|
(1) |
|
ജനുവരി 2025 ശനിയാഴ്ച 1200 മകരം 14 |
|
വാല്യം 2 ലക്കം 206 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
01 |
|
If knowledge is health, ask yourself: How wealthy am I? |
|
മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം മഞ്ചേരി മെഡിക്കല്‍ കോളേജിന് മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായി മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വലിയ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കുള്ള അതേ അവകാശങ്ങള്‍ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കുമുണ്ടെന്ന് ഹൈക്കോടതി. ചട്ടവിരുദ്ധമായി ലൈറ്റുകള്‍ സ്ഥാപിക്കുന്ന ഹെവി വാഹനങ്ങള്‍ക്കുമുന്നില്‍ രാത്രികാലങ്ങളില്‍ അകപ്പെടുന്ന ചെറുവാഹനങ്ങള്‍ കാനകളിലും മറ്റുംവീണ് അപകടമുണ്ടാകുന്നത് കൂടിവരുകയാണെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് അഭിപ്രായപ്പെട്ടു. മുന്നിലെ ഗ്രില്ലിനുള്ളില്‍വരെ ലൈറ്റുകള്‍ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. മൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി. ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 റാഗിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്‌കൂളിന്റെ പത്രകുറിപ്പ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട് അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വായന തുടരുക . .. Todays Special GK Union Budget Documents 2025-2026 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python അവയവം മാറ്റിവയ്ക്കല്‍ വരെ നടത്താന്‍ സജ്ജം; കേരളത്തോട് പൂർണ അവഗണന, ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്: ജോൺ ബ്രിട്ടാസ് എം പി ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിച്ചത് പൂർണ അവഗണനയെന്ന് ജോൺ ബ്രിട്ടാസ് എംപി. ആദായ നികുതിയിളവ് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ബജറ്റ് അവതരിപ്പിക്കുമ്പോൾ രണ്ട് പരിഗണന മാത്രമായിരുന്നു ധനമന്ത്രിക്ക് ഉണ്ടായിരുന്നത്. സർക്കാരിനെ താങ്ങി നിർത്തുന്ന ബിഹാറിലെ ജെഡിയുവിനെ തൃപ്തിപ്പെടുത്തുക എന്നതായിരുന്നു ഒന്ന്. മറ്റൊന്ന് ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രഖ്യാപിച്ച ഇളവാണ്. വായന തുടരുക. . . നാല് വോട്ടു കിട്ടുമെങ്കില്‍ ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് '; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി കോണ്‍ഗ്രസിനും ലീഗിനുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി. പ്രശ്‌നങ്ങളില്‍ കൃത്യമായ നിലപാട് എടുക്കാതെ വര്‍ഗീയതയ്ക്ക് സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. നാല് വോട്ടു കിട്ടുമെങ്കില്‍ ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണെന്ന് കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലീഗിന്റെ കാര്യങ്ങള്‍ നടത്താമെന്ന രീതിയിലേക്ക് SDPI യും ജമാഅത്തെ ഇസ്ലാമിയും എത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തുകൊണ്ട് ഇവരെ ലീഗ് തുറന്ന് എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു വായന തുടരുക . . . വീട് നിർമ്മാണത്തിനിടെ അസമിൽ ആയിരം വർഷം പഴക്കമുള്ള ഹനുമാൻ ക്ഷേത്രം കണ്ടെത്തി അസമിൽ വീട് നിർമ്മാണത്തിനായി ഖനനം ചെയ്യുന്നതിനിടെ ഒരു പുരാതന ഹനുമാൻ ക്ഷേത്രം കണ്ടെത്തി. പഥർകണ്ടിയിലെ ബിൽബാരിയിലെ ലങ്കായ് നദിക്ക് സമീപമാണ് ക്ഷേത്രം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വായന തുടരുക . . . കേന്ദ്ര ബജറ്റ് വെള്ളപൂശല്‍, തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങള്‍ മാത്രം; കെസി വേണുഗോപാല്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക് പരിഹാരമില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്. കൃഷിക്കാരുടെ വരുമാനം ഇരട്ടിയായില്ല. മിനിമം താങ്ങുവിലയ്ക്ക് പോലും നടപടിയുണ്ടാകുകയോ കൃഷിക്കാരുടെ യഥാർത്ഥ ആവശ്യങ്ങൾ പരിഗണിക്കുകയോ കേന്ദ്രം ചെയ്തിട്ടില്ലെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. വായന തുടരുക . .. . അഴിമതിക്കാര്‍ ജാഗ്രത! ഓപ്പറേഷന്‍ സ്പോട്ട് ട്രാപ്പിൽ കുടുങ്ങിയത് ഒമ്പത് ഉദ്യോഗസ്ഥർ; കർമ്മ പദ്ധതിയുമായി വിജിലൻസ് തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാര ഉദ്യോഗസ്ഥരെ പിടികൂടാൻ പ്രത്യേക കര്‍മ്മ പദ്ധതിയുമായി വിജിലന്‍സ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് എന്ന പ്രത്യേക പരിശോധനയിലൂടെ മാത്രം ജനുവരിയിൽ 9 അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് പിടികൂടിയയത്. ജനുവരി മാസത്തിൽ മാത്രമാണ് ഇത്രയധികം ഉദ്യോഗസ്ഥരെ കൈക്കൂലി കേസുകളിൽ പിടികൂടുന്നത്. വായന തുടരുക . . .
|
|
കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ലെന്ന് ധനമന്ത്രി കെഎന്‍ബാലഗോപാല്‍. സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ലെന്നും വയനാടിന് പാക്കേജ് ഒന്നും പറഞ്ഞില്ല വിഴിഞ്ഞത്തെ പറ്റിയും ഒന്നു പറഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ് പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട് കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്ട്ട്കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകൾ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഒന്നാം പ്രതി സിപിഎം ഏര്യാ സെക്രട്ടറിയാണ്. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്സനും മൂന്നാം പ്രതി വൈസ് ചെയര്‍മാനുമാണ് . കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം. പ്രതിപക്ഷമാണ് പൊലീസ് വീഴ്ചയില്‍ ആരോപണം ഉന്നയിച്ചത്. വായന തുടരുക . . റാഗിങ് പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സ്‌കൂളിന്റെ പത്രകുറിപ്പ് മിഹിര്‍ അഹമ്മദ് എന്ന വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് റാഗിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പിൽ വ്യക്തമാക്കി. അത്തരത്തിലുള്ള നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തെളിവുകള്‍ ലഭിക്കാതെ, ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാകില്ല മാത്രമല്ല, അത്തരം നടപടികള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനിടയുണ്ട് അതിനാല്‍ തന്നെ നടപടിയെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്‌കൂള്‍ കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്ന് പ്രതിപക്ഷത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയിലെ വോട്ടര്‍മാരെയാകെ ലക്ഷ്യമിട്ടാണ് ആദായ നികുതിയില്‍ വന്‍ മാറ്റം പ്രഖ്യാപിച്ചതെന്നും ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബിഹാറിന് വാരിക്കോരിയും നല്‍കിയെന്നുമാണ് ആരോപണം. ബിഹാറിലെ പദ്മശ്രീ ജേതാവ് ദുലാരി ദേവി സമ്മാനിച്ച സാരിയുമുടുത്ത് ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രി അഞ്ച് തവണയാണ് ബിഹാറിനായുള്ള പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചത്. വായന തുടരുക . . . കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷം കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തിൽ വിശ്വാസികൾ പരസ്പരം ഏറ്റുമുട്ടി. പള്ളിയിലെ വൈദികൻ ജോൺ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രതിഷേധം ഉയർത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. സഭയുടെ അംഗീകൃത കുർബാന അംഗീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ പ്രീസ്റ്റ് ചാർജ് ആയി ജോൺ തോട്ടുപുറത്തെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ജോൺ തോട്ടുപുറം കുർബാന അർപ്പിക്കാൻ എത്തിയത്. കുർബാനയ്ക്കിടെ ഒരു വിഭാഗം ജോൺ തോട്ട് പുറത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇടവക വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പലർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമസംഭവം ഉണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ചു പള്ളി പൂട്ടി. വായന തുടരുക . . . മിഹിറിന്റെ മരണം: വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി; ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക പരിശോധന നടത്തി തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ പ്രാഥമിക പരിശോധന നടത്തി. കേസില്‍ വിശദ മൊഴി നല്‍കാന്‍ കുട്ടിയുടെ മാതാവ് നാളെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കൂടുതല്‍ വായിക്കുക . ... മന്ത്രിയുടെ ഹിന്ദി പാട്ട് കേട്ടാണ് വയനാട്ടിലെ നരഭോജി കടുവ ചത്തതെന്നാണ് നാട്ടിലെ സംസാരം'; എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധരന്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ പരിഹസിച്ച് കെ മുരളീധന്‍. മന്ത്രിയുടെ ഹിന്ദി പാട്ട് കേട്ടാണ് വയനാട്ടിലെ നരഭോജി കടുവ ചത്തതെന്നാണ് നാട്ടിലെ സംസാരമെന്ന് മുരളീധരന്‍ പറഞ്ഞു. മന്ത്രിക്ക് സ്വന്തം വകുപ്പ് എന്താണെന്ന് പോലും അറിയില്ലെന്നും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും അദ്ദേഹത്തെ വേണ്ടെന്നും മുരളീധരന്‍ വിമര്‍ശിച്ചു. വായന തുടരുക . . . മദ്യനിര്‍മാണം: മുന്നണി ചര്‍ച്ച ചെയ്യാതെ മന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് ശരിയല്ല, അതൃപ്തി പരസ്യമാക്കി ആർജെഡി പത്തനംതിട്ട: പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എല്‍ഡിഎല്‍ൽ ചര്‍ച്ച ചെയ്യണമായിരുന്നു. അത് ചര്‍ച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി തുറന്നടിച്ചു. പദ്ധതിയുടെ ഗുണദോഷങ്ങള്‍ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്ന് ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കൂടുതല്‍ വായിക്കുക . . . ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണം; 'അന്നും വീട്ടിലെത്തി, കുഴപ്പമില്ലെന്ന് കരുതി തിരികെപോയി'; അനൂപിന്‍റെ മൊഴി കൊച്ചി: ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തിൽ പ്രതി അനൂപിന്റെ മൊഴി പുറത്ത്. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു എന്നാണ് മൊഴി. വീട്ടിൽ വെളിച്ചം കണ്ടപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രതി അനൂപിനെ പൊലീസ് അയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസിന് കാര്യങ്ങൾ കൂടുതൽ വ്യക്തമായത്. വായന തുരുക . . . ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് കേന്ദ്ര ബജറ്റ്; സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രഖ്യാപനം പുതുതലമുറ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തൊഴിലാളികള്‍ ഉള്‍പ്പെടെ ഗിഗ് വര്‍ക്കേഴ്‌സിന് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. [കൂടുതല്‍ വായിക്കുക . . . .
|
|
വളരെയധികം പ്രതീക്ഷയോടെയാണ് സാധാരണക്കാർ ബജറ്റിനെ നോക്കിക്കാണുന്നതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ വളരെയധികം പ്രതീക്ഷയോടെയാണ് ഇന്ത്യയിലെ സാധാരണക്കാരും മധ്യവര്‍ഗത്തില്‍പ്പെട്ട ആളുകളും ബജറ്റിനെ നോക്കിക്കാണുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ലക്ഷ്മി ദേവിയാണോ മൂദേവിയാണോ മധ്യവർഗത്തെ കടാക്ഷിക്കുന്നതെന്ന് ബജറ്റിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി രണ്ടു മൂന്നു പ്രാവശ്യം ലക്ഷ്മി കടാക്ഷത്തെക്കുറിച്ച് പറഞ്ഞുവെന്നും ലക്ഷ്മിയുടെ കടാക്ഷമെന്നാല്‍ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കണമെന്നും ലക്ഷ്മി ദേവിയാണ് ധനത്തിന്റെ പ്രയോക്താവ് അതു കൊണ്ട് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിയ്ക്കുന്നതെന്നുംരാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ഹയര്‍ സെക്കന്‍ഡറി സയന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ മാറ്റാന്‍ നിവൃത്തിയില്ലെന്ന് മന്ത്രി ഹയര്‍ സെക്കന്‍ഡറി സയന്‍സ് പരീക്ഷകള്‍ തുടര്‍ച്ചയായി നടത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമ്മതിച്ച് മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവകുപ്പിന് വേറെ വഴിയില്ലാത്തതിനാല്‍ പരീക്ഷ മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നമുന്നയിച്ച് കത്തെഴുതിയ ടി.വി. ഇബ്രാഹിം എം.എല്‍.എ.യ്ക്കുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. മാര്‍ച്ച് 17 മുതല്‍ 21 വരെ തുടര്‍ച്ചയായി പരീക്ഷകള്‍ നടത്തുന്നതിലാണ് പരാതി. 17-ന് ഒന്നാം വര്‍ഷ ബയോളജി, 18-ന് രണ്ടാം വര്‍ഷ കെമിസ്ട്രി, 19-ന് ഒന്നാം വര്‍ഷ ഫിസിക്‌സ്, 20-ന് രണ്ടാം വര്‍ഷ ഗണിതം, 21 നു ഒന്നാം വര്‍ഷ ഗണിതം എന്നിങ്ങനെയാണ് പരീക്ഷ. രണ്ടാംവര്‍ഷക്കാരുടെ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ഒപ്പമായതാണ് വിദ്യാര്‍ഥികളെ വലയ്ക്കുന്നത്. വായന തുടരുക . .. ഡീപ് സീക്കുമായി കൈകോര്‍ക്കാന്‍ മൈക്രോസോഫ്റ്റ് അമേരിക്കന്‍ എ.ഐ വമ്പന്മാരെ മറിച്ചിട്ട ചൈനക്കാരന്റെ 'ഡീപ് സീക്കി'നെ കരുതിയിരിക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിനിടയിലും അവരുമായി കൈകോര്‍ക്കാന്‍ യു.എസ് കമ്പനിയായ മൈക്രോസോഫ്റ്റ്. ഓപണ്‍ എ.ഐയുടെയും ചിപ് ഭീമന്‍ എന്‍വിഡിയയുടെയും വിപണിമൂല്യത്തില്‍ വന്‍ ഇടിവ് വരുത്തി മുന്നേറിയ ഡീപ് സീക്കിന്റെ ആര്‍ 1 മോഡല്‍, വിന്‍ഡോസ് 11 കോപൈലറ്റില്‍ (പി.സി) ഉള്‍പ്പെടുത്തുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുകയാണ്. ഇതുപയോഗിച്ച് ഡെവലപ്പര്‍മാര്‍ക്ക് എ.ഐ ആപ്പുകള്‍ പ്രാദേശികമായി നിര്‍മിക്കാമത്രെ. വിന്‍ഡോസില്‍ എ.ഐ ആപ്പുകള്‍ വികസിപ്പിക്കുന്നതില്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും പറയുന്നു. ഡീപ് സീക്ക് ചാറ്റ് ജി.പി.ടിയുടെ ഡാറ്റ മോഷ്ടിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 കേന്ദ്ര ബജറ്റ് ദിനത്തില്‍ സ്വര്‍ണ വില പുതിയ റെക്കോഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7,745 രൂപയും പവന് 120 രൂപ വര്‍ധിച്ച് 61,960 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ പവന് 61,840 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന്‍ വിലയില്‍ 1,880 രൂപയുടെ വര്‍ധനയുണ്ടായി. 18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ ഉയര്‍ന്ന് 6,395 രൂപയെന്ന റെക്കോഡിലെത്തി. വെള്ളി വിലയ്ക്ക് ഇന്ന് അനക്കമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. രാജ്യാന്തര സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് പുതിയ ഉയരത്തിലെത്തി. ഇന്നലെ ചരിത്രത്തിലാദ്യമായി വില ഔണ്‍സിന് 2,817.57 ഡോളറിലെത്തി. വില വൈകാതെ 2,800 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകള്‍. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വര്‍ധിച്ചത്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 01, ശനിയാഴ്ച
Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക എത്തിയത് ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയില്‍; 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം വളരെ കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളില്‍ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളില്‍ 90 മുതല്‍ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. ശസ്ത്രക്രിയ നടത്തി തകര്‍ന്ന ഹൃദയ ഭിത്തി അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഹൃദയാഘാതം മൂലം നശിച്ച പേശികള്‍ തകര്‍ന്ന് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും. അതിനാല്‍ കാത്ത് ലാബ് വഴി നൂതന ചികിത്സ നല്‍കിയാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി പരിപൂര്‍ണ സുഖം പ്രാപിച്ചു വീട്ടിലേയ്ക്ക് മടങ്ങി. സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വായന തുടരുക . .. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു; തുടര്‍ നടപടി കേസ് തീര്‍പ്പായശേഷം കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ അറിയിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയശേഷമായിരിക്കും തുടര്‍ നടപടിയെന്നും കമ്മീഷൻ ചെയര്‍മാൻ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രൻ പറഞ്ഞു വായന തുടരുക .... നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുന്നു, പ്രതിഷേധാര്‍ഹം; കേന്ദ്ര ബജറ്റിൽ മുഖ്യമന്ത്രി തിരുവനന്തപുരം : കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്നും വയനാടിന്റെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിര്‍മ്മാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണ് തുടര്‍ന്നു വായിക്കുക. . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |