|
(1) |
|
നവംബര് 2024 വ്യാഴാഴ്ച 1200 ധനു 18 |

|
വാല്യം 1 ലക്കം 181 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
02 |
|
There is no such thing as a hopeless situation. Every single circumstances of your life can change! ― Rhonda |
|
കഴിഞ്ഞ വര്ഷത്തെ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു കഴിഞ്ഞ വര്ഷത്തെ കായിക പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്ചന്ദ് ഖേല്രത്ന പുരസ്കാരത്തിന് നാലു താരങ്ങള് അര്ഹരായി. ഒളിംപിക്സ് മെഡല് ജേതാവ് മനു ഭാക്കര്, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന് ഹര്മന്പ്രീത് സിംഗ്, പാരാലിംപിക് സ്വര്ണമെഡല് ജേതാവ് പ്രവീണ് കുമാര് എന്നിവര്ക്കാണ് ഖേല്രത്ന പുരസ്കാരം ലഭിച്ചത്. നേരത്തെ മനു ഭാക്കര്ക്ക് മാത്രമായിരുന്നു പുരസ്കാര സമിതി ഖേല്രത്ന ശുപാര്ശചെയ്തിരുന്നതെങ്കിലും കേന്ദ്ര സര്ക്കാര് ഇടപെടലിനെത്തുടര്ന്നാണ് നാലു താരങ്ങള്ക്ക് പുരസ്കാരം നല്കാന് തീരുമാനിച്ചതെന്നാണ് റിപ്പോര്ട്ട്. മലയാളി നീന്തല് താരം സജന് പ്രകാശ് അർജുന പുരസ്കാരത്തിന് അര്ഹനായി. 17 പാരാലിംപിക് താരങ്ങള് ഉള്പ്പെടെ 32 പേരാണ് അര്ജുന പുരസ്കാരത്തിന് അര്ഹരായത്. മലയാളി ബാഡ്മിന്റൺ പരിശീലകൻ എസ് മുരളീധരൻ പരിശീലകരംഗത്തെ മികവിനുള്ള ദ്രോണാചാര്യ പുരസ്കാരത്തിവ് അര്ഹനായി. ഈ മാസം 17ന് രാഷ്ട്രപതിഭവനില് നടക്കുന്ന ചടങ്ങില് പുരസ്കാരം വിതരണം ചെയ്യും. കൂടുതല് വായിക്കുക . . യാത്ര ടിക്കറ്റുകള് തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകര് സത്യപ്രതിജ്ഞ ചെയ്തു കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗാര്ഡ് ഒഫ് ഓണര് അടക്കം ചടങ്ങുകളും സത്യപ്രതിജ്ഞക്ക് മുന്നോടിയായി രാജ്ഭവനിൽ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, സ്പീക്കര് എ.എന്.ഷംസീര്. മന്ത്രിമാര്. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര് ചടങ്ങില് പങ്കെടുത്തു. ബീഹാര് ഗവര്ണറായിരിക്കെയാണ് വിശ്വനാഥ് അര്ലേക്കറെ കേരള ഗവര്ണരായി മാറ്റി നിയമിച്ചത്. ഗോവ സ്പീക്കറും മന്ത്രിയുമായി പ്രവര്ത്തിച്ച അര്ലേക്കര് ആര്.എസ്.സ്സുമായി അടുത്തബന്ധം പുലര്ത്തുന്നയാളാണ് വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള് ഓണ്ലൈനായി വീട്ടിലിരുന്നും നല്കാവുന്നതാണ്. ബന്ധപ്പെടുക ഇറക്കത്തില് വേഗത്തിൽവന്ന് വളവ് തിരിഞ്ഞു; ബസിന്റെ നിയന്ത്രണം തെറ്റി: എംവിഡിയുടെ ക്ലാസില് പങ്കെടുത്തില്ല. തിരുവനന്തപുരം കണ്ണൂര് തളിപ്പറമ്പ് വളക്കൈയില് സ്കൂള് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥിനി മരിച്ച അപകടം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവും കാരണമാണെന്ന് പ്രാഥമിക നിഗമനം. ബസിന്റെ തകരാറോ അപാകതയോ അല്ല അപകട കാരണമെന്നും ഗതാഗത കമ്മിഷണര് സി.എച്ച്.നാഗരാജു പറഞ്ഞു. വായന തുടരുക . .. Todays Special GK Nanotechnology തീവണ്ടി ടിക്കറ്റുകള് താത്ക്കാല്, പ്രിമീയം താത്ക്കാല് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വീണയെ സംരക്ഷിക്കാന് ധനമന്ത്രിയെക്കൊണ്ട് കള്ളം പറയിച്ചു; ചില പോരാട്ടങ്ങളില് ദൈവം കൂടെ നില്ക്കും... തിരുവനന്തപുരം മാസപ്പടി വിവാദത്തില് വീണാ വിജയനെ സംരക്ഷിക്കാന് സിപിഎം ധനമന്ത്രിയെക്കൊണ്ടു കള്ളം പറയിച്ചെന്നു മാത്യു കുഴല്നാടന് എംഎല്എ. വീണയ്ക്ക് സര്വീസ് ടാക്സ് റജിസ്ട്രേഷന് ഉണ്ടായിരുന്നില്ലെന്നു മാത്യു കുഴല്നാടന് പറഞ്ഞു. ബെംഗളൂരു കമ്മിഷണറേറ്റ് ടാക്സില് നിന്നു കിട്ടിയ വിവരാവകാശ രേഖ ചൂണ്ടിക്കാട്ടിയാണ് മാത്യു ഇക്കാര്യം വ്യക്തമാക്കിയത്. 1.72 കോടി രൂപയ്ക്ക് നികുതി അടച്ചോ എന്ന ചോദ്യത്തിന്, 'നിയമപ്രകാരം സംസ്ഥാനത്തിനു കിട്ടേണ്ട നികുതി കിട്ടി’ എന്നായിരുന്നു മന്ത്രി പറഞ്ഞത്. 2017 മുതലുള്ള ജിഎസ്ടിയുടെ കാര്യമാണ് മന്ത്രി പറഞ്ഞത്. വായന തുടരുക. . . 10 ദിവസത്തെ ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെ സ്റ്റോപ്പ് മെമ്മോ നൽകി കൊച്ചി കോർപ്പറേഷൻ...... കൊച്ചി: മാനദണ്ഡങ്ങള്പാലിക്കാതെ നടത്തുന്ന പരിപാടികള്ക്കെതിരേ നടപടിയെടുത്ത് കൊച്ചി കോര്പറേഷന്കൊച്ചിയില്ഫ്ലവര്ഷോയ്ക്ക് സ്റ്റോപ്പ് മെമ്മോ നോട്ടീസ് നല്കി. സുരക്ഷമാനദണ്ഡങ്ങള്പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ് നല്കിയിരിക്കുന്നത്. കലൂര്സ്റ്റേഡിയത്തിലെ സ്റ്റേജില്നിന്ന്‌ ഉമ തോമസ് എം.എല്.എ വീണ് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് കോര്പറേഷന്റെ നടപടി. സന്തോഷത്തോടെ ഉമ എന്നെ നോക്കി ചിരിച്ചു, പെട്ടെന്ന് താഴേയ്ക്ക്; ഞാന് വിളിച്ചുകൂവി- സജി ചെറിയാന്...... ശോഭ സുരേന്ദ്രന് ദില്ലിയില്, അമിത് ഷായുമായി നിർണായക കൂടിക്കാഴ്ച; 'പ്രതീക്ഷിച്ച ലക്ഷ്യത്തില് ബിജെപിയെ എത്തിക്കും' ദില്ലി: ബി ജെ പി ദേശീയ നിർവാഹക സമിതിയംഗവും കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ശോഭ സുരേന്ദ്രൻ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. കേരളത്തിൽ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകൾക്കിടെയാണ് ഷായുമായുള്ള നിർണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അമിത് ഷായെ സന്ദർശച്ചതിന്റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. വായന തുടരുക . . .
|
|
കണ്ണൂരില് അപകടത്തിൽപ്പെട്ട സ്കൂള് ബസിന് യന്ത്രത്തകരാറില്ലെന്ന്എംവിഡി യുടെ റിപ്പോര്ട്ട് കണ്ണൂരിൽ അപകടത്തിൽപ്പെട്ട സ്കൂൾ ബസിന് യന്ത്രത്തകരാറില്ലെന്നും, അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നും എംവിഡി യുടെ പ്രാഥമിക റിപ്പോർട്ട്. ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും അശാസ്ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്നുമാണ് നിഗമനം. അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. വായന തുടരുക . . .. പ്രാദേശിക വാര്ത്തകള് മരണങ്ങള് പ്രധാനപ്പെട്ട ആഘോഷങ്ങള് പ്രധാനപ്പെട്ട സംഭവങ്ങള് കാകദൃഷ്ടിയില് പ്രസിദ്ധീകരിക്കുവാന് Reference : കണ്ണൂര് സ്കൂള് ബസ് അപകടത്തില് ആക്ഷേപം സർക്കാരിലേക്ക് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകിയതായി റിപ്പോർട്ട് . സ്കൂൾ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം നീട്ടി നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശമെന്നുമാണ് റിപ്പോർട്ട് . പ്രവൃത്തി ദിവസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ സർവ്വീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധര് പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നല്കാന് കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്നസ് നീട്ടി നല്കാന് മന്ത്രിക്കോ ഗതാഗത കമ്മീഷണര്ക്കോ അധികാരമില്ലാതിക്കെയാണ് നീട്ടി നൽകിയത്. ഫിറ്റ്നസ് കഴിഞ്ഞ വാഹനങ്ങള് അപകടത്തിൽപ്പെട്ടാല് ഇൻഷുറന്സും ലഭിക്കില്ലെന്ന് നിയമ വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ സ്കൂൾ ബസ് അപകടത്തില് സ്കൂള് ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്ന്നതാണെന്നുമാണ് ഡ്രൈവര് നിസാം ഇന്നലെ പറഞ്ഞത്. വായന തുടരുക . . ശബരിമല വെര്ച്വല് ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 കൊച്ചി-കണ്ണൂര് സര്വീസിനേക്കാൾ കോഴിക്കോട്ട് 40000 രൂപ കൂടുതൽ, ഹജ്ജ് യാത്രാനിരക്ക് കുറയ്ക്കണമെന്ന് മന്ത്രി തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്ക്കേഷന് പോയിന്റുകളില് നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ് റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന് നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന് കത്ത് അയച്ചു. മൂന്ന് എമ്പാര്ക്കേഷന് പോയിന്റുകളില് നിന്നും സര്വീസിനായി വിമാന കമ്പനികളില് നിന്ന് ടെന്ഡര് ക്ഷണിച്ചിട്ടുണ്ട്. ടെണ്ടര് ഉറപ്പിക്കുന്നതിന് മുന്പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല് നടത്താനും കത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില് ....... കംപ്യൂട്ടര് എളുപ്പവഴികള് .... കൂടുതല് കേരള വാര്ത്തകള് .... അന്തഃരാഷ്ട്ര വാര്ത്തകള് . . . നടക്കാന് 50 സെന്റിമീറ്റര് സ്ഥലം മാത്രം, മന്ത്രിയും പൊലീസും നോക്കിനിൽക്കെ ദുരന്തം; ഇനി കർശനം... കൊച്ചി കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ താഴേക്കു വീഴുന്ന ദൃശ്യങ്ങൾ കൂടി പുറത്തു വന്നതോടെ ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടിക്കു പൊലീസ് നീക്കം. മന്ത്രി സജി ചെറിയാൻ, ജിസിഡിഎ ചെയർമാന് കെ.ചന്ദ്രൻപിള്ള, എഡിജിപി എസ്.ശ്രീജിത്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണര് പുട്ട വിമലാദിത്യ എന്നിവരുടെ കൺമുന്നിലായിരുന്നു അപകടം. ഉമ തോമസ് താഴേക്കു വീഴുമ്പോൾ രക്ഷിക്കാൻ സിറ്റി പൊലീസ് കമ്മിഷണർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത്രയും പ്രകടമായ സുരക്ഷാവീഴ്ച ഉണ്ടായിട്ടും ഉത്തരവാദപ്പെട്ടവർക്കുനേരെ ലഘുവായ നടപടികളാണു പൊലീസ് തുടക്കത്തിൽ സ്വീകരിച്ചത് എന്ന വിമർശനം ശക്തമായിരുന്നു. പിന്നീടാണ് ജാമ്യമില്ലാ വകുപ്പു കൂടി ഉൾപ്പെടുത്തിയത്. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള് വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 അനിയത്തിക്ക് കൊടുക്കാന് ഒരു കഷ്ണം കേക്ക് ചോദിച്ചു മേടിച്ച് പോയതാണ്'; നോവായി നേദ്യ; വിങ്ങിപ്പൊട്ടി നാട് കണ്ണൂര്: സ്കൂളിലെ പുതുവത്സരാഘോഷം കഴിഞ്ഞ് അനിയത്തിക്ക് കൊടുക്കാൻ ഒരു കഷ്ണം കേക്കും ചോദിച്ച് വാങ്ങിയാണ് നേദ്യ വീട്ടിലേക്ക് മടങ്ങിയത്. കലാമത്സരങ്ങളിൽ നേടിയ സമ്മാനങ്ങളുമുണ്ടായിരുന്നു അവളുടെ ബാഗിൽ. നിനച്ചിരിക്കാതെ എത്തിയ മരണം കൊണ്ടുപോയ പ്രിയപ്പെട്ട നേദ്യയെ ഓർത്ത് വിങ്ങിപ്പൊട്ടുകയാണ് അവളുടെ അധ്യാപകരും കൂട്ടുകാരും. കുറുമാത്തൂര് ചിന്മയ സ്കൂളിൽ പൊതുദർശനത്തിനെത്തിച്ച നേദ്യയുടെ മൃതദേഹത്തിന് മുന്നിൽ അവരൊന്നടങ്കം വിങ്ങിപ്പൊട്ടി. കണ്ണൂര് വളക്കൈയിൽ ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിലാണ് നേദ്യയെന്ന പതിനൊന്നുകാരിക്ക് ജീവന് നഷ്ടപ്പെട്ടത്. വായന തുടരുക . . .
|
|
എംഎസ് സൊല്യൂഷൻസ് സിഇഒ യുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ക്രൈംബ്രാഞ്ച് എംഎസ് സൊലൂഷൻസിനെതിരെ കൂടുതല് നടപടിയുമായി ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. എസ്ബിഐ അക്കൗണ്ടിൽ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. എംഎസ് സൊല്യൂഷന്സിലെ രണ്ട് അധ്യാപകരോട് കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മൂന്ന തവണ നോട്ടീസ് നൽകിയെങ്കിലും അന്വേഷണത്തോട് സഹകരിക്കാന് ഇതുവരെ ഇവര് തയ്യാറായിട്ടില്ല. അവര്ക്കെതിരെയും നടപടി ശക്തമാക്കാനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്ക്കും, ബന്ധുക്കള്ക്കും പങ്കുവെക്കാന്. നിങ്ങള്ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില് സുഹൃത്തുക്കള്ക്ക് പങ്കുവെക്കുമല്ലോ? കെ എഫ് സി ക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2018 ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെ മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്നും എന്നാൽ 2019 ൽ കമ്പനി ലിക്വിഡേറ്റ് ചെയ്തതിനാൽ പലിശ ഉൾപ്പെടെ കെ എഫ് സിക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി ആണെങ്കിലും കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെ എഫ് സി . ഈ പണമാണ് അംബാനിക്ക് നൽകിയതെന്നും ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും കൈകൂലി വാങ്ങി സർക്കാരിലെ ഉന്നതരുടെ അനുവാദത്തോടെയാണ് നിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വർഷം നിക്ഷേപ വിവരം മറച്ചു വെച്ചു 21-22വാർഷിക റിപ്പോർട്ടിൽ മാത്രമാണ് റിലേയൻസ് കമ്പനിയിൽ നിക്ഷേപിച്ച കാര്യം ആദ്യമായി പുറത്തു വിടുന്നത് അതിനു മുമ്പുള്ള രണ്ടു വർഷം, പേരു മറച്ചു വെച്ച് അവ്യക്തമായ വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക. . . മോട്ടോര് വാഹനം, ഡ്രൈവിങ്ങ് ലൈസന്സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്ലൈന് സേവനങ്ങള്ക്കും a 9745397722 എന്ന നമ്പറില് ബന്ധപ്പെടുക കേരളത്തെ വിമര്ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല് കേരളത്തെ വിമർശിച്ച് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണൽ. ആശുപത്രി മാലിന്യങ്ങൾ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ ആശുപത്രികൾക്കെതിരെ നടപടി വൈകുന്നത് എന്തുകൊണ്ടാണെന്ന് ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ച് വിമർശിച്ചു. കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ്നാട്ടിൽ തള്ളുന്നതിന്റെ ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ മറുപടി നൽകണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു. വായന തുടരുക . . സായാഹ്ന വാര്ത്തകള് | ഡിസംബര് 2, വ്യാഴാഴ്ച Have Any Computer / IT Related Issues? കംപ്യൂട്ടര്, .ഐ. ടി. വിഷയങ്ങള് ഓണ്ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. 5 സെന്റ് പരിമിതം, ടൗൺഷിപ്പിലെ ആശുപത്രിയും സ്കൂളും വേണ്ട': സർക്കാരിനോട് ദുരന്തബാധിതര്... കല്പറ്റ ഉരുള്പൊട്ടല് ദുരന്തബാധിതർക്കായി കൽപറ്റയില് നിര്മിക്കുന്ന ടൗണ്ഷിപ്പിൽ 5 സെന്റ് സ്ഥലവും വീടും മാത്രം നല്കുമെന്നത് അംഗീകരിക്കാനാകില്ലെന്നു ദുരന്തബാധിതര്. 10 സെന്റ് സ്ഥലവും വീടും നല്കുമെന്നാണ് സര്ക്കാര് പ്രഖ്യാപിച്ചതെങ്കിലും കൽപറ്റയിൽ 5 സെന്റും വീടും നല്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചത്. അതേസമയം മേപ്പാടിയിലെ ടൗൺഷിപ്പില് 10 സെന്റ് നൽകാനാണ് തീരുമാനം വായന തുടരുക. ... കേരളത്തില് ആദ്യമായി സ്കിന് ബാങ്ക്; ഒരു മാസത്തിനകമെന്ന് മന്ത്രി വീണാ ജോര്ജ്... തിരുവനന്തപുരം കേരളത്തില് ആദ്യമായി തിരുവനന്തപുരം മെഡിക്കല് കോളജില് സ്കിന് ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. സ്കിന് ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള് അന്തിമഘട്ടത്തിലാണെന്നും അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണെന്നും വീണാ ജോര്ജ് വ്യക്തമാക്കി. മൃദംഗവിഷന് ഡയറക്ടര് കീഴടങ്ങി; ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയെ വിളിപ്പിക്കുമെന്ന് പോലീസ് കൊച്ചി: കലൂര് സ്റ്റേഡിയത്തില് നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുമായി ബന്ധപ്പെട്ട കേസില് മൃദംഗവിഷന് മാനേഡിങ് ഡയറക്ടർ എം. നിഗോഷ് കുമാര് പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഉമ തോമസ് എം.എല്.എ.യ്ക്ക് പരിക്കേറ്റസംഭവത്തില് നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്കര് ഇവന്റ് മാനേജ്മെന്റ് ഉടമ തൃശ്ശൂര് പൂത്തോള് സ്വദേശി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില് വ്യാഴാഴ്ച ഹാജരാകാന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പോലീസിന് മുന്നിലെത്തിയത്.വായന തുടരുക . . .. ഇന്റര്നെറ്റ് കണക്ഷനല്ല, ഇത്തവണ കെഫോണ് എത്തുന്നത് ഒരു മത്സരവുമായി, ജനുവരി 10 വരെ പങ്കെടുക്കാം സമ്മാനം നേടാം തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില് ഇന്റര്നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ് സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്നെറ്റ് ഫോട്ടോഗ്രഫി കോണ്ടസ്റ്റ് ജനുവരി 10 വരെ നീട്ടി. മത്സരത്തില് കൂടുതല് ആളുകള് പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയതെന്നും മത്സരത്തില് പ്രായഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാമെന്നും കെ ഫോണ് അറിയിച്ചു. വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |