ഒക്ടോബര്‍ 2024 വെള്ളിയാഴ്ച

1200 കന്നി 18

ലക്കം 1 വാല്യം 106

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

04

To have Fear means that I am danger to myself as well as others.

PBKIVV

എം സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം

 

; സംസ്‌കാരം നാളെ...

എ പി വി അൻവറിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു

ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയില്‍ എം എല്‍ എ പി വി അല്‍വറിനെതിരെ  മഞ്ചേരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് സൂപ്രണ്ടിന്‍റെ പരാതിയിലാണ് കേസ്. അരീക്കോട് ക്യാമ്പില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോണ്‍ ചോർത്തിയെന്നായിരുന്നു അന്‍വറിന്‍റെ ആരോപണം. അന്‍വറിന്‍റെ വാർത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആധാരമാക്കി ഒഫീഷ്യല്‍ സീക്രട്ട് ആക്റ്റ്, ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കടപ്പാട് . . .

ADGPയെ മാറ്റിയില്ലെങ്കിൽ പ്രതിപക്ഷത്തിൽ നിന്ന് സർക്കാരിനെ സംരക്ഷിക്കില്ലെന്ന നിലപാടില്‍ CPI......

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‌‍‍.അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിനിര്‌‍‍ത്തി അന്വേഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സ്വരം കടുപ്പിച്ച് സി.പി.ഐ. ആര്‌‍‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചാ വിഷയത്തില്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയില്‌‍‍നിന്നു നീക്കണമെന്ന ആവശ്യത്തില്‌‍‍ നിലപാട് ആവര്‌‍‍ത്തിക്കുകയാണ് സിപിഐ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ചേര്‌‍‍ന്ന പാര്‌‍‍ലമെന്ററി പാര്‌‍‍ട്ടി നേതാക്കളുടെ യോഗത്തിലാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്. നിയമസഭാ സമ്മേളനം സജീവമാകുന്ന തിങ്കളാഴ്ചയ്ക്കുള്ളില്‍ വിഷയത്തില്‍തീരുമാനം ഉണ്ടാകണമെന്ന് മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ മന്ത്രി കെ.രാജന്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം.

കൂടുതല്‍ വായിക്കുക . . . .

'സതീശന്‍ പിണറായിയുടെ പ്രേമഭാജനം; മുഖ്യമന്ത്രി ഇടയ്ക്ക് ചെറിയ തുണ്ട് കടലാസില്‍ സതീശന് കത്തെഴുതി നല്‍കും'......

കേരള നിയമസഭ പിരിച്ചുവിട്ട് തന്റെ മുന്നിലുള്ള വാതിലിലൂടെ ഇറങ്ങിപോവുക എന്ന ഒറ്റവഴി മാത്രമാണ് മുഖ്യമന്ത്രിയുടെ മുന്നിലുള്ളതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ചിരിച്ചിട്ട് മറുപടി പറഞ്ഞിട്ട് കാര്യമില്ല, കാര്യം തുറന്നു പറയണമെന്നാണ് വി.ഡി സതീശൻ പറയുന്നത്. എടോ വി.ഡി സതീശാ, തന്റെ കഴിവുക്കേട് ഒന്നുകൊണ്ട് മാത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയില്‍ പിണറായി വിജയന്‍ ഇങ്ങനെ സുഖിച്ച് വാഴുന്നത്. വിഡി സതീശനും പാര്‍ട്ടികാര്‍ക്കും മുഖ്യമന്ത്രി ചെയ്യുന്ന ഈ വൃത്തിക്കേടുകളെ കുറിച്ചെല്ലാം ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിക്ക് തണലൊരുക്കുന്ന പരിപാടിയുമായിട്ടാണ് അവര്‍ മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി ചിരിച്ച് മറുപടി പറഞ്ഞാലും കരഞ്ഞിട്ട് മറുപടി പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ക്കത് വിശ്വാസമേയില്ല. ജനങ്ങള്‍ക്ക് മനസിലായി കള്ളക്കടത്തിന് നേതൃത്വം കൊടുത്ത കള്ളന്മാരുടെ നേതാവാണ് പിണറായി വിജയനെന്ന്. പിണറായിയുടെ പ്രേമഭാജനമാണ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇടയ്ക്കിടെ ചെറിയ തുണ്ട് കടലാസില്‍ വി.ഡി സതീശന് കത്തെഴുതി നൽകുമെന്നും അവര്‍ പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

മഞ്ഞില്‍നിന്ന് മണ്ണിലേക്ക്; തോമസ് ചെറിയാന് 56 കൊല്ലത്തിനുശേഷം സൈനിക ബഹുമതികളോടെ അന്ത്യവിശ്രമം......
പത്തനംതിട്ട:
ഹിമാചല്‍പ്രദേശിലെ വിമാനാപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് ചെറിയാന് പൂര്‍ണ സൈനികബഹുമതികളോടെ വിട. നാടിന്റെ മുഴുവന്‍ ആദരവേറ്റുവാങ്ങിയായിരുന്നു തോമസ് ചെറിയാന്റെ അന്ത്യയാത്ര. കാരൂര്‍ സെയ്ന്റ് പീറ്റേഴ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. കുടുംബകല്ലറയില്‍ തോമസ് ചെറിയാനെ സംസ്‍കരികരി ക്കണമെന്നായിരുന്നു കുടുബാംഗങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിച്ചത്. എങ്കിലും രാജ്യസേവനത്തിനിടെ മരിച്ച സൈനികന് പ്രത്യേക ആദരം എന്ന നിലയില്‍ സെമിത്തേരിയില്‍ നിന്ന് മാറി അന്ത്യവിശ്രമസ്ഥലമൊരുക്കാന്‍ പള്ളിക്കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനി ക്കുകയായിരുന്നു. മദ്ബഹയ്ക്ക് പിന്നിലായാണ് തോമസ് ചെറിയാന് അന്ത്യനിദ്രയ്ക്കുള്ള പ്രത്യേകസ്ഥലം സജ്ജമാക്കിയത്.

വായന തുടരുക . . . .

ഹിമാചല്‍പ്രദേശിലെ റോത്തങ് പാസില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് വീരമൃത്യു വരിച്ച സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്ന് ഉച്ചയോടെവ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. സര്‍ക്കാരിന് വേണ്ടി മന്ത്രി വീണാ ജോര്‍ജ്ജ് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഭൗതീകദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരന്‍ തോമസ് തോമസ് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.

വായന തുടരുക ....

 

വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല.

എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു.

സൂര്യനു കീഴില്‍ ഏതൊരു  I T സേവനത്തിനും (Except Adhar Services)

ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

ഫോണ്‍ 9745397722

കേരളത്തില്‍ 'പോക്കിരി'മോഡല്‍ ഗുണ്ടാതർക്കം;കഴിഞ്ഞ 8 വർഷമായി പിണറായി PR വെച്ച് വെളുപ്പിക്കുന്നു- മുരളീധരന്‍......

കഴിഞ്ഞ എട്ടുവർഷമായി പറ്റുന്ന അബദ്ധങ്ങള്‍ പിണറായി വിജയന്‍ പി.ആര്‍. വെച്ച് വെളുപ്പിച്ചെടുക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഓര്‍മ വരുന്നത് വിജയ് നായകനായ പോക്കിരി സിനിമയാണ് അതിന്റെ ഒരു ഏകദേശം രൂപമാണ് കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് അധോലോക സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയമെങ്കില്‍ കേരളത്തില്‍ പിവി അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പിന്നെ പി ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇവര്‍ തമ്മില്‍ കൊള്ളമുതല്‍ പങ്കിടുന്നതിലുള്ള തര്‍ക്കങ്ങളാണ് നാറിയ കഥകള്‍ മുഴുവന്‍ നാട്ടില്‍ പാട്ടാക്കുന്നതിലേക്ക് നയിച്ചത്. വല്ല അബദ്ധം ഇടയ്ക്ക് പറ്റുമ്പോള്‍ പിആര്‍ വെച്ച് വെളുപ്പിച്ചെടുക്കും അതാണ് പിണറായി കഴിഞ്ഞ എട്ടു വര്‍ഷമായി നടത്തുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു വി. മുരളീധരന്&zwj

തുടര്‍ന്നു വായിക്കുക . . .

കണ്ണൂരിലെ നേതാവെന്നല്ല, ഒരു സി.പി.എം. അനുഭാവിപോലും അന്‍വറിന്റെ കൂടെയില്ല- ഡിവൈഎഫ്‌ഐ......
കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് തനിക്കൊപ്പമുണ്ടെന്ന പി.വി അന്‍വറിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ.

കൂടുതല്‍ വായിക്കുക . ..

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ  മതസ്പർദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് മനാഫ് പറഞ്ഞു. മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച്ചാലും കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും മനാഫ് പ്രതികരിച്ചു. യൂട്യൂബ് ചാനല്‍ എല്ലാവര്‍ക്കും പരിശോധിക്കാമെന്നും  ഇന്നലെ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. സങ്കടമുണ്ടെന്നും വലിയ മാനസിക സംഘര്‍ഷത്തിലാണെന്നും മനാഫ് കൂട്ടിച്ചേർത്തു.

കടപ്പാട് . ..

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക് ചെയ്യുക.

വയനാടിന് കേന്ദ്രസഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരം, പുനരധിവാസത്തിന് പൂര്‍ണ പിന്തുണ -വി.ഡി.സതീശന്‍......

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭയിൽ‍ ചരമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. കേരളമാണ് ഏറ്റവും അപകടകരമായ സ്ഥിതിയിലുള്ള പ്രദേശമെന്നതും തിരിച്ചറിയണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാകണം. അത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായന തുടരുക . . .

അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും; മന്ത്രി എം ബി രാജേഷ്

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീർഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കർശന നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി എം ബി രാജേഷ്.

വായന തുടരുക . . .

44 വർഷത്തെ സിനിമ ജീവിതം, വില്ലനായി തുടങ്ങി, നായകനായി വളര്‍ന്നു, ഇനി സംവിധായകൻ’; കച്ചമുറുക്കി ഡയറക്ടർ മോഹൻലാല്‍

ആദ്യം പ്രതിനായകനായും പിന്നീട് നായകനായും മലയാളികളെ ത്രസിപ്പിച്ച മോഹന്‍ലാല്‍ സംവിധായകന്‍ ആയെത്തുമ്പോള്‍ എങ്ങനെയുണ്ടെന്നറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കഴിഞ്ഞ നാല്പത്തി നാല് വർഷമായി മലയാള സിനിമയില്‍ മുന്നില്‍ നിൽക്കുന്ന ആളാണ് മോഹൻലാല്‍. ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ നിന്നും ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഓരോ കാര്യങ്ങളുമായാണ് അദ്ദേഹം സംവിധായകന്റെ മേലങ്കി അണിഞ്ഞത്. അതിന്റെ ആദ്യ സംരംഭം കാണാന്‍ ഏവരും അക്ഷമരായി കാത്തിരിക്കുകയാണ് ഇപ്പോള്‍.

വായന തുടരുക . . .

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; സംസ്‌കാരം നാളെ...



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.