(1)

നവംബര്‍ 2024 ബൂധനാഴ്ച

1200 ധനു 17

വാല്യം 1 ലക്കം 180

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

01

You attract the energy that you give off. Spread good vibes. Think positively. Enjoy life

കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി സംഘാടകര്‍

കലൂര്‍ സ്റ്റേഡിയത്തിസല്‍ നടന്ന നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍. മൃദംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്നും  എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത് മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍ എം നികോഷ് കുമാർ വ്യക്തമാക്കി. 3.10 കോടി രൂപ ചിലവായി എന്നും  2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത്. അതിലാണ് സാരി നൽകിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജിഎസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച് ഒരാളില്‍ നിന്ന് 2900 വാങ്ങി അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടുന്നു. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോര്‍ഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം എംഎല്‍എക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നുവെന്നും  റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതല്‍ വായിക്കുക . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികര്‍ വിഷ്ണുവിനെ നാട്ടിലെത്തിച്ചു

മലയാളി സൈനികര്‍ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് നാട്ടില്‍ നിന്നും മാറി നിന്നതെന്ന്  മുംബൈയിലും ബംഗളുരുവിലും ഒറ്റക്കായിരുന്നു താമസിച്ചതെന്നും വിഷ്ണു പറഞ്ഞു. ഇന്നലെ രാത്രി ബെം​ഗളൂരുവില്‍ നിന്നാണ് വിഷ്ണുവിനെ എലത്തൂര്‍ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 17നാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പൊലീസ് ബെംഗളുരുവില്‍ എത്തിയത്. എലത്തൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലം​ഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും  നാട്ടിൽ നടന്നിരുന്ന കാര്യങ്ങൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസിനെ ഉൾപ്പെടെ ബുദ്ധിമുട്ടിച്ചതിൽ പ്രയാസമുണ്ടെന്നും വിഷ്ണു പറ‍ഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

പുതുവര്‍ഷത്തില്‍ മാസായി കൊച്ചി മെട്രോ! റെക്കോര്‍ഡുകൾ പഴങ്കഥയാക്കി കുതിപ്പ്, ഒരൊറ്റ ദിനം 1.30 ലക്ഷം യാത്രക്കാര്‍

കൊച്ചി: ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ യാത്രചെയ്തവരുടെ എണ്ണം 1.30 ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന നേടി. ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി മറ്റൊരു നേട്ടവും മെട്രോ കൈവരിച്ചു. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം  വരുമാനം 9, 24, 69, 402 ഉം ആയിരുന്നു.വായന തുടരുക . ..

Todays Special GK

New Year

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

കല്‍പ്പറ്റയില്‍ 5 സെന്റില്‍ വീട്; അങ്കണവാടി, സ്കൂള്‍ മുതല്‍ നിരവധി സൗകര്യങ്ങള്‍, ടൗൺഷിപ്പ് മാതൃക വിവരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൻ്റെ ഭാ​ഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലായിരിക്കും വീട് നിർമാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പില്‍ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയില്‍ മുകളില്‍ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗൺഷിപ്പ് മാതൃക കാണിച്ചുകൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. വായന തുടരുക. . .

കലൂര്‍ അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്ക് പറ്റിയ സംഭവവുമായി ബന്ധപ്പെട്ട് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ നിതയ്ക്കെതിരെയാണ് നടപടി. വീഴ്ചയിൽ അന്വേഷണത്തിന് സെക്രട്ടറിക്ക് നിർദേശവും നൽകിയിട്ടുണ്ട് തുടര്‍ന്നു വായിക്കുക . . .

കലൂര്‍ അപകടം; 390 രൂപയുടെ സാരി 1600 ന് നല്‍കിയിട്ടില്ല; വിവാദങ്ങളോട് പ്രതികരിച്ച് മൃദംഗ വിഷന്‍ പ്രൊപ്രൈറ്റര്‍

തൃശൂർ: കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തിൽ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രം​ഗത്ത്. മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. വായന തുടരുക . . .

 

 

പുത്തന്‍ പ്രതീക്ഷകളുമായി 2025

പുത്തന്‍ പ്രതീക്ഷകളുമായി രാജ്യമെങ്ങും 2025 നെ  വരവേറ്റു. ലോകത്തുടനീളമുള്ള ജനങ്ങളെല്ലാം സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025-നെ വരവേറ്റിരിക്കുന്നത്. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കോവളം, വര്‍ക്കല തുടങ്ങി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ തന്നെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നിരുന്നു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

അനുമതിയില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അന്വേഷണം

അനുമതിയില്ലാത്ത കോഴ്സിന്‍റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല  അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്‍റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഈ കോഴ്സിന് സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിരുന്നില്ല. വെബ്സൈറ്റില്‍ ഫലം വന്നതില്‍ പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചെന്ന് സർവകലാശാല വൈസ് ചാൻസിലര്‍ അറിയിച്ചു. കെ‍എസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

9745397722

​കൊച്ചി-കണ്ണൂര്‍ സര്‍വീസിനേക്കാൾ കോഴിക്കോട്ട് 40000 രൂപ കൂടുതൽ, ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ദേവസ്വങ്ങള്‍ക്ക് ആശ്വാസം; തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി:തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയുടെ അനുകൂലമായ വിധി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയിൽ സ്ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നൽകിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം  ഫയർവർക്ക് കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ എന്നീ തസ്തികകൾ രൂപീകരിക്കാൻ പെസോയ്ക്ക് കോടതി നിര്‍ദേശം നൽകി. വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

പുതുവത്സരത്തലേന്ന് കുടിച്ചുതീർത്തത് 108 കോടി രൂപയുടെ മദ്യം, റെക്കോര്‍ഡ് വിൽപന ......
തിരുവനന്തപുരം:
പുതുവത്സരത്തിന് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. പുതുവത്സരത്തലേന്ന് വിറ്റത്‍ 108 കോടി രൂപയുടെ മദ്യം. 69.42 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‍ലെറ്റുകള്‍ വഴിവിറ്റത്. കഴിഞ്ഞവര്‍ഷം പുതുവത്സരത്തിന് 94.77 കോടിയുടെ രൂപയുടെ മദ്യമായിരുന്നു വിറ്റത്

വായന തുടരുക ......

കൊട്ടിഘോഷിച്ച് KSRTC ഡബിള്‍ ഡക്കർ ബസ് ഉദ്ഘാടനം; ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് എം പരിവാഹന്‍ രേഖ

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഫ്‍ളാഗ് ഓഫ് ചെയ്ത കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിന് ഫിറ്റ്‍നസും ഇന്‍ഷുറന്‍സും ഇല്ലെന്ന് എം പരിവാഹന്‍ രേഖ. പതിമൂന്ന് വര്‍ഷമായി ഓടിക്കൊണ്ടിരിക്കുന്ന ബസാണ് പുതുക്കിപണിഞ്ഞത്. ബസ് മലയോര സര്‍വീസിന് അനുയോജ്യമല്ലെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.കൂടുതല്‍ അറിയുക . . .

300 കൊല്ലം ഫലം കാണാത്ത അധ്വാനം 50 കൊല്ലം കൊണ്ട് സാർഥകമാക്കിയ ഡോ. മണിലാല്‍

കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‍ഹോര്‍ത്തൂസ് മലബാറിക്കൂസ്‍ എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ 333-ാം വാര്‍ഷികം, 2012 ഫിബ്രവരിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ആഘോഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയത്, ദക്ഷിണേഷ്യയിലെ വൈദ്യശാസ്ത്ര ചരിത്രം പഠിക്കുന്ന ഡോ. അന്നമ്മ സ്പുടിച്ച് ആയിരുന്നു. യു.എസ്സിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ശേഷം ചരിത്രപഠനം ആരംഭിച്ച കാലത്ത് ‍ഹോര്‍ത്തൂസി‍നെക്കുറിച്ച് മനസിലാക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ അവര്‍ വിവരിച്ചു.  വായന തുടരുക . . .

കേരളീയർക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലോകമെമ്പാടുമുള്ള കേരളീയർക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന്  ഗ‍വര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വര്‍ദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നുവെന്ന്  ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ കാലാവധി പൂർത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്. ബീഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേര്‍ത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്‍റെ പ്രതികരണമെന്നും  തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ് ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും എന്നാല്‍ വെന്റിലേഷന്‍ എത്ര ദിവസം തുടരണം  എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വയനാട് ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തള്ളണം'; കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നുള്ള കേരളത്തിന്‍റെ ആവശ്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ച ഔദ്യോഗിക അറിയിപ്പ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ദുരന്തത്തെ എല്‍ 3 ആയി അംഗീകരിച്ചു എന്നാണ് കേന്ദ്ര അഭ്യന്തര ജോയിന്‍റ് സെക്രട്ടറി കത്തില്‍ പറയുന്നത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 1, ബുധനാഴ്ച

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പിന്റെ 'ശ്രീനാരായണഗുരു മൈക്രോസൈറ്റ് വികസിപ്പിക്കും ; മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം:  ലോകത്തെവിടെ നിന്നും കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കാൻ മൈക്രോസൈറ്റ് രൂപീകരിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി - യുവജന സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. വായന തുടരുക. ...

വയനാട് പുനരധിവാസം നിര്‍മ്മാണ ചുമതല ഊരാളുങ്കലിന്; കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം

തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗൺഷിപ്പിന്‍റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കിഫ്കോണിനായിരിക്കും നിർമ്മാണ മേൽനോട്ടം. 2 ടൗൺഷിപ്പുകള്‍ നിര്‍മിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകളാണ് നിര്‍മിക്കുക. 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തുടര്‍ന്നു വായിക്കുക. ..

സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരു, മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശം': മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ​ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വായന തുടരു . . ..

പണത്തോടുള്ള ആര്‍ത്തി മൂത്താല്‍ കമ്യൂണിസ്റ്റ് ആശയങ്ങളും കര്‍ത്തവ്യങ്ങളും മറന്നുപോകും'-ബിനോയ് വിശ്വം......

കാഞ്ഞങ്ങാട്: ഭിന്നിപ്പുകൊണ്ട് നാം എന്ത് നേടിയെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിക്കേണ്ട സമയമായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ രാവണീശ്വരം ഒന്നാം ബ്രാഞ്ചില്‍ വേണ്ടിയുള്ള ഓഫീസായ പി കൃഷ്ണപിള്ള മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വായന തുടരുക. . .

കോളേജിനുള്ളിലെ കത്തിക്കരിഞ്ഞ മൃതദേഹം; ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: നെടുമങ്ങാട്ടെ എന്‍ജിനീയറിങ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ഫോണിന്റെ ഗ്യാലറിയിലായിരുന്നു കുറിപ്പ്.കടബാധ്യത ഉണ്ടെന്നും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. നേരത്തെ എഴുതിയ ആത്മഹത്യ കുറിപ്പ് ഫോണില്‍ ഫോട്ടോ എടുത്ത് സൂക്ഷിച്ചതാണെന്ന് ഡിവൈഎസ്പി പറഞ്ഞു.വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.