|
(1) |
|
നവംബര്‍ 2024 ഞയറാഴ്ച 1200 വൃശ്ചികം 16 |

|
വാല്യം 1 ലക്കം 153 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
01 |
|
A loveful command does not arouse hostility. It makes the person great. |
|
ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെയുള്ള അന്വേഷണത്തിനായി തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്. ഐ എം എ ക്ക് കീഴിലെ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ് ഗസ്റ്റ് ഹൗസ് എന്നിവയുടെ വരുമാനവും പരിശോധിക്കും. 1955 ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് ഐ എം എ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപസ്ഥാപനങ്ങളായ ഇമേജിനും പെപ്സിനും പെരിയാർ ഹൗസിനും രജിസ്ട്രേഷൻ ഇല്ലെന്നാണ് ഐ ജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാപാര താല്പര്യമില്ലാത്ത ചാരിറ്റബിള്‍ സംഘടനയായി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഐ എം എ വന്‍തോതില്‍ വാണിജ്യ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നുവെന്നാണ് ജി എസ് ടി ഇന്റലിജൻസിന്‍റെ കണ്ടെത്തല്‍. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള നാല് വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയില്‍ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണത്തിന് നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഗുരുതര വൈകല്യങ്ങളോടെ ആലപ്പുഴയിൽ കുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ ഉന്നതതലത്തിലുള്ള അന്വേഷണത്തിന് നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അഡീഷണല്‍ ഡയറക്ടര്‍ ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തീകരിച്ചാലുടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടർനടപടികൾ ഉണ്ടാവുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തു നല്‍കി വി.ഡി സതീശന്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പേരു വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തു നല്‍കി. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകുമെന്നും അദ്ദേഹത്തിന്റെ കത്തിലുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറില്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നുവെന്നും പരിഹാരനടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് 2022 മെയ് മാസത്തില്‍ സര്‍ക്കാര്‍ സി.എ.ജിയെ അറിച്ചിരുന്നതുമാണെന്നും എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു. സര്‍ക്കാര്‍ ശമ്പള സോഫടുവെയറായ സ്പാര്‍ക്കും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സോഫ്ടുവെയറായ സേവനയും ഒത്തു നോക്കിയാല്‍ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു എന്നിട്ടും വിലപ്പെട്ട രണ്ടു വര്‍ഷമാണ് സര്‍ക്കാര്‍ പാഴാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് പുറത്തുവന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തുടര്‍ന്നു വായിക്കുക .. . . ക്ഷേമപെൻഷന്‍ ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നു, റിപ്പോര്‍ട്ടുകളില്‍ നടപടിയുണ്ടാകും- മന്ത്രി...... തിരുവനന്തപുരം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. വായന തുടരുക .... Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
കരുനാഗപ്പള്ളിയിലേത് പ്രാദേശിക പ്രശ്നം, വിഭാഗീയതയില്ല': എം വി ഗോവിന്ദന്‍ കരുനാഗപ്പള്ളിയിലെ സിപിഐഎം വിഭാഗീയത ഒറ്റപ്പെട്ട സംഭവമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാര്‍ട്ടി ഒരു തിരുത്തല്‍നടപടിയാണ് എടുക്കുന്നതെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : കൊച്ചിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു കൊച്ചിയില്‍ വന്‍ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം.സൗത്ത് റെയിൽവേ ട്രാക്കിന് സമീപത്തേക്കും തീപടർന്നു. ഫയർ ഫോഴ്സും പോലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ഗവർണറുടെ ഇടപെടലുകള്‍ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആര്‍ ബിന്ദു സർവകലാശാലകളുടെ ചാന്‍സിലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആര്‍ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സര്‍ക്കാര്‍ നൽകുന്ന പാനലില്‍ നിന്നാണെന്ന് കെടിയു നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ടെന്നും സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ വലുതാണ് എന്നാല്‍ സംസ്ഥാന സർക്കാരിന് റോള്‍ ഇല്ലെന്നാണ് ഗവര്‍ണര്‍ പറയുന്നതെന്നും മന്ത്രി പറഞ്ഞു. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്നും സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത് സംഘപരിവാര്‍ അജണ്ടകള്‍ക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണരെന്നും ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവര്‍ണര്‍ ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും മന്ത്രി ബിന്ദു കൂട്ടിച്ചേര്‍ത്തു. വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ശബരിമല തീര്‍ത്ഥാടകരോട് സുപ്രധാന നിര്‍ദേശങ്ങളുമായി പൊലീസ് ശബരിമലയില്‍ അയ്യപ്പദർശനത്തിനായി വെർച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവര്‍ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പൊലീസ് അറിയിച്ചു. ദിവസം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണെന്നും ഇന്ന് രാവിലെ 11 മണിവരെ മാത്രം ദര്‍ശനം നടത്തിയവരുടെ എണ്ണം 30,882 ആണ്, ഇതില്‍ ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവര്‍ 5988 ആണെന്നും ആകെ കണക്കാക്കുമ്പോൾ ദർശനത്തിനായി നടതുറന്നതു മുതല്‍ ഇന്ന് രാവിലെ 11 വരെ ദർശനം നടത്തിയത് 11, 45, 625 പേരാണെന്നും 15 മുതല്‍ ഇതുവരെ, ബുക്ക് ചെയ്ത ദിവസത്തെ സ്ലോട്ടിന്റെ സമയത്തിന് മുമ്പോ ശേഷമോ എത്തിയവര്‍ 2,01,702 ആണെന്നും പോലീസ് അറിയിച്ചു. ഇത് സൂചിപ്പിക്കുന്നത് സ്ലോട്ടിന്റെ സമയക്രമം പാലിക്കാതെ ദർശനത്തിന് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായാണെന്നാണ് ജില്ലാ പോലീസിന്റെ വിലയിരുത്തല്‍. വായന തുടരുക . . കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരിച്ച് ജി സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താൻ അതിനാൽ പലരും വന്ന് കാണാറുണ്ടെന്നും കെ സി വേണുഗോപാലും അങ്ങനെയാണ് തന്‍റെ വീട്ടിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ സന്ദർശനമാണെന്നും തന്നെ കാണാൻ വന്നാൽ അദ്ദേഹം സിപിഎമ്മിൽ ചേരുമോയെന്നും ജി സുധാകരൻ ചോദിച്ചു. അതോടൊപ്പം ജി സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാര്‍ത്ത മാത്രമെ അറിയുകയുള്ളുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജി സുധാകരനെ കണ്ടത് തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വായന തുടരുക . . . |
|
മാസാവസാനം തിരിച്ചടി! എൽപിജി സിലിണ്ടറുകളുടെ വില കൂട്ടി, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല ഡിസംബര്‍ ഒന്നാം തീയതി എണ്ണ വിപണന കമ്പനികള്‍ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. കമ്പനികള്‍ എല്ലാ നഗരങ്ങളിലും പുതുക്കിയ വിലകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഏകദേശം 18 രൂപ വർധിച്ചു. വായന തുടരുക.... ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് അരവിന്ദ് കെജ്രിവാള്‍; ഇന്ത്യാ മുന്നണിയില്‍ വിള്ളല്‍? ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്‌രിവാള്‍. ഇത് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് തിരിച്ചടിയായി. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ജില്ലയില്‍; മൂന്ന് നിയോജക മണ്ഡലങ്ങളിലും സ്വീകരണം വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ജില്ലയിലെ വിജയാഘോഷ പരിപാടികളിൽ പങ്കെടുക്കും. മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും കൽപറ്റയിലുമായാണ് സ്വീകരണ പരിപാടികളിൽ ക്രമീകരിച്ചിട്ടുള്ളത്. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക മാധ്യമങ്ങള്‍ക്കെതിരെ വീണ്ടും ഭീഷണിയുമായി കെ.സുരേന്ദ്രന്‍ കള്ള വാര്‍ത്തകള്‍ കൊടുത്താല്‍ ആ പത്രത്തിന്‍റെ ഓഫീസില്‍ നേരെ വന്ന് ചോദിക്കുമെന്നും അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം സംസ്ഥാന നേതൃയോഗം നടന്നപ്പോള്‍ നിങ്ങളുടെ ഒക്കെ ഫോണിലേക്ക് ഒരു മെസേജ് വന്നത്തും അത് ആരാണ് അയച്ചതെന്നും അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കൊന്നും ഒരു നാണവുമില്ലേയെന്നും ആരെങ്കിലും എഴുതി അയക്കുന്ന സാധനം ചാനലുകളിലും പത്രതാളുകളിലും അടിച്ചുവിടുകയാണോയെന്നും അദ്ദേഹം ചോദിച്ചു. എത്തിക്സിന്‍റെ ഒരു അംശം പോലുമില്ലെന്നും നിങ്ങളെ കാണുന്നത് തന്നെ കേരള സമൂഹത്തിന് അലര്‍ജിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായി അനര്‍ഹമായി ധാരാളംപേര്‍ പെൻഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികള്‍ സര്‍ക്കാരിന് മുന്നിലേക്ക് എത്തിയതായി റിപ്പോര്‍ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികള്‍ എത്തുന്നത്. ഈ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇതിന് പിന്നാലെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടതാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാനും തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങൾ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പിക്കാനും തീരുമാനമായി. വായന തുടരുക.... സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 01, ഞയറാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കൊല്ലം നഗരത്തില്‍ ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകള്‍ ജഡ്ജിയുടെ ഇടപെടലിനെ തുടർന്ന് നീക്കം ചെയ്തു കൊല്ലം നഗരത്തില്‍ കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടലിനെ തുടർന്ന് ചിന്നക്കടയില്‍ സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്ലക്സ് ബോർഡുകള്‍ നിറഞ്ഞ ചിന്നക്കട റൗണ്ടും പരിസരവുമാണ് കൊല്ലത്തെത്തിയ ഹൈക്കോടതി ജഡ്ജി ദേവന്‍ രാമന്‍ചന്ദ്രന്‍ നേരിൽ കണ്ടത്. ഉടന്‍ കോര്‍പ്പറേഷന്‍ അധികൃതരെ അതൃപ്തി അറിയിക്കുകയും കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി ബോർഡുകൾ മാറ്റാൻ നിർദേശിച്ചു. ഇതേ തുടർന്ന് പിഴയീടാക്കുമെന്ന ജഡ്ജിയുടെ താക്കീതിന് പിന്നാലെ ഫ്ലക്സ് ബോര്‍ഡുകള്‍ ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം നൂറുകണക്കിന് ഫ്ലക്സ് ബോർഡുകളാണ് ചിന്നക്കടയിൽ ഉണ്ടായിരുന്നത്. വായന തുടരുക .... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |