|
(1) |
|
നവംബര്‍ 2024 വെള്ളിയാഴ്ച 1200 ധനു 19 |
|
വാല്യം 1 ലക്കം 181 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
03 |
|
Remember that your thoughts are the primary cause of everything. ― Rhonda Byrne |
|
പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദന്‍ പെരിയ ഇരട്ടക്കൊലപാതക കേസ് വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതൽ ശ്രമിച്ചതെന്നും , പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കൾക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കുഞ്ഞിരാമൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും പഞ്ചായത്തും നിയമസഭാ മണ്ഡലത്തിലും ഈ കൊലപാതകത്തിന് ശേഷവും സിപിഎമ്മാണ് ജയിച്ചതെന്നും പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി പാർട്ടിക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞു. അതോടൊപ്പം ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതൽ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും വിമർശിച്ചു.കൂടാതെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ കാസർകോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ വിചാരണ കോടതി വിധി അന്തിമമല്ലെന്നും ,സിപിഎം നേതാക്കളായവര്‍ക്ക് വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി രാജ്യത്തെ പാവങ്ങൾക്കായി നാല് കോടി വീടുകൾ നിർമ്മിച്ചെന്നും, ആഡംബര കൊട്ടാരം നിർമ്മിക്കാമായിരുന്നിട്ടും ഒരു വീട് പോലും സ്വന്തമായി നിർമ്മിക്കാത്തയാളാണ് താനെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദില്ലിയിലെ അശോക് വിഹാറിൽ ചേരി നിവാസികൾക്കായി നിർമ്മിച്ച ഫ്ലാറ്റുകൾ അദ്ദേഹം സന്ദർശിച്ചു. ആകെ 1675 ഫ്ലാറ്റുകളാണ് ഇവിടെ നിർമിച്ചത്. പിന്നാലെ നടന്ന പരിപാടിയിലാണ് അദ്ദേഹം കെജ്രിവാളിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ആംആദ്മി പാര്‍ട്ടി ദില്ലിയിലെ ജനങ്ങളോട് ശത്രുത കാണിക്കുകയാണെന്നും ആയുഷ്മാന്‍ യോജന പദ്ധതി രാജ്യം മുഴുവൻ നടപ്പാക്കിയപ്പോഴും ദില്ലി സര്‍ക്കാര്‍ മാറി നിന്നു എഎപി ദില്ലിയില്‍ ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക സി.പി.എം ഒരിക്കലും കൊലപാതകം ഏറ്റുപറയില്ല,അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കും-കെ. സുധാകരന്‍...... കൊച്ചി: പെരിയ കേസ് ഏറെ പ്രത്യേകതയുള്ളതെന്ന് കെ. സുധാകരന്‍ എംപി. കേസിനകത്ത് എന്തെങ്കിലും തരത്തിലുള്ള അസ്വഭാവികതയുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അഭിഭാഷകരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. പെരിയ കേസ് വിധിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം വായന തുടരുക . .. Todays Special GK Microprocessor തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python CPIM തിരക്കഥയെഴുതി സംവിധാനംചെയ്ത കൊല; പിണറായി വിജയനെതിരേ കൂടിയുള്ള വിധി - ഷാഫി പറമ്പില്‍...... കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണെന്നും പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വായന തുടരുക. . . പി.വി.അൻവറിന്റെ യുഡിഎഫ് പ്രവേശനം: പ്രചാരണം തെറ്റ്; ചർച്ച നടത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍ കോഴിക്കോട്: പി.വി. അൻവറിൻ്റെ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എം.പി. താനുമായി അൻവർ ചർച്ച നടത്തിയില്ലെന്നും ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു എം.പി. തുടര്‍ന്നു വായിക്കുക . . . കലൂര്‍ അപകടം;10 അടി താഴ്ചയില്‍ വീഴാനുള്ള എല്ലാ അവസരവും ഒരുക്കിയെന്ന് പ്രോസിക്യൂഷന്‍, നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ഏഴാം തീയതി വരെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്കും കോടതി ജാമ്യം നീട്ടി നൽകി നൽകി. നികോഷ് കുമാറിന് ഇടക്കാല ജാമ്യം നൽകിയ ഹൈക്കോടതി 7 ന് ജാമ്യാപേക്ഷയിൽ വിധി പറയും. വായന തുടരുക . . . സംസ്ഥാന സ്‌കൂള്‍ കലോത്സവം; സുസജ്ജമായി ആരോഗ്യ വകുപ്പ്, ഒരുക്കങ്ങൾ വിശദീകരിച്ച് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിലേക്കായി പ്രധാന വേദികളില്‍ മെഡിക്കല്‍ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍, നഴ്‌സിംഗ് ഓഫീസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് 1 എന്നിവര്‍ മെഡിക്കല്‍ ടീമില്‍ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ആശാ വര്‍ക്കര്‍ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയാണെങ്കില്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണ്. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. വായന തുടരുക . . . |
|
പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസില്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടിരി ക്കുന്നുവെന്ന് വി ഡി സതീശന്‍ പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകുമെന്നും പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകുമെന്നും സതീശൻ പറഞ്ഞു. സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : പൊതുജനങ്ങളുടെ അപേക്ഷകളില്‍ തീര്‍പ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്ന് മന്ത്രി പി.രാജീവ് കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.രാജീവ്. പൊതുജനങ്ങളുടെ അപേക്ഷകളിൽ തീർപ്പ് വൈകിപ്പിക്കുന്നത് അഴിമതിയായി കണക്കാക്കണമെന്നും ഫയലുകളിൽ തീർപ്പു കൽപ്പിക്കുകയെന്നാൽ കക്ഷിക്ക് അനുകൂല തീരുമാനമെടുക്കുക എന്നു മാത്രമല്ല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി സാധ്യമായ പരിഹാരം വേഗത്തിൽ ലഭ്യമാക്കണമെന്നും സാധ്യമല്ലാത്ത കാര്യങ്ങൾ എത്രയും വേഗം അപേക്ഷകനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ അദാലത്ത് കഴിയുമ്പോഴും പരാതികള്‍ കുറയ്ക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്നും അദാലത്തിൽ ഉയരുന്ന പൊതുപ്രശ്നങ്ങൾ സർക്കാർ സമഗ്രമായി പരിഗണിക്കുമെന്നും ഇവയില്‍ ചട്ടങ്ങളിലും നിയമങ്ങളിലും ഇളവു വേണ്ട കാര്യങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 പെരിയ ഇരട്ടക്കൊല കേസിൽ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 1 മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം 2 ലക്ഷം പിഴയും വിധിച്ചിരിക്കുന്നത്. മുന്‍ എംഎൽഎ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മക്കളെ നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍, ഇനിയൊന്നും നോക്കാനില്ല, പോരാടുമെന്ന് ശരത് ലാലിന്റെ പിതാവ് ...... കല്ല്യോട്ട് (കാസര്‍കോട്): കൃപേഷ്-ശരത് ലാല്‍ വധക്കേസില്‍ പത്ത് പ്രതികളെ വെറുതേ വിട്ടതില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. ചെയ്ത കുറ്റത്തിന്റെ കാഠിന്യം നോക്കിയാല്‍ പരമാവധി തൂക്കുകയര്‍ വരെ പോകേണ്ട കേസാണിതെങ്കിലും ഒരുപരിധി വരെ വിധിയില്‍ തൃപ്തിയുണ്ട്. പത്ത് പേരെ വെറുതേവിട്ടതിലാണ് ആശങ്ക. അവര്‍ രക്ഷപ്പെട്ടു, അവര്‍ക്കിനി എന്തും ചെയ്യാം എന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 പാര്‍ട്ടിക്ക് പങ്കില്ലെന്ന CPM വാദത്തിന് മുനയൊടിച്ച് വിധി; 4 നേതാക്കള്‍ക്ക് തടവുശിക്ഷ, ഞെട്ടി നേതൃത്വം കൊച്ചി: കാസർകോട് പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍നാല് നേതാക്കളെ അഞ്ച് വര്‍ഷം ശിക്ഷിച്ച വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയായി. മുൻ എം.എൽ.എ. മുതൽ ലോക്കൽ കമ്മിറ്റി മുൻ അംഗം വരെ ശിക്ഷിക്കപ്പെട്ടു. കേരള രാഷ്ട്രീയ ചരിത്രത്തില്‍തന്നെ ആദ്യമായിരിക്കും ഒരു മുന്‍എം.എല്‍.എ കൊലക്കേസില് ശിക്ഷിക്കപ്പെടുന്നത്‍. കൊലപാതകത്തിൽ യാതൊരു പങ്കുമില്ലെന്ന് ഇത്രനാൾ വാദിച്ച പാര്‍ട്ടിയുടെ വാദങ്ങളുടെ മുനയൊടുക്കുന്നതാണ് സിബിഐ കോടതിയുടെ വിധി. സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗമാണ് കേസിലെ ഒന്നാംപ്രതി എ. പീതാംബരൻ. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പീതാംബരന് വിധിച്ചത്‍. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ തെളിഞ്ഞതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വായന തുടരുക . . .
|
|
എംഎൽഎ യു പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്‍ എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത് പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലെന്നും മന്ത്രി പറഞ്ഞു. താനും പുകവലിക്കാറുണ്ട് പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നൽകേണ്ടയെന്നും സജി ചെറിയാന്‍ പറഞ്ഞു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ മികച്ച എംഎൽഎമാരിൽ ഒരാളാണ് യു പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? മന്ത്രി സജി ചെറിയാനെതിരെ പരാതി മന്ത്രി സജി ചെറിയാനെതിരെ കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേൽ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നല്കി . പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടുമെന്നും എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത് പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും മന്ത്രി പറഞ്ഞിരുന്നു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സജി ചെറിയാന്‍ താൻ തെറ്റായ സന്ദേശം നൽകിയിട്ടില്ലെന്നും തന്‍റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും മന്ത്രി സജി ചെറിയാൻ. യു പ്രതിഭയുടെ മകന്‍റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും നടന്നത് പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണെന്നും മന്ത്രി പറഞ്ഞു. തന്‍റെ പാര്‍ട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്ചക്കാരനാകില്ലെന്നും യു പ്രതിഭയുടെ മകന്‍ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല ഉപേദശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 3, വെള്ളിയാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെരിയകേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുൽ മാങ്കൂട്ടത്തില്‍. ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടന്ന് നരകിക്കുന്നത് മറ്റൊരു തരത്തില്‍ നീതിയായിരിക്കാമെന്നും നാളെ ഒരു സിപിഎമ്മുകാരനും കൊലക്കത്തിയെടുക്കാൻ പ്രോത്സാഹനമാകാതിരിക്കാൻ വധശിക്ഷയ്ക്ക് കഴിയുമായിരുന്നുവെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക. ... ആം ആദ്മി പാര്‍ട്ടി കേരള ഘടകം നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന നടപടിക്രമങ്ങള്‍ പാലിക്കാതെയെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി കേരള ഘടകം നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീം കോടതി. നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ താരിഫ് അതോറിറ്റിയെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നാല് ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു. നിരക്ക് വർധനവിനെതിരെ പൊതുജനവികാരമുണ്ടായിട്ടും ഇക്കാര്യം കണക്കിലെടുക്കാതെയാണ് കമ്മീഷൻ തീരുമാനം എടുത്തതെന്നായിരുന്നു ഹർജിയിലെ വാദം. നേരത്തെ കേരള ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ എത്തിയത്. എഎപി സംസ്ഥാന പ്രസിഡന്‍റ് വിനോദ് മാത്യൂ വില്‍സണ്‍ ആണ് ഹർജി നൽകിയത്. തുടര്‍ന്നു വായിക്കുക. .. മുന്‍ എംഎല്‍എയ്ക്ക് 5 വര്‍ഷം ശിക്ഷ ലഭിച്ചത് ചെറിയ കാര്യമല്ല; കൊലവാള്‍ CPM എന്ന് താഴെവെയ്ക്കും- കെ.കെ രമ സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. എന്നാണ് സിപിഎം കൊലവാള്‍ താഴവെയ്ക്കാന്‍ തയ്യാറാകുക. ഇത്രയും നേതാക്കന്മാര്‍ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയത്", കെ.കെ. രമ പറഞ്ഞു. വായന തുടരുക . . .. വധശിക്ഷയാണ് പ്രതീക്ഷിച്ചത്, വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ് കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.വായന തുടരുക . . . ഗ്രേഷ്മയ്ക്ക് തടഞ്ഞു വച്ച ക്ഷേമ പെൻഷൻ വീണ്ടും ലഭിച്ചു തുടങ്ങും' ; അദാലത്തിൽ നിർദേശം നൽകി മന്ത്രി ആര്‍ ബിന്ദു എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വച്ച നടപടിയിൽ മാറ്റം വരുത്തി അദാലത്ത് യോഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നൽകാൻ അദാലത്തിൽ നിർദേശമായി. നോർത്ത് പറവൂർ തേവൻതറ വീട്ടിൽ ടി ടി പുഷ്പൻ അദാലത്ത് വേദിയിൽ എത്തിയത് ഭിന്നശേഷിക്കാരിയായ മകളുടെ തടഞ്ഞുവെച്ച ക്ഷേമ പെന്‍ഷന്‍ തുടര്‍ന്നും കിട്ടണമെന്ന പരാതിയുമായാണ്. വായന തുടരുക . .. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |