|
ജൂണ്‍ 2025 തിങ്കളാഴ്ച 1200 എടവം 20 Dhu al-Hijjah 7, 1446 |
|
വാല്യം 2 ലക്കം 285 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
03 |
|
I have more than enough money. |
|
(1) |
|
ഭീകര സംഘടനകളുമായി ബന്ധം? ജമ്മുകശ്മീരില്‍ പൊലീസുകാരനുള്‍പ്പടെ മൂന്നുപേരെ പിരിച്ചുവിട്ടു... ജമ്മുകശ്മീരില്‍ ഭീകരബന്ധം സംശയിക്കുന്ന മൂന്ന് സര്‍ക്കാര്‍ ഉദ്യോസ്ഥരെ പിരിച്ചുവിട്ടു. അധ്യാപകനായ അജാസ് അഹമ്മദ്, ശ്രീനഗര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ അസിസ്റ്റന്‍റായ വസീം അഹമ്മദ്, പൊലീസുകാരനായ മാലിക് ഇഷ്ഫാഖ് നസീര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ലഷ്കറെ തയിബ,ഹിസ്ബുല്‍ മുജാഹിദീന്‍ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. മൂന്നുപേരെയും പിരിച്ചുവിട്ട വിവരം ജമ്മുകശ്മീര്‍ ലഫ്റ്റനന്‍റ് മനോജ് സിന്‍ഹയാണ് അറിയിച്ചത്. ഭരണഘടനയുടെ 311(2)(സി) വകുപ്പ് അനുസരിച്ച് ദേശീയ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. വായന തുടരുക ...... നിലമ്പൂര്‍ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലെന്ന് എളമരം കരീം നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പോരാട്ടം എൽ ഡി എഫും യു ഡിഎ ഫും തമ്മിലെന്ന് മുതിർന്ന സി പി എം നേതാവ് എളമരം കരീം. അൻവർ തൃണമൂലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ ബാധിക്കില്ലെന്നും അൻവറിന്റെ ഇപ്പോഴത്തെ നിലപാടുകൾ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുമെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.കവളപ്പാറ ദുരന്ത സമയത്ത് എം സ്വരാജ് ഉണ്ടായിരുന്നില്ല എന്ന ഇപ്പോഴത്തെ അൻവറിന്റെ വാദം തെറ്റാണെന്നും സ്വരാജിന്റെ അന്നത്തെ പ്രവർത്തനത്തെ അൻവർ തന്നെ പ്രകീർത്തിച്ചിട്ടുണ്ട് വിജയിപ്പിച്ച പ്രസ്ഥാനത്തെയും ജനങ്ങളെയും വിമർശിച്ചുകൊണ്ട് അൻവർ പോയതിൽ കടുത്ത അമർഷം ജനങ്ങൾക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu ടിഎംസി സ്ഥാനാർഥിയായുള്ള പി.വി.അൻവറിന്‍റെ പത്രിക തള്ളി... ടിഎംസി സ്ഥാനാർത്ഥിയായി പി.വി. അൻവർ സമർപ്പിച്ച പത്രിക തള്ളി. നോമിനേഷനിൽ പത്ത് പേർ ഒപ്പിടണമായിരുന്നു, ഇതു ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വിശദീകരണം നൽകാൻ അൻവർ നേരിട്ടെത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുകയാണ്. നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന സമയം ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 19 പേരാണ് രംഗത്തുള്ളത്. ആകെ 25 പത്രികകള്‍ ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി ആര്യാടന്‍ ഷൗക്കത്തും സിപിഎം സ്ഥാനാർഥിയായി എം.സ്വരാജും ബിജെപി സ്ഥാനാർഥിയായി മോഹന്‍ ജോർജും തൃണമൂല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അൻവറുമാണ് രാഷ്ട്രീയ പാർട്ടികളുടെ പേരില്‍ പത്രിക സമർപ്പിച്ചത്. വായന തുടരുക. . . . We Undertake work at home projects like Students projects, Software Projects, DTP (English, Malayalam & Hindi) Touch us 9745397722. കെ സി വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളി; അവരുടെ ജീവിതത്തെ അപഹസിക്കുന്നു: വി ശിവന്‍കുട്ടി ന്യൂഡല്‍ഹി: എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ക്ഷേമ പെന്‍ഷനെതിരെയുള്ള പരാമര്‍ശത്തിനെതിരെ വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ക്ഷേമപെന്‍ഷന്‍ കൈക്കൂലി ആക്കിയെന്ന പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണെന്നും തിരഞ്ഞെടുപ്പ് പരാജയഭീതി കൊണ്ടാണ് പദ്ധതിയെ കെ സി വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.വായന തുടരുക...... Kerala നിലമ്പൂരിൽ പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥി; തൃണമൂലിൻ്റെ പേരിൽ മത്സരിക്കാനുള്ള പത്രിക തള്ളി മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പി വി അന്‍വര്‍ നല്‍കിയ നാമനിർദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തൃണമൂൽ കോൺണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാന പാര്‍ട്ടിയായതിനാലാണ് തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാ അന്‍വര്‍ നല്‍കിയ നാമര്‍ർദ്ദേശ പത്രിക നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചിരുന്നു. അതിനാല്‍ തന്നെ അൻവറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ കഴിയുക. വായന തുടരുക . . . LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. ഡിജിപി പ്രാഥമിക പട്ടിക സര്‍വ്വീസ് നിയമം അനുസരിച്ച്; മനോജ് എബ്രഹാമിനെതിരായ ഹര്‍ജി തള്ളി കൊച്ചി: സംസ്ഥാന പൊലീസ് മേധാവിയാകാന്‍ പരിഗണിക്കപ്പെടുന്ന പട്ടികയില്‍ ഉള്‍പ്പെട്ട മനോജ് എബ്രഹാമിനെതിരെ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഡിജിപി ചുമതലയിലേക്ക് മനോജ് എബ്രഹാമിനെ പരിഗണിക്കരുത് എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ സര്‍വ്വീസ് നിയമം അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പൊതുതാല്‍പര്യം പരിഗണിക്കാനാവില്ലെന്നും ചൂണ്ടികാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി രജിസ്ട്രിയുടെ എതിര്‍പ്പും സിംഗിള്‍ ബെഞ്ച് ശരിവെച്ചു. തുടര്‍ന്നു വായിക്കുക..... ജീവനൊടുക്കാന്‍ ശ്രമിച്ചത് അഫാന് ഓര്‍മയില്ല; മാനസിക പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാല്‍ തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. വായന തുടരുക . . . COMPUTER TIPS & TRICKS Subscribe Click Here. പ്രവേശനോത്സവത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം പ്രവേശനോത്സവത്തിനിടെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയ സംഭവത്തിൽ അടിമാലി ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഡിവിഷൻ നിർത്തലാക്കിയതിലാണ് രക്ഷിതാക്കൾ പ്രധാന അധ്യാപികയെ ഉപരോധിച്ചത്. വിദ്യാർത്ഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്ന് അധ്യാപകർ വ്യക്തമാക്കി. ആറ് കുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരാനുള്ള അധ്യാപകരും ഇല്ലെന്നാണ് സ്കൂൾ പറയുന്നത്. എന്നാൽ ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30 നു മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ കിട്ടില്ല. 8 വർഷം ഇംഗ്ലീഷ് മീഡിയം പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കൾ പറയുന്നു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me |
|
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് പത്രിക സമർപ്പിച്ചു നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കേരളത്തിൽ നിന്നും ധാരാളം ആളുകൾ ഇനിയും ബിജെപിത്തുണ്ടാകുമെന്നാണ് അദ്ദേഹം പത്രിക സമർപ്പിച്ച ശേഷം പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൻഡിഎ ആ വെല്ലുവിളി ഏറ്റെടുത്തു എന്ന് വികസിത കേരളം വികസിത നിലമ്പൂർ അതാണ് ബിജെപി ലക്ഷ്യമ മോഹൻ ജോർജ്ജ് നിലമ്പൂരിൻ്റെ മകനാണ്. എൻഡിഎ ഒറ്റക്കെട്ടാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. വായന തുടരുക. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എന്ന് ചുരുക്കി അറിയപ്പെടുന്നു . റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ബാങ്കും ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെയും ഇന്ത്യൻ കറൻസിയുടെയും നിയന്ത്രണത്തിന് ഉത്തരവാദിയായ ഒരു നിയന്ത്രണ സ്ഥാപനവുമാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഇത് , ഇന്ത്യൻ രൂപയുടെ വിതരണം നിയന്ത്രിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനും ഉത്തരവാദിയാണ്. രാജ്യത്തിന്റെ പ്രധാന പണമടയ്ക്കൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതും അതിന്റെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പ്രവർത്തിക്കുന്നു. വായന തുടരുക . . . പ്രളയ ദുരിതം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മരണം 40 പ്രളയം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി അതിസങ്കീർണം. മരണം 40 ആയി. സിക്കിമിലെ ഛാത്തൻ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സേനാംഗങ്ങളെയും കുടുംബാംഗങ്ങളെയും കണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില് അതിശക്തമായ മഴ നിർത്താതെ തുടരുകയാണ്. സിക്കിം അരുണാചല്‍ പ്രദേശ് മണിപ്പൂര്‍ അസം എന്നിവിടങ്ങളില്‍ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലാണ്. റെഡ് അലര്ട്ട് തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനവും ദുഷ്കരമായിരിക്കുകയാണ്. സിക്കിമിലെ ഛാത്തര്‍ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സേനാംഗങ്ങൾക്കും കുടുംബാംഗങ്ങള്‍ക്കുമായി കൂടുതല്‍ ഇടങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? Click Me മുസ്‌ലിംവിരുദ്ധത ഛർദ്ദിക്കുന്ന അയാളെ ലീഗ് എന്തിന് നിയമിച്ചു; വിമര്‍ശിച്ച് കെ ടി ജലീല്‍... തീവ്ര ഹിന്ദുത്വവാദി അഡ്വ. കൃഷ്ണരാജിനെ മുസ്‌ലിം ലീഗ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് ഹൈക്കോടതിയിലെ സ്റ്റാന്‍ഡിംഗ് കോണ്‍സലാക്കിയ നടപടിക്കെതിരെ കെ ടി ജലീല്‍. വാ തുറന്നാല്‍ വര്‍ഗീയ വിഷം ചീറ്റുന്ന കൃഷ്ണരാജിനെ നിയമിച്ചത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കാരുടെ വോട്ട് ക്യാന്‍വാസിംഗ് ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ലെന്ന് കെ ടി ജലീല്‍ വിമര്‍ശിച്ചു. വായന തുടരുക . . .. തീരുമാനം എന്‍റെയല്ല, യുഡിഎഫിന്‍റേത്; പി.വി.അന്‍വര്‍ വിഷയത്തില്‍ വി.ഡി.സതീശന്‍... പി.വി.അന്‍വറിന്‍റെ കാര്യത്തില്‍ തീരുമാനം തന്‍റെയല്ല, യുഡിഎഫിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ അന്‍വറിനെ അസോസിയേറ്റ് മെമ്പറാക്കാം എന്നു പറഞ്ഞിരുന്നു. എന്നാല്‍ അന്‍വര്‍ സ്ഥാനാര്‍ഥിക്കെതിരെ പറയുന്നത് തിരുത്താന്‍ തയാറായില്ല. ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയത് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. അവര്‍ തന്നെ ഒടുവില്‍ പറഞ്ഞു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍. യു.ഡി.എഫിന്‍റെ പൈതൃകമാണത്, അഭിമാനം ചോദ്യംചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വായന തുടരുക. . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക മുകേഷ് പോക്‌സോ കേസില്‍ പ്രതിയായ വിവരം അറിയുന്നത് മാധ്യമങ്ങളിലൂടെ; ഖേദം പ്രകടിപ്പിച്ച് സന്നദ്ധസംഘടന തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുകേഷ് എം നായരെ ക്ഷണിച്ച സന്നദ്ധ സംഘടനയായ ജെസിഐ. ജെസിഐ മുന്‍ സോണ്‍ ഡയറക്ടര്‍ ക്ഷണിച്ച പ്രകാരമാണ് മുകേഷ് പരിപാടിയില്‍ എത്തിയതെന്ന് സന്നദ്ധസംഘടന അറിയിച്ചു. മുകേഷിന്റെ പശ്ചാത്തലത്തെക്കുറിച്ച് അറിയില്ലായിരുന്നു. മാധ്യമങ്ങളില്‍ നിന്നുമാണ് മുകേഷ് കേസില്‍ പ്രതിയായ വിവരം അറിയുന്നത്. കുട്ടികളെ സര്‍പ്രൈസ് ആക്കാനാണ് മുകേഷിനെ പരിപാടിക്കിടയില്‍ അവതരിപ്പിച്ചത്. വായന തുടരുക . . നിലമ്പൂര്‍ എന്‍റെ ജന്മനാട്, ഫലം തുടര്‍ഭരണത്തിനുള്ള നാന്ദി കുറിക്കലാകും': എം സ്വരാജ് തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിരിക്കുമെന്ന് എം സ്വരാജ്. സര്‍ക്കാരിനോടുള്ള ജനങ്ങളുടെ മമതയും പ്രതിബദ്ധതയും ഫലത്തില്‍ പ്രതിഫലിക്കും. ഉറച്ച ആത്മവിശ്വാസം ഉണ്ടെന്നും എം സ്വരാജ് പങ്കുവെച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണം. എല്‍ഡിഎഫ് വിജയിച്ചിട്ടുള്ള മണ്ഡലമാണ് നിലമ്പൂര്‍. കേരളം ഭരിക്കന്‍ നല്ലത് ഇടതുപക്ഷമാണെന്ന അഭിപ്രായം പൊതുവിലുണ്ട്. സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ അടിസ്ഥാനം. നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. ആ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് മമതയും പ്രതിബദ്ധതയും ഉണ്ട്. ഇത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം.വായന തുടരുക . . . വാര്‍ത്തകള്‍ | ജൂണ്‍ 03, ചൊവ്വാഴ്ച കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ്' മാറി; അബ്ബാസലി തങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിനായി പ്രചാരണത്തിനെത്തി മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിനായി അബ്ബാസലി തങ്ങളെത്തി. നിലമ്പൂർ മുണ്ടേരി ഭാഗത്തെ പ്രചാരണത്തിനാണ് അബ്ബാസലി തങ്ങൾ എത്തിയത്. യുഡിഎഫ് കൺവെൻഷൻ വിവാദങ്ങൾ നിലനിൽക്കെയാണ് അബ്ബാസലി തങ്ങൾ പ്രചാരണത്തിനെത്തിയത്. വായന തുടരുക . . . Have Any Computer / IT Related Issues
കംപ്യൂട്ടര്‍, .ഐ. ടി. <വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ന്യൂഡല്‍ഹി: ശശി തരൂര്‍ അടഞ്ഞ അധ്യായമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്. ശശി തരൂരിനെതിരായ തന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്‌നേഹമുള്ളതുകൊണ്ടാവാം ശശി തരൂര്‍ പ്രശംസിച്ചതെന്നും ഉദിത് രാജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തരൂരിന്റെ വാക്കുകള്‍ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ ഇല്ലയോ എന്നത് കേരളനേതാക്കള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു വായിക്കുക . . . AVAILABLE FREELANCE COMPUTER TRAINER, DEVELOPER, PROGRAMMER TOUCH US സിന്ധു നദീജല ഉടമ്പടി പാകിസ്ഥാൻ്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തിൽ പാകിസ്ഥാൻ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീര്‍ സിന്ധു നദീജല ഉടമ്പടി പാകിസ്ഥാൻ്റെ ചുവന്ന രേഖയാണെന്നും ജലപ്രശ്നത്തിൽ പാകിസ്ഥാൻ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ പറഞ്ഞു. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർ യോഗത്തിൽ സംസാരിക്കവെയാണ് മുനീർ ഭീഷണിയുമായി രംഗത്തെത്തിയത്. തുടര്‍ന്നു വായിക്കുക. . .. ദേശീയപാതയില്‍ വീണ്ടും വിള്ളല്‍ കാസര്‍ഗോഡ് പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപം നിർമ്മാണത്തിലുള്ള ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു. മേഘ എഞ്ചിനിയറിംഗ് ആൻ്റ് കമ്പനിയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന ദേശീയപാത നിർമ്മാണം നടത്തുന്നത്. അര കിലോമീറ്ററോളം ദൂരത്തിലാണ് വില്ലൽ വീണത്. വില്ലിൻ്റെ മുകളിൽ ടാറൊഴിച്ചും പ്ലാസ്റ്റിക് തീ കൊണ്ട് മൂടിയും മറച്ചുവച്ചിരിക്കുകയാണ്. വില്ലൽ രൂപപ്പെട്ടിട്ട് ദിവസങ്ങളായെങ്കിലും ഇന്ന് മാത്രമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. 5 മീറ്റർ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വില്ലൽ വന്നതോടെ സമീപത്തെ സ്ഥാപനങ്ങളും വീടുകളിലുളളവരും ഭീതിയിലാണ്. വായന തുടരുക . . .
|
|
ഡല്‍ഹിയില്‍ സിപിഎം നേതാക്കള്‍ അരവിന്ദ് കെജ്രിവാളിനെ വസതിയിലെത്തിച്ചു ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ആം ആദ്മി പാർട്ടി ദേശീയ കൺവീനര്‍ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്‍റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡല്‍ഹി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷി മര്‍ലേന, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി അന്‍വറിന് ആദ്മി പാര്‍ട്ടി പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് വായന തുടരുക .... We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കമല്‍ഹാസന്‍; തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് മാറ്റി... കന്നഡ ഭാഷയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ മാപ്പുപറയില്ലെന്ന് സൂപ്പര്‍താരം കമല്‍ഹാസന്‍. തന്‍റെ പരാമര്‍ശങ്ങള്‍ ദുരുദ്ദേശത്തോടെ അല്ലെന്നും അതുകൊണ്ട് മാപ്പുപറയില്ലെന്നും താരം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്‍റെ കര്‍ണാടകയിലെ റിലീസ് മാറ്റിയെന്നും കമല്‍ കോടതിയെ അറിയിച്ചു. കന്നഡ ഫിലിം ചേംബറുമായി ചര്‍ച്ച നടത്തി റിലീസ് പ്രശ്നം പരിഹരിക്കാനാകുമെന്നും അതിന് ശേഷമെ റിലീസ് ചെയ്യൂവെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. Also Read: തഗ്ലൈഫിന് കര്‍ണാടകയില്‍ നിരോധനം ചിത്രം നിരോധിച്ചത് ശരിയായ നടപടിയല്ലെന്ന് കാട്ടി ഹര്‍ജിയുമായെത്തിയ കമലിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഭാഷയും മറ്റൊരു ഭാഷയില്‍ നിന്നും ഉണ്ടായതല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടര വരെയായിരുന്നു മാപ്പുപറയുന്നതിനായി താരത്തിന് സമയം അനുവദിച്ചത്. എന്നാല്‍ കന്നഡ ഭാഷയെ ഇകഴ്ത്തിക്കാട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും നമ്മളെല്ലാവരും ഒന്നാണെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു ഉദ്ദേശമെന്നും താരം നിലപാട് സ്വീകരിച്ചു. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതു മാണെന്നുമായിരുന്നു കമലിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. Read More:ഇതൊക്കെ സമൂഹത്തിലുള്ളതല്ലേ'; തൃഷയും കമലും തമ്മിലുള്ള പ്രായവ്യത്യാസം < We Provide Travel Solutions for Rail, Bus & Air tickets Tour packages. Enjoy your trip as an Aristocrat Aristocrat Leisures Send your Enquiry to 9745397722 ഭാഷാ വിവാദം: കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് കര്‍ണാടക ഹൈക്കോടതി... തഗ് ലൈഫ് നിരോധന വിവാദത്തില്‍ നടന്‍ കമല്‍ഹാസനെ അതിരൂക്ഷമായി വിമര്‍ശിച്ചു കര്‍ണാടക ഹൈക്കോടതി. ഒരു ഭാഷയും മറ്റൊരു ഭാഷയില്‍ നിന്നുണ്ടായതല്ലെന്ന് എടുത്തുപറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് നാഗപ്രസന്ന മാപ്പു പറയുന്നതിനായി രണ്ടര വരെ നടന് സമയം അനുവദിച്ചു. കന്നഡ ഭാഷയെ ഇകഴ്ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന് നല്‍കിയ കത്തില്‍ കമല്‍ഹാസന്‍. നമ്മളെല്ലാവരും ഒന്നാണെന്ന് പറയാനാണ് ശ്രമിച്ചതെന്നും വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും കമല്‍ഹാസന്‍ പറഞ്ഞു . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ആര്യാടന്‍ ഷൗക്കത്ത് നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11ന് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എംപി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. വായന തുടരുക . .. ക്ഷേമ പെൻഷൻ വാങ്ങുന്ന 62 ലക്ഷം ആളുകൾ മണ്ടന്മാരല്ല; ജനങ്ങളെ വിലകുറച്ച് കാണാമോ?'; മന്ത്രിയുടെ മറുപടി തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷനെന്ന് പറഞ്ഞ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാവ് കെ സി വേണുഗോപാലിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരു രാഷ്ട്രീയ നേതാവും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് കെ സി വേണുഗോപാല്‍ നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷം ആളുകള്‍ വെറും മണ്ടന്മാരല്ല. ജനങ്ങളെ വില കുറച്ചു കാണാമോയെന്നും കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. കൂടുതല്‍ വായിക്കുക. . . തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) കൊവിഡ് വാർഡുകൾ തിരിച്ചുവരുന്നു, പരിശോധന നടത്തേണ്ടത് ആർക്കൊക്കെ?; കൊവിഡ് ജാഗ്രതയിലേക്ക് സംസ്ഥാനം തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നതിനാൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ആർക്കൊക്കെ പരിശോധന നടത്തണം, രോഗികൾക്ക് പ്രത്യേക വാർഡ് അടക്കമുള്ള മാർഗനിർദേശങ്ങളാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. വായന തുടരുക . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം, വർഗീയവാദിയെ നല്ല മനുഷ്യനായി കാണുന്നില്ല: എം സ്വരാജ് മലപ്പുറം: മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. സ്വരാജിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് നിലമ്പൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യത്തോടായിരുന്നു സ്വരാജിന്റെ പ്രതികരണം.വായന തുടരുക . . Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണമെന്ന് മുഖ്യമന്ത്രി കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണമെന്നും അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും, അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണം, അത്തരം വിദ്യാഭ്യാസത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. അതിനായി ആദ്യ രണ്ടാഴ്ച ആദ്യ മണിക്കൂറുകൾ കുട്ടികളുമായി മറ്റു വിഷയങ്ങൾ പങ്കിടാൻ സമയം തീരുമാനിച്ചു. മൂല്യങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകാൻ കഴിയുന്ന പൊതു ഇടങ്ങൾ ആണ് പൊതു വിദ്യാലയങ്ങൾഎന്നും അദ്ദേഹം പറഞ്ഞു. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുന്നത്. വായന തുടരുക....
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |