(1)

മാര്‍ച്ച്  2025 ചൊവ്വാഴ്ച

1200 കുംഭം 20

വാല്യം 2 ലക്കം 230

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

04

The one who truly understands himself is able to stand by himself. 

ഷഹബാസിന്റെ കൊലപാതകത്തിൽ ആരോപണങ്ങൾ ആവർത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാല്‍

കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്‍ ഷഹബാസിന്റെ കൊലപാതകത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പിതാവ് മുഹമ്മദ് ഇഖ്ബാല്‍. ആറ് വിദ്യാർത്ഥികളിൽ ഒതുങ്ങില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഇഖ്ബാല്‍. കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും കുട്ടികള്‍ പേടിച്ചിട്ട് മറ്റുള്ളവരുടെ പേരുകള്‍ പറയുന്നില്ലെന്നും ഇഖ്ബാൽ ആരോപിക്കുന്നു. മര്‍ദിക്കുമ്പോള്‍ ചുറ്റും കൂടി നിന്നവരില്‍ രക്ഷിതാക്കള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു വായിക്കുക . .

നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ചിറ്റൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നെന്മാറ ഇരട്ടക്കൊലപാതക കേസിലെ  സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സാക്ഷികള്‍ കുറുമാറാതിരിക്കാനാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയില്‍ ഉറച്ചു നിൽക്കുന്നതായി സാക്ഷികൾ പറയുന്നു. ആരും കൂറുമാറില്ലെന്നും കേസിനൊപ്പം നില്‍ക്കുമെന്നും കോടതിയില്‍ എത്തിയ സാക്ഷികള്‍ വ്യക്തമാക്കി. അതേസമയം കേസില്‍ രണ്ടു സാക്ഷികളെ കൂടി പൊലീസ് കണ്ടെത്തി. ഇതിൽ ദൃക്‌സാക്ഷിയുണ്ടെന്ന സൂചനയുണ്ട്. കൊലപാതകത്തിനു ശേഷം പ്രദേശത്ത് നിന്ന് കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോഴാണ് ഇവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയന്നാണ് പൊലീസിന് ഇവര്‍ മൊഴി നല്‍കാതിരുന്നതെന്നാണ് വിവരം. വായന തുടരുക . . .

താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍

താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

പ്രക്ഷോഭം കടുപ്പിച്ച് ആശമാർ, സെക്രട്ടറിയേറ്റ് സമരത്തിന്റെ 22-ാം ദിനം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് 

തിരുവനന്തപുരം : പ്രക്ഷോഭം കടുപ്പിച്ച് ആശാ വർക്കർമാർ. സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന രാപകൽ സമരത്തിന്റെ 22-ാം ദിവസം ആശാ വർക്കർമാരുടെ നിയമസഭാ മാർച്ച് തുടങ്ങി. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാ വർക്കർമാരുടെ പ്രക്ഷോഭം. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ബോഡി ബിൽഡിങ് താരങ്ങളെ പൊലീസില്‍ നിയമിക്കാനുള്ള നീക്കത്തിന് തിരിച്ചടി; തീരുമാനം സ്റ്റേ ചെയ്ത് ട്രിബ്യൂണല്‍

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിൽ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികള്‍ക്ക് പൊലീസ് ഇൻസ്പെക്ടറായി നിയമനം നൽകാനുള്ള മന്ത്രിസഭായ യോഗ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവര്‍ക്ക് ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമനം നൽകാനുള്ള തീരുമാനം വിവാദമായിരുന്നു വായന തുടരുക . ..

Todays Special GK

Academy Awards (Oscar)

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ അധികകാലം ഓഫീസില്‍ ഇരിക്കാമെന്നു ആരോഗ്യമന്ത്രി കരുതേണ്ടെന്ന് വെല്ലുവിളി

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിൽ പിന്തുണച്ച് സർക്കാരിനെതിരേയും ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരേയും ആ‍ഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആശ വർക്ക‍ർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. സമരക്കാർക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. വായന തുടരുക ....

വയനാട് തുരങ്ക പാത നിര്‍മാണത്തിന് പച്ചക്കൊടി, സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി

കോഴിക്കോട്: വയനാട് തുരങ്ക പാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശത്തെ തുരങ്ക പാത നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പരിസ്ഥിതി നാശം ഒഴിവാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് അനുമതി നല്‍കിയത്. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം വായന തുടരുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കും

സംസ്ഥാനത്തെ റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെ‌ഞ്ചിന്‍റേതാണ് നിർദേശം. സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. വായന തുടരുക . . .

മുഖ്യമന്ത്രി എം ശിവശങ്കറിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ സുധാകരന്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ് തുടങ്ങിയവയില്‍നിന്നു രക്ഷപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അദ്ദേഹത്തിന് വേണ്ടി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഡി വൈ എഫ് ഐയുടെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലില്‍ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെ വേട്ടയാടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

എഐ സഹായത്തോടെ ഇനി ഷോര്‍ട്ട് വിഡിയോയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഷോര്‍ട്ട് വിഡിയോകള്‍ നിര്‍മിക്കാന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അനുവദിച്ചിരിക്കുകയാണ് യൂട്യൂബ്. നമ്മള്‍ നല്‍കുന്ന ടെക്സ്റ്റ് പ്രോംപ്റ്റിനനുസരിച്ച് ഷോര്‍ട്‌സ് വിഡിയോകള്‍ നിര്‍മിക്കാം എന്നതാണ് പ്രത്യേകത. ഇനിമുതല്‍ സ്റ്റോക് വിഡിയോകള്‍കൊണ്ടുമാത്രം കണ്ടന്റുകള്‍ അവതരിപ്പിക്കേണ്ട എന്ന് സാരം. യൂട്യൂബിന്റെ ഡ്രീം സ്‌ക്രീന്‍ ഫീച്ചറിലാണ് ഈ പുതിയ അപ്‌ഡേറ്റ് നിലവില്‍ ലഭ്യമാവുന്നത്. ഡ്രീംസ്‌ക്രീനില്‍ കൃത്യമായി പ്രോംപ്റ്റ് നല്‍കി സ്വന്തമായി, നിങ്ങള്‍ മനസ്സില്‍ കാണുന്ന വിഡിയോകള്‍ നിര്‍മിച്ചെടുക്കാനാവും. വിഡിയോയില്‍ നിരവധി ഫീച്ചറുകളും ഇഫക്ടുകളും ലഭ്യമാവുകയും ചെയ്യും. യൂട്യൂബ് ഷോര്‍ട്‌സിന്റെ കാമറ തുറന്ന് ഡ്രീം സ്‌ക്രീന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അതിനുശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ള ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. ഇങ്ങനെ ജനറേറ്റ് ചെയ്തുവരുന്ന ചിത്രം സെലക്ട് ചെയ്ത് ഷോര്‍ട്ട് റെക്കോഡ് ചെയ്തുതുടങ്ങാം. ഇനി വിഡിയോ ക്ലിപ്പുകളാണ് നിര്‍മിക്കേണ്ടതെങ്കില്‍ ഷോര്‍ട്‌സ് കാമറ തുറന്ന് മീഡിയ പിക്കര്‍ തുറക്കണം. ശേഷം സ്‌ക്രീനിന്റെ മുകളില്‍ വരുന്ന ജനറേറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ആവശ്യമുള്ള വിഡിയോയെക്കുറിച്ച് വിവരിക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് നല്‍കാം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഇഫക്ടുകളും ദൈര്‍ഘ്യവുമെല്ലാം തിരഞ്ഞെടുക്കാനുമാവും. ഈ വിഡിയോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഷോര്‍ട്‌സ് നിര്‍മിക്കാം. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തി, തമിഴ്നാട് സ്വദേശി പിടിയില്‍

ആലപ്പുഴ: തമിഴ്‌നാട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആൾമാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സൈബർ ക്രൈം പൊലീസാണ് തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറിനെ പിടികൂടിയത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.  കൂടുതല്‍ വായിക്കുക.....

താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല; എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജന്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.  വായന തുടരുക . . .

COMPUTER
TIPS & TRACKS
Subscribe
Click Here.

ഡിടിപിസിയുടെ റസ്റ്റോറന്‍റ് നടത്താന്‍ 9 ലക്ഷം നല്‍കി, താക്കോല്‍ കിട്ടി; ശേഷം സംരംഭകയെ വഴിയാധാരമാക്കി ജില്ലാ ഭരണകൂടം

ഇടുക്കി: മുന്നറിയിപ്പില്ലാതെ റസ്റ്റോറന്‍റ് നടത്താനുള്ള കരാര്‍ ഡിടിപിസി റദ്ദാക്കിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കിയിലെ പട്ടിക വർഗക്കാരിയായ മേഴ്സിയെന്ന സംരംഭക. മാനദണ്ഡങ്ങള്‍ പാലിച്ച് വാടകയ്ക്കെടുത്ത പാറമാവിലെ ഡിടിപിസി ഹോട്ടലിന്‍റെ കരാറാണ് പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഡിടിപിസി റദ്ദാക്കിയത്. റദ്ദാക്കിയതിനു പിന്നാലെ വീണ്ടും താൽപ്പര്യപത്രം ക്ഷണിച്ച നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മേഴ്സി വായന തുടരുക . . .

പിണറായിക്ക് ഇളവ്! പ്രായപരിധി ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ് നല്‍കും 

ദില്ലി : കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവായ ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിറുത്താനും ധാരണയായെ ന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇപിക്കും തല്‍ക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. രണ്ടു ടേം മത്സരിച്ചവർക്ക് വീണ്ടും സീറ്റു നല്കേണ്ടതില്ല എന്ന നയം തിരുത്തുന്ന വിഷയം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ ചര്‍ച്ചയ്ക്കെടുക്കൂ എന്നാണ് സൂചന. വായന തുടരുക . . .

 

 

 

താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍

താമരശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. വായന തുടരുക .....

തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു

തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ദേവസ്വം ജീവനക്കാരടക്കം നാലുപേരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം മാനേജർ, അസിസ്റ്റന്റ് മാനേജരുടെ ചുമതല വഹിക്കുന്ന ജീവനക്കാരി, ആന ഉടമ, പാപ്പാൻ എന്നിവരാണ് കേസിലെ പ്രതികൾ. നാട്ടാന പരിപാലന ചട്ടലംഘനം, വന്യജീവി സംരക്ഷണ നിയമം പാലിക്കാത്തത്. ഇവ മുൻനിർത്തിയാണ് കേസ്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

ആശാവര്‍ക്കര്‍മാരുടെ സമരത്തെ അടിച്ചമര്‍ത്താ ന്‍സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാല്‍ ജനങ്ങള്‍ ആശാവര്‍ക്കര്‍മാ ര്‍ക്കൊപ്പമാണെന്നും കേരള ജനത ഒറ്റക്കെട്ടായാണ് ആശാവര്‍ക്കര്‍മാര്‍ക്ക് മുത്തം കൊടുക്കുന്നതെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്യവെ സുരേന്ദ്രൻ പറഞ്ഞു. ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും, സഹിഷ്ണുതയില്ലാതെയാണ് സര്‍ക്കാര്‍ ആശാവർക്കർമാരോട് പെരുമാറുന്നത് അത് വകവെച്ചു തരാൻ ബിജെപി ഒരുക്കമല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വായന തുടരുക . ..

മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി; നിയമസഭയില്‍ വാക്പോര്

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

റവന്യൂ വരുമാനം 5000 കോടി കടന്നതായി രജിസ്‌ട്രേഷൻ വകുപ്പ്; സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വന്‍ നേട്ടം

തിരുവനന്തപുരം: 2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം പിന്നിട്ടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോൾ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു.വായന തുടരുക . .

വാര്‍ത്തകള്‍ | മാര്‍ച്ച്  3 തിങ്കളാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

റാഗിംഗ് പരാതിയില്‍ തെളിവില്ലെന്ന് അന്വേഷണ സംഘം, 14കാരന്റെ മരണത്തില്‍ അന്വേഷണം നിര്‍ത്തുന്നു...

കൊച്ചി : തൃപ്പൂണിത്തുറയില്‍ 14കാരന്‍ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. കുടുംബം ഉന്നയിച്ച റാഗിംഗ് പരാതിയില്‍ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സ്കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.  വായന തുടരുക. ....

അന്‍വര്‍ വിഷയത്തിലടക്കം വീഴ്ച, സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ ഗോവിന്ദന് പിണറായിയുടെ പിന്തുണ ഉണ്ടാകുമോ? 

കോഴിക്കോട് : കൊല്ലം സമ്മേളനത്തിന് ഒരുങ്ങുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ എംവി ഗോവിന്ദന് പിണറായി വിജയന്റെ പിന്തുണ ഉണ്ടാകുമോ എന്നുള്ളതാണ് പാർട്ടിക്കുള്ളിലെ പ്രധാന ചര്‍ച്ച. പി വി അന്‍വര്‍ വിഷയം വഷളാക്കിയത് അടക്കം പല കാര്യങ്ങളിലും ഗോവിന്ദന് വീഴ്ച പറ്റി എന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ക്കും ഉള്ളത്. കഴിഞ്ഞ തവണ നടത്തിയത് പോലുള്ള ഗൗരവമുള്ള അഴിച്ചു പണികൾ ഇത്തവണ സംസ്ഥാന സമിതിയിലോ സെക്രട്ടറിയേറ്റിലോ ഉണ്ടാകില്ല. വായന തുടരുക ...

വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവം; തുമ്പ് കിട്ടാതെ പൊലീസ്, ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം

കോട്ടയം: കോട്ടയം മണർകാട് വിദ്യാർത്ഥി ചോക്ലേറ്റ് കഴിച്ച് അസ്വസ്ഥനായ സംഭവത്തിൽ തുമ്പ് കിട്ടാതെ പൊലീസ്. ലഹരിയുടെ അംശമുള്ളിൽ ചെന്നത് മിഠായിൽ നിന്നാണെന്ന് സ്ഥിരീകരിക്കാൻ പൊലീസ് കഴിഞ്ഞില്ല. അതേസമയം, കുട്ടിക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതാണെന്നാണ് സംശയം. ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് നൽകിയ മരുന്നിന്റെ പാർശ്വഫലമായാണ് ബെൻസൊഡയാസിപെൻസിന്റെ അംശം കണ്ടെത്തിയതെന്നുമാണ് നിഗമനം. ചില മരുന്നുകളില്‍ നിന്ന് ബെന്‍സൊഡയാസിപെന്‍സ് ശരീരത്തില്‍ രൂപപ്പെടുമെന്ന് പൊലീസിന് ഡോക്ടർമാരുടെ ഉപദേശം കിട്ടിയിരുന്നു. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നുവരികയാണ്.  വായന തുടരുക. . . .

 

 

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.