|
(1) |
|
ജനുവരി 2025 ഞായറാഴ്ച 1200 മകരം 20 |
|
വാല്യം 2 ലക്കം 207 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
02 |
|
Iron can only destroy itself by its own rust. One can destroy himself by his own thoughts. |
|
ഒരാളെ പോലും മുനമ്പത്ത് നിന്നും കുടിയിറക്കാന്‍ ബിജെപി അനുവദിക്കില്ലെന്ന് കെ സുരേന്ദ്രന്‍ മുനമ്പത്ത് വഖഫ് അധിനിവേശം മൂലം കിടപ്പാടം നഷ്ടപ്പെടുന്ന ഭീതിയിൽ കഴിയുന്ന 600 ൽ അധികം കുടുംബങ്ങളിൽ ഒരാളെ പോലും അവിടെ നിന്നും കുടിയിറക്കാൻ ബിജെപി അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.മുനമ്പം സമരത്തിന്റെ ആദ്യം മുതൽ സമരത്തോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബിജെപി മാത്രമാണെന്നും അവസാനം വരെ പാർട്ടി ഉണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് വന്ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ട് 24 മണിക്കറിനുള്ളിൽ അഭിപ്രായം മാറ്റുന്നവരാണ് മറ്റ് രാഷ്ട്രീയ നേതാക്കലെന്നും അവരുടെ വികലമായ മതേതര കാഴ്ചപ്പാടിന്റെ ഫലമാണതെന്നും മുനമ്പത്തെ ഭൂമി വഖഫിന്റേതല്ല എന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുവാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു. വഖഫ് അധിനിവേശത്തിനെതിരെ 113 ദിവസമായി റിലേ നിരാഹാര സത്യാഗ്രഹം നടത്തുന്ന ഭൂസംരക്ഷണ സമിതി പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ഒറ്റത്തവണ നികുതി കുടിശ്ശിക തീര്‍പ്പാക്കന്‍ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വാഹന നികുതി കുടിശ്ശിക നികുതി ഇളവുകളോടെ ഒടുക്കാനും നിയമ നടപടികളില്‍ നിന്ന് ഒഴിവാകാനുമുള്ള അവസരം മാര്‍ച്ച് 31ന് അവസാനിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. 2020 ഏപ്രില്‍ 1 മുതല്‍ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാധ്യത ഒഴിവാക്കാം. 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂർണ്ണമായും ഒഴിവാക്കി.വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആർ.ടി.ഒ/സബ് ആർ ടി ഓഫീസുകളിൽ കുടിശ്ശിക തീര്‍പ്പാക്കാന്‍ സൗകര്യമുണ്ട്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്ന് സികെ ജാനു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിൽ വിവാദം. ബ്രാഹ്മണോ നായിഡുവോ കൈകാര്യം ചെയ്താൽ അവരുടെ കാര്യത്തില്‍ ഉന്നതിയുണ്ടാകുമെന്നും വകുപ്പ് വേണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നുമാണ് സുരേഷ് ഗോപി ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പറഞ്ഞത്. സുരേഷ് ഗോപിയുടേത് തരംതാണ പ്രസ്താവനയെന്നായിരുന്നു ആദിവാസി നേതാവ് സികെ ജാനുവിന്റെ പ്രതികരണം. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാർത്ഥ്യങ്ങള്‍ മനസിലായിട്ടില്ലെന്നും സികെ ജാനു വിമര്‍ശിച്ചു. ഏറ്റവും താഴെതട്ടിലുള്ള ആദിവാസികൾ ഉയർന്നു വന്ന് അവരുടെ ഉന്നമനത്തിന് വേണ്ടി അവർ പ്രവർത്തിച്ചാൽ വിഹിതം കിട്ടുന്നത് ഇല്ലാതായിപോകുമെന്ന് ഇവരൊക്കെ ഭയക്കുന്നുണ്ടോ എന്നും ഏറ്റവും താഴെതട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി കെ ജാനു കൂട്ടിച്ചേർത്തു. വായന തുടരുക . .. Todays Special GK Union Budget Documents 2025-2026 ChatGPT തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കേന്ദ്ര ബജറ്റില്‍ വയനാട് ദുരന്തബാധിതരെ അവഗണിച്ചതിനെതിരെ റവന്യൂമന്ത്രി കെ രാജന്‍ കേന്ദ്ര ബജറ്റില്‍ വയനാട്ടില്‍ പണം അനുവദിച്ചില്ലെന്ന് മാത്രമല്ല വയനാടിനെ ഒന്ന് പരാമർശിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഒരു ജനതയോട് നടത്തുന്ന ക്രൂരമായ ഇടപെടലിന്റെ ഭാഗമാണിതെന്നും, രാജ്യത്ത് ഒരു ജനതയോടും ചെയ്യരുതാത്ത ക്രൂരതയാണ് ബജറ്റിലൂടെ കേന്ദ്രം ചെയ്തതെന്നും അദ്ദേഹം പാഞ്ഞു. കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാണ് ചൂരല്‍ മലയില്‍ ഉണ്ടായതെന്നും, ഇന്ത്യയിലെ പ്രധാനമന്ത്രി നേരിട്ട് എത്തി പരിശോധന നടത്തിയ സ്ഥലങ്ങളിൽ ഒന്ന് ചൂരൽമലയായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കേന്ദ്രമന്ത്രി പറഞ്ഞത് കേരളം ദുർബലമെന്ന് പ്രഖ്യാപിച്ചാൽ കേരളത്തെ സഹായിക്കാം എന്നാണ് ഒരു കേന്ദ്രമന്ത്രി പറയാൻ പാടുള്ള കാര്യമാണോ പറഞ്ഞതെന്നും അതി ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളിലെ മനുഷ്യരുടെ കടം എഴുതിത്തള്ളാനെങ്കിലും കേന്ദ്രം തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക. . .
|
|
വിശദീകരണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കുന്നുവെന്ന് സുരേഷ് ഗോപി പിന്നാക്ക വിഭാഗക്കാരുടെ കാര്യം നോക്കാൻ മുന്നോക്ക ജാതിക്കാരെ കൊണ്ടുവരണമെന്ന് പറഞ്ഞത് തെറ്റായ ഉദ്ദേശത്തോടെയല്ലെന്ന് സരേഷ് ഗോപി. തൻ്റെ പ്രസ്താവന എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുന്ന ആരും താൻ പറഞ്ഞത് മുഴുവൻ കൊടുത്തില്ല അവരുടെ ഉദ്ദേശം ബജറ്റിന്റെ ശോഭ കെടുത്തുക മാത്രമാണെന്നും എനിക്ക് ആ ജോലി ചെയ്യാൻ ഇപ്പോഴും ആഗ്രഹം ഉണ്ട് എന്നാൽ പറഞ്ഞതും വിശദീകരണവും ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 38000 കോടി ആദിവാസികൾക്കായി വകയിരുത്തിയത് അവരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. വീഴ്ച പറ്റിയെങ്കിൽ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടണം. നല്ല ഉദ്ദേശം മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമായിരുന്നെന്ന് എം വി ജയരാജന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം പി പി ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമർശമാ യിരുന്നെന്നും അതുകൊണ്ടാണ് ആ പരാമര്‍ശം തെറ്റെന്ന് പറഞ്ഞതെന്നും അപ്പോള്‍ തന്നെ ദിവ്യയ്ക്ക് എതിരെ നടപടി എടുത്തതെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആ കാഴ്ചപ്പാടാണ് പാര്‍ട്ടിക്ക് അന്നും ഇന്നും ഉള്ളതെന്നും ജില്ലാ സെക്രട്ടറി കണ്ണൂര്‍ സമ്മേളനത്തിനിടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ വ്യക്തമാക്കി. വായന തുടരുക . വിഴിഞ്ഞത്ത് വീണ്ടും നിയമവിരുദ്ധ മത്സ്യബന്ധനം വിഴിഞ്ഞത്ത് നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കൊല്ലം സ്വദേശിയുടെ ട്രോളർ ബോട്ട് മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്തു. വിഴിഞ്ഞത്ത് നിന്നും മറ്റൊരു ആംബുലസില്‍ നടത്തിയ പട്രോളിംഗിനിടയിൽ വിഴിഞ്ഞം തീരത്ത് നിന്നും ആറ് കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ട് പിടികൂടിയത്. കൊല്ലം സ്വദേശി ജോണി ഇമ്മാനുവൽ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള ട്രോളർ ബോട്ടാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ നടപടികള്‍ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മുകേഷ് എം.എല്‍.എയായി തുടരുമെന്ന നിലപാട് സ്വീകരിച്ച് എം.വി.ഗോവിന്ദന്‍ ലൈംഗിക പീഡനപരാതിയില്‍ നടനും ഭരണകക്ഷി എം.എല്‍.എയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, മുകേഷ് എം.എല്‍.എ. സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മുകേഷിനെതിരായ കേസില്‍ കോടതി തീരുമാനം വരുന്നത് വരെ അദ്ദേഹം എം.എല്‍.എ. സ്.സ്ഥാനത്ത് തുടരുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല, കോടതിയല്ലേ ഇക്കാര്യം കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ഒരു നിലപാട് സ്വീകരിക്കട്ടെ, അപ്പോള്‍ ആലോചിക്കാം, അതാണ് പാര്‍ട്ടിയുടെ നിലപാട് എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. വായന തുടരുക . . . ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി 2025-26 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ വെടിയുണ്ടയേറ്റുണ്ടായ മുറിവുകള്‍ക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ അവസരം തുറക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ പൂർത്തീകരിക്കുന്നതാണെന്ന് മോദിയും, കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയില്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. വായന തുടരുക . . . ഡിജിറ്റൽ തെളിവുകൾ മുകേഷിന് എതിരെ; നടിയുടെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു എംഎൽഎയും നടനുമായ മുകേഷിനെതിരെ നടി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡിജിറ്റല്‍ തെളിവുകളും സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മുകേഷിനെതിരെയെന്ന് എസ് ഐ ടി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. മണിയന്‍പിള്ള രാജു, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കുക . ...
|
|
ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് കേന്ദ്രബജറ്റെന്ന് പ്രധാനമന്ത്രി 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റ് ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി അതിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ ബജറ്റ് , രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണെന്ന് മോദിയും, കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. അബ്ദുള്‍ റഹീമിന്‍റെ കേസ് ഏഴാം തവണയും മാറ്റിവെച്ചു സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് സാങ്കേതിക പ്രശ്നം മൂലം റിയാദ് ക്രിമിനല്‍ കോടതി വീണ്ടും മാറ്റി. കേസ് വീണ്ടും മാറ്റി വച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രാവിലെ 8 മണിക്ക് കേസ് കോടതി പരിഗണിച്ചെങ്കിലും മറ്റൊരു ദിവസത്തിലേക്ക് മാറ്റുകയായിരുന്നു. പുതിയ തീയതി കോടതിയില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ മാസം 15ന് കേസ് പരിഗണിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ ആറു തവണയും കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കഴിഞ്ഞ 18 വര്‍ഷമായി റഹീം ജയിലില്‍ കഴിയുന്നത്. വായന തുടരുക . .. വിവാദ പരാമര്‍ശത്തില്‍ സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പരമോന്നത ഭരണഘടനാ അധികാരത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ചു കൊണ്ട് പരാതി നല്‍കി അഭിഭാഷകന്‍. പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നു എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം. മുസഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ ഓജ എന്ന അഭിഭാഷകന്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. ശനിയാഴ്ച നല്‍കിയ പരാതിയില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയെയും കൂടി പ്രതിചേര്‍ത്ത് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉന്നതകുലജാതര്‍ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെ എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാകെമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണമെന്നും തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും 2047ൽ ഇന്ത്യ വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനം പ്രാവർത്തികമാക്കിയിരിക്കുമെന്നും ഇന്നലെ അവതരിപ്പിച്ച ബജറ്റ് അതിലേക്ക് ഉള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 02, ഞായാറാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക കേന്ദ്രസര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനത്തില്‍ നേട്ടം സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കിയതോടെ സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗത്തിനും ഇനി ആദായ നികുതി അടയ്ക്കേണ്ട. യുഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഇടത്തരം ശമ്പളം കൈപ്പറ്റുന്നവർക്ക് നികുതി ഇളവ് ഏറ്റവും കൂടുതൽ ആശ്വാസമാകും. സംസ്ഥാന സർക്കാർ ജീവനക്കാരെപ്പോലെതന്നെ, കേന്ദ്ര സർക്കാർ ജീവനക്കാരിൽ നല്ലൊരു പങ്കിനും പുതിയ പ്രഖ്യാപനം ആശ്വാസമായി. വായന തുടരുക . .. വേർതിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ;' 'ഉന്നതകുലജാതർ' പിൻവലിച്ച് സുരേഷ് ഗോപി ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി. തന്റെ വാക്കുകൾ വളച്ചൊടിച്ചു. വേർതിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |