകപ്പിനു മുൻപ് ഫോമിലേക്കു തിരിച്ചെത്താൻ സഞ്ജുവിനുള്ള അവസാന അവസരമാണിത്. ന്യൂസീലൻഡ് ടീമില്‍ നാലു മാറ്റങ്ങളുണ്ട്. വായന തുടരുക . . . Local News നാളെ മുതൽ സിഗരറ്റിന് തീപിടിച്ച വില; നീളം അനുസരിച്ച് വില മുകളിലേക്ക് പുകവലിക്കാർക്ക് ഇനി നെഞ്ചിടിപ്പിന്റെ കാലം. രാജ്യത്തെ പുകയില ഉൽപ്പന്നങ്ങളുടെ നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളെത്തുടർന്ന് നാളെ മുതൽ സിഗരറ്റ് വിലയിൽ വൻ വർദ്ധനവ് പ്രാബല്യത്തിൽ വരും. ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വരുന്നതോടെ നാളെ മുതൽ സിഗരറ്റ് വാങ്ങാൻ വലിയ വില കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതൽ 30 ശതമാനം വരെ വില വർധനവാണ് പ്രതീക്ഷിക്കുന്നത്. മാങ്കുറ്റിപ്പാടത്ത് റബര്‍ തോട്ടത്തില്‍ തീപിടുത്തം കെഎസ്ആർടിസി ബസിടിച്ച് ഓട്ടോ ടാക്സി ഡ്രൈവർക്ക് പരിക്ക് ഒല്ലൂരിൽ കെഎസ്ആർടിസി ബസും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് ഓട്ടോ ടാക്സി ഡ്രൈവർക്ക് പരിക്കേറ്റു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.ഒല്ലൂർ പോലീസ് സ്ഥലത്തെത്തി. HAPPY NEW YEAR
|
|
വിഷയ സൂചിക
ജില്ല വാര്‍ത്തകള്‍
സ്വര്‍ണ്ണം വെള്ളി നിരക്കുകള്‍
Leading Newspapers
ഓഹരി വിപണി
Local News
ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ്
Useful Web Sites
Emergency Nos. ⚠ Href='#tech' തെരഞ്ഞെടുപ്പിന് മുന്നോടിയായി സതീശൻ്റെ നിർണായക നീക്കം; ശശി തരൂരിനെ വീട്ടിലെത്തി കണ്ടു, തന്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളൂവെന്ന് ശശി തരൂര്‍ തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പ്രകടന പത്രിക, ദർശന രേഖ എന്നിവ തയ്യാറാക്കുന്നതിൽ തരൂരും പങ്കാളിയാകും. വിവിധ മേഖലകളിലുള്ള വരുമായും യുവാക്കളുമായും തരൂരിന്റെ സംവാദങ്ങൾ യുഡി എഫ് സംഘടിപ്പിക്കും. സജീവമായി പ്രചാരണത്തിലുണ്ടാകുമെന്ന് തരൂർ അറിയിച്ചതായാണ് വിവരം. രാവിലെ വഴുതക്കാട്ടെ ഫ്ളാറ്റിൽ എത്തിയാണ് തരൂരിനെ സതീശൻ കണ്ടത്. വായന തുടരുക . . . റോയിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ല; എല്ലാ കാര്യങ്ങളും ചെയ്തത് നിയമപരമായെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ കൊച്ചി: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ആദായ നികുതി വകുപ്പ് നടത്തിയിട്ടില്ല. കൂടുതല്‍ വായിക്കുക. .. We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മത്സരിക്കണമെന്നാവശ്യപ്പെട്ട് തെക്ക് മുതൽ വടക്കു വരെ പോസ്റ്ററുകള്‍; മത്സരിക്കാൻ മൂടില്ലെന്ന് കെ മുരളീധരൻ കോഴിക്കോട്: കെ മുരളീധരൻ മത്സരിക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടിയിലും കായംകുളത്തും പോസ്റ്ററുകൾ. എല്ലായിടത്തുനിന്നും വിളികൾ വരുന്നുണ്ടെന്നു പറഞ്ഞ മുരളീധരൻ ഇത് സ്നേഹം കൊണ്ടാണോ നശിപ്പിക്കാനാണോ എന്നറിയില്ലെന്നും പ്രതികരിച്ചു. ഇത്തവണ മത്സരിക്കാൻ മൂടില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കുമെന്നുമാണ് മുരളിയുടെ നിലപാട്. വായനതുടരുക ...... പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വി ശിവൻകുട്ടി കൊല്ലം: സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി. വായനതുടരുക ...... കേന്ദ്ര ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ; ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് സൂചനകൾ ദില്ലി: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നൽകി സർക്കാർ വൃത്തങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റിൽ ഊന്നൽ. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ ആനുകൂല്യങ്ങൾ വർധിപ്പിച്ചേക്കും. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 സി ജെ റോയ്‌യുടെ മരണം: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെംഗളൂരു അശോക് നഗറിലുള്ള ഓഫീസില്‍ റെയ്ഡ് നടത്തിയത് കേരളത്തില്‍ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. റോയ്‌യുടെ കുടുംബം ആരോപണം ഉന്നയിച്ച അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദ് ആദായ നികുതി വകുപ്പിന്റെ തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെയാണ് സി ജെ റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. സംഭവത്തില്‍ ബെംഗളൂരു ആശോക് നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. വായന തുടരുക . .. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും,അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപന്നമായാലും: വീണാ ജോർജ് പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന നുണപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി പറഞ്ഞുവെന്ന പേരിൽ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ചിത്രങ്ങളുടെയും അധിക്ഷേപ കുറിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ വീണാ ജോർജ് പങ്കുവെച്ചു. പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ ഇത് പ്രചരിപ്പിക്കുന്നവരെ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നു വായിക്കുക . .. വ്യാജ വീഡിയോ ആണെങ്കില്‍ എസ്എഫ്‌ഐക്കെതിരെ എംഎസ്എഫ് പരാതി നല്‍കണം: പി എസ് സഞ്ജീവ് തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. തീം സോങ്ങില്‍ എസ്എഫ്‌ഐക്കെതിരായ എംഎസ്എഫിന്റെ ആരോപണം പൊളളയായതാണെന്നും തെറ്റായ വീഡിയോ ആണെങ്കില്‍ എസ്എഫ്‌ഐക്കെതിരെ കേസെടുക്കാന്‍ എംഎസ്എഫ് പരാതി നല്‍കണമെന്നും പി എസ് സഞ്ജീവ് പറഞ്ഞു. എംഎസ്എഫിനുളളില്‍ ജമാഅത്തെ ഇസ്‌ലാമിവല്‍ക്കരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വായന തുടരുക ..... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) സർക്കാരിനിപ്പോൾ ഇ ശ്രീധരനെ പിടിക്കുന്നില്ല, നല്ല പദ്ധതിയാണെങ്കിൽ ഞങ്ങൾ പിന്തുണക്കും; വി ഡി സതീശൻ
വായന തുടരുക . . . ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും! കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ് കോഴിക്കോട്: അർധരാത്രിയിൽ ബസ്സിൽ നിന്നും കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും. വായന തുടരുക . . . സിഎംഎഫ്ആര്‍ഐ വിളിക്കുന്നു, ആഴക്കടലിന്റെ വിസ്മയക്കാഴ്ചകള്‍ കാണാന്‍ ആഴക്കടലിന്റെ വിസ്മയക്കാഴ്ചകളും കൗതുകമുണര്‍ത്തുന്ന കടലറിവുകളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും തുറന്നിടുന്നു. 79ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച സിഎംഎഫ്ആര്‍ഐ ഓപണ്‍ ഹൗസ് പ്രദര്‍ശനം നടത്തും. രാവിലെ 9 മുതല്‍ മൂന്ന് വരെയാണ് പ്രദര്‍ശനം. തുടര്‍ന്നു വായിക്കുക ... ഇന്നത്തെ ബ്രേക്കിങ്ങ് ന്യൂസ് Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 രാജ്യത്ത് കടക്കെണിയിൽ കേരളം നാലാമത്; പട്ടികയിലെ ആദ്യ പത്ത് സംസ്ഥാനങ്ങൾ ഇവയാണ്. എന്നാൽ അതിവേഗം വളരുന്ന ഈ രാജ്യത്ത് പല സംസ്ഥാനങ്ങളും വലിയ കടബാധ്യതയിലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കണക്കുകൾ പ്രകാരം, പല പ്രമുഖ സംസ്ഥാനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം പലിശ തിരിച്ചടവിനായി മാത്രം ചെലവാക്കേണ്ടി വരുന്നു. വായന തുടരുക . .. ചാലക്കുടി പാലത്തിനു ബലക്ഷയം: അറ്റകുറ്റപ്പണിക്കായി അടയ്ക്കും; ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും... >ചാലക്കുടി ∙ ദേശീയപാത അതോറിറ്റി നിയോഗിച്ച കൺസൽറ്റൻസി നടത്തിയ സാങ്കേതിക പരിശോധനയിൽ ചാലക്കുടിപ്പുഴയ്ക്കു കുറുകെയുള്ള പഴയ ദേശീയപാതാ പാലത്തിൽ ഗുരുതര ബലക്ഷയമുണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തൽ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ള പാലം വൈകാതെ അറ്റകുറ്റപ്പണിക്കായി പൂർണമായി അടച്ചിടാൻ തീരുമാനിച്ചു. വായന തുടരുക . . . യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം: സംസ്ഥാന പ്രസിഡന്റിന് പൊലീസ് സ്റ്റേഷനിൽ മർദനം... തൃശൂർ ∙ കേന്ദ്ര–സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ പൊലീസ് മർദിച്ചുവെന്ന് ആരോപണമുയർന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചതോടെയാണ് അവിടെയും സംഘർഷമുണ്ടായത്. പടിഞ്ഞാറേക്കോട്ട ജംക്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് കലക്ടറേറ്റിന്റെ പ്രധാന കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു തടഞ്ഞിരുന്നു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. >സമരത്തിന്റെ ഉദ്ഘാടന ശേഷവും ജലപീരങ്കി പ്രയോഗം തുടർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രകോപിതരായി. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കാനുള്ള ശ്രമവും വെസ്റ്റ് സ്റ്റേഷനുള്ളിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചതും വീണ്ടും സംഘർഷത്തിനിടയാക്കി. സ്റ്റേഷനിലെത്തിച്ചശേഷവും സംഘർഷം തുടർന്നു. ഇവിടെ വച്ചു ജനീഷിനെ പൊലീസ് മർദിച്ചുവെന്നാണ് ആരോപണം. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, പി.എ. മാധവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഒ. അബ്ദുറഹിമാൻകുട്ടി, ജോസ് വള്ളൂർ എന്നിവർ സ്റ്റേഷനിലെത്തി ചർച്ച നടത്തിയ ശേഷമാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. അറസ്റ്റ് ചെയ്തവരെ പിന്നീടു വിട്ടയച്ചു. വായന തുടരുക . . . WE UNDERTAKE ANY KIND OF WORK AT HOME PROJECTS LIKE WEB DESIGN, SCRIPTING PHP, JAVA SCRIPT, HTML ONLINE IT TRAINING MS OFFICE PROJECTS ETC… TOUCH US 9745397722 ജമ്മുകാഷ്മീരിൽ പാക് ഡ്രോൺ; സുരക്ഷാ സേന തെരച്ചിൽ തുടങ്ങി ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി. സാംബ ജില്ലയിലെ ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ഇന്ത്യയുടെ പ്രദേശത്തിന് മുകളിലായാണ് ഡ്രോൺ കണ്ടത്. അതിർത്തിക്കു മുകളിലൂടെ കുറച്ചുസമയം പറന്ന ഡ്രോൺ പാക്കിസ്ഥാനിലേക്ക് മടങ്ങിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയെന്ന സംശയത്തെ തുടർന്ന് അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. വായന തുടരുക . .. ഭിന്നശേഷി നിയമനം; അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് മാർ ക്ലീമിസ് ബാവ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്കൂള്‍ അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക. . . 400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ കൂലി; അമേരിക്കൻ യുവതിയെ പറ്റിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ മുംബൈ: ടാക്സി കൂലിയായി അമേരിക്കൻ യുവതിയിൽ നിന്നും വൻ തുക ഈടാക്കിയ ഡ്രൈവർ അറസ്റ്റിൽ. 400 മീറ്റര്‍ സഞ്ചരിക്കാന്‍ അമേരിക്കന്‍ വിനോദസഞ്ചാരിയില്‍നിന്ന് 18,000 രൂപ ഈടാക്കിയ ടാക്സി ഡ്രൈവര്‍ ദേശ്രാജ് യാദവ് ആണ് പിടിയിലായത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ എത്തിച്ചതിനാണ് ഇയാള്‍ അമിത തുക ഈടാക്കിയത്. തുടര്‍ന്നു വായിക്കുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |