(1)

നവംബര്‍ 2024 ബൂധനാഴ്ച

1200 വൃശ്ചികം 19

വാല്യം 1 ലക്കം 156

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

04

Some people think a lot and speak a lot but back down at the time of doing.

എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന്  സിഎംആര്‍എല്‍

വീണ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയിൽ. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ലെന്നും  സിഎംആര്‍എല്‍ വ്യക്തമാക്കി. കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണമെന്നും ,കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോൺ ജോർജിന് രഹസ്യ രേഖകൾ എങ്ങനെ കിട്ടിയെന്നും സിഎംആര്‍എല്‍ ചോദിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം തുടരും. വായന തുടരുക . ..

18 പൊതു മേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി

കെഎസ്ഇബി സര്‍ക്കാരിന് നല്‍കാ നുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ എഴുതിതള്ളി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതു മേഖലാസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായതെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

മഹാ കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകള്‍

മഹാ കുംഭമേളയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ടെന്റുകള്‍. സെക്ടര്‍ 20ല്‍ സ്വിസ് കോട്ടേജ് ശൈലിയിലുള്ള 2,000-ലധികം ടെന്റുകള്‍ അടങ്ങുന്ന ഒരു ആഡംബര ടെന്റ് സിറ്റിയാണ്  സ്ഥാപിക്കുന്നത്. ആഗമാന്‍, കുംഭ് ക്യാമ്പ് ഇന്ത്യ, ഋഷികുൽ കുംഭ് കോട്ടേജ്, കുംഭ് വില്ലേജ്, കുംഭ് ക്യാന്‍വാസ്, ഇറ എന്നീ ആറ് പ്രധാന പങ്കാളികളുമായി സഹകരിച്ച് ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍ ലിമിറ്റഡ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ ടെന്റുകള്‍ ലോകോത്തര നിലവാരത്തിലായിരിക്കും നിര്‍മിക്കുക. 75 രാജ്യങ്ങളില്‍ നിന്നായി 45 കോടി സന്ദർശകർ മഹാ കുംഭമേളയ്ക്ക് എത്തുമെന്ന വിലയിരുത്തലിലാണ് ഈ പദ്ധതി തയ്യാറാക്കുന്നത്.  വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ബാങ്ക് അക്കൗണ്ടുകളില്‍ ഇനി നാല് നോമിനികളാകാം

ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്സഭ അംഗീകരിച്ചത്. നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിന്‍വലിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്ടര്‍മാരുടെ ലാഭവരുമാനം നിലവിലെ അഞ്ചുലക്ഷത്തില്‍ നിന്ന് രണ്ടുകോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വായന തുടരുക . ..

Todays Special GK

What is Sonic Boom?

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു മെസേജ് കിട്ടിയാല്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി പൊലീസ്

തൃശ്ശൂര്‍: പാസ്‍പോര്‍ട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ മുന്നറിയിപ്പ് നൽകുന്നു. സേവനങ്ങൾക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. തുടര്‍ന്നു വായിക്കുക .. . .

സാമാന്യബുദ്ധിപോലുമില്ലേ? മതത്തിന്‍റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്, ആന എഴുന്നള്ളിപ്പ് കേസില്‍ ഹൈക്കോടതി

എറണാകുളം: നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്  ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ  എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. മതത്തിന്റെ  പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു.  വായന തുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ്

ശിശുക്ഷേമസമിതിയില്‍ കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർക്കെതിരേ പോക്സോ കേസ് . രണ്ടരവയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തിലാണ് കേസെടുത്തത്. അജിത, മഹേശ്വരി, സിന്ധു എന്നിവര്‍ക്കെതിരെയാണ് പോക്സോ കേസ് അടക്കമുള്ള ​ഗുരുതര വകുപ്പുകല്‍ ചുമത്തിയത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ ഉപദ്രവിച്ചത്.

വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

മധു മുല്ലശേരി ബിജെപിയില്‍ ചേര്‍ന്നു

മധു മുല്ല ശേരിക്കും മകന്‍ മിഥുന്‍ മുല്ലശേരിക്കും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അംഗത്വം നല്‍കി. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്നും പി എഫ് ഐ നിരോധനത്തിന് ശേഷം സി പി എം , പി എഫ് ഐ ക്കാരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്നും  പിണറായി വിജയന്റെ  കാലത്ത് തന്നെ ഉദകക്രിയ നടക്കുമെന്നും    പല ജില്ലകളില്‍ നിന്നായി സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​താജ് മഹല്‍ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി

താജ് മഹല്‍ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തര്‍ പ്രദേശ് ടൂറിസത്തിന്റെ റീജണല്‍ ഓഫീസിലേക്ക് ഇമെയില്‍ വഴിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. നിലവിൽ പ്രദേശത്ത് പരിശോധന നടന്നുവരികയാണ്. എന്നാൽ ആരാണ് വ്യാജ ഭീഷണി സന്ദേശത്തിന്റെ പിറകിലെന്ന് വ്യക്തമല്ല, സന്ദേശത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

ജനശതാബ്ദി കമ്പാർട്ട്മെന്റിൽ വെള്ളക്കെട്ട്, കേന്ദ്രം കേരളത്തിലേക്ക് പ്രത്യേകതരം കോച്ചുകള്‍ എത്തിക്കുന്നു'; ടി എം തോമസ് ഐസക്

മഴയില്‍ ചോര്‍ന്നൊലിക്കുന്ന ജനശതാബ്ദി ട്രെയിന്‍കോച്ചിന്റെ ചിത്രം പങ്കുവച്ച് മുന്‍ മന്ത്രി ഡോ. തോമസ് ഐസക്. മഴപെയ്തു തോര്‍ന്നിട്ടും സിറ്റിങ് നിറഞ്ഞ് യാത്രക്കാരുള്ള കോച്ചില്‍ വെള്ളക്കെട്ട് മാറിയില്ലെന്ന് തോമസ് ഐസക് പറയുന്നു. ഡി6 കമ്പാര്‍ട്ട്മെന്റിലെ ചിത്രമാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. വായന തുടരുക . .

കളര്‍കോട് വാഹനാപകടം; പരുക്കേറ്റ ആല്‍വിന്റെ നില അതീവഗുരുതരം, എറണാകുളത്തേക്ക് മാറ്റി

ആലപ്പുഴയില്‍ മെഡിക്കല്‍ വിദ്യാർത്ഥികള്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആല്‍വിന്‍ ജോര്‍ജിന്റെ നില അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര ക്ഷതമേറ്റ ആൽവിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. ഒരു ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത് 6 വിദ്യാർത്ഥികളാണ്. വായന തുടരുക . . .

സംസ്ഥാനത്ത് വന്‍മാറ്റം ലക്ഷ്യമിട്ട് മന്ത്രിസഭാ തീരുമാനം; ഹെലികോപ്റ്റ‍ര്‍ നെറ്റ്‌വര്‍ക്ക് ആരംഭിക്കുന്നത് ടൂറിസത്തിന്

തിരുവനന്തപുരം: കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഹെലിടൂറിസം നയ രൂപീകരണത്തിലൂടെ ഉണര്‍വുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും. വായന തുടരുക .....

 

ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭല്‍ സന്ദർശനത്തെ തുടര്‍ന്ന് ഗാസിപൂര്‍ യുപി ഗേറ്റില്‍ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. യുപി അതിര്‍ത്തിയില്‍ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത് അതിനാല്‍ വന്‍ ഗതാഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ്.

വായന തുടരുക....

പുതിയ എംഎൽഎമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്‍റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. യു ആര്‍ പ്രദീപ്  സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ ആദ്യമായും  യുആര്‍ പ്രദീപ് രണ്ടാം തവണയുമാണ് എംഎല്‍എയാകുന്നത്.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു

എഡിജിപി എം ആര്‍ അജിത് കുമാറിനെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിജിലൻസ്. വിജിലൻസ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അജിത്കുമാറിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.

വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722

ഏകാധിപത്യത്തിന്റെ ബാരിക്കേഡുകള്‍ക്ക് സത്യത്തിന്റെയും നീതിയുടെയും പ്രയാണത്തെ തടയാനാവില്ല കെ സുധാകരന്‍

ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിലക്കിയതിൽ പ്രതിഷേധവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏകാധിപത്യത്തിന്റെ ബാരിക്കേഡുകള്‍ക്ക് സത്യത്തിന്റെയും നീതിയുടെയും പ്രയാണത്തെ തടയാനാവില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സംഘര്‍ഷഭൂമിയായ ഉത്തർപ്രദേശിലെ സംഭല്‍ സന്ദർശിക്കാന്‍ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ എത്തിയ പ്രതിനിധിസംഘത്തെ ഗാസിയാബാദില്‍ ജനാധിപത്യ വിരുദ്ധമായി തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വായന തുടരുക.

സംഭല്‍ യാത്ര, യുപിയില്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു

ഗാസിപൂര്‍ അതിര്‍ത്തിയില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് UP പൊലീസ്. അതിര്‍ത്തിയില്‍ വന്‍ പൊലീസ് സന്നാഹം. യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം. വായന തുടരുക....

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 04, ബുധനാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

മഴയത്ത് റോഡില്‍ നിന്ന് വാഹനം തെന്നിമാറും, നിയന്ത്രണം പൂർണമായും നഷ്ടമാകും; 'ഹൈഡ്രോപ്ലെയിനിങ്' വിശദീകരിച്ച് പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഹൈഡ്രോപ്ലെയിനിങ് വിശദീകരിച്ച് പൊലീസ്. കനത്ത മഴയത്ത് റോഡിൽ നിയന്ത്രണം വിട്ട് വാഹനം തെന്നിനീങ്ങുന്ന അവസ്ഥയാണ് ഹൈഡ്രോപ്ലെയിനിങ് എന്ന് പൊലീസ് അറിയിച്ചു. വിശദമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈഡ്രോപ്ലെയിനിങ് എന്നാൽ എന്താണെന്നും ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ചെയ്യേണ്ടത് എന്തൊക്കെയാണെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.  വായന തുടരുക ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.