ഒക്ടോബര്‍ 2024 ബൂധനാഴ്ച

1200 കന്നി 17

ലക്കം 1 വാല്യം 105

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

03

When an obstacle comes in your way, stop crying and start trying.

PBKIVV

പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട  പുതിയ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവേണു വി എസ് സുനില് കുമാര്‍. അന്വേഷണം ഒച്ചിഴയും പോലെയല്ല കുതിരയുടെ വേഗത്തില്‍ നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും അടിമുടി ദുരൂഹത ഉണ്ടായിരുന്നു എന്നത് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുതിയ അന്വേഷണസംഘത്തിന് മുന്നില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ അവരെ സഹായിക്കാന്‍ കഴിയുമെങ്കില്‍ അത് ചെയ്യുമെന്നും  സുനില്‍കുമാര്‍ കൂട്ടിചേർത്തു .

കടപ്പാട് . . .

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരിച്ചെത്തി . . .

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും തിരികെ എത്തി. KSEBയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ ചാടിപ്പോയ രണ്ട് കുരങ്ങുകള്‍ തിരികെ കൂട്ടില്‍ എത്തിയിരുന്നു. ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് രണ്ടുപേരെ കൂട്ടില്‍ കയറ്റിയതെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൂന്നാമനെ നിരീക്ഷിക്കാന്‍ നാല് ജീവനക്കാരെയും അധികൃതര്‍ നിയോഗിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നു വായിക്കുക . . .

എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും, എന്‍സിപി മന്ത്രിമാറ്റം ഉടനില്ല; കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച നീക്കും ഉടനില്ല. മുഖ്യമന്ത്രിയുമായുള്ള എൻസിപി നേതാക്കളുടെ കൂടിക്കാഴ്ച്ച പൂർത്തിയായി. കാത്തിരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ എ കെ ശശീന്ദ്രൻ മന്ത്രിയായി തുടരും. കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ അറിയിക്കും.

തുടര്‍ന്നു വായിക്കുക . . .

ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം, വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും. വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ഫലപ്രദമായ സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്.

കൂടുതല്‍ വായിക്കുക . . .

ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ല? ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം'; ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശവിരുദ്ധ പ്രവർത്തനം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദ്യമുന്നയിച്ച ​ഗവന്‍ണര്‍ ദേശവിരുദ്ധര്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ​ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

തുടര്‍ന്നു വായിക്കുക . . .

ലേഖികയുടെ കൂടെ വന്നയാള്‍ PR ആണെന്ന് അറിഞ്ഞില്ല, ഡാമേജ് ആയിപോകുന്ന വ്യക്തിത്വമല്ല എന്റേത്- മുഖ്യമന്ത്രി......
തിരുവനന്തപുരം:
സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു പി.ആര്‍. സംഘവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.ആര്‍. ഏജന്‍സിക്ക് വേണ്ടി സര്‍ക്കാരോ താനോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദ ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍, മാധ്യമങ്ങള്‍ തമ്മിലുള്ള പോരിന് തന്നെ ഇടയാക്കരുതെന്നും ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറയാത്ത കാര്യങ്ങള്‍ ഉൾപ്പെടുത്തിയത് ശരിയായിട്ടില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

വായന തുടരുക . . .

അര്‍ജുന്റെ പേരില്‍ പണപ്പിരിവ് വേണ്ട, ദാരിദ്ര്യം പറഞ്ഞ് ചൂഷണം ചെയ്യുന്നു; മനാഫിനെതിരെ കുടുംബം......
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരേ ആരോപണങ്ങളുമായി ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്തു. മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയും അര്‍ജുന് 75,000 രൂപ മാസശമ്പളമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. നാലാമത്തെ മകനായി അര്‍ജുന്റെ കുഞ്ഞിനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു. അര്‍ജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവര്‍ക്കും കുടുംബം നന്ദിയറിയിച്ചു. അര്‍ജുന്റെ കുടുംബാംഗങ്ങളാണ്‍മാധ്യമങ്ങളോട് സംസാരിച്ചത്.

വായന തുടരുക . . .

ഗാന്ധിജയന്തി . . .  .

1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.[1] ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. 2023 അദ്ദേഹത്തിന്റെ നൂറ്റിഅൻപതിനാലാം ജന്മ വാര്‍ഷികമാണ്.

കടപ്പാട് . . .

 

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല.

എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

ഫോണ്‍ 9745397722

മുഖ്യമന്ത്രി ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കുന്നു, കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമാക്കുന്നു’; പി കെ കുഞ്ഞാലിക്കുട്ടി

കേരളത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമായി ചിത്രീകരിക്കാൻ ബിജെപി കാലങ്ങളായി ശ്രമിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലും ഇത് തന്നെയാണുണ്ടായത്. ബിജെപിക്ക് വെള്ളവും വളവും ഒഴിച്ചുകൊടുക്കാൻ കഴിയുന്ന ഒന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ചില പൊലീസ് ഉദ്യോഗസ്ഥരും മലപ്പുറം കേന്ദ്രീകരിച്ച് ഇത്തരം കുൽസിത പ്രവർത്തനം നടത്തുന്നു. മുഖ്യമന്ത്രി പറയുന്നത് ബിജെപി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

മുഖ്യമന്ത്രിക്ക് മനഃപൂര്‍വം തെറ്റുപറ്റില്ല; മൂന്ന് വര്‍ഗീയശക്തികളും അദ്ദേഹത്തെ ആക്രമിക്കുന്നു-ജലീല്‍......
തിരുവനന്തപുരം: അഭിമുഖ വിവാദത്തില്‍മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കെ.ടി. ജലീല്‍എം.എല്‍.എ. അദ്ദേഹത്തിന് മനപ്പൂര്‍വം തെറ്റ് സംഭവിക്കില്ല എന്നതില്‍101 ശതമാനം ഉറപ്പുണ്ടെന്ന് ജലീല്‍മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍വ്യക്തമാക്കി. പിണറായി വിജയന്‍പിതൃതുല്യനെന്ന് പറഞ്ഞത് വെറുതേയല്ല. അദ്ദേഹം പരസ്യമായി മാധ്യമങ്ങളുടെ മുന്നില്‍വെച്ച് ശാസിച്ചിട്ടുണ്ട്. നന്നാവണമെന്ന ഉദ്ദേശത്തില്‍ശാസിക്കും. പൊതുജീവിതത്തില്‍അതൊരു മുതല്‍ക്കൂട്ടാണ്. പിണറായി വിജയനുമായി ബന്ധപ്പെടാന്‍തുടങ്ങിയിട്ട് 19 വര്‍ഷമായി. ഇക്കാലഘട്ടത്തില്‍പറഞ്ഞ ഒരു കാര്യത്തിലും കാപട്യപൂര്‍ണമായ നിലപാട് തോന്നിയിട്ടില്ലെന്നും കെ.ടി. ജലീല്‍പറഞ്ഞു.

കൂടുതല‍വായിക്കുക . . .

പദവി റിയാസിനേയും വീണയേയും ഏൽപ്പിക്കാം; ബം​ഗാളിലേക്കാണോ പാര്‍ട്ടിയെ കൊണ്ടുപോകുന്നത്- അന്‍വര്‍......

മലപ്പുറം: പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയേയും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനേയും മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് പി.വി. അൻവർ എം.എൽ.എ. പാർട്ടിക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഒരു അഭിപ്രായം പറയാൻ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാരൻ പാർട്ടി നേതൃത്വത്തിൽ ഇല്ലാത്തതിന്റെ ദുരന്തമാണ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ അനുഭവിക്കുന്നതെന്നും പി.വി. അൻവർ ആരോപിച്ചു.

വായന തുടരുക . .  .

അഭിമുഖത്തിനിടെ ഒരാള്‍ കൂടിവന്നു; ആരെന്നറിയില്ല: ആ മൂന്നാമനാര്?...

പി ആര്‍ ഏജന്‍സിയുടെ ഇടനിലയില്ലെന്നും  ദ് ഹിന്ദു ആവശ്യപ്പെട്ട പ്രകാരമാണ് അഭിമുഖം നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമുഖം ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്‍റെ മകനാണ് ‘ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുത്തുകൂടേ... എന്ന് ചോദിച്ചു.  ദ് ഹിന്ദുവിന് ഇന്‍റര്‍വ്യൂ കൊടുക്കുന്നതില്‍ വേറെ പ്രശ്നമൊന്നുമില്ല. അത്  തനിക്കും താല്‍പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന്  പറഞ്ഞു. സമയം എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ സമയം വളരെ കുറവാണ്, കമ്മിറ്റി മീറ്റിങ് ഒക്കെയാണല്ലോ, അതിനിടയ്ക്കുള്ള ഒരു സമയം  അറിയിക്കാമെന്ന് പറഞ്ഞു. അങ്ങിനെയാണ്  ദ് ഹിന്ദുവിന്‍റെ  പ്രതിനിധികള്‍ അഭിമുഖത്തിനെത്തിയത്.

കൂടുതല്‍ വായിക്കുക . . .

കമ്മിറ്റി അംഗത്തിൻ്റെ മരണവുമായി ബന്ധമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം.

കൊച്ചിയില്‍ ആത്മഹത്യ ചെയ്ത സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം പി. തമ്പി മരണത്തിന് മുന്‍പ് സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് സന്ദേശം പുറത്തായി. എല്‍സി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തമ്പി അതിൽ ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടി ജീവിതം അവസാനിപ്പിക്കുമെന്ന് എല്‍സി സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അപമാനിച്ചുവെന്നും സന്ദേശത്തിലുണ്ട്. എന്നാല്‍ മരണത്തില്‍ ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്‍റെ വിശദീകരണം. വ്യക്തിപരമായ സാമ്പത്തിക ഇടപടുകളിലെ പ്രശ്നങ്ങളാണ് തമ്പി നേരിട്ടതെന്ന് ഏരിയ സെക്രട്ടറി വ്യക്തമാക്കി.

കടപ്പാട് . ..

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക് ചെയ്യുക.

അൻവറിന്റേത് ധീരമായ നിലപാട്; പിണറായി സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രി’; കെ.എം ഷാജി

ി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതില്‍ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളില്‍ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം.സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി.
ഓഫീസിലെ ആളുകള്‍ മാറിയാല്‍, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടു
o. ശിവ ശങ്കര്‍ക്ക് പകരം ശശിയെ കിട്ടിയപോലെ. കൊള്ളരുതായ്മ ചെയ്യാന്‍ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. മരുമകൻ്റെ പ്രതികരണമായി മാത്രമേ റിയാസിൻ്റെ പ്രതികരണത്തെ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

ദ ഹിന്ദുവിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; വിശദീകരണം തള്ളിയിട്ടും നിയമ നടപടിയെടുക്കുന്നതിൽ മറുപടിയില്ല

തിരുവനന്തപുരം: അഭിമുഖം പ്രസിദ്ധീകരിച്ച സംഭവത്തില്‍ പിആര്‍ ഏജന്‍സിയുടെ ഇടപെടലുണ്ടായെന്ന ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയെങ്കിലും നിയമനടപടി സ്വീകരിക്കുന്നതില്‍ മറുപടി പറയാതെ മുഖ്യമന്ത്രി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദ ഹിന്ദുവിന്‍റെ വിശദീകരണം തള്ളിയാണ് രംഗത്തെത്തിയത്. തന്‍റെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്നും അത്തരമൊരു ഇടപെടലുണ്ടായിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

വായന തുടരുക . . ..

ുതലെടുപ്പ് നടത്തിയിട്ടില്ല, അർന്‍റെ കുടുംബത്തോടൊപ്പമെന്നും മനാഫ്; ചിതയടങ്ങും മുൻപ് വിവാദം പാടില്ല

കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടര്‍ന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുന്‍റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അര്‍ജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുൻപ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

മതാടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ ഇനി വേണ്ട; അന്‍വറിനെ കുഴിയില്‍ വീഴ്ത്താന്‍ ശ്രമം- ജലീല്‍......
തിരുവനന്തപുരം: പി.വി. അന്‍വറിനെ വര്‍ഗീയതയുടെ കുഴിയില്‍ വീഴ്ത്താന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുകയാണെന്ന് കെ.ടി ജലീല്‍. അന്‍വര്‍ മതനിരപേക്ഷവാദിയാണ്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി മോഹന്‍ദാസിനെ കുറിച്ച് അന്‍വര്‍ ഉന്നയിച്ച ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്തതാണെന്നും കെ.ടി ജലീല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജലീല്‍.

വായന തുടരുക . . .

പ്രൗഢി ചോരാതെ വരും, തൃശ്ശൂരില്‍ 'വിമാനത്താവള' റെയില്‍വേ സ്റ്റേഷന്‍......

തൃശ്ശൂര്‍: സാംസ്&കാരികനഗരത്തിന്റെ പ്രൗഢി ചോരാത്ത വിധത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ധാരണയായി. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനപദ്ധതി മുന്‍പ് അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും കെട്ടിടത്തിന്റെ രൂപരേഖയില്‍ തീരുമാനമായിരുന്നില്ല. കേന്ദ്രമന്ത്രി സുരേഷ്&ഗോപി നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ക്കൂടി ഉള്‍ക്കൊണ്ടാണ് പുതിയ തീരുമാനം. ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീര്‍പ്പുണ്ടായത്.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.