|
നവംബര്‍ 2024 ഞായറാഴ്ച 1200 തുലാം 18 |

|
ലക്കം 1 വാല്യം 130 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
03 |
|
If I rely on too many people, I increase my chances of being disappointed. |
|
ഷൊര്‍ണൂരില്‍ ഇന്നലെ ട്രെയിന്‍ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശി ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തി ഷൊര്‍ണൂരില്‍ ഇന്നലെ ട്രെയില്‍ തട്ടി കാണാതായ തമിഴ്നാട് സേലം സ്വദേശി ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയില്‍ ഇന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിന്‍ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്. ലക്ഷ്മണനെ കണ്ടെത്താൻ ഇന്നലെ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം നാലായി.ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. റെയില്‍വെ പാളത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് ഇവരെ ട്രെയിന്‍ തട്ടിയത്.
യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയ തുക ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചു ഉടുമ്പന്നൂരില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കയ്യാല നിര്‍മാണത്തിലും തണ്ണീര്‍ക്കുഴി നിര്‍മാണത്തിലും കാന നിര്‍മാണത്തിലും ഓഡിറ്റ് വിഭാഗം ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് ഈ തുക ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചു. ക്രമക്കേട് കാണിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട് . പല വാര്‍ഡുകളിലും നിര്‍മിച്ച കയ്യാലയുടെ അളവില്‍ കൂടുതല്‍ കണക്കാക്കി ബില്ല് മാറി തുക എടുത്തതായി കണ്ടെത്തിയിരുന്നു. തണ്ണീര്‍ക്കുഴികളുടെ എണ്ണവും ബില്ല് മാറിയ തുകയും തമ്മില്‍ വലിയ പൊരുത്തക്കേടും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസ് സിപിഐ തൃശ്ശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവത്തിലാണ് കേസടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. GK TIP Today തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 അമ്മ' തിരിച്ചുവരുമെന്ന് സുരേഷ് ഗോപി; സിദ്ധിഖ് ഉൾപ്പെടെയുള്ളവരും തിരികെയെത്തണമെന്ന് ധര്‍മജന്‍...... |
|
തിരൂര്‍ സതീഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശോഭ സുരേന്ദ്രന്‍ തൃശ്ശൂരിലെ മുൻ ബിജെപി ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് വിമർശിച്ച ശോഭ സുരേന്ദ്രന്‍ പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂർ സതീഷിന്റെ കോള്‍ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവര്‍ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. കടപ്പാട് ... പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : മെഡല്‍ പിഴവില്‍ അന്വേഷണം പൊലീസ് ആസ്ഥാന ഡിഐജി സതീഷ് ബിനോയിയോട് മെഡല്‍ പിഴവില്‍ അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നല്‍കി. ക്വട്ടേഷന്‍ നൽകിയതിലെ കാലതാമസം ഉള്‍പ്പെടെ അന്വേഷിക്കും. രണ്ട് വർഷം മുമ്പ് അക്ഷര തെറ്റ് വന്ന മെഡല്‍ ഭഗവതി ഏജന്‍സി നൽകിയിരുന്നു. ശ്രദ്ധയിൽപ്പെട്ടപ്പോള്‍ മെഡല്‍ മടക്കിയിരുന്നു. അന്ന് മാറ്റി വച്ച മെഡലുകള്‍ വീണ്ടും നൽകിയെന്നാണ് സംശയം. കഴിഞ്ഞ ഭാഷദിനത്തിൽ വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷര തെറ്റുകള്‍ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി, പൊലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് എസ് എ പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ 266 പേര്‍ക്കാണ് മെഡലുകള്‍ സമ്മാനിച്ചത്. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. രാജി വെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. ആരാണ് സന്ദേശം അയച്ചതെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഭീഷണിയെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. പേജുകള്‍ മറിയുബോള്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... |
|
മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോയെന്ന് എം ബി രാജേഷ് എത്ര വിനയം അഭിനയിക്കാന്‍ ശ്രമിച്ചാലും ഉള്ളിലുള്ള യഥാര്‍ത്ഥ സംസ്കാരം ചില സന്ദർഭങ്ങളില്‍ പുറത്തുചാടുമെന്നും മനുഷ്യര്‍ ഇത്ര ചെറുതായിപ്പോകാമോയെന്നും മന്ത്രി എംബി രാജേഷ്. ഇന്ന് കല്യാണവീട്ടില്‍ വെച്ച് പാലക്കാടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണെന്ന് അദ്ദേഹം ഫേസബുക്കില്‍ കുറിച്ചു. പരസ്പരം എതിര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാര്‍ മിണ്ടാത്ത ശത്രുത യാകുമോയെന്നും രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തു മുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായതെന്നും എം ബി രാജേഷ് പറഞ്ഞു. കല്യാണ വീട്ടില്‍ വോട്ട് തേടിയെത്തിയ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പരസ്പരം കണ്ടത്തിന് ശേഷം രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും ഹസ്തദാനം നൽകാന്‍ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങുകയാണുണ്ടായത്. ഇതേ തുടർന്നായിരുന്നു എം ബി രാജേഷിന്റെ പരാമർശം. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഹിന്ദു ഐ ഐ എസ് ഉദ്യോഗസ്ഥരുടെ സംസ്ഥാനത്ത് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം ഹിന്ദു ഐ ഐ എസ് ഉദ്യോഗസ്ഥരുടെ സംസ്ഥാനത്ത് വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം . വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളില്‍ ഡിലീറ്റ് ചെയ്തു. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്നും സൈബര്‍ പൊലീസില്‍ പരാതി നൽകിയെന്നും ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്നായിരുന്നു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എറണാകുളം ഫോർട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഫോർട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേക്ക് പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പക്ഷേ ബോട്ടുകളില്‍ ഒന്നിന്‍റെ അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടിന്റെ വാതില്‍ തുറക്കുകയും ചെയ്തത് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബോട്ടുകള്‍ വീണ്ടും സര്‍വീസ് തുടങ്ങി. Have Any Computer/IT Related Issues? കംപ്യൂട്ടര്‍, ഐ.ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |